സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും നവീകരിച്ച സയൻസ് ലാബും സമർപ്പിക്കും കോഴിക്കോട്: പൊതുവിദ്യാഭ്യാസ മികവിന്റെ ഭാഗമായി വിവിധ മർകസ് സ്കൂളുകളിൽ നിർമിച്ച അഡ്മിനിട്രേറ്റീവ് ബ്ലോക്കുകളുടെയും നവീകരിച്ച സയൻസ് ലാബിന്റെയും ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നാളെ(വെള്ളി) നിർവഹിക്കും. മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ചടങ്ങിൽ അധ്യക്ഷത വഹിക്കും. കാരന്തൂരിലെ മർകസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ, കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കുകൾ, ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ സയൻസ് ലാബ് എന്നിവയാണ് നാളെ രാവിലെ ഒമ്പതിന് കാരന്തൂരിലെ സെൻട്രൽ ക്യാമ്പസിൽ നടക്കുന്ന ‘എഡ്യുഫേസി’ൽ മന്ത്രി സമർപ്പിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ മികവിന് സവിശേഷ ശ്രദ്ധ നൽകിയാണ് മർകസ് മാനേജ്‌മെന്റ് മേൽ പദ്ധതികൾ സാക്ഷാത്കരിച്ചത്. ഉദ്ഘാടന ചടങ്ങിൽ നോളേജ്‌സിറ്റി മാനേജിങ് ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി…
Category: KERALA
സ്കൂളിലെ സ്ഫോടനം : സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി എസ്.പി.ക്ക് പരാതി നൽകി
പാലക്കാട് – പാലക്കാട് നഗരത്തിലെ കാർണിക നഗർ വടക്കന്തറ വ്യാസ വിദ്യാപീഠം സ്കൂളിൽ നിന്നും സ്ഫോടക വസ്ത്തുക്കൾ പിടി കൂടിയതിലും , സ്ഫോടനം നടന്ന സംഭവത്തിലും പോലീസ് ഊർജ്ജിതമായി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി നിവേദനം നൽകി. സ്ഫോടനത്തിനു പിന്നിലെ വസ്തുതകൾ പുറത്തു കൊണ്ടു വരണമെന്നും, ഉഗ്രശേഷിയുള്ള സ്ഫോടകവസ്തു സ്കൂളിൽ എങ്ങിനെയാണ് എത്തിയതിനെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി പ്രതികളെ പുറത്തുകൊണ്ടുവന്ന് കർശന നടപടി സ്വീകരിക്കണമെന്നും, നാടിൻറെ സമാധാനം തകർക്കുന്ന ഗൂഡ ശ്രമങ്ങൾക്കെതിരെ ശക്തമായ ജാഗ്രത കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറിമാരായ മോഹൻദാസ് പറളി, എം. ദിൽഷാദ് അലി, വൈസ് പ്രസിഡൻറ് റിയാസ് ഖാലിദ്, നഗരസഭ കൗൺസിലർ എം.സുലൈമാൻ എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.
ആഘോഷവേളകൾ: വിദ്യാലയങ്ങളിൽ കളർ ഡ്രസ്സ് ധരിക്കുമ്പോൾ ……
വിദ്യാലയങ്ങളിൽ ആഘോഷവേളകളിൽ കുട്ടികൾക്ക് ഇഷ്ടമുള്ള നിറമുള്ള വസ്ത്രങ്ങൾ (കളർ ഡ്രസ്സ്) ധരിക്കാൻ അനുവാദം നൽകുമ്പോൾ,ഒരു ദിവസം യൂണിഫോമിൽ നിന്ന് മാറി സ്വന്തം ഇഷ്ടത്തിനനുസരിച്ച് വസ്ത്രം ധരിക്കുമ്പോൾ കുട്ടികൾക്ക് സന്തോഷം ലഭിക്കുമെങ്കിലും,ഗുണത്തേക്കാളേറെ ദോഷങ്ങളാണ്. അധ്യാപകരെ സംബന്ധിച്ചിടത്തോളം യൂണിഫോമിൽ നിന്നും മാറുമ്പോൾ സ്കൂൾ കുട്ടികളെയും മറ്റുള്ളവരെയും തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാവുകയും സ്ഥാപനത്തിൻറെ അച്ചടക്കത്തെ ബാധിക്കുകയും ചെയ്യും. രക്ഷിതാക്കളെ സംബന്ധിച്ച് അധിക ബാധ്യത വരുത്തിവെക്കുന്നു. കുട്ടികൾ വിവിധ ഗ്രൂപ്പുകൾ ആയി വ്യത്യസ്ത ഡിസൈനിലോ കളറിലോ ഉള്ള ഡ്രസ്സുകൾ തീരുമാനിക്കുകയും, പലപ്പോഴും അവർ തെരഞ്ഞെടുക്കുന്നത് ആ ഒരു ദിവസത്തേക്ക് മാത്രം അണിയാൻ തരത്തിലുള്ള വസ്ത്രങ്ങളായിരിക്കും. ഇത് രക്ഷിതാക്കൾക്ക് അമിത സാമ്പത്തിക ഭാരം ഉണ്ടാക്കുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ഇത് ബാധ്യതയാകുന്നു. അതിലുപരി കളർ ഡ്രസ്സ് കുട്ടികൾക്കിടയിൽ സാമ്പത്തികവും സാമൂഹികവും മാനസികവുമായ പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കുന്നു. കളർ ഡ്രസ്സ് ധരിക്കുമ്പോൾ ഏറ്റവും വലിയ പ്രശ്നം സാമ്പത്തികമായുള്ള…
യൂത്ത് കോൺഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനം മാത്രമല്ല, എം എൽ എ പദവിയും രാഹുൽ മാങ്കൂട്ടം രാജിവെക്കണം: നാഷണൽ യൂത്ത് ലീഗ്
പാലക്കാട്: യൂത്ത് കോൺഗ്രസ്സ് സംസ്ഥാന അദ്ധ്യക്ഷനും പാലക്കാട് എം എൽ എ യുമായ രാഹുൽ മാങ്കൂകൂട്ടത്തിനു നേരെയുള്ള വെളിപ്പെടുത്തലുകൾ തെളിവുകൾ സഹിതം പുറത്തുവരുമ്പോൾ ജനങ്ങളുടെയും പ്രവർത്തകരുടെയും കണ്ണിൽ പൊടിയിടാൻ വേണ്ടി എന്തെങ്കിലും ഗിമ്മിക്കുകൾ കാണിച്ച് ഇടതുപക്ഷത്തിന് നേരെ പ്രത്യാരോപണം ഉന്നയിക്കുന്നതിനപ്പുറം യൂത്ത് കോൺഗ്രസ്സിന്റെ അദ്ധ്യക്ഷ സ്ഥാനത്തു നിന്നും ജനങ്ങൾ തെരെഞ്ഞെടുത്ത എംഎൽഎ പദവിയിൽ നിന്നുകൂടി രാഹുൽ മാങ്കൂട്ടത്തെ രാജിവെപ്പിക്കാൻ കോൺഗ്രസ് തയ്യാറാവണമെന്നും, യുഡിവൈഎഫ് സംസ്ഥാനത്തെ യുവജനങ്ങൾക്ക് അപമാനമാണെന്നും നാഷണൽ യൂത്ത് ലീഗ് പാലക്കാട് ജില്ലാ എക്സിക്യുട്ടീവ് വ്യക്തമാക്കി. യോഗത്തിൽ സംസ്ഥാന ട്രഷറർ കെ.വി.അമീർ, ജില്ലാ പ്രസിഡന്റ് ശിഹാബ് മൈലമ്പാടം, ജനറൽ സെക്രട്ടറി സുൽഫിക്കർ എ.പി , ട്രഷറർ അബ്ദുല്ല ഷൊർണൂർ, കമ്മിറ്റി അംഗങ്ങളായ പി.വി.ഇക്രാം, ഷെഫീഖ് കെ, ഷാദിൻ.ടി എന്നിവർ സംസാരിച്ചു.
പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു; അന്ത്യം യോഗത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോള്‍
തിരുവനന്തപുരം: ഇന്ന് (വ്യാഴാഴ്ച) തിരുവനന്തപുരത്ത് യോഗത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കെ പീരുമേട് എംഎൽഎ വാഴൂർ സോമൻ (72) കുഴഞ്ഞു വീണു മരിച്ചു. കോട്ടയം ജില്ലയിലെ വാഴൂർ സ്വദേശിയാണ്. പിടിപി നഗറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിൽ യോഗത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കെയാണ് പെട്ടെന്ന് കുഴഞ്ഞുവീണത്. റവന്യൂ മന്ത്രി കെ രാജന്റെ വാഹനത്തില്‍ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശാസ്തമംഗലത്തെ ശ്രീരാമകൃഷ്ണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയിലെ തൊഴിലാളികൾക്ക് നീതി തേടിയുള്ള ധീരമായ പോരാട്ടത്തിന് പേരുകേട്ടയാളാണ് മുതിർന്ന സിപിഐ നേതാവായ വാഴൂർ സോമൻ. 1835 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ച സോമൻ പീരുമേട് എംഎൽഎയായി. യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സിറിയക് തോമസായിരുന്നു അദ്ദേഹത്തിന്റെ എതിരാളി. വെയർഹൗസിംഗ് കോർപ്പറേഷൻ ചെയർമാൻ, എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. ഭാര്യ: ബിന്ദു. മക്കൾ:…
സെപ്റ്റംബർ മുതൽ അംഗൻവാടികളിലെ ഭക്ഷണം പരിഷ്ക്കരിച്ച മെനു പ്രകാരം വിളമ്പും
തിരുവനന്തപുരം: അംഗൻവാടികളിലെ പുതുക്കിയ മോഡൽ ഭക്ഷണ മെനു സെപ്റ്റംബർ 8 മുതൽ നടപ്പിലാക്കുമെന്ന് വനിതാ ശിശു വികസന ഡയറക്ടർ അറിയിച്ചു. ഇതിന്റെ ഭാഗമായി, ചൈൽഡ് ഡെവലപ്‌മെന്റ് പ്രോജക്ട് ഓഫീസർമാരും സൂപ്പർവൈസർമാരും ഉൾപ്പെടെ ഓരോ ജില്ലയിൽ നിന്നും 4 ഉദ്യോഗസ്ഥർ ഉൾപ്പെടെ 56 പേർക്ക് 3 ദിവസത്തെ സംസ്ഥാനതല പരിശീലനം ഓഗസ്റ്റ് 5 മുതൽ 7 വരെ കോവളം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജിയിൽ സർക്കാരിന്റെ അനുമതിയോടെ സംഘടിപ്പിച്ചു. സംസ്ഥാന തലത്തിൽ ടി.ഒ.ടി പരിശീലനം ലഭിച്ച പരിശീലകർ ജില്ലകളിലെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളുമായും ഹോം സയൻസ് സ്ഥാപനങ്ങളുമായും കൈകോർത്ത് അതത് ജില്ലകളിലെ സി.ഡി.പി.ഒമാർക്കും സൂപ്പർവൈസർമാർക്കും/തിരഞ്ഞെടുത്ത അംഗൻവാടി വർക്കർമാർക്കും/സഹായികൾക്കും ജില്ലാതല പരിശീലനം നൽകും. തുടർന്ന് അവർ സെക്ടറിലും ഉപമേഖലയിലും 66240 അംഗൻവാടി ജീവനക്കാർക്ക് പരിശീലനം നൽകും. അംഗൻവാടികളിൽ WBNP വഴി വിതരണം ചെയ്യുന്ന അരി, പോഷക…
പാര്‍ട്ടിയിലെ വനിതാ നേതാക്കളുടെ പരാതി: രാഹുൽ മാംകൂട്ടത്തില്‍ സ്ഥാനഭ്രംശനാക്കപ്പെടാന്‍ സാധ്യത
തിരുവനന്തപുരം: രാഹുൽ മാംകൂട്ടത്തിലിനെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്ന വെളിപ്പെടുത്തലുകളുടെയും ആരോപണങ്ങളുടെയും പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാഹുൽ മാംകൂട്ടത്തിലിനെ നീക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫും ഇതുസംബന്ധിച്ച് അനൗദ്യോഗിക ചർച്ചകൾ നടത്തി. മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയ ശേഷമേ നടപടിയെടുക്കൂ എന്നാണ് കേൾക്കുന്നത്. പാർട്ടിയിലെ വനിതാ നേതാക്കൾ രാഹുലിനെതിരെ സംസ്ഥാന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷിക്ക് പരാതി നൽകിയിട്ടുണ്ട്. വിഷയം അന്വേഷിക്കണമെന്ന് അവർ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഇത് സംഘടനാ തലത്തിൽ രാഹുലിനെതിരെ നടപടിയെടുക്കാൻ വഴിയൊരുക്കി. അദ്ദേഹത്തെ സ്ഥാനത്തുനിന്ന് മാറ്റാനുള്ള തീരുമാനം യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വമാണ് എടുക്കേണ്ടത്. രാഹുലിന്റെ പേര് പരാമർശിച്ച് എഴുത്തുകാരി ഹണി ഭാസ്‌കരൻ രംഗത്തെത്തി. രാഹുൽ സോഷ്യൽ മീഡിയയിൽ തന്നോട് ചാറ്റ് ചെയ്തതായും പിന്നീട് മറ്റുള്ളവരോട് തന്നെക്കുറിച്ച് മോശമായി…
സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ല ഇനി മുഖ്യമന്ത്രിയുടെ സ്വർണ്ണക്കപ്പ് നേടും
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് ഈ വർഷം മുതൽ മുഖ്യമന്ത്രിയുടെ സ്വർണ്ണ കപ്പ് നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഒക്ടോബർ 22 മുതൽ 27 വരെ തലസ്ഥാനത്ത് നടക്കുന്ന കായികമേളയിൽ 1500 ഭിന്നശേഷിക്കാരായ കുട്ടികൾ പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു. സ്കൂൾ കായിക മേളയുടെ സ്വാഗതസംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ശിക്ഷക് സദനിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ വർഷം ഒളിമ്പിക്സ് മാതൃകയിൽ നടത്തിയ സ്‌കൂൾ കായികമേളയിൽ ആദ്യമായി യുഎഇയിൽ നിന്ന് ആൺകുട്ടികൾ പങ്കെടുത്തിരുന്നു. ഈ വർഷം പെൺകുട്ടികളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നുണ്ട്. കായിക മേളയുടെ ഉദ്ഘാടന സമ്മേളനം കലാപരിപാടികളോടെ ആരംഭിക്കും. ദേശീയ മത്സരത്തിന്റെ സമയക്രമം അനുസരിച്ച് ചില മത്സരങ്ങൾ നേരത്തെ നടത്തും. നമ്മുടെ കുട്ടികളുടെ കഴിവ് ലോകോത്തര നിലവാരത്തിലെത്തിക്കാനുള്ള അവസരമായ കായികമേളയെ ഗിന്നസ് ബുക്കിൽ ഉൾപ്പെടുത്താൻ കഴിയുമോയെന്ന് പരിശോധിക്കുമെന്നും മന്ത്രി…
വിമൻ ജസ്റ്റിസ് മൂവ്മെന്റ് മങ്കട മണ്ഡലം ഭാരവാഹികൾ
മങ്കട: വിമൻ ജസ്റ്റിസ് മൂവ്മെന്റ് മങ്കട മണ്ഡലം തെരെഞ്ഞെടുപ്പ് കൺവെൻഷൻ തിരൂർക്കാട് ശരീഫ് മൗലവി മെമ്മോറിയൽ ഹാളിൽ ജില്ല പ്രസിഡന്റ് റജീന വളാഞ്ചേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം കൺവീനറായി സബിത അനീസിനേയും അസിസ്റ്റന്റ് കൺവീനർമാരായി സാജിത ശഫീഖ്, നസീറ അനീസ് എന്നിവരേയും തെരെഞ്ഞെടുത്തു. വിവിധ പഞ്ചായത്ത് കൺവീനർമാരായി റഹ്മത്ത് ബന്ന (കൂട്ടിലങ്ങാടി), അസ്റാബി (മക്കരപ്പറമ്പ്), ജാസ്മിൻ (മങ്കട) ഖദീജ ടീച്ചർ (മൂർക്കനാട്), സലീന (അങ്ങാടിപ്പുറം), നസീമ (പുഴക്കാട്ടിരി), മുനീറ (കുറുവ) എന്നിവരേയും തെരെഞ്ഞെടുത്തു. വിമൻ ജസ്റ്റിസ് മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി യംഗങ്ങളായ സാജിദ പൂക്കോട്ടൂർ, മാജിദ എന്നിവർ തെരെഞ്ഞെടുപ്പിന് നേതൃത്വം നൽകി.
ബിജെപിയുടെ വോട്ട് കൊള്ള രാജ്യത്തെ പിടിച്ചടക്കാനുള്ള സംഘപരിവാർ അജണ്ട: നാഷണൽ യൂത്ത് ലീഗ് കേരള
കോഴിക്കോട് : തെരെഞ്ഞെടുപ്പ് കമ്മീഷനെ മുൻ നിർത്തി പുതിയ ന്യായ വാദങ്ങൾ ചമച്ച് രാജ്യത്തെ ന്യുനപക്ഷങ്ങൾ ഉൾപ്പെടെ ലക്ഷക്കണക്കിന് പൗരന്മാരുടെ വോട്ടുകൾ ഒഴിവാക്കുകയും , ഒപ്പം തന്നെ ബിജെപി ക്ക് ജയിക്കാൻ പാകത്തിൽ മേൽവിലാസങ്ങളോ വ്യക്തിഗത വിവരങ്ങളോ ഇല്ലാതെ വോട്ടുകൾ ചേർക്കുകയും ചെയ്‌ത് കൊണ്ടുള്ള തട്ടിപ്പുകൾ രാജ്യത്തെ പിടിച്ചടക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്നും ഈ വോട്ട് കൊള്ളക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധങ്ങൾ ഉയരണമെന്നും നാഷണൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഇന്ത്യാ മുന്നണിയും രാജ്യത്തെ മതനിരപേക്ഷ സംവിധാനങ്ങളും കക്ഷിരാഷ്ട്രീയ ഭേദമന്യേ ബിജെപിയുടെ വോട്ട് കൊള്ളക്കെതിരെ രംഗത്തു വരുന്നത് രാജ്യത്തിൻറെ നിലനിൽപ്പ് ആഗ്രഹിക്കുന്നവർക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ്. കേരളത്തിൽ തൃശൂർ ലോക്സഭാ മണ്ഡലത്തിൽ സുരേഷ്‌ഗോപിയുടെ വിജയം കള്ളവോട്ടിന്റെ ഭാഗമാണെന്നും, ബിജെപിയുടെ വർഗീയ ധ്രുവീകരണ രാഷ്ട്രീയ ഇടപെടൽ സംബന്ധിച്ച് ഇടതുമുന്നണി നേരത്തെ ഇക്കാര്യങ്ങൾ പറഞ്ഞപ്പോൾ കോൺഗ്രസ്സ് ഉൾപ്പെടെയുള്ളവരുടെ നിഷേധാത്മക സമീപനത്തിന്റെ…
