സൗഹൃദ നഗറിൽ ഗാന്ധിജയന്തി ദിനത്തിൽ ശുചികരണ പ്രവർത്തനം നടത്തി

എടത്വ: ‘സ്വച്ഛതാ ഹി സേവാ അഭിയാൻ’ ക്യാമ്പയിന്റെ ഭാഗമായി സൗഹൃദ വേദിയുടെ നേതൃത്വത്തിൽ തലവടി സൗഹൃദ നഗറിൽ ഗാന്ധിജയന്തി ദിനത്തിൽ ശുചികരണ പ്രവർത്തനം നടത്തി.രക്ഷാധികാരി തോമസ് ക്കുട്ടി പാലപറമ്പിൽ അധ്യക്ഷത വഹിച്ച യോഗം ഗ്രാമ പഞ്ചായത്ത് അംഗം ബിന്ദു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി.ഇടിക്കുള ശുചികരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.പാരേത്തോട് വട്ടടി റോഡിലേക്ക് പ്രവേശിക്കുന്ന മടയ്ക്കൽ – പൊയ്യാലുമാലിൽ പടി റോഡിൻ്റെ ഇരുവശങ്ങളിൽ നിന്നും കറുകൽ വളർന്നും വേലികളിൽ നിന്നും ശിഖരങ്ങൾ വളർന്നും ഇതുവഴിയുള്ള യാത്ര ദുഷ്ക്കരമായിരുന്നു. ഇഴജാതികളുടെ ശല്യവും വർദ്ധിച്ചിരുന്നു. ബാലമുരളി പൗരസമിതി സെക്രട്ടറി മനോജ് മണക്കളം,വിൻസൻ പൊയ്യാലുമാലിൽ, സാം വി.മാത്യൂ , വർഗ്ഗീസ് വാലയിൽ , ബാബു വാഴക്കൂട്ടത്തിൽ, ബിനു കുടയ്ക്കാട്ടുകടവിൽ ,ഉത്തമൻ കളത്തിൽ, പി.കെ വിനോദ്, കുഞ്ഞുമോൻ പരുത്തിയ്ക്കൽ, അനിൽ കുറ്റിയിൽ , ബേബി മoമുഖം, അനിയപ്പൻ…

നെടുമ്പന നവജീവൻ അഭയകേന്ദ്രം വയോജന ദിനാചരണം നടത്തി

കൊല്ലം : നെടുമ്പന നവജീവൻ അഭയകേന്ദ്രത്തിൽ ഗ്രേസ് ഇന്റർനാഷണൽ സ്കൂളിന്റെ ആഭിമുഖ്യത്തിൽ വയോജന ദിനാചരണം നടന്നു. ഒക്ടോബർ 1 ലോക വയോജന ദിനത്തിന്റെ ഭാഗമായി നടന്ന പ്രോഗ്രാം ഗ്രേയ്സ് ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ ഡോ.ഷക്കീല സലിം ഉൽഘാടനം ചെയ്തു. അമ്മമാരുടെയും അദ്ധ്യാപകരുടെയും കലാപരിപാടികൾ അരങ്ങേറി. അമ്മമാർക്കാവശ്യമായ നിത്യോപയോഗ സാമഗ്രികളും വസ്ത്രങ്ങളും മറ്റും അദ്ധ്യാപകർ നവജീവന് കൈമാറി. നവജീവൻ റെസിഡന്റ്സ് മാനേജർ അബ്ദുൽ മജീദ്, പബ്ലിക് റിലേഷൻസ് ഓഫീസർ അനീസ് റഹ്മാൻ എന്നിവർ സംസാരിച്ചു.വൈസ് പ്രിൻസിപ്പൽ നിഹുമത്ത് നന്ദി അറിയിച്ചു.

ഗാന്ധിജയന്തി ദിനത്തിൽ വില്ലേജ് പരിസരവും ബസ് സ്റ്റോപ്പുകളും ശുചീകരണ പ്രവർത്തനങ്ങളുമായി വെൽഫയർ പാർട്ടി

അങ്ങാടിപ്പുറം : രാഷ്ട്രപിതാവിന്റെ ജീവിതവും മരണവും പാഠപുസ്തകങ്ങളിൽ നിന്ന് പോലും മായ്ക്കപ്പെടുന്ന കാലത്ത് ഗാന്ധിജിയെ കുറിച്ച് നമുക്ക് ആവർത്തിച്ച് സംസാരിക്കാം. വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി ഒക്ടോബർ 2 രാഷ്ട്രപിതാവ് ഗാന്ധിജിയുടെ 154 ജന്മദിനം മായ ഗാന്ധിജയന്തി ദിനത്തിൽ അങ്ങാടിപ്പുറം ടൗണിലെ ബസ്റ്റോപ്പുകളും, വില്ലേജ് ഓഫീസ് പരിസരവും ശുചീകരിച്ചു. ശുചീകരണ പ്രവർത്തനo വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഖാദർ അങ്ങാടിപ്പുറം ഉദ്ഘാടനം നിർവഹിച്ചു. പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത്‌ പ്രസിഡണ്ടും ടീം വെൽഫെയർ മലപ്പുറം ജില്ല വൈസ് ക്യാപ്റ്റൻ കൂടിയായ സൈതാലി വലമ്പൂരിന്റെ നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനത്തിന് പാർട്ടി പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ ഷമീർ അങ്ങാടിപ്പുറം, റഹ്മത്തുള്ള അരങ്ങത്ത്, അഹമ്മദ് സാദിഖ്, ഇക്ബാൽ കെ വി,അഷറഫ്, അബ്ദുൽ ഖാദർ, ഷാനവാസ്, മുജീബ് റഹ്മാൻ തുടങ്ങിയവർ നേതൃത്വം നൽകി..

വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

മലപ്പുറം: വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റായി റജീന വളാഞ്ചേരിയെയും ജനറൽ സെക്രട്ടറിയായി ബിന്ദു പരമേശ്വരനെയും തെരഞ്ഞെടുത്തു. മലപ്പുറം കോട്ടപ്പടി മുഹമ്മദ് അബ്ദുറഹ്‌മാൻ സ്മാരക മന്ദിരത്തിൽ വെച്ച് നടന്ന ജില്ലാ കൺവെൻഷനിലാണ് തെരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാന ജനറൽ സെക്രട്ടറി അസൂറ ടീച്ചർ ഉദ്ഘാടനം ചെയ്തു. സ്ത്രീകളോടുള്ള അവഗണനക്കെതിരിൽ ഇനിയും ഒരുപാട് കരുത്തും ശക്തിയും വനിതകൾ ആർജ്ജിക്കണമെന്നും സ്ത്രീകളെ ശാക്തികരിക്കുന്നതിൽ ഏറെ മുന്നിലാണ് വിമൻ ജസ്റ്റിസ് മൂവ്‌മെന്റെന്നും അവർ പറഞ്ഞു. 31 അംഗ ജില്ലാ കമ്മിറ്റിയെയും ജില്ലയിൽ നിന്നുള്ള 12 സംസ്ഥാന കൗൺസിൽ അംഗങ്ങളെയും തെരഞ്ഞെടുത്തു. സ്റ്റേറ്റ് കമ്മിറ്റി അംഗം ഉമൈറ ടീച്ചർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രസിഡണ്ട് നാസർ കീഴ്പറമ്പ്, ഫ്രറ്റേണിറ്റി ജില്ലാ വൈസ് പ്രസിഡണ്ട് ഫയാസ് ഹബീബ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. സ്റ്റേറ്റ് കമ്മിറ്റി അംഗം സുലൈഖ അസീസ് സമാപന പ്രഭാഷണം…

ഫ്രറ്റേണിറ്റി ഷോളയൂർ ഹോസ്റ്റൽ മാർച്ച് പോലീസ് തടഞ്ഞു; ജനാധിപത്യ പോരാട്ടങ്ങളെ തടയാനാകില്ലെന്ന് സംഘടന

പാലക്കാട്: ആദിവാസി വിദ്യാർത്ഥിനികളുടെ വസ്ത്രം പരസ്യമായി അഴിപ്പിച്ച് അപമാനിച്ച അട്ടപ്പാടി ഷോളയൂർ പ്രീമെട്രിക്ക് ഗേൾസ് ഹോസ്റ്റലിലെ ജീവനക്കാരെ പുറത്താക്കുക, അവരെ ഉടൻ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല കമ്മിറ്റി അട്ടപ്പാടി ഷോളയൂർ പ്രീമെട്രിക്ക് ഗേൾസ് ഹോസ്റ്റലിലേക്ക് നടത്താനിരുന്ന പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞു. ആദിവാസി വിദ്യാർത്ഥിനികളുടെ അവകാശത്തിനായി പ്രതിഷേധിച്ചാൽ എസ്.ടി അട്രോസിറ്റി ആക്ട് ചാർജ് ചെയ്യുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതായി ഫ്രറ്റേണിറ്റി നേതാക്കൾ പറഞ്ഞു. പ്രതികളെ രക്ഷിക്കാനായുള്ള രാഷ്ട്രീയ ഇടപെടലുകൾ നടക്കുന്നതിനാൽ പോലീസിൻമേലുള്ള ഉന്നതതല സമ്മർദം വ്യക്തമാണ്. എന്നാൽ, അതിന്റെ പേരിൽ അമിതാധികാരത്തിലൂടെ ജനാധിപത്യ പ്രതിഷേധങ്ങളെ തടയാനാകുമെന്നത് വ്യാമോഹം മാത്രമാണ്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്ത് തുടർ നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ ശക്തമായ തുടർപ്രക്ഷോഭങ്ങൾ നടത്തുമെന്നും ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറിയേറ്റംഗം സനൽകുമാർ, ജില്ല പ്രസിഡന്റ് കെ.എം സാബിർ അഹ്സൻ , മണ്ണാർക്കാട് മണ്ഡലം പ്രസിഡന്റ് അസ്…

സ്വച്ഛതാ ഹി സേവാ അഭിയാൻ: സൗഹൃദ നഗറിൽ തുടക്കമായി

എടത്വ: പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം ‘സ്വച്ഛതാ ഹി സേവാ അഭിയാൻ’ ക്യാമ്പയിന്റെ ഭാഗമായി സൗഹൃദ വേദിയുടെയും ബാലമുരളി പൗരസമിതിയുടെയും നേതൃത്വത്തിൽ സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ പ്രത്യേക സമ്മേളനം നടന്നു.ഗ്രാമ പഞ്ചായത്ത് അംഗം ബിന്ദു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. സൗഹൃദ വേദി ചെയർമാൻ ഡോ. ജോൺസൺ വി.ഇടിക്കുള അധ്യക്ഷത വഹിച്ചു. രക്ഷാധികാരി പി.വി. തോമസ്ക്കുട്ടി ബോധവത്ക്കരണ ക്ലാസ് നയിച്ചു. ബാലമുരളി പൗര സമിതി പ്രസിഡൻ്റ് പി.ഡി.സുരേഷ്, സെക്രട്ടറി മനോജ് മണക്കളം,വിൻസൻ പൊയ്യാലുമാലിൽ, കെ.വി റോഷ്മോൻ, കെ.കെ. എബി, പി.കെ രാജീവ്, സി.കെ സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഹരിത വിപ്ലവത്തിലൂടെ ഇന്ത്യയുടെ പട്ടിണിയകറ്റിയ കൃഷി ശാസ്ത്രജ്ഞൻ ഡോ. എം.എസ് സ്വാമിനാഥൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപെടുത്തിയാണ് യോഗം ആരംഭിച്ചത്. താൻ ബാക്കി വെച്ച സ്വപ്നം യാഥാർത്ഥ്യമാക്കുവാൻ സമൂഹം തയ്യാറാകണമെന്ന് യോഗത്തിൽ ആവശ്യപെട്ടു.സൗഹൃദ നഗറിൽ നടപ്പിലാക്കുന്ന പദ്ധതികളുടെ രൂപരേഖ ചടങ്ങിൽ…

അങ്ങാടിപ്പുറം പഞ്ചായത്തിലെ വയോജനങ്ങളെ വെൽഫെയർ പാർട്ടി ആദരിച്ചു

അങ്ങാടിപ്പുറം: ലോകവയോജന ദിനത്തിൽ അങ്ങാടിപ്പുറം പഞ്ചായത്തിലെ 90 വയസ്സ് കഴിഞ്ഞ് ഇപ്പോഴും കർമ്മരംഗത്ത് നിറഞ്ഞുനിൽക്കുന്ന ചാലിലകത്ത്‌ ബാപ്പുട്ടി ഹാജിയെയും, പൂഴിക്കുന്നത് ചക്കിയേയും വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. ഒരുകാലത്ത് നാടിന്റെ വികസനത്തിലും, സാമൂഹ്യ പുനർ നിർമ്മാണത്തിലും, പങ്കുവഹിച്ച വയോജനങ്ങളെ ഒറ്റപ്പെടുത്തുകയല്ല ചേർത്തുപിടിക്കുകയാണ് വേണ്ടത് എന്നും, പൊന്നാടയണിയിച്ചുകൊണ്ട് വെൽഫയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് സൈതാലി വലമ്പൂർ പറഞ്ഞു. പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് സെക്രട്ടറി ശിഹാബ്മാസ്റ്റർ, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ ഇക്ബാൽ , സാദിക്ക് എ. എം, വലമ്പൂർ യൂണിറ്റ് സെക്രട്ടറി മൊയ്തീൻ കെ ടി. ട്രഷർ യുസഫ് k. V, അബ്ദുൾ നാസർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി .

നിർമ്മാണത്തിലിരുന്ന വീട് തകർന്ന് അഞ്ചു പേര്‍ക്ക് പരിക്കേറ്റു

തൃശൂർ: നിർമ്മാണത്തിലിരുന്ന ഇരുനില വീട് തകർന്നു വീണ് ഉടമയും നിര്‍മ്മാണ തൊഴിലാളികളും ഉൾപ്പെടെ അഞ്ചു പേർക്ക് പരിക്കേറ്റു. പന്തല്ലൂർ സ്വദേശി അഭിലാഷിന്റെ ഉടമസ്ഥതയിലുള്ളതാണ് തകർന്ന വീട്. നിർമാണ ജോലികൾക്കിടെ രണ്ടാം നിലയിൽ അഭിലാഷും 15 തൊഴിലാളികളും ഉണ്ടായിരുന്ന സമയത്താണ് സംഭവം. ഭാഗ്യവശാൽ, ആ സമയത്ത് ഒന്നാം നിലയിൽ ആരും ഉണ്ടായിരുന്നില്ല. അതുകൊണ്ട് ദുരന്തത്തില്‍ കൂടുതല്‍ ആരും ഉള്‍പ്പെട്ടില്ല. മാസങ്ങൾക്ക് മുമ്പാണ് അഭിലാഷ് വീടിന്റെ നിർമ്മാണം ആരംഭിച്ചത്. രണ്ടാം നിലയിൽ കോൺക്രീറ്റ് ജോലികൾ നടക്കുകയായിരുന്നു. വീടിന്റെ പിന്‍‌ഭാഗത്ത് ഒരു ഭാഗം ഇടിഞ്ഞതാണ് വീട് പൂർണ്ണമായും തകരാൻ കാരണമായതെന്നു പറയുന്നു. അപകടത്തിൽപ്പെട്ടവർക്ക് ഗുരുതര പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് അവാര്‍ഡ് വിതരണം ഉന്നത വിദ്യാഭ്യാസ മന്ത്രി നിർവഹിച്ചു

അന്താരാഷ്ട്ര വയോജന ദിനാചരണ സംസ്ഥാന തല ഉദ്ഘാടനവും വയോസേവന അവാർഡ് വിതരണവും ഉന്നതവിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു. വയോജനങ്ങൾ സമൂഹത്തിന് നൽകിയ സംഭാവനകളെ അനുസ്മരിക്കുകയും അവരുടെ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് മന്ത്രി പറഞ്ഞു. തങ്ങളുടെ അധ്വാനശേഷിയും സർഗാത്മകതയും ഉപയോഗിച്ച് വയോജനങ്ങൾ സമൂഹത്തിനും കുടുംബത്തിനും നൽകിയ സംഭാവനകൾ വളരെ വലുതാണ്. ഉപയോഗിക്കുക വലിച്ചെറിയുക എന്ന സംസ്‌കാരം സമൂഹത്തിൽ വർധിച്ചു വരുന്നു. അധ്വാനശേഷി തീരുമ്പോൾ നിരുപാധികം ഉപേക്ഷിക്കുന്ന പ്രവണത ഇല്ലാതാകണം. 2030 ഓടെ കേരളത്തിന്റെ ജനസംഖ്യയിൽ 25% വയോജനങ്ങളായിരിക്കും. ഇവർക്കുള്ള സംരക്ഷണ സംവിധാനങ്ങൾ ഒരുക്കുന്നതിന് ഗവൺമെന്റ് പ്രതിഞ്ജാബദ്ധമാണ്. 150ൽ പരം ഹോമുകൾക്ക് നിലവിൽ സർക്കാർ ഗ്രാന്റ് നൽകുന്നു. വയോജനങ്ങൾക്ക് സാമൂഹിക സുരക്ഷാ പെൻഷൻ അനുവദിക്കുന്ന പദ്ധതിയെ റിസർവ് ബാങ്ക് അഭിനന്ദിച്ചു. 49.84 ലക്ഷം ആളുകൾക്ക് പെൻഷൻ അനുവദിക്കാൻ സംസ്ഥാന സർക്കാരിനായി. 2021…

കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു

കടലാസിലും വേദിയിലും തന്റെ നർമ്മം ഒരുപോലെ ഉപയോഗിച്ച കാർട്ടൂണിസ്റ്റ് സുകുമാർ ശനിയാഴ്ച കൊച്ചിയിൽ അന്തരിച്ചു. 91 വയസ്സായിരുന്നു. കാർട്ടൂണുകളുടെ ലോകത്ത് തനതായ മുദ്ര പതിപ്പിച്ച മലയാളികളുടെ ഒരു നീണ്ട പരമ്പരയിലെ ആദ്യകാല വ്യക്തികളിൽ ഒരാളായ അദ്ദേഹം തന്റെ പ്രതാപകാലത്ത് പ്രമുഖ നേതാക്കളെ നിശിതമായി വിമർശിക്കുന്ന രാഷ്ട്രീയ കാർട്ടൂണുകൾക്ക് പേരുകേട്ടതാണ്. സംസ്ഥാനത്തുടനീളമുള്ള സ്റ്റേജുകളിൽ നിന്ന് ചിരി പടർത്തുന്ന ഒരാളെന്ന നിലയിൽ, അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ സംഭവങ്ങളിലൊന്നാണ് 2012 ൽ അദ്ദേഹം നയിച്ച 12 മണിക്കൂർ ചിരി യജ്ഞം, അത് ഗിന്നസ് ബുക്കിൽ ഇടം നേടി. 1932ൽ തലസ്ഥാനത്തെ ആറ്റിങ്ങലിൽ ജനിച്ച സുകുമാറിന് കാർട്ടൂണിംഗിൽ ഔപചാരികമായ പരിശീലനമൊന്നും ഉണ്ടായിരുന്നില്ല. ദേശബന്ധുവിലും മലയാള മനോരമയിലും കാർട്ടൂണുകൾ വരച്ചിരുന്ന കെ എസ് പിള്ളയുടെ രാഷ്ട്രീയ കാർട്ടൂണുകൾ നിരന്തരം പിന്തുടർന്ന് കാർട്ടൂണുകളോടുള്ള അദ്ദേഹത്തിന്റെ താൽപര്യം ജ്വലിപ്പിച്ചു . അദ്ദേഹത്തിന്റെ ആദ്യത്തെ കാർട്ടൂൺ 18…