കൊച്ചി: ജെ.കെ. ടയര്‍ എഫ്.എം.എഫ്.സി.ഐ നാഷണല്‍ റേസിംഗ് ചാമ്പ്യന്‍ഷിപ്പില്‍ കഴിഞ്ഞ വര്‍ഷം നടന്ന തകര്‍പ്പന്‍ ആദ്യ സീസണിന് ശേഷം, രണ്ടാം സീസണിലേയ്ക്ക് മടങ്ങിയെത്തുമ്പോള്‍, റോയല്‍ എന്‍ഫീല്‍ഡ് കൂടുതൽ മികച്ച പ്രകടനത്തിനുള്ള തയ്യാറെടുപ്പിലാണ്. പുതിയ പ്രോ-ആം സീരീസ് ഫോര്‍മാറ്റിനൊപ്പം, ഇന്ത്യയുടെ ഏക റെട്രോ-റേസിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ വരാനിരിക്കുന്ന പതിപ്പ് മോട്ടോർസൈക്കിൾ റേസിംഗിന്റെ എല്ലാ സൂക്ഷ്മതകളും പ്രദര്‍ശിപ്പിച്ചുകൊണ്ട് കൂടുതല്‍ കരുത്തുറ്റതാക്കാനാണ് കമ്പനി പരിശ്രമിക്കുന്നത്. സീസൺ 2 വിനായുള്ള രജിസ്ട്രേഷനുകൾ ആരംഭിച്ചു. റോയല്‍ എന്‍ഫീല്‍ഡ് കഴിഞ്ഞ 120 വര്‍ഷത്തിലേറെയായി പ്യുവര്‍ മോട്ടോര്‍സൈക്കിളിംഗ് സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ജിടി കപ്പ് പുതിയതായി മത്സരിക്കുന്നവര്‍ക്കും പരിചയസമ്പന്നരായ റേസര്‍മാര്‍ക്കും ട്രാക്ക് റേസിംഗിലേക്ക് ഒരേ സമയം പങ്കെടുക്കാവുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ തവണത്തെ കന്നി മല്‍സരത്തിന് ലഭിച്ച മികച്ച പ്രതികരണം റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍ സൈക്കിള്‍ റേസിംഗ് മേഖലയില്‍ എങ്ങനെയാണ് വിജയകരമായി മുന്നേറുന്നത് എന്നതിന്റെ വ്യക്തമായ…
Category: KERALA
നടിയെ ആക്രമിച്ച കേസ്: അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചാല്‍ കോടതിക്ക് ഇടപെടേണ്ടി വരുമെന്ന് നടിയോട് ഹൈക്കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഇരയ്ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. വിചാരണക്കോടതിക്കെതിരായ ആരോപണങ്ങളുടെ അടിസ്ഥാനമെന്തെന്നായിരുന്നു കോടതിയുടെ ചോദ്യം. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചാൽ കോടതിക്ക് ഇടപെടേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കി. കൃത്യമായ അന്വേഷണം നടത്താതെ ഉന്നതരുടെ ഇടപെടല്‍ കേസ് അട്ടിമറിക്കുന്നുവെന്ന് കാണിച്ച് നടി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ വിമർശനം. പ്രോസിക്യൂഷൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആരോപണമെന്ന് നടിയുടെ അഭിഭാഷക മറുപടി നൽകി. അന്വേഷണ സംഘം നടിക്ക് കേസിന്റെ വിവരങ്ങൾ ചോർത്തി നല്കുന്നുണ്ടോ എന്ന് ഹൈക്കോടതി ചോദിച്ചു. നടിയുടെ ഹര്‍ജിയില്‍ ദിലീപിനെ ഹൈക്കോടതി കക്ഷി ചേര്‍ത്തു. നടിയുടെ എതിര്‍പ്പ് തള്ളിയാണ് ഹൈക്കോടതിയുടെ നടപടി. ഹര്‍ജിയില്‍ ദിലീപിന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന് നേരത്തെ കോടതി പറഞ്ഞിരുന്നു. തുടരന്വേഷണം പൂര്‍ത്തിയാക്കി സമര്‍പ്പിക്കുന്ന അനുബന്ധ കുറ്റപത്രത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഹര്‍ജി പിന്‍വലിക്കുന്ന കാര്യത്തില്‍ നിലപാട് അറിയിക്കാമെന്ന് നടി കോടതിയെ അറിയിച്ചു. കേസ് പരിഗണിക്കുന്നത്…
കെ ടി ജലീൽ കോൺസൽ ജനറലുമായി പലതവണ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് സ്വപ്ന സുരേഷ്
പാലക്കാട്: മുൻ മന്ത്രി കെ.ടി.ജലീല്‍ കോൺസൽ ജനറലുമായി പലതവണ രഹസ്യ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിയും പ്രിൻസിപ്പൽ സെക്രട്ടറിയും കെടി ജലീലും പ്രോട്ടോക്കോൾ ലംഘിച്ചുവെന്നും സ്വപ്ന പറഞ്ഞു. ജലീലിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ല. ജലീലിനെതിരെ ആരു ശബ്ദം ഉയർത്തിയാലും അവരേയും കുടുംബത്തെയും നശിപ്പിക്കാൻ ജലീല്‍ ശ്രമിക്കുമെന്നും സ്വപ്ന വ്യക്തമാക്കി. ജലീല്‍ നടത്തിയ കൂടിക്കാഴ്ചകളുടെ തെളിവുകൾ ശേഖരിക്കുകയാണെന്നും ഇ-മെയിലുകളും ആശയവിനിമയങ്ങളും ഉൾപ്പെടെ ഒട്ടേറെ തെളിവുകൾ നശിപ്പിക്കപ്പെട്ടതായും സ്വപ്ന പറഞ്ഞു. എല്ലാ തെളിവുകളും എൻഐഎ പിടിച്ചെടുത്തു. ഒരുപാട് തെളിവുകൾ അവർ നശിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് ലഭിച്ച എല്ലാ തെളിവുകളും എൻഫോഴ്സ്മെന്റിന് കൈമാറിയതായി സ്വപ്ന അറിയിച്ചു. മുഖ്യമന്ത്രി, കെ.ടി ജലീല്‍, ശിവശങ്കര്‍, കടകംപള്ളി സുരേന്ദ്രന്, കാന്തപുരം അബൂബക്കര്‍ എന്നിവര്‍ അടങ്ങിയ വിവിഐപി സംഘം മര്‍ക്കസിന്റെ ശൈഖ് സായിദ് ഇന്റര്‍നാഷനല്‍ പീസ് കോണ്‍ഫറന്‍സിനു വേണ്ടി…
ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത കുരങ്ങുപനിയുടെ മൂന്നാമത്തെ കേസ്; മൂന്ന് രോഗികളെയും കേരളത്തിൽ കണ്ടെത്തി
കൊച്ചി: ഇന്ത്യയിൽ കുരങ്ങുപനി ബാധിതരുടെ എണ്ണം വീണ്ടും കൂടി. രാജ്യത്ത് മൂന്നാമത്തെ കേസാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മലപ്പുറം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ മാസം ആറിനാണ് ഇദ്ദേഹം യുഎഇയില്‍ നിന്നെത്തിയത്. രോഗിയുമായി സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കി. ഇന്ത്യയില്‍ ആദ്യമായി മങ്കിപോക്സ് സ്ഥിരീകരിച്ചത് കേരളത്തിലാണ്. വിദേശത്ത് നിന്നെത്തിയ കൊല്ലം സ്വദേശിക്ക് ജൂലൈ 14നാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് കണ്ണൂരിലും മങ്കിപോക്സ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ ആരോഗ്യവകുപ്പ് കര്‍ശനമായ നിരീക്ഷണം ഏര്‍പ്പെടുത്തുകയായിരുന്നു. ഈ രോഗത്തിന് ഇരയായ മൂന്ന് രോഗികളും കേരളത്തിൽ നിന്നുള്ളവരാണെന്നതാണ് പ്രത്യേകത. കേസുകളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജാഗ്രതയിലാണ്. അടുത്തിടെ കേന്ദ്ര ഉന്നതതല സംഘത്തെ കേരളത്തിലേക്ക് അയച്ചിരുന്നു. 35 കാരനായ യുവാവിന് അണുബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്ജ് അറിയിച്ചു. പനിയെ തുടർന്ന് ജൂലൈ…
നീറ്റ് വിവാദം: വിദ്യാർത്ഥിനികളെ അടിവസ്ത്രം അഴിക്കാൻ നിർബന്ധിച്ച സംഭവത്തിൽ ഇതുവരെ ഏഴ് പേർ അറസ്റ്റിൽ
ജൂലൈ 17 ന് കൊല്ലം ജില്ലയിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ നടന്ന നീറ്റ് പരീക്ഷയ്ക്കിടെ, പരീക്ഷ എഴുതാൻ അനുവദിക്കുന്നതിന് സ്ത്രീകളോടും പെൺകുട്ടികളോടും അടിവസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ടതായി ആരോപണം. എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് നടപടി. കൊല്ലം: കേരളത്തിൽ നടന്ന ദേശീയ യോഗ്യതാ-പ്രവേശന പരീക്ഷ (നീറ്റ്) യ്ക്കിടെ വിദ്യാർത്ഥിനികളെ നിർബന്ധിച്ച് അടിവസ്ത്രം അഴിപ്പിച്ചതിന് രണ്ട് പേരെ കൂടി പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ നടന്ന നീറ്റ് പരീക്ഷയുടെ സൂപ്പർവൈസറെയും പരീക്ഷാ കോഓർഡിനേറ്ററെയും ചോദ്യം ചെയ്തതിന് ശേഷമാണ് വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. നേരത്തെ ജൂലൈ 19ന് നീറ്റ് പരീക്ഷയ്ക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ച് സ്ത്രീകളെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ മൂന്ന് പേർ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) സേവനമനുഷ്ഠിക്കുന്ന ഒരു…
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തീക്കൊള്ളികൊണ്ട് തല ചൊറിയുന്നു: ഷാഫി പറമ്പില്‍
തിരുവനന്തപുരം: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ബിജെപിയും തീക്കൊള്ളികൊണ്ടാണ് തല ചൊറിയുന്നതെന്നും, അതിന്റെ ഫലം അവര്‍ അനുഭവിക്കേണ്ടിവരുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. സോണിയാ ഗാന്ധിക്കെതിരായ ഇ.ഡി.യുടെ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തിരുവനന്തപുരത്ത് ട്രെയിൻ തടഞ്ഞതിന് പിന്നാലെയാണ് പ്രതികരണം. രാജ്യത്തെ എല്ലാ കേന്ദ്ര ഏജൻസികളെയും, പ്രത്യേകിച്ച് ഇഡിയെയും കേന്ദ്ര സർക്കാർ ആർഎസ്എസിന്റെ കളിപ്പാട്ടങ്ങളാക്കി മാറ്റി. ഒരു രൂപയുടെ സാമ്പത്തിക ഇടപാട് പോലും നടക്കാത്ത കേസാണിതെന്ന് ഷാഫി പറഞ്ഞു. രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരായ നടപടി പ്രതിപക്ഷത്തോടുള്ള പകയല്ലാതെ മറ്റൊന്നുമല്ല. ബിജെപിയുടെ പോഷക സംഘടനയാണ് ഇ ഡി. ഇതിന്റെ മുന്നിലൊന്നും രാജ്യത്തെ പ്രതിപക്ഷവും ജനാധിപത്യ ശക്തികളും മുട്ടുമടക്കില്ലെന്നും സമരങ്ങളുമായി മുന്നോട്ട് പോകുമെന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു. ഷാഫി പറമ്പിൽ എം.എൽ.എയുടെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് ട്രെയിൻ തടഞ്ഞത്. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. ഡല്‍ഹി ശിവാജി ബ്രിജ് സ്റ്റേഷനില്‍ മൂന്ന്…
ബസിംഗ ഫാമിലി ഫെസ്റ്റിവൽ: സീ കേരളം പ്രേക്ഷകർക്ക് കൈ നിറയെ സമ്മാനങ്ങൾ നേടാൻ സുവർണാവസരം
ബസിംഗ ഫാമിലി ഫെസ്റ്റിവലിന്റെ ആദ്യ എപ്പിസോഡ് സീ കേരളം ചാനൽ കണ്ടു വീട്ടിലിരുന്നു മത്സരിച്ചു വിജയിക്കുന്ന ടി വി പ്രേക്ഷകർക്ക് 5 ലക്ഷം രൂപ വിലയുള്ള റെനോ ക്വിഡ് കാർ സമ്മാനമായി നേടാം കൊച്ചി: സീ കേരളം ടെലിവിഷന്‍ ചാനലിന്റെ പ്രേക്ഷകരായ മലയാളി കുടുംബങ്ങൾക്ക് ഇനി ഉത്സവകാലം. ജൂലായ് 24 മുതൽ സീ കേരളം ചാനലിൽ സംപ്രേഷണം ആരംഭിക്കുന്ന ബസിംഗ ഫാമിലി ഫെസ്റ്റിവൽ വേറിട്ട ആശയങ്ങളും പുതുമയേറിയ ഗെയിമുകളുമായാണ് കുടുംബ പ്രേക്ഷകർക്കായി ഒരുങ്ങുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന കുടുംബങ്ങൾ മത്സരിക്കുന്നതോടൊപ്പം തന്നെ സംപ്രേഷണ വേളയിൽ കാഴ്ചക്കാർക്കും ബസിംഗ ആപ്പ് വഴി മത്സരിച്ച് സമ്മാനങ്ങൾ നേടാനുമുള്ള അവസരം ലഭിക്കുകയും ചെയ്യുന്നു. ഗെയിം ഷോയിൽ എടുത്തു പറയേണ്ട ഒരു കാര്യം തിരഞ്ഞെടുക്കപ്പെടുന്ന കുടുംബങ്ങളിലിൽ നിന്നുള്ള മത്സരാർത്ഥികൾക്ക് സീ കേരളം സ്റ്റുഡിയോയിൽ തയ്യാറാക്കിയിട്ടുള്ള ഗ്ലോബിനുള്ളിൽ പ്രവേശിക്കാനുള്ള അവസരം ലഭിക്കുന്നുവെന്നതാണ്. കൂടാതെ മികച്ച പ്രകടനങ്ങളിലൂടെ നിരവധി…
വിമാനത്തിനകത്ത് യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ മുഖത്തടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു; ഇ പി ജയരാജനെതിരെ എഫ് ഐ ആര്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ വിമാനത്തിനകത്തു വെച്ച് ഇ.പി. ജയരാജൻ മർദിച്ചതായി എഫ്ഐആർ. ഇപി ജയരാജനെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നവീന്റെ മുഖത്ത് ഇ.പി. ജയരാജൻ ഇടിച്ചതായും ഫർസീൻ മജീദിനെ കഴുത്തിനു പിടിച്ച് ഞെരിച്ചതായും എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിക്കു മുന്നില്‍ വച്ച് പ്രതിഷേധക്കാറായോ എന്ന് ആക്രോശിച്ചെന്നും എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍ കേസെടുക്കാന്‍ തിരുവനന്തപുരം ജെഎഫ്എംസി കോടതി (രണ്ട്) ജഡ്ജി ലെനി തോമസ് ഉത്തരവിട്ടതിനെത്തുടര്‍ന്നാണ് ജയരാജനെതിരെ തിരുവനന്തപുരം വലിയതുറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുഖ്യമന്ത്രിയുടെ ഗണ്മാന് അനില്‍കുമാര്‍, പിഎ സുനീഷ് എന്നിവര്‍ക്കെതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വധശ്രമം, മനഃപൂര്‍വ്വമല്ലാത്ത നരഹത്യാശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കണ്ണൂരില്‍ നിന്നും…
കെ കെ രമ എംഎല്‍എയ്ക്കെതിരെ എം എം മണി നടത്തിയ പരാമർശം അനുചിതമാണെന്ന് സ്പീക്കർ; എംഎം മണി പ്രസ്താവന പിൻവലിച്ചു
തിരുവനന്തപുരം: നിയമസഭയിൽ കെ.കെ.രമ എംഎല്‍എയെ അധിക്ഷേപിച്ചുകൊണ്ടുള്ള സി.പി.എം എം.എൽ.എ എം.എം മണിയുടെ പരാമർശം അനുചിതവും സ്വീകാര്യവുമല്ലെന്ന് സ്പീക്കർ എം.ബി രാജേഷിന്റെ റൂളിംഗ്. ജീവിത സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി. അംഗം സ്വയം തിരുത്തണമെന്നും അദ്ദേഹം നിർദേശിച്ചു. തുടർന്ന് സ്പീക്കറുടെ നിർദേശം അംഗീകരിച്ച എംഎം മണി പ്രസ്താവന പിൻവലിക്കുന്നതായി സഭയെ അറിയിച്ചു. കമ്മ്യൂണിസ്റ്റുകാരനായ താന്‍ ‘വിധി’ എന്ന പദപ്രയോഗം ഉപയോഗിക്കേണ്ടിയിരുന്നില്ലെന്നും എംഎം മണി പറഞ്ഞു. കെകെ രമയെ ‘വിധി വിധവയാക്കി’ എന്ന പരാമർശമാണ് മണി പിൻവലിച്ചത്. ജൂൺ 14-നായിരുന്നു എം എം മണി വിവാദ പരാമര്‍ശം നടത്തിയത്. ‘ഫ്യൂഡൽ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്ന വാക്കുകളും പ്രയോഗങ്ങളും ആധുനിക ജനാധിപത്യ ലോകത്തിന്റെ മൂല്യങ്ങൾക്ക് വിരുദ്ധമായിരിക്കും. ആധുനിക ലോകത്ത് ആളുകളുടെ നിറം, ശാരീരിക സവിശേഷതകൾ, പരിമിതികൾ, തൊഴിൽ, കുടുംബ പശ്ചാത്തലം, ജാതി, മതം, ലിംഗപരമായ സവിശേഷതകൾ, ജീവിത സാഹചര്യങ്ങൾ എന്നിവയെ…
സ്വർണക്കടത്ത് കേസ് ബംഗളൂരു കോടതിയിലേക്ക് മാറ്റാൻ ഇഡി സുപ്രീം കോടതിയെ സമീപിച്ചു
കൊച്ചി: കേരളത്തിലെ സ്വർണക്കടത്ത് കേസ് ബെംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബുധനാഴ്ച സുപ്രീം കോടതിയെ സമീപിച്ചു. പിണറായി സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നതാണ് ഇഡിയുടെ പുതിയ നീക്കം. “ഇപ്പോൾ, കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ഈ നീക്കത്തിന്റെ പേരിൽ എനിക്ക് ഇഡിയിൽ പൂർണ വിശ്വാസമുണ്ട്. ഇവിടെ അന്വേഷണം നടത്തിയാൽ സത്യം പുറത്തുവരുമെന്ന പ്രതീക്ഷയില്ല. എന്റെ കുറ്റസമ്മത പ്രസ്താവനയിൽ ഞാൻ നൽകിയതെല്ലാം അറിയാൻ ഈ സംവിധാനം ഉപയോഗിക്കുന്നതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ ടെൻഷനിലാണ്,” ഈ നീക്കത്തെ സ്വാഗതം ചെയ്തുകൊണ്ട് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. ജൂണിൽ മജിസ്ട്രേറ്റിന് മുമ്പാകെ ക്രിമിനൽ പ്രൊസീജ്യർ കോഡിന്റെ 164 (5) പ്രകാരം സ്വപ്ന സുരേഷ് കുറ്റസമ്മത മൊഴി നൽകിയിരുന്നു. മുൻ മന്ത്രിയും നിലവിലെ നിയമസഭാംഗവുമായ കെടി ജലീലിനെതിരായ എല്ലാ രേഖകളും വ്യാഴാഴ്ച തന്റെ അഭിഭാഷകന് സമർപ്പിക്കുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.…
