പ്രകടനങ്ങള്‍ക്ക് ഫീസ്: എ.പി.സി.ആര്‍ നല്‍കിയ കേസില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി

പ്രകടനങ്ങള്‍ നടത്തുന്നതിന് 2000 മുതല്‍ 10,000 രൂപവരെ ഫീസ് ചുമത്തിയ കേരള സര്‍ക്കാര്‍ ഉത്തരവിനെതിരെ അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് (എ.പി.സി.ആര്‍) കേരള ഘടകം ഹൈക്കോടതിയില്‍ നല്‍കിയ കേസില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാറിനോട് വിശദീകരണം തേടി.

എ.പി.സി.ആര്‍ കേരളഘടകത്തിന് വേണ്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് സി എ ആണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം മൗലീകാവകാശമാണെന്നിരിക്കെ സര്‍ക്കാരിന് വരുമാനത്തിനായി മൗലിക അവകാശങ്ങള്‍ക്ക് മേല്‍ ഫീസ് ചുമത്തുന്നത് ഭരണഘടനാ വിരുദ്ധമാണ്. മുന്‍കൂട്ടി അറിയിച്ചാല്‍ മാത്രം മതിയായിരുന്ന ഒരു പ്രതിഷേധ രീതിക്ക് ഉയര്‍ന്ന ഫീസ് ചുമത്തുന്നത് ജനാധിപത്യാവകാശങ്ങള്‍ക്കു നേരേയുള്ള കടന്നുകയറ്റമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Case No. WPC 32276 of 2003, APCR writ petition

Print Friendly, PDF & Email

Leave a Comment

More News