ആയിഷ ഹജ്ജുമ്മ (85) നിര്യാതയായി

സൗത്ത് അന്നാര സ്വദേശിനിയും പരേതനായ കണ്ടന്‍ചിറ മുഹമ്മദ് ഹാജിയുടെ ഭാര്യയുമായ ആയിഷ ഹജ്ജുമ്മ (85) മരണപ്പെട്ടു. മക്കള്‍: സൈതലവി ഹാജി (ബാവ), അലിക്കുട്ടി ഹാജി, സിദ്ധീഖ്, ഹുസൈന്‍, ബീരാന്‍, (കെഎം സില്‍ക്‌സ്) സൈനബ, മൈമൂന, സുലൈഖ, സാജിദ, ഹാജറ. റിപ്പോര്‍ട്ട് നല്‍കുന്നത് : ഹുസൈന്‍ (മകന്‍)

നരേന്ദ്ര നായർ (77) അന്തരിച്ചു

ഹ്യൂസ്റ്റൺ: തിരുവല്ല രാമഞ്ചിറ രോഹിണി നിലയത്തിൽ നരേന്ദ്ര നായർ (77) അന്തരിച്ചു. സംസ്കാരം പിന്നീട് ഹ്യൂസ്റ്റണിൽ. ഭാര്യ: കൊട്ടാരക്കര രത്നവിലാസത്തിൽ പരേതയായ രത്ന നായർ. മകൻ: സുനിൽ നായർ (ഹ്യൂസ്റ്റൺ) മരുമകൾ: വന്ദന പണിക്കർ ( ഹ്യൂസ്റ്റൺ) കൊച്ചുമക്കൾ: പ്രണവ് നായർ, പ്രാർത്ഥന നായർ സഹോദരങ്ങൾ: പരേതരായ വിജയകുമാർ, ലീല, രാധ (തിരുവല്ല) വിവരങ്ങൾക്ക്: സുനിൽ 713 384 0102

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ പി. സിറിയക് ജോൺ അന്തരിച്ചു

കോഴിക്കോട്: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ പി. സിറിയക് ജോൺ (90) വ്യാഴാഴ്ച രാത്രി അന്തരിച്ചു. കുറച്ചു നാളായി ഓർമക്കുറവ് മൂലം കഷ്ടപ്പെടുകയായിരുന്നു. 1970-ൽ കൽപ്പറ്റയില്‍ നിന്നാണ് കോൺഗ്രസ് (ആർ) ടിക്കറ്റിൽ കേരള നിയമസഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും അദ്ദേഹം തിരുവമ്പാടി മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1982 മുതൽ 1983 വരെ കെ. കരുണാകരൻ മന്ത്രിസഭയിൽ കൃഷി വകുപ്പ് മന്ത്രിയായിരുന്നു ജോൺ. അദ്ദേഹത്തിന്റെ ഭരണകാലത്താണ് സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും കൃഷിഭവനുകൾ സ്ഥാപിച്ചത്. രണ്ട് തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയം ഏറ്റുവാങ്ങി. പിന്നീട് കോൺഗ്രസുമായുള്ള ബന്ധം അദ്ദേഹം വിച്ഛേദിക്കുകയും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ ചേരുകയും, ഏതാനും വർഷങ്ങൾ അതിന്റെ സംസ്ഥാന പ്രസിഡന്റായി പ്രവർത്തിക്കുകയും ചെയ്തു. 2007-ൽ അനുയായികളോടൊപ്പം അദ്ദേഹം മാതൃ പാർട്ടിയിലേക്ക് മടങ്ങി. കോട്ടയത്ത് പാലയ്ക്കടുത്ത് കടപ്ലാമറ്റം ജോണിന്റെയും മറിയാമ്മയുടെയും മകനായി 1933 ജൂൺ 11നാണ് ജോൺ…

എലിസബത്ത് ചാക്കോ ന്യൂയോർക്കിൽ നിര്യാതയായി

ന്യൂയോർക്ക്: പുതുപ്പള്ളി ആക്കാംകുന്നേൽ പരേതനായ എ.ജെ.ചാക്കോയുടെ ഭാര്യ എലിസബത്ത് ചാക്കോ (90) ന്യൂയോർക്കിൽ നിര്യാതയായി. പരേത ഇത്തിത്താനം പഴയാറ്റിങ്കൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്. മക്കൾ: ശാന്തമ്മ ജേക്കബ് – പാപ്പച്ചൻ മത്തായി, സാലി മോൾ എബ്രഹാം – ഇടിക്കുള എബ്രഹാം, സാറാമ്മ ജേക്കബ് – കെ . എ. മാത്യു ( ചിക്കാഗോ ), ജേക്കബ് ഫിലിപ്പ് – ബിനി ചാക്കോ, ഷെർലി മോൾ ജേക്കബ് – ജയിംസ് പോൾ. കൊച്ചുമക്കൾ: ടിഷ സാമുവേൽ – ഷിജു സാമുവേൽ, സൂര്യ തോമസ് – ലിജു തോമസ് ലിൻ എബ്രഹാം – ടിന എബ്രഹാം, ടിന്റു പ്രസാദ് – പ്രസാദ്, ലിൻസി ദാസ്- രാഹുൽ ദാസ്, സൗമ്യ മാത്യൂസ് – ആൻഡ്രൂ, അലീന ജെയിംസ്, ജെബിൻ ജേക്കബ്, അലാന ജെയിംസ്, ജോഷ്വ ജേക്കബ്. കൂടുതൽ വിവരങ്ങൾക്ക്‌: ജേക്കബ് ഫിലിപ്പ്…

മുഹമ്മദ് ബഷീര്‍ (56) നിര്യാതനായി

തിരൂര്‍: കട്ടച്ചിറ സ്വദേശി പരേതനായ തെക്കരകത്ത് മൊയ്തു ഹാജിയുടെ മകന്‍ മുഹമ്മദ് ബഷീര്‍ (56) നിര്യാതനായി. ഭാര്യ: മുനീറ. മക്കള്‍: മുഹമ്മദ് ഷിബിലി, ഷര്‍മിള, മുഹമ്മദ് സില്‍സാന്‍. മരുമകന്‍: സലാഹുദ്ധീന്‍ (ഷാര്‍ജ). സഹോദരി : കദീജ.

ആയിശാബി (72) നിര്യാതയായി

തിരൂര്‍ : മുസ്ലിം ലീഗ് നേതാവും ചെമ്പ്ര മഹല്ല് ജനറല്‍ സെക്രട്ടറിയുമായ കൊക്കോടി മൊയ്തീന്‍ കുട്ടി ഹാജിയുടെ ഭാര്യ ആയിശാബി (72 ) നിര്യാതയായി. മക്കള്‍: അബ്ദുല്‍ നാസര്‍ (തിരൂര്‍ പോളി ടെക്‌നിക് ), അമീര്‍ (ഫോട്ടോഗ്രാഫര്‍ ), ശാഹിദ, സമീന. മരുമക്കള്‍: കെ.എം നൂറുദ്ദീന്‍, നൂരിഷ, റംല, തെസ്‌നി. സഹോദരങ്ങള്‍: കമ്മുക്കുട്ടി, മുഹമ്മദലി, ഡോ. മൊയ്തീന്‍ കുട്ടി, ഡോ. അബ്ദുറഹ്‌മാന്‍, സിദ്ദീഖ്.

ഫാ. ജോൺ ഗീവർഗീസിന്റ് സംസ്കാര ശുശ്രൂഷകൾ ചൊവ്വ, ബുധൻ തീയതികളിൽ

ഹൂസ്റ്റൺ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ വൈദീകനായിരുന്ന ബഹുമാനപ്പെട്ട ഫാദർ. ജോൺ ഗീവർഗീസ്‌ ഹൂസ്റ്റണിൽ നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമ്മികത്വത്തിൽ ചൊവ്വ, ബുധൻ തീയതികളിൽ ഹൂസ്റ്റൺ സെന്റ് മേരീസ് മലങ്കരഓർത്തഡോക്‌സ് ദേവാലയത്തിൽ നടക്കും. ജോൺ അച്ചൻ 1963-ൽ ശെമ്മാശനായും പിന്നീട് 1964 ഫെബ്രുവരി 29-ന് കൊല്ലം ഭദ്രാസനാധിപൻഅഭി. മാത്യൂസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയിൽ നിന്നും വൈദികപട്ടം സ്വീകരിച്ച യൂണിയൻ തിയോളജിക്കൽ സെമിനാരിയിൽ നിന്നും ദൈവ ശാസ്ത്രത്തിൽ 1969 -ൽ എസ്ടിഎം ബിരുദം നേടി. ഇന്ത്യയിൽ, ബാംഗ്ലൂരിലെ ജാലഹള്ളി ഇടവകയുടെ ആദ്യകാല വികാരിയായി സേവനം അനുഷ്ഠിച്ച ശേഷം അമേരിക്കയിലേക്ക് കുടിയേറിയ അദ്ദേഹം അമേരിക്കയിലെ വിവിധ ഇടവകകളിൽ തന്റെ സേവനം തുടർന്നു. 1977 മുതൽ ലിറ്റിൽ റോക്കിൽ താമസമാക്കിയ ജോൺ…

പാലക്ക വളപ്പിൽ (വാരിയത്ത്) ഖാലിദ് റഹിമാൻ (84) നിര്യാതനായി

തിരൂർ, താഴേപ്പാലം: തിരൂരിലെ ആദ്യകാല ഫോട്ടോഗ്രാഫറും, റഹിമാൻ സ്റ്റുഡിയോ ഉടമസ്ഥനുമായ പാലക്ക വളപ്പിൽ (വാരിയത്ത്) ഖാലിദ് റഹിമാൻ (84) നിര്യാതനായി. മക്കൾ: ലൈല, നിഷാ റാണി, സലീന, ഷാബു റഹിമാൻ. മരുമക്കൾ: മൊയ്തുണ്ണി വടക്കേകാട്, സിറാജ് ബാവ (സിറാജ് സ്‌റ്റുഡിയോ), അലി ചോലക്കൽ, വഫ ചമേലി പച്ചാട്ടിരി.

മുയ്തു ഹാജി (മാനു) നിര്യാതനായി

തിരൂര്‍: പഴംകുളങ്ങര സ്വദേശി പരേതനായ കുന്നത്ത് പറമ്പില്‍ കുഞ്ഞികമ്മു മകന്‍ മുയ്തു ഹാജി (മാനു – 67) 23.11.2023 ന് നിര്യാതനായി. ഭാര്യ : സുഹറ. മക്കള്‍ : സത്താര്‍, സക്കീര്‍, സുഹൈല്‍, സയ്യിദ്, സഫീന. മരുമക്കള്‍ : സജീര്‍, റംസീന, അസീന, റബീഹ, റിമ. സഹോദരങ്ങള്‍ : ബീരാന്‍കുട്ടി, പരേതനായ മുഹമ്മദ് കുട്ടി, ഫാത്തിമ, നഫീസു, ആയിശുമ്മു.  

മേഴ്സി സാമുവേലിന്റെ സംസ്കാരം 28 ന് ചൊവ്വാഴ്ച

പന്തളം: പൂഴിക്കാട് പുരയ്‌ക്കല്‍ മേഴ്‌സി വില്ലയില്‍ (കുറ്റൂര്‍ കോടിയാട്ട്‌ കിണറ്റുകാലായില്‍) പരേതനായ പി.എന്‍. സാമുവേലിന്റെ ഭാര്യ നിര്യാതയായ മേഴ്സി സാമുവേലിന്റെ (80) സംസ്കാര ശുശ്രൂഷ 28ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പന്തളം കുരമ്പാല ഏദൻ ഗാർഡൻ കൺവെൻഷൻ സെന്ററിൽ ആരംഭിക്കുന്നതും തുടർന്ന് പന്തളം മാന്തുക ബഥേൽ ഐപിസി സഭയുടെ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. മാവേലിക്കര മാമ്മൂട്ടില്‍ കുടുംബാംഗവും, പരേതനായ പാസ്റ്റര്‍ പി.റ്റി ചാക്കോയുടെ (വെട്ടിയാറ്റ് ചാക്കോച്ചന്റെ) മൂത്ത മകളുമാണ്‌ പരേത. മക്കള്‍: നൈനാന്‍ കോടിയാട്ട്‌ (യു.എസ്‌.എ), ജേക്കബ്‌ കോടിയാട്ട്‌ (കാനഡ). മരുമക്കള്‍: ജെസ്സി (യു.എസ്‌.എ) ജോളി (കാനഡ).