ജഡ്ജിയെ അസഭ്യം പറഞ്ഞ സംഭവത്തിൽ ചലച്ചിത്ര നിർമ്മാതാവ് ബൈജു കൊട്ടാരക്കര പൊതുവേദിയിൽ മാപ്പ് പറയണമെന്ന് ഹൈക്കോടതി

കൊച്ചി: 2017ലെ നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ആക്രമിച്ച കേസിലെ വിചാരണ ജഡ്ജിയെ വാർത്താചാനൽ ചർച്ചയ്ക്കിടെ അധിക്ഷേപിച്ച് പരാമർശം നടത്തിയതിന് കോടതിയലക്ഷ്യക്കേസ് നേരിടുന്ന ചലച്ചിത്ര സംവിധായകൻ ബൈജു കൊട്ടാരക്കരയോട് പൊതുവേദിയില്‍ മാപ്പ് പറയണമെന്ന് ഹൈക്കോടതി ചൊവ്വാഴ്ച വാക്കാൽ നിർദേശിച്ചു. “ഏത് ക്ഷമാപണവും പരസ്യമായി പറയണം. അത്രയും നഷ്ടമാണ് നിങ്ങൾ വരുത്തി വെച്ചത്,” കോടതി പറഞ്ഞു. കോടതിയിൽ ഹാജരായ ബൈജു കൊട്ടാരക്കരയെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഇതുപോലുള്ള ചർച്ചകൾ അവസാനിപ്പിക്കണം, എന്തിനാണ് ഇത്തരം കാര്യങ്ങൾ പറയുന്നത്, പൊതുവിശ്വാസത്താൽ നിലനിൽക്കുന്ന ഏക സ്ഥാപനമാണ് ജുഡീഷ്യൽ സ്ഥാപനമെന്ന് ജസ്റ്റിസ് എകെ ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് മുഹമ്മദ് നിയാസ് സിപിയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് പറഞ്ഞു. ജനാധിപത്യ സ്ഥാപനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസം, സ്ഥാപനത്തിലുള്ള പൊതുവിശ്വാസം നശിപ്പിക്കാൻ ശ്രമിക്കരുതെന്നും ബെഞ്ച്‌ ചൂണ്ടിക്കാട്ടി. കേസ് പരിഗണിച്ചപ്പോൾ ബൈജു കൊട്ടാരക്കരക്ക് വേണ്ടി ഹാജരായ അഭിഭാഷകനോട് കോടതി ചോദിച്ചു, “നിങ്ങളുടെ…

മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ ശ്രീരാമകൃഷ്ണനെ വെല്ലുവിളിച്ച് നിര്‍ണ്ണായക ചിത്രങ്ങള്‍ പുറത്തുവിട്ട് സ്വര്‍ണ്ണകടത്ത് പ്രതി സ്വപ്ന സുരേഷ്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ആരോപണം നിഷേധിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ കുരുക്കിലാക്കുന്ന നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവിട്ട് സ്വപ്ന സുരേഷ്. ധൈര്യമുണ്ടെങ്കിൽ തനിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാൻ ശ്രീരാമകൃഷ്ണനെ സ്വപ്‌ന സുരേഷ് വെല്ലുവിളിച്ചു. ഫേസ്ബുക്കിലൂടെയാണ് വെല്ലുവിളിയുയര്‍ത്തിയിരിക്കുന്നത്. മാനനഷ്ടക്കേസ് നൽകിയാൽ കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്നും സ്വപ്ന ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ശ്രീരാമകൃഷ്ണനുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്കുള്ള ഏറ്റവും ലളിതവും വിനീതവുമായ മറുപടി ഇതാണെന്ന വരികളിൽ തുടങ്ങുന്ന സ്വപ്‌നയുടെ ഫേസ്ബുക്ക് പോസ്റ്റിൽ ശ്രീരാമകൃഷ്ണനുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ശ്രീരാമകൃഷ്ണന്‍ ഉള്‍പ്പെട്ട ഏഴ് ചിത്രങ്ങൾ ‘സർ, ഇതാണ് നിങ്ങളുടെ ഉത്തരം’ എന്ന അടിക്കുറിപ്പോടെയാണ് സ്വപ്‌ന ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. https://www.facebook.com/krishnakumarswapna/posts/10160667206930680

സ്വര്‍ണ്ണം കടത്താന്‍ പുതിയ മാര്‍ഗം: സ്വര്‍ണ്ണം പൊടിയാക്കി കോഫി ക്രീമില്‍ കലര്‍ത്തി; കര്‍ണ്ണാടക സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

കണ്ണൂർ: രാജ്യാന്തര വിമാനത്താവളത്തിൽ 11 ലക്ഷം രൂപയുടെ സ്വർണവുമായി യുവാവ് പിടിയിൽ. കർണാടക ഭട്കൽ സ്വദേശി മുഹമ്മദ് നിഷാനാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 215 ഗ്രാം സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു. ഗോ ഫസ്റ്റ് 38-58 വിമാനത്തിൽ ദുബായിൽ നിന്ന് എത്തിയ മുഹമ്മദ് നിഷാനെ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോഴാണ് സ്വർണം കണ്ടെത്തിയത്. സ്വര്‍ണ്ണം പൊടിയാക്കി പാല്‍‌പൊടി, കാരെമെല്‍ പൗഡര്‍, കാപ്പി ക്രീം പൗഡര്‍, ഓറഞ്ച് ടാംഗ് പൗഡര്‍ എന്നിവയില്‍ കലര്‍ത്തി വളരെ വിദഗ്ധമായാണ് സ്വര്‍ണ്ണം കടത്താന്‍ യുവാവ് ശ്രമിച്ചത്.

അശ്ലീല വീഡിയോ കാണിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ബന്ധുവിനെ അറസ്റ്റു ചെയ്തു

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ബന്ധുവായ യുവാവിനെ അറസ്റ്റു ചെയ്തു. ആലപ്പുഴ കാർത്തികപ്പള്ളി സ്വദേശി റോയി വർഗീസ് (34) ആണ് അറസ്റ്റിലായത്. ബന്ധു കൂടിയായ യുവാവ് പെൺകുട്ടിയുടെ വീട്ടിലെത്തി മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കാണിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഒക്‌ടോബർ 3, 4 തീയതികളിലാണ് ഇയാൾ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. പീഡനത്തിനിരയായ വിവരം പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ലൈംഗികാതിക്രമത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷനിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് സ്‌റ്റേഷനിലെത്തി ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചെന്ന് പോലീസ് പറഞ്ഞു. ഇൻസ്പെക്ടർ എം.ആർ. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ പിടികൂടിയത്.

അധികാരത്തിനപ്പുറം ഒരിഞ്ച് പോകാമെന്ന് ഗവര്‍ണ്ണര്‍ കരുതേണ്ടെന്ന് മുഖ്യമന്ത്രി

മണ്ണാർക്കാട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണറുടെ പരിപ്പ് കേരളത്തിൽ വേവില്ലെന്നും, അധികാര പരിധിക്കപ്പുറത്തേക്ക് ഒരിഞ്ച് പോകാമെന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മണ്ണാർക്കാട് സിഐടിയു ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവർണർ തന്റെ ചുമതലകൾ മാത്രം നിര്‍‌വ്വഹിച്ചാല്‍ മതിയെന്നും ഇല്ലാത്ത അധികാരങ്ങൾ ഉപയോഗിച്ചു കളയാമെന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. “മെല്ലെ ഒന്നു തോണ്ടിക്കളയാമെന്ന് വച്ചാല്‍ ആ തോണ്ടലൊന്നും ഏല്‍ക്കില്ല. അധികാരത്തിന് അപ്പുറത്തേക്ക് ഒരിഞ്ച് കടക്കാമെന്ന് വിചാരിക്കേണ്ട. വ്യക്തിപരമായി ഒരുകാര്യവും ചെയ്യാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല,” മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അന്തസോടെ കാര്യങ്ങള്‍ പറയാന്‍ കഴിയുന്നവരാണ് തങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളെ സിന്‍ഡിക്കേറ്റ് എന്ന് വിളിച്ചില്ലേ, ഇറങ്ങിപോകാന്‍ പറഞ്ഞില്ലെ എന്നെല്ലാമാണ് ഗവര്‍ണര്‍ പറയുന്നതെന്നും എന്താണ് സംഭവിച്ചതെന്ന് ഗവര്‍ണര്‍ക്ക് പിടികിട്ടുന്നില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

കൈരളി, മീഡിയവൺ, റിപ്പോര്‍ട്ടര്‍, ജയ്ഹിന്ദ് എന്നീ നാല് ചാനലുകള്‍ക്ക് രാജ്ഭവനിൽ വിലക്ക്

തിരുവനന്തപുരം: കേരള ഗവർണറുടെ ഓഫീസ് തിങ്കളാഴ്ച രാജ്ഭവനിൽ പ്രവേശിക്കുന്നതിൽ നിന്ന് നാല് ടെലിവിഷൻ ചാനലുകൾക്ക് വിലക്കേർപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താ സമ്മേളനത്തിന് തൊട്ടുപിന്നാലെ മാധ്യമ പ്രവർത്തകർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സമീപിച്ചെങ്കിലും മാധ്യമ പ്രവർത്തകരെന്ന വ്യാജേന വരുന്ന പാർട്ടി അണികളോട് മറുപടി പറയില്ലെന്ന് അദ്ദേഹം പറഞ്ഞു. “എനിക്ക് നിങ്ങളോട് മാത്രമേ പറയാൻ കഴിയൂ, എന്നോട് സംസാരിക്കാൻ ആഗ്രഹിക്കുന്ന ആർക്കും രാജ്ഭവനിലേക്ക് ഒരു അഭ്യർത്ഥന അയയ്‌ക്കാം, ഞാൻ ആരോടാണ് സംസാരിക്കുന്നതെന്ന് ഞാൻ ഉറപ്പാക്കും. എന്നാൽ, നിങ്ങളിൽ ആരാണ് യഥാർത്ഥ പത്രപ്രവർത്തകനെന്നും മാധ്യമങ്ങളുടെ വേഷം കെട്ടിയ കേഡർ ആരാണെന്നും എനിക്കറിയില്ല. കേഡറുമായി സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല,” തിരുവനന്തപുരത്ത് ഒരു പരിപാടിക്ക് ശേഷം ഗവര്‍ണ്ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട് അദ്ദേഹം പത്രസമ്മേളനം വിളിച്ചെങ്കിലും കൈരളി, റിപ്പോർട്ടർ, മീഡിയവൺ, ജയ്ഹിന്ദ് ഉൾപ്പെടെയുള്ള ചാനലുകൾക്ക് ഇത് റിപ്പോർട്ട് ചെയ്യാൻ അനുമതി നൽകിയില്ല.…

തലയില്‍ ആള്‍താമസമില്ലാത്ത കോണ്‍ഗ്രസിന്റെ നിലപാട് ജനം പുച്ഛിച്ചു തള്ളുമെന്ന് കെ ടി ജലീല്‍

മലപ്പുറം: സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിലെ വിസിമാരോട് രാജി ആവശ്യപ്പെട്ട ഗവർണറുടെ നടപടി അതിരു കടന്നതാണെന്ന മുസ്ലീം ലീഗ് നിലപാട് സ്വാഗതാർഹമാണെന്ന് കെ ടി ജലീൽ എംഎൽഎ പറഞ്ഞു. തലയിൽ ആള്‍താമസമില്ലാത്ത കോൺഗ്രസിന്റെ നിലപാടിനെ ജനങ്ങൾ പുച്ഛിച്ചു തള്ളുമെന്നും ജലീൽ ഫെയ്സ്ബുക്കിലൂടെ രൂക്ഷമായി വിമർശിച്ചു. കെ ടി ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്: ഗവർണ്ണറുടേത് കൈവിട്ട കളിയാണ്. ആർ.എസ്.എസ് മേധാവി മോഹൻ ഭഗവതിനെ കണ്ടശേഷമാണ് പ്രകടമായ ഭാവമാറ്റം അദ്ദേഹത്തിൽ കണ്ടു തുടങ്ങിയത്. സർവകലാശാലകളുടെ തലപ്പത്ത് ആർ.എസ്.എസ് അനുകൂലികളെ അവരോധിക്കാനാണ് ഈ നീക്കം. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാവി പുതപ്പിച്ച് പീതവൽക്കരിക്കാനുള്ള ശ്രമം എന്തുവില കൊടുത്തും ജനാധിപത്യ മാർഗ്ഗേണ പ്രതിരോധിക്കണം. കോൺഗ്രസ്സിന് ആർ.എസ്.എസ് വൽക്കരണത്തിൽ ശങ്കയില്ലാത്തത് സ്വാഭാവികം. അവർക്ക് ഹെഡ്ഗേവാറും ഗോൾവാൾക്കറും സവർക്കറും സ്വീകാര്യരാകുന്നതിൽ അൽഭുതമില്ല. കോൺഗ്രസ്സിൻ്റെ ‘ഭാരത് ജോഡോ യാത്ര’ ബാനറുകളിൽ സവർക്കർ ഇടം നേടിയത് യാദൃശ്ചികമല്ല. തീവ്ര…

പാര്‍ട്ടി അണികളെ കാട്ടി മുഖ്യമന്ത്രി ഇന്ത്യന്‍ ഭരണഘടനയെ വെല്ലുവിളിക്കുകയാണെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: സിപിഎം അണികളെ കാട്ടി മുഖ്യമന്ത്രി ഗവർണറെയും ഭരണഘടനയെയും വെല്ലുവിളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. പാര്‍ട്ടി സെക്രട്ടറിയെപ്പോലെയാണ് പിണറായി വിജയൻ സംസാരിക്കുന്നത്. ഇരിക്കുന്ന കസേരയുടെ മഹത്വം അറിയാതെ സംസാരിക്കുന്നത് ഗവർണറല്ലെന്നും കെ സുരേന്ദ്രൻ കോഴിക്കോട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രി ചെയ്യേണ്ടത് ജനങ്ങളെ അണിനിരത്തി ഗവർണറെ നേരിടാനല്ല, മറിച്ച് ഗവർണർ ഉയർത്തുന്ന നിയമപ്രശ്നത്തെ നിയമപരമായി നേരിടുകയാണ് വേണ്ടത്. ഭരണഘടനക്കെതിരെ മുഖ്യമന്ത്രി യുദ്ധം പ്രഖ്യാപിക്കുകയാണ്. ധാർമികതയില്ലാത്തതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് സിപിഎമ്മുകാരെ അണിനിരത്തി യുദ്ധം പ്രഖ്യാപിക്കേണ്ടി വരുന്നത്. ജനങ്ങളെ തെരുവിലിറക്കി രാജ്ഭവൻ വളഞ്ഞാൽ ഗവർണർ അനാഥനാണെന്ന് മുഖ്യമന്ത്രി കരുതുന്നുണ്ടെങ്കില്‍ അത് തെറ്റാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. അധാര്‍മ്മികമായ കാര്യങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നടക്കുന്നത്. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ട് പാർട്ടി നേതാക്കളുടെ ഭാര്യമാരെയും സേവകരെയും നിയമവിരുദ്ധമായി നിയമിക്കുന്നു. ഗവർണർ ഇക്കാര്യം ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്യുന്നത്. സാങ്കേതിക സർവകലാശാലകളുടെ വിസി നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി…

ഗവർണറുടെ അന്തിമ ഉത്തരവ് വരെ വിസിമാർ തുടരും: ഹൈക്കോടതി

കൊച്ചി: സിപിഐഎം നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിൽ തർക്കം നിലനിൽക്കുന്ന കേരളത്തിലെ ഒമ്പത് സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ (വിസി) രാജിയെച്ചൊല്ലിയുള്ള തർക്കത്തിനിടെ, വിസിമാർ തുടരുമെന്ന് വ്യക്തമാക്കി ഹൈക്കോടതി തിങ്കളാഴ്ച ഉത്തരവിറക്കി. ചാന്‍സലര്‍ കൂടിയായ ഗവർണർ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെയാണിത്. നിയമവും ചട്ടങ്ങളും പൂർണമായി പാലിച്ചാലും തങ്ങളുടെ സ്ഥാനങ്ങളിൽ തുടരാൻ ഹരജിക്കാർക്ക് അർഹതയുണ്ടെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിലെ വൈസ് ചാൻസലർമാരോട് രാജിവെക്കാൻ ഗവർണർ നേരത്തെ ഉത്തരവിട്ടിരുന്നു. ഗവർണറുടെ ഉത്തരവ് ഇടതുമുന്നണി സർക്കാരിനെ ഞെട്ടിച്ചു. വിസിമാർ രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഗവർണർക്ക് തനിക്കെതിരെ സംസ്ഥാനത്ത് ജനകീയ പ്രക്ഷോഭം നേരിടേണ്ടിവരുമെന്നും പറഞ്ഞു. ഗവർണറുടെ ഉത്തരവിനെതിരെ വൈസ് ചാൻസലർമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

നടി ഷംന കാസിമിന്റെ വിവാഹം ആഢംബരമായി ദുബായില്‍ നടന്നു

നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത് മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച ഷംന കാസിം വിവാഹിതയായി. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരൻ. ദുബായിൽ വെച്ച് ആഢംബരപൂര്‍‌വ്വമായി നടന്ന ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. ഷംനയുടെ വീവാഹ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങ​ളില്‍ പ്രചരിക്കുന്നുണ്ട്. വിവാഹത്തിൽ പങ്കെടുക്കാത്തവർക്കായി പ്രത്യേകം റിസപ്ഷനുണ്ടാകുമെന്നാണ് റിപ്പോർട്ട്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഷംന കുറിച്ചു, “എന്റെ കുടുംബത്തിന്റെ അനുഗ്രഹത്തോടെ എന്റെ ജീവിതത്തിന്റെ അടുത്ത ഭാഗത്തേക്ക് കടക്കുന്നു.” വെള്ളയും പച്ചയും ഓറഞ്ചും കലർന്ന പട്ടുസാരിയും കസവ തട്ടും സ്വർണാഭരണങ്ങളുമായിരുന്നു ഷംനയുടെ വിവാഹ വേഷം. ചുവപ്പും ചാരനിറവും കലർന്ന ബ്രൈഡൽ ലെഹങ്കയാണ് സ്വീകരണത്തിന് ഷംന ധരിച്ചിരുന്നത്.