ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചു; പി.സി ജോര്‍ജിനെതിരെ തുടര്‍ നടപടിയുമായി പോലീസ് കോടതിയിലേക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹിന്ദു മഹാസമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലെ കേസില്‍ മുന്‍ എംഎല്‍എ പി.സി. ജോര്‍ജിന്റെ ജാമ്യം റദ്ദാക്കാന്‍ നടപടികളുമായി പോലീസ്. ജാമ്യ ഉത്തരവിന്റെ പകര്‍പ്പ് പരിശോധിച്ചു ജില്ലാ കോടതിയേയോ ഹൈക്കോടതിയേയോ സമീപിക്കാനാണ് പോലീസ് നീക്കം. നിയമോപദേശം തേടി ആകും നടപടി. സര്‍ക്കാര്‍ വാദം കേള്‍ക്കാതെയാണ് ജാമ്യം നല്‍കിയത് എന്നതും ഹര്‍ജിയില്‍ ഉന്നയിക്കും.അതേസമയം വിവാദമായ കേസില്‍ മജിസ്ട്രേറ്റിന് മുന്നില്‍ സര്‍ക്കാര്‍ വാദം പറയേണ്ട പബ്ലിക് പ്രോസിക്യൂട്ടര്‍ എത്താതിരുന്നത് വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്. കോടതിക്കു ജാമ്യം നല്കാവുന്ന ഐപിസി 153 എ, 295 എ എന്നീ വകുപ്പുകള്‍ പ്രകാരം പോലീസ് സ്വമേധയായാണ് കേസെടുത്തത്. ഞായറാഴ്ച പുലര്‍ച്ചെ നാലോടെ ഫോര്‍ട്ട് സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഈരാറ്റുപേട്ടയില്‍ ജോര്‍ജിന്റെ വസതിയിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പി.സി. ജോര്‍ജിന്റെ വാഹനത്തില്‍ മകന്‍ ഷോണ്‍ ജോര്‍ജിനൊപ്പമാണ് തിരുവനന്തപുരത്തേക്കു കൊണ്ടുവന്നത്. ജോര്‍ജിനെ കസ്റ്റഡിയിലെടുത്തുവെന്ന വാര്‍ത്ത പുറത്തു വന്നതോടെ അനുകൂലിച്ചും…

ഒമാനില്‍ മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു; ആലപ്പുഴ സ്വദേശിയായ നഴ്‌സ് മരിച്ചു; 7 പേര്‍ക്ക് പരിക്ക്

മസ്‌കറ്റ്: യുഎഇയില്‍നിന്ന് ഒമാനിലെത്തിയ മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് യുവതി മരിച്ചു. ആലപ്പുഴ കായകുളം ചേപ്പാട് സ്വദേശിനി പള്ളിതെക്കേതില്‍ ശാലോമില്‍ തോമസിന്റെ മകള്‍ ഷേബ മേരി (33) ആണ് മരിച്ചത്. ഏഴു പേര്‍ക്ക് പരിക്കേറ്റു. അല്‍ വുസ്ത ഗവര്‍ണറേറ്റിലെ ഹൈമയില്‍ ഞായറാഴ്ച പുലര്‍ച്ചെ ഇവര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞായിരുന്നു അപകടം.അബുദാബി ക്ലീവ് ലാന്‍ഡ് ആശുപത്രിയിലെ നഴ്‌സായ ഷേബ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് ഒമാനില്‍ എത്തിയത്. ഭര്‍ത്താവ് ശാന്തിനിവാസില്‍ സജിമോന്‍ അബുദാബിയില്‍ സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥനാണ്.    

ഷവര്‍മയില്‍നിന്നും ഭക്ഷ്യവിഷബാധ: ജീവനക്കാര്‍ കസ്റ്റഡിയില്‍; ഉടമ വിദേശത്ത്, വാഹനം കത്തിച്ച നിലയില്‍

കാസര്‍ഗോഡ്: ഷവര്‍മയില്‍നിന്നും ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ രണ്ട് ജീവനക്കാര്‍ കസ്റ്റഡിയില്‍. നേപ്പാള്‍ സ്വദേശി സന്ദേശ് റായ്, മാനേജിംഗ് പാര്‍ട്ണര്‍ എം. അനക്‌സ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സ്ഥാപത്തിനെതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കടയുടെ ഉടമ ഗള്‍ഫിലാണ്. ഇയാളെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യുന്ന കാര്യം പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. അതിനിടെ, കടയുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്ക് അജ്ഞാതര്‍ ഇന്നലെ രാത്രി തീയിട്ടു. കണ്ണൂര്‍ കരിവെള്ളൂര്‍ പെരളത്തെ പരേതനായ നാരായണന്‍-പ്രസന്ന ദന്പതികളുടെ ഏകമകള്‍ ദേവനന്ദ (16) ആണ് ഷവര്‍മയില്‍നിന്നും ഭക്ഷ്യവിഷബാധയേറ്റ് മരിച്ചിരുന്നു. കരിവെള്ളൂര്‍ എ.വി. സ്മാരക ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്.<br> <br> 29നു വൈകുന്നേരത്തോടെയാണ് ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവെ ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഐഡിയല്‍ കൂള്‍ബാര്‍ ആന്‍ഡ് ഫുഡ് പോയിന്റ് എന്ന സ്ഥാപനത്തില്‍നിന്നും ചിക്കന്‍ ഷവര്‍മ കഴിച്ചത്. 30 മുതല്‍ ഛര്‍ദ്ദിയും വയറിളക്കവും പനിയും അനുഭവപ്പെട്ടു. ഞായറാഴ്ച…

പെരുന്നാള്‍ നിലാവ് നാട്ടില്‍ പ്രകാശനം ചെയ്തു

ആഘോഷങ്ങളെ മാനവ സൗഹൃദത്തിന്റെ അടയാളങ്ങളാക്കുക മങ്കട: ആഘോഷങ്ങളെ മാനവ സൗഹൃദത്തിന്റെ അടയാളങ്ങളാക്കി സമൂഹത്തില്‍ സ്നേഹവും സൗഹാര്‍ദ്ധവും ശക്തിപ്പെടുത്താന്‍ പ്രയോജനപ്പെടുത്തണമെന്ന് ബിസിനസ് കേരള ചെയര്‍മാന്‍ നൗഷാദ് ഇ.പി. അഭിപ്രായപ്പെട്ടു. സാമൂഹ്യ സൗഹാര്‍ദ്ധവും ഏക മാനവികതയും ഉദ്‌ഘോഷിച്ച് ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മീഡിയ പ്‌ളസ് പസിദ്ധീകരിച്ച പെരുന്നാള്‍ നിലാവിന്റെ നാട്ടിലെ പ്രകാശനം മങ്കട കെ.പി. മാളില്‍ നടന്ന ചടങ്ങില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലുഷമായ സമകാലിക സാഹചര്യത്തില്‍ പ്രവാസ ലോകത്തുനിന്നും ഒരുമയുടേയും ഐക്യത്തിന്റേയും ശബ്ദങ്ങള്‍ പ്രതിധ്വനിക്കുന്നത് ആശാവഹമാണെന്നും ഇത്തരം സംരംഭങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യരെ കൂടുതല്‍ അടുപ്പിക്കാനും സാമൂഹ്യ സൗഹാര്‍ദ്ധവും സഹകരണവും മെച്ചപ്പെടുത്താനുമുള്ള സോദ്ദേശ്യ ശ്രമങ്ങള്‍ ശ്‌ളാഘനീയമാണെന്നും ഇത്തരം സംരംഭങ്ങളെ ശക്തിപ്പെടുത്തണമെന്നും പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങിയ ഗ്രീന്‍ ജോബ്‌സ് റിക്രൂട്ട്‌മെന്റ് കണ്‍സല്‍ട്ടന്‍സി സര്‍വീസസ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദലി കെ. ഷാനു അഭിപ്രായപ്പെട്ടു. വൈറ്റ് മാര്‍ട്ട് മങ്കട…

ഭക്ഷ്യവിഷബാധ: കാസര്‍ഗോഡ് കൂടുതല്‍ പേര്‍ ആശുപത്രിയില്‍; അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി

കാസര്‍ഗോഡ്: ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം വര്‍ധിച്ചു. ഇതുവരെ 31 പേരാണ് ചികിത്സതേടി ആശുപത്രിയിലെത്തിയിരിക്കുന്നത്. ചെറുവത്തൂരിലെ കൂള്‍ബാറില്‍ നിന്നും ഷവര്‍മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനവ്യാപകമായി പരിശോധന നടത്തുമെന്ന് മന്ത്രി എം.വി.ഗോവിന്ദന്‍ പ്രതികരിച്ചു. നിയമം ലംഘിച്ചുള്ള ഭക്ഷ്യവില്‍പ്പന നേരത്തെയുമുണ്ടായിരുന്നുവെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, ഭക്ഷ്യവിഷബാധയേറ്റ് ഒരു വിദ്യാര്‍ഥിനി മരിച്ചിരുന്നു. ചെറുവത്തൂര്‍ സ്വദേശിനി ദേവനന്ദ(16) ആണ് മരിച്ചത്. തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. അതേസമയം, വെള്ളി, ശനി ദിവസങ്ങളില്‍ ഈ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ച നിരവധിപ്പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട് ഷവര്‍മ കഴിച്ച് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. സ്ഥാപനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും…

നഗ്‌നചിത്രം കാട്ടി ഭീഷണിപ്പെടുത്തി; മന്ത്രി ചിഞ്ചുറാണിയുടെ ഗണ്‍മാനെതിരെ കേസ്

തിരുവനന്തപുരം: മന്ത്രി ചിഞ്ചു റാണിയുടെ ഗണ്‍മാനെതിരെ കേസ്. ഗണ്‍മാന്‍ സുജിത്തിനെതിരെയാണ് കേസ്. സ്ത്രീയെ നഗ്‌നചിത്രം കാട്ടി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

ഇന്ന് മാസപ്പിറവി കണ്ടില്ല; സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ച

കോഴിക്കോട്: സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ മറ്റെന്നാള്‍. ഇന്ന് മാസപ്പിറവി കണ്ടില്ല. കോഴിക്കോട് ഖാസിയാണ് ഇക്കാര്യം അറിയിച്ചത്. ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ചയാണെന്ന് സാദിഖലി ശിഹാബ് തങ്ങളും വ്യക്തമാക്കി.  

ആത്മകഥയിലെ പരാമര്‍ശത്തില്‍ മാപ്പ് പറയണം; ടിക്കാറാം മീണയ്ക്ക് പി. ശശിയുടെ നോട്ടീസ്

തിരുവനന്തപുരം: മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്കെതിരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി വക്കീല്‍ നോട്ടീസ് അയച്ചു. മീണയുടെ ആത്മകഥയിലെ പരാമര്‍ശത്തിനെതിരെയാണ് നോട്ടീസ് അയച്ചത്. മാപ്പ് പറഞ്ഞില്ലെങ്കില്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് നോട്ടീസിലെ ആവശ്യം. തന്നെക്കുറിച്ചുള്ള പരാമര്‍ശങ്ങളടങ്ങിയ ആത്മകഥ പ്രസിദ്ധീകരിക്കരുതെന്നും ശശി ആവശ്യപ്പെട്ടു. തൃശൂര്‍ ജില്ലാ കളക്ടറായിരിക്കെ വ്യാജക്കള്ള് നിര്‍മാതാക്കള്‍ക്കെതിരേ നടപടിയെടുത്തതിന്റെ പേരില്‍ അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി. ശശി ഇടപെട്ട് തന്നെ സ്ഥലം മാറ്റിയെന്നും പിന്നീടു വേട്ടയാടിയെന്നുമാണ് ടിക്കാറാം മീണയുടെ ആത്മകഥയായ ‘തോല്‍ക്കില്ല ഞാന്‍’ എന്ന പുസ്തകത്തില്‍ പറയുന്നത്. തൃശൂര്‍ ജില്ലാ കളക്ടറായിരിക്കേ വ്യാജ ക്കള്ള് നിര്‍മാതാക്കളെ പിടികൂടിയതിന് അന്നത്തെ എക്‌സൈസ് മന്ത്രി നേരിട്ടു വിളിച്ച് എതിര്‍പ്പ് അറിയിച്ചു. പിന്നാലെ തന്നെ സ്ഥലംമാറ്റി. കേസ് അട്ടിമറിക്കുന്നതിനായി അന്നത്തെ തൃശൂര്‍ ജില്ലാ പോലീസ് മേധാവിയായിരുന്ന ബി. സന്ധ്യക്കുമേല്‍ സമ്മര്‍ദം…

നിരപരാധിത്വം തെളിയിക്കുംവരെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍നിന്ന് വിജയ് ബാബു മാറിനില്‍ക്കും; ‘അമ്മ’യ്ക്ക് കത്ത്

കൊച്ചി: താര സംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍നിന്ന് പീഡനക്കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബു മാറിനില്‍ക്കും. നിരപരാധിത്വം തെളിയിക്കുന്നതുവരെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍നിന്ന് മാറിനില്‍ക്കുന്നുവെന്ന് വ്യക്തമാക്കി വിജയ് ബാബു കത്ത് നല്‍കിയിരുന്നു. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കും എന്നതിനാലാണ് മാറി നില്‍ക്കുന്നതെന്ന് കത്തില്‍ പറഞ്ഞിരുന്നു. കത്തിലെ ആവശ്യം അമ്മ ഭാരവാഹികള്‍ അംഗീകരിക്കുകയാണ് ചെയ്തിരിക്കുന്നത്. അമ്മ നേതൃത്വം വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയടക്കം വിജയ് ബാബുവിനെതിരെ നടപടിക്ക് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. അതിനിടെ, അമ്മയുടെ വാര്‍ഷിക പൊതുയോഗത്തിനിടെ യോഗ നടപടികള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട് ഷമ്മി തിലകനെതിരെയുള്ള പരാതിയില്‍ അച്ചടക്ക സമിതിക്ക് മുന്നില്‍ അദ്ദേഹം 17 ന് ഹാജരാകണമെന്ന് നേതൃത്വം നിര്‍ദ്ദേശിച്ചു. ഞായറാഴ്ച ഹാജരാകാന്‍ ഷമ്മി തിലകനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹാജരാകുന്നതിന് കൂടുതല്‍ സമയം ഷമ്മി തിലകന്‍ ആവശ്യപ്പെട്ടു.…

സ്വത്ത് തര്‍ക്കം; അനുജന്റെ മര്‍ദനമേറ്റ ജ്യേഷ്ഠന്‍ മരിച്ചു

കോഴിക്കോട്: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരന്റെ മര്‍ദനമേറ്റ് ചികിത്സയില്‍ കഴിഞ്ഞ ജ്യേഷ്ഠന്‍ മരിച്ചു. കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശി ചന്ദ്രഹാസനാണ് മരിച്ചത്.രണ്ട് ദിവസം മുന്‍പായിരുന്നു സംഭവം. തലയ്ക്ക് അടിയേറ്റ് ഗുരുതര പരക്കുകളോടെ ചന്ദ്രഹാസനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സഹോദരന്‍ പോലീസ് കസ്റ്റഡിയിലാണ്.