പാലക്കാട്: ഷാജഹാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കുറ്റവാളികളെന്ന് സംശയിക്കുന്ന ഏഴുപേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ കേസുമായി ബന്ധപ്പെട്ട് ഒമ്പത് പേരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഇവരെ ചോദ്യം ചെയ്ത് കിട്ടുന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് രേഖപ്പെടുത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും, കൊലപാതകത്തിൽ പങ്കുള്ള എല്ലാവരെയും പിടികൂടിയതായി കരുതുന്നതായും പൊലീസ് പറഞ്ഞു. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായും പൊലീസ് അറിയിച്ചു. ഓഗസ്റ്റ് 14ന് രാത്രിയാണ് പാലക്കാട് മരുതറോഡ് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത്. രാത്രി 9.15ന് ഷാജഹാന്റെ വീടിന് സമീപത്തു വച്ചായിരുന്നു സംഭവം. 8 പേരടങ്ങുന്ന അക്രമി സംഘം വടി വാള് ഉപയോഗിച്ച് ഷാജഹാനെ ആക്രമിക്കുകയായിരുന്നു. മാരകമായി വെട്ടേറ്റ ഷാജഹാനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കുറ്റമറ്റ അന്വേഷണത്തിലൂടെ കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ…
Category: KERALA
നെടുങ്കണ്ടത്ത് കല്ലാർ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി; തിരച്ചില്‍ തുടരുന്നു
ഇടുക്കി: നെടുങ്കണ്ടം കല്ലാർ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി. നെടുങ്കണ്ടം ആലുമൂട്ടിൽ നസീർ-സലീന ദമ്പതികളുടെ മകൻ അജ്മലിനെ (13) യാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പുഴയില്‍ കാണാതായത്. ഫയർഫോഴ്സും പോലീസും നാട്ടുകാരും തിരച്ചിൽ നടത്തുകയാണ്. സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുത്ത ശേഷം രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് കല്ലാറിനടുത്ത് എത്തിയത്. പുഴയില്‍ കുളിക്കാനിറങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഒഴുക്കിൽപ്പെടുകയായിരുന്നു. നെടുങ്കണ്ടം ഗവ.എച്ച്.സി.യിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. നെടുങ്കണ്ടം ഹിൽഡാപ്പടിയിൽ ഷാർജ എന്ന സ്ഥാപനം നടത്തുകയാണ് പിതാവ്. ആസിഫും അൻസിലും സഹോദരങ്ങളാണ്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയവരുടെ നേതൃത്വത്തിൽ കല്ലാർ പുഴയിൽ തിരച്ചിൽ നടത്തുകയാണ്.
നിയമന വിവാദത്തിൽ പ്രതികരണവുമായി പ്രിയ വർഗീസ്
കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ മലയാളം പഠനവകുപ്പിൽ അസോസിയേറ്റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ പ്രതികരണവുമായി പ്രിയ വർഗീസ്. വിവരാവകാശ നിയമത്തിന്റെ പേരിൽ പ്രചരിക്കുന്ന ചില നമ്പരുകളിലെ കള്ളക്കളികള്‍ പുറത്തു കൊണ്ടുവരേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രിയ ഫേസ്ബുക്കിലൂടെ വിശദീകരണവുമായി രംഗത്തെത്തിയത്. അസോസിയേറ്റ് പ്രൊഫസർ റാങ്ക് ലിസ്റ്റിൽ റിസർച്ച് സ്കോറിൽ പ്രിയ വർഗീസ് പിന്നിലാണെന്ന് കാണിച്ചുള്ള വിവരാവകാശ രേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്റെ 156-ഉം അപരന്റെ 651-ഉം എല്ലാം ഞങ്ങളുടെ അവകാശവാദങ്ങൾ മാത്രമാണ്. സർവകലാശാല അത് മുഴുവൻ പരിശോധിച്ച് വകവച്ച് തന്നിട്ടുള്ളതല്ല. ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ജീവിതപങ്കാളി എന്ന നിലയ്ക്ക് എല്ലായ്പോഴും സോഷ്യൽ ഓഡിറ്റിനെ ഭയന്നുജീവിക്കുന്ന ഒരാളാണ് താനെന്നും പ്രിയ വര്‍ഗീസ് കുറിച്ചു. മാധ്യമങ്ങള്‍ക്കെതിരെയും ഫേസ്ബുക്ക് പോസ്റ്റില്‍ പ്രിയ വര്‍ഗീസ് വിമര്‍ശനം ഉന്നയിച്ചു. അഭിമുഖം ഓൺലൈൻ ആയി നടന്നതായതുകൊണ്ട് റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ട്. അതും കൂടി വിവരാവകാശം ചോദിച്ച് എടുത്തുവച്ച് ചാനലിൽ സംപ്രേഷണം…
ഷാജഹാന്റെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ്; വ്യാജ പ്രചാരണത്തിന് ജനങ്ങള്‍ തിരിച്ചടി നല്‍കുമെന്ന് സിപിഎം
തിരുവനന്തപുരം: പാലക്കാട് പാർട്ടി ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്റെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ്-ബിജെപി സംഘമാണെന്ന് സിപിഎം ആരോപിച്ചു. കൊലപാതകത്തിന് ശേഷം വ്യാജപ്രചാരണം അഴിച്ചുവിടുന്നത് അങ്ങേയറ്റം ക്രൂരമാണ്. ക്രിമിനൽ പ്രവർത്തനം ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണമെന്നും സിപിഎം സെക്രട്ടേറിയറ്റ് ആരോപിച്ചു. ഉന്നതവിജയം നേടിയ വിദ്യാർഥികളെ അഭിനന്ദിച്ച് ഷാജഹാൻ ബോർഡ് വെച്ചപ്പോൾ അത് മാറ്റി ശ്രീകൃഷ്ണ ജയന്തിയുടെ ബോർഡ് അതേ സ്ഥലത്ത് വയ്ക്കാൻ ആർഎസ്എസ് സംഘം ശ്രമിച്ചു. ഇതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഷാജഹാൻ വധക്കേസിലെ പ്രതികൾക്ക് കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ടെന്നും സിപിഎം പറയുന്നു. കേരളത്തില്‍ മാത്രം ആറ് വര്‍ഷത്തിനിടെ 17 സിപിഎം പ്രവര്‍ത്തകരെയാണ് ആര്‍എസ്എസ് ക്രിമിനല്‍ സംഘങ്ങള്‍ കൊലപ്പെടുത്തിയത്. ഓരോ കൊലപാതകത്തിന് ശേഷവും മനുഷ്യത്വഹീനമായ പ്രചാരണം നടത്താനും രക്തസാക്ഷികളുടെ കുടുംബത്തെയടക്കം അപമാനിക്കാനും മടിയില്ലാത്തവരാണ് ഇക്കൂട്ടർ. സംസ്ഥാനത്ത് പുലരുന്ന സമാധാനവും സ്വൈര്യ ജീവിതവും തകര്‍ത്ത് കലാപമുണ്ടാക്കലാണ് ആര്‍എസ്എസ് ലക്ഷ്യം. എല്ലാ…
ഗാന്ധിജിയെ അപമാനിച്ച് ഇറക്കിവിട്ട ഇണ്ടംതുരുത്തി മന ചെത്തുതൊഴിലാളി യൂണിയന് ഓഫീസായി മാറിയത് കാലത്തിന്റെ കാവ്യനീതി
കോട്ടയം: ദേശീയ ശ്രദ്ധ നേടിയ പ്രസ്ഥാനമായിരുന്നു അയിത്തത്തിനെതിരായ വൈക്കം സത്യാഗ്രഹം. സഞ്ചാര സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് മഹാത്മാഗാന്ധിയായിരുന്നു. 1924 മാർച്ച് 30 ന് ആരംഭിച്ച വൈക്കം സമരം 1925 നവംബർ 23 ന് അവസാനിച്ചു. അവർണ്ണര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ഇണ്ടംതുരുത്തി മനയിലെ നീലകണ്ഠൻ നമ്പൂതിരിയുമായി ഗാന്ധിജി കൂടിക്കാഴ്ച നടത്തിയ മന ഇന്ന് ചരിത്രസ്മാരകമായി സംരക്ഷിക്കപ്പെടുന്നു. സവർണ മനോഭാവം പുലർത്തിയിരുന്ന നീലകണ്ഠൻ നമ്പൂതിരി വൈശ്യനായിരുന്ന ഗാന്ധിജിയെ മനയ്ക്കകത്തേക്ക് പ്രവേശിപ്പിക്കാൻ തയ്യാറായില്ല. സംസാരിക്കാനെത്തിയ ഗാന്ധിജിയെ മനയുടെ പുറത്ത് ഇരുത്തിയാണ് സംസാരിച്ചത്. അതിനായി മനയ്ക്ക് പുറത്ത് പ്രത്യേക പന്തലും ഒരുക്കിയിരുന്നു. മാത്രവുമല്ല, വൈക്കം മഹാദേവ ക്ഷേത്രത്തിനു ചുറ്റുമുള്ള വഴികളിലൂടെ അവര്‍ണ്ണരെ നടക്കാൻ അനുവദിക്കണമെന്ന ഗാന്ധിജിയുടെ ആവശ്യം നമ്പൂതിരി അവഗണിച്ചു. അതോടെ ഗാന്ധിജി തിരികെ പോകുകയായിരുന്നു. സവർണ മേധാവിത്വം കൊടികുത്തി വാഴ്ന്ന മന ഇപ്പോൾ വൈക്കത്തെ ചെത്തു തൊഴിലാളി യൂണിയൻ…
ഗാന്ധിജിയുടെ പാദസ്പർശമേറ്റ പഴയ റെയിൽവേ സ്റ്റേഷൻ പ്രേതഭൂമി പോലെയായി
എറണാകുളം: വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുക്കാനെത്തിയ മഹാത്മാഗാന്ധിയുടെ പാദസ്പര്‍ശനമേറ്റ കൊച്ചിയിലെ പഴയ റെയിൽവേ സ്റ്റേഷൻ ചരിത്രത്തിന്റെ ഭാഗമാകേണ്ടതിനു പകരം ഇന്ന് പ്രേതഭൂമി പോലെയായി. 1925 മാർച്ച് എട്ടിന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധി വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുക്കാൻ കൊച്ചിയിലെത്തി. പഴയ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി റോഡ് മാർഗം വൈക്കത്തെ സത്യാഗ്രഹ വേദിയിലേക്ക് പോകുകയായിരുന്നു അദ്ദേഹം. രബീന്ദ്രനാഥ ടാഗോറും എലിസമ്പത്ത് രാജ്ഞിയും കൊച്ചിയിലെത്തിയപ്പോൾ ഇതേ സ്റ്റേഷനില്‍ തന്നെയാണ് തീവണ്ടിയിറങ്ങിയത്. നോർത്ത്, സൗത്ത് റെയിൽവേ സ്റ്റേഷനുകളുടെ വരവോടെ ചരിത്ര പ്രാധാന്യമുള്ള ഈ സ്റ്റേഷൻ പഴയ റെയിൽവേ സ്റ്റേഷനായി മാറി. മൂന്ന് പതിറ്റാണ്ട് മുമ്പ് ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം നിലച്ചതോടെ ചരിത്രമുറങ്ങുന്ന ഓൾഡ് റെയിൽവേ സ്റ്റേഷൻ പൂർണമായും അവഗണിക്കപ്പെട്ടു. ചരിത്രത്തോടുള്ള അധികാരികളുടെ അവഗണനയുടെ നേര് സാക്ഷ്യം കൂടിയാണ് ജീര്‍ണ്ണാവസ്ഥയിലുള്ള ഈ പൈതൃക കേന്ദ്രം. ഒരു നൂറ്റാണ്ട് മുമ്പ് നിർമിച്ച കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ ഇപ്പോൾ കാടുമൂടിക്കിടക്കുകയാണ്. ഓൾഡ്…
വാക്ക് തർക്കം കത്തിക്കുത്തിൽ കലാശിച്ചു; അയൽവാസിയുടെ കുത്തേറ്റ് മധ്യവയസ്കൻ കൊല്ലപ്പെട്ടു
ഇടുക്കി: അടിമാലി തുമ്പിപ്പാറക്കുടിയിൽ അയൽവാസിയുടെ കുത്തേറ്റ് മധ്യവയസ്കൻ മരിച്ചു. തുമ്പപ്പാറക്കുടി സ്വദേശി റോയിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് റോയിയുടെ അയൽവാസി ശശി രാമനെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇന്നലെ വൈകിട്ട് ആറു മണിയോടെയാണ് സംഭവം നടന്നത്. വാക്കേറ്റമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. മുന്‍ വൈരാഗ്യമാണ് കാരണമെന്നും പറയുന്നു. മദ്യപിച്ചെത്തിയ ശശി റോയിയുമായി വഴക്കിടുകയും അത് കൈയ്യേറ്റത്തില്‍ കലാശിക്കുകയും തുടർന്ന് ശശി തന്റെ കൈയ്യിലുണ്ടായിരുന്ന കത്തികൊണ്ട് റോയിയെ കുത്തുകയുമായിരുന്നു. ഈ സമയം വീട്ടിലുണ്ടായിരുന്ന റോയിയുടെ ഭാര്യയുടെ നിലവിളി കേട്ട് അയൽവാസികൾ എത്തിയെങ്കിലും റോയി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. തുടർന്ന് അടിമാലി പൊലീസ് എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്തെത്തി ശശിയെ പിടികൂടി. റോയിയുടെ മൃതദേഹം പിന്നീട് അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഇവിടെ എന്നും സ്വാതന്ത്ര്യ ദിനങ്ങളാണ്
കൊച്ചി: ഈ വരുന്ന തിങ്കളാഴ്ച ഇന്ത്യ സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ, ജനപ്രിയ വിനോദ ടെലിവിഷൻ ചാനലായ സീ കേരളം ആഴ്ചകളിലുടനീളം സംപ്രേഷണം ചെയ്യുന്ന സീരിയലുകളിൽ സ്വാതന്ത്ര്യ സന്ദേശങ്ങളുമായി ആഘോഷങ്ങളിൽ പങ്കാളിയാവുകയാണ്. സംപ്രേക്ഷണം ചെയ്യുന്ന എല്ലാ സീരിയലുകളുടെയും കഥാ സന്ദർഭം അനുസരിച്ച്, ചാനലിനും അതിന്റെ പ്രേക്ഷകർക്കും എല്ലാ ദിവസവും സ്വാതന്ത്ര്യ ദിനമാണ് എന്ന പ്രഖ്യാപനവുമായാണ് സീ കേരളം ഇത്തവണ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. നിലവിൽ സംപ്രേക്ഷണം ചെയ്യുന്ന എല്ലാ സീരിയലുകളും സ്വാതന്ത്യ്രം പ്രധാന പ്രമേയമായി ഉയർത്തിപ്പിടിക്കുകയാണ് സീ കേരളം. ഉദാഹരണത്തിന്, ഭാഗ്യലക്ഷ്മി എന്ന സീരിയലിൽ അനീതിയിൽ നിന്നുള്ള സ്വാതന്ത്ര്യം എന്ന പ്രമേയമാണ് ഉയർത്തിപ്പിടിക്കുന്നതെങ്കിൽ, അമ്മ മകൾ ആത്മസംഘർഷങ്ങളിൽ നിന്നുള്ള സ്വാതന്ത്ര്യത്തെ ഉയർത്തിപ്പിടിക്കുന്നു. സീ കേരളം ചാനലിലെ മറ്റൊരു ജനപ്രിയ സീരിയലായ കൈയെത്തും ദൂരത്ത് അസമത്വത്തിൽ നിന്നുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. അതേസമയം കുടുംബശ്രീ ശാരദ പുരുഷാധിപത്യത്തിൽ നിന്നുള്ള സ്വാതന്ത്ര്യം എന്ന പ്രമേയം ഉയർത്തിക്കാട്ടുന്നു.…
റംബൂട്ടാന് കൃഷിയില്‍ വിജയം കൊയ്ത് തിരുവനന്തപുരം സ്വദേശി വിജയന്
തിരുവനന്തപുരം: വീടിനു മുന്നിൽ നിറയെ കായ്കൾ നിറഞ്ഞ ചുവന്നു തുടുത്ത റമ്പൂട്ടാന്‍ മരങ്ങൾ. ഇത് ഇന്ന് നമ്മുടെ നാട്ടിൽ ഒരു സാധാരണ കാഴ്ചയാണ്. എന്നാൽ, തിരുവനന്തപുരം വട്ടപ്പാറ പുങ്കുംമൂട് സ്വദേശി വിജയൻ എന്ന കർഷകൻ വാണിജ്യാടിസ്ഥാനത്തിൽ രണ്ടേക്കറിൽ റംബൂട്ടാൻ കൃഷി ചെയ്തു വിജയിച്ചിരിക്കുകയാണ്. വെമ്പായം ഗ്രാമപ്പഞ്ചായത്തിലെ പുങ്കുംമൂട് ഗ്രാമത്തിന്റെ അരികിലുള്ള ഈ റംബുട്ടാൻ തോട്ടത്തെക്കുറിച്ച് അധികമാര്‍ക്കും അറിയില്ല. ഒരു ചെറിയ റോഡിൽ നിന്ന് ഉൾനാടൻ ചരിവിലാണ് നൂറോളം റംബൂട്ടാൻ മരങ്ങൾ നിരന്നുനില്ക്കുന്നത്. പഴങ്ങൾ നിറഞ്ഞ മനോഹരമായ കാഴ്ചയാണിത്. ഏഴു വർഷം മുമ്പ് നട്ടുപിടിപ്പിച്ച് പരിപാലിക്കുന്ന ഈ മരങ്ങൾ ഫലങ്ങളുടെ കാര്യത്തിൽ വിജയനെ നിരാശപ്പെടുത്തിയില്ല. എന്നും രാവിലെ തോട്ടത്തിലെത്തുന്ന വിജയനും ഒന്നുരണ്ട് സഹായികളും പഴുത്ത പഴങ്ങൾ ശേഖരിച്ച് പ്രത്യേക പെട്ടികളിലേക്ക് മാറ്റുന്നു. വളരെ വലുതും മധുരവുമുള്ള വരിക്ക ഇനം എൻ-80 ആണ് വിജയന്റെ തോട്ടത്തിൽ വിളയുന്നത്. ഈ ഇനമാണ്…
സിപിഎമ്മിന്റെ നേതൃത്വത്തിൽ ഭൂരഹിത കുടുംബങ്ങൾ മിച്ചഭൂമി കൈയേറി
മലപ്പുറം: മമ്പാട് പുള്ളിപ്പാടം ചെറുനെല്ലിയിൽ സി.പി.എമ്മിന്റെ നേതൃത്വത്തിൽ 30 ഭൂരഹിത കുടുംബങ്ങൾ മിച്ചഭൂമി കൈയേറിയതായി ആരോപണം. പുള്ളിപ്പാടം വില്ലേജിൽ ഒരു കുടുംബത്തിന്റെ കൈവശമുണ്ടായിരുന്ന ഒരേക്കർ 82 സെന്റ് ഭൂമിയാണ് കൈയ്യേറിയത്. സിപിഎം നേതാക്കളുടെ ഒത്താശയോടെയാണ് ഭൂമി കൈയ്യേറിയതെന്നാണ് ആരോപണം. നാല് പട്ടികവർഗ കുടുംബങ്ങളും എട്ട് പട്ടികജാതി കുടുംബങ്ങളും 18 പൊതുവിഭാഗം കുടുംബങ്ങളുമാണ് ചെറുനെല്ലിയിലെ മിച്ചഭൂമിയിലുള്ളത്. സ്വന്തമായി ഒരു സെന്റ് ഭൂമി പോലും ഇല്ലാത്ത ഇവർ വർഷങ്ങളായി വാടക വീടുകളിലാണ് കഴിയുന്നത്. കൈയ്യേറിയ ഭൂമി കുറ്റിയടിച്ച് അളന്ന് തിട്ടപ്പെടുത്താൻ തുടങ്ങിയിട്ടും പരാതി നൽകാൻ ആരും എത്തിയിട്ടില്ലെന്ന് സി.പി.എം പ്രാദേശിക നേതാക്കൾ പറഞ്ഞു. പുള്ളിപ്പാടം വില്ലേജിലെ ചെറുനെല്ലിലെ 1.82 ഏക്കർ സ്ഥലം നിലവിൽ മിച്ചഭൂമിയിൽ ഉൾപ്പെട്ടതാണെന്ന് സിപിഎം വണ്ടൂർ ഏരിയ സെക്രട്ടറി ബി മുഹമ്മദ് റസാഖ് പറഞ്ഞു. മിച്ചഭൂമിക്ക് വ്യാജരേഖ ഉണ്ടാക്കി ചില ഭൂവുടമകൾ സ്വന്തമാക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ്…
