തിരുവനന്തപുരം: കോണ്‍ഗ്രസുമായി കൂട്ടുകൂടിയാലും നരേന്ദ്രമോദി സര്‍ക്കാരിനെ തകര്‍ക്കണമെന്ന സിപിഎമ്മിന്റെ ആഗ്രഹം നടക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ബിജെപി സ്ഥാപക ദിനത്തോടനുബന്ധിച്ച് സംസ്ഥാന കാര്യാലയത്തില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് പറയുന്നത് മുഖ്യശത്രു ബിജെപിയാണെന്നാണ്. എന്നാല്‍ ബംഗാളിലെ അണികളെ പോലും സിപിഎമ്മിന് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സാധിക്കുന്നില്ല. മമത ബാനര്‍ജിയുടെ ഗുണ്ടകളില്‍ നിന്ന് രക്ഷപ്പെടാന്‍ അവര്‍ എത്തുന്നത് ബിജെപി ഓഫീസുകളിലാണ്. ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായി ബിജെപി മാറികഴിഞ്ഞു. 301 സീറ്റുകളുമായി ലോക്സഭയിലും 101 സീറ്റുകളോടെ രാജ്യസഭയിലും പാര്‍ട്ടി ഉജ്ജ്വലമായ നേട്ടം കൈവരിച്ചിരിക്കുകയാണ്. 18 സംസ്ഥാനങ്ങളില്‍ ബിജെപി സഖ്യമാണ് ഭരിക്കുന്നത്. ഒരു കാലത്ത് ഇന്ത്യ മുഴുവന്‍ അടക്കി ഭരിച്ച കോണ്‍ഗ്രസ് ഇന്ന് തകര്‍ന്ന് തരിപ്പണമായി കഴിഞ്ഞു. ഇന്ത്യയിലെ പ്രധാനപ്പെട്ട രാഷ്ട്രീയ കക്ഷികളായിരുന്ന ഇടതുപാര്‍ട്ടികള്‍ ഇന്ന് കേരളത്തില്‍ മാത്രമായി ഒതുങ്ങി. നരേന്ദ്രമോദി ഓരോ…
Category: KERALA
ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണം: പ്രതികള്‍ക്ക് ജാമ്യം
കൊച്ചി: കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ കൊലപാതക കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിതിനു പിന്നാലെ പ്രതികള്‍ക്ക് ജാമ്യം. നാല് പ്രതികള്‍ക്ക് ഇന്ന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കുന്നത്തുനാട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്ന് എന്നതുള്‍പ്പെടെയുള്ള ഉപാധികളോടെയാണ് ജാമ്യം. സിപിഎം കാവുങ്ങപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി പറാട്ട് ബീയാട്ട് അബ്ദുള്‍ റഹ്മാന്‍, സിപിഎം പ്രവര്‍ത്തകരും ചേലക്കുളം സ്വദേശികളുമായ പറാട്ട് സൈനുദ്ദീന്‍, നെടുങ്ങാടന്‍ ബഷീര്‍, വില്യപറമ്പില്‍ അസീസ് എന്നിവര്‍ക്കാണ് ജാമ്യം.
രാജ്യസഭയില്‍ മലയാളത്തില്‍ പ്രസംഗിച്ച് സുരേഷ് ഗോപി; അഭിനന്ദിച്ച് വെങ്കയ്യ നായിഡു
ന്യൂഡല്‍ഹി: രാജ്യസഭയില്‍ മലയാളത്തില്‍ സംസാരിച്ച് നടന്‍ സുരേഷ് ഗോപി എംപി. കാലാവധി പൂര്‍ത്തിയാകുന്ന സുരേഷ് ഗോപിയുടെ ഈ സമ്മേളനത്തിലെ അവസാനത്തെ പ്രസംഗമാണ് മലയാളത്തിനടത്തിയത്. ആനകളെ ട്രെയിലറുകളിലും ട്രക്കുകളിലും കയറ്റി കൊണ്ടു പോകുന്നത് നിരോധിക്കണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു. പ്രസംഗത്തിന് പിന്നാലെ നന്നായി സംസാച്ചുവെന്ന് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു പറഞ്ഞു. ‘എനിക്ക് ഈ ടേമില്‍ കിട്ടുന്ന അവസാന അവസരമാണ് ഇത്. മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛനും കലക്കത്ത് കുഞ്ചന്‍ നമ്പ്യാര്‍ക്കും സമര്‍പ്പണമായി, മാതാപിതാക്കള്‍ക്കും ഗുരുക്കന്മാര്‍ക്കും നല്ലവരായ മലയാളികള്‍ക്കുമുള്ള സമര്‍പ്പണമായി, ഈ നിവേദനം കേന്ദ്ര വനം- വന്യജീവി വകുപ്പ് മന്ത്രിക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നു’ എന്നായിരുന്നു ആനകളുടെ സുരക്ഷക്ക് വേണ്ടിയുള്ള സുരേഷ് ഗോപിയുടെ പ്രസംഗം.
ഹിന്ദു വര്‍ഗീയതയെ നേരിടുന്നതില്‍ കോണ്‍ഗ്രസ് എവിടെ നില്‍ക്കുന്നുവെന്ന് വ്യക്തമാക്കണം; പാര്‍ട്ടി കോണ്‍ഗ്രസില്‍ യെച്ചൂരി
കണ്ണൂര്‍:ഹിന്ദു വര്‍ഗീയതയെ നേരിടുന്നതില്‍ കോണ്‍ഗ്രസ് എവിടെ നില്‍ക്കുന്നുവെന്ന് വ്യക്തമാക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വെല്ലുവിളികള്‍ നേരിടാന്‍ ഇടത് പാര്‍ട്ടികള്‍ തയ്യാറാവണം. ഇതിന് ഇടത് പാര്‍ട്ടികളുടെ ഐക്യമുണ്ടാവണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. കണ്ണൂരില്‍ സി.പിഎം പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യെച്ചൂരി. ബി.ജെ.പിയെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളും ചര്‍ച്ചകളും പാര്‍ട്ടി കോണ്‍ഗ്രസില്‍ നടത്തും. മത ധ്രൂവീകരണമാണ് രാഷ്ട്രീയ മുന്നേറ്റത്തിന് ബി.ജെ.പി ഉപയോഗിക്കുന്നത്. മതനിരപേക്ഷ സമീപനമെടുക്കാന്‍ കോണ്‍ഗ്രസും പ്രാദേശിക പാര്‍ട്ടികളും നിലപാട് ഉറപ്പിക്കണം. ബിജെപിയെ തിരഞ്ഞെടുപ്പില്‍ മാത്രം പരാജയപ്പെടുത്തിയിട്ട് കാര്യമില്ല. അവര്‍ കൊണ്ടുവരുന്ന എല്ലാ ഹിന്ദുത്വ അജണ്ടകളേയും ഒറ്റപ്പെടുത്തണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
കെ.വി തോമസിന്റെ ഇടതുചായ്‌വ് തൃക്കാക്കര മണ്ഡലം ലക്ഷ്യമിട്ട്; തടുക്കാന്‍ സുധാകരന്‍
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കെ.വി.തോമസ് ഇടതുപക്ഷത്തെത്തുമെന്ന സൂചന. രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഈ തലത്തിലാണ് ചര്‍ച്ചകളും ഊഹാപോഹങ്ങളും മുറുകുന്നത്. ഹൈക്കമാന്‍ഡിന്റെയും കെപിസിസിയുടെയും വിലക്കു ലംഘിച്ചു മുന്‍ മന്ത്രി കെ.വി. തോമസ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുമോയെന്ന് ഉറ്റുനോക്കുകയാണ് ം. ഒമ്പതാം തീയതിവരെ സമയമുണ്ടല്ലോയെന്നും കാത്തിരുന്നു കാണാമെന്നാണ് കെ.വി. തോമസിന്റെ വാക്കുകള്‍. സെമിനാറില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച തീരുമാനം നാളെ അറിയിക്കുമെന്നാണ് അദ്ദേഹം ഇന്ന് അറിയിച്ചിരിക്കുന്നത്. നാളെ 11ന് മാധ്യമങ്ങളെ കാണുമെന്നും കെ.വി തോമസ് പറഞ്ഞു. സെമിനാറില്‍ പങ്കെടുക്കാന്‍ സോണിയാ ഗാന്ധിയോട് അനുമതി ചോദിച്ചു കത്തെഴുതിയിട്ടുണ്ടെന്നും ദേശീയ നേതൃത്വമാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും കഴിഞ്ഞ ദിവസം അദേഹം മാധ്യമങ്ങളോടു പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് കെപിസിസി പറയുന്നതനുസരിക്കാന്‍ രണ്ടാമതും എഐസിസി നിര്‍ദേശം വന്നത്. അതേത്തുടര്‍ന്ന് വീണ്ടും പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോടു തീരുമാനം പിന്നീടെന്നു മാത്രമായിരുന്നു മറുപടി. സിപിഎം…
സില്‍വര്‍ലൈന്‍; കേന്ദ്രത്തിന്റെ അനുമതിക്കായി ശ്രമം തുടരുന്നുവെന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ മുഖ്യമന്ത്രി
കണ്ണൂര്‍: സില്‍വര്‍ലൈന്‍ പദ്ധതിയില്‍ പ്രതിപക്ഷവാദങ്ങള്‍ യുക്തിരഹിതമാണെന്നും ജനങ്ങള്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. 23-ാം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സ്വാഗത പ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു സില്‍വര്‍ലൈന്‍ പദ്ധതി. പ്രകടനപത്രികയില്‍ ജനം അര്‍പ്പിച്ച വിശ്വാസമാണ് തുടര്‍ഭരണം സമ്മാനിച്ചത്. ആ വിശ്വസം കാക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സില്‍വര്‍ലൈന്‍ പദ്ധതിയില്‍ കേന്ദ്രത്തിന്റെ അനുമതിക്കായി എല്ലാ ശ്രമവും നടത്തുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ പദ്ധതി തടയാന്‍ ശ്രമിക്കുന്നു. അടിസ്ഥാന സൗകര്യവികസനത്തിനും സാമൂഹികക്ഷേമത്തിലും കേരളസര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നു. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം വലിയ വെല്ലുവിളി നേരിടുന്നു. സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം പരിമിതപ്പെടുത്തുന്നു. ബിജെപിയുടെ ഉള്‍പ്പെടെ വോട്ട് വിഹിതം കുറക്കാനായത് നേട്ടമാണ്. എന്നാല്‍ സിപിഎം പ്രവര്‍ത്തകരേയും ഇടതുപക്ഷ പ്രവര്‍ത്തകരേയും ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള തീവ്രവിഭാഗങ്ങള്‍ നിരന്തരം ആക്രമിക്കുകയാണ്. ഇത്തരം ആക്രമണങ്ങളില്‍ കോണ്‍ഗ്രസും ഉള്‍പ്പെടുകയാണ്. വലിയ പ്രതിസന്ധികളെ അതിജീവിച്ചാണ്…
‘പ്രണയം നടിച്ചു രക്തം ഊറ്റി കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സിപിഎം’; കെ.വി തോമസിനു മുന്നറിയിപ്പുമായി ചെറിയാന്‍ ഫിലിപ്പ്
തിരുവല്ല: സിപിഎമ്മിന്റെ പ്രണയത്തട്ടിപ്പില്‍ കെ.വി. തോമസ് കുടുങ്ങരുതെന്നു ചെറിയാന്‍ ഫിലിപ്പ്. പ്രണയം നടിച്ച് അടുത്തു കൂടി രക്തം ഊറ്റി കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സിപിഎം എന്നു ചെറിയാന്‍ ഫിലിപ്പ് വിമര്‍ശിച്ചു. ചെറുപ്പം മുതല്‍ ഇംഎസ്എസ് ഉള്‍പ്പടെയുള്ളവര്‍ തന്നെ സിപിഎമ്മിലേക്ക് ആനയിച്ചിരുന്നു. അന്നത്തെ സ്നേഹം വ്യാജമാണെന്നു സഹയാത്രികനായതിനു ശേഷമാണ് ബോധ്യമായത്.ആ മരണക്കെണിയില്‍ ഇരുപതു വര്‍ഷത്തെ രാഷ്ട്രീയ ജീവിതം ഹോമിക്കേണ്ടി വന്നു. ജനാധിപത്യ സംസ്‌കാരത്തില്‍ ജനിച്ചു വളര്‍ന്ന കെ.വി. തോമസിന് സിപിഎമ്മിന്റെ വിധ്വംസക രാഷ്ട്രീയവുമായി ഒരിക്കലും പൊരുത്തപ്പെടാനാകില്ലെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. അതേസമയം, സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ നാളെ തീരുമാനം അറിയിക്കുമെന്നാണ് കെ.വി. തോമസ് പറഞ്ഞിരിക്കുന്നത്. രാവിലെ 11ന് അദ്ദേഹം പത്രസമ്മേളനം വിളിച്ചിട്ടുണ്ട്.
കെ റെയില്‍ ആശങ്ക പരിഹരിക്കണമെന്ന് കണ്ണൂര്‍ ബിഷപ്; പരാമര്‍ശം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍
കണ്ണൂര്‍: കെ റെയില്‍ ആശങ്ക പരിഹരിക്കണമെന്നു കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കെ റെയില്‍ സംബന്ധിച്ച കെസിബിസി നിലപാടില്‍ എല്ലാം വ്യക്തമാണെന്നും ബിഷപ് ചൂണ്ടിക്കാട്ടി. കണ്ണൂരില്‍ നടക്കുന്ന സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രത്യേകം ക്ഷണിതാവായാണ് ബിഷപ് എത്തിയത്. സിനിമാ താരങ്ങളായ ഹരിശ്രീ അശോകന്‍, മധുപാല്‍, ഗായിക സയനോര തുടങ്ങിയവരും ചടങ്ങില്‍ പ്രത്യേക ക്ഷണിതാക്കളായി സംബന്ധിക്കുന്നുണ്ട്.
കെഎസ്ആര്‍ടിസിയില്‍ ശമ്പളവിതരണം മുടങ്ങി
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണം മുടങ്ങി. വരുമാനത്തില്‍ ഭൂരിഭാഗവും ഇന്ധനത്തിനായി ചെലവഴിക്കേണ്ടി വരുന്നതിനാലാണ് കെഎസ്ആര്‍ടിസി വലിയ പ്രതിസന്ധിയിലേക്കു കൂപ്പുകുത്തിയത്. മാസം 30 കോടി രൂപയില്‍ കൂടുതല്‍ കെഎസ്ആര്‍ടിസിക്കു നല്‍കാനാവില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്. എന്നാല്‍, കെഎസ്ആര്‍ടിസിക്കു ശന്പളത്തിനു തന്നെ 70 കോടിയിലേറെ രൂപ മാസം വേണം. ദിനംപ്രതിയുള്ള വരുമാനം ശരാശരി അഞ്ചു കോടിയാണ്. എന്നാല്‍, ഇന്ധനവില കുതിച്ചുകയറിയതോടെ വരുമാനത്തിന്റെ ഗണ്യമായ ഭാഗം ഡീസല്‍ വാങ്ങാന്‍ ചെലവഴിക്കേണ്ടി വരുന്നുണ്ട്. അതിനൊപ്പം വായ്പകളുടെ തിരിച്ചടവു കൂടിയാകുന്‌പോള്‍ ശന്പളം കൊടുക്കാന്‍ പണം മാറ്റിവയ്ക്കാനില്ലാത്ത അവസ്ഥയിലാണ്. ആയിരം കോടിയാണ് ബജറ്റില്‍ കെഎസ്ആര്‍ടിസിക്കായി ഒരു വര്‍ഷത്തേക്ക് അനുവദിച്ചിരിക്കുന്നത്. ഇതിന്റെ വലിയൊരു ഭാഗം പെന്‍ഷന്‍ നല്‍കാനാണ് മാറ്റിവയ്ക്കുന്നത്. ബാക്കിയുള്ളതില്‍നിന്നാണ് 30 കോടി വീതം മാസം നല്‍കുന്നത്. അതേസമയം, പ്രതിസന്ധി തുടര്‍ന്നാല്‍ ലേ ഓഫ് വേണ്ടിവരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു. എന്നാല്‍…
ട്വന്റി ട്വന്റി പ്രവര്‍ത്തകന്റെ മരണം; പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു
കൊച്ചി: ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ കൊലപാതകത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. സംഭവം നടന്ന് ഒന്നരമാസത്തിനുള്ളില്‍ എറണാകുളം സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പടെ നാല് പേരാണ് കേസിലെ പ്രതികള്‍. സിപിഎം കാവുങ്ങപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി പാറാട്ട് അബ്ദുല്‍ റഹ്മാന്‍, സിപിഎം പ്രവര്‍ത്തകരും ചേലക്കുളം സ്വദേശികളുമായ പാറാട്ട് സൈനുദീന്‍, നെടുങ്ങാടന്‍ ബഷീര്‍, വല്യപറമ്പില്‍ അസീസ് എന്നിവരാണ് പ്രതികള്‍. കൊലക്കുറ്റത്തിന് പുറമേ എസ്സി , എസ്ടി വകുപ്പ് പ്രകാരമുളള കുറ്റങ്ങളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ട്വന്റി ട്വന്റിക്കൊപ്പം ചേര്‍ന്ന് സിപിഎമ്മിനെതിരെ സമരം നടത്തിയതിന്റെ വൈരാഗ്യത്തിലാണ് പ്രതികള്‍ സംഘം ചേര്‍ന്ന് ദീപുവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഫെബ്രുവരി12 നാണ് സംഭവം നടന്നത്. പി.വി. ശ്രീനിജന്‍ എംഎല്‍എയും സിപിഎം പ്രവര്‍ത്തകരും ചേര്‍ന്ന് തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതി അട്ടിമറിക്കുന്നതിനെതിരെ ട്വന്റി ട്വന്റി സമരം നടത്തിയരുന്നു. രാത്രി ഏഴിന്…
