സ്കൂൾ വാർഷികാഘോഷം സംഘടിപ്പിച്ചു

മലപ്പുറം : പട്ടർ കടവ് വിദ്യാനഗർ പബ്ലിക് സ്കൂളിൻറെ ഇരുപതാമത് വാർഷികാഘോഷം വർണ്ണാഭമായ പരിപാടികളോട് കൂടി നടന്നു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഫൈസൽ വി പി സ്വാഗതം പറയുകയും MECTചെയർമാൻ ശൈക്ക് മുഹമ്മദ് കാരക്കുന്ന് അധ്യക്ഷത വഹിക്കുകയും ചെയ്തു. മലപ്പുറം മുനിസിപ്പൽ ചെയർമാൻ മുജീബ് കാടേരി, പ്രശസ്ത ഗായകൻ ബാസിൽ ബഷീർ എന്നിവർ മുഖ്യാതിഥികളായി എത്തി. മത്സര പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾക്ക് സമ്മാനദാനവും ഇതോടൊപ്പം യുകെജി കുരുന്നുകളുടെ ഗ്രാജുവേഷൻ സെറിമണിയും നടന്നു. സ്കൂൾ മാനേജർ ഇബ്രാഹിം ഹെഡ്മിസ്ട്രസ് അമീറ പ്രോഗ്രാം കൺവീനർ സുജാത എന്നിവർ ചടങ്ങിൽ സംസാരിക്കുകയും വൈസ് പ്രിൻസിപ്പൽ റഹഷി മോൾ കെപി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

ശുദ്ധജല ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് നിവേദനം നല്കി.

എടത്വ:ആനപ്രമ്പാൽ ജെ.എം.എം.ജൂബിലി അഗതി മന്ദിരത്തിലെ ശുദ്ധജല ക്ഷാമം ഉൾപ്പെടെ പരിഹരിച്ച് പ്രദേശത്ത് അടിയന്തിര കുടിവെള്ള വിതരണം ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള നിവേദനം നല്കി. 38 അന്തേവാസികൾ ഉൾപ്പെടെ കഴിയുന്ന സ്ഥാപനത്തിലെ 2 കിണറുകളും വറ്റി. സമീപത്തെ തോട്ടിലെ നീരൊഴുക്ക് ഇല്ലാതാകുകയും മലിനമാകുകയും ചെയ്തു. മാധ്യമങ്ങളിലെ വാർത്തയെ തുടർന്ന് സൗഹൃദ വേദി എന്ന സന്നദ്ധ സംഘടന ഇതിനോടകം 9000 ലീറ്റർ ശുദ്ധജലമെത്തിച്ചു കഴിഞ്ഞു.ഇത്രയും ശുദ്ധജല ക്ഷാമം നേരിടുന്നുണ്ടെങ്കിലും പ്രദേശത്ത് കുടിവെള്ള വിതരണം ആരംഭിച്ചിട്ടില്ല. തലവടി പഞ്ചായത്ത് വാർഡ് 12-ൽ പൊതു ടാപ്പിലൂടെ ശുദ്ധജല വിതരണം നിലച്ചിട്ട് പതിറ്റാണ്ടുകൾ ആയി.പൊതു ടാപ്പുകൾ ഇല്ലാത്ത ഏക വാർഡാണ് തലവടി പഞ്ചായത്തിലെ 12-ാം വാർഡ്. കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപെട്ട് വർഷങ്ങളായി നിരവധി പ്രതിഷേധ സമരങ്ങളും ധർണ്ണയും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ…

നീതിയിൽ വിശ്വസിക്കുന്ന മുഴുവൻ ജനങ്ങളും ഇസ്‌ലാമോഫോബിയക്ക് എതിരെ നിലകൊള്ളുക: എസ്.ഐ.ഒ

കോഴിക്കോട് : മുസ്‌ലിംകൾക്കും മുസ്‌ലിം ചിഹ്നങ്ങൾക്കും മുസ്ലിം കർതൃത്വ രാഷ്ട്രീയത്തിനും എതിരെ നടക്കുന്ന വംശീയമായ പൈശാചിക വൽകരണത്തെ ജനകീയമായി ചെറുത്ത് തോൽപ്പിക്കണമെന്നും നീതിയിൽ വിശ്വസിക്കുന്ന മുഴുവൻ ജനങ്ങളും ഇസ്ലാമോഫോബിയക്കെതിരെ അണിനിരക്കണമെന്നും എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻ്റ് മുഹമ്മദ് സഈദ് ടി.കെ അഭിപ്രായപെട്ടു. ഐക്യരാഷ്ട്ര സഭ മാർച്ച് 15 ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനമായി പ്രഖ്യാപിച്ചതിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലെ വ്യത്യസ്ത സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക മത നേതൃത്വങ്ങൾക്ക് എസ്.ഐ.ഒ കേരള കമ്മിറ്റി പുറത്തിറക്കിയ ‘എന്താണ് ഇസ്ലാമോഫോബിയ? കൈപുസ്തകം’ കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എം.എൽ.എമാരായ ടി. സിദ്ധീഖ്, കെ.പി.എ മജീദ്, മാത്യു കുഴൽനാടൻ, വ്യാജകേസിൽ ജയിലിലടക്കപ്പെട്ട മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ, പ്രമുഖ സാഹിത്യകാരനും സാഹിത്യ അക്കാദമി പ്രസിഡൻ്റുമായ കെ.സച്ചിദാനന്ദൻ, സാഹിത്യകാരൻ കല്പറ്റ നാരായണൻ, മീഡിയാവൺ ഡൽഹി ചീഫ് ധനസമൂദ്, പ്രമുഖ ആക്ടിവിസ്റ്റ് ഗ്രോ വാസു, തുടങ്ങി…

ട്രാവൽ & ടൂറിസം ഡിപ്ലോമയിൽ സൗജന്യ പഠനവും സ്റ്റൈപ്പന്റും ജോലിയും

തിരുവനന്തപുരം: കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നോൺ പ്രോഫിറ്റ് ഫൗണ്ടേഷനും ഐഎഎഫ്, ഐഎസ്ഒ സർട്ടിഫൈഡ് സ്ഥാപനവുമായ ബിസാപ് എജ്യു ഫൗണ്ടേഷൻ നടത്തുന്ന ട്രാവൽ ആൻഡ് ടൂറിസം ഡിപ്ലോമ കോഴ്സിൽ സൗജന്യ പഠനത്തിനായി അർഹരായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് പൂർണമായും പഠന ഫീസ് അടയ്ക്കാതെ പഠിക്കാൻ സാധിക്കും. പ്ലസ് ടു പാസായ ഏതൊരാൾക്കും പ്രായഭേദമന്യേ കോഴ്സിൽ ചേരാം. സൗജന്യ പഠനം ആഗ്രഹിക്കാത്ത മറ്റു വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. കോഴ്സ് കാലയളവിൽ എല്ലാ വിദ്യാർത്ഥികൾക്കും സ്റ്റൈപ്പന്റോടെ പരിശീലനവും ശേഷം ജോലിയും നൽകും. സ്വദേശത്തും വിദേശത്തുമായി നിരവധി ട്രാവൽ ഏജൻസികൾ, ഹോട്ടലുകൾ, ടൂർ ഓപ്പറേഷൻ കമ്പനികൾ എന്നിവരുമായി സഹകരിച്ചാണ് ബിസാപ് എജ്യു ഫൗണ്ടേഷൻ വിദ്യാർത്ഥികൾക്ക് പരിശീലനവും തൊഴിലും ഉറപ്പാക്കുന്നത്. ജെയിൻ യൂണിവേഴ്സിറ്റി അംഗീകൃത സെർട്ടിഫിക്കറ്റും വിദ്യാർത്ഥികൾക്ക് ലഭിക്കും. എല്ലാ ബാച്ചിലും തെരഞ്ഞെടുക്കപ്പെടുന്ന അർഹരായ വിദ്യാർത്ഥികൾക്ക് സൗജന്യ…

ബ്രഹ്മപുരം വേസ്റ്റ് യാർഡിലെ തീപിടിത്ത പ്രശ്നം: അന്വേഷണത്തിന് ത്രിതല സമിതി

തിരുവനന്തപുരം: കൊച്ചി ബ്രഹ്മപുരത്ത് മാലിന്യക്കൂമ്പാരത്തിന് തീപിടിച്ച സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ശാസ്ത്ര വിദഗ്ധരെ ഉൾപ്പെടുത്തി പ്രത്യേക ത്രിതല സമിതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസ് സംസ്ഥാന പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. തീപിടിത്തത്തിന്റെ ഉത്ഭവത്തെക്കുറിച്ചും പ്ലാന്റിന്റെ തുടക്കം മുതലുള്ള പ്രവർത്തനങ്ങളെക്കുറിച്ചും വിജിലൻസ് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്ന് പ്രദേശവാസികൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മാർച്ച് രണ്ടിനാണ് പ്ലാന്റിലെ മാലിന്യക്കൂമ്പാരത്തിൽ തീപിടിത്തമുണ്ടായത്. കേരള നിയമസഭയിലെ നടപടിക്രമങ്ങളുടെയും പെരുമാറ്റത്തിന്റെയും ചട്ടം 300 പ്രകാരമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം വായിച്ചത്. സംഭവത്തിന് ശേഷം കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ മുഖ്യമന്ത്രി പ്രസ്താവന ഇറക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മാർച്ച് 13 ന് മാലിന്യ യാർഡിലെ തീ പൂർണമായും അണച്ചതായി അദ്ദേഹം പറഞ്ഞു. ബ്രഹ്മപുരത്തെ ഖരമാലിന്യ സംസ്‌കരണ…

രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് കൊച്ചിയിലെത്തും

കൊച്ചി: ആറു ദിവസത്തെ കേരളം, തമിഴ്‌നാട്, ലക്ഷദ്വീപ് സന്ദർശനത്തിന്റെ ഭാഗമായി പ്രസിഡന്റ് ദ്രൗപതി മുർമു ഇന്ന് കേരളത്തിലെത്തും. ഇന്ന് ഉച്ചയ്ക്ക് കൊച്ചിയിൽ എത്തുന്ന രാഷ്ട്രപതി ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് സന്ദർശിക്കും. പിന്നീട് ഇന്ത്യൻ നാവികസേനയുടെ ഗണ്ണറി സ്‌കൂളായ ഐഎൻഎസ് ദ്രോണാചാര്യയ്ക്ക് അവർ രാഷ്ട്രപതിയുടെ നിറം സമ്മാനിക്കുമെന്ന് അധികൃതർ അറിയിച്ചു. മാർച്ച് 17 ന് അവർ കൊല്ലത്തെ ആത്മീയ ഗുരു മാതാ അമൃതാനന്ദമയിയുടെ മഠം സന്ദർശിക്കും. അതേ ദിവസം തന്നെ തിരുവനന്തപുരത്ത് അവരുടെ ബഹുമാനാർത്ഥം സംഘടിപ്പിക്കുന്ന പൗര സ്വീകരണത്തിൽ അവർ പങ്കെടുക്കും. കവടിയാറിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരള (DUK) മലയാളത്തിലേക്ക് വിവർത്തനം ചെയ്‌ത ഡിപ്ലോമയുടെയും എഞ്ചിനീയറിംഗിന്റെയും സാങ്കേതിക പുസ്തകങ്ങളും രാഷ്ട്രപതി രാജ്യത്തിന് സമർപ്പിക്കും. മാർച്ച് 18 ന് തമിഴ്‌നാട്ടിലെ കന്യാകുമാരിയിലേക്ക് പോകുന്ന രാഷ്ട്രപതി വിവേകാനന്ദ സ്മാരകത്തിലും തിരുവള്ളുവരുടെ പ്രതിമയിലും പുഷ്പാർച്ചന…

ആനപ്രമ്പാൽ ജെ.എം.എം മന്ദിരത്തിലെ ശുദ്ധജല ക്ഷാമത്തിന് പരിഹാരവുമായി സൗഹൃദ വേദി എത്തി

എടത്വ: ശുദ്ധ ജലക്ഷാമം മൂലം ദുരിതമനുഭവിക്കുന്ന 32 അന്തേവാസികൾ താമസിക്കുന്ന ആനപ്രമ്പാൽ ജെ.എം എം ജൂബിലി മന്ദിരത്തിൽ സൗഹൃദ വേദി ശുദ്ധജലമെത്തിച്ചു.കഴിഞ്ഞ ഒരാഴ്ചയായി ശുദ്ധജലമില്ലാത്ത അവസ്ഥയാണ് ഇവിടെ ഉണ്ടായിരുന്നത്. ദൂരെ സ്ഥലങ്ങളിൽ നിന്നും വെള്ളമെത്തിച്ച് ശുചികരിച്ചാണ് പ്രാഥമിക ആവശ്യങ്ങൾ പോലും നിറവേറ്റുന്നത്. ഈ ദുരവസ്ഥ മനസ്സിലാക്കിയാണ് സൗഹൃദ വേദി ചെയർമാൻ ഡോ. ജോൺസൺ വി.ഇടിക്കുളയുടെ നേതൃത്വത്തിലുള്ള സംഘം ജൂബിലി മന്ദിരത്തിൽ ഉച്ചയോടെ കുടിവെള്ളവുമായി എത്തിയത്. യുദ്ധകാലാടിസ്ഥാനത്തിൽ കുടിവെള്ളമെത്തിച്ച സൗഹൃദ വേദി സംഘത്തിനെ ജൂബിലി മന്ദിരം സൂപ്രണ്ട് റവ.ഡോ.ദാനിയേൽ മാമ്മൻ, ട്രസ്റ്റി ചെറിയാൻ വർഗ്ഗീസ് എന്നിവർ അഭിനന്ദിച്ചു. പൊതു ടാപ്പുകൾ ഇല്ലാത്ത തലവടി പഞ്ചായത്തിലെ 12-ാം വാർഡിലെ സൗഹൃദ നഗറിൽ ഉടൻ തന്നെ കുടിവെള്ള വിതരണം ആരംഭിക്കും. റെന്നി തോമസ്, വിനോദ് പുത്തൻപറമ്പിൽ, സുരേഷ് പരുത്തിയ്ക്കൽ, വിൻസൻ പൊയ്യാലുമാലിൽ ,സാം വി. മാത്യൂ, സിയാദ് മജീദ് ,സുധീർ കൈതവന…

കാത്തിരിപ്പിനൊടുവിൽ “ഹിഗ്വിറ്റ” മാർച്ച് 31ന് തിയേറ്ററുകളിലേക്ക്!

മലയാള സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട “ഹിഗ്വിറ്റ” ഇനി തിയേറ്ററുകളിലേക്ക്. സിനിമാ സാഹിത്യ മേഖലയിൽ വാദ പ്രതിവാദങ്ങൾ ഒരു സിനിമയുടെ പേരിൽ രൂക്ഷമായി നടന്നത് ഇതാദ്യം ആയിരുന്നു. സിനിമയുടെ പേര് വിവാദമായതിന്റെ പേരിൽ ചിത്രത്തിന്റെ റിലീസിനു തടസം നേരിട്ടിരുന്നു. കാത്തിരിപ്പുകൾക്കൊടുവിൽ സുരാജ് വെഞ്ഞാറമ്മൂടും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൊളിറ്റിക്കൽ ത്രില്ലെർ ചിത്രം ഹിഗ്വിറ്റ മാർച്ച് 31 ന് തിയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ റിലീസിനു മുന്നേ തീപ്പൊരിപാറിച്ച ചർച്ചകൾ നടന്ന ഹിഗ്വിറ്റ തിയേറ്ററുകളിലും പ്രേക്ഷകനെ ത്രില്ലടിപ്പിക്കുമെന്നുറപ്പാണ്. സെക്കന്റ് ഹാഫ് പ്രൊഡക്ഷൻസിന്റെ ബാനറിൽ പൂർത്തിയായ ഹിഗ്വിറ്റയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് നവാഗതനായ ഹേമന്ദ് ജി നായരാണ്. ബോബി തര്യനും സജിത് അമ്മയുമാണ് ചിത്രത്തിന്റെ നിർമ്മാണം.കേരളത്തിൽ ഡ്രീം ബിഗ് ഫിലിംസും ജി.സി.സിയിൽ പാർസ് ഫിലിംസുമാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ധ്യാൻ ശ്രീനിവാസൻ, മനോജ് കെ ജയൻ, ഇന്ദ്രൻസ്, സങ്കീർത്തന…

കേരളത്തിലുടനീളമുള്ള തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യ സംസ്കരണം കാര്യക്ഷമമാക്കാൻ പൊതു ഓഡിറ്റിംഗ്

തിരുവനന്തപുരം: ബ്രഹ്മപുരം ഡംപ്‌യാർഡിന് തീപിടിച്ച സംഭവത്തിൽ നാനാഭാഗത്തുനിന്നും ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കാൻ സമയബന്ധിതമായി കർശന നടപടികളുമായി സർക്കാർ. തീപിടിത്തം നേരിടുന്നതിൽ അധികൃതരുടെ വീഴ്ചയേയും മാലിന്യ സംസ്‌കരണത്തോടുള്ള അനാസ്ഥയേയും ഹൈക്കോടതി വിമർശിച്ചിരുന്നു. ഇപ്പോഴിതാ, സംസ്‌ഥാനത്തെ മാലിന്യമുക്തമാക്കാനുള്ള സമഗ്രമായ ഒരു വർഷം നീണ്ടുനിൽക്കുന്ന കാമ്പയിനുമായി തദ്ദേശ സ്വയംഭരണ വകുപ്പ് (എൽഎസ്‌ജിഡി) എത്തിയിരിക്കുന്നു. പ്രചാരണത്തിനായി തയ്യാറാക്കിയ കർമപദ്ധതി ഫലപ്രദമായി നടപ്പാക്കുന്നത് ഉറപ്പാക്കാൻ വകുപ്പ് വാർ റൂം തുറക്കുകയും തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളുടെ കർശനമായ പൊതു ഓഡിറ്റിംഗ് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. എറണാകുളത്തെ പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത്, കൊച്ചി കോർപ്പറേഷനും ജില്ലയിലെ മറ്റ് തദ്ദേശ സ്ഥാപനങ്ങൾക്കും പ്രത്യേക ഉത്തരവുകളും കൂടുതൽ കർശനമായ സമയക്രമങ്ങളും എൽഎസ്ജിഡി പുറപ്പെടുവിക്കും. കാമ്പെയ്‌ൻ പൂർത്തിയാകുമ്പോൾ പൊതുജനങ്ങൾക്ക് വിലയിരുത്താൻ കഴിയുന്ന അവരുടെ റിപ്പോർട്ട് കാർഡുകൾ പ്രസിദ്ധീകരിക്കാൻ തദ്ദേശസ്ഥാപനങ്ങളോട് എൽഎസ്ജിഡി നിർദ്ദേശിച്ചിട്ടുണ്ട്. വീഴ്ച വരുത്തുന്നവർക്കെതിരെ…

ദി സാൽവേഷൻ ആർമി ചർച്ച് സുവർണ്ണ ജൂബിലി ആഘോഷവും പുതുക്കി പണിയുന്ന ദൈവാലയത്തിൻ്റെ ശിലാസ്ഥാപനവും മാർച്ച് 19ന്

എടത്വ : ദി സാൽവേഷൻ ആർമി ചർച്ച് കൊമ്പങ്കേരി ഇടവകയുടെ സുവർണ്ണ ജൂബിലി ആഘോഷവും പുതുക്കി പണിയുന്ന ദൈവാലയത്തിൻ്റെ ശിലാസ്ഥാപനവും മാർച്ച് 19ന് നടക്കും. സി.എച്ച്:ബിൻസി ജോൺസൻ്റെ നേതൃത്വത്തിൽ രാവിലെ 10.30ന് സ്ത്രോത്ര ശുശ്രൂഷ നടക്കും. 3 മണിക്ക് വിശിഷ്ട അതിഥികൾക്ക് സ്വീകരണം നല്കും. തുടർന്ന് ആനപ്രമ്പാൽ തെക്ക് തലവടി റവ. വില്യം ബൂത്ത് നഗറിൽ (സാൽവേഷൻ ആർമി ചർച്ച് ഗ്രൗണ്ട് )ചേരുന്ന പൊതുസമ്മേളനം തോമസ് കെ. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.ഡിവിഷണൽ സെക്രട്ടറി മേജർ ടി.ഇ സ്റ്റീഫൻസ് അധ്യക്ഷത വഹിക്കും.ഐക്യരാഷ്ട്രസഭ,സുസ്ഥിര വികസന ലക്ഷ്യം അംബാസിഡർ ഡോ.ജോൺസൺ വാലയിൽ ഇടിക്കുളയിൽ നിന്നും ആദ്യ സംഭാവന ഡിവിഷണൽ കമാൻഡർ മേജർ ഒ.പി ജോൺ സ്വീകരിക്കും. ഡിവിഷണൽ കമാൻഡർ മേജർ ഒ.പി ജോൺ ശിലാസ്ഥാപനം നിർവഹിക്കും. നിരണം സെൻ്റ് തോമസ് മാർത്തോമ്മ ചർച്ച് വികാരി റവ. തോമസ് വർഗ്ഗീസ്,പാണ്ടങ്കേരി സെൻ്റ്…