ജോൺ സാമുവേൽ (അനിയൻ കുഞ്ഞ് – 63) ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോർക്ക്: ജോൺ സാമുവേൽ (അനിയൻ കുഞ്ഞ് – 63) ന്യൂയോർക്കിൽ ചൊവ്വാഴ്ച രാത്രി അന്തരിച്ചു. പരേതൻ വാപ്പാല (കൊല്ലം) വേങ്ങവിള വീട്ടിൽ പരേതനായ സാമുവേലിന്റെ മകനാണ്. വർഷങ്ങളായി ന്യൂ യോർക്ക് ഡിപ്പാർട്മെൻറ് ഓഫ് സോഷ്യൽ സർവീസിൽ ഉദ്യോഗസ്ഥനാണ്. ഭാര്യ ലിസി ശാമുവേൽ കൊട്ടാരക്കര തൃക്കണമങ്കൽ ബെഥേൽ മന്ദിരം കുടുംബാംഗമാണ്‌ ന്യൂ യോർക്ക് അമിറ്റിവിൽ ന്യൂ ടെസ്റ്റ്മെൻ്റ് ചർച്ച്  (New Testament Church) സഭാംഗവും  കൊല്ലം  വാപ്പാല ദി പെന്തെക്കൊസ്ത് മിഷൻ പ്രാദേശിക സഭാംഗവുമായിരുന്നു. ഭാര്യ: ലിസി സാമുവൽ മക്കൾ:  ജോയൽ,  ജാനൽ. മരുമകൾ: ക്രിസ്റ്റിൻ. പൊതുദർശനം: ജൂൺ 2-ന്‌ 4.00 pm മുതൽ 6.30 pm വരെയും, ടെസ്റ്റിമണി സർവീസ് 7.00 pm മുതൽ 9.00 pm വരെയുമാണ്. ന്യൂ ടെസ്റ്റ്മെൻ്റ് ചർച്ച്, 79 പാർക്ക് അവന്യൂ, അമിറ്റിവിൽ, ന്യൂ യോർക്ക് (New Testament Church, 79…

കുഞ്ഞമ്മ മാത്യു (80) ന്യൂയോർക്കിൽ നിര്യാതയായി

ന്യൂയോർക്ക്: മല്ലപ്പള്ളി ഈസ്റ്റ് കോലമല വീട്ടിൽ പരേതനായ മാത്യു കെ സാമുവേലിന്റെ ഭാര്യ കുഞ്ഞമ്മ മാത്യു (80) ന്യൂയോർക്കിൽ നിര്യാതയായി. ലോങ്ങ് ഐലൻഡ് ഈസ്റ്റ് മെഡോയിൽ താമസിച്ചിരുന്ന പരേത ക്വീൻസ് സെൻറ് ജോൺസ് മാർത്തോമ്മാ ഇടവകാംഗവും കുളനട മുണ്ടുതറയിൽ കുടുംബാംഗവുമാണ്. ഷൈല, ഷിബു, ശോഭ എന്നിവർ മക്കൾ. സാം, മഞ്ജു, സാനു മരുമക്കൾ. പൊതു ദർശനം 30-ന് ചൊവ്വാഴ്ച്ച വൈകിട്ട് 5 മുതൽ 9 വരെ സെന്റ് ജോൺസ് മാർത്തോമ്മാ പള്ളിയിൽ (90-37, 213 Street, Queens Village, NY). ശവസംസ്കാര ശുശ്രൂഷ 31 ബുധനാഴ്ച രാവിലെ 9 മുതൽ സെന്റ് ജോൺസ് പള്ളിയിലും അതിനു ശേഷം ശവസംസ്‌കാരം പോർട്ട് വാഷിങ്ങ്ടണിലുള്ള നസ്സോ നോൾസ് സെമിത്തേരിയിലും (Nassau Knolls Cemetery) നടത്തപ്പെടുന്നതാണ് .   ശവസംസ്കാര ശശ്രൂഷയുടെ ലൈവ് ലിങ്ക് : www.juliadigital.live

തങ്കമ്മ കോശി(100) അന്തരിച്ചു.

ന്യുയോർക്ക് : മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക – യുറോപ്പ് ഭദ്രാസനാധിപൻ ബിഷപ് ഡോ. ഐസക് മാർ ഫിലക്സിനോസിന്റെ മാതാവിന്റെ ഇളയ സഹോദരി കൊല്ലം കൈതകുഴി മാർത്തോമ്മാ ഇടവകയിൽ തോട്ടത്തിൽ പുത്തൻവീട്ടിൽ പരേതനായ പി.കെ കോശിയുടെ ഭാര്യ തങ്കമ്മ കോശി (100) അന്തരിച്ചു. പത്തനംത്തിട്ട മണ്ണാറകുളഞ്ഞി കാവിൽ കുടുംബാംഗമാണ്. സംസ്കാരം മെയ്‌ 29 തിങ്കൾ (നാളെ) രാവിലെ 11 മണിക്ക് ഭവനത്തിലും, ദേവാലയത്തിലും വെച്ചുള്ള സംസ്കാര ശുശ്രുഷകൾക്ക് ശേഷം കൈതകുഴി സെന്റ്. തോമസ് മാർത്തോമ്മാപള്ളി സെമിത്തേരിയിൽ.

ജഫ്രി ഈനോസ് (42) ഒക്കലഹോമയിൽ നിര്യാതനായി

ഒക്കലഹോമ : ഐ പി സി ഹെബ്രോണ്‍ സഭാംഗവും ചങ്ങനാശ്ശേരി കൊടുംമൂലയിൽ കുടുംബാംഗവുമായ സാം കെ ഈനോസിന്റെയും പരേതയായ മേരി ഈനോസിന്റെയും മകന്‍ ജഫ്രി ഈനോസ് (42) ഒക്കലഹോമയിൽ നിര്യാതനായി. ഭാര്യ: ഹണി ബഞ്ചമിന്‍ (റിന്‍സി). മകള്‍: എസ്ഥേര്‍. സഹോദരീ കുടുംബാംഗങ്ങള്‍: ലെസ്‌ലി യാക്കോബ് – ബൈജു യാക്കോബ്. മെമ്മോറിയൽ സർവീസ് മെയ് 24 ബുധനാഴ്ച വൈകിട്ട് 7 നും സംസ്കാര ശുശ്രൂഷ മെയ് 25 വ്യാഴാഴ്ച രാവിലെ 10 നും ഐപിസി ഹെബ്രോണ്‍ സഭയുടെ ചുമതലയിൽ നടത്തപ്പെടും.

ദമ്പതികൾ ദിവസങ്ങളുടെ വ്യത്യാസത്തിൽ മരണമടഞ്ഞു

പുതുപ്പള്ളി (കോട്ടയം): ദമ്പതികൾ മരണത്തിലും വേർപിരിയാതെ ദിവസങ്ങളുടെ വ്യത്യാസത്തിൽ മരണമടഞ്ഞു. കുടുംബനാഥൻ മരിച്ച് നാലാം ദിവസം അദ്ധ്യാപികയായ ഭാര്യയും മരിച്ചു. പുതുപള്ളി ചെങ്ങളം മങ്ങാട്ട് അനീഷ് ജയിംസിൻ്റെ ഭാര്യയും സെൻ്റ് ജോർജ് ജി.വി.എച്ച്.എസിലെ അദ്ധ്യാപികയുമായ പ്രിയ വർഗ്ഗീസ് (52) ആണ് മരണമടഞ്ഞത്. സംസ്ക്കാരം മെയ് 24ന് ബുധനാഴ്ച 3 മണിക്ക് ചെങ്ങളം സെൻ്റ് തോമസ് യാക്കോബായ പള്ളിയിൽ നടക്കും. പുതുപള്ളി കൈതത്തറയിൽ കുടുംബാംഗമാണ്. അനീഷ് ജയിംസിൻ്റെ (52) സംസ്ക്കാരം മെയ് 20ന് നടത്തി. മക്കൾ: എബിൻ ജേക്കബ് (ദുബായ്), ഐറിൻ ജേക്കബ് (സെൻ്റ് ഗിറ്റ്സ് കോളജ്). തലവടി ടൗൺ ബോട്ട് ക്ലബ് എക്സിക്യൂട്ടീവ് അംഗം അമ്പ്രയിൽ ഷിക്കു കുര്യൻ്റെ മാതൃസഹോദരിയാണ് പരേത പ്രിയ വർഗ്ഗീസ്.

കുഞ്ഞാലൻ ഹാജിയുടെ മകൻ ബഷീർ (56) അന്തരിച്ചു

മക്കരപ്പറമ്പ, പരേതനായ കുറ്റിപ്പുളിയൻ കുഞ്ഞാലൻ ഹാജിയുടെ മകൻ ബഷീർ (56) അന്തരിച്ചു. ഭാര്യ സീനത്ത് വെള്ളില, മക്കൾ അനൂസ് മുഹമ്മദ്, നബുല സൈനബ്, ഫാത്തിമ നഫല. ജനാസ നമസ്കാരം തിങ്കൾ രാവിലെ 9.30ന് മക്കരപ്പറമ്പ ജുമാ മസ്ജിദിൽ…

അറ്റ്‌ലാന്റയില്‍ അന്തരിച്ച ഡോ. ഫെലിക്സ് മാത്യു സഖറിയായുടെ (36) പൊതുദർശനം മെയ്‌ 20 ശനിയാഴ്ച

അറ്റ്ലാന്റാ: ജോർജിയ ഫോൾട്ടൺ കൗണ്ടി കോളേജ് അധ്യാപകൻ റാന്നി നെല്ലിക്കാമൺ പുല്ലമ്പള്ളിൽ വടക്കേപറമ്പിൽ പ്രൊഫ.സഖറിയാ മാത്യുവിന്റെയും, സുധ അന്നാ സഖറിയായുടെയും മകൻ അറ്റ്ലാന്റായിൽ ഹൃദയാഘാതം മൂലം അന്തരിച്ച ഡോ.ഫെലിക്സ് മാത്യു സഖറിയായുടെ (36) പൊതുദർശനം മെയ്‌ 20 ശനിയാഴ്ച വൈകിട്ട് 4 മുതൽ 8 മണി വരെ അറ്റ്ലാന്റാ മാർത്തോമ്മാ ദേവാലയത്തിൽ (6015 Old Stone Mountain Rd, Stone Mountain, GA 30087) വെച്ച് നടത്തപ്പെടും. സംസ്കാരം മെയ് 21 ഞായറാഴ്ച ഉച്ചക്ക് 1.30ന് അറ്റ്ലാന്റാ മാർത്തോമ്മ ദേവാലയത്തിൽ വെച്ചുള്ള സംസ്കാര ശുശ്രുഷക്ക് ശേഷം എറ്റേണൽ ഹിൽസ് മെമ്മറി ഗാർഡൻസ് സെമിത്തേരിയിൽ (3700 Stone Mountain Hwy, Snellville, GA 30079) സംസ്കരിക്കും. അറ്റ്ലാന്റായിലെ എമോറി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ കാർഡിയോളജി ഡിപ്പാർട്ട്മെന്റിൽ ഫാൽക്കറ്റി റിസേർച്ചർ ആയിരുന്ന ഡോ. ഫെലിക്സ് പ്രശസ്ത ചലച്ചിത്ര താരം മൺമറഞ്ഞ ക്യാപ്റ്റൻ…

ചിന്നമ്മ മാത്യു ഡാളസിൽ അന്തരിച്ചു

ഡാളസ്: റാന്നി വലിയകലായിൽ പരേതനായ വി.എ മാത്യുവിന്റെ ഭാര്യ ചിന്നമ്മ മാത്യു (89) ഡാളസിൽ അന്തരിച്ചു. നാറാണംമൂഴി വള്ളിപുരയിടത്തിൽ കുന്നേൽ കുടുംബാംഗമാണ്. മക്കൾ: എബി മാത്യു, ജിജി ജോർജ് (ഇരുവരും ഡാളസ് ), ബെറ്റി ജോസഫ് (ലണ്ടൻ). മരുമക്കൾ: ലിസി എബി (കൈനാടത്ത്, വെണ്ണികുളം), തോമസ് എ. ജോർജ് (അരിങ്ങാട, കോട്ടയം ), ജോസ് മുളമൂട്ടിൽ (വയലത്തല, റാന്നി). കൂടാതെ 6 കൊച്ചു മക്കളും, 6 കൊച്ചുകൊച്ചു മക്കളും അടങ്ങുന്നതാണ് പരേതയുടെ കുടുംബം. പൊതുദർശനം മെയ്‌ 19 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ 9 മണി വരെ ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ്മാ (11550 Luna Rd, Farmers Branch, Tx 75234) ദേവാലയത്തിൽ വെച്ച് നടത്തപ്പെടും. സംസ്കാരം മെയ്‌ 20 ശനിയാഴ്ച രാവിലെ 9.30 ന് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ്മാ ദേവാലയത്തിൽ വെച്ച്…

അച്ചാമ്മ ജോർജ് ഡാളസിൽ നിര്യാതയായി

ഡാളസ് : മാവേലിക്കര തട്ടാരമ്പലം മറ്റം വടക്ക് നെല്ലിത്തറയിൽ പരേതനായ ജോർജ് വറുഗീസിന്റെ ഭാര്യ അച്ചാമ്മ ജോർജ് (ലില്ലിക്കുട്ടി, 82 വയസ്) ഡാളസിൽ നിര്യാതയായി. പരേത ദീർഘവർഷങ്ങൾ കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിൽ ഉദ്യോഗസ്ഥയായിരുന്നു. തുടർന്ന് ഡാളസിൽ മക്കളോടൊപ്പം വിശ്രമജീവിതം നയിക്കവെയാണ് മരണം സംഭവിച്ചത്. സംസ്കാരശുശ്രുഷകൾ മെയ് 13 ശനിയാഴ്ച രാവിലെ 9 മണി മുതൽ ഡാളസ് സെന്റ് മേരിസ് ഓർത്തഡോക്സ് വലിയപള്ളിയിൽ അഭിവന്ദ്യ ഗീവറുഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ നടത്തപ്പെടുന്നതാണ്. മക്കൾ : ജിജു വറുഗീസ് നെല്ലിത്തറ, ലിജി തോമസ് മരുമക്കൾ : പ്രിയ ജിജു, സ്‌റ്റെർലിംഗ്‌ തോമസ് കൊച്ചുമക്കൾ : ജൊവാന, ജോഷ്‌ലിൻ, ജെയ്ഡൻ, അലാന, ജൂലിയൻ കൂടുതൽ വിവരങ്ങൾക്ക് : ജിജു വറുഗീസ് 407-690 1927.

ഡാളസിൽ അന്തരിച്ച പി. വി ജോർജിന്റെ സംസ്കാരം ശനിയാഴ്ച

ഡാളസ് : ഡാളസിലെ ആദ്യക്കാല പ്രവാസി മലയാളി തിരുവല്ലാ മേപ്രാൽ പാലമിറ്റത്ത് പി. വി ജോർജ് (79) ഡാളസിൽ അന്തരിച്ചു. ദീർഘക്കാലം ഡാളസിലെ ആദ്യ മാർത്തോമ്മാ ദേവാലയമായ ഗ്രാൻഡ് പ്രയറി മാർത്തോമ്മ ഇടവകാംഗം ആയിരുന്നു. കുറിയന്നൂർ പുളിക്കക്കുഴിയിൽ പാട്ടത്തിൽ സറാമ്മ ജോർജ് ആണ് ഭാര്യ. മകൻ: ജോഷ്വാ ജോസഫ് ജോർജ് മരുമകൾ: ടോസ്മി ജോസഫ് ജോർജ് കൊച്ചുമകൾ: ജീയാനാ സാറ ജോർജ് സഹോദരങ്ങൾ: പി. വി. ചാണ്ടി (ചിക്കാഗോ), ഏലിയാമ്മ കുടത്തുമണ്ണിൽ (അയിരൂർ) സംസ്കാര ശുശ്രുഷയും, പൊതുദർശനവും മെയ്‌ 6 ശനിയാഴ്ച രാവിലെ 9.30 മുതൽ ഡാളസ് കാരോൾട്ടൻ മാർത്തോമ്മ ദേവാലയത്തിൽ (1400 W Frankford Rd, Carrollton, TX 75007) വെച്ച് നടത്തപ്പെടുന്നതും തുടർന്ന് കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019) സംസ്കരിക്കും. സംസ്കാര ശുശ്രുഷകൾ http://keral.tv/george/ എന്ന…