ഡോ. റെജി വർഗീസ് വൈ.എം.സിഎ ഇന്ത്യ നാഷണൽ ട്രെയിനിംഗ് ഡയറക്ടറായി നിയമിതനായി

പത്തനംതിട്ട: ഡോ. റെജി വർഗീസ് വൈ.എം.സിഎ ഇന്ത്യ നാഷണൽ ട്രെയിനിംഗ് കോളേജിന്റെ 13-ാമത് നാഷണൽ ട്രെയിനിംഗ് ഡയറക്ടറായി നിയമിതനായി. യുണൈറ്റഡ് തിയോളജിക്കൽ കോളേജ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നാഷണൽ ട്രെയിനിംഗ് കോളേജ് ഇന്ത്യയിലെ പ്രൊഫഷണൽ സെക്രട്ടറിമാർക്ക്‌ പരിശീലനം നൽകുന്ന സ്ഥാപനമാണ്. വൈഎംസിഎ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ ജോൺ ആർ മോട്ട് ആണ് ട്രെയിനിംഗ് കോളേജ് ആരംഭിച്ചത്. ജാക്ക് ഡുണ്ടർ ദൽ, ഡിക്ക് കൂപ്പര്‍, ആർ ജെ സോളമന്‍, മധു സിംഗ് തുടങ്ങിയ നാഷണൽ ട്രെയിനിംഗ് ഡയറക്ടർമാരുടെ പിൻമുറക്കാരനാണ് ഡോ. റെജി വര്‍ഗീസ്. വൈ എം.സിഎ ചെങ്ങന്നൂർ, ഗുജറാത്ത്‌ ഗാന്ധിധാം, കോട്ടയം, കൊല്ലം, കോഴഞ്ചേരി എന്നീ യൂണിറ്റുളിൽ ജനറൽ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ് എന്നിവ അടങ്ങുന്ന സെൻട്രൽ ഇന്ത്യ വൈഎംസിഎ റീജിയണൽ സെക്രട്ടറി, കേരള റീജിയണൽ സെക്രടറി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അഞ്ചിലധികം പുസ്തകങ്ങളുടെ…

ഉത്സവഛായ പകർന്ന് മാലിയിൽ പുളിക്കത്ര തറവാട്ടിൽ ശതാബ്ദി ആഘോഷം

എടത്വ : മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും ആദ്യ കളിവള്ളം നീരണഞ്ഞതിന്റെ 100-ാമത് വാർഷികം നാടിന്റെ ആഘോഷമായി മാറി. ഇന്ന് രാവിലെ 11.00ന് നടന്ന ഫോട്ടോ പ്രദർശനം മാത്യൂസ് മാര്‍ തേവദോസിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം മോൻസി സോണി അദ്ധ്യക്ഷത വഹിച്ചു. പാണ്ടങ്കരി സെൻ്റ് മേരീസ് ചർച്ച് വികാരി ഫാ. ബിജി ഗീവർഗ്ഗീസ് സമൂഹ പ്രാർത്ഥനയ്ക്ക് നേതൃത്വം നല്‍കി. തുടർന്ന് നടന്ന സ്തോത്ര പ്രാർത്ഥനയ്ക്ക് സിഎസ്ഐ സഭ മുൻ മോഡറേറ്റർ ബിഷപ്പ് തോമസ് കെ ഉമ്മൻ നേതൃത്വം നല്കി.തലവടി സെന്റ് തോമസ് സിഎസ്ഐ ചർച്ച് വികാരി റവ സോജി വർഗ്ഗീസ് ജോൺ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് വഞ്ചിപ്പാട്ടിന്റെയും വാദ്യമേളങ്ങളുടെയും ആവേശത്തിൽ ഷോട്ട് പുളിക്കത്ര കളിവളളം നീരണഞ്ഞപ്പോൾ ഇരുകരകളിൽ നിന്നും ആർപ്പുവിളി ഉയർന്നു. ഷോട്ട് പുളിക്കത്ര കളിവള്ളത്തിന് അകമ്പടിയായി ചെറുവള്ളങ്ങളുടെ ജലഘോഷയാത്ര പുളിക്കത്ര കടവിൽ…

മർകസ് കശ്മീരി ഹോം-ആസ്റ്റർ മിംസ് മെഡിക്കൽ ക്യാമ്പ് സമാപിച്ചു

കാരന്തൂർ: മർകസ് എമിറേറ്റ്സ് ഹോം ഫോർ കശ്‌മീർ ആസ്റ്റർ മിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പും പ്രഥമ ശുശ്രൂഷ ബോധവത്കരണവും സമാപിച്ചു. വിവിധ ആരോഗ്യ വകുപ്പുകളുടെ സേവനവും പരിശോധനയും മെഡിക്കൽ ചെക്കപ്പുകളും സൗജന്യമായി ഒരുക്കിയ ക്യാമ്പ് മർകസ് സെക്രട്ടറി സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് അംഗങ്ങൾക്കും വിദ്യാർഥികൾക്കുമായി സംവിധാനിച്ച ക്യാമ്പിൽ നിരവധിപേരാണ് സൗകര്യം ഉപയോഗപ്പെടുത്തിയത്. ആസ്റ്റർ മിംസ് കാർഡിയോളജി വിഭാഗം മേധാവി ഡോ. സൽമാൻ സ്വലാഹുദ്ദീൻ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. മർകസ് കെയർ ഹോംസ് ജോയിന്റ് ഡയറക്ടർ സിപി സിറാജുദ്ദീൻ സഖാഫി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അക്ബർ ബാദുഷ സഖാഫി, ശിഹാബ് സഖാഫി, അഡ്വ. റിയാസ് സഖാഫി, വിവിധ വകുപ്പുകളിലെ ഡോക്ടർമാർ, ആസ്റ്റർ വളണ്ടിയേഴ്‌സ് അംഗങ്ങൾ ചടങ്ങിൽ സംബന്ധിച്ചു.

‘തൂഫാൻ’ ലഹരി വിരുദ്ധ ക്യാമ്പയിൻ: മർകസ് എച്ച്എസ്എസിൽ പ്രതിഷേധ വലയം തീർത്തു

കാരന്തൂർ: കേരള സർക്കാരിൻ്റെ ലഹരി വിരുദ്ധ ക്യാമ്പയിനായ ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി മർകസ് ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ വിദ്യാർഥി വലയം തീർത്തു. ലഹരിക്കെതിരെയുള്ള സന്ദേശം സമൂഹത്തിൽ എത്തിക്കുന്നതിൻ്റെ ഭാഗമായി സ്കൂൾ അങ്കണത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ പ്രിൻസിപ്പൽ കെ ബഷീർ പരിപാടി ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അനീസ് മുഹമ്മദ് ജി, വളണ്ടിയർമാരായ ആബിദ് റഹ്മാൻ, മുഹമ്മദ് ഷാൻ കെ എന്നിവർ നേതൃത്വം നൽകി. ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്ന് വിദ്യാർഥികൾ ചടങ്ങിൽ പ്രതിജ്ഞയെടുത്തു. സ്കൂളിലെ അൻപതോളം എൻ.എസ്.എസ് വളണ്ടിയർമാർ പരിപാടിയിൽ പങ്കെടുത്തു.

മാലിയിൽ ഷോട്ട് പുളിക്കത്ര തറവാട്ടിൽ ശതാബ്ദി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

എടത്വ : പാണ്ടങ്കേരി മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും ആദ്യ കളിവള്ളം നീരണഞ്ഞതിന്റെ 100-ാമത് വാർഷികാഘോഷത്തിന് ഗ്രാമം ഒരുങ്ങി. കളിവള്ളം ശില്പി സാബു നാരായണൻ ആചാരി ചടങ്ങിന് നേത്യത്വം നല്‍കും. രാവിലെ 11.00 ന് നടക്കുന്ന ഫോട്ടോ പ്രദർശനം മാത്യൂസ് മാര്‍ തേവദോസിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് അംഗം മോൻസി സോണി അദ്ധ്യക്ഷത വഹിക്കും. ജോർജ്ജ് ചുമ്മാർ മാലിയിൽ ആമുഖ സന്ദേശം നല്‍കും. ശതാബ്ദി ആഘോഷങ്ങള്‍ക്ക് “ഷോട്ട് പുളിക്കത്ര” കളിവള്ളം നീരണിയൽ ഇന്ന് രാവിലെ 11.15 നും 11.30 നും ഇടയ്ക്ക് നടക്കും. രാവിലെ 11.30ന് സ്തോത്ര പ്രാർത്ഥനയ്ക്ക് സിഎസ്ഐ സഭ മുൻ മോഡറേറ്റർ ബിഷപ്പ് തോമസ് കെ ഉമ്മൻ നേതൃത്വം നല്‍കും. തലവടി സെന്റ് തോമസ് സിഎസ്ഐ ചർച്ച് വികാരി റവ സോജി വർഗ്ഗീസ് ജോൺ അദ്ധ്യക്ഷത വഹിക്കും. മാലിയിൽ പുളിക്കത്ര തറവാട്ടിൽ…

ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച വരുത്താതെ ജനങ്ങൾക്ക് സമയബന്ധിതമായ സേവനം ഉറപ്പാക്കണം: മന്ത്രി കെ.എം. ഷാജി

തിരുവനന്തപുരം: ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ ഒരു വീഴ്ചയും വരുത്തരുതെന്നും, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അവരുമായി സഹകരിച്ച് പരിഹാരം കണ്ടെത്തുന്നതിനുള്ള സമീപനം സ്വീകരിക്കണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി. സ്വരാജ് ഭവനിലെ പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റില്‍ നടന്ന തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വകുപ്പുതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വിവിധ സെക്ഷനുകളുടെയും മിഷനുകളുടെയും ഏജൻസികളുടെയും പ്രവർത്തന പുരോഗതി, 2026-27 വാർഷിക പദ്ധതികളുടെ നിർവഹണം, ധനവിനിയോഗം, സേവന വിതരണ കാര്യക്ഷമത, മാലിന്യ സംസ്‌കരണം, നഗരാസൂത്രണം, സ്ഥിതിവിവരാധിഷ്ഠിത ആസൂത്രണം, സിവിൽ രജിസ്‌ട്രേഷൻ, വിജിലൻസ് സംവിധാനങ്ങൾ എന്നിവ യോഗത്തിൽ വിശദമായി അവലോകനം ചെയ്തു. ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഘടനയും വിവിധ വിഭാഗങ്ങൾ തമ്മിലുള്ള ഏകോപനവും യോഗം വിലയിരുത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനതു വരുമാനം വർധിപ്പിക്കുന്നതിന്…

തിരുവനന്തപുരത്ത് ‘ഓണം ഖാദിമേള-2026’ മന്ത്രി കെ മുരളീധരന്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: വസ്ത്രധാരണത്തിനപ്പുറം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലൂടെ ഖാദി രാജ്യത്തിന്റെ ആത്മാവും വികാരവുമായി മാറിയെന്ന് ആരോഗ്യ-ദേവസ്വം മന്ത്രി കെ.മുരളീധരൻ പറഞ്ഞു. കേരള ഖാദി ഗ്രാമവ്യവസായ ബോർഡും സംസ്ഥാനത്തിന്റെ അംഗീകൃത ഖാദി സ്ഥാപനങ്ങളും പാളയം എൽ.എം.എസ്. കോമ്പൗണ്ടിൽ സംഘടിപ്പിച്ച ഓണം ഖാദിമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. “സ്വാതന്ത്ര്യസമരകാലത്ത്, സ്വദേശി പ്രസ്ഥാനത്തിലൂടെ മഹാത്മാഗാന്ധി ഖാദിയെ ദേശീയ ഐക്യത്തിന്റെ പ്രതീകമാക്കി. വിദേശ വസ്ത്രങ്ങൾ ബഹിഷ്‌കരിച്ചും സ്വദേശി ഉൽപ്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചും രാജ്യത്തെ സ്വാതന്ത്ര്യസമരത്തിനായി ജനങ്ങളെ അണിനിരത്തുന്നതിൽ ഖാദി നേതൃപരമായ പങ്ക് വഹിച്ചു,” അദ്ദേഹം പറഞ്ഞു. ഇന്ന് ഖാദി മേഖല വസ്ത്രങ്ങൾക്കപ്പുറം ചെരിപ്പ്, ഗ്രാമവ്യവസായ ഉത്പ്പന്നങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന മേഖലയായി വളർന്നിട്ടുണ്ട്. ഖാദി മേഖലയിലെ തൊഴിലാളികളിൽ ഭൂരിഭാഗവും സ്ത്രീകളാണെന്നും അവരുടെ ഉപജീവനത്തിനും ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെ വളർച്ചയ്ക്കും ഈ മേഖല വലിയ സംഭാവന നൽകുന്നു. ഖാദി മേഖലയ്ക്ക് രാജ്യത്ത് ഏറ്റവും കൂടുതൽ പിന്തുണ നൽകുന്ന…

മർകസ് കോളേജിൽ ബ്രിഡ്ജ് കോഴ്സിന് തുടക്കമായി

കോഴിക്കോട്: മർകസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ ബ്രിഡ്ജ് കോഴ്സിന് ആരംഭം കുറിച്ചു. നവാഗതർക്കായി സംഘടിപ്പിക്കുന്ന ഏഴു ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ബ്രിഡ്ജ് കോഴ്സിന്റെ ഉദ്ഘാടനം കോളേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുഹമ്മദ് അലി സഖാഫി വള്ളിയാട് നിർവഹിച്ചു. രണ്ടാം ദിവസം ‘ബിൽഡ് യുവർ വിഷൻ’ എന്ന വിഷയത്തിൽ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച സെഷനിൽ കരിയർ കോച്ച് സി കെ എം റഫീഖ് ക്ലാസ്സെടുത്തു. മർകസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് പ്രിൻസിപ്പൽ ഡോ. മുഹമ്മദ്‌ സാലിഹ് ഒ അധ്യക്ഷത വഹിച്ചു. ഫാസിൽ നൂറാനി, ഷമീർ മലപുറം, ഹസനുൽ ബസരി പി കെ, നിഖിൽ ദേവ്, ഷജിത് കെ. പി, അഖിന, നൂർജഹാൻ, ഷിംന തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

മയക്കുമരുന്ന് രഹിത തലമുറയ്ക്കായി നമ്മൾ ഒന്നിച്ചണിനിരക്കണം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

കൊച്ചി: നന്മ നിറഞ്ഞ ഒരു പുതുതലമുറയെ വാർത്തെടുക്കാനും ലഹരിയുടെ വിപത്തിനെതിരെ പോരാടാനും മുഴുവൻ സമൂഹവും മുന്നോട്ടുവരണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സിഡ്‌നി മോണ്ടിസോറി സ്‌കൂളിന്റെ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി ‘ഫ്യൂച്ചർ ക്ലേവ് 2’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളെ അവരുടെ അഭിരുചിയും കഴിവുകളും അനുസരിച്ച് പഠിപ്പിക്കുന്നതിലും അവരുടെ വ്യക്തിഗത വളർച്ച ഉറപ്പാക്കുന്നതിലും മോണ്ടിസോറി വിദ്യാഭ്യാസ സമ്പ്രദായം വളരെ ഉപയോഗപ്രദമാണ്. സമൂഹത്തിന്റെ പ്രത്യേകതകൾ കണക്കിലെടുത്ത് കുട്ടികൾക്ക് വളരാൻ നല്ല അന്തരീക്ഷം ഇത്തരം സ്കൂളുകൾ നൽകുന്നു. വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഇടയിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം ശക്തമായി തടയേണ്ടതുണ്ട്. മയക്കുമരുന്ന് ദുരുപയോഗത്തിനെതിരായ ‘ഓപ്പറേഷൻ തൂഫാൻ’ ആരംഭിച്ച് 50-52 ദിവസങ്ങൾക്ക് ശേഷം, സമൂഹത്തിൽ വലിയ മാറ്റവും അവബോധവും ഉണ്ടായിട്ടുണ്ട്. ഓപ്പറേഷൻ തൂഫാനിന്റെ ഒരു ആഘാത പഠനം നടന്നുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് അദ്ദേഹം ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.…

അടുത്ത 5 ദിവസം സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; നാളെ രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടും, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് കനത്ത മഴ എന്ന് നിർവചിക്കുന്നത്. യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ: 26/07/2026: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് 27/07/2026: എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് 28/07/2026: പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട്