മലപ്പുറം‌ മേഖല മദ്രസാ മജ്‌ലിസ് ഫെസ്റ്റ് ഡിസംബർ നാലിന്

തിരൂർക്കാട് : കേരള മദ്രസ എജ്യുക്കേഷൻ ബോർഡ് മദ്രസ വിദ്യാർത്ഥികളുടെ മലപ്പുറം മേഖലാ മജ്‌ലിസ് ഫെസ്റ്റ് ഡിസംബർ 4-ന് തിരൂർക്കാട് ഇലാഹിയ കോളേജിൽ നടക്കും. ഖുർആൻ പാരായണം, ആംഗ്യപ്പാട്ട്, അറബി ഗാനം, ഇസ്ലാമിക ഗാനം, പ്രസംഗം, നാടകം, കോൽക്കളി, സംഗീത ശിൽപ്പം, ഒപ്പന, വട്ടപ്പാട്ട് തുടങ്ങി നിരവധി മത്സരങ്ങൾ മജ്ലിസ് ഫെസ്റ്റിൽ അരങ്ങേറും. കേരള മദ്രസ എജ്യുക്കേഷൻ ബോർഡിന് കീഴിലെ മലപ്പുറം ജില്ലയിലെ മുഴുവൻ മദ്രസകളിൽ നിന്നുമുള്ള 2000 ഓളം വിദ്യാർത്ഥികൾ മത്സ്രരത്തിൽ പങ്കെടുക്കും. 4 കാറ്റഗറിലായി 54 ഇനങ്ങളിൽ 10 വേദികളിലാണ് മത്സരങ്ങൾ നടക്കുക. മജ്‌ലിസ് ഫെസ്റ്റിന്റെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ പ്രസിഡന്റ് സലീം മമ്പാടാണ് മുഖ്യ രക്ഷാധികാരി. ചെയർമാനായി മുഹമ്മദലി മാസ്റ്റർ മങ്കടയെ തെരെഞ്ഞെടുത്തു. പി അബ്ദു റഹീം രാമപുരമാണ് ജനറൽ കൺവീനർ. വിവിധ വകുപ്പ് കൺവീനർമാരായി ഉസ്മാൻ…

മിൽമ പാലിന്റെ വില വർദ്ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം: കൺസ്യൂമേഴ്സ് ഫെഡറേഷൻ കേരള

ആലപ്പുഴ: മിൽമ പാലിന്റെ വില വർദ്ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരള (സി.എഫ്.കെ) ആലപ്പുഴ ജില്ലാ സമ്മേളനം സർക്കാറിനോട് അഭ്യർത്ഥിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ് കാരണം കുടുംബ ബജറ്റ് താളം തെറ്റി നിൽക്കുന്ന സാധാരണക്കാരായ ഉപഭോക്‌താക്കൾ ഏറെ പ്രയാസം അനുഭവിക്കുകയാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. ഭരണഘടനാ ദിനത്തോടനുബന്ധിച്ചാണ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരള ആലപ്പുഴ ജില്ലാ സമ്മേളനം സംഘടിപ്പിച്ചത്. സിഡാം ഹാളിൽ ആലപ്പുഴ ജില്ലാ സപ്ലൈ ഓഫിസർ ഗാനാ ദേവി ഉദ്ഘാടനം ചെയ്തു. രാജു പള്ളിപറമ്പിൽ അദ്ധ്യനായിരുന്നു. സി.എഫ്. കെ സ്ഥാപക ചെയർമാൻ കെ.ജി. വിജയകുമാരൻ നായർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വർക്കിംഗ് ചെയർമാൻ സഖറിയാസ് എൻ സേവ്യർ, സംസ്ഥാന വൈസ് ചെയർമാൻ പി. അബ്ദുൽ മജീദ്, ആലപ്പുഴ മുനിസിപ്പൽ കൗൺസിലർ ക്ലാരമ്മ പീറ്റർ, സകരിയ്യ പള്ളിക്കണ്ടി, ഇന്ദിരാദേവി, എസ്. ശ്രീജിത്ത്കുമാർ, കവയിത്രി സുവർണ്ണകുമാരി…

വീട്ടമ്മയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയെന്നു സംശയിക്കുന്ന ആള്‍ അറസ്റ്റിൽ

ഇടുക്കി: വീട്ടമ്മയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്നു സംശയിക്കുന്ന ആളെ അറസ്റ്റു ചെയ്തു. കുമ്പിടിയാമാക്കൽ ചിന്നമ്മ ആന്റണിയുടെ മരണത്തിൽ അയൽവാസിയായ വെട്ടിയാങ്കൽ തോമസ് വർഗീസ് അറസ്റ്റിലായി. ക​മ്പ​ത്ത് നി​ന്നാ​ണ് പ്ര​തിയെ പോലീസ് പിടികൂടിയത്. കവർച്ചാ ശ്രമം തടഞ്ഞപ്പോൾ കൊലപ്പെടുത്തിയതാണെന്ന് ഇയാൾ പോലീസിനോടു പറഞ്ഞു. വെട്ടുകത്തിയുടെ പിന്‍‌വശം കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി വെട്ടുകയായിരുന്നു. പിന്നീട് ചിന്നമ്മയെ ജീവനോടെ കത്തിക്കുകയായിരുന്നു എന്നും ഇയാള്‍ പോലീസിനോടു പറഞ്ഞു. തുടര്‍ന്ന് വീട്ടില്‍ നിന്നും മോഷ്ടിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ പണയം വെച്ചു. കു​മ്പി​ടി​യാ​മ്മാ​ക്ക​ൽ പ​രേ​ത​നാ​യ ആ​ന്‍റ​ണി​യു​ടെ ഭാ​ര്യ ചി​ന്ന​മ്മ ആ​ന്‍റ​ണി (66) യെ ​ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് അ​ടു​ക്ക​ള​യി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

കടൽക്കൊലക്കേസ്: ബോട്ടുടമയ്ക്ക് ലഭിച്ച തുകയിൽ നിന്ന് മത്സ്യത്തൊഴിലാളികൾക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: കടൽക്കൊലക്കേസിൽ സെന്റ് ആന്റണീസ് ബോട്ടിലുണ്ടായിരുന്ന മുഴുവൻ മത്സ്യത്തൊഴിലാളികൾക്കും അഞ്ചുലക്ഷം രൂപ വീതം നൽകണമെന്ന് സുപ്രീം കോടതി. ബോട്ടുടമയ്ക്ക് നഷ്ടപരിഹാരമായി ലഭിച്ച രണ്ട് കോടി രൂപയിൽ നിന്ന് ഈ തുക നൽകണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇറ്റാലിയൻ നാവികർ വെടിയുതിർത്തപ്പോൾ ബോട്ടിലുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത കുട്ടി ഉള്‍പ്പടെ ഒമ്പത് മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകാനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ജസ്റ്റിസുമാരായ എം.ആർ. ഷാ, എം.എം. സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. നാവികരുടെ വെടിയേറ്റു മരിച്ച ജലസ്റ്റിന്‍, അജേഷ് പിങ്കി എന്നിവരുടെ കുടുംബങ്ങള്‍ക്ക് നാലുകോടി രൂപ വീതമാണ് നഷ്ടപരിഹാരം ലഭിച്ചത്. ഇതിന് പുറമേ സെന്റ് ആന്റണീസ് ബോട്ട് ഉടമ ഫ്രഡിക്ക് രണ്ടുകോടി രൂപ നഷ്ടപരിഹാരമായി നല്‍കാനും രാജ്യാന്തര ട്രിബ്യൂണല്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇറ്റലി നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ ഫ്രഡിക്ക് ലഭിക്കുന്ന തുക തങ്ങള്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്ന് വ്യക്തമാക്കി മത്സ്യത്തൊഴിലാളികള്‍ സുപ്രീം കോടതിയെ…

അമൃത വിശ്വവിദ്യാപീഠം സ്‌കൂൾ ഓഫ് ബയോടെക്‌നോളജി ‘അമൃത ലീജിയൻ ഫോർ ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് മാനേജ്‌മെന്റ് (ALARM 2022) ശില്പശാല സംഘടിപ്പിച്ചു

അമൃത വിശ്വ വിദ്യാപീഠം സ്‌കൂൾ ഓഫ് ബയോടെക്‌നോളജി “പ്രിവെൻറിംഗ് ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് – ടുഗെദർ വി കാൻ” എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച ദ്വിദിന ഹൈബ്രിഡ് സിമ്പോസിയം ALARM2022 അമൃതപുരി ക്യാമ്പസ്സിലെ അമൃതാ സ്‌കൂൾ, ബയോടെക്‌നോളജിയിൽ നടന്നു. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ആരംഭിച്ച വേൾഡ് ആന്റിമൈക്രോബിയൽ ബോധവൽക്കരബ്ധ വാരാചരണത്തിന്റെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്. ലോകമെമ്പാടും മനുഷ്യരാശിക്കു ഭീഷണിയായി വളർന്നുവരുന്ന ആൻറിബയോട്ടിക് പ്രതിരോധ പ്രതിസന്ധിയെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചത്. ആന്റിമൈക്രോബയൽ പ്രതിരോധവുമായി (എഎംആർ) ബന്ധപ്പെട്ട ഗവേഷണങ്ങൾ നടത്തുന്ന ദേശീയ ഏജൻസിയായ ഇന്ത്യ എഎംആർ ഇന്നവേഷൻ ഹബ്ബ് (ഐഎഐഎച്ച്) ഉപസമിതി ഉപാധ്യക്ഷനായി അമൃത വിശ്വ വിദ്യാപീഠം ലൈഫ് സയൻസസ് ഡീൻ ഡോ. ബിപിൻ നായർ ഈയിടെ ചുമതലയേറ്റിരുന്നു. ബാക്ടീരിയ, വൈറസുകൾ, ഫംഗസ്, പരാന്നഭോജികൾ എന്നിവ കാലക്രമേണ പരിണമിക്കുകയും ആന്റി മൈക്രോബിയലുകളോട് പ്രതികരിക്കാതിരിക്കുകയും ചെയ്യുമ്പോൾ ആൻറിമൈക്രോബയൽ റെസിസ്റ്റൻസ്…

റബര്‍ വിലയിടിവിനെതിരെ പ്രതിഷേധമിരമ്പി റബര്‍ ബോര്‍ഡിലേയ്ക്ക് കര്‍ഷക മാര്‍ച്ച്; അടിമകളാകാതെ സംഘടിച്ചുണര്‍ന്നില്ലെങ്കില്‍ കര്‍ഷകന് നിലനില്‍പ്പില്ല: അഡ്വ.വി.സി.സെബാസ്റ്റ്യന്‍

കോട്ടയം: വഞ്ചിക്കപ്പെടുന്ന രാഷ്ട്രീയ അടിമത്വത്തില്‍ നിന്ന് മോചിതരായി സംഘടിച്ചുണര്‍ന്നില്ലെങ്കില്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് നിലനില്‍പ്പില്ലെന്നും അനിയന്ത്രിത റബര്‍ ഇറക്കുമതിയില്‍ റബര്‍വിപണി തകര്‍ന്നിരിക്കുമ്പോള്‍ കര്‍ഷകര്‍ തെരുവിലിറങ്ങേണ്ട സാഹചര്യമാണുള്ളതെന്നും റബര്‍ ബോര്‍ഡിനു മുമ്പില്‍ നടന്ന കര്‍ഷക പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്ത് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. റബര്‍ വിലയിടിവിനെതിരെ കര്‍ഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെയും നാഷണല്‍ ഫെഡറേഷന്‍ ഓഫ് റബര്‍ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റിയുടെയും (എന്‍എഫ്ആര്‍പിഎസ്) സംയുക്ത നേതൃത്വത്തില്‍ കോട്ടയം റബര്‍ ബോര്‍ഡ് ആസ്ഥാനത്തേയ്ക്ക് നടന്ന കര്‍ഷക പ്രതിഷേധമാര്‍ച്ചില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ പങ്കുചേര്‍ന്നു. തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നവര്‍ മാത്രമായി കര്‍ഷകര്‍ അധഃപതിക്കരുത്. നിലനില്‍പിനായി അസംഘടിത കര്‍ഷകര്‍ സംഘടിച്ച് ശക്തരാകണം. ഭരണ രാഷ്ട്രീയ നേതൃത്വങ്ങളുടെ വഞ്ചനയുടെ ഇരകളായി അന്തസ്സും അഭിമാനവും കര്‍ഷകര്‍ പണയം വെയ്ക്കരുത്. ഒറ്റക്കെട്ടായി അണിനിരന്ന് രാഷ്ട്രീയ നിലപാടുകളെടുത്താല്‍ മാത്രമേ കര്‍ഷകനും കാര്‍ഷികമേഖലയ്ക്കും ഇനി…

സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ ഡിസംബര്‍ 18 ദേശീയ ന്യൂനപക്ഷ അവകാശദിനമായി ആചരിക്കും

ന്യൂഡല്‍ഹി: ഐക്യരാഷ്ട്രസഭ അന്തര്‍ദേശീയ ന്യൂനപക്ഷ അവകാശദിനമായി പ്രഖ്യാപിച്ചിരിക്കുന്ന ഡിസംബര്‍ 18ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളില്‍വെച്ച് ന്യൂനപക്ഷ അവകാശാചരണ പരിപാടികള്‍ സംഘടിപ്പിക്കും. സിബിസിഐയുടെ ഇന്ത്യയിലെ 14 റീജിയണല്‍ കൗണ്‍സിലുകളുടെയും വിവിധ കത്തോലിക്കാ അല്മായ സംഘടനകളുടെയും, ക്രൈസ്തവ സഭാവിഭാഗങ്ങളുടെയും നേതൃത്വത്തിലാണ് ന്യൂനപക്ഷ അവകാശദിനം ആചരിക്കുന്നതെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. 1992 ഡിസംബര്‍ 18നാണ് ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ചും ദിനാചരണത്തെക്കുറിച്ചുമുള്ള ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. വിവിധ ന്യൂനപക്ഷജനവിഭാഗങ്ങളെ ഭരണഘടന വിഭാവനം ചെയ്യുന്ന തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനുള്ള സെമിനാറുകളും ബോധവല്‍ക്കരണ ക്ലാസുകളുമാണ് അന്നേദിവസം ദേശീയതലത്തില്‍ സംഘടിപ്പിക്കുന്നത്. ഇന്ത്യയില്‍ ക്രൈസ്തവ ന്യൂനപക്ഷ സമുദായം നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഡിസംബര്‍ 18ന് ലെയ്റ്റി കൗണ്‍സില്‍ നിവേദനം നല്‍കുന്നതാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ…

കേരള സർക്കാർ എസ്എസ്എൽസി, പ്ലസ് 2 പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2022-2023 അധ്യയന വർഷത്തേക്കുള്ള എസ്എസ്എൽസി പരീക്ഷ മാർച്ച് 9 മുതൽ 29 വരെ നടത്തുമെന്ന് കേരള സർക്കാർ അറിയിച്ചു. മോഡൽ പരീക്ഷകൾ ഫെബ്രുവരി 27 മുതൽ മാർച്ച് 3 വരെ നടക്കും. പ്ലസ് ടു പരീക്ഷകൾ മാർച്ച് 10 മുതൽ മാർച്ച് 30 വരെ നടക്കും. SSLC മോഡൽ പരീക്ഷകൾ ഫെബ്രുവരി 27 നും മാർച്ച് 3 നും ഇടയിൽ നടത്തണം. ഉത്തരക്കടലാസ് മൂല്യനിർണയം ഏപ്രിൽ 3 ന് ആരംഭിച്ച് മെയ് 10 ന് മുമ്പ് ഫലം പ്രസിദ്ധീകരിക്കാനും കേരള സർക്കാർ തീരുമാനിച്ചു. പ്ലസ് ടുവിനുള്ള ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷ മാർച്ച് 10 മുതൽ മാർച്ച് 30 വരെ നടക്കും. മോഡൽ പരീക്ഷയുടെ തീയതി ഫെബ്രുവരി 27 മുതൽ മാർച്ച് 3 വരെ നിശ്ചയിച്ചിട്ടുണ്ട്. ഹയർ സെക്കൻഡറിയുടെ പ്രായോഗിക പരീക്ഷകൾ ഫെബ്രുവരി ഒന്നിന്…

ഉഭയസമ്മത പ്രകാരമുള്ള ലൈംഗികബന്ധം ബലാത്സംഗമല്ല: ഹൈക്കോടതി

കൊച്ചി: ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി. ഇത്തരം ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയാല്‍ പുരുഷനെതിരെ ബലാത്സംഗ കുറ്റത്തിന് കേസെടുക്കാനാവില്ലെനന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. പാലിക്കാന്‍ ഉദേശ്യമില്ലാതെ മനഃപൂര്‍വം വ്യാജ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചാല്‍ മാത്രമേ ബലാത്സംഗമായി കണക്കാക്കാന്‍ സാധിക്കൂ എന്നും കോടതി വ്യക്തമാക്കി. വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് യുവതി നല്‍കിയ പരാതിയില്‍ പുനലൂര്‍ പൊലീസ് എടുത്ത കേസ് റദ്ദാക്കണെന്ന ഹര്‍ജിയിലാണ് കോടതിയുടെ നിർണായക ഉത്തരവ്. മലയാളികളായ ഇരുവരും ഓസ്‌ട്രേലിയയില്‍ വെച്ച് സമൂഹ മാധ്യമങ്ങളിലൂടെയാണ് പരിചയപെടുന്നത്. യുവതി വിവാഹിതയായിരിക്കെ ഹര്‍ജിക്കാരനുമായി പ്രണയത്തിലാകുകയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു താമസിക്കുകയാണെങ്കിലും പരാതിക്കാരി നിയമ പ്രകാരം വിവാഹ ബന്ധം വേര്‍പെടുത്തിയിട്ടില്ല. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തതിരുന്നുവെന്നും അതിനാലാണ് രണ്ടു തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും,…

പൂവൻകോഴിയുടെ ആക്രമണത്തില്‍ രണ്ടു വയസ്സുകാരന് പരിക്കേറ്റു; മുഖത്ത് പ്ലാസ്റ്റിക് സര്‍ജറി വേണ്ടിവരുമെന്ന് ഡോക്ടര്‍

കൊച്ചി: കഴിഞ്ഞയാഴ്ച കൊച്ചി മഞ്ഞുമ്മല്‍ സ്വദേശിയുടെ പൂവൻകോഴിയുടെ ആക്രമണത്തിൽ രണ്ട് വയസ്സുകാരന്റെ മുഖത്ത് ഗുരുതരമായി പരിക്കേറ്റു. പക്ഷിയുടെ ഉടമ ജലീലിനെതിരെ ഏലൂർ പോലീസ് കേസെടുത്തു. കുട്ടിയെ പരിശോധിച്ച ഡോക്ടർ പ്ലാസ്റ്റിക് സർജറി വേണ്ടിവരുമെന്ന് പറഞ്ഞു. നവംബർ 18-നാണ് സംഭവം നടന്നത്. ചൂർണിക്കരയിലെ ഷെഫി മുബാറക്കിന്റെ മകൻ അഹമ്മദ് സലാൽ മഞ്ഞുമ്മലില്‍ അമ്മാവൻ ഫാഹിം ഹുസൈന്റെ വീടിന് പുറത്ത് കളിക്കുന്നതിനിടെയാണ് കോഴിയുടെ ആക്രമണത്തിന് ഇരയായത്. കുട്ടിയുടെ തലയിലും നെറ്റിയിലും കവിളിലും കണ്ണിന് താഴെയും പരിക്കേറ്റു. “കുട്ടിയുടെ നിലവിളി കേട്ടാണ് വീട്ടുകാര്‍ ഓടിയെത്തിയത്. ആക്രമണത്തില്‍ കുട്ടിയുടെ മുഖത്ത് ആഴത്തിലുള്ള മുറിവുകൾ ഉള്ളതിനാൽ പ്ലാസ്റ്റിക് സർജറി ചെയ്യാൻ ഡോക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. കുട്ടി ഇതുവരെ ഞെട്ടലിൽ നിന്ന് കരകയറിയിട്ടില്ല, ”ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കുട്ടിയുടെ അമ്മാവൻ ഫാഹിം നൽകിയ പരാതിയെത്തുടർന്ന് ജലീലിനെതിരെ ഐപിസി സെക്ഷൻ 324 (അപകടകരമായ ആയുധങ്ങളോ മാർഗങ്ങളോ ഉപയോഗിച്ച്…