ദി സാൽവേഷൻ ആർമി ചർച്ച് സുവർണ്ണ ജൂബിലി ആഘോഷവും പുതുക്കി പണിയുന്ന ദൈവാലയത്തിൻ്റെ ശിലാസ്ഥാപനവും മാർച്ച് 19ന്

എടത്വ : ദി സാൽവേഷൻ ആർമി ചർച്ച് കൊമ്പങ്കേരി ഇടവകയുടെ സുവർണ്ണ ജൂബിലി ആഘോഷവും പുതുക്കി പണിയുന്ന ദൈവാലയത്തിൻ്റെ ശിലാസ്ഥാപനവും മാർച്ച് 19ന് നടക്കും.

സി.എച്ച്:ബിൻസി ജോൺസൻ്റെ നേതൃത്വത്തിൽ രാവിലെ 10.30ന് സ്ത്രോത്ര ശുശ്രൂഷ നടക്കും. 3 മണിക്ക് വിശിഷ്ട അതിഥികൾക്ക് സ്വീകരണം നല്കും. തുടർന്ന് ആനപ്രമ്പാൽ തെക്ക് തലവടി റവ. വില്യം ബൂത്ത് നഗറിൽ (സാൽവേഷൻ ആർമി ചർച്ച് ഗ്രൗണ്ട് )ചേരുന്ന പൊതുസമ്മേളനം തോമസ് കെ. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.ഡിവിഷണൽ സെക്രട്ടറി മേജർ ടി.ഇ സ്റ്റീഫൻസ് അധ്യക്ഷത വഹിക്കും.ഐക്യരാഷ്ട്രസഭ,സുസ്ഥിര വികസന ലക്ഷ്യം അംബാസിഡർ ഡോ.ജോൺസൺ വാലയിൽ ഇടിക്കുളയിൽ നിന്നും ആദ്യ സംഭാവന ഡിവിഷണൽ കമാൻഡർ മേജർ ഒ.പി ജോൺ സ്വീകരിക്കും. ഡിവിഷണൽ കമാൻഡർ മേജർ ഒ.പി ജോൺ ശിലാസ്ഥാപനം നിർവഹിക്കും.

നിരണം സെൻ്റ് തോമസ് മാർത്തോമ്മ ചർച്ച് വികാരി റവ. തോമസ് വർഗ്ഗീസ്,പാണ്ടങ്കേരി സെൻ്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് വികാരി റവ.ഫാദർ മാത്യൂസ് സഖറിയ,സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക വികാരി ഫാദർ വില്യംസ് ചിറയത്ത്,നിത്യ സഹായ മാതാ മലങ്കര കത്തോലിക്ക ചർച്ച് ആനപ്രമ്പാൽ തെക്ക് ഇടവക വികാരി റവ.ഫാദർ മത്തായി മണപറമ്പിൽ ,സെൻ്റ് തോമസ് സി.എസ്.ഐ കുന്തിരിക്കൽ ചർച്ച് വികാരി റവ. ജിലോ മാത്യൂ നൈനാൻ, തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി നായർ,ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം ആനി ഈപ്പൻ,തലവടി ഗ്രാമ പഞ്ചായത്ത് അംഗം ബിന്ദു ഏബ്രഹാം എന്നിവർ പ്രസംഗിക്കും.

1865-ൽ മെതഡിസ്റ്റ് മിഷണറിയായിരുന്ന റവ.വില്യം ബൂത്ത് സ്ഥാപിച്ച ഈസ്റ്റ് ലണ്ടൻ ക്രിസ്ത്യൻ മിഷൻ 1878-ൽ ‘ദി സാൽവേഷൻ ആർമി ‘ എന്ന പേര് സ്വീകരിച്ച് ലോകത്തിൻ്റെ പല ഭാഗങ്ങളിലേക്കും വ്യാപിച്ചു. പ്രേഷിത പ്രവർത്തനങ്ങളോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നല്കി കൊണ്ട് ഇന്ന് ഏറ്റവും വലിയ പ്രസ്ഥാനമായി നിലകൊള്ളുന്നു.

‘ദി സാൽവേഷൻ ആർമി ‘ യുടെ പ്രവർത്തനം കൊമ്പങ്കേരിയിൽ പ്രവർത്തനം ആരംഭിച്ച് നൂറ്റാണ്ടുകളോളം പാരമ്പര്യമുണ്ടെങ്കിലും തലവടിയിൽ ദൈവാലയം നിർമ്മിച്ച് ആരാധന ആരംഭിച്ചിട്ട് 50 വർങ്ങൾ പൂർത്തിയാകുകയാണ്. പാരേത്തോട് – വട്ടടി റോഡിൽ നിലവിൽ ഉള്ള ദൈവാലയ കെട്ടിടം കാലപഴക്കം മൂലം ജീർണിച്ച അവസ്ഥയിലായതിനാൽ ആണ് പുതിയ ദൈവാലയം നിർമ്മിക്കുവാൻ തീരുമാനിച്ചത്.

സ്വാഗത സംഘം ഭാരവാഹികളായി സി എച്ച് ബിൻസി ജോൺസൺ (പ്രസിഡൻ്റ്),പ്രിൻസ് പി ( സെക്രട്ടറി),രാജേഷ് എൻ.ആർ(ട്രഷറാർ), സി എച്ച് :എൻ.എസ്. പ്രസാദ് (ജനറൽ കൺവീനർ )കെ.സി. സന്തോഷ്, സജി.ഡി.ജി ,
രതീഷ് എൻ.ആർ, ജോയി നൈറ്റാരുപറമ്പിൽ (കൺവീനേഴ്സ് ) എന്നിവരടങ്ങുന്ന വിവിധ സബ്കമ്മിറ്റി രൂപികരിച്ചു.

Print Friendly, PDF & Email

Leave a Comment

More News