ഡാളസ് /തൊടുപുഴ: തൊടുപുഴ കരിമണ്ണൂർ പന്നൂർ വടക്കേൽ പരേതനായ ഔസേപ്പ് ജോസഫിൻ്റെ ഭാര്യ എലിക്കുട്ടി ജോസഫ് (86) നിര്യാതയായി. പന്നൂർ കാനാപറമ്പിൽ കുടുംബാംഗമാണ്. ഡാളസിലെ സാമൂഹ്യ സാംസ്കാരീക സാഹിത്യ രംഗത്തെ സജീവ സാന്നിധ്യമായ ജെയിൻ മാത്യു മുണ്ടക്കലിന്റെ ഭാര്യാ മാതാവാണു പരേത. മക്കൾ: ഫ്ലവർലെറ്റ് (റിട്ട. ലഫ്റ്റനൻ്റ് കേണൽ), ക്ലാരറ്റ് ജെ വടക്കേൽ (ഡാളസ് യു.എസ്.എ), തോമസ് അക്വീനാസ് (മാധ്യമം, കൂടുതൽ ബ്യൂറോ), ക്ലീറ്റസ് ജോസഫ് വടക്കേല്‍ (വടക്കേൽ ഇൻഡസ്ട്രീസ്, കരിമണ്ണൂർ), ക്ലമൻ്റ് ജോസഫ് (ബിസിനസ്-ഛത്തീസ്ഗഡ്). മരുമക്കൾ: ജെയിൻ മാത്യു മുണ്ടക്കൽ-അതിരമ്പുഴ (ഡാളസ് ), ആനി തോമസ് കുടാരപ്പിള്ളിയിൽ (മഞ്ഞുമ്മൽ), സിജി ക്ലീറ്റസ് തലച്ചിറ, മഞ്ചു ക്ലമൻ്റ് പഴേപറമ്പിൽ (പാല). സംസ്കാരം തിങ്കളാഴ്ച രാവിലെ കരിമണ്ണൂർ സെൻ്റ് മേരീസ് ഫൊറോന പള്ളി കുടുംബ കല്ലറയിൽ കൂടുതൽ വിവരങ്ങൾക്കു: ജെയിൻ മുണ്ടക്കൽ 813 389 3395
Category: OBITUARY
മാത്യു പന്നാപാറ (കുഞ്ഞച്ചൻ – 70) ഹൂസ്റ്റണിൽ നിര്യാതനായി
ഹൂസ്റ്റൺ: മാത്യു പന്നാപാറ (കുഞ്ഞച്ചൻ – 70) ഹൂസ്റ്റണിലെ സ്റ്റാഫ്ഫോർഡിൽ നിര്യാതനായി. മേരിക്കുട്ടി മാത്യു പന്നാപാറയാണ് ഭാര്യ. മക്കൾ: നയിസി, റെയിസി, മരിയറ്റ. ഹ്യൂസ്റ്റനിലെ മലയാളികളുടെതായ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ വളരെ സജീവമായി പ്രവർത്തിച്ചു വരികയായിരുന്നു. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൻ, ഹൂസ്റ്റണിലെ സെന്റ് ജോസഫ് സീറോ മലബാർ കത്തോലിക്ക ദേവാലയ ഇടവക പാരിഷ് കൗണ്‍സില്‍, ICH – ഇന്ത്യ കാത്തോലിക്സ് ഓഫ് ഹൂസ്റ്റൺ എന്നീ പ്രസ്ഥാനങ്ങൾ മാത്യു പന്നാപാറയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി. സംസ്കാരചടങ്ങുകൾ: Wake, March 8 Saturday 2025 4:30-7PM at St. Joseph Syro Malabar Catholic Church Missouri City. Funeral Mass, Monday March 10 -10:30 AM at St. Joseph Syro Malabar Catholic Church Missouri City. Burial: Davis -Greenlawn Cemetery, Rosenberg…
മറിയാമ്മ വർഗീസ് കാനഡയിൽ നിര്യാതയായി
കാനഡ: അടൂർ കരുവാറ്റ കടുവിനാൽ മേലേതിൽ പരേതനായ കെ. ജി വർഗീസിന്റെ ഭാര്യ മറിയാമ്മ വർഗീസ് (70) കാനഡയിൽ നിര്യാതയായി. മണക്കാല അടുച്ചിറ പുത്തൻവീട്ടിൽ കുടുംബാംഗമാണ് പരേത. മക്കൾ: ബിജു വർഗീസ്, ആശ വിനോ ജോൺ, ആഗി ജെയിംസ് . മരുമക്കൾ: സൂസൻ വർഗീസ്, വിനോ ജോൺ, ജെയിംസ് ജോസ് കൊച്ചു മക്കൾ: അമൽ, ജോയൽ, ജയ്ഡൻ, ക്രിസ്റ്റി, ജോയാൻ, ഹാന്നാ, കെയ്റ്റ്ലിൻ സംസ്കാര ശുശ്രൂഷ 10ന് തിങ്കളാഴ്ച രാവിലെ 10.30 ന് ഫ്രെയ്സർ റിവർ ഫ്യൂണറൽ ഹോമിൽ (2061 Riverside Rd, Abbotsford, BC) ആരംഭിക്കുകയും തുടർന്ന് 2 ന് ഹെയ്സൽ വുഡ് സെമിത്തേരിയിൽ (34070 Hazelwood Ave, Abbotsford, BC) സംസ്ക്കരിക്കുകയും ചെയ്യും. വാർത്ത: നിബു വെള്ളവന്താനം
റവ. സാജു സക്കറിയയുടെ മാതാവ് കുഞ്ഞമ്മ സക്കറിയ (98) അന്തരിച്ചു
ഡാളസ്/ ഐരൂർ: ശ്രീമതി കുഞ്ഞമ്മ സക്കറിയ (തുണ്ടിയിൽ ഹൗസ്), ഐരൂരിൽ അന്തരിച്ചു. മാർത്തോമാ സഭയിലെ സീനിയർ പട്ടക്കാരനും ഡാളസ് സെൻറ് പോൾസ് മാർത്തോമാ ചര്‍ച്ച മുൻ വികാരിയുമായ റവ. സാജു സക്കറിയയുടെ മാതാവാണ്. മാർച്ച് 1 ശനി രാവിലെ 8 മണി മുതൽ വസതിയിലും തുടർന്ന് ഉച്ചയ്ക്ക് 12:00 മണിക്ക് ഐരൂർ സേലം മാർത്തോമ്മ പള്ളിയിലും സംസ്കാര ശുശ്രൂഷ നടക്കും. മലങ്കര മാർത്തോമ്മ സിറിയൻ സഭയുടെ പേരിൽ, ദുഃഖിതരായ കുടുംബത്തിന് ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതായി സഭാ സെക്രട്ടറി റവ. എബി ടി. മാമ്മൻഅയച്ച അനുശോചന സന്ദേശത്തിൽ പറയുന്നു
ജലമേളകളിൽ ഇതിഹാസങ്ങൾ രചിച്ച മാലിയിൽ പുളിക്കത്ര തറവാട്ടിലെ മുത്തശ്ശി പുളിക്കത്ര മോളി ജോൺ അന്തരിച്ചു
എടത്വ: ജലമേളകളിൽ ഇതിഹാസങ്ങൾ രചിച്ച മാലിയിൽ പുളിക്കത്ര തറവാട്ടിലെ മുത്തശ്ശി പുളിക്കത്ര മോളി ജോൺ (86) അന്തരിച്ചു. എടത്വാ വില്ലേജ് യൂണിയൻ രൂപികരണ ശേഷമുള്ള ആദ്യ പ്രസിഡന്റ് ആയിരുന്ന റിട്ടയേർഡ് കൃഷി ഇൻസ്പെക്ടർ മാലിയിൽ ചുമ്മാർ ജോർജ് പുളിക്കത്രയുടെ മകൻ ബാബു പുളിക്കത്രയുടെ സഹധർമ്മിണിയാണ് പരേതയായ മോളി ജോൺ. സംസ്ക്കാരം മാർച്ച് 1ന് ശനിയാഴ്ച രാവിലെ 10ന് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് തലവടി സെന്റ് തോമസ് സിഎസ്ഐ ചർച്ച് സെമിത്തേരിയിൽ നടക്കും. മക്കൾ :ആലീസ് , ലൈലാമ്മ(ഒ.ഇ.എൻ , എറണാകുളം ),സോഫി, ജോർജ്ജി( ഷോട്ട് പുളിക്കത്ര ഗ്രൂപ്പ് ), പരേതയായ അനില. മരുമക്കൾ :മല്ലപ്പള്ളി വാളക്കുഴി കോതപ്ളാക്കൽ പാപ്പച്ചൻ, ചേപ്പാട് മണപ്പാട്ട് റോയി, ആലപ്പുഴ എഴുപുരയിൽ റെജി (ദുബൈ), കോട്ടയം കൊല്ലാട് കുളഞ്ഞികൊമ്പിൽ രജ്ഞന (കൊയിനോണിയ ഗ്രൂപ്പ് – യുകെ),പരേതനായ ഇരവിപേരൂര്‍ ശങ്കരമംഗലം പോൾ. മലങ്കര സഭയിലെ…
കെ. ഓ. ജോസ് (79) നിര്യാതനായി
ഹൂസ്റ്റൺ: കുറുപ്പുംതറ മാൻവെട്ടം കലയന്താനം കെ. ഒ. ജോസ് (79) നിര്യാതനായി. ഭാര്യ:വത്സമ്മ ജോസ് ഏറ്റുമാനൂർ മുതിരക്കാലായിൽ കുടുംബാംഗമാണ്. മക്കൾ: ജഫിനാ, ജസിനാ,(ഇരുവരും ഹൂസ്റ്റൺ, സെൻറ്.മേരീസ് സീറോ മലബാർ കാത്തലിക് ചർച്ച് അംഗങ്ങൾ) ,ജോവിൻ (ഏറ്റുമാനൂർ). മരുമക്കൾ: ജോയ്മോൻ പള്ളിപ്പറമ്പിൽ , സെർനി പുത്തൻപുരയിൽ (ഇരുവരും ഹൂസ്റ്റൺ), റ്റീന കുന്നക്കാട്ടുതറ (കോട്ടയം). കൊച്ചുമക്കൾ: ജെറിൽ, ജോയൽ, ജൂഡ്, ജസ്റ്റസ്, ഇവാന, എംലിൻ, ജനിറ്റ, ജൂബെൽ, ജോവീറ്റ.
മറിയാമ്മ തോമസ് പിണക്കുഴത്തില്‍ (95) ഫ്ലോറിഡയില്‍ നിര്യാതയായി
ഫ്ലോറിഡ: നീറിക്കാട് പരേതനായ പി.യു. തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് പിണക്കുഴത്തില്‍ (95) ഫ്ലോറിഡയില്‍ നിര്യാതയായി. പരേത പേരൂര്‍ പുളിക്കത്തൊടിയില്‍ കുടുംബാംഗമാണ്. മക്കള്‍: മേരിക്കുട്ടി ജേക്കബ്ബ് പ്ലാംകൂടത്തില്‍ (കൂപ്പര്‍ സിറ്റി, ഫ്ലോറിഡ), പരേതയായ ഏലിയാമ്മ തോമസ് മറ്റത്തില്‍പറമ്പില്‍ (റോക്ക്ലാന്റ്, ന്യൂയോര്‍ക്ക്), ആനി ഇടിക്കുള പാറാനിയ്ക്കല്‍ (ഡേവി, ഫ്ലോറിഡ), ഗ്രേസി ജോസഫ് പുതുപ്പള്ളില്‍ (കൂപ്പര്‍ സിറ്റി, ഫ്ലോറിഡ), റോയ് തോമസ് പിണക്കുഴത്തില്‍ (കൂപ്പര്‍ സിറ്റി, ഫ്ലോറിഡ). 13 കൊച്ചുമക്കളും 17 കൊച്ചുമക്കളുടെ മക്കളുമുണ്ട്. പൊതുദര്‍ശനം: ഫെബ്രുവരി 28 വെള്ളിയാഴ്ച രാവിലെ 9:00 മണി മുതല്‍ 11:00 മണി വരെ സെന്റ് ജൂഡ് ക്നാനായ കാത്തലിക് ചര്‍ച്ചില്‍ (1105 NW 6th Ave., Fort Lauderdale, FL). തുടര്‍ന്ന് സംസ്ക്കാരവും നടക്കും. വാര്‍ത്ത: ജയപ്രകാശ് നായര്‍
പ്രൊഫ. ജോസഫ് തോമസ് പ്രാക്കുഴി (മാമച്ചൻ) ഡാളസിൽ അന്തരിച്ചു
മെസ്ക്വിറ്റ് (ഡാളസ് ) ഡാളസ് കേരള അസോസിയേഷൻ മുൻ ഡയറക്ടർ ബോർഡ് അംഗം ചങ്ങനാശ്ശേരി മടപ്പള്ളി ജോസഫ് തോമസ് പ്രാക്കുഴി (മാമച്ചൻ)(78) ഡാളസിൽ അന്തരിച്ചു.പരേതരായ പി.സി. തോമസിന്റെയും കത്രിനാമ തോമസിന്റെയും മകനാണു . ഡാളസിലെ സീറോ മലബാർ ഫൊറോന കാത്തലിക് ചർച്ചിലെ സെന്റ് തോമസ് ദി അപ്പോസ്തലന്റെ വളരെ സജീവവും സമർപ്പിതനുമായ അംഗമായിരുന്നു ജോസഫ് ഭാര്യ :പരേതനായ താന്നിക്കൽ ലൈപ്പ് ചെറിയാന്റെയും സോസമ്മ ചെറിയാന്റെയും (താനിക്കൽ ഹൗസ് കോട്ടയം) മകൾ അമ്മാൾ ചെറിയാൻ മകൻ: മനു മരുമകൾ: റിക്കി കൊച്ചു മക്കൾ :നിധി, നീൽ പി.ടി. ആന്റണി, മേജർ പി.ടി. ചെറിയാൻ, ലീലാമ്മ ജോസഫ്, റോസമ്മ ജോസഫ്, പി.ടി. സെബാസ്റ്റ്യൻ( ഡാളസ് കേരള അസോസിയേഷൻ&ഐ സി ഇ സി ഡയറക്ടർ )എന്നിവർ അദ്ദേഹത്തിന്റെ സഹോദരങ്ങളാണ് കുറുമ്പനാടത്തെ സെന്റ് പീറ്റേഴ്സ് ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം 19 വയസ്സുള്ളപ്പോൾ…
റെയ്ച്ചലമ്മ ജോണിന്റെ പൊതുദര്‍ശനം, സംസ്ക്കാരം എന്നിവ വെള്ളി, ശനി ദിവസങ്ങളില്‍
ഫിലഡല്‍ഫിയ: ഞായറാഴ്ച ഫിലഡല്ഫിയയില് അന്തരിച്ച തങ്ങളത്തില്‍ റെയ്ച്ചലമ്മ ജോണിന്റെ (96) സംസ്ക്കാരം സംബന്ധിച്ച വിവരങ്ങള്‍. പൊതുദര്‍ശനം: ഫെബ്രുവരി 21 വെള്ളിയാഴ്ച്ച വൈകുന്നേരം അഞ്ചര മുതല്‍ ഒന്‍പതു വരെ. സെന്റ് ജൂഡ് മലങ്കര കത്തോലിക്കാ പള്ളിയില്‍ (1200 Park Ave. Bensalem PA 19020). സംസ്ക്കാര ശൂശ്രൂഷകള്‍: ഫെബ്രുവരി 22 ശനിയാഴ്ച രാവിലെ 9:30 മുതല്‍ 10:30 വരെ പൊതുദര്‍ശനവും, തുടര്‍ന്ന് 12:00 വരെ സംസ്ക്കാര ശൂശ്രൂഷകളും സെ. ജൂഡ് മലങ്കര കത്തോലിക്കാപള്ളിയില്‍. ശൂശ്രൂഷകള്‍ക്കു ശേഷം 12:30 നു ഭൗതിക ശരീരം ബെന്‍സേലത്തുള്ള റിസറക്ഷന് സിമിത്തേരിയില്‍ (5201 Humville Road, Bensalem PA 19020) സംസ്കരിക്കും. കല്ലൂപ്പാറ തങ്ങളത്തില്‍ പരേതനായ ഇടിക്കുള ജോണിന്റെ ഭാര്യയായിരുന്നു പരേത. തിരുവനന്തപുരം ആര്‍ച്ച്ബിഷപ്പ് കാലംചെയ്ത ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, റവ. ഡോ. ഇഗ്നേഷ്യസ് തങ്ങളത്തില്‍ ഒ. ഐ. സി. എന്നിവര്‍ പരേതയുടെ…
റെയ്ച്ചലമ്മ ജോണ്‍ തങ്ങളത്തില്‍ ഫിലഡല്ഫിയയില് നിര്യാതയായി
ഫിലഡല്‍ഫിയ: കാലം ചെയ്ത ഭാഗ്യസ്മരണാര്‍ഹനായ തിരുവനന്തപുരം ആര്‍ച്ച്ബിഷപ്പ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായുടെ സഹോദരന് കല്ലൂപ്പാറ തങ്ങളത്തില്‍ പരേതനായ ഇടിക്കുള ജോണിന്റെ ഭാര്യ റെയ്ച്ചലമ്മ ജോണ്‍ തങ്ങളത്തില്‍ (96) ഫെബ്രുവരി 16 ഞായറാഴ്ച ഫിലഡല്ഫിയയില് നിര്യാതയായി. മൃതസംസ്കാരം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കും. മക്കള്‍: അലക്സ് ജോണ്‍, റവ. സിസ്റ്റര്‍ സ്വാന്തന എസ്. ഐ. സി, പരേതനായ വറുഗീസ് ജോണ്‍ (ജയന്), കൊച്ചുമോള് സക്കറിയ, നിര്‍മ്മല ശങ്കരത്തില്‍, ഫിലിപ് ജോണ്‍ (ബിജു). സിസ്റ്റര്‍ ഒഴികെ എല്ലാവരും യു. എസില്‍. മരുമക്കള്‍: വല്‍സമ്മ അലക്സ്, ജോസഫ് സക്കറിയ (ബിജു), സജീവ് ശങ്കരത്തില്‍, ആഷാ ഫിലിപ് റവ. ഡോ. ഇഗ്നേഷ്യസ് തങ്ങളത്തില്‍ ഒ. ഐ. സി. പരേതയുടെ ഭര്‍തൃസഹോദരനാണു. ഫിലഡല്‍ഫിയ സെന്റ് ജൂഡ് മലങ്കര കത്തോലിക്കാപള്ളി ഇടവകാംഗമായിരുന്ന പരേത മക്കളോടൊപ്പം അമേരിക്കയില്‍ ദീര്‍ഘകാലമായി താമസിച്ചുവരികയായിരുന്നു.
