കൊല്ലം: നെടുമ്പന നവജീവൻ അഭയ കേന്ദ്രത്തിൽ ആറു മാസമായി താമസിച്ചുവരികയായിരുന്ന തെന്മല ഒറ്റക്കൽ സ്വദേശിനി ഫാത്തിമ ബീവി (76) മരണപ്പെട്ടു. ബന്ധുക്കളിൽ നിന്നും അകന്നു കഴിഞ്ഞിരുന്ന അമ്മയെ സാമൂഹ്യനീതി വകുപ്പിന്റെ ശുപാർശയോടെ നവജീവൻ അഭയകേന്ദ്രം ഏറ്റെടുക്കുകയായിരുന്നു.
Category: OBITUARY
കൊടുകുളഞ്ഞി ജോൺ ജോസഫ് (ജോയി 82 ) ഡാളസിൽ അന്തരിച്ചു
ഡാലസ് : ചെങ്ങന്നൂർ വട്ടക്കാട്ട് കൊടുകുളഞ്ഞി ജോൺ ജോസഫ് (ജോയി82)ഡാളസിലെ മെസ്‌കിറ്റിൽ അന്തരിച്ചു .സി എസ് ഐ കോൺഗ്രിഗേഷൻ ഓഫ് ഡാലസ് അംഗമാണ്. ഭാര്യ: പരേതയായ സൂസി മക്കൾ : പരേതരായ വിനു, വീണ മരുമക്കൾ: ജൂലി അബ്രഹാം, ആശിഷ് നെയ്തേലിൽ കൊച്ചുമക്കൾ:ആൽവിൻ ജോൺ അബിഗെയ്ൽ പൊതു ദർശനം: 2024 ജനുവരി 25 വ്യാഴാഴ്ച 7:00 – 9:00pm സ്ഥലം :സി എസ് ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് 2422 N. ഗ്ലെൻബ്രൂക്ക് ഡോ., ഗാർലാൻഡ്, TX 75040 സംസ്കാര ശുശ്രുഷ :2024 ജനുവരി 26 വെള്ളിയാഴ്ച 1:30 – 3:00 pm സ്ഥലം :ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോം ചാപ്പൽ 500 യുഎസ് ഹൈവേ 80 ഇ., TX 75182 തുടർന്നു ന്യൂ ഹോപ്പ് മെമ്മോറിയൽ ഗാർഡൻസിൽ സംസ്കാരം .3:00 – 3:30pm LIVE STREAM…
ജോർജ് ഓലിക്കലിന്റെ സഹോദരി സിസ്റ്റർ ലില്ലിയൻ ഓലിക്കൽ അന്തരിച്ചു
ഫിലാഡൽഫിയ: സിസ്റ്റർ ലില്ലിയൻ ഓലിക്കൽ (നിർമല സിസ്റ്റർ) ആന്ധ്രാ പ്രദേശിലെ വിജയവാഡയിൽ അന്തരിച്ചു. സംസ്കാര ശുശ്രുഷ ജനുവരി 23 ബുധനാഴ്ച വൈകിട്ട് 4 മണിക്ക് വിജയവാഡയിൽ നടക്കും. മാതാപിതാക്കൾ: പരേതനായ ഒ എം മാത്യു, ചിന്നമ്മ മാത്യു . സഹോദരങ്ങൾ: പരേതനായ ജോയ് ഓലിക്കൽ, പരേതനായ അഡ്വ. ജോസ് ഓലിക്കൽ, ഫിലാഡൽഫിയയിലെ സാംസ്കാരിക സാമൂഹിക പ്രേവർത്തകനായ ജോർജ് ഓലിക്കൽ, വിൻസെൻറ്റ് ഓലിക്കൽ വാഴക്കുളം, പയസ് ഓലിക്കൽ, ബഹറിൻ, ആനി ജോസഫ് ഇലഞ്ഞി, ഡെയ്‌സി വർഗീസ് ബഹറിൻ, ലിസി മാത്യു പാലാ, ലൗലി എബ്രഹാം അടിമാലി.
സാമു മത്തായിയുടെ സഹോദരി പുത്രി ഗോഡ്‌സി അന്തരിച്ചു
ഡാളസ് /തൃശ്ശൂർ: തൃശ്ശൂർ കൊക്കൻ ബ്ലെസ് മോൻറെ ഭാര്യ ഗോഡ്സി (35) അന്തരിച്ചു . ജനു 21ഞായറാഴ്ച രാവിലെ തൃശ്ശൂരിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്. ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയിരുന്ന ഇവർ ഈയിടെയാണ് ചികത്സാർത്ഥം തൃശ്ശൂരിൽ എത്തിയത്. കളത്തിൽ ജോൺസൺ- എൽസി ദമ്പതികളുടെ മകളാണ് ഗോഡ്സി. ജൂഡിത്ത് (ലണ്ടൻ)ഏക സഹോദരിയാണ് . അമേരിക്കയിൽ ഡാലസിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകൻ സാമു മത്തായി,ബെന്നി മത്തായി (ഡാളസ്) എന്നിവരുടെ സഹോദരി പുത്രിയാണ് ഗോഡ്സി.
ഈശോ സാം ഉമ്മന്റെ ഭാര്യ മേരി ഉമ്മന്‍ ലോസ്‌ആഞ്ചലസില്‍ അന്തരിച്ചു
ലോസ്‌ആഞ്ചലസ്: ഫോമാ നേതാവും ബൈലൊ കമ്മിറ്റി സെക്രട്ടറിയുമായ ഈശോ സാം ഉമ്മന്റെ (കൊച്ചുവീട്ടിൽ മാവേലിക്കര) ഭാര്യ മേരി ഉമ്മന്‍ അന്തരിച്ചു. മാരാമൺ കോയിത്തോടത്തു പരേതരായ കെ വി കോശിയുടെയും രാജമ്മ കോശിയുടെയും (മണലൂർ, മാരാമൺ) പുത്രിയാണ് . മുംബൈയിലെ ആദ്യകാല കുടിയേറ്റക്കാരായിരുന്നു കെ.വി. കോശിയും രാജമ്മ കോശിയും. മദ്രാസ് ക്രിസ്ത്യൻ കോളജിൽ നിന്നും മധുരയിൽ നിന്നുമാണ് ഇരുവരും പഠനം പൂർത്തിയാക്കിയത്. മുംബെയിൽ 1940 കളിൽ ആദ്യമായി മാർത്തോമ്മാ-ഓർത്തഡോക്സ് സണ്ടെ സ്‌കൂൾ പഠനം ആരംഭിച്ചത് അവരുടെ വസതിയിലായിരുന്നു. അവിടെ നിന്നാണ് ഇപ്പോൾ മാർത്തോമ്മാ സഭക്ക് മാത്രം നഗരത്തിൽ 40 പള്ളികളുള്ളത്. മുംബൈയിൽ മാട്ടുംഗ നിവാസികളായിരുന്നു സാം ഉമ്മനും കുടുംബം. ദാദർ മാർത്തോമ്മാ ചർച്ച് അംഗങ്ങൾ. 1994 ൽ അമേരിക്കയിലെത്തി. ലോസാഞ്ചലസിൽ സെന്റ് ആന്‍ഡ്രുസ് മാര്‍ത്തോമ്മ ചര്‍ച്ച് അംഗങ്ങളാണ്. മക്കൾ: ഷോൺ സാമുവൽ ഉമ്മൻ, സ്റ്റീവ് കോശി ഉമ്മൻ മരുമകൾ:…
മറിയാമ്മ എബ്രഹാം (ചിന്നമ്മ) ഹൂസ്റ്റണിൽ അന്തരിച്ചു
ഹൂസ്റ്റൺ: മുണ്ടിയപ്പള്ളി മൈലയ്ക്കൽ എ. എം. എബ്രഹാമിന്റെ (കുഞ്ഞുമോൻ) ഭാര്യ മറിയാമ്മ എബ്രഹാം (ചിന്നമ്മ -83) അന്തരിച്ചു. കവുങ്ങുംപ്രയാർ കണ്ണേത്ത് കുടുംബാംഗമാണ് പരേത. ഹൂസ്റ്റൺ സെൻറ് പീറ്റേഴ്സ് സി.എസ്.ഐ ചർച്ച് അംഗവും, വിവിധ സഭാ വിഭാഗങ്ങളിലുള്ള വിശ്വാസ സമൂഹത്തിൻറെ ആത്മീയ കൂട്ടായ്മയായ യൂണിയൻ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (UCF)സജീവ അംഗവുമായിരുന്നു. മക്കൾ: റ്റിജു എബ്രഹാം, ജിജു എബ്രഹാം. മരുമകൾ: ക്രിസ്റ്റിൻ എബ്രഹാം കൊച്ചുമക്കൾ: ജൊഹാന,എലിയറ്റ്, എസ്രാ സഹോദരങ്ങൾ: പരേതരായ കെ. ഇ. ഈപ്പൻ, കെ. ഇ. മത്തായി, അമ്മിണി (കവുങ്ങുംപ്രയാർ), കുഞ്ഞുമോൻ, സാറാമ്മ,പൊടിയമ്മ,കുഞ്ഞൂഞ്ഞമ്മ(എല്ലാവരും യു.എസ്.എ) പൊതുദർശനം 26ന് വെള്ളിയാഴ്ച വൈകിട്ട് 5 മുതൽ 8 വരെ ഇമ്മാനുവേൽ മാർത്തോമാ പള്ളിയിൽ.(12803 Sugar Ridge blvd,Stafford, Texas 77477) . 27 ന് ശനിയാഴ്ച രാവിലെ 8:30 മുതൽ 11 വരെ ഇമ്മാനുവൽ മാർത്തോമാ പള്ളിയിൽ വെച്ചുള്ള ശുശ്രൂഷയ്ക്ക് ശേഷം…
ലീലാമ്മ തോമസ് (ലീല-82) അന്തരിച്ചു
ന്യൂയോര്‍ക്ക്: ആഞ്ഞിലിവേലില്‍ വീട്ടില്‍ എ.വി.കുരുവിള-ഏലിയാമ്മ ദമ്പതികളുടെ മകള്‍ ലീലാമ്മ തോമസ് (ലീല – 82) അന്തരിച്ചു. ഭര്‍ത്താവ്: തോമസ് വര്‍ഗീസ്. മക്കള്‍: അനിത, സജനി, സബീന മരുമക്കള്‍: രാജു, സജി, പൊന്നച്ചന്‍. കൊച്ചുമക്കള്‍: സിജു & ഭാര്യ അനു, സഞ്ജു, അക്‌സ, ഏരിയല്‍, ആന്‍ഡ്രിയല്‍, ആഷ്‌ലി. സംസ്‌കാരം 22ന് രാവിലെ ഒമ്പതിന് ന്യൂയോര്‍ക്ക് 45 നോര്‍ത്ത് സര്‍വീസ് റോഡിലെ ഡിക്‌സ് ഹില്‍സിലെ സലേം മാര്‍ തോമ പള്ളിയിലും തുടര്‍ന്ന് സെന്റ് ചാള്‍സ് സെമിത്തേരിയിലും വച്ച് നടത്തപ്പെടുന്നതാണ്. 1960ല്‍ വിവാഹിതയായ ലീല ഭര്‍ത്താവിനൊപ്പം ആദ്യം തമിഴ്‌നാട്ടിലെ നീലഗിരിയിലേക്കും പിന്നീട് അവിടെ നിന്ന് 1988ല്‍ ന്യൂയോര്‍ക്കിലേക്കും പോയി. പിന്നീട് അവിടെയായിരുന്നു ലീലാമ്മയുടെ ജീവിതം. മക്കളേയും കൊച്ചുമക്കളേയുമൊക്കെ നല്ല രീതിയില്‍ വളര്‍ത്തി അവരില്‍ ദൈവഭയവും സ്‌നേഹവും നിറച്ച് അവരെ മികച്ച വ്യക്തികളാക്കി മാറ്റി. പാചകം ചെയ്യാനും പാചകക്കുറിപ്പുകള്‍ ശേഖരിക്കാനും തയ്യാറാക്കുന്ന ഭക്ഷണവിഭവങ്ങള്‍…
ഡാളസിൽ നിര്യാതനായ ജേക്കബ് വൈദ്യന്റെ പൊതുദർശനം നാളെ 2 മുതൽ 5 വരെ
ഡാളസ് : തേവലക്കര കൈതവിളയിൽ വൈദ്യൻ കുടുംബാംഗവും, തേവലക്കര മാർത്തോമ്മ വലിയ പള്ളി മാതൃ ഇടവകാംഗവുമായ ഡാളസിൽ നിര്യാതനായ തോപ്പിൽ തെക്കതിൽ ടി.ജേക്കബ് വൈദ്യന്റെ (കുഞ്ഞുമോൻ 78) പൊതുദർശനം ജനുവരി 20 ശനിയാഴ്ച (നാളെ) ഉച്ചക്ക് 2 മുതൽ 5 മണി വരെ ഡാളസ് കാരോൾട്ടൻ മാർത്തോമ്മ ദേവാലയത്തിൽ (1400 W Frankford Rd, Carrollton, TX 75007) വെച്ച് നടത്തപ്പെടും. ഭാര്യ: തോട്ടക്കാട് പള്ളികുന്നേൽ മേരിക്കുട്ടി ജേക്കബ്. മക്കൾ : ഫിലിപ്പ് വൈദ്യൻ (ബിജു ) , ജോൺ വൈദ്യൻ (ബൈജു), ലീന മെറിൻ (എല്ലാവരും ഡാളസിൽ). മരുമക്കൾ : കരുനാഗപ്പള്ളി കിഴക്കേ പള്ളത്ത് ആനി ജേക്കബ്, കാർത്തികപ്പള്ളി ആലുംമ്മൂട്ടിൽ സ്മിത ജോൺ, എരുമേലി മാംമ്പറ്റ മെറിൻ ശാമൂവേൽ. കൊച്ചുമക്കൾ : ആരോൺ വൈദ്യൻ, അഭിഷേക് വൈദ്യൻ, ആകാശ് വൈദ്യൻ, അമേയ ജോൺ, എബൻ ശാമൂവേൽ,…
സൂസി മൈക്കിൾ തൈപ്പറമ്പിൽ നിര്യാതയായി
ഫോർട്ട് വർത്ത്: ചങ്ങനാശ്ശേരി, തുരുത്തി, തൈപ്പറമ്പിൽ ടി.സി മൈക്കിളിന്റെ ഭാര്യ സൂസി മൈക്കിൾ (71) ഫോർട്ട് വർത്തിൽ നിര്യാതയായി. കോട്ടയം മേലുകാവ് ഇടമറുക് ചീരാംകുഴിയിൽ പരേതരായ സി. ജെ മാത്യു (മത്തായി സാർ) വിന്റെയും അരീക്കാട്ട് അന്നക്കുട്ടിയുടെയും മകളാണ് പരേത. സംസ്‌കാരം ജനുവരി 24 ബുധനാഴ്ച നോർത്ത് റിച്ച്ലാൻഡ് ഹിൽസ്, സെന്റ് ജോൺ ദി അപ്പോസ്തോലിക് കാത്തലിക് ദേവാലയത്തിൽ. മക്കൾ: ജെഫ് മൈക്കിൾ (ഫോർട്ട് വർത്ത്), ഡോ. ജെറി മൈക്കിൾ (കോർപ്രസ് ക്രിസ്റ്റി, ടെക്‌സാസ്) മരുമക്കൾ: ദീപ്‌തി തോമസ് മൈക്കിൾ (കൊച്ചുതുണ്ടിയിൽ, നാരങ്ങാനം കോഴഞ്ചേരി ), മേഗൻ രമ്യ മൈക്കിൾ (മാലികറുകയിൽ, മാന്നാർ). കൊച്ചു മക്കൾ: എലിസബത്ത്, എവിലിൻ, എലനോർ, എസക്കിയേൽ, മെലേനിയ (ഏവരും യുഎസ്). സഹോദരങ്ങൾ: ലൈല അങ്ങാടിശ്ശേരിൽ (ടെക്‌സാസ്, യുഎസ്), വത്സമ്മ ബേബി (ഇടമറുക്), ജോസ് ചീരാംകുഴി, മാറ്റ് മാത്യു (പെപ്പി), മിനി വിലങ്ങോലിൽ…
എബ്രാഹാം വണ്ടാനത്ത് (73) അന്തരിച്ചു
കാൽഗറി: തൊടുപുഴ രാമപുരത്ത് വണ്ടാനത്ത് വി.എം .എബ്രാഹാം (73) അന്തരിച്ചു. പൊൻകുന്നം പുളിക്കൽ കുടുംബാംഗമായ ഗ്രേസിയാണ് ഭാര്യ. കാനഡ കാൽഗറിയിൽ സ്ഥിര താമസമാക്കിയിട്ടുള്ളതും ,കാല്ഗറി ബോവാലി ഫാക്കൽറ്റിയിലെ അദ്ധ്യാപികയും , ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ നാഷണൽ എക്സിക്യൂട്ടീവ് അംഗവും , സിറോ മലബാർ മിസ്സിസ്സാഗ എപ്പാർക്കിയുടെ പാസ്റ്റർ കൗൺസിൽ സെക്രട്ടറി എന്നീ ചുമതലകൾ വഹിക്കുന്നതും , കാൽഗറിയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സ്ഥിരം സാന്നിധ്യവുമായ ഡോക്ടർ ആൻ സ്മിത എബ്രഹാമാണ് ഏക മകൾ . കൊച്ചു മക്കൾ എബി , അഗസ്റ്റിൻ കാനഡയിൽ പഠിക്കുന്നു. സംസ്കാര ശുശ്രൂഷകൾ ജനുവരി 19, വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കുന്നതും , തുടർന്ന് രാമപുരം സെയ്ന്റ് അഗസ്റ്റിൻ ഫെറോന പള്ളിയിൽ ശവ സംസ്കാരം നടക്കുന്നതുമായിരിക്കും . ദയവായി ബന്ധുമിത്രാദികൾ ഇതൊരു അറിയിപ്പായി സ്വീകരിക്കണം.
