മുണ്ടും ജുബ്ബയുമണിഞ്ഞ് തനി കേരളീയനായി പ്രധാനമന്ത്രി കേരളത്തിലെത്തി

കൊച്ചി: കേരളീയ വേഷമണിഞ്ഞ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് കൗതുകമായി. രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനാണ് അദ്ദേഹം കേരളത്തിലെത്തിയത്. തനതായ മലയാളി ശൈലിയിൽ മുണ്ടും ജൂബയും ധരിച്ചാണ് അദ്ദേഹം നെടുമ്പാശ്ശേരിയിലെത്തിയത്. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും വിമാനത്താവളത്തില്‍ സന്നിഹിതരായിരുന്നു. പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി മലയാളത്തിലാണ് പ്രസംഗം തുടങ്ങിയത്. എല്ലാവര്‍ക്കും അദ്ദേഹം ഓണാശംസകള്‍ നേര്‍ന്നു. ‘ഓണത്തിന്‍റെ അവസരത്തില്‍ എത്തിച്ചേരാന്‍ സാധിച്ചതില്‍ അതിയായ സന്തോഷം. എല്ലാവര്‍ക്കും ഓണാശംസകള്‍. കേരളം മനോഹര നാടാണ്. സാംസ്കാരിക സൗന്ദര്യവും പ്രകൃതി സൗന്ദര്യവും കൊണ്ട് അനുഗ്രഹീതമായ നാടാണ് കേരളം. ഒരു ലക്ഷം കോടിയുടെ പദ്ധതികളാണ് കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ കേരളത്തിൽ നടപ്പാക്കിയത്. പാവപ്പെട്ടവരുടെയും അധഃസ്ഥിതരുടെയും ഉന്നമനമാണ് ലക്ഷ്യം. പിഎംഎവൈ ദ്ധതി പ്രകാരം കേരളത്തില്‍ രണ്ടു ലക്ഷത്തിലധികം വീടുകള്‍ക്ക് അനുമതി നല്‍കി. ഒരു ലക്ഷം വീടുകള്‍ ഇതിനകം…

ഓണത്തിന് മാറ്റുകൂട്ടാൻ വാഹനം പരിഷ്‌കരിച്ചു; മോട്ടോർ വാഹന വകുപ്പ് കൈയോടെ പിടികൂടി

മലപ്പുറം: രൂപമാറ്റം വരുത്തിയ വാഹനം ജില്ലാ മോട്ടോർ വാഹന വകുപ്പ് പിടികൂടി. ഓണാഘോഷം അടിച്ചുപൊളിക്കാനാണ് ഒരു കോളേജിൽ ഈ വാഹനം കൊണ്ടുവന്നതെന്നാണ് പോലീസ് ഭാഷ്യം. നിരത്തിൽ ഇത്തരം വാഹനങ്ങൾ കാണുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് പുത്തനത്താണിയിൽ പരിശോധന നടത്തിയത്. ലക്ഷങ്ങൾ മുടക്കി രൂപമാറ്റം വരുത്തിയാണ് പഴയ ഹോണ്ട സിവിൽ കാർ വിദ്യാർഥികൾ ഉപയോഗിച്ചത്. വാതിലും ബമ്പറും പുതിയ രൂപത്തിലാക്കിയിട്ടുണ്ട്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഷഫീഖിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കാർ കസ്റ്റഡിയിലെടുത്തു. ഓണാഘോഷം അതിരുകടക്കാതിരിക്കാൻ എല്ലാ ക്യാമ്പസുകളിലും മോട്ടോർ വാഹന വകുപ്പിന്‍റെ എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്താന്‍ ആര്‍ടിഒ പ്രമോദ് കുമാർ നിർദേശം നല്‍കിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ പുത്തനത്താണിയിലെ ഒരു സ്വകാര്യ കോളജിന്‍റെ പരിസരത്ത് പരിശോധന നടത്തുമ്പോഴാണ് ക്യാമ്പസിനകത്ത് രൂപമാറ്റം വരുത്തിയ കാര്‍ കണ്ടെത്തിയത്. പിടികൂടിയ വാഹനം കൽപകഞ്ചേരി സ്റ്റേഷനിലേക്ക് മാറ്റി. 18,000 രൂപ പിഴയടക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്.…

കൊച്ചി മെട്രോയുടെ പേട്ട-എസ്എൻ ജംഗ്ഷൻ പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

കൊച്ചി: കൊച്ചി മെട്രോയുടെ പേട്ട-എസ്എൻ ജംക്‌ഷൻ പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കാക്കനാട് ഇൻഫോപാർക്ക് വരെ നീളുന്ന മെട്രോയുടെ രണ്ടാം ഘട്ടത്തിന്റെ നിർമാണോദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ സ്വാഗതമാശംസിച്ചു. കുറുപ്പന്തറ-കോട്ടയം-ചിങ്ങവനം റെയിൽവേ ഇരട്ടപ്പാത, കൊല്ലം-പുനലൂർ സിംഗിൾ ലൈൻ വൈദ്യുതീകരണം, പ്രത്യേക ട്രെയിനിന്റെ ഫ്ലാഗ് ഓഫ്, എറണാകുളം സൗത്ത്, നോർത്ത്, കൊല്ലം സ്റ്റേഷനുകളുടെ നവീകരണ പ്രവൃത്തികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഗതാഗത വികസന പദ്ധതികളില്‍ കേന്ദ്ര സഹായം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. സംസ്ഥാനം സമര്‍പ്പിച്ച പദ്ധതികളില്‍ കാലതാമസമില്ലാതെ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. Launch of metro and railway related projects are a proud moment for the people of Kerala. https://t.co/ET7JFLUVgc — Narendra Modi (@narendramodi) September 1, 2022

അയല്‍‌വാസിയെ ആക്രമിച്ച് പരിക്കേല്പിച്ച യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

വടകര: അയൽവാസിയുടെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചതിന് പോലീസ് അന്വേഷിച്ച യുവാവ് ആത്മഹത്യ ചെയ്തു. വടകര പഴങ്കാവ് സ്വദേശി സുരേഷ് ബാബുവാണ് തൂങ്ങി മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഓഗസ്റ്റ് 101-ാം തിയ്യതിയാണ് ഇയാള്‍ അയൽവാസിയുടെ തലയിൽ കമ്പികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചിരുന്നു. ആരോഗ്യ വകുപ്പ് ജീവനക്കാരനായ സുരേഷാണ് കണ്ണൂര്‍ എടക്കാടിലുള്ള ബന്ധുവീട്ടിലാണ് തൂങ്ങിമരിച്ചത്. അയല്‍വാസിയും സുരേഷും തമ്മില്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് തകര്‍ക്കം നിലനിന്നിരുന്നു. ഇതേക്കുറിച്ച് വാക്കുതര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് ഇയാള്‍ അയല്‍വാസിയുടെ തലയ്ക്കടിച്ച് പരുക്കേല്പിക്കുകയും ചെയ്തെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് ഒളിവില്‍ പോയ സുരേഷ് മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്ത് ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്.  

ഷവര്‍മ്മ വില്‍ക്കാന്‍ ലൈസന്‍സ് നിര്‍ബ്ബന്ധമാക്കി

തിരുവനന്തപുരം: കേരളത്തില്‍ ഷവര്‍മ്മ വില്‍ക്കാന്‍ ലൈസന്‍സ് നിര്‍ബ്ബന്ധമാക്കി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ലൈസൻസില്ലാതെ ഷവർമ വിറ്റാൽ 5 ലക്ഷം രൂപ വരെ പിഴയോ 6 മാസം വരെ തടവോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. വൃത്തിഹീനമായ സാഹചര്യത്തിൽ പാചകം ചെയ്യരുതെന്നും വിൽപ്പന നടത്തരുതെന്നും ഉത്തരവിൽ പറയുന്നു. ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റതായി നിരവധി റിപ്പോർട്ടുകൾ വന്ന പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പിന്റെ പുതിയ ഉത്തരവ്. അസംസ്കൃത വസ്തുക്കളുടെ ശുചിത്വവും ഗുണനിലവാരവും ഷവർമയും മയോണൈസും തയ്യാറാക്കുന്നതിനുള്ള പാചക താപനിലയും ഓരോ ഘട്ടത്തിലും ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഉത്തരവിലെ നിബന്ധനകള്‍: • ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ അംഗീകാരമുളള വിതരണക്കാരില്‍ നിന്ന് മാത്രമേ അസംസ്‌കൃത വസ്‌തുക്കള്‍ വാങ്ങാവൂ. • ബ്രെഡ്/കുബ്ബൂസ് എന്നിവയ്ക്ക് വിപണന കാലാവധി രേഖപ്പെടുത്തുന്ന ലേബല്‍ ഉണ്ടാവണം. • മാംസത്തിനും വാങ്ങിയ തീയതി രേഖപ്പെടുത്തിയ ലേബല്‍ വേണം. • പാകമാകാന്‍ ആവശ്യമായ അവസാന താപനിലയില്‍…

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശന വേളയിൽ ആദിശങ്കരാചാര്യരെ ദേശീയ ഐക്കണായി ഉയർത്തി കാണിക്കാൻ ബിജെപി

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച കാലടിയിലെ ശ്രീ ആദിശങ്കര ജന്മഭൂമി ക്ഷേത്രം സന്ദർശിക്കുമ്പോൾ, ഭാരതത്തിന്റെ സാംസ്കാരിക സമന്വയത്തിന്റെ പ്രതീകമായി ശങ്കരാചാര്യരെ അവതരിപ്പിക്കാനുള്ള ബിജെപിയുടെ പദ്ധതിയിലേക്ക് ഒരു ചുവടുകൂടി കടക്കും. ശങ്കരാചാര്യയെ ഹിന്ദുക്കളെ ഒന്നിപ്പിച്ച ഒരാളായാണ് ബിജെപി കാണുന്നത്. 2020ൽ ‘ഹിന്ദുക്കളെ വിജയകരമായി ഒന്നിപ്പിച്ച’ ഒരാളായി അദ്ദേഹത്തെ വിശേഷിപ്പിച്ച് ഈ പ്രക്രിയയ്ക്ക് ആക്കം കൂട്ടിയത് മുൻ ബിജെപി അദ്ധ്യക്ഷൻ അമിത് ഷായാണ്. ഇതിനെത്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു വെളിപ്പെടുത്തൽ നടത്തിയിരുന്നു. ദർശകന്റെ സമാധി സ്ഥലമായ കേദാർനാഥിലെ ശ്രീ ശങ്കരാചാര്യരുടെ 12 അടി ഉയരമുള്ള പ്രതിമ 2021 നവംബർ 5 ന് അനാഛാദനം ചെയ്തു. കേന്ദ്രമന്ത്രിമാരും ബി ജെ പി നേതാക്കളും ആദി ശങ്കരാചാര്യ തന്റെ ഭാരത പരിക്രമ വേളയിൽ സഞ്ചരിച്ച വഴിയിൽ സ്ഥിതി ചെയ്യുന്ന 100 പുണ്യസ്ഥലങ്ങളിൽ പ്രാർത്ഥനകൾ നടത്തിയിരുന്നു. നേരത്തെ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്…

കേരളത്തിൽ ആദിശങ്കരന് രാഷ്ട്രീയ പ്രസക്തി ഇല്ല: പണ്ഡിതന്മാർ

കൊച്ചി: ആദിശങ്കരനെ ദേശീയോദ്ഗ്രഥനത്തിന്റെ പ്രതീകമായി ഉയർത്തിക്കാട്ടാനുള്ള നീക്കം ബിജെപിയുടെ ആശയങ്ങൾ രാജ്യത്തുടനീളം പ്രചരിപ്പിക്കാനാണെന്ന് രാഷ്ട്രീയ നിരൂപകൻ പി സുജാതൻ. “രാജ്യത്തുടനീളം അദ്വൈതത്തിന്റെ പ്രചാരകനായി ആദിശങ്കരനെ ബഹുമാനിക്കുന്നു. എന്നാൽ, അദ്ദേഹത്തിന്റെ പഠിപ്പിക്കലുകൾക്ക് ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളിൽ കേരളത്തിൽ സ്വാധീനമില്ല. കാരണം, പാശ്ചാത്യ ചിന്തകളും ശ്രീനാരായണ ഗുരുവിന്റെ ഉപദേശങ്ങളും ഇവിടെ പ്രാമുഖ്യം നേടിയിട്ടുണ്ട്. ഇത് ആർഎസ്എസിന്റെ ദീർഘകാല രാഷ്ട്രീയ അജണ്ടയാണെന്നും ബിജെപിയുടെ സാമൂഹിക സ്വീകാര്യത മെച്ചപ്പെടുത്തുന്നതിനായി ഭാവിയിൽ ശ്രീനാരായണ ഗുരുവിനെയും അയ്യങ്കാളിയെയും മറ്റ് സാമൂഹിക പരിഷ്കർത്താക്കളെയും അവർ സ്വീകരിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു. “ആദിശങ്കരൻ അദ്വൈത സിദ്ധാന്തം അവതരിപ്പിച്ചുവെങ്കിലും അദ്ദേഹം ഒരിക്കലും ജാതി വ്യവസ്ഥയെ എതിർത്തിരുന്നില്ല. തങ്ങളുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന് അനുയോജ്യമായതിനാൽ ബി.ജെ.പി അദ്ദേഹത്തെ ഒരു ഐക്കണായി ഉയർത്തിക്കാട്ടുന്നു. എല്ലാവരെയും തുല്യരായി കാണാനും അധഃസ്ഥിതർക്ക് നീതി ഉറപ്പാക്കാനും പഠിപ്പിക്കുന്ന ശ്രീനാരായണ ഗുരുവിന്റെ അദ്വൈത സിദ്ധാന്തമാണ് കേരളം സ്വീകരിച്ചത്. ബി.ജെ.പിയുടെ തന്ത്രം കേരളത്തിന്റെ…

12 വർഷത്തെ സ്വപ്നം സാക്ഷാത്കരിച്ചു; ആദിവാസി പെൺകുട്ടി എയർ ഹോസ്റ്റസായി

കണ്ണൂർ: ഗോപിക ഗോവിന്ദിന് വെറും 12 വയസ്സുള്ളപ്പോഴാണ് എയർഹോസ്റ്റസ് ആവുക എന്ന സ്വപ്നം മുള പൊട്ടിയത്. എന്നാല്‍, കണ്ണൂരിലെ പട്ടികവർഗ്ഗ (എസ്‌ടി) വിഭാഗമായ കരിമ്പാല സമുദായത്തിൽ നിന്നുള്ള ഒരു പെൺകുട്ടിക്ക് അത്തരമൊരു സ്വപ്നം ചിന്തിക്കുന്നതിലപ്പുറമാണ്. എങ്കിലും ഗോപിക അതിനായി പരിശ്രമിച്ചു. ഇപ്പോള്‍, 12 വർഷത്തിന് ശേഷം, ആലക്കോട് അടുത്തുള്ള കാവുങ്കുടി എസ്ടി കോളനിയിലെ 24 കാരി എയർ ഹോസ്റ്റസായി വിമാനത്തിലെത്തുന്ന സംസ്ഥാനത്തെ ആദ്യ പട്ടികവർഗ വനിതയായി. ഉടൻ തന്നെ എയർ ഇന്ത്യ എക്സ്പ്രസിൽ ചേരും. “എന്റെ വീടിനു മുകളിൽ ഒരു വിമാനം പറക്കുന്നത് കണ്ടതും അതിൽ ഇരിക്കാൻ ആഗ്രഹിച്ചതും ഞാൻ ഇപ്പോഴും ഓർക്കുന്നു. ഇപ്പോഴും ഒരു വിമാനത്തിന് അടുത്തേക്ക് പോകുമ്പോൾ എനിക്ക് ആവേശം തോന്നാറുണ്ട്,” ഗോപിക പറഞ്ഞു. പി ഗോവിന്ദന്റെയും വിജിയുടെയും മകളായ ഗോപികയ്ക്ക് മിക്ക ആദിവാസി പെണ്‍കുട്ടികളേയും പോലെ താരതമ്യേന നിറമില്ലാത്ത ബാല്യവും കൗമാരവും ആയിരുന്നു.…

സംസ്ഥാനത്തെ ശക്തമായ മഴ: പെരിയാര്‍ കരകവിഞ്ഞൊഴുകുന്നു; ആലുവ ശിവക്ഷേത്രം പൂർണമായും വെള്ളത്തിൽ മുങ്ങി

കൊച്ചി: ഇടമലയാർ തുറക്കുകയും മഴ കനക്കുകയും ചെയ്തതോടെ പെരിയാറിലെ ജലനിരപ്പ് ഉയർന്നു. ഇതോടെ ആലുവ ശിവക്ഷേത്രത്തിൽ വെള്ളം കയറി. കഴിഞ്ഞ 12 മണിക്കൂറിനിടെ പെരിയാറിലെ ജലനിരപ്പ് ഒന്നര മീറ്ററോളം ഉയർന്നു. ആലുവ ക്ഷേത്രത്തിൽ വെള്ളം കയറിയതോടെ രാവിലെ പൂജകൾ തടസ്സപ്പെട്ടു. പെരിയാർ കരകവിഞ്ഞൊഴുകുന്നതിനാൽ വെള്ളത്തിലെ ചെളിയുടെ അളവും വർധിച്ചിട്ടുണ്ട്. ചെളിയുടെ അളവ് 70 NTU ആയി ഉയർന്നു. ആലുവ ജലശുദ്ധീകരണ പ്ലാന്റിന് സമീപം 2.3 മീറ്ററോളം ജലനിരപ്പ് ഉയർന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ബുധനാഴ്ച ഇത് 80 സെന്റീമീറ്റർ മാത്രമായിരുന്നു. റൂൾ കർവ് പ്രകാരം ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ബുധനാഴ്ച ഇടമലയാർ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ 25 സെന്റീമീറ്റർ കൂടി ഉയർത്തിയിരുന്നു. 131.69 ക്യുമെകസ് ജലമാണ് പുറത്തേക്ക് ഒഴുക്കിയിരുന്നത്. ഇതിനൊപ്പം മഴയും ശക്തമായതോടെയാണ് പെരിയാറിൽ ജലനിരപ്പ് ഉയരാൻ കാരണമായത്.

തൃശ്ശൂർ കേരളവർമ്മ കോളേജ് ‌പൂർവ്വ വിദ്യാർത്ഥി സംഗമം; പി പി ചെറിയാൻ മുഖ്യാതിഥി

ഡാളസ്: തൃശൂർ കേരളവർമ്മ കോളേജിലെ 74-77 ഊർജ്ജതന്ത്രം വിഭാഗം പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം വിപുലമായ പരിപാടികളോടെ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. തൃശൂർ പടിഞ്ഞാറേ നടയിലുള്ള മോത്തി ഹോട്ടലിൽ സെപ്റ്റംബർ 4 ഞായറാഴ്ച രാവിലെ 10:30 മുതൽ 3 വരെയാണ് പൂർവ്വ വിദ്യാർത്ഥികളുടെ ഒത്തുചേരൽ. സമ്മേളനത്തിൽ മുഖ്യാതിഥിയായി അമേരിക്കയിലെ മുതിർന്ന മാധ്യമ പ്രവർത്തകനും ഊർജ്ജതന്ത്രം വിഭാഗം പൂർവവിദ്യാർത്ഥിയുമായ പി.പി. ചെറിയാൻ പങ്കെടുത്ത് ആശംസകൾ അറിയിക്കും. കെ.സി. രത്നകല, ആർ. അമ്പാട്ട്, ചന്ദ്രിക എ. വിജയൻ, ടി.വി. ശങ്കരനാരായണൻ, അരുൺ, സുരേന്ദ്രൻ, ശശിധരൻ, സുകുമാരൻ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ സംഗമത്തിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു.