തൃശൂർ/ഡാളസ് : നഗരത്തിലെ ഇക്കണ്ടവാര്യർ റോഡിലുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മക്ക് ദാരുണാന്ത്യം. നെല്ലിക്കുന്ന് അപ്സര ഗാർഡൻസ് ഹൗസ് നമ്പർ ആറിൽ താമസിക്കുന്ന റിട്ട. അധ്യാപിക ലിൻസി ജോൺസൺ (57) ആണ് അന്തരിച്ചത്. ഡാളസിലെ ലിജു ആന്റണിയുടെ സഹോദരിയാണ് പരേത ചൊവ്വാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം. ലിൻസി സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഡിവൈഡറിൽ തട്ടി റോഡിന്റെ മറുഭാഗത്തേക്ക് മറിയുകയും, ഈ സമയം എതിരെ വന്ന കാർ സ്കൂട്ടറിൽ ഇടിക്കുകയുമായിരുന്നു. കേന്ദ്ര വുമൺസ് കമ്മിറ്റി ചിൽഡ്രൻസ് എഡ്യൂക്കേഷൻ കോ-ഓർഡിനേറ്ററായി ഇവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭർത്താവ്: പി.എ. ജോൺസൺ (റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ). മക്കൾ: എബിൻ പി. ജോൺ (യു കെ), വിപിൻ പി. ജോൺ (ബാംഗ്ലൂർ) മരുമക്കൾ: ബ്രെന്റാ ജെയിംസ്, അൻജിത റോസ്. സംസ്കാരം മൃതദേഹം മേയ് 15 വെള്ളി രാവിലെ 8:00 മണിക്ക് നെല്ലിക്കുന്നിലെ വസതിയിൽ എത്തിക്കും. സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച വൈകുന്നേരം…
Category: OBITUARY
മീന സത്യൻ (75) ഡാളസിൽ അന്തരിച്ചു
ഡാളസ്: മെസ്ക്വിറ്റില് താമസിക്കുന്ന പ്രമുഖ പ്രവാസി മലയാളി മീന സത്യൻ (75) അന്തരിച്ചു. കേരള അസോസിയേഷൻ ഓഫ് ഡാളസിൻ്റെ സജീവ പ്രവർത്തകനും മുൻ ഡയറക്ടർ ബോർഡ് അംഗവുമായ സത്യൻ മണിയുടെ പത്നിയാണ് പരേതയായ മീന. നീണ്ട കാലമായി ഡാളസിലെ സാമൂഹിക-സാംസ്കാരിക രംഗത്ത് സജീവമായിരുന്ന സത്യൻ മണിയും കുടുംബവും കേരള അസോസിയേഷൻ്റെ വലിയ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളുമാണ്. മീന സത്യൻ്റെ നിര്യാണത്തിൽ കേരള അസോസിയേഷൻ ഓഫ് ഡാളസ് അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുകയും ചെയ്യുന്നതായി പ്രസിഡണ്ട് എബ്രഹാമിന്റെ അനുശോചന കുറിപ്പിൽ പറയുന്നു സംസ്കാര ശുശ്രൂഷകൾ: 2026 മേയ് 14, വ്യാഴാഴ്ച ഉച്ചയ്ക്ക് 2:00 മണി സ്ഥലം: ന്യൂ ഹോപ്പ് സെമിത്തേരി (New Hope Cemetery), 500 US-80, Sunnyvale, TX, 75182. വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ ഡാളസിലെ മലയാളി സമൂഹവും പങ്കുചേരുന്നു. കൂടുതൽ വിവരങ്ങൾക്ക്…
റവ. സാൻജോ പി വർഗീസ് അച്ചന്റെ പിതാവ് സുവി. വർഗ്ഗീസ് ജോർജ് (രാജു ഉപദേശി) നിര്യാതനായി
ഡിട്രോയിറ്റ്: മിഷിഗൺ സെന്റ് ജോൺസ് മാർത്തോമ ഇടവക വികാരി റവ. സാൻജോ പി വർഗീസ് അച്ചന്റെ പിതാവും മാർത്തോമ സഭയിലെ സുവിശേഷകനും ആയിരുന്ന വർഗീസ് ജോർജ് (69) വെല്ലൂർ ഹോസ്പിറ്റലില് ചികിത്സയിലിരിക്കെ നിര്യാതനായി. തെള്ളിയൂർ ശാലേം മാർത്തോമ ഇടവകാംഗമാണ്. കാരമല എബനേസർ ഇടവകയുടെ സുവിശേഷകനായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. സന്നദ്ധ സുവിശേഷ സംഘം മല്ലപ്പള്ളി ഈസ്റ്റ് സെന്റർ മുൻ ഓർഗനൈസർ, സന്നദ്ധ സുവിശേഷ സംഘം മുൻ ഭദ്രാസന സെക്രട്ടറി, ഭദ്രാസന കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മാർത്തോമ സഭയുടെ അഭയം പദ്ധതി വിജയകരമാക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. സംസ്കാരം പിന്നീട് തെള്ളിയൂർ മാർത്തോമ പള്ളിയിൽ വച്ച് നടക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 586-366-1731
ഡോ. ഏഴംകുളം സാംകുട്ടി (76) ലൂസിയാനയിൽ അന്തരിച്ചു
ബാറ്റൺ റൂഷ് (ലൂസിയാന): പ്രഗത്ഭ പ്രാസംഗികനും ഗ്രന്ഥകർത്താവും സുവിശേഷകനുമായ ഡോ. ഏഴംകുളം സാംകുട്ടി (76) അന്തരിച്ചു. ലൂസിയാനയിലെ ബാറ്റൺ റൂഷിൽ മെയ് 5-നായിരുന്നു അന്ത്യം. പുനലൂർ വയലിൽ പുളിമൂട്ടിൽ പരേതരായ എൻ. എം. ചാക്കോയുടെയും ചിന്നമ്മ ചാക്കോയുടെയും മകനാണ്. തിരുവല്ല സങ്കരമംഗലം കുടുംബാംഗമായ പുഷ്പ സാംകുട്ടിയാണ് ഭാര്യ. മക്കൾ: രഞ്ജിത്ത് (ഭാര്യ: ദീപ, ഹൂസ്റ്റൺ), ബിന്ദു (ബാറ്റൺ റൂഷ്). മരുമക്കൾ: എ. എബ്രഹാം, സോമൻ ചെന്നങ്കര (ഡാളസ്). കൊച്ചുമക്കൾ: ജസ്റ്റസ്, ജെറമിയ, ചാൻസ്. സഹോദരങ്ങൾ: ലീലാമ്മ എബ്രഹാം, സാലി സോമൻ (ഡാളസ്). വിശ്വാസ ലോകത്ത് ഏറെ സുപരിചിതനായിരുന്ന അദ്ദേഹം, ആത്മീയ സേവനരംഗത്ത് അതുല്യമായ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു. വിവിധ ഭാഷകളിൽ അദ്ദേഹം നടത്തിയ ശുശ്രൂഷകളും ശക്തമായ ഗ്രന്ഥരചനകളും ഒട്ടേറെ തലമുറകളെ സ്വാധീനിച്ചിട്ടുണ്ട്. സംസ്കാര ശുശ്രൂഷകൾ ഹൂസ്റ്റണിൽ വെച്ച് നടക്കും. കൂടുതൽ വിവരങ്ങൾ പിന്നീട്.
സി.പി. ജോസഫ് ചെമ്മലക്കുഴി അന്തരിച്ചു
ന്യൂയോർക്ക്/തൊടുപുഴ: സി.പി. ജോസഫ് ചെമ്മലക്കുഴി (87) മെയ് 3 ഞായറാഴ്ച പുലർച്ചെ തൊടുപുഴയിലെ സ്വഭവനത്തില് അന്തരിച്ചു. പ്രവാസി മലയാളി ഫെഡറേഷൻ കേരള പ്രസിഡന്റ് ബേബി എലക്കാട്ടിന്റെ ഭാര്യാ സഹോദരനാണ്. ഭാര്യ: പരേതയായ സെലിയാമ്മ ജോസഫ് മക്കൾ: ലാൽ – വീണ പുളിന്തൊട്ടിയിൽ (ന്യൂയോർക്ക്), ലിറ്റിമോൾ – സിജൻ മുളയ്ക്കൽ (ന്യൂയോർക്ക്), ലജൻ – ലജൻ – അൻസി വെളിക്കത്ത് (ന്യൂയോർക്ക്). സംസ്കാര ശുശ്രൂഷകൾ 05/06/2026 ബുധനാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് പള്ളിയിൽ ആരംഭിക്കുന്നതും തുടർന്ന് തൊടുപുഴ ചുങ്കം സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ സംസ്കരിക്കുന്നതുമാണ്
റവ. ഫാദർ അലക്സാണ്ടർ ജെ. കുര്യൻറെ സഹോദരി സാറാമ്മ (അമ്മിണി) ജോർജ് ഡാളസിൽ അന്തരിച്ചു
ഡാളസ് : പള്ളിപ്പാട് കടയ്ക്കൽ പരേതരായ കോശിയുടെയും പെണ്ണമ്മ കുര്യന്റെയും മൂത്തപുത്രി സാറാമ്മ (അമ്മിണി) ജോർജ് അന്തരിച്ചു. 2026 ഏപ്രിൽ 24 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 2:35-ന് ടെക്സാസിലെ ഡാളസ് ഫോർട്ട് വർത്തിൽ വെച്ചായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ സമാധാനപരമായാണ് അവർ നിത്യതയിലേക്ക് യാത്രയായത്. നിശബ്ദമായൊരു സമർപ്പണമായിരുന്നു അമ്മിണിമ്മയുടെ ജീവിതം. പ്രതിഫലം ആഗ്രഹിക്കാതെ മറ്റുള്ളവരെ സേവിക്കുന്നതിലും പ്രാർത്ഥനയിലൂടെ സഹോദരങ്ങളെ ദൈവത്തോട് ചേർത്തുനിർത്തുന്നതിലുമായിരുന്നു അവർ സന്തോഷം കണ്ടെത്തിയത്. ക്രിസ്തുവിലുള്ള അചഞ്ചലമായ വിശ്വാസവും സൗമ്യമായ പെരുമാറ്റവും അവരുടെ ജീവിതത്തെ പ്രകാശപൂർണ്ണമാക്കി. സ്നേഹത്തോടെയും ഐക്യത്തോടെയും ജീവിക്കുവാനും പ്രാർത്ഥനയിൽ പതറാതെ നിൽക്കുവാനും അവർ തന്റെ ജീവിതത്തിലൂടെ ഏവരെയും പഠിപ്പിച്ചു. മക്കൾ: കെ.ജി. ജോൺ (ബിജു), ബിനു കെ. ജോർജ്. മരുമക്കൾ: ഡെൻസി, ഗീന. സഹോദരങ്ങൾ: കുര്യൻ കോശി, തമ്പി കുര്യൻ, റവ. ഫാദർ അലക്സാണ്ടർ ജെ. കുര്യൻ (വാഷിംഗ്ടൺ ഡി.സി), ലില്ലി…
ജോൺ കെ. തോമസ് (തങ്കച്ചായൻ – 83) ചിക്കാഗോയിൽ അന്തരിച്ചു
ഡെസ് പ്ലെയിൻസ് (ചിക്കാഗോ): ചിക്കാഗോ മാർത്തോമ്മാ ചർച്ചിലെ ഏരിയ 3 അംഗവും കുറ്റപ്പുഴ ജെറുസലേം മാർത്തോമ്മാ ഇടവകാംഗവുമായ കൊച്ചുപറമ്പിൽ ടി. ജോൺ (ജോൺ കെ. തോമസ് – തങ്കച്ചായൻ, 83) ചിക്കാഗോയിൽ അന്തരിച്ചു. പരേതരായ കെ.പി. തോമസിന്റെയും സാറാമ്മ തോമസിന്റെയും മകനാണ്. ഭാര്യ: മറിയാമ്മ ജോൺ. മക്കൾ: തോമസ് ജോൺ, ഷീന മാത്യു (ഭർത്താവ്: ഷിജി മാത്യു), സ്റ്റാഷ് ജോൺ. കൊച്ചുമക്കൾ: യൂദാ മാത്യു, അറിയാന മാത്യു. പരേതയായ സാറാമ്മ ഡാനിയൽ (തിരുവല്ല), കെ.ടി. ഫിലിപ്പോസ് (കൊച്ചി), പരേതനായ തോമസ് കെ. തോമസ് (യു.എസ്), ഫിലിപ്പോസ് തോമസ് (യു.എസ്), കെ.ടി. മാത്യു (തിരുവല്ല), സഖറിയ തോമസ് (യു.എസ്), ജേക്കബ് തോമസ് (യു.എസ്) എന്നിവരാണ് സഹോദരങ്ങൾ. പൊതുദർശനവും സംസ്കാര ശുശ്രൂഷകളും 2026 ഏപ്രിൽ 27 തിങ്കളാഴ്ച ചിക്കാഗോ മാർത്തോമ്മാ പള്ളിയിൽ (The Chicago Mar Thoma Church, 240 Potter Road,…
തോമസ് വർഗീസ് (അനിയൻകുഞ്ഞ് – 83) നിര്യാതനായി
ചിക്കാഗോ/ കാർത്തികപ്പള്ളി: ദീർഘകാലം ചിക്കാഗോ ഡെസ്പ്ലൈൻസിൽ താമസിച്ചിരുന്ന പത്തിയൂർ പടിഞ്ഞാറെ പുളിക്കൽ പുത്തൻവീട്ടിൽ തോമസ് വർഗീസ് (അനിയൻ കുഞ്ഞ് – 83) കേരളത്തിൽ വെച്ച് നിര്യാതനായി. സംസ്ക്കാരം ഇന്ന് (വെള്ളി ) 12മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കാർത്തികപ്പള്ളി ഐ പി സി സെമിത്തേരിയിൽ. ഭാര്യ പൈനുമ്മൂട്ടിൽ പേരൂർകാവിൽ പുത്തൻവീട്ടിൽ സൂസൻ വർഗീസ്. മക്കൾ: ജൂബിമാത്യു, ജോബി തോമസ് വർഗീസ്. മരുമക്കൾ: ജസ്റ്റിൻ, ജിൻസി. ചിക്കാഗോയിൽ താമസിക്കുന്ന സിസ്റ്റർ മണി കുരുവിള (വെസ്റ്റ്മൗണ്ട്), ഓമന തോമസ്, ലാലച്ചൻ, മോഹൻ, മോൻസി എന്നിവർ പരേതന്റെ ഭാര്യാ സഹോദരങ്ങളാണ്.
ഡോ വിനു ജോൺ ഡാനിയേലിന്റെ പിതാവ് പ്രഫ. ടി. ടി. ഡാനിയേൽ അന്തരിച്ചു
ഡിട്രോയിറ്റ് /പത്തനംതിട്ട: കാതോലിക്കേറ്റ് കോളേജ് ഹിന്ദി വിഭാഗം മുൻ എച്ച്.ഒ.ഡി.യും റിട്ടയർഡ് പ്രഫസറുമായിരുന്ന പ്രഫ. ടി. ടി. ഡാനിയേൽ ഏപ്രിൽ 22നു പത്തനംതിട്ടയിൽ അന്തരിച്ചു. ഫിലാഡൽഫിയ മാർത്തോമാ സഭാംഗവും അമേരിക്കയിലെ സുപ്രസിദ്ധ കൺവെൻഷൻ പ്രാസംഗീകനായ ഡോ വിനു ജോൺ ഡാനിയേലിന്റെ പിതാവാണ് പരേതൻ ശാസ്താംകോട്ട സിനിമ പറമ്പിൽ, തയ്യിൽ തെക്കേതിൽ കുടുംബത്തിൽ എൻ. തങ്കൻ സാറിന്റെ ഇളയ മകനായി ജനിച്ച അദ്ദേഹം, പത്തനംതിട്ട പുത്തൻപീടിക സന്തോഷ് ജംഗ്ഷനിലായിരുന്നു താമസം. കഴിഞ്ഞ കുറച്ചുകാലമായി ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്ന അദ്ദേഹം, സമൂഹത്തെയും വിദ്യാർത്ഥികളെയും ഒരുപോലെ സ്വാധീനിച്ച ജീവിതമാണ് നയിച്ചിട്ടുള്ളത്. ഭാര്യ: ശോശാമ്മ ഉമ്മൻ (കുഴിക്കാല സി.എം.എസ് ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രഥമാധ്യാപിക). മക്കൾ: ഡോ. വിനോ ജോൺ ഡാനിയേൽ (അമേരിക്ക), വിനീത ആനി ഡാനിയേൽ.( ഓസ്ട്രേലിയ) പ്രിയപ്പെട്ട അധ്യാപകനും ഗാന്ധിയനുമായിരുന്ന അദ്ദേഹം, ഒട്ടേറെ വിദ്യാർത്ഥികളെ പ്രസംഗരംഗത്ത്…
ചിന്നമ്മ യോഹന്നാൻ (87) ആർലിംഗ്ടണിൽ അന്തരിച്ചു
അർലിംഗ്ടൺ (ടെക്സാസ്): ദീർഘകാലമായി അർലിംഗ്ടണിൽ താമസിച്ചിരുന്ന ചിന്നമ്മ യോഹന്നാൻ (87) അന്തരിച്ചു. 1938 സെപ്റ്റംബർ 5-ന് ഇന്ത്യയിൽ ജനിച്ച ചിന്നമ്മ, തികഞ്ഞ ദൈവഭക്തിയിലും സേവനതൽപ്പരതയിലും അധിഷ്ഠിതമായ ഒരു ജീവിതമാണ് നയിച്ചിരുന്നത്. ഒരു പ്രാർത്ഥനാ വിശ്വാസിയായിരുന്ന ചിന്നമ്മ, ബൈബിൾ വായനയിലും ആത്മീയ കാര്യങ്ങളിലും അതീവ താല്പര്യം പുലർത്തിയിരുന്നു. കുടുംബത്തോടും സുഹൃത്തുക്കളോടും സ്നേഹപൂർണ്ണമായ ബന്ധം പുലർത്തിയിരുന്ന അവർ, സഭാംഗങ്ങൾക്കും പരിചയക്കാർക്കും എന്നും ഒരു മാതൃകയായിരുന്നു. പരേതനായ കെ.ജി. യോഹന്നാനാണ് ഭർത്താവ്. മക്കൾ: റെജി യോഹന്നാൻ കോട്ടായിൽ (ഭാര്യ: ബീന), സാറമ്മ യോഹന്നാൻ (ഭർത്താവ്: ജോൺ സാം). കൊച്ചുമക്കൾ: ഫെബിൻ, റീനീ, നോയൽ, കെസ്സ്യ, ജോനാ. സഹോദരി: സാറമ്മ സാമുവൽ. സംസ്കാര ശുശ്രൂഷകൾ: പരേതയുടെ സംസ്കാര ശുശ്രൂഷകൾ 2026 ഏപ്രിൽ 20 തിങ്കളാഴ്ച രാവിലെ 10:00 മണിക്ക് ഇർവിംഗിലെ IPC എബനേസർ ചർച്ചിൽ (1927 Rosebud Dr, Irving, TX 75060)…
