മൂന്നര പതിറ്റാണ്ടിനുള്ളിൽ ഈസ്റ്റർ ദിനത്തിൽ സഹോദരങ്ങളുടെ ആദ്യ സംഗമം

തലവടി:ഇരുളിനെ തകർത്ത് പ്രതീക്ഷയുടെ പൊൻവെളിച്ചമായി ഈസ്റ്റർ ലോകമെമ്പാടും ആഘോഷിച്ചപ്പോൾ മൂന്നര പതിറ്റാണ്ടിനുള്ളിൽ ഈസ്റ്റർ ദിനത്തിൽ സഹോദരങ്ങളുടെ ആദ്യ സംഗമം വ്യത്യസ്ത അനുഭവമായി. ആനപ്രമ്പാൽ തെക്ക് വാലയിൽ ബെറാഖാ ഭവനിൽ പൊതുപ്രവർത്തകൻ ഡോ.ജോൺസൺ വി.ഇടിക്കുളയും മൂത്ത സഹോദരി ആലീസ് ജോണും തമ്മിൽ 19 വയസ്സിന് വ്യത്യാസം ഉണ്ട്.സഹോദരി ഗുജറാത്തിൽ അഹമ്മദാബാദിൽ സ്ഥിരതാമസം ആയിട്ട് വർഷം 50 കഴിഞ്ഞു.പല തവണ കേരളത്തിലെത്തിയിട്ടുണ്ടെങ്കിലും 35 വർഷത്തിനിടയിൽ ആദ്യമായിട്ടാണ് ഈസ്റ്റർ ദിനത്തിൽ തറവാട്ടിൽ ഒത്തുകൂടുന്നത്. ഈസ്റ്റർ വിഭവങ്ങൾ എല്ലാം തയ്യാറാക്കിയെങ്കിലും ഭർത്താവിൻ്റെ സഹോദരിയുടെ ഇഷ്ടവിഭവമായ കപ്പയും മീനും കൂടി സൗദ്യയിൽ നിന്ന് എത്തിയ ആരോഗ്യ പ്രവർത്തകയായ ജിജിമോൾ ജോൺസൺ തയ്യാറാക്കിയിരുന്നു.ചെറുമകനോടൊപ്പം എത്തിയ ആലീസ് ജോൺ പഴയകാല അനുഭവങ്ങൾ പരസ്പരം പങ്ക് വെച്ച് ഈസ്റ്റർ ദിനം ചെലവിട്ടത് ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങളായിരുന്നുവെന്നും മാതാപിതാക്കൾ തറവാട്ടിൽ ഇല്ലെന്നുള്ള അവസ്ഥ വലിയ ശൂന്യതയാണ് നല്കുന്നതെന്ന് അവർ പറഞ്ഞു.

ട്രെയ്ന്‍ തീ വെയ്പ്: പെട്രോള്‍ വാങ്ങിയത് ഷൊര്‍ണൂരില്‍ നിന്ന്; ആക്രമണം സ്വയം തീരുമാനിച്ചതാണെന്ന് ഷാരൂഖ്

കോഴിക്കോട്: ട്രെയിൻ കത്തിച്ച കേസിലെ പ്രതി ഷാരൂഖ് ഞായറാഴ്ച ഷൊര്‍ണൂര്‍ റെയിൽവേ സ്റ്റേഷന് സമീപമുള്ള പമ്പിൽ നിന്ന് പെട്രോൾ വാങ്ങിയെന്ന് ഇയാൾ അന്വേഷണ സംഘത്തോട് പറഞ്ഞു. പെട്രോൾ പമ്പിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. പെട്രോൾ വാങ്ങി ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സിൽ കയറി. എന്നാൽ, ഷാരൂഖ് ഷൊർണൂരിൽ എത്തുന്ന ദിവസത്തെ സംബന്ധിച്ച അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്. സമ്പർക്രാന്തി എക്‌സ്പ്രസിലാണ് താൻ കേരളത്തിലെത്തിയതെന്നാണ്ഇയാള്‍ പറയുന്നത്. പ്ലസ്ടു വിദ്യാഭ്യാസം മാത്രമാണുള്ളതെന്ന് മാതാപിതാക്കൾ പറഞ്ഞെങ്കിലും ഇയാള്‍ക്ക് ഇംഗ്ലീഷിലും ഹിന്ദിയിലും ഒരു പോലെ പ്രാവീണ്യമുണ്ടെന്ന് പോലീസ് പറഞ്ഞു. ആക്രമണം സ്വയം തീരുമാനിച്ച് നടത്തിയതാണെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. ആക്രമണത്തിന് ശേഷം ട്രെയിനിൽനിന്ന് ചാടിയത് ഇരുന്നാണെന്നും പരുക്കേൽക്കാതിരിക്കാനുള്ള മുൻകരുതലായിരുന്നുവെന്നും പ്രതി പറയുന്നു. ഇയാൾ ഇപ്പോൾ ചോദ്യം ചെയ്യലുമായി സഹകരിക്കുകയാണെന്ന് അന്വേഷണ സംഘം അറിയിച്ചു. ചേവായൂർ മാലൂർക്കുന്ന് പോലീസ് ക്യാമ്പിൽ ചോദ്യം ചെയ്യൽ തുടരുകയാണ്. ആദ്യഘട്ടത്തിൽ…

തെരുവുകളിൽ പ്രക്ഷോഭങ്ങൾ നയിക്കേണ്ട സന്ദർഭം: സോളിഡാരിറ്റി ഇഫ്ത്വാർ മീറ്റ്

മലപ്പുറം : സംഘ്പരിവാർ ഭരണകൂടം രാജ്യത്ത് വംശഹത്യ പദ്ധതികളുമായി മുന്നോട്ട് പോയ സാഹചര്യത്തിൽ തെരുവുകൾതോറും യുവജനങ്ങൾ പ്രക്ഷോഭങ്ങൾ നയിക്കേണ്ട സന്ദർഭമാണ്. ഈ സന്ദർഭത്തിൽ യുവജന സംഘടനകൾ ഐക്യത്തോടെ ഈ രംഗത്ത് വരണമെന്നും സോളിഡാരിറ്റി ഇഫ്താർ മീറ്റ് ആവശ്യപ്പെട്ടു. വിയോജിക്കാനുള്ള ജനാധിപത്യ അവകാശങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന വർത്തനമാന കാലത്ത് DISSENT is DEMOCRACY എന്ന തലക്കെട്ടിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ജില്ലാ കമ്മിറ്റി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ്, ഭരണകൂടവേട്ട ഇരയായ മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ ,വ്യത്യസ്ത യുവജന സംഘടന ഭാരവാഹികൾ , ജില്ലയിലെ പ്രധാന മീഡിയ പ്രവർത്തകർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

സഹനത്തിൻ്റെ തിരുനാൾ അനുസ്മരിച്ചു

നിരണം: പീഢാനുഭവ -കുരിശുമരണത്തിന്‍റെ അനുസ്മരണം സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിൽ നടന്നു. വികാരി ഫാദർ വില്യംസ് ചിറയത്ത് തിരുകർമ്മകൾക്ക് നേതൃത്വം നല്കി. ഡോ. ജോൺസൺ വി.ഇടിക്കുള ദൈവവചന ധ്യാനം നടത്തി.പ്രദക്ഷിണത്തിന് ശേഷം കഞ്ഞിവീഴ്ത്തലും നടത്തപ്പെട്ടു. അജോയ് കെ. വർഗ്ഗീസ്, റെന്നി തോമസ്,ജോബി ദാനിയേൽ,സുനിൽ ചാക്കോ,ജോസഫ് രാജൻ എന്നിവർ ക്രമികരണങ്ങൾക്ക് നേതൃത്വം നല്കി. ശേബ വില്യംസ്, റാണി സിജി, ദാനിയേൽ വാലയിൽ എന്നിവരുടെ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്കി. ശനിയാഴ്ച വൈകിട്ട് 6ന് പ്രത്യേക പ്രാർത്ഥന ഉണ്ടായിരിക്കും. യേശു ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഓർമ്മയെ ഞായാറാഴ്ച രാവിലെ 6ന് അനുസ്മരിക്കുന്നതോടെ പീഡാനുഭവ വാര സ്മരണ ശുശ്രൂഷകൾ സമാപിക്കും.

അയല്‍ക്കാരിയുടെ ബൈക്ക് ഓടിച്ച 14-കാരന്റെ പിതാവിനും അയല്‍ക്കാരിക്കും തടവും പിഴയും

മലപ്പുറം: പതിനാലുകാരനെ ബൈക്ക് ഓടിക്കാന്‍ അനുവദിച്ച കേസിൽ കുട്ടിയുടെ പിതാവിനും വാഹനം ഓടിക്കാൻ നൽകിയ അയൽവാസിയായ യുവതിക്കും തടവും പിഴയും. കുട്ടിയുടെ പിതാവ് കൽപകഞ്ചേരി അബ്ദുൾ നസീർ (55), ബൈക്ക് ഉടമ കൽപകഞ്ചേരി ഫൗസിയ (38) എന്നിവർക്കാണ് ശിക്ഷ. മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. അബ്ദുൾ നസീറിന് 25,000 രൂപയും ഫൗസിയക്ക് 5,000 രൂപയുമാണ് പിഴ. ഇരുവർക്കും വൈകീട്ട് 5.00 മണി വരെയാണ് തടവ് വിധിച്ചത്. 2022 സെപ്റ്റംബർ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം മാമ്പ്ര- കടുങ്ങാത്തുകുണ്ട് റോഡിലൂടെ ഫൗസിയയുടെ ബൈക്കുമായി 14കാരൻ വരികയായിരുന്നു. വാഹനപരിശോധന നടത്തുകയായിരുന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നിലെത്തിയ കുട്ടിക്ക് ലൈസൻസ് ഇല്ലെന്നും പ്രായപൂർത്തിയായിട്ടില്ലെന്നും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടിയുടെ രക്ഷകര്‍ത്താവിനും വാഹന ഉടമയ്ക്കുമെതിരെ മോട്ടോർ വാഹന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു.

തീവണ്ടിയിലെ തീപിടിത്തം: ഷാരൂഖ് സൈഫിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

കൊച്ചി: തീവണ്ടി തീപിടിത്തവുമായി ബന്ധപ്പെട്ട് ഷാരൂഖ് സെയ്ഫിയെ മുൻസിഫ് മജിസ്‌ട്രേറ്റ് ജഡ്ജി വെള്ളിയാഴ്ച 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രതി കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരും. ഈ ആഴ്ച ആദ്യം രത്‌നഗിരിയിൽ വച്ചാണ് സെയ്ഫി അറസ്റ്റിലായത്. സെൻട്രൽ ഇന്റലിജൻസിന്റെയും മഹാരാഷ്ട്ര എടിഎസിന്റെയും സംയുക്ത സംഘം ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാത്രിയിൽ മഹാരാഷ്ട്രയിലെ രത്‌നഗിരി റെയിൽവേ സ്‌റ്റേഷനിൽ നിന്നാണ് തീവണ്ടി തീവെപ്പ് കേസിൽ ഒളിവിൽപ്പോയ പ്രതി ഷാരൂഖ് സൈഫിയെ പിടികൂടിയത്. ഇന്നലെ രത്‌നഗിരിയിൽ നിന്നാണ് ഇയാളുടെ ലൊക്കേഷൻ കണ്ടെത്തിയത്. കേരള പോലീസിന്റെ ഒരു സംഘവും രത്‌നഗിരിയിൽ എത്തി മഹാരാഷ്ട്ര പോലീസില്‍ നിന്ന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു,. എൻഐഎയും എടിഎസും കേസ് ഏറ്റെടുത്തു എൻഐഎ സംഘവും ഭീകരവിരുദ്ധ സ്ക്വാഡും കേസ് അന്വേഷണം ആരംഭിച്ചു. റെയിൽവേ ട്രാക്കിന് സമീപം ഒരു ബാഗ് അന്വേഷണ സംഘം കണ്ടെടുത്തു. ഞായറാഴ്ച…

‘ഇത് തീര്‍ത്തും തെറ്റാണ്’: മകൻ അനിൽ ബിജെപിയിൽ ചേർന്നതിന് എ കെ ആന്റണിയുടെ പ്രതികരണം

മകന്‍ അനിൽ ആന്റണി കോൺഗ്രസ് എതിരാളി ഗ്രൂപ്പ് ഭാരതീയ ജനതാ പാർട്ടിയിലേക്ക് (ബിജെപി) മാറാനുള്ള തീരുമാനത്തെ വിമർശിച്ച് മുൻ പ്രതിരോധമന്ത്രി എകെ ആന്റണി. “കുടുംബത്തിന് വേണ്ടിയല്ല രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാനാണ് ഞാൻ എന്റെ മകനെ പഠിപ്പിച്ചത്, പക്ഷേ അവൻ മറ്റൊരു വഴിയാണ് തിരഞ്ഞെടുത്തത്. രാജ്യത്തെ വർഗീയമായി വിഭജിക്കാനും നമ്മുടെ രാജ്യത്തിന്റെ മതേതര ഘടനയെ തകർക്കാനും ശ്രമിക്കുന്ന ഒരു പാർട്ടിയിൽ അദ്ദേഹം ചേർന്നു. എനിക്ക് ഈ തീരുമാനം അംഗീകരിക്കാൻ കഴിയില്ല. ഇത് തെറ്റും വേദനാജനകവുമാണ്,” കോൺഗ്രസ് മുതിർന്ന നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ഡിജിറ്റൽ മീഡിയ സെല്ലിന്റെ തലവനായ ആന്റണി, രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നതിന് പകരം “ഒറ്റ കുടുംബത്തിന്” വേണ്ടി പ്രവർത്തിക്കുന്ന കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസിയുടെ വിവാദ ഡോക്യുമെന്ററി ചിത്രത്തെക്കുറിച്ചുള്ള പാർട്ടിയുടെ നിലപാടിനെ വിമർശിച്ചാണ് അദ്ദേഹം കോൺഗ്രസ് വിട്ടത്.…

സിബി‌എസ്‌ഇ പാഠ്യവിഷയങ്ങളില്‍ നിന്ന് മുഗൾ സാമ്രാജ്യത്തെ ഒഴിവാക്കിയത് ചരിത്ര നിഷേധം; എൻസിഇആർടിയുടെ തീരുമാനത്തിനെതിരെ ശക്തമായി പ്രതിഷേധിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: പ്ലസ് ടു സിബിഎസ്ഇ പാഠ്യവിഷയങ്ങളില്‍ നിന്ന് മുഗൾ സാമ്രാജ്യത്തെക്കുറിച്ചുള്ള ഭാഗങ്ങൾ നീക്കം ചെയ്തതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ചരിത്ര നിഷേധം മാത്രമല്ല പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. മുഗൾ സാമ്രാജ്യത്തെ ഒഴിവാക്കി ഇന്ത്യയുടെ മധ്യകാല ചരിത്രത്തെക്കുറിച്ചുള്ള പഠനം അപൂർണ്ണമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എൻസിഇആർടി പാഠപുസ്തകങ്ങളിൽ നിന്ന് രാഷ്ട്രീയ ലക്ഷ്യത്തോടെ ഏതാനും അദ്ധ്യായങ്ങളും ഭാഗങ്ങളും നീക്കം ചെയ്യാനുള്ള തീരുമാനം ചരിത്ര നിഷേധം മാത്രമല്ല, പ്രതിഷേധാർഹവുമാണ്. പാഠപുസ്തകങ്ങളിൽ നിന്ന് തങ്ങള്‍ക്ക് പ്രതികൂലമായവ വെട്ടിമാറ്റി ചരിത്ര വസ്തുതകൾ തള്ളിക്കളയാനാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പാഠപുസ്തകങ്ങളുടെ പരിപൂർണമായ കാവിവൽക്കരണമാണ് ഇത്തരം നടപടികളിലൂടെ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാണ്. പന്ത്രണ്ടാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽ നിന്ന് ഗാന്ധി വധവും തുടർന്നുണ്ടായ ആർഎസ്എസ് നിരോധനത്തെക്കുറിച്ചുള്ള ഭാഗവും ഒഴിവാക്കിയത് ആരുടെ താല്പര്യപ്രകാരമാണെന്ന് വ്യക്തമാണ്. ഇതേ ക്ലാസിലെ ചരിത്ര പാഠപുസ്തകത്തിൽ നിന്ന് മുഗൾ സാമ്രാജ്യത്തെയും പറിച്ചു മാറ്റിയിരിക്കുന്നു. മുഗൾ…

രാമനവമി ആഘോഷത്തിൻ്റെ മറവിൽ സംഘ്പരിവാർ ആക്രമണം; സോളിഡാരിറ്റി മൂവ്മെന്റ് പ്രതിഷേധ സംഗമം നടത്തി

കോട്ടക്കൽ : രാമനവമി ആഘോഷത്തിന്റെ മറവിൽ നടന്ന സംഘ്പരിവാറിന്റെ മുസ്ലിം വംശഹത്യകൾക്കെതിരെ കോട്ടക്കലിൽ പ്രതിഷേധ സംഗംമം നടത്തി. രാമനവമി ആഘോഷത്തിന്റെ മറവിൽ മുസ്ലിംങ്ങളുടെ സ്ഥാപനങ്ങൾക്ക് തീയിടുകയും ആക്രമത്തിനിരയാക്കുകയും ചെയ്തത് സംഘ്പരിവാറിന്റെ കൃത്യമായ മുസ്ലിം വംശഹത്യശ്രമമാണെന്നും പ്രതികളെ കണ്ടെത്തി വംശഹത്യക്കെതിരെ കേസെടുക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. രാമനവമി ആഘോഷത്തിന്റെ പേരിൽ നടന്ന ആക്രമണങ്ങൾ ഇന്ത്യയുടെ മതേതരത്വത്തിനേറ്റ വലിയ വെല്ലുവിളിയാണെന്നും പ്രതിഷേധ സംഗമങ്ങൾ വിലയിരുത്തി. വിവിധയിടങ്ങളിൽ നടന്ന പരിപാടിയിൽ സോളിഡാരിറ്റി ജില്ല പ്രസിഡന്റ് ഡോ അബ്ദുൽ ബാസിത് പി പി , ജനറൽ സെക്രട്ടറി അജ്മൽ കെ എൻ ,വൈസ് പ്രസിഡൻ്റ്മാരായ അജ്മൽ കാരക്കുന്ന് , സെക്രട്ടറിമാരായ സാബിഖ് വെട്ടം, യാസിർ കൊണ്ടോട്ടി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

നിരണത്ത് പെസഹയുടെ സ്മരണ പുതുക്കി പാദം കഴുകൽ ശുശ്രൂഷ നടന്നു

നിരണം: ക്രിസ്തു തന്‍റെ കുരിശു മരണത്തിന് മുമ്പ് ശിഷ്യന്മാര്‍ക്കൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്‍റെ ഓര്‍മ്മയിൽ പെസഹ ആചരിച്ചു. സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിൽ നടന്ന പാദം കഴുകൽ ശുശ്രൂഷയ്ക്ക് വികാരി ഫാദർ വില്യംസ് ചിറയത്ത് നേതൃത്വം നല്കി.ദുഖവെള്ളിയാഴ്ച 10ന് ദൈവപുത്രന്‍റെ പീഡാനുഭവത്തിന്‍റെയും കുരിശുമരണത്തിന്‍റെയും അനുസ്മരണം നടക്കും. യേശു ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഓർമ്മയെ ഞായാറാഴ്ച രാവിലെ 6ന് അനുസ്മരിക്കുന്നതോടെ പീഡാനുഭവ വാര സ്മരണ ശുശ്രൂഷകൾ സമാപിക്കും.