തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അനധികൃത നിക്ഷേപ ശേഖരണം സംബന്ധിച്ച് അടുത്തിടെ നടത്തിയ അന്വേഷണങ്ങൾ 2012-ന് മുമ്പ് മുൻ ഉടമ പിരിച്ചെടുത്ത പണവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും കമ്പനി ഇപ്പോൾ അന്വേഷണ സംഘവുമായി സഹകരിക്കുന്നുണ്ടെന്നും മണപ്പുറം ഫിനാൻസ് പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് മണപ്പുറം ഫിനാൻസിന്റെ ഒന്നിലധികം സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ് നടത്തിയത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) മാർഗനിർദേശങ്ങൾ ലംഘിച്ച് കമ്പനി 150 കോടിയിലധികം രൂപയുടെ പൊതു നിക്ഷേപം ശേഖരിച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കുന്നതിനാണ് റെയ്ഡ് നടത്തുന്നതെന്നാണ് വിവരം. കമ്പനിയുടെ തൃശൂരിലെ ആസ്ഥാനത്തും മറ്റ് നാലിടങ്ങളിലുമാണ് റെയ്ഡ് നടത്തിയത്. കമ്പനിക്ക് കള്ളപ്പണം കേസുമായി ബന്ധപ്പെട്ട് നോട്ടീസ് അയച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. ഇതിന് പിന്നാലെയാണ് റെയ്ഡ്. രഹസ്യവിവരങ്ങൾ അനുസരിച്ച് കമ്പനി വലിയ രീതിയിലുള്ള പണമിടപാട് നടത്തിയതായി ഇഡി സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കമ്പനിയുടെ എക്സിക്യൂട്ടീവുകളുടെ രേഖകളും മൊഴിയും…
Category: KERALA
അരീക്കൊമ്പൻ ഭാഗികമായി അന്ധനാണെന്ന്
കൊച്ചി: ചിന്നക്കനാലിൽ നിന്ന് പെരിയാർ കടുവാ സങ്കേതത്തിലേക്ക് (പിടിആർ) മാറ്റിയ അരിക്കൊമ്പന്റെ വലത് കണ്ണിന് ഭാഗികമായി അന്ധത ബാധിച്ചതായി കണ്ടെത്തി. “അരിക്കൊമ്പന് വലത് കണ്ണിന് ഭാഗികമായി അന്ധനായിരുന്നു. തുമ്പിക്കൈയുടെ താഴത്തെ ഭാഗത്ത് രണ്ട് ദിവസം പഴക്കമുള്ള പോരാട്ടത്തിന് പരിക്കേറ്റിരുന്നു. മുറിവ് ചികിത്സിച്ചു. എന്നിരുന്നാലും, ആനയെ കാട്ടിലേക്ക് വിടാൻ യോഗ്യമായിരുന്നു, ”കോട്ടയം ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (ഹൈറേഞ്ച് സർക്കിൾ) കേരള ഹൈക്കോടതിയിൽ ബുധനാഴ്ച സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു. ആദ്യ ദിവസം (മിഷൻ അരിക്കൊമ്പൻ) “ഓപ്പറേഷൻ ഏരിയ” പോലീസ് വളഞ്ഞതായി റിപ്പോർട്ട് പറയുന്നു. ആനയെ കഴിഞ്ഞ ദിവസം ട്രാക്ക് ചെയ്തിരുന്നതായും ഓപ്പറേഷൻ ദിവസമായ ഏപ്രിൽ 28 ന് പുലർച്ചെ 1.30 വരെ ട്രാക്കിംഗ് ടീമിന്റെ റഡാറിൽ ഉണ്ടായിരുന്നതായും അതിൽ പറയുന്നു. എന്നാല്‍, അത് റഡാറിൽ നിന്ന് പോയി, വൈകുന്നേരം 5 മണി വരെ ട്രാക്ക് ചെയ്യാൻ കഴിഞ്ഞില്ല. ഓപ്പറേഷൻ…
നെഹ്റു ട്രോഫി 2023 : തലവടി ചുണ്ടനിൽ കുട്ടനാട് റോവിംഗ് അക്കാഡമി ടീം തുഴയെറിയും
തലവടി: ഈ വരുന്ന നെഹ്റു ട്രോഫി മത്സരത്തിൽ കന്നി അങ്കത്തിനായി തലവടി ചുണ്ടൻ തയ്യാറാകുന്നതിൻ്റെ അണിയറ ഒരുക്കങൾ ആരംഭിച്ചു കഴിഞ്ഞു.തലവടി ചുണ്ടനിൽ കുട്ടനാട് റോവിംഗ് അക്കാഡമി ടീം ആണ് തുഴയെറിയുന്നത്. ഇതു സംബന്ധിച്ചുള്ള ധാരണപത്രം കൈമാറി.ചടങ്ങിൽ തലവടി ചുണ്ടൻ വള്ളം സമിതി പ്രസിഡൻ്റ് കെ.ആർ ഗോപകുമാർ അധ്യക്ഷത വഹിച്ചു. തലവടി ചുണ്ടൻ വള്ളം ശില്പി സാബു നാരായണൻ ആചാരി ഉദ്ഘാടനം ചെയ്തു.തലവടി ചുണ്ടൻ വള്ളം സമിതി സെക്രട്ടറി ജോജി ജെ വയലപ്പള്ളി, ട്രഷറാർ പ്രിൻസ് ഏബ്രഹാം പാലത്തിങ്കൽ, വൈസ് പ്രസിഡൻ്റുമാരായ അജിത്ത് കുമാർ പിഷാരത്ത് , അരുൺ പുന്നശ്ശേരിൽ,കുട്ടനാട് റോവിംഗ് അക്കാഡമി ടീം സെക്രട്ടറി ബേസിൽ ജോസഫ്, ജോമോൻ ചക്കാലയിൽ, ഡോ.ജോൺസൺ വി. ഇടിക്കുള,കുര്യൻ തോമസ് അമ്പ്രയിൽ, ജെറി മാമ്മൂട്ടിൽ,വിൻസൻ പൊയ്യാലുമാലിൽ, ബൈജു കോതപ്പുഴശ്ശേരിൽ , മനോജ് ചിറപറമ്പിൽ, ഗോകുൽ,ജേക്കബ് ഇടയത്ര, അനിൽകുമാർ കുന്നംപള്ളിൽ എന്നിവർ പ്രസംഗിച്ചു.…
സംഘ്പരിവാർ ഫാസിസത്തിനെതിരെ ജനാധിപത്യ ചേരിയെ ശക്തിപ്പെടുത്തി പ്രതിരോധം തീർക്കണം: ഷംസീർ ഇബ്രാഹീം
കൂട്ടിലങ്ങാടി: ”ജനാധിപത്യത്തെ കൊല്ലുന്ന സംഘ്പരിവാർ തേർവാഴ്ചക്കെതിരെ അണിനിരക്കുക.” എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി മങ്കട മണ്ഡലം കമ്മിറ്റി കൂട്ടിലങ്ങാടി ടൗണിൽ ജനകീയ സംഗമം സംഘടിപ്പിച്ചു. ജനകീയ സംഗമം വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം ഷംസീർ ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. ഇന്ത്യയെ വംശീയ രാഷ്ട്രമാക്കാൻ മുന്നോട്ട് പോകുന്ന സംഘ്പരിവാർ നിയന്ത്രിത കേന്ദ്ര ഭരണകൂടത്തിനെതിരെ ശക്തമായ ജനകീയ പോരാട്ടങ്ങൾ തീർക്കേണ്ടതുണ്ട്. എതിർ ശബ്ദങ്ങളെ ഇല്ലാതാക്കി രാജ്യത്ത് ഏകാധിപത്യ ഭരണകൂടം എന്ന ഫാസിസ്റ്റുകളുടെ താല്പര്യമാണ് ഹിന്ദു രാഷ്ട്ര ക്യാമ്പയിനിലൂടെ ആർഎസ്എസ് ആഗ്രഹിക്കുന്നത്. ഇ.ഡി അടക്കമുള്ള കേന്ദ്രസർക്കാരിന്റെ ഭരണകൂട സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തി നടത്തുന്ന വംശീയ ഉന്മൂലന ശ്രമത്തിനെതിരെ രാജ്യത്ത് രാഷ്ട്രീയ – സാംസ്കാരിക കൂട്ടായ്മകൾ രൂപം കൊള്ളണമെന്നും ഷംസീർ ഇബ്രാഹീം ആവശ്യപ്പെട്ടു. പാർട്ടി മങ്കട മണ്ഡലം പ്രസിഡന്റ് കെ പി ഫാറൂഖ് അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ആരിഫ്…
യാത്രയയപ്പ് സമ്മേളനവും സംസ്ഥാന ജേതാക്കളെ ആദരിക്കലും
മലപ്പുറം : കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് ജില്ലാ കമ്മിറ്റി ജില്ലയിലെ സ്കൂളുകളിൽ നിന്നും വിരമിച്ച അധ്യാപകർക്കുള്ള യാത്രയയപ്പും വിവിധ മത്സരങ്ങളിൽ ദേശീയ സംസ്ഥാന അവാർഡുകൾ നേടിയ അധ്യാപകരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. മലപ്പുറം ഫാറൂഖ് മെമ്മോറിയൽ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ടീച്ചേഴ്സ് മൂവ്മെന്റ് ജില്ലാ പ്രസിഡണ്ട് എൻ. മുഹമ്മദലി അധ്യക്ഷനായി. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് നാസർ മാസ്റ്റർ കീഴുപറമ്പ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എ.എ കബീർ മുഖ്യ പ്രഭാഷണം നടത്തി. മലപ്പുറം വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർ കെ.അബ്ദുസ്സലാം, വഹീദാ ജാസ്മിൻ, എ. ജുനൈദ്, ജാബിർ ഇരുമ്പുഴി എന്നിവർ സംസാരിച്ചു.
ക്രൈസ്തവ സന്യാസത്തെ തേജോവധം ചെയ്യുന്നവര്‍ സേവനശുശ്രൂഷകളുടെ ചരിത്രം മറക്കരുത്: അഡ്വ.വി.സി. സെബാസ്റ്റ്യന്‍
കൊച്ചി: ക്രൈസ്തവ സന്യാസത്തെ ബോധപൂര്‍വ്വം നിരന്തരം തേജോവധം ചെയ്യുന്നവര്‍ ഇവരുടെ സേവനങ്ങളുടെ ഗുണഫലം കാലങ്ങളായി അനുഭവിച്ചവരും ഇന്നും അനുഭവിക്കുന്നവരുമാണെന്നുള്ള സത്യം മറക്കരുതെന്നും, മതസ്പര്‍ദ്ധ സൃഷ്ടിച്ച് കേരളസമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ ശ്രമിക്കുന്നത് അപലനീയമാണെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്ട്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറവില്‍ ഇരട്ടത്താപ്പാണ് സര്‍ക്കാര്‍ സംവിധാനങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും ഇന്ന് സ്വീകരിച്ചിരിക്കുന്നത്. അനാഥരും, അശരണരും, മാനസിക രോഗികളും, വൃദ്ധരുമായവരേയും, സമൂഹവും കുടുംബങ്ങളും പുറന്തള്ളി ജീവിത ദുരിതത്തിലായവരേയും സംരക്ഷിക്കുന്ന സന്യാസിനിമാരെ അവഹേളിക്കുന്ന കക്കുകളി നാടകം ആവിഷ്കാരസ്വാന്ത്ര്യമെന്ന് ന്യായീകരിക്കുന്നവര്‍ ആഗോളഭീകരവാദത്തിന്റെ ഉടവിടങ്ങളെ ചൂണ്ടിക്കാണിക്കുന്ന ആവിഷ്കാരങ്ങള്‍ വര്‍ഗ്ഗീയവാദവും മതവിദ്വേഷവും വളര്‍ത്തുമെന്ന് യാതൊരു ലജ്ജയുമില്ലാതെ വാദിക്കുന്നത് വിരോധാഭാസമാണ്. 2021 സെപ്തംബര്‍ 22ന് സംസ്ഥാന മുഖ്യമന്ത്രിതന്നെ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് 2018 മുതല്‍ ചില വിഭാഗങ്ങള്‍ക്കിടയില്‍ ഡീറാഡിക്കലൈസേഷന് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍വേണ്ടി പണം ചെലവഴിക്കുന്നുവെന്ന്…
നവോത്ഥാനത്തിന് കത്തോലിക്കാ കോണ്‍ഗ്രസ് നല്കിയ സംഭാവനകള്‍ അതുല്യം: ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍
ഇലഞ്ഞി: കേരളത്തിന്റെ നവോത്ഥാനത്തിന് കത്തോലിക്കാ കോണ്‍ഗ്രസ് നല്കിയ സംഭാവനകള്‍ അതുല്യമാണെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍. കത്തോലിക്ക കോണ്‍ഗ്രസിന്റെ നൂറ്റിയഞ്ചാം ജന്മദിന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇലഞ്ഞി ഫൊറോന പള്ളിയില്‍ നടന്ന സമ്മേളനം വെരി. റവ. ഫാ.ജോസഫ് ഇടത്തുംപറമ്പില്‍ ഉല്‍ഘാടനം ചെയ്തു. കേരളത്തില്‍ മാറ്റത്തിന്റെ കാറ്റ് വീശാന്‍ ഇടയാക്കിയ ഉത്തരവാദിത്വപ്രക്ഷോഭം, മലയാളി മെമ്മോറിയല്‍, നിവര്‍ത്തന പ്രക്ഷോഭം എന്നിവയ്ക്ക് നേതൃത്വം കൊടുത്തത് കത്തോലിക്കാ കോണ്‍ഗ്രസാണ്. കര്‍ഷക താല്പര്യങ്ങള്ക്കുവേണ്ടി എക്കാലവും നിലനിന്നിട്ടുള്ള കത്തോലിക്കാ കോണ്‍ഗ്രസ് കുടിയിറക്കിനെതിരെ നടത്തിയ പ്രക്ഷോഭങ്ങള്‍ എന്നും സ്മരിക്കപ്പെടും. സമീപകാലത്ത് ഗാഡ്ഗില്‍- കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്, ബഫര്‍ സോണ്‍ തുടങ്ങിയ വിഷയങ്ങളില്‍ നടത്തിയ സമരം വിജയം കണ്ടത് അഭിമാനാര്‍ഹമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക വിരുദ്ധ നിലപാടുകള്‍ക്കെതിരെയും ആഗോള കരാറുകള്‍ക്കെതിരെയും കൂടുതല്‍ ശക്തമായ സമരപരിപാടികള്‍ നടത്തേണ്ട സമയമാണ്…
എഐ ക്യാമറ: 132 കോടിയുടെ അഴിമതി നടന്നിട്ടും മുഖ്യമന്ത്രി ഒളിച്ചു കളി തുടരുന്നുവെന്ന് രമേശ് ചെന്നിത്തല
കാസർകോട്: എഐ ക്യാമറ സ്കീം അഴിമതിക്ക് വേണ്ടിയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. 132 കോടിയുടെ അഴിമതിയാണ് നടന്നതെന്നും ചെന്നിത്തല പറഞ്ഞു. 100 കോടി ചെലവിൽ പൂർത്തിയാക്കാമായിരുന്ന പദ്ധതിക്ക് 232 കോടിയാണ് ചെലവാക്കിയത്. ഈ പദ്ധതിയില്‍ 132 കോടിയുടെ അഴിമതിയാണ് നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടെൻഡറിൽ ഒത്തുകളി നടന്നതായും ചെന്നിത്തല ആരോപിച്ചു. ടെൻഡറിന്റെ ആദ്യഘട്ടം മുതൽ ക്രമക്കേട് നടന്നന്നിട്ടുണ്ട്. ഒരു തുടക്കക്കാരായ എസ്ആര്‍ഐടിക്ക് എങ്ങനെ ടെക്നിക്കല്‍ ഇവാലുവേഷന്‍ അംഗീകാരം നല്കി, പത്ത് വര്‍ഷത്തെ പ്രവൃത്തിപരിചയമില്ലാത്ത അക്ഷര എന്റര്‍പ്രൈസസിനെ ടെന്‍ഡര്‍ നടപടികളില്‍ എങ്ങനെ ഉള്‍പ്പെടുത്തി? തുടങ്ങിയ ചോദ്യങ്ങളും ചെന്നിത്തല ഉന്നയിച്ചു. കെല്‍ട്രോണ്‍ പുറത്തുവിട്ട രേഖകളില്‍നിന്ന് തന്നെ ക്രമക്കേടും അഴിമതിയും വ്യക്തമാണെന്ന് ചെന്നിത്തല പറഞ്ഞു. ഇഷ്ടമുള്ള കമ്പനിക്ക് കരാര്‍ നല്‍കാനായി ടെക്നിക്കല്‍ ഇവാലുവേഷന്‍ റിപ്പോര്‍ട്ട് അടക്കമുള്ളവ കെല്‍ട്രോണ്‍ തട്ടിപ്പ് രേഖകളാക്കി മാറ്റി. രണ്ട് പ്രധാനപ്പെട്ട രേഖകള്‍ കെല്‍ട്രോണ്‍ മറച്ചുവച്ചെന്ന്…
ഭരണകൂടങ്ങളുടെ കോർപറേറ്റ് ദാസ്യത അവസാനിപ്പിക്കുക: തസ്ലിം മമ്പാട്
മലപ്പുറം :ഭരണകൂടങ്ങളുടെ കോർപറേറ്റ് നയങ്ങൾക്കെതിരേയുള്ള പ്രതിഷേധമായി സംസ്ഥാനതലത്തിൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ -എഫ് ഐ ടി യു മെയ്ദിന റാലിയും, സംഗമവും സംഘടിപ്പിച്ചു. മലപ്പുറം ടൗണിൽ നടന്ന മെയ്ദിന റാലിയും സംഗമവും എഫ് ഐ ഡി യു സംസ്ഥാന ജനറൽ സെക്രട്ടറി തസ്ലീം മമ്പാട് ഉദ്ഘാടനം ചെയ്തു. ജനവിരുദ്ധവും തൊഴിലാളിവിരുദ്ധവുമായ നയങ്ങളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കുന്നതെന്നും കേന്ദ്ര ബജറ്റിൽ സബ്സിഡികൾ ഇല്ലാതാക്കുവാനുള്ള നിർദേശങൾ നൽകി രാജ്യം നേരിടുന്ന ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നേരിട്ടു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ തൊഴിലില്ലായ്മ പരിഹരിക്കുന്ന പദ്ധതികളോ നിർദേശങ്ങളോ ഉൾപെടുത്തിയിട്ടില്ല. എന്നാൽ കോർപറേറ്റുകൾക്ക് വൻ ഇളവുകളാണ് സർക്കാർ നടപ്പിലാക്കുന്നത് . പിണറായി സർക്കാർ കരാർ ലംഘിച്ച അദാനിക്കു വേണ്ടി ഖജനാവിൽ നിന്നും പണം നൽകി സഹായിക്കുമ്പോൾ ഒതാഴിലാളിക്ക് നൽകേണ്ട പെൻഷൻ തുകയടക്കം കുടിശിഖയാണന്നും അദ്ദേഹം പറഞ്ഞു. എഫ് ഐ ടി…
ഫ്രറ്റേണിറ്റി സ്ഥാപകദിനാചരണം
പാലക്കാട്: ഏപ്രിൽ 30 ഫ്രറ്റേണിറ്റി സ്ഥാപകദിനത്തോടനുബന്ധിച്ച് ജില്ലയിൽ മണ്ഡലങ്ങളിലും കാമ്പസുകളിലും പതാക ഉയർത്തുകയും പ്രവർത്തകർ പ്രതിജ്ഞയെടുക്കുകയും ചെയ്തു. പാലക്കാട് മണ്ഡലം കമ്മിറ്റിക്കു കീഴിൽ ജില്ല ഓഫീസിൽ നടന്ന പരിപാടിയിൽ ജില്ല സെക്രട്ടറിയേറ്റംഗം റഫീഖ് പുതുപ്പള്ളിതെരുവ് പതാക ഉയർത്തി. ഷൊർണൂർ മണ്ഡലം സെക്രട്ടറി പി.ടി. അമീനയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ പ്രവർത്തകർ ചെർപ്പുളശ്ശേരി ഗവ. ജി.വി.എച്ച്.എസ്.എസിന് മുന്നിൽ പതാക ഉയർത്തി. ആലത്തൂരിൽ മണ്ഡലം കമ്മിറ്റിയംഗം ഷിയാദ് പതാക ഉയർത്തി. വിക്ടോറിയ കോളേജിൽ യൂണിറ്റ് സെക്രട്ടറി ഹിബ പതാക ഉയർത്തി. കാമ്പസ് യൂണിറ്റുകൾ ‘സാമൂഹിക നീതി’ സന്ദേശമുയർത്തുന്ന മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. മധുരവിതരണം നടന്നു. സ്ഥാപകദിനത്തോടനുബന്ധിച്ച് വരുംദിവസങ്ങളിൽ പ്രവർത്തകർ രക്തദാനം പോലെയുള്ള സേവന പ്രവർത്തനങ്ങൾ ചെയ്യും.
