പത്തനംതിട്ട: ഡോ. റെജി വർഗീസ് വൈ.എം.സിഎ ഇന്ത്യ നാഷണൽ ട്രെയിനിംഗ് കോളേജിന്റെ 13-ാമത് നാഷണൽ ട്രെയിനിംഗ് ഡയറക്ടറായി നിയമിതനായി.
യുണൈറ്റഡ് തിയോളജിക്കൽ കോളേജ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നാഷണൽ ട്രെയിനിംഗ് കോളേജ് ഇന്ത്യയിലെ പ്രൊഫഷണൽ സെക്രട്ടറിമാർക്ക് പരിശീലനം നൽകുന്ന സ്ഥാപനമാണ്. വൈഎംസിഎ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ ജോൺ ആർ മോട്ട് ആണ് ട്രെയിനിംഗ് കോളേജ് ആരംഭിച്ചത്. ജാക്ക് ഡുണ്ടർ ദൽ, ഡിക്ക് കൂപ്പര്‍, ആർ ജെ സോളമന്, മധു സിംഗ് തുടങ്ങിയ നാഷണൽ ട്രെയിനിംഗ് ഡയറക്ടർമാരുടെ പിൻമുറക്കാരനാണ് ഡോ. റെജി വര്‍ഗീസ്. വൈ എം.സിഎ ചെങ്ങന്നൂർ, ഗുജറാത്ത് ഗാന്ധിധാം, കോട്ടയം, കൊല്ലം, കോഴഞ്ചേരി എന്നീ യൂണിറ്റുളിൽ ജനറൽ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ് എന്നിവ അടങ്ങുന്ന സെൻട്രൽ ഇന്ത്യ വൈഎംസിഎ റീജിയണൽ സെക്രട്ടറി, കേരള റീജിയണൽ സെക്രടറി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അഞ്ചിലധികം പുസ്തകങ്ങളുടെ രചയിതാവും സാമൂഹ്യ പ്രവത്തകനുമാണ്.
പത്തനംതിട്ട കോഴഞ്ചേരിയിൽ തെക്കേമല സ്വദേശിയാണ്. ജിജി റെജിയാണ് ഭാര്യ. അർപ്പിത് വർക്കി മകനാണ്.
