കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചിരിക്കുന്ന ബഫര്‍സോണ്‍ വിദഗ്ദ്ധസമിതിയിലെ അംഗങ്ങളുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും രാജ്യാന്തര പരിസ്ഥിതി സംഘടനാ ബന്ധങ്ങളും ഇവരുമായി നടത്തിയ സാമ്പത്തിക ഇടപാടുകളും അന്വേഷണവിധേയമാക്കണമെന്നും വനംവകുപ്പിന്റെ ഇഷ്ടക്കാരായ വിദഗ്ദ്ധസമിതിയില്‍ നിന്ന് മലയോരജനതയ്ക്ക് യാതൊരു നീതിയും കിട്ടില്ലെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ അഡ്വ.വി.സി.സെബാസ്റ്റിയന്‍. ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ ചെയര്‍മാനായുള്ള വിദഗ്ദ്ധസമിതി രൂപീകരിക്കപ്പെട്ടപ്പോള്‍ത്തന്നെ രാഷ്ട്രീയ കിസാന്‍ മഹാസംഘ് ഉള്‍പ്പെടെയുള്ള കര്‍ഷക സംഘടനകള്‍ സമിതിയംഗങ്ങളിലുള്ള വിശ്വാസ്യതയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതാണ്. മുന്‍കാലങ്ങളില്‍ കര്‍ഷകരെ കുടിയിറക്കി വനവല്‍ക്കരണത്തിനുവേണ്ടി രാജ്യാന്തര പരിസ്ഥിതി സംഘടനകളില്‍ പദ്ധതികള്‍ സമര്‍പ്പിച്ചവര്‍ ഈ സമിതിയിലുണ്ടെന്ന് ചൂണ്ടിക്കാണിച്ചിട്ടും സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിച്ചു. ഗ്ലോബല്‍ എന്‍വയണ്‍മെന്റ് ഫസിലിറ്റി, യു.എന്‍.ഡി.പി., ക്രിട്ടിക്കല്‍ എക്കോസിസ്റ്റം പാര്‍ട്ട്ണര്‍ഷിപ്പ് തുടങ്ങി നിരവധി രാജ്യാന്തര പരിസ്ഥിതി സാമ്പത്തിക ഏജന്‍സികളുമായി വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ബന്ധമുള്ളതായി പല കോണില്‍ നിന്നും ആക്ഷേപമുയരുന്നുണ്ട്. യു.എന്‍.ഡി.പി.യുമായി ചേര്‍ന്ന്…
Category: KERALA
നാഗ്പൂരില്‍ വെച്ച് ഫാത്തിമ നിദ മരണപ്പെട്ടത് ചികിത്സാപ്പിഴവു മൂലമാണെന്ന് ആരോപണം
അമ്പലപ്പുഴ ∙ ദേശീയ സൈക്കിൾ പോളോ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ നാഗ്പൂരിലെത്തിയ കേരള ടീമിൽ അംഗമായിരുന്ന പത്തു വയസുകാരി ഭക്ഷ്യവിഷബാധയേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരണപ്പെട്ടത് ചികിത്സാപ്പിഴവു മുലമാണെന്ന് ആരോപണം. അമ്പലപ്പുഴ കാക്കാഴം സ്വദേശിനി ഫാത്തിമ നിദ ഷിഹാബുദ്ദീനാണ് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഏഴരപ്പീടിക പുറക്കാടൻ സുഹ്‌റ മൻസിലിൽ ഷിഹാബുദ്ദീന്റെയും അൻസിലയുടെയും മകളാണ് ഫാത്തിമ നിദ. താമസ സ്ഥലത്തു നിന്ന് 100 മീറ്റർ മാത്രം അകലെയുള്ള ശ്രീകൃഷ്ണ ഹോസ്പിറ്റലിലേക്ക് പരിശീലകൻ ജിതിനും ടീമിലെ മുതിർന്ന വനിതാ അംഗത്തിനും ഒപ്പം നടന്ന് ആശുപത്രിയിലെത്തിയ കുട്ടി കുത്തിവയ്പ്പിനെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. മൃതദേഹം നാഗ്പൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്‌മോർട്ടം നടത്തും. ചികിത്സാ പിഴവുണ്ടായെന്ന് പരിശീലകൻ ജിതിൻ ആരോപിച്ചു. ബുധനാഴ്‌ച രാത്രി പലതവണ ഛർദിച്ച കുട്ടിക്ക് ടീമിലുണ്ടായിരുന്ന നഴ്സുമാർ മരുന്ന് നൽകിയിരുന്നു. ഇന്നലെ രാവിലെ…
കാമ്പസുകളിൽ സോഷ്യൽ സയൻ്റിസ്റ്റുകൾ വളർന്നു വരണം; വാഴയൂർ സാഫിയിൽ കോൺവോക്കേഷൻ സംഘടിപ്പിച്ചു
വാഴയൂർ:കാമ്പസുകളിൽ സോഷ്യൽ സയൻ്റിസ്റ്റുകളും സോഷ്യൽ എഞ്ചിനീയർമാരും വളർന്നു വരണമെന്ന് അലീഗഢ് മലപ്പുറം കാപംസ് ഡയറക്ടർ ഡോ. കെപി ഫൈസൽ അഭിപ്രായപ്പെട്ടു. വാഴയൂർ സാഫി കാമ്പസിൽ നടന്ന ഇസ്ലാമിക് സ്റ്റഡീസ് ‘റുത്ബ ‘ കോൺവോക്കേഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാമിക് സ്റ്റഡീസ് ഒരു സാമൂഹ്യശാസ്ത്രം എന്ന തലത്തിലേക്ക് വളർന്നു കഴിഞ്ഞു. അന്താരാഷ്ട്ര തലത്തിൽ ഗവേഷണ പഠനങ്ങൾക്ക് സാധ്യത വർദ്ധിച്ചു വരികയാണ്. രാജ്യത്തിനും സമൂഹത്തിനും വേണ്ടി സാഫി നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. സാഫി ലീഡർഷിപ്പ് വൈസ് പ്രസിഡണ്ട് ഡോ. അബ്ദുസ്സലാം അഹ്മദ് വിഷൻ സന്ദേശ പ്രഭാഷണം നടത്തി. മൂല്യബോധമുള്ള ലീഡേഴ്സിനെ വളർത്തിയെടുക്കാൻ സാഫി മുൻപന്തിയിൽ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞ. പ്രിൻസിപ്പാൾ പ്രൊഫ ഇ പി ഇമ്പിച്ചിക്കോയ അധ്യക്ഷത വഹിച്ചു. കേണൽ നിസാർ അഹ്മദ് സീതി,ഡിപ്പാർട്ട്മെൻ്റ് തലവൻ ഡോ. ഹസൻ ഷരീഫ്, ഡോ. ഷബീബ് ഖാൻ, സെമിയ്യ…
വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളനം: ഡോ. എസ്.ക്യൂ.ആർ ഇല്യാസ്, തോൾ തിരുമാവളവൻ എം.പി, ശ്വേതാ ഭട്ട്, എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും
മലപ്പുറം: ഡിസംബർ 27,28,29 തീയതികളിൽ മലപ്പുറത്ത് നടക്കുന്ന വെൽഫെയർ പാർട്ടി മൂന്നാം സംസ്ഥാന സമ്മേളനത്തിൽ വെൽഫെയർ പാർട്ടി ദേശീയ അദ്ധ്യക്ഷൻ ഡോ.എസ്.ക്യൂ.ആർ ഇല്യാസ്, വിടുതലൈചിറൈ കച്ചി നേതാവ് തോൾ തിരുമാവളവൻ എം.പി, സഞ്ജീവ് ഭട്ട് ഐ.പി.എസിന്റെ ഭാര്യയും ആക്ടിവിസ്റ്റുമായ ശ്വേതാ ഭട്ട്, വെൽഫെയർ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സുബ്രഹ്മണി അറുമുഖം, അംബേദ്കറുടെ കുടുംബാംഗവും പ്രമുഖ ദലിത് ആക്ടിവിസ്റ്റുമായ രാജരത്നം അംബേദ്കർ, ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ സെക്രട്ടറിയും പൗരത്വ പ്രക്ഷോഭ നായികയുമായ അഫ്രീൻ ഫാത്തിമ, ശഹീദ് വാരിയംകുന്നത്ത് കുഞ്ഞഹ്മദ് ഹാജിയുടെ പേരക്കുട്ടി ഹാജറ വാരിയംകുന്നൻ, റൈഹാനത്ത് സിദ്ദീഖ് കാപ്പൻ, വെൽഫെയർ പാർട്ടി തമിഴ്നാട് സംസ്ഥാന പ്രസിഡൻറ് കെ. എസ് അബ്ദുറഹ്മാൻ തുടങ്ങിയവർ പങ്കെടുക്കും. ഡിസംബര്‍ 27 ന് രാവിലെ 10 മണിക്ക് മലപ്പുറം താജ് ആഡിറ്റോറിയത്തിൽ (പി.സി. ഹംസ – തെന്നിലാപുരം രാധാകൃഷ്ണൻ നഗർ) പ്രതിനിധി സമ്മേളനം…
മോശം ചായ നല്‍കിയത് മാറ്റിത്തരാന്‍ ആവശ്യപ്പെട്ട പിതാവിനേയും മകനേയും തട്ടുകടക്കാരന്‍ ആക്രമിച്ചു
തിരുവനന്തപുരം: തട്ടുകടയില്‍ നിന്ന് ചായ കുടിക്കാനെത്തിയ പിതാവിനേയും മകനെയും തട്ടുകടക്കാരന്‍ മര്‍ദ്ദിച്ചതായി പരാതി. പെരുമാതുറ സ്വദേശികളായ സമീർ (43), മകൻ സഅദി സമി (18) എന്നിവർക്കാണ് മർദനമേറ്റത്. കഴക്കൂട്ടം ദേശീയ പാതയോരത്ത് തട്ടുകട നടത്തുന്ന നാസിമുദ്ദീനാണ് ഇവരെ മര്‍ദ്ദിച്ചതെന്ന് പറയുന്നു. മർദനത്തിൽ സമീറിന്റെ ചുണ്ടിനും വലതു കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ സമീർ മെഡിക്കൽ കോളേജിൽ ചികിത്സ തേടി. തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. ഭാര്യയുടെ മുന്നിൽ വെച്ചാണ് കടയുടമ ഇവരെ മർദിച്ചതെന്ന് പറയുന്നു. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള സമീറിന്റെ ഭാര്യയെ കണ്ട് മടങ്ങും വഴിയാണ് നസീമുദ്ദീന്റെ കടയിൽ ചായ കുടിക്കാൻ കയറിയത്. ഇവര്‍ക്ക് കൊടുത്ത ചായ മോശമാണെന്നും വേറെ ചായ വേണമെന്നും ആവശ്യപ്പെട്ടതാണ് നസീമുദ്ദീനെ പ്രകോപിപ്പിച്ചത്. തുടര്‍ന്നു നടന്ന വാക്കു തര്‍ക്കവും ചോദ്യം ചെയ്യലും തുടരവെ നസീമുദ്ദീന്‍ സ്പൂണ്‍ കൊണ്ട് സമീറിനേയും മകനേയും ആക്രമിക്കുകയുമായിരുന്നു എന്ന് പോലീസ്…
ട്രെയിനിൽ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; മലപ്പുറം സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തു
മലപ്പുറം: ട്രെയിനിൽ വെച്ച് യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസിൽ മലപ്പുറം വണ്ടൂർ സ്വദേശി ഷിഹാബുദ്ദീനെ (34) പോലീസ് അറസ്റ്റു ചെയ്തു. ഡിസംബര്‍ 17ന് രാത്രി ഷൊർണൂർ-നിലമ്പൂർ പാസഞ്ചർ ട്രെയിനിലാണ് സംഭവം നടന്നത്. എന്നാല്‍, യുവതിയുടെ പരാതിയെത്തുടര്‍ന്ന് ഇന്ന് രാവിലെ മലപ്പുറം നടുവയിൽ നിന്നാണ് വണ്ടൂർ പോലീസ് ഇയാളെ പിടികൂടിയത്. നിലമ്പൂർ പാസഞ്ചറിൽ വാണിയമ്പലത്തെ ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ എറണാകുളത്ത് ജോലി ചെയ്യുന്ന മലപ്പുറം സ്വദേശിനിക്കെതിരെയാണ് യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഈ കോച്ചിൽ യുവതിയെ ഒറ്റയ്ക്ക് കണ്ടപ്പോൾ യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. യുവതി പ്രതിഷേധിച്ചെങ്കിലും യുവാവ് പ്രദര്‍ശനം തുടർന്നു. അതോടെയാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ യുവതി മൊബൈൽ ഫോണിൽ പകർത്തി പരാതി നൽകിയതെന്ന് പോലീസ് പറഞ്ഞു.
സന്തോഷ് ട്രോഫിക്ക് ആതിഥേയത്വം വഹിക്കാനൊരുങ്ങി മലപ്പുറം; കേരള ടീം രാജസ്ഥാനെ നേരിടും
കൊച്ചി: നിലവിലെ ചാമ്പ്യന്മാരായ കേരളം സന്തോഷ് ട്രോഫിക്ക് ഒരുങ്ങിക്കഴിഞ്ഞു. 76-ാമത് സന്തോഷ് ട്രോഫി ടൂർണമെന്റിന് നിലവിലെ ചാമ്പ്യന്മാരായ കേരള ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിനെ ഗോൾകീപ്പർ വി. മിഥുൻ നയിക്കും. ജനുവരി 26ന് രാജസ്ഥാനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. മലപ്പുറം പയ്യനാട് സ്റ്റേഡിയത്തിൽ കരുത്തരായ ബംഗാളിനെ തോൽപ്പിച്ച് ഏഴാം തവണയും കിരീടം നേടിയ ടീമിലെ മൂന്ന് താരങ്ങളെയും 16 പുതുമുഖങ്ങളെയും ഉൾപ്പെടുത്തിയാണ് കേരള ടീം മൈതാനത്ത് ഇറങ്ങുന്നത്. 2017-2018, 2021-22 സീസണുകളിൽ കേരളം കിരീടം നേടിയപ്പോള്‍ ഗോള്‍ വല കാത്ത കണ്ണൂർ സ്വദേശി വി മിഥുനാണ് ക്യാപ്റ്റൻ. വിനീഷ്, നരേഷ്, ജോൺ പോൾ എന്നിവരാണ് സ്‌ട്രൈക്കർമാർ. കഴിഞ്ഞ വർഷത്തെ നേട്ടം ആവർത്തിക്കാനാവുമെന്നും മികച്ച ഫലം പ്രതീക്ഷിക്കുന്നതായും മിഥുൻ മാധ്യമങ്ങളോട് പറഞ്ഞു. 16 പുതുമുഖങ്ങളുണ്ടായിട്ടും ടീം സന്തുലിതമാണെന്ന് പരിശീലകൻ പി.ബി.രമേഷ് പറഞ്ഞു. ശക്തരായ മിസോറാം, ബീഹാർ, ആന്ധ്രാപ്രദേശ്,…
ബഫർ സോൺ റിപ്പോർട്ട് ഫീൽഡ് സർവേയ്ക്ക് ശേഷം മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: ഹൈറേഞ്ചിലെ സമരക്കാരെയും സമരത്തിന് നേതൃത്വം നൽകുന്ന കത്തോലിക്കാ സഭയെയും അനുനയിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമം. വിശദമായ ഫീൽഡ് സർവേയിലൂടെ ബഫർ സോൺ റിപ്പോർട്ട് സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിക്കുമെന്ന് ഉറപ്പ് നൽകി. സംസ്ഥാനത്തിന്റെ പുനഃപരിശോധനാ ഹർജി പരിഗണിക്കുന്ന ജനുവരി 11ന് മുമ്പ് സർവേ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. “പ്രദേശവാസികളിൽ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ കേട്ട് എല്ലാ നിർമ്മാണങ്ങളും പരിശോധിച്ചതിന് ശേഷം മാത്രമേ സർക്കാർ സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കൂ. ഹൈറേഞ്ചിൽ താമസിക്കുന്നവരും കർഷകരും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ജനവാസമേഖലയെ ബഫർ സോണായി പ്രഖ്യാപിക്കുന്നതിലെ ബുദ്ധിമുട്ട് സർക്കാർ കോടതിയെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ജനങ്ങളെയും കർഷകരെയും രക്ഷിക്കാൻ സർക്കാർ ഏതറ്റം വരെയും പോകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. “ഉപഗ്രഹ സർവേ ഒരു സൂചകം മാത്രമാണ്. ഇക്കോ സെൻസിറ്റീവ് സോണിൽ വിശദമായ ഗ്രൗണ്ട് സർവേ സർക്കാർ ആരംഭിക്കും.…
ജനചേതന യാത്ര വിളംബര ജാഥയ്ക്ക് ചെക്കിടിക്കാട് സെൻ്റ് മേരീസ് ഗ്രന്ഥശാല നാളെ സ്വീകരണം നല്‍കും
എടത്വ: ശാസ്ത്രവും ശാസ്ത്ര തത്വങ്ങളും വികാസം പ്രാപിച്ചിട്ടും നാട്ടിൽ വളർന്നു വരുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങൾക്കുമെതിരെയും രാസലഹരി ഉപയോഗത്തിനെതിരെയും പൊതു സമൂഹത്തിൻ്റെ ശാസ്ത്രബോധവും മൂല്യവും സംരംക്ഷിച്ചു കൊണ്ട് തിന്മകൾക്കെതിരെ സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ജനചേതന യാത്ര നാളെ എടത്വയിൽ എത്തിചേരും. കുട്ടനാട് ലൈബ്രററി കൗൺസിലിൻ്റെ നേതൃത്വത്തിൽ ക്യാപ്റ്റൻ ഹരീന്ദ്രനാഥ് തായംങ്കരി, കെ.കെ ശശീധരൻ എന്നിവർ ജാഥ ക്യാപ്റ്റൻ മാരായി നടത്തുന്ന വിളംബര ജാഥയ്ക്ക് പച്ച – ചെക്കിടിക്കാട് സെൻ്റ് മേരീസ് ലൈബ്രററി ആൻ്റ് റീഡിംഗ് റൂം ഡിസംബർ 23ന് വൈകിട്ട് 4.30ന് സ്വീകരണം നല്‍കും. ലൈബ്രററി വൈസ് പ്രസിഡൻ്റ് അഡ്വ.വിനോദ് വർഗ്ഗീസിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനം ഐക്യരാഷ്ട്രസഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ. ജോൺസൺ വി. ഇടിക്കുള ഉദ്ഘാടനം ചെയ്യും. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പോളി തോമസ് മുഖ്യ പ്രഭാഷണം നടത്തും. ലൈബ്രറി…
ബഫര്‍സോണ്‍ എത്ര പഞ്ചായത്തുകളിലെന്ന് സര്‍ക്കാരിനുപോലും വ്യക്തതയില്ലാത്തത് നിര്‍ഭാഗ്യകരം: അഡ്വ.വി.സി. സെബാസ്റ്റ്യന്‍
കോട്ടയം: നിര്‍ദ്ദിഷ്ട ബഫര്‍സോണ്‍ ബാധകമാകുന്ന പഞ്ചായത്തുകളുടെ എണ്ണത്തില്‍ ഓരോ തവണയും വ്യത്യസ്തമായ കണക്കുകള്‍ അവതരിപ്പിച്ച് വനംവകുപ്പ് അവ്യക്തത സൃഷ്ടിക്കുന്നുവെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിനുപോലും വ്യക്തമായ കണക്കില്ലാത്തത് നിര്‍ഭാഗ്യകരമാണെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ അഡ്വ.വി.സി.സെബാസ്റ്റിയന്‍. 115 പഞ്ചായത്തുകളിലാണ് ബഫര്‍സോണ്‍ ബാധകമാകുന്നതെന്ന് വനംവകുപ്പ് മന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. പുറത്തുവിട്ട ഉപഗ്രഹസര്‍വ്വേയിലിത് 106 പഞ്ചായത്തുകളാണ്. എന്നാല്‍ മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ ഉന്നതതല സമ്മേളനത്തില്‍ സൂചിപ്പിച്ചിരിക്കുന്നത് 87 പഞ്ചായത്തുകളും. സംസ്ഥാന ഭരണസംവിധാനത്തിലെ ഉദ്യോഗസ്ഥ കെടുകാര്യസ്ഥത തുറന്നുകാട്ടുന്നതാണ് ഈ കണക്കുകള്‍. ഉപഗ്രഹസര്‍വ്വേ പുറത്തുവന്നിരിക്കുമ്പോള്‍ കാലങ്ങളായി കൈവശംവെച്ച് അനുഭവിക്കുന്നതും പതിറ്റാണ്ടുകള്‍ക്കു മുമ്പ് ധനാധാരം രജിസ്റ്റര്‍ ചെയ്ത് വിലകൊടുത്ത് വാങ്ങിയതുമായ കൈവശഭൂമി വനഭൂമിയായി സര്‍ക്കാര്‍ മാപ്പില്‍ വന്നിരിക്കുന്നത് സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തന പരാജയമാണ് സൂചിപ്പിക്കുന്നത്. ഇത് ജനങ്ങളെ സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിനിറങ്ങുവാന്‍ ഇടയാക്കും. പരിസ്ഥിതിലോലത്തിന്റെയും ബഫര്‍സോണിന്റെയും അടിസ്ഥാന യൂണിറ്റ് വില്ലേജാണ്. ഉദാഹരണമായി 123 വില്ലേജുകളാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലുള്ളത്.…
