എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഹൈക്കോടതിയുടെ തിരിച്ചടി; തോമസ് ഐസക്കിന് താത്ക്കാലിക ആശ്വാസം

എറണാകുളം: കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന് താൽക്കാലിക ആശ്വാസം. തോമസ് ഐസക്കിനും മറ്റുള്ളവർക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അയച്ച സമൻസുകൾ ഹൈക്കോടതി മരവിപ്പിച്ചു. തന്നെയുമല്ല, രണ്ട് മാസത്തേക്ക് ഈ കേസുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുമുള്ള സമൻസുകള്‍ അയക്കരുതെന്നും കോടതി നിർദ്ദേശിച്ചു. എന്നാൽ, ഇഡിക്ക് കേസിൽ അന്വേഷണം തുടരാം. ഇഡി അന്വേഷണത്തിൽ ഇപ്പോൾ ഇടപെടേണ്ട സാഹചര്യം കാണുന്നില്ലെന്നും കോടതി വ്യക്തമാക്കി. തോമസ് ഐസക്, കിഫ്ബി സിഇഒ കെഎം എബ്രഹാം, ജോയിന്റ് ഫണ്ട് മാനേജർ ആനി ജൂല തോമസ് എന്നിവർക്ക് സമൻസ് അയച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടി അന്യായമാണെന്നും കോടതി നിരീക്ഷിച്ചു. സമൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ഐസക്കും കിഫ്ബിയും സമർപ്പിച്ച ഹർജികളിലാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ ഇടപെടലുണ്ടായത്. ഫെമ നിയമലംഘനം ഉണ്ടായിട്ടില്ലെന്ന് തോമസ് ഐസക്ക്: കിഫ്ബി മസാല ബോണ്ട് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് 2021…

വടക്കഞ്ചേരി ബസ്സപകടം: നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉടൻ റദ്ദാക്കി ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യണമെന്ന് ഹൈക്കോടതി

എറണാകുളം: നിയമം ലംഘിക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടാനും ഫിറ്റ്‌നസ് റദ്ദാക്കാനും ഡ്രൈവറുടെ ലൈസൻസ് ഉടൻ സസ്‌പെൻഡ് ചെയ്യാനും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വടക്കഞ്ചേരി അപകടവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ഈ നിര്‍ണ്ണായക ഇടക്കാല ഉത്തരവ്. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന അനധികൃത ശബ്ദ സംവിധാനങ്ങൾ, ലൈറ്റുകൾ, ഗ്രാഫിക്സ്, കൂട്ടിച്ചേർക്കലുകൾ എന്നിവയുള്ള വാഹനങ്ങൾ കണ്ടുകെട്ടണം. പിടികൂടിയ വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കാനും ഡ്രൈവറുടെ ലൈസൻസ് ഉടൻ സസ്പെൻഡ് ചെയ്യാനുമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. നിയമലംഘനം നടത്തിയ വാഹനങ്ങൾ വിനോദയാത്രയ്ക്കായി ഉപയോഗിച്ചാൽ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേലധികാരികൾക്കെതിരെയും നടപടി എടുക്കണം. ടൂർ ഇൻചാർജുമാരായ അധ്യാപകരടക്കം നടപടി നേരിടേണ്ടി വരും. കൂടാതെ ഇത്തരം കോൺട്രാക്‌ട് ക്യാരേജ് വാഹനങ്ങൾ പ്രോൽസാഹിപ്പിക്കുന്ന വ്ളോഗർമാർക്കെതിരെ നടപടി എടുക്കാനും ജസ്‌റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, പി ജി അജിത് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഇടക്കാല…

താനൂര്‍ കനോലി കനാലിൽ കുളിക്കാനിറങ്ങിയ സുഹൃത്തുക്കളായ രണ്ട് വിദ്യാർത്ഥികള്‍ മുങ്ങിമരിച്ചു

മലപ്പുറം: താനൂര്‍ കനോലി കനാലിൽ കുളിക്കാനിറങ്ങിയ സുഹൃത്തുക്കളായ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. നിറമരുതൂർ പാലപ്പറമ്പിൽ ഷരീഫിന്റെ മകൻ അഷ്മിൽ (11), വെളിയോട്ട് വളപ്പിൽ സിദ്ദിഖിന്റെ മകൻ അജ്നാസ് (12) എന്നിവരാണ് കനാലില്‍ മുങ്ങി മരിച്ചത്. ഇരുവരും കുളിക്കാന്‍ കനാലില്‍ ഇറങ്ങുകയായിരുന്നു. എന്നാല്‍, ആഴവും ഒഴുക്കും കാരണം ഇരുവരും മുങ്ങിത്താഴുകയായിരുന്നു. സംഭവം കണ്ട നാട്ടുകാർ ഇരുവരെയും രക്ഷപ്പെടുത്തി തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റുമോർട്ടത്തിനായി തിരൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി

ന്യൂഡല്‍ഹി: കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ)യുടെ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറിയായി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ വീണ്ടും നിയമിതനായി. ബാംഗ്ലൂര്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സിബിസിഐയുടെ 142-ാമത് സ്റ്റാന്‍ഡിംഗ് കമ്മറ്റിയാണ് ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറിയായി സെബാസ്റ്റ്യനെ വീണ്ടും നിയമിച്ചത്. 2025 ഒക്‌ടോബര്‍ 14 വരെയാണ് കാലാവധി. കോതമംഗലം രൂപത ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ലെയ്റ്റി കൗണ്‍സിലിന്റെ ചെയര്‍മാനും മാവേലിക്കര രൂപത ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, വാരാണസി രൂപത ബിഷപ് റൈറ്റ് റവ. യൂജിന്‍ ജോസഫ് എന്നിവര്‍ അംഗങ്ങളുമാണ്. ഇന്‍ഡ്യന്‍ ഫാര്‍മേഴ്‌സ് മൂവ്‌മെന്റ് (ഇന്‍ഫാം) ദേശീയ സെക്രട്ടറി ജനറലും, സ്വതന്ത്ര കര്‍ഷക പ്രസ്ഥാനങ്ങളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ സൗത്ത് ഇന്ത്യ കണ്‍വീനറും, കേരള കാത്തലിക് എഞ്ചിനിയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറിയുമാണ് വി.സി.സെബാസ്റ്റ്യന്‍. ഇന്ത്യന്‍…

കൊച്ചിയിൽ ബിസിസിഐ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മിക്കുന്നു

കൊച്ചി: രാജ്യത്ത് ആദ്യമായി കൊച്ചിയിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന ക്രിക്കറ്റ് സ്റ്റേഡിയം പുതിയ രീതിയിൽ നിർമിക്കാൻ ലാൻഡ് പൂളിങ് പദ്ധതിക്ക് സാധ്യത. കൊച്ചിയിൽ എക്‌സ്‌ക്ലൂസീവ് ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുന്ന ബിസിസിഐ (ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ)യോട് ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെന്റ് അതോറിറ്റി (ജിസിഡിഎ) ഔട്ട് ഓഫ് ദി ബോക്‌സ് പദ്ധതി നിർദ്ദേശിച്ചു. ജിസിഡിഎയുടെ അഭിപ്രായത്തിൽ, ലാൻഡ് പൂളിംഗ് പദ്ധതിയോ സംവിധാനമോ പദ്ധതിക്ക് ആവശ്യമായ ഭൂമി കണ്ടെത്തുന്നതിലെ കാലതാമസം ഒഴിവാക്കുക മാത്രമല്ല, ഭാവിയിൽ സംസ്ഥാനത്ത് വലിയ അടിസ്ഥാന സൗകര്യ നിക്ഷേപങ്ങൾക്ക് മാതൃകയാക്കുകയും ചെയ്യും. ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുന്നതിന് പിന്തുണ തേടി ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി ആഴ്ചകൾക്ക് മുമ്പ് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. ജില്ലയിലേക്ക് വൻതോതിലുള്ള നിക്ഷേപം ക്ഷണിക്കുന്നതിന്റെ ഭാഗമായി ഏക്കർ കണക്കിന് ഭൂമിയുള്ളവരിൽ നിന്ന് ജിസിഡിഎ താൽപര്യപത്രം…

ലഹരിക്കെതിരെ വെൽഫെയർ പാർട്ടി ബോധവൽക്കരണ സദസ്സ് സംഘടിപ്പിച്ചു

“എരിഞ്ഞൊടുങ്ങും മുമ്പ്.. ലഹരിക്കെതിരെ കൈകോർക്കാം..” എന്ന തലവാചകത്തിൽ വെൽഫെയർ പാർട്ടി ചേരിയം യൂണിറ്റ് നടത്തുന്ന കാമ്പയിനോടനുബന്ധിച്ച് രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ സദസ്സ് സംഘടിപ്പിച്ചു. സിവിൽ ഡിഫൻസ് വളണ്ടിയർ പുഷ്പ മങ്കട ക്ലാസ് എടുത്തു. യൂണിറ്റ് പ്രസിഡന്റ് ഡാനിഷ് മുഹമ്മദ്, സെക്രട്ടറി സിദ്ദീഖ് മാസ്റ്റർ, വൈസ് പ്രസിഡന്റ് നഫീസ ടീച്ചർ തുടങ്ങിയവർ സംബന്ധിച്ചു. ഷൗക്കത്തലി കെ,ഷരീഫ് തയ്യിൽ, മുഹമ്മദ്കുട്ടി, അഷറഫ് സി തുടങ്ങിയവർ നേതൃത്വം നൽകി.

കോണ്‍ഗ്രസ് വളരണമെങ്കില്‍ ശശി തരൂര്‍ അദ്ധ്യക്ഷ സ്ഥാനത്തെത്തണം; അനുകൂല പ്രമേയവുമായി പുതുപ്പള്ളി മണ്ഡലങ്ങള്‍

കോട്ടയം: കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിന് അനുകൂലമായി ഉമ്മൻചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയിൽ പ്രാദേശിക കോൺഗ്രസ് നേതാക്കൾ പ്രമേയം പാസാക്കി. തോട്ടയ്ക്കാട് 140, 141 ബൂത്തുകളാണ് തരൂരിന് അനുകൂലമായി പ്രമേയം പാസാക്കിയത്. കോൺഗ്രസിന്റെ വളർച്ചയ്ക്ക് ശശി തരൂരിനെ അദ്ധ്യക്ഷനാക്കണമെന്നാണ് പ്രമേയത്തിലെ പ്രധാന ആവശ്യം. പ്രമേയം ഡിസിസിക്കും കെപിസിസിക്കും എഐസിസിക്കും അയച്ചു. കഴിഞ്ഞ ദിവസം പാലായിൽ തരൂർ അനുകൂല ഫ്ലക്സ് ബോർഡ് സ്ഥാപിച്ചതിനെ തുടർന്നാണ് പുതുപ്പള്ളിയിൽ പ്രമേയം പാസാക്കിയത്. “കോൺഗ്രസിന്റെ രക്ഷയ്‌ക്കും നാടിന്റെ നന്മയ്‌ക്കും ശശി തരൂർ വരട്ടെ” എന്നെഴുതിയ ഫ്‌ളക്‌സ് ബോർഡാണ് പാലാ കൊട്ടാരമറ്റത്ത് സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ, ഫ്‌ളക്‌സ് ബോർഡ് ആരാണ് സ്ഥാപിച്ചത് എന്നതിനെ കുറിച്ചുള്ള വിവരമില്ല. സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കൾ ഒറ്റക്കെട്ടായി തരൂരിനെതിരെ നിലകൊള്ളുന്ന സാഹചര്യമാണ് നിലവിൽ. പല നേതാക്കളും മല്ലികാർജുൻ ഖാർഗെയ്ക്ക് ഇതിനകം പരസ്യ പിന്തുണ അറിയിച്ചുകഴിഞ്ഞു. അതേസമയം യുവ…

സിപിഐ വിട്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മുന്‍ എം‌എല്‍‌എ ബിജിമോള്‍

ഇടുക്കി: സിപിഐ വിട്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മുൻ എംഎൽഎ ഇഎസ് ബിജിമോൾ വ്യക്തമാക്കി. വ്യാജ പ്രചരണങ്ങളിൽ സത്യമില്ല. വിവിധ ആവശ്യങ്ങൾക്കായി മറ്റ് രാഷ്ട്രീയ പാർട്ടികളിൽ ചേരുന്നവരുണ്ടാകാമെന്നും എന്നാൽ, അവരോടൊപ്പം എന്നെ കൂട്ടേണ്ടതില്ലെന്ന് അവര്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. സി.പി.ഐ കോൺഗ്രസ് പാർട്ടി ലിസ്റ്റിൽ നിന്ന് ബിജിമോളെ ഒഴിവാക്കിയെന്ന വാർത്തയ്ക്ക് പിന്നാലെയാണ് മുന്‍ എം‌എല്‍‌എ ബിജി മോള്‍ക്കെതിരായ പ്രചാരണം ശക്തമായത്. താന്‍ എന്നും അടിയുറച്ച ഒരു കമ്മ്യൂണിസ്റ്റായിരിക്കുമെന്നു മാത്രമല്ല, രാഷ്ട്രീയ പ്രവർത്തകയായിരിക്കുന്നിടത്തോളം കാലം സിപിഐ പ്രവർത്തകയുമായിരിക്കും. എന്ത് പ്രതിസന്ധി വന്നാലും അഭിപ്രായങ്ങൾ തുറന്നു പറയണമെന്നാണ് സഖാക്കൾ ആവശ്യപ്പെട്ടിരിക്കുന്നത്. ഒന്നും ആഗ്രഹിക്കാത്ത, ഒന്നും പ്രതീക്ഷിക്കാതെ ആയിരക്കണക്കിന് സഖാക്കൾ നൽകിയ പിന്തുണയാണ് തന്റെ ശക്തിയെന്നും അവർ കുറിപ്പിൽ പറയുന്നു. വിജയവാഡയില്‍ നടക്കുന്ന പാർട്ടി കോൺഗ്രസ് പ്രതിനിധി പട്ടികയിൽ നിന്ന് മുൻ പീരുമേട് എംഎൽഎ ഇഎസ് ബിജിമോളെ ഒഴിവാക്കിയിരുന്നു. കാനം രാജേന്ദ്രനെതിരെ നേരത്തെ…

തഹ്‌രീക് കോൺഫറൻസിന് ഉജ്വല സമാപനം

പെരുമ്പിലാവ്: നാൽപതാം വാർഷികത്തിൻ്റെ ഭാഗമായി ‘തഹ്‌രീക്: ഇസ്‌ലാം, ഇസ്‌ലാമിസം, ഇസ്‌ലാമിക് മൂവ്മെന്റ്’ എന്ന തലക്കെട്ടിൽ എസ്.ഐ.ഒ കേരള സംഘടിപ്പിച്ച കോൺഫറൻസ് സമാപിച്ചു. ഒക്ടോബർ 8,9 തിയ്യതികളിൽ പെരുമ്പിലാവ് അൻസാർ കാമ്പസിൽ നടന്ന കോൺഫറൻസ് ടൊറണ്ടോ ഇസ്‌ലാമിക് ഇൻസ്റ്റിറ്റ്യൂട്ടിലെ റസിഡന്റ് സ്കോളർ ശൈഖ് അഹ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അംജദ് അലി ഇ.എം അദ്ധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീർ പി. മുജീബ്റഹ്മാൻ, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള, ജി.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി സുഹാന അബദുൽ ലത്തീഫ്, കോൺഫറൻസ് കൺവീണർ നിയാസ് വേളം തുടങ്ങിയവർ സംസാരിച്ചു. രണ്ട് ദിസം മൂന്ന് വേദികളിലായി നടന്ന സെഷനുകളിൽ ലണ്ടൻ ലീഡ്സ് യൂണിവേഴ്സിറ്റി പ്രൊഫസർ സൽമാൻ സയ്യിദ്, ടോളിഡോ യൂണിവേഴ്സിറ്റിയിലെ ഡോ. ഒവാമിർ അൻജും, ന്യൂയോർക്ക് സിറ്റി യൂണിവേഴ്സിറ്റി പ്രൊഫസർ സൂസൻ ബക്മോർസ്,…

വിദ്യാധന്‍ സ്‌കോളര്‍ഷിപ്പ് സംരംഭം ഇന്ത്യയിലാകമാനം വ്യാപിപ്പിക്കുന്നു; പുതിയതായി 3 സംസ്ഥാനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി

• വിദ്യാധന്‍-യു എസ് ടി കൂട്ടുകെട്ടിനെ പ്രശംസിച്ച് അമിതാഭ് കാന്ത് ഐ എ എസ് • പാര്‍ട്ണര്‍ഷിപ്പ് ഫോര്‍ സോഷ്യല്‍ ഇമ്പാക്ട് പരിപാടിയില്‍ വിദ്യാധന്‍ ഗുണഭോക്താക്കളും പങ്കാളികളും അവരുടെ അനുഭവങ്ങള്‍ പങ്കു വച്ചു. തിരുവനന്തപുരം: സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനായുള്ള സ്പോണ്‍സര്‍ഷിപ്പ് സംരംഭമായ വിദ്യാധന്‍ ഈ വര്‍ഷം ഇന്ത്യയിലെ 15 സംസ്ഥാനങ്ങളില്‍ വ്യാപിപ്പിക്കുന്നു. നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനായുള്ള സാമ്പത്തിക സഹായവും മാര്‍ഗ്ഗനിര്‍ദ്ദേശവും നൈപുണ്യ പരിശീലനവും നല്‍കുന്നതിന് കുമാരി ഷിബുലാലും എസ് ഡി ഷിബുലാലും ചേര്‍ന്ന് ഷിബുലാല്‍ കുടുംബത്തിന്റെ മേല്‍നോട്ടത്തില്‍ നടത്തിവരുന്ന കാരുണ്യ സംരംഭമാണ് വിദ്യാധന്‍. പുതുതായി ബീഹാര്‍, ജാര്‍ഖണ്ഡ്, പഞ്ചാബ് തുടങ്ങിയ മൂന്നു സംസ്ഥാനങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതോടുകൂടി വിദ്യാധന്റെ പ്രവര്‍ത്തനം ഇന്ത്യയൊട്ടാകെ വ്യാപിച്ചിരിക്കുകയാണ്. 1999ല്‍ വിദ്യാധന്‍ സ്ഥാപിതമായ കാലഘട്ടം മുതല്‍ ഒട്ടനേകം വിദ്യാര്‍ത്ഥികളെ മികച്ച തൊഴിലുകള്‍ക്ക് വേണ്ടി പ്രാപ്തരാക്കാന്‍ സംരംഭത്തിന് സാധിച്ചിട്ടുണ്ട്. ഈ…