ക്ലാസില്‍ ആണ്‍-പെണ്‍ കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നത് സ്വയംഭോഗവും സ്വവർഗരതിയും; വിവാദ പരാമര്‍ശവുമായി മുസ്ലിം ലീഗ് നേതാവ്

കണ്ണൂര്‍: സംസ്ഥാന സർക്കാരിന്റെ പാഠ്യപദ്ധതി പരിഷ്കരണത്തിനെതിരെ മുസ്ലീം ലീഗ് നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണി. കൗമാരക്കാരായ ആണ്‍-പെണ്‍ കുട്ടികളെ ക്ലാസില്‍ ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നത് സ്വയംഭോഗവും സ്വവർഗരതിയുമാണെന്നാണ് രണ്ടത്താണിയുടെ വിവാദ പരാമര്‍ശം. കൗമാരക്കാരെ ഒരുമിച്ച് പഠിപ്പിക്കരുത്. അങ്ങനെ ചെയ്താൽ സംസ്കാരം തകരുമെന്നും രണ്ടത്താണി പറഞ്ഞു. കണ്ണൂരിൽ യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിലായിരുന്നു രണ്ടത്താണിയുടെ വിവാദ പരാമര്‍ശം. “വിദ്യാഭ്യാസ മേഖലയിൽ പെൺകുട്ടികൾക്ക് വലിയ പ്രാധാന്യമുണ്ട്. അവർക്ക് നേട്ടങ്ങളുമുണ്ടായിട്ടുണ്ട്. ഒരുമിച്ചിരുത്തി പഠിപ്പിച്ചിട്ടല്ല അവരത് നേടിയത്. ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിച്ചാല്‍ വലിയ മാറ്റമുണ്ടാകുമെന്നാണ് പറയുന്നത്. എന്നാൽ പഠിപ്പിക്കുന്ന വിഷയമാകട്ടേ സ്വയംഭോഗവും സ്വവർഗരതിയും. കൗമാര പ്രായത്തിലെത്തിയ കുട്ടികളെ ഒരുമിച്ചിരുത്തി ഇത് പഠിപ്പിച്ച് കൊടുത്താൽ എങ്ങനെയുണ്ടാകും ആ നാടിന്റെ സംസ്കാരം. തുല്യത മാത്രമല്ല, മതവിശ്വാസം സംരക്ഷിക്കാനും ഭരണഘടന നിർദേശിക്കുന്നുണ്ട്. അതുകൂടി സംരക്ഷിച്ച് കൊണ്ട് മാത്രമേ നാടിന് മുന്നോട്ട് പോകാൻ കഴിയൂ” എന്നും രണ്ടത്താണി പറഞ്ഞു. പാഠ്യപദ്ധതി…

ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്നും മാറ്റാനുള്ള ബില്‍ അനിശ്ചിതത്വത്തില്‍; പ്രതിപക്ഷത്തെ കൂടെ കൂട്ടാന്‍ ഭരണപക്ഷം തന്ത്രം മെനയുന്നു

തിരുവനന്തപുരം: കേരളത്തിലെ 14 സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്നും ഗവർണറെ നീക്കാനുള്ള സർക്കാർ ബിൽ നിയമസഭ പാസാക്കിയെങ്കിലും രാജ്ഭവൻ പാസാകുമോയെന്ന സംശയം നിലനില്‍ക്കുന്നു. ചാൻസലർ സ്ഥാനം നീക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബിൽ നിലനിർത്തുകയോ രാഷ്ട്രപതിക്ക് അയക്കുകയോ ചെയ്യുമെന്ന് ഉറപ്പാണ്. ഇക്കാര്യത്തിൽ കോടതിയെ സമീപിക്കുക എന്ന ഒറ്റ വഴിയേ ഇനി ഭരണപക്ഷത്തിന്റെ മുന്നിലുള്ളൂ. ഇന്ത്യയിലെ വിവിധ ബി.ജെ.പി ഇതര സർക്കാരുകൾ ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്നും മാറ്റുന്നതിനുള്ള ബില്ലുകൾ നിയമസഭയിൽ പാസാക്കിയിട്ടുണ്ടെങ്കിലും അവയെല്ലാം ഇപ്പോഴും ഗവർണർമാര്‍ പിടിച്ചുവെച്ചിരിക്കുകയാണ്. കേരളത്തിലും സമാന സാഹചര്യമാണ് ഇപ്പോൾ കളമൊരുങ്ങിയിരിക്കുന്നത്. ബില്ല് നിയമമാകുന്നതിൽ അനിശ്ചിതത്വമുണ്ടെങ്കിലും ബില്ലിൻറെ കാര്യത്തിൽ പ്രതിപക്ഷത്തിൻറെ അനൈക്യം മുതലാക്കാനായത് ഭരണപക്ഷത്തിൻറെ നേട്ടമാണ്. സർവ്വകലാശാല വിസി നിയമനത്തിൽ ഗവർണറും സർക്കാരും തർക്കത്തിലായപ്പോൾ ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബിൽ കൊണ്ടുവരുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ബില്ലിനെ പ്രതിപക്ഷം എതിർക്കുമെന്ന് പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ്…

വിമാനത്താവളം അടച്ചിട്ടാലും റൺവേയ്ക്ക് ഭൂമി നൽകില്ല

തിരുവനന്തപുരം: രണ്ട് വർഷത്തിനകം റൺവേയുടെ ബേസ് സ്ട്രിപ്പ് തയ്യാറാക്കിയില്ലെങ്കിൽ തിരുവനന്തപുരം വിമാനത്താവളത്തിന്റെ ലൈസൻസ് റദ്ദാക്കുമെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ മുന്നറിയിപ്പ് നൽകിയിട്ടും ഭൂമി വിട്ടുനൽകാൻ സർക്കാർ തയ്യാറായില്ല. രാജ്യാന്തര നിലവാരമനുസരിച്ച് ബേസ് സ്ട്രിപ്പിന്റെ ബാക്കി ഭാഗങ്ങൾക്കായി റൺവേയുടെ ഇരുവശത്തുമായി 150 മീറ്റർ സ്ഥലം വേണം. വിമാനാപകടങ്ങൾ ഒഴിവാക്കാനാണ് ഈ സുരക്ഷാ നടപടി. റണ്‍‌വേയുടെ പല ഭാഗങ്ങളിലും 20 മീറ്റര്‍ വരെ കുറവുണ്ട്. ഈ സുരക്ഷിതത്വം വേണമെങ്കില്‍ 18 ഏക്കറോളം ഭൂമി ഏറ്റെടുക്കേണ്ടി വരും. രണ്ടേക്കർ ഒഴികെ ബാക്കിയെല്ലാം സർക്കാർ ഭൂമിയാണ്. എന്നാൽ, പണം നൽകാമെന്ന് അദാനി പറഞ്ഞിട്ടും സർക്കാർ വഴങ്ങിയില്ല. ഗതാഗത വകുപ്പ് അദാനിയുടെ അപേക്ഷയും ഭൂമി ഏറ്റെടുക്കൽ നിർദേശവും മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു. എന്നാൽ, വിമാനത്താവള സ്വകാര്യവൽക്കരണത്തിന് സർക്കാർ എതിരാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഫയൽ മാറ്റിവെച്ചു. തിരുവനന്തപുരം വിമാനത്താവളത്തിലെ റൺവേക്ക് 3373 മീറ്റർ നീളവും…

ശബരിമലയിലെ തിരക്ക് നിയന്ത്രണ വിധേയമാണെന്ന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും

എറണാകുളം: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനുള്ള നടപടികളെക്കുറിച്ച് സർക്കാരും ദേവസ്വം ബോർഡും ഹൈക്കോടതിയിൽ വിശദീകരണം നൽകി. ശബരിമലയിൽ തിരക്ക് വർധിച്ച പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ പുതിയ ക്രമീകരണങ്ങൾ സർക്കാരും ദേവസ്വം ബോർഡും ഹൈക്കോടതിയെ അറിയിച്ചു. പാഹിതംപടിയിൽ 100 ഐആർബി ഉദ്യോഗസ്ഥരെയും മരക്കൂട്ടം മുതൽ സന്നിധാനം വരെ 420 പൊലീസുകാരെയും അധികമായി നിയമിച്ചിട്ടുണ്ട്. ചന്ദ്രാനന്ദൻ റോഡ് വഴി തീർഥാടകരെ കടത്തി വിടില്ല. ഇവിടെ നിയന്ത്രണത്തിനായി അധിക പൊലീസിനെയും നിയോഗിക്കും. സന്നിധാനത്തേക്കുള്ള പ്രവേശനവും മടക്കവും വൺവേ ആക്കിയെന്നും സർക്കാർ വ്യക്തമാക്കി. സർക്കാർ വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലെടുത്ത തീരുമാനങ്ങൾ നാളെ അറിയിക്കണമെന്ന് ജില്ലാ കലക്ടർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. എല്ലാ തീർത്ഥാടകർക്കും ദർശനത്തിന് സൗകര്യമുണ്ടാകുമെന്ന് അനൗൺസ് ചെയ്യണമെന്നും കോടതി പറഞ്ഞു. തിരക്ക് നിയന്ത്രിക്കാനെടുത്തിട്ടുള്ള നടപടികൾ കാര്യക്ഷമമാക്കാനും കോടതി നിർദ്ദേശിച്ചു. നിലയ്ക്കലിലെ പാർക്കിങ് കേന്ദ്രങ്ങളിൽ ആവശ്യത്തിന് തൊഴിലാളികളെ നിയമിക്കാത്തതിൽ കരാറുകാരന്റെ കാരണം കാണിക്കൽ നോട്ടീസ്…

സംസ്ഥാന പവർ ലിഫ്റ്റിംഗ് ബെഞ്ച് പ്രെസ് ചാമ്പ്യൻഷിപ്പ്; അമൃത വിശ്വ വിദ്യാപീഠത്തിലെ 5 വിദ്യാർത്ഥികൾക്ക് മെഡൽ നേട്ടം

കരുനാഗപ്പള്ളി: ആലപ്പുഴയിൽ നടന്ന സംസ്ഥാന പവർലിഫ്റ്റിങ് ബെഞ്ച് പ്രെസ് ചാമ്പ്യൻഷിപ്പിൽ കൊല്ലം ജില്ലയ്ക്കു വേണ്ടി മത്സരിച്ച അമൃത വിശ്വ വിദ്യാപീഠത്തിലെ 5 വിദ്യാർത്ഥികൾ മെഡൽ നേടി. ഒരു സ്വർണവും രണ്ടു വീതം വെള്ളി,വെങ്കല മെഡലുകളുമാണ് ഇവർ നേടിയത്. ജൂനിയർ 83 കിലോ വിഭാഗത്തിൽ ഒന്നാം വർഷ എംബിഎ വിദ്യാർത്ഥി ദർശൻ മുരളീധരൻ സ്വർണം നേടി. 150 കിലോ ഉയർത്തിയായിരുന്നു ദർശന്റെ സ്വർണനേട്ടം. ബിസിഎ വിദ്യാർത്ഥികളായ ബി.എൻ.എം രാജഗുരു, പാർത്ഥ് സക്‌സേന എന്നിവർ യഥാക്രമം ജൂനിയർ 74 കിലോ വിഭാഗത്തിലും സബ്ജൂനിയർ 105 കിലോ വിഭാഗത്തിലുമായി വെള്ളിമെഡലുകൾ നേടി. ജൂനിയർ 105 കിലോ വിഭാഗത്തിൽ മെക്കാനിക്കൽ എഞ്ചിനീയറിങിലെ മുഹമ്മദ് ഹാസൻ അലി, ജൂനിയർ 93 കിലോ വിഭാഗത്തിൽ ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങിലെ ആർ.എസ്.വി മുകേഷ് എന്നിവരാണ് വെങ്കലമെഡലുകൾ നേടിയത്. അമൃത വിശ്വ വിദ്യാപീഠത്തിലെ കായിക അധ്യാപകരായ ബിജീഷ്…

ഭര്‍തൃപിതാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ കാമുകന് ക്വട്ടേഷന്‍ നല്‍കിയ യുവതിയും കാമുകനും അറസ്റ്റില്‍

ആലപ്പുഴ: മകന്റെ കുഞ്ഞിനെ ശരിയായി നോക്കാത്തതിന് വഴക്കു പറഞ്ഞ ഭര്‍തൃപിതാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ മകന്റെ ഭാര്യ കാമുകന് ക്വട്ടേഷന്‍ നല്‍കിയ യുവതിയേയും കാമുകനേയും നൂറനാട് പോലീസ് അറസ്റ്റു ചെയ്തു. നൂറനാട് പുളിമേൽ തുണ്ടത്തിൽ വീട്ടിൽ രാജു (56) ആണ് ആക്രമിക്കപ്പെട്ടത്. മകന്റെ ഭാര്യ ശ്രീലക്ഷ്മി (24), കാമുകനായ നൂറനാട് പുതുപ്പള്ളികുന്നം പാറപ്പുറം വടക്കേതില്‍ വീട്ടില്‍ ബിപിൻ (29) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നവംബർ 29ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാജുവിന്റെ മകൻ വിദേശത്താണ്‌. മകന്റെ കുഞ്ഞിനെ മരുമകൾ ശരിയായി നോക്കുന്നില്ലെന്ന്‌ രാജു പരാതി പറയുകയും ശ്രീലക്ഷ്മിയെ വഴക്കു പറയുകയും ചെയ്തു. ഈ വൈരാഗ്യമാണ് രാജുവിനെ ആക്രമിക്കാൻ കാമുകനായ ബിപിനെ ശ്രീലക്ഷ്‌മി ചുമതലപ്പെടുത്തിയത്. പ്രസ്തുത ദിവസം രാത്രി പതിനൊന്നു മണിയോടെ പടനിലം ജംഗ്ഷനില്‍ നിന്ന് വീട്ടിലേക്ക് സ്കൂട്ടറില്‍ വരുന്ന വഴി രാജുവിനെ വീടിന് സമീപമുള്ള റോഡിൽ…

ഫാസിലിന്റെ ഹരികൃഷ്ണന്‍സില്‍ എങ്ങനെ രണ്ട് ക്ലൈമാക്സ് വന്നു?

എറണാകുളം: ഫാസില്‍ സം‌വിധാനം ചെയ്ത ഹരികൃഷ്ണൻസ് എന്ന സിനിമയിലെ ഇരട്ട ക്ലൈമാക്‌സിന് പിന്നിലെ കാരണം വെളിപ്പെടുത്തി മമ്മൂട്ടി. കൊച്ചി രാജ്യാന്തര പുസ്തകമേളയിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ ലോകായുക്ത അദ്ധ്യക്ഷന്‍ സിറിയക് ജോസഫിന്റെ സിനിമയെക്കുറിച്ചുള്ള പരാമർശങ്ങൾക്ക് മറുപടിയായാണ് മമ്മൂട്ടി ഡബിൾ ക്ലൈമാക്‌സിന്റെ രഹസ്യം വെളിപ്പെടുത്തിയത്. ചിത്രത്തിനൊടുവിൽ രണ്ട് കഥാവസാനങ്ങളുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു. ഹരിയും കൃഷ്ണനും രണ്ട് പേരുകളാണ്. ഇരുവരും ഒരു പെണ്‍കുട്ടിയെ സ്നേഹിക്കുന്നു. പെൺകുട്ടി അവരില്‍ ആരെ തിരഞ്ഞെടുക്കും എന്നതാണ് കഥയുടെ അവസാന ഭാഗം. അന്നത്തെ കാലത്ത് സിനിമയുടെ പ്രചരണോപാധിയായി അന്ന് രണ്ട് തരത്തിലുള്ള അന്ത്യങ്ങളാണ് ഈ സിനിമയ്ക്കു വച്ചത്. ഒന്ന് കൃഷ്ണൻ കിട്ടുന്നതും മറ്റൊന്ന് ഹരിക്ക് കിട്ടുന്നതുമായിരുന്നു. അതിങ്ങനെ പ്രത്യേക സ്ഥലങ്ങളിലേക്ക് വ്യാപിക്കണമെന്ന് വിചാരിച്ച് ചെയ്‌തതല്ല. ഒരു നഗരത്തിൽ തന്നെ രണ്ട് തിയറ്ററുകളിൽ രണ്ട് തരം കഥാന്ത്യങ്ങളുണ്ടാകുമ്പോൾ ഈ രണ്ട് തരം കാണുവാനും ആളുകൾ വരും…

ഗവർണറുടെ കാരണം കാണിക്കല്‍ നോട്ടീസിനെതിരെ വിസിമാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി മാറ്റി വെച്ചു

എറണാകുളം: ചാൻസലറുടെ കാരണം കാണിക്കൽ നോട്ടീസിനെതിരെ വിസിമാർ നൽകിയ ഹർജികൾ ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് (ഡിസംബർ 15) മാറ്റി. വിസിമാരുടെ വാദം കേൾക്കൽ നടക്കുകയാണെന്ന് ഇരുകക്ഷികളുടെയും അഭിഭാഷകർ അറിയിച്ചതിനെ തുടർന്നാണ് ഹർജികൾ മാറ്റിയത്. ഹർജികൾ അന്തിമമായി തീർപ്പാക്കുന്നതുവരെ നോട്ടീസിൽ തുടർനടപടി സ്വീകരിക്കരുതെന്ന് ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി നേരത്തെ ചാൻസലറോട് (ഗവർണര്‍) നിർദേശിച്ചിരുന്നു. നോട്ടീസ് റദ്ദാക്കണമെന്നാണ് വിസിമാരുടെ ഹർജികൾ. നോട്ടീസിന് മറുപടി നൽകണോ വേണ്ടയോ എന്ന് വിസിമാർക്ക് തീരുമാനിക്കാമെന്നും, വിസിയായി തുടരണമെങ്കിൽ ചാൻസലറുടെ നിർദേശങ്ങൾ പാലിക്കണമെന്നും കോടതി നേരത്തെ സൂചിപ്പിച്ചിരുന്നു. ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിന്റെ നിയമസാധുത പരിശോധിക്കണമെന്നാണ് ഹർജിക്കാരുടെ വാദം.

ഏലിക്കുട്ടി തോമസ് പുല്ലാപ്പള്ളിൽ അന്തരിച്ചു

കോട്ടയം : കുറുപ്പുന്തറ പുല്ലാപ്പള്ളിൽ പരേതനായ തോമസ് ജോസഫിന്റെ ( കുഞ്ഞച്ചൻ ) ഭാര്യ ഏലിക്കുട്ടി തോമസ് അന്തരിച്ചു, 92 വയസായിരുന്നു, മാൻവെട്ടം തലോടിൽ കുടുംബാംഗമായിരുന്നു. സംസ്കാരശുശ്രുഷകൾ ഡിസംബർ 14 ബുധനാഴ്ച രാവിലെ 11 മണിക്ക് സ്വവസതിയിൽ ആരംഭിക്കും, തുടർശുശ്രുഷകൾ കുറുപ്പുന്തറ മണ്ണാറപ്പാറ സെയിന്റ് സേവിയേഴ്‌സ് ദേവാലയത്തിൽ വച്ച് നടത്തപ്പെടും ശേഷം പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ സംസ്കരിക്കും. കേരളാ അസോസിയേഷൻ ഓഫ് ലോസ് ആഞ്ചലസ് പ്രസിഡന്റ് ടോമി തോമസ് പുല്ലാപ്പള്ളിൽ, സിറോ മലബാർ കാത്തലിക്ക് കോൺഗ്രസ് യു എസ് എ ചെയർമാൻ ജോർജ് കുട്ടി തോമസ് പുല്ലാപ്പള്ളിൽ, വത്സമ്മ, ജോളിച്ചൻ തോമസ് പുല്ലാപ്പള്ളിൽ, മേരിയമ്മ, സെലിൻ, മിനി, ദീപ എന്നിവർ മക്കളാണ്. മരുമക്കൾ – ജോസഫ് ചാത്തുകുളം, തോമസ് കുന്നുമ്മം തൊട്ടിയിൽ, സെബാസ്റ്റ്യൻ പുതുപ്പള്ളിൽ, മേരിക്കുട്ടി പഴയംകോട്ടിൽ, രാജിമോൾ നെടുമ്പാറ, ജസ്റ്റിൻ കാപ്പിൽ, ദീപ ഉപ്പാംതടം. കൂടുതൽ…

കേരള പോലീസ് സേനയിൽ രാഷ്ട്രീയവൽക്കരണമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് സേനയെ രാഷ്ട്രീയവത്കരിക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസന്വേഷണത്തിൽ പോലീസ് കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ഒരു അന്വേഷണത്തിലും രാഷ്ട്രീയ ഇടപെടലുണ്ടെന്നോ അന്വേഷണം കാര്യക്ഷമമല്ലെന്നോ ആർക്കും പറയാനാകില്ല. ജനശ്രദ്ധ പിടിച്ചുപറ്റിയ എല്ലാ കേസുകളിലും യഥാസമയം പ്രതികളെ കണ്ടെത്തി കുറ്റപത്രം സമർപ്പിക്കാൻ പൊലീസിന് കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയുള്ള നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണമുണ്ടാകുന്ന എല്ലാ സംഭവങ്ങളിലും അന്വേഷണം നടത്താറുണ്ട്. കഴമ്പുള്ള ആരോപണങ്ങളില്‍ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാറുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 2016 മുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികളായിട്ടുള്ള 828 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നതടക്കമുള്ള ശക്തമായ നടപടിയെടുക്കാറുണ്ട്. ഇത്തരത്തില്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട വിവിധ റാങ്കുകളുള്ള…