മറിയാമ്മ തോമസ് പിണക്കുഴത്തില്‍ (95) ഫ്ലോറിഡയില്‍ നിര്യാതയായി

ഫ്ലോറിഡ: നീറിക്കാട് പരേതനായ പി.യു. തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് പിണക്കുഴത്തില്‍ (95) ഫ്ലോറിഡയില്‍ നിര്യാതയായി. പരേത പേരൂര്‍ പുളിക്കത്തൊടിയില്‍ കുടുംബാംഗമാണ്.

മക്കള്‍: മേരിക്കുട്ടി ജേക്കബ്ബ് പ്ലാം‌കൂടത്തില്‍ (കൂപ്പര്‍ സിറ്റി, ഫ്ലോറിഡ), പരേതയായ ഏലിയാമ്മ തോമസ് മറ്റത്തില്‍‌പറമ്പില്‍ (റോക്ക്‌ലാന്റ്, ന്യൂയോര്‍ക്ക്), ആനി ഇടിക്കുള പാറാനിയ്ക്കല്‍ (ഡേവി, ഫ്ലോറിഡ), ഗ്രേസി ജോസഫ് പുതുപ്പള്ളില്‍ (കൂപ്പര്‍ സിറ്റി, ഫ്ലോറിഡ), റോയ് തോമസ് പിണക്കുഴത്തില്‍ (കൂപ്പര്‍ സിറ്റി, ഫ്ലോറിഡ).

13 കൊച്ചുമക്കളും 17 കൊച്ചുമക്കളുടെ മക്കളുമുണ്ട്.

പൊതുദര്‍ശനം: ഫെബ്രുവരി 28 വെള്ളിയാഴ്ച രാവിലെ 9:00 മണി മുതല്‍ 11:00 മണി വരെ സെന്റ് ജൂഡ് ക്നാനായ കാത്തലിക് ചര്‍ച്ചില്‍ (1105 NW 6th Ave., Fort Lauderdale, FL). തുടര്‍ന്ന് സംസ്ക്കാരവും നടക്കും.

വാര്‍ത്ത: ജയപ്രകാശ് നായര്‍

Print Friendly, PDF & Email

Leave a Comment

More News