കുഞ്ഞിനെ കൊന്നത് അമ്മ നാട്ടിലെത്തുന്നത് അറിഞ്ഞത്; കുട്ടിയെ കിട്ടാതിരിക്കാന്‍ മനപൂര്‍വ്വം െകാന്നതെന്ന് അമ്മ

കൊച്ചി: മുത്തശ്ശിയുടെ കാമുകന്‍ ഹോട്ടലിലെ കുളിമുറിയില്‍ മുക്കിക്കൊന്ന ഒന്നര വയസ്സുകാരി നോറ മരിയ യാത്രയായത് അമ്മയെ അവസാനമായി കാണാനാവാതെ. കുട്ടികളെ ഉപയോഗിച്ച് മുത്തശ്ശി ലഹരി ഇടപാടുകള്‍ നടത്തുന്നതറിഞ്ഞാണ് കുട്ടികളുടെ അമ്മ ഡിക്‌സി ദുബായില്‍ നിന്നും നാട്ടിലെത്തിയത്. കുട്ടികളെ വിട്ടുകിട്ടാന്‍ ശിശുക്ഷേമ സമിതിയില്‍ പരാതി നല്‍കിയിരുന്നു. താന്‍ വരുന്നതറിഞ്ഞ് കുട്ടികളെ നല്‍കാതിരിക്കാന്‍ മനപൂര്‍വ്വം കൊന്നതാണെന്ന് ഡിക്‌സി പറയുന്നു. എനിക്കു കിട്ടാതിരിക്കാന്‍ അവര്‍ മനഃപൂര്‍വം കൊന്നതാണ് എന്റെ കുഞ്ഞിനെ. നാട്ടിലേക്കു വന്നാല്‍ അവളെ കാണില്ലെന്നു ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍, കൊന്നുകളയുമെന്നു കരുതിയില്ല. കഴിഞ്ഞ 6ന് നാട്ടില്‍ വരാനിരുന്നതാണ്. എന്നാല്‍ കഫെറ്റീരിയയില്‍ ഒപ്പം ജോലി നോക്കിയിരുന്ന ആള്‍ നാട്ടില്‍ പോയതിനാല്‍ അവധി കിട്ടി യില്ല. വരാന്‍ പറ്റിയിരുന്നെങ്കില്‍ എന്റെ മകള്‍ക്ക് ഈ ഗതി വരുമായിരുന്നില്ല’… നോറയുടെ അമ്മ ഡിക്‌സിയുടെ കണ്ണീരടങ്ങുന്നില്ല. മകളുടെ ചേതനയറ്റ ശരീരം കണ്ടു തളര്‍ന്നു വീണതാണു ഡിക്‌സി.…

കുഞ്ഞിനെ കൊന്ന സംഭവം: മുത്തശ്ശിക്ക് പലരുമായി ബന്ധം, ലഹരി ഇടപാട്, കുഞ്ഞുങ്ങളെ മറയാക്കിയിരുന്നു

കൊച്ചി: കുഞ്ഞിനെ ഹോട്ടല്‍ മുറിയിലെ ബക്കറ്റില്‍ മുക്കിക്കൊന്ന കേസില്‍ സംശയ നിഴലില്‍ നില്‍ക്കുന്ന മുത്തശ്ശി സിപ്‌സിക്ക് മറ്റു പലരുമായും വഴിവിട്ട ബന്ധമുണ്ടെന്ന് പോലീസിന്റെ കണ്ടെത്തല്‍. ഇതിലുള്ള അസംതൃപ്തി മൂലമാണു താന്‍ സിപ്‌സിയുമായി അകന്നതെന്നാണു കാമുകന്‍ ജോണ്‍ ബിനോയ് ഡിക്രൂസ് മൊഴി കൊടുത്തത്. കൊല്ലപ്പെട്ട നോറയുടെ പിതാവ് സജീവും അമ്മൂമ്മ സിപ്‌സിയും ക്രിമിനല്‍ പശ്ചാത്തലമുള്ളവരെന്നു പൊലീസ് പറയുന്നു. ഒട്ടേറെ മോഷണ, ലഹരി മരുന്നു കേസുകളിലെ പ്രതികളാണ് ഇരുവരും. തന്റെ ലഹരി മരുന്ന് ഇടപാടുകള്‍ക്കു മറയായാണു സിപ്‌സി കുട്ടികളെ ഉപയോഗിച്ചിരുന്നത്. അതിനാല്‍തന്നെ ഇവരുടെ യാത്രകളില്‍ കുട്ടികളെയും കൂടെ കൊണ്ടുപോകും. ഹോട്ടലുകളില്‍ പലര്‍ക്കുമൊപ്പം റൂമെടുത്തു താമസിക്കുമ്പോഴും കുട്ടിളെ ഒപ്പം കൂട്ടുന്നതായിരുന്നു രീതി. കാണുന്നവര്‍ക്കു സംശയം തോന്നാതിരിക്കാനുള്ള തന്ത്രമായിരുന്നു ഇത്. ഇവരുടെ നടപടികളെ എതിര്‍ത്തിരുന്ന കുട്ടികളുടെ മാതാവ് ഡിക്‌സി, ഗത്യന്തരമില്ലാതെ ഭര്‍ത്താവുമൊത്തുള്ള ജീവിതം മതിയാക്കി സ്വന്തം വീട്ടിലേക്കു മടങ്ങുകയായിരുന്നു. എന്നാല്‍ കുട്ടികളെ ഡിക്‌സിക്കു…

കോഴിക്കോട് ചൂരക്കണ്ടി മലമകുളില്‍ യുവാവും പത്താം ക്ലാസ് വിദ്യാര്‍ഥിനിയും ഒരേ ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍

കോഴിക്കോട്: മരുമല ചുരക്കണ്ടി മലമകുളില്‍ യുവാവനേയും പത്താം ക്ലാസ് വിദ്യാര്‍ഥിനിയേയും ഒരേ ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കിനാലൂര്‍ പൂളക്കണ്ടി തൊട്ടല്‍ മീത്തല്‍ പരേതനായ അനില്‍ കുമാറിന്റെ മകന്‍ അഭിനവ് (20), താമരശ്ശേരി അണ്ടോണ പുല്ലോറക്കുന്നുമ്മല്‍ ഗിരീഷ് ബാബുവിന്റെ മകള്‍ ശ്രീലക്ഷ്മി (15) എന്നിവരെയാണ് ഇന്നു പുലര്‍ച്ചയോടെ മരിച്ചനിലയില്‍ കണ്ടെത്തിയത്. താമരശ്ശേരി കോരങ്ങാട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ശ്രീലക്ഷ്മി. ശ്രീലക്ഷ്മിയെ ഇന്നലെ വൈകിട്ട് മുതല്‍ കാണാതായിരുന്നു. കോരങ്ങാട് ചപ്പാത്തി കമ്പനിയിലെ ജീവനക്കാരനായിരുന്നു അഭിനവ്. മരക്കൊമ്പില്‍ തൂക്കിയിട്ട ഷാളിന്റെ രണ്ടറ്റത്തായാണു ഇരുവരും തൂങ്ങിമരിച്ചത്. അഭിനവും ശ്രീലക്ഷ്മിയും പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പൊലീസ് പരിശോധനകള്‍ക്കു ശേഷം മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

മീഡിയ വണ്‍ വിലക്ക്: എല്ലാ ഫയലുകളും ഹാജരാക്കാന്‍ കേന്ദ്രത്തിന് സുപ്രീം കോടതി നിര്‍ദേശം; ചൊവ്വാഴ്ച വാദം കേള്‍ക്കും

ന്യൂഡല്‍ഹി: മീഡിയ വണ്‍ ചാനലിന് ലൈസന്‍സ് പുതുക്കി നല്‍കാത്തതിന് കാരണമായ എല്ലാ ഫയലുകളും ഹാജരാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡും എഡിറ്റര്‍ പ്രമോദ് രാമന്‍ ഉള്‍പ്പടെ ചാനലിലെ മൂന്ന് ജീവനക്കാരും നല്‍കിയ ഹര്‍ജിയില്‍ ആണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. ഹര്‍ജികളിലും സ്റ്റേ ആവശ്യത്തിലും അടുത്ത ചൊവ്വാഴ്ച്ച കോടതി വാദം കേള്‍ക്കും. ഹൈക്കോടതി വിധിയോടെ മീഡിയ വണ്‍ ചാനല്‍ നിലവില്‍ അടച്ച് പൂട്ടിയിരിക്കുകയാണെന്ന് മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി കോടതിയില്‍ ചൂണ്ടിക്കാട്ടി. മുന്നൂറില്‍ അധികം ജീവനക്കാര്‍ക്ക് ശമ്പളം ഉള്‍പ്പടെ നല്‍കുന്നത് പ്രതിസന്ധിയിലാണ്. അതിനാല്‍ അടിയന്തിരമായി കോടതിയുടെ ഇടപെടല്‍ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹൈക്കോടതിയില്‍ ഡിവിഷന്‍ ബെഞ്ച് വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി നാല് ആഴ്ചയ്ക്ക് ശേഷമാണ് വിധി പ്രസ്താവിച്ചത് എന്ന് മാധ്യമം ബ്രോഡ്കാസ്റ്റിങ്…

ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ ആശ്വസിപ്പിച്ചവര്‍ക്ക് നന്ദിയറിയിച്ച് മകന്‍ മുഈനലി തങ്ങള്‍

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ ആശ്വസിപ്പിച്ച് കൂടെനിന്നവര്‍ക്ക് മകന്‍ മുഈനലി ശിഹാബ് തങ്ങള്‍ നന്ദിയറിയിച്ചു. മന്ത്രിമാര്‍, മതപണ്ഡിതര്‍, സാമൂഹിക സാംസ്‌കാരിക രംഗത്ത പ്രമുഖര്‍ തുടങ്ങി എല്ലാവര്‍ക്കും നന്ദിയറിയിച്ചു. ഖബറടക്കം തീരുമാനിച്ച സമയത്തില്‍ നിന്നും നേരത്തെ നടത്തിയതില്‍ ക്ഷമചോദിക്കുന്നുവെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. മുഈനലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:. പ്രിയപ്പെട്ട പിതാവിന്റെ വിയോഗത്തില്‍ കുടുംബാംഗങ്ങളെ പോലെ നിങ്ങളും അതീവ ദുഃഖിതരാണെന്നറിയാം. കുടുംബത്തിന്റെ വേദനയില്‍ നേരിട്ടും അല്ലാതെയും ആശ്വസിപ്പിക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്ത എല്ലാ സുമനസ്സുകള്‍ക്കും നന്ദി. ബഹു: മുഖ്യമന്ത്രി മുതല്‍ ശ്രീ: രാഹുല്‍ ഗാന്ധി, മതപണ്ഡിതര്‍, മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, വിവിധ കക്ഷി നേതാക്കള്‍, പ്രയാസപ്പെട്ട് ട്രാഫിക് നിയന്ത്രിച്ച പോലീസ് ഉദ്യോഗസ്ഥര്‍, വൈറ്റ് ഗാര്‍ഡ്, വിഖായ, വാപ്പയെ ചികിത്സിച്ച ഡോക്ടര്‍മാര്‍, പരിചരിച്ച നഴ്സുമാര്‍… ഇതിലെല്ലാമുപരി അഭിവന്ദ്യ പിതാവിനെ ഹൃദയത്തില്‍…

വര്‍ക്കലയിലെ തീപിടുത്തം: ബൈക്കില്‍നിന്ന് പടര്‍ന്ന തീ ടാങ്ക് പൊട്ടി ആളിപ്പടര്‍ന്നു

വര്‍ക്കല: അയന്തിയില്‍ അഞ്ചുപേര്‍ മരിച്ച സംഭവത്തില്‍ വീട്ടിലേക്ക് തീ പടര്‍ന്നത് ബൈക്കില്‍നിന്നെന്ന് പ്രാഥമിക നിഗമനം. പോലീസിനു ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്നും വീട്ടിലെ കാര്‍പോര്‍ച്ചിലെ ബൈക്കിലാണ് തീ ആദ്യം കാണുന്നത്. ബൈക്കിന്റെ ടാങ്ക് പൊട്ടി തീ ആളിപ്പടരുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. തൊട്ടടുത്തുള്ള വീടുകളിലെ സി.സി.ടി.വി.കള്‍ പരിശോധിച്ചപ്പോഴാണ് ഈ ദൃശ്യങ്ങള്‍ ലഭിച്ചത്. പുലര്‍ച്ചെ 1.46-നാണ് തീ കത്തുന്നതായി സി.സി.ടി.വി.യില്‍ കാണുന്നത്. അഞ്ചു മിനിറ്റ് കഴിഞ്ഞ് തീ വീടിന്റെ ഭാഗത്തേക്കു പടരുന്നതും കാണാം. പിന്നീട് ചെറിയ പൊട്ടിത്തെറിയോടെ വീട്ടിലേക്ക് തീ വ്യാപിക്കുന്നതും കാണാം. 25 മിനിറ്റ് ഴിഞ്ഞാണ് രക്ഷാപ്രവര്‍ത്തനം ആരംഭിക്കുന്നത്. താഴെനിന്നും മുകള്‍നിലയിലേക്കാണ് തീ വ്യാപിച്ചിട്ടുള്ളത്. പോര്‍ച്ചില്‍ ബൈക്കുകള്‍ ഇരുന്നതിന്റെ മുകള്‍ഭാഗത്ത് ഹോള്‍ഡര്‍ ഉണ്ടായിരുന്നു. അതില്‍ സ്പാര്‍ക്കുണ്ടായി തീ ബൈക്കിലേക്ക് എത്തിയതാണെന്നു സംശയിക്കുന്നു. തീപ്പിടിത്തമുണ്ടായ വീട്ടിലും സി.സി.ടി.വി. ക്യാമറകള്‍ ഉണ്ടായിരുന്നു. എന്നാല്‍, തീപ്പിടിത്തതില്‍ ഹാര്‍ഡ് ഡിസ്‌കിനു കേടുപാടുണ്ടായി. ഇവയിലെ ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ ഫൊറന്‍സിക്…

പാഴ്‌വസ്തു ശേഖരണത്തിനായി ‘ആക്രി കട’ ആപ്പുമായി കേരള സ്ക്രാപ്പ് മര്‍ച്ചന്റ്സ് അസ്സോസിയേഷൻ

തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെ പാഴ്‌വസ്തുക്കൾ ശേഖരിച്ചു പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിൽ പുനരുപയോഗം ചെയ്യുന്ന പ്രവൃത്തിയിൽ വ്യാപൃതരായ കേരള സ്ക്രാപ്പ് മെർച്ചന്റ്സ് അസ്സോസിയേഷൻ (കെ.എസ്.എം.എ) വിവര സാങ്കേതിക വിദ്യയുടെ അതിനൂതനമായ സംവിധാനങ്ങൾ ഉപയോഗിച്ചു വികസിപ്പിച്ച ‘ആക്രി കട’ എന്ന മൊബൈൽ അപ്ലിക്കേഷൻ പുറത്തിറക്കി. പാഴ് വസ്തുക്കൾ കെട്ടിക്കിടക്കുന്നത് മൂലം ദുരിതമനുഭവിക്കുന്ന പൊതുസമൂഹത്തെയും കെ.എസ്.എം.എ അംഗങ്ങളെയും തമ്മിൽ കൂട്ടിയിണക്കാനുള്ള ശ്രമത്തിന്റെ ആദ്യ പടിയായാണ് ‘ആക്രി കട’ ആപ്പ് അവതരിപ്പിച്ചത്. തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, ആക്രി കട ആപ്പും വെബ്സൈറ്റും ഉത്ഘാടനം ചെയ്തു. വീടുകളിലെയും മറ്റും പാഴ്‌വസ്തുക്കൾ എങ്ങനെ കൃത്യമായി നിർമാർജനം ചെയ്യണമെന്ന ആശങ്കയ്‌ക്ക് പരിഹാരമാണ് വളർന്നു വരുന്ന മേഖലയായ സ്ക്രാപ്പ് മർച്ചന്റ്‌സ് അസോസിയേഷന്റെ ‘ആക്രി കട’ എന്ന ആപ്ലിക്കേഷൻ എന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ പാഴ് വസ്തുവ്യാപാര മേഖലയിൽ…

എസ് ശ്രീശാന്ത് പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു

പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്ന് എല്ലാ അര്‍ത്ഥത്തിലും വിരമിക്കുന്നതായി എസ് ശ്രീശാന്ത് ബുധനാഴ്ച പ്രഖ്യാപിച്ചു. 2007ലെ ടി20 ലോകകപ്പിലും 2011ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും അംഗമായിരുന്ന ശ്രീശാന്ത്, പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി സോഷ്യൽ മീഡിയയിലൂടെയാണ് അറിയിച്ചത്. അടുത്തിടെ രഞ്ജി ട്രോഫിയിൽ കേരളത്തിനായി കളിച്ചിരുന്നു. എന്നാൽ, പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇത്തവണത്തെ ഐപിഎൽ 2022 ലേലത്തിൽ ശ്രീശാന്തിനെ ഒരു ടീമും വാങ്ങിയില്ല. ഇന്ത്യക്കായി 27 ടെസ്റ്റുകളിലും 53 ഏകദിനങ്ങളിലും യഥാക്രമം 87 വിക്കറ്റുകളും 75 വിക്കറ്റുകളും ഫാസ്റ്റ് ബൗളർ നേടിയിട്ടുണ്ട്. ഇതുകൂടാതെ 10 ടി20 രാജ്യാന്തര മത്സരങ്ങളിൽ നിന്ന് ഏഴു വിക്കറ്റുകളും താരത്തിന്റെ അക്കൗണ്ടിലുണ്ട്. സോഷ്യൽ മീഡിയയിൽ പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്ന വിവരം നൽകി ശ്രീശാന്ത് എഴുതി, “അടുത്ത തലമുറയിലെ ക്രിക്കറ്റ് താരങ്ങൾക്ക്.. എന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറയാൻ ഞാൻ തീരുമാനിച്ചു. ഈ…

അമ്മൂമ്മയുടെ കാമുകന്‍ ഹോട്ടല്‍ മുറിയില്‍ മുക്കിക്കൊലപ്പെടുത്തിയ ഒന്നര വയസ്സുകാരിയുടെ സംസ്‌കാരം നടത്തി

കൊച്ചി: ഹോട്ടലില്‍ അമ്മൂമ്മയുടെ സുഹൃത്ത് വെള്ളത്തില്‍ മുക്കിക്കൊന്ന ഒന്നരവയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു. കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു സംസ്‌കാരം. അങ്കമാലി കോടുശേരി സ്വദേശികളായ സജീവിന്റെയും ഡിക്സിയുടെയും മകള്‍ ഒരുവയസും എട്ടുമാസവും പ്രായമുള്ള നോറ മരിയ ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരം 6.15 ഓടെ അങ്കമാലി കറുകുറ്റി സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയില്‍ നോറയുടെ സംസ്‌കാരം നടന്നു. കുട്ടിയുടെ അമ്മ വിദേശത്തുനിന്ന് എത്തിയിരുന്നു. തുടര്‍ന്ന് മൂത്തകുട്ടിയെ മാതാവിന്റെ സംരക്ഷണത്തില്‍ വിട്ടു. സംഭവത്തില്‍ സജീവിന്റെ അമ്മ സിപ്‌സി (52)യുടെ കാമുകനും പള്ളുരുത്തി സ്വദേശിയുമായി ജോണ്‍ ബിനോയ് ഡിക്രൂസിനെ (28) എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് നോറ മരിയ കൊല്ലപ്പെട്ടത്. കുട്ടിയെ ലോഡ്ജിലെ ശുചിമുറിയിലെ ബക്കറ്റില്‍ വെള്ളംനിറച്ച് തലകുനിച്ച് നിറുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. കുഞ്ഞിന്റെ അമ്മൂമ്മ സിപ്‌സി തന്നിലേക്ക്…

പ്ലസ് ടു: മൂന്നു പരീക്ഷകളുടെ തീയതികളില്‍ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷ തീയതിയില്‍ മാറ്റം. ഏപ്രില്‍ 18ന് നടക്കേണ്ട ഇംഗ്ലീഷ് പരീക്ഷ 23 ലേക്ക് മാറ്റി. ഏപ്രില്‍ 20 ന് നടക്കേണ്ട ഫിസിക്‌സ്, എക്കണോമിക്‌സ് പരീക്ഷകള്‍ 26ന് നടത്തും. ജെഇഇ പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് മാറ്റം. പരീക്ഷ സമയക്രമത്തില്‍ മാറ്റമില്ല.