നിരണത്ത് പെസഹയുടെ സ്മരണ പുതുക്കി പാദം കഴുകൽ ശുശ്രൂഷ നടന്നു

നിരണം: ക്രിസ്തു തന്‍റെ കുരിശു മരണത്തിന് മുമ്പ് ശിഷ്യന്മാര്‍ക്കൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്‍റെ ഓര്‍മ്മയിൽ പെസഹ ആചരിച്ചു. സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിൽ നടന്ന പാദം കഴുകൽ ശുശ്രൂഷയ്ക്ക് വികാരി ഫാദർ വില്യംസ് ചിറയത്ത് നേതൃത്വം നല്കി.ദുഖവെള്ളിയാഴ്ച 10ന് ദൈവപുത്രന്‍റെ പീഡാനുഭവത്തിന്‍റെയും കുരിശുമരണത്തിന്‍റെയും അനുസ്മരണം നടക്കും.

യേശു ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഓർമ്മയെ ഞായാറാഴ്ച രാവിലെ 6ന് അനുസ്മരിക്കുന്നതോടെ പീഡാനുഭവ വാര സ്മരണ ശുശ്രൂഷകൾ സമാപിക്കും.

Print Friendly, PDF & Email

Leave a Comment

More News