കോട്ടയം: സീറോ മലബാർ സഭയിലെ കത്തോലിക്കാ പുരോഹിതൻ ഔദ്യോഗികമായി ഭാരതീയ ജനതാ പാർട്ടിയിൽ (ബിജെപി) ചേർന്നതോടെ അദ്ദേഹത്തെ അജപാലന ചുമതലകളില്‍ നിന്ന് ഒഴിവാക്കി. ഇടുക്കി രൂപതയുടെ കീഴിലുള്ള മങ്കുവ സെന്റ് തോമസ് പള്ളി വികാരി ഫാ. കുര്യാക്കോസ് മറ്റം (73) തിങ്കളാഴ്ചയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വം സ്വീകരിച്ചത്. എന്നാൽ, മണിക്കൂറുകൾക്കകം ഇടുക്കി ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ ഇടവകയിലെ അജപാലന ചുമതലകളിൽ നിന്ന് വൈദികനെ മാറ്റി. ബി.ജെ.പിയിൽ ചേർന്ന വൈദികനെ ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി ഷാൾ അണിയിച്ച് സ്വീകരിച്ചിരുന്നു. ക്രൈസ്തവർക്ക് ചേരാൻ പറ്റാത്ത പാർട്ടിയാണ് ഭാരതീയ ജനതാ പാർട്ടി എന്നു താൻ വിശ്വസിക്കുന്നില്ലെന്നും ആനുകാലിക സംഭവങ്ങൾ സസൂഷ്മം വീക്ഷിച്ചതിനുശേഷമാണ് അംഗമാകാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇടുക്കിയിൽ നിന്നും ആദ്യമായാണ് ഒരു വൈദികൻ ബിജെപിയിൽ അംഗമാകുന്നതെന്ന് ജില്ലാ നേതൃത്വം അറിയിച്ചു. ബിഷപ്പിന്റെ അനുമതിയില്ലാതെയാണ് വൈദികൻ ബിജെപിയിൽ…
Category: KERALA
ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് തിരിച്ചടി; ശിക്ഷ സസ്‌പെൻഡ് ചെയ്യണമെന്ന ഹർജി കേരള ഹൈക്കോടതി തള്ളി
എറണാകുളം: വധശ്രമക്കേസിൽ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ശിക്ഷ സസ്‌പെൻഡ് ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു. എന്നാല്‍, ജസ്റ്റീസ് എൻ. നാഗരേഷ് അദ്ദേഹത്തിന്റെ തടവ് ശിക്ഷ താൽക്കാലികമായി നിർത്തിവച്ചു. ഒരിക്കൽ കൂടി അയോഗ്യനാക്കപ്പെട്ടതോടെ മുഹമ്മദ് ഫൈസലിന് എംപി സ്ഥാനം നഷ്ടമാകും. കവരത്തി സെഷൻസ് കോടതിയിൽ നിന്ന് ഹരജിക്കാരനായ മുഹമ്മദ് ഫൈസലും മറ്റ് മൂന്ന് പേരും കുറ്റക്കാരാണെന്ന് കണ്ടെത്തി ഒരു മാസം മുതൽ പത്ത് വർഷം വരെ തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുൻ കേന്ദ്രമന്ത്രിയായിരുന്ന സയീദിന്റെ മരുമകനായിരുന്ന മുഹമ്മദ് സാലിഹിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഈ ശിക്ഷകൾ ചുമത്തിയിരിക്കുന്നത്. മുഹമ്മദ് ഫൈസൽ 2014ലും 2019ലും പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. മുഹമ്മദ് ഫൈസലും കൂട്ടുപ്രതികളും ശിക്ഷയ്‌ക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. 2023 ജനുവരി 25 ന് കേരള ഹൈക്കോടതി മുഹമ്മദ്…
കേരളത്തിലെ തുടർച്ചയായ കലാപശ്രമങ്ങൾ: സ്വതന്ത്ര ജുഡീഷ്യൽ കമ്മീഷൻ അന്വേഷിക്കണമെന്ന് സോളിഡാരിറ്റി
കോഴിക്കോട്: കേരളത്തിൽ തുടർച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്ന കലാപ ശ്രമങ്ങൾക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാൻ സ്വതന്ത്ര ജുഡീഷ്യൽ കമ്മീഷനെ നിയമിക്കണമെന്നും സംഘ്പരിവാറിന്റെ ആസൂത്രിതമായ കരങ്ങൾ ഇതിന് പിന്നിലുണ്ടെന്ന ആരോപണത്തെ സർക്കാറും പോലീസും മുഖവിലക്കെടുക്കിന്നില്ലെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് സി.ടി. സുഹൈബ്. കൊല്ലം കടക്കലിൽ സൈനികന്റെ ശരീരത്തിൽ പി.എഫ്.ഐ ചാപ്പ കുത്തി എന്ന കള്ളക്കഥ മെനഞ്ഞ് സാമുദായിക ധ്രുവീകരണം സൃഷ്ടിക്കാനുള്ള സൈനികന്റെ ശ്രമവും ഇതിന്റെ ഭാഗമായിട്ട് വേണം മനസ്സിലാക്കാൻ. ഏലത്തൂരും കണ്ണൂരും അടിക്കടിയുണ്ടായ ട്രെയിൻ തീ വെപ്പുകളുടെയും പിന്നിലെ ഗൂഢാലോചന കണ്ടെത്താൻ പോലീസിന് ഇത്വരെയും കഴിഞ്ഞിട്ടില്ല. വംശീയ കലാപങ്ങൾ സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കുക എന്നത് സംഘ്പരിവാറിന്റെ കാലങ്ങളായുള്ള അജണ്ടയാണ്. കേരളത്തിൽ നടക്കുന്ന ഓരോ കലാപ ശ്രമങ്ങളെയും ആഘോഷിച്ച് സാമുദായിക ദ്രുവീകരണമുണ്ടാക്കാൻ ശ്രമിച്ചത് ബി.ജെ.പി-ആർ.എസ്.എസ് നേതാക്കളും അവരുടെ മുൻകൈയിലുള്ള മാധ്യമ സ്ഥാപനങ്ങളുമാണ്. സൈനികന്റെ പി.എഫ്.ഐ വ്യാജ ചാപ്പയെ തുടർന്ന് കേരളത്തിനെതിരെയും മുസ്‌ലിം സമുദായത്തിനെതിരെയും…
പ്രകടനങ്ങള്‍ക്ക് ഫീസ്: എ.പി.സി.ആര്‍ നല്‍കിയ കേസില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി
പ്രകടനങ്ങള്‍ നടത്തുന്നതിന് 2000 മുതല്‍ 10,000 രൂപവരെ ഫീസ് ചുമത്തിയ കേരള സര്‍ക്കാര്‍ ഉത്തരവിനെതിരെ അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് (എ.പി.സി.ആര്‍) കേരള ഘടകം ഹൈക്കോടതിയില്‍ നല്‍കിയ കേസില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാറിനോട് വിശദീകരണം തേടി. എ.പി.സി.ആര്‍ കേരളഘടകത്തിന് വേണ്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് സി എ ആണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം മൗലീകാവകാശമാണെന്നിരിക്കെ സര്‍ക്കാരിന് വരുമാനത്തിനായി മൗലിക അവകാശങ്ങള്‍ക്ക് മേല്‍ ഫീസ് ചുമത്തുന്നത് ഭരണഘടനാ വിരുദ്ധമാണ്. മുന്‍കൂട്ടി അറിയിച്ചാല്‍ മാത്രം മതിയായിരുന്ന ഒരു പ്രതിഷേധ രീതിക്ക് ഉയര്‍ന്ന ഫീസ് ചുമത്തുന്നത് ജനാധിപത്യാവകാശങ്ങള്‍ക്കു നേരേയുള്ള കടന്നുകയറ്റമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. Case No. WPC 32276 of 2003, APCR writ petition
യു എസ് ടി ഡീകോഡ് ഹാക്കത്തോണ്‍ 2023 വിജയികളെ പ്രഖ്യാപിച്ചു; ഡീ 3 ആഗോള സാങ്കേതിക സമ്മേളനം തിരുവനന്തപുരത്ത്
വിജയികള്‍ക്ക് ക്യാഷ് പ്രൈസുകളും ജോലി ഓഫറും തിരുവനന്തപുരം: രാജ്യത്തെ വിവിധ കോളേജ്, സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ക്കായി പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫോമേഷന്‍ സൊലൂഷന്‍സ് കമ്പനി യു.എസ്.ടി സംഘടിപ്പിച്ച ഡീകോഡ് ഹാക്കത്തോണ്‍ 2023 വിജയികളെ പ്രഖ്യാപിച്ചു. മുംബൈ ദ്വാരകദാസ് ജെ സാംഘ്വി കോളേജ് ഓഫ് എഞ്ചിനീറിംഗിലെ അലന്‍ ജോര്‍ജ്ജ്, മിഹിര്‍ ഷിന്‍ഡെ, ഹര്‍ഷ് ഭവേഷ് ഷാ, മനന്‍ സഞ്ജയ് ഷാ എന്നിവരടങ്ങുന്ന ടീം മസാല പാപഡ് ഒന്നാം സമ്മാനം നേടി. സില്‍ച്ചര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രകാശ് ദേവനാനി, പ്രഖാര്‍ സക്സേന, ഗ്യാന്‍ദീപ് കാലിത, ഈഷ ഹാല്‍ദര്‍ എന്നിവരടങ്ങുന്ന ടീം ജാര്‍വിസ് രണ്ടാം സമ്മാനവും; തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീറിംഗിലെ (സി ഇ ടി) സൂരജ് മാത്യു, റിഷിന്‍ ആര്‍, സിദ്ധാര്‍ഥ് സജീവ്, ഹരി വി എന്നിവരടങ്ങുന്ന ടീം ജെനെസിസ് മൂന്നാം സമ്മാനവും നേടി. ലക്നൗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീറിംഗ്…
സാജീനോം ഗ്ലോബൽ ലോക ഹൃദയാരോഗ്യദിനത്തിൽ വാക്കത്തോൺ സംഘടിപ്പിച്ചു
തിരുവനന്തപുരം: ലോക ഹൃദയാരോഗ്യദിനത്തിൽ “ഹൃദയത്തെ അറിയുക, ഹൃദയത്തെ ഉപയോഗിക്കുക” എന്ന സന്ദേശം ഉയർത്തി ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ മോളിക്യുളാർ ഡയഗ്നോസ്റ്റാക് സ്ഥാപനമായ സാജീനോം [ https://www.ohmygene.com/ ] ഗ്ലോബൽ ഡാൻസത്തോണും വാക്കത്തോണും സംഘടിപ്പിച്ചു. സായ് ട്രിവാൻഡ്രം ഗോൾഫ് ക്ലബ്, ബ്രയോ ലീഗ് സെന്റർ ഫോർ ഹോളിസ്റ്റിക് നുട്രീഷൻ ആൻഡ് ഫിറ്റ്നസ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സായ് ട്രിവാൻഡ്രം ഗോൾഫ് ക്ലബിൽ രാവിലെ ഏഴിന് നടന്ന വാക്കത്തോൺ ഇൻഡസ്ട്രി ആൻഡ് നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. സുമൻ ബില്ല ഫ്ലാഗ് ഓഫ് ചെയ്തു. സായ് ട്രിവാൻഡ്രം ഗോൾഫ് ക്ലബ് സെക്രട്ടറിയും ട്രിവാൻഡ്രം ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡന്റുമായ എസ്.എൻ രഘുചന്ദ്രൻ നായർ, സാജീനോം ഗ്ലോബൽ ചെയർമാൻ ഡോ. എം. അയ്യപ്പൻ, സാജീനോം ചീഫ് അഡ്വാൻസ്മെൻ്റ് ഓഫീ സർ രശ്മി മാക്സിം തുടങ്ങിയവർ സംസാരിച്ചു.
തിരുവനന്തപുരം ക്ലബ്ബിൽ ചൂതാട്ടം; ഏഴുപേർ പിടിയിൽ; 5.6 ലക്ഷം രൂപ പിടിച്ചെടുത്തു
തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ പ്രധാന ക്ലബ്ബുകളിലൊന്നായ ട്രിവാന്‍ഡ്രം ക്ലബ്ബില്‍ ചൂതാട്ടസംഘം പിടിയില്‍. പണം വെച്ച് ചൂതാട്ടം നടത്തിയ കേസില്‍ ഏഴുപേരെ തിരുവനന്തപുരം മ്യൂസിയം പൊലീസാബ്ബ്= അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 5.6 ലക്ഷം രൂപയും പിടിച്ചെടുത്തു. ഇവര്‍ പണം വെച്ച് ചീട്ടു കളിക്കുകയാണെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് രാത്രി ഏഴുമണിയോടെ മ്യൂസിയം പൊലീസ് സ്ഥലത്തെത്തിയത്. ക്ലബ്ബിന്റെ അഞ്ചാം നമ്പര്‍ ക്വാര്‍ട്ടേഴ്റില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇവര്‍ എത്തിയ കാറും പോലീസ് പരിശോധിച്ചു. യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് എം.ഡി എസ്.ആർ വിനയകുമാറിനെയും അറസ്റ്റ് ചെയ്‌തു. സംഭവത്തില്‍ സിബി ആന്‍റണി, അഷറഫ്, സീതാറാം, മനോജ്, വിനോദ്, അമല്‍, ശങ്കര്‍, ഷിയാസ് എന്നിവര്‍ക്കെതിരെയും മ്യൂസിയം പൊലീസ് കേസെടുത്തിട്ടുണ്ട്. കോടിയേരി ബാലകൃഷ്‌ണന്‍റെ ഭാര്യാസഹോദരനാണ് വിനയകുമാര്‍. വിനയകുമാറിന്‍റെ പേരിലെടുത്ത മുറിയിലാണ് ചീട്ടുകളി നടന്നത്. പൊതുമേഖല സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് ഇന്‍ഡസ്ട്രീസിന്‍റെ എം ഡിയായത് കൊണ്ട്…
എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാചരണം സംഘടിപ്പിച്ചു
എടത്വ: ഗാന്ധിജയന്തി ദിനത്തിൽ എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ എടത്വ ജംഗ്ഷനിൽ ഉള്ള ഗാന്ധി പ്രതിമയിൽ പ്രസിഡൻ്റ് ആൻ്റണി ഫ്രാൻസിസ് കട്ടപ്പുറം ഹാരമണിയിക്കുകയും സംഘടന ഭാരവാഹികൾ പുഷ്പവൃഷ്ടി നടത്തുകയും ചെയ്തു. തുടർന്ന് നടന്ന പൊതുസമ്മേളനം രക്ഷാധികാരി അഡ്വ.പി.കെ സദാനന്ദൻ ഉദ്ഘാടനം ചെയ്തു.പ്രസിഡൻ്റ് ആൻ്റണി ഫ്രാൻസിസ് കട്ടപ്പുറം അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരിമാരായ ജോജി കരിക്കംപള്ളി, കുഞ്ഞുമോൻ പട്ടത്താനം, സീനിയർ വൈസ് പ്രസിഡൻ്റ് ജോർജ് തോമസ് കളപ്പുര, വൈസ് പ്രസിഡൻ്റ്മാരായ അഡ്വ. ഐസക്ക് രാജു, പി.ഡി.രമേശ് കുമാർ, ഷാജി തോട്ടുകടവിൽ, ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി.ഇടിക്കുള, ട്രഷറർ ഗോപകുമാർ തട്ടങ്ങാട്ട്, ഐസക്ക് എഡ്വേർഡ്, അജി കോശി, ടോമിച്ചൻ കളങ്ങര, ടി.ടി. ജോർജ് കുട്ടി, ഷാജി മാധവൻ, ഗ്രിഗറി ജോസഫ് പരുത്തിപള്ളി, പി.വി.ചാക്കോ എന്നിവർ പ്രസംഗിച്ചു. ഹരിത വിപ്ലവത്തിൻ്റെ പിതാവ് കുട്ടനാട്ടിലെ ഡോ. എംഎസ് സ്വാമിനാഥൻ്റെ നിര്യാണത്തിൽ എടത്വ വികസന…
ആദിവാസികള്‍ വസിക്കുന്ന എല്ലാ ഊരുകളിലും ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഡിജിറ്റല്‍ പഠന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷാവസാനത്തോടെ എല്ലാ ആദിവാസി ഊരുകളിലും ഇന്റര്‍നെറ്റ് കണക്ടിവിറ്റി എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം ടൗണ്‍ഹാളില്‍ പട്ടികജാതി പട്ടിക വര്‍ഗ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സാമൂഹ്യഐക്യദാര്‍ഢ്യ പക്ഷാചരണം 2023 ന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കണക്ടിവിറ്റി ഇല്ലാതിരുന്ന 1284 ഊരുകളില്‍ 1083 ലും ഇന്റര്‍നെറ്റ് സൗകര്യം എത്തിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഇടമലക്കുടിയില്‍ മാത്രം കണക്ടിവിറ്റി ഉറപ്പുവരുത്തുന്നതിന് 4 കോടി 31 ലക്ഷം രൂപയാണ് ചെലവഴിച്ചത്. വിദ്യാഭ്യാസം, തൊഴില്‍, ശാക്തീകരണം എന്നീ മൂന്ന് അടിസ്ഥാനശിലകളില്‍ ഊന്നി നിന്നുകൊണ്ട് പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വിഭാഗങ്ങളുടെ സമഗ്രമായ ക്ഷേമവും വികസനവും ലക്ഷ്യമിടുന്ന വിവിധ പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. സംസ്ഥാനത്തെ എല്ലാ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും ആവശ്യമായ അടിസ്ഥാന രേഖകള്‍ ലഭ്യമാക്കുന്നതിനും ആ രേഖകള്‍ സുരക്ഷിതമായി…
വന്യജീവി വാരാഘോഷ ഉദ്ഘാടനം: വന്യജീവികളുടെ ആക്രമണങ്ങള്‍ ചെറുക്കാന്‍ സംവിധാനമൊരുക്കുമെന്ന് മന്ത്രി ചിഞ്ചുറാണി
തിരുവനന്തപുരം: ഒക്ടോബർ രണ്ട് മുതൽ എട്ടുവരെ നടക്കുന്ന വന്യജീവി വാരാഘോഷത്തിന്റെ ഉദ്ഘാടനം മൃഗസംരക്ഷണം, ക്ഷീരവികസം, മൃഗശാല വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി തിരുവനന്തപുരത്ത് നിർവഹിച്ചു. ജനവാസ മേഖലയിൽ വളർത്തുമൃഗങ്ങൾക്കുനേരെയുണ്ടാകുന്ന വന്യജീവി ആക്രമണങ്ങൾ ചെറുക്കുന്നതിനു വേണ്ട സംവിധാനങ്ങൾ ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. വന്യജീവികളെ കൂടുതൽ പഠിക്കത്തക്ക രീതിയിലുള്ള സംവിധാനങ്ങളാണ് തൃശൂരിലെ പുത്തൂർ സുവോളജിക്കൽ പാർക്കിൽ ഒരുങ്ങുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ സുവോളജിക്കൽ പാർക്ക് സന്ദർശിക്കാനും മൃഗങ്ങളെക്കുറിച്ച് പഠിക്കാനും ഇവിടെ അവസരമുണ്ടാകും. തിരുവനന്തപുരം മൃഗശാലയിലേക്ക് വിദേശരാജ്യങ്ങളിൽ നിന്ന് കൂടുതൽ മൃഗങ്ങളെ എത്തിക്കുമെന്നും മന്ത്രി അറിയിച്ചു. മൃഗങ്ങളിൽ നിന്ന് പകരുന്ന രോഗങ്ങളെ ചെറുക്കേണ്ടത് അനിവാര്യമായതിനാൽ അസുഖം ബാധിച്ച് മരിക്കുന്ന മൃഗങ്ങളുടെ സാമ്പിളുകൾ കൃത്യമായി പരിശോധിച്ച് രോഗം തടയുന്നന് വേണ്ട നടപടികൾ സ്വീകരിക്കണം. വനമേഖലയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ അടിയന്തരമായി മൃഗസംരക്ഷണ വകുപ്പിനെ അറിയിക്കണം. ഈ ആവശ്യം വനംവകുപ്പ് മന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി…
