ജേക്കബ് തരകന്‍ (കുഞ്ഞുമോൻ) അന്ത്യാഞ്ജലി

ന്യൂജേഴ്‌സി: പുനരൈക്യ പ്രസ്ഥാനത്തിലൂടെ 1930 ൽ മലങ്കര കത്തോലിക്കാ സ്ഥാപനത്തിന് ഊടും പാവും നൽകിയ ആർച്ച് ബിഷപ്പ് ഗീവർഗീസ് മാർ ഈവാനിയോസ്, ബിഷപ്പ് അലോഷ്യസ് (കൊല്ലം), മാർ തെയോഫിലോസ്, ഡീക്കൻ അലക്‌സാണ്ടർ ആറ്റുപുറത്ത് എന്നിവരോടൊപ്പം ഉണ്ടായിരുന്ന ഏക അയ്‌മേനി ചാക്കോച്ചൻ കിളിയിലത്തിന്റെ കൊച്ചുമകൻ ജേക്കബ് തരകൻ (കുഞ്ഞുമോൻ-64) തിരുവനന്തപുരത്ത് അന്തരിച്ചു. ദീർഘകാലമായി ന്യു ജേഴ്‌സിയിൽ ഈസ്റ് ഹാനോവർ നിവാസി ആയിരുന്നു. മരുതൂർ കിളിയിലത്ത് പരേതരായ ചാക്കോ വർഗീസിന്റെയും മേരി വർഗീസിന്റെയും (ഞായല്ലൂർ കുടുംബാംഗം) ഒൻപതു മക്കളിൽ ഒരാളായിരുന്നു. സംസ്കാര ശുശ്രുഷ ഒക്ടോബർ 3 ചൊവ്വ 9 മണിക്ക് മണ്ണന്തല (ടിസി 13/ 179-2) വീട്ടിലും സംസ്കാരം മുന്ന് മണിക്ക് അരുവിയോട് സെന്റ് റീത്താസ് മലങ്കര കത്തോലിക്കാ ദേവാലയത്തിലും നടക്കും. (മരുതൂർ, തിരുവനന്തപുരം-28) ഭാര്യ മോളി ജേക്കബ് ന്യുവാർക്ക് യു.എം.ഡി.എൻ. ജെ. യിൽ നഴ്സ് പ്രാക്ടീഷണർ. ഏലപ്പാറ കളപ്ലാക്കൽ…

കെ ജി ജനാര്‍ദ്ദനന്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: ഹരിപ്പാട് സ്വദേശിയും അമേരിക്കയിലെ ആദ്യകാല മലയാളിയും, സാമൂഹ്യസാംസ്ക്കാരിക മേഖലകളില്‍ നിറസാന്നിധ്യവുമായിരുന്ന കെ ജി ജനാര്‍ദ്ദനന്‍ സെപ്തംബര്‍ 27-ന് അന്തരിച്ചു. വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ സ്ഥാപക അംഗവും പിന്നീട് പ്രസിഡന്റും മറ്റു നിരവധി തസ്തികകള്‍ കൈകാര്യം ചെയ്തിരുന്ന അദ്ദേഹത്തിന്റെ ആകസ്മിക വിയോഗം മലയാളി സമൂഹത്തെ ഞെട്ടിച്ചു. വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ ഇക്കഴിഞ്ഞ ഓണാഘോഷത്തോടനുബന്ധിച്ച്, മുന്‍ പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹത്തെ ആദരിച്ചിരുന്നു. ന്യൂയോര്‍ക്ക് ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനിയിലെ സീനിയര്‍ ഏജന്റ് എന്ന നിലയില്‍ വര്‍ഷങ്ങളോളമായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം, ശ്രീനാരായണ അസ്സോസിയേഷന്റെ സജീവ പ്രവര്‍ത്തകനും മുന്‍ പ്രസിഡന്റും ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാനുമായിരുന്നു. മാത്രമല്ല, മറ്റു പല സാമൂഹ്യ സാംസ്ക്കാരിക സംഘടനകളിലും സജീവമായിരുന്നു. തൊടുപുഴ മണക്കാട് പുത്തന്‍‌പുരയില്‍ പരേതരായ നാരായണന്‍ – പാറുക്കുട്ടിയമ്മ ദമ്പതികളുടെ രണ്ടാമത്തെ പുത്രി രാജേശ്വരിയാണ് ഭാര്യ. മക്കള്‍: സിബു ജനാര്‍ദ്ദനന്‍, രഞ്ജിത് ജനാര്‍ദ്ദനന്‍, മരുമകള്‍: അനീഷ.…

സിസിലി ആൻഡ്രൂസ് (കുഞ്ഞമ്മ – 68) നിര്യാതയായി

ടീനെക്ക് (ന്യൂജെഴ്സി): കോട്ടയം ജില്ലയിലെ വാകത്താനം സ്വദേശി ജോർജ് ആൻഡ്രൂസിന്റെ പത്നിയും പത്തനം‌തിട്ട റാന്നി സ്വദേശിനിയുമായ സിസിലി ആൻഡ്രൂസ് (കുഞ്ഞമ്മ 68) ന്യൂജേഴ്സിയിലെ ടീനെക്കിൽ നിര്യാതയായി. പൊതുദര്‍ശനം സെപ്തംബര്‍ 28 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3:00 മണിമുതല്‍ 7:00 മണിവരെ (Volk Leber Funeral Home, 789 Teaneck Road, Teaneck, New Jersey 07666). സംസ്ക്കാരം പിന്നീട് കേരളത്തില്‍ നടക്കും.

പ്രൊഫ. അന്നമ്മ തോമസ് സാൻഡിയാഗോയിൽ നിര്യാതയായി

തിരുവല്ല: കുറ്റപ്പുഴ മേലെത്തുമലയിൽ പരേതനായ പ്രൊഫ. ജോർജ് മാത്യുവിൻറെ ഭാര്യയും തിരുവല്ല മാർത്തോമ്മാ കോളേജ് മുൻ അധ്യാപികയുമായിരുന്ന പ്രൊഫ. അന്നമ്മ തോമസ് (ജോളി-76 ) കാലിഫോർണിയയിലെ സാൻ ഡിയാഗോയിൽ അന്തരിച്ചു. സംസ്ക്കാരം പിന്നീട് സാൻ ഡിയാഗോയിൽ. മക്കൾ :ജിയോ (കാലിഫോർണിയ) ലിസ (ന്യൂയോർക്ക്) മരുമക്കൾ: ഡോണ (കാലിഫോർണിയ), ദിലീപ് (ന്യൂയോർക്ക്) കൂടുതൽ വിവരങ്ങൾക്ക്‌: ജിയോ മാത്യു 954-991-8561 (കാലിഫോർണിയ), ദിലീപ് മാത്യു 516-712-7488 (ന്യൂയോർക്ക്)

മമ്മൂട്ടിയുടെ സഹോദരി ആമിന (നസീമ 70) അന്തരിച്ചു

കാഞ്ഞിരപ്പള്ളി: നടൻ മമ്മൂട്ടിയുടെ അനുജത്തി ആമിന (നസീമ-70) അന്തരിച്ചു. കാഞ്ഞിരപ്പള്ളി പാറക്കലിൽ പരേതനായ പി.എം. സലിമാണ് ഭർത്താവ്. കുറച്ചുനാളായി ചികിത്സയിലായിരുന്നു. നാളെ (സെപ്റ്റംബർ 13) രാവിലെ 10 മണിക്ക് ചെമ്പ് ജുമാ മസ്ജിദിൽ ഖബറടക്കം നടക്കും. ഇബ്രാഹിംകുട്ടി, സക്കറിയ, സൗദ, ഷഫീന എന്നിവരാണ് മമ്മൂട്ടിയെ കൂടാതെ ആമിനയുടെ സഹോദരങ്ങൾ. മക്കള്‍ : ജിബിന്‍ സലിം (ബ്രൂണൈ), ജൂലി, ജൂബി. മരുമക്കൾ: ജിൻസ, ബാബു, മുനീർ. പിതാവ് ഇസ്മായിൽ, മാതാവ് ഫാത്തിമ. കഴിഞ്ഞ ഏപ്രിലിലാണ് മമ്മൂട്ടിയുടെ മാതാവ് മരിച്ചത്.

Sosamma Joyan (Thomas) Mathew Passed away

Dr. Sosamma Joyan (née Thomas) Mathew passed away peacefully on Saturday, September 9th, 2023 at the Credit Valley Hospital, Mississauga, Ontario, Canada. She will be lovingly remembered by her soul mate, Rev. Dr. John Mathew and by our cherished son, Bram Thomas Mathew. Joyan was the eldest beloved daughter of Kalayanasseril C.T. & Lucy Thomas (Ayroor) of Singapore, treasured sister of Shirley (late Rajan), Singapore, Latha (Priantha), Sri Lanka, Laly (Kunju), Reggie (Ruby) and Biju (Reni) of Singapore. Joyan and John met at a national ecumenical conference during her studies…

സാം ചാക്കോ ചിക്കാഗോയിൽ അന്തരിച്ചു

ചിക്കാഗോ: പരേതനായ പാസ്റ്റർ സി ചാക്കോ (കുഴിക്കാല ചാക്കോച്ചായൻ ) യുടെ മകൻ ബ്രദർ സാം ചാക്കോ (81) ചൊവാഴ്ച വൈകീട്ട് നിത്യതയിൽ പ്രവേശിച്ചു. ചിക്കാഗോയിലെ ആദ്യ കാല വിശ്വാസികളിൽ ഒരാൾ ആയിരുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട്.

ജൂബി സ്കറിയ ഹ്യൂസ്റ്റണിൽ അന്തരിച്ചു

ഹ്യൂസ്റ്റൺ: ചിങ്ങവനം മണിമലപ്പാറയിൽ പരേതരായ റിയ സ്കറിയുടെയും, അമ്മിണി സ്കറിയുടെയും മകൻ ജൂബി സ്കറിയ (58) നിര്യാതനായി. റാന്നി പുത്തൻപുരയ്ക്കൽ ജൂലിയാണ് ഭാര്യ. മക്കൾ : ജിയ, ഡിയ(ഹ്യൂസ്റ്റൺ) സഹോദരങ്ങൾ : ജോളി, ജോയി, ജിജി, ഷാജി, ജാൻസി, സജിനി( എല്ലാവരും യു.എസ്.എ). സംസ്കാരം പിന്നീട് ഹ്യൂസ്റ്റണിൽ.

തോമസ് ചേന്നാട്ട് (ജിമ്മിച്ചന്‍, 61) ഹാര്‍ട്ട്‌ഫോര്‍ഡില്‍ അന്തരിച്ചു

കണക്ടിക്കട്ട്: ഹാര്‍ട്ട്‌ഫോര്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ പാരീഷ് കൗണ്‍സില്‍ അംഗവും മുന്‍ ട്രസ്റ്റിയുമായിരുന്ന തോമസ് ചേന്നാട്ട് (ജിമ്മിച്ചന്‍, 61) അന്തരിച്ചു. ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ മെമ്പറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ചങ്ങനാശേരി രൂപതയിലെ ചമ്പക്കുളം പരേതരായ ആന്റണി – ഏലിക്കുട്ടി ദമ്പതികളുടെ മകനായി ജനിച്ച ജിമ്മിച്ചന്‍ 1994-ലാണ് അമേരിക്കയിലെത്തിയത്. തുടര്‍ന്ന് വെസ്റ്റ് ഹാര്‍ട്ട്‌ഫോര്‍ഡ് എന്ന സ്ഥലത്ത് താമസമാക്കിയ അദ്ദേഹം വിവിധ ജനസേവന പ്രവര്‍ത്തനങ്ങളിലൂടെ ഏവര്‍ക്കും പ്രിയങ്കരനായിരുന്നു. വെസ്റ്റ് ഹാര്‍ട്ട് ഫോര്‍ഡ് സെന്റ് ഹെലേന റോമന്‍ കത്തോലിക്കാ ഇടവകയിലും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം നൈറ്റ് ഓഫ് കൊളംബസ് എന്ന സംഘടനയിലും അംഗമായിരുന്നു. ഭാര്യ ജെസി തോമസ് തിരുവാമ്പാടി പ്ലാത്തോട്ടത്തില്‍ കുടുംബാംഗമാണ്. ജെഫ്‌റിന്‍ തോമസ് (മെഡിക്കല്‍ വിദ്യാര്‍ത്ഥി), ജെയ്ഡന്‍ തോമസ് (കോളജ് വിദ്യാര്‍ത്ഥി) എന്നിവരാണ് മക്കള്‍. സംസ്‌കാര ശുശ്രൂഷകള്‍ വെസ്റ്റ് ഹാര്‍ഡ് ഫോര്‍ഡ്…

റോയി ജോൺ ഫ്ലോറിഡയിൽ നിര്യാതനായി

ഒർലാന്റോ: ഐപിസി ഒർലാന്റോ ദൈവസഭയുടെ സജീവ കുടുംബാഗം സൗത്ത് വെസ്റ്റ് എയർലൈൻസ് ഉദ്യോഗസ്ഥൻ തിരുവനന്തപുരം പരുത്തിപ്പാറ ചെറുകാട്ടുശേരിൽ റോയി ജോൺ (67) ഫ്ളോറിഡയിൽ അന്തരിച്ചു. ഭാര്യ ഗ്രേസ് ജോൺ പൂവത്തൂർ മാടോലിൽ കാര്യാലിൽ പരപ്പാട്ട് പരേതരായ പാസ്റ്റർ പി. എസ് ഫിലിപ്പോസിന്റെയും മേരി ഫിലിപ്പോസ് പൊടിമലയുടെയും മകളാണ്. മക്കൾ: റോണി, സാറ. മരുമക്കൾ : ജാനിസ്, ഡാറിൽ. കൊച്ചുമക്കൾ: ജേക്കബ്, ഹോസന, ഹഡാസ. സഹോദരങ്ങൾ : സോമൻ, രഞ്ജി, അലക്സ്, ലീലാമ്മ, ജോളി. ഭാര്യാ സഹോദരങ്ങൾ: സാം ഫിലിപ്പ്, പാസ്റ്റർ റെജി ഫിലിപ്പ്, പരേതയായ മേഴ്സി തോംസൺ (എല്ലാവരും യു എസ് എ). സെപ്റ്റംബർ എട്ടിന് വൈകിട്ട് 6 മുതൽ 9 വരെ ഒർലാേന്റോ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയിൽ (11531 Winter Garden Vineland Rd, Orlando, FL 32836) ഭൗതികശരീരം പൊതുദർശനത്തിനു വെയ്ക്കുന്നതും 9 ന്…