കുര്യൻ ടി. കുര്യാക്കോസ് (86) റോക്ക് ലാൻഡിൽ അന്തരിച്ചു

ന്യുയോർക്ക്: ആദ്യകാല കുടിയേറ്റക്കാരിൽ ഒരാളായ മാന്നാർ തൂമ്പുങ്കൽ  കുര്യൻ ടി. കുര്യാക്കോസ് (കുരിയാക്കോച്ചായൻ-86) റോക്ക് ലാൻഡിൽ അന്തരിച്ചു. 70-കളിൽ അമേരിക്കയിലെത്തി.   ക്നാനായ യാക്കോബായ വിഭാഗം സമുദായ ട്രസ്റ്റിയും സംഘടനാ സാരഥിയുമായി  സേവനമനുഷ്ഠിച്ചു.  യോങ്കേഴ്‌സ് സെന്റ് പീറ്റേഴ്സ് ക്നാനായ വലിയ പള്ളി ഇടവകാംഗമാണ്. റോക്ക് ലാൻഡ് സൈക്കിയാട്രിക്ക് സെന്റർ  ഉദ്യോഗസ്ഥനായിരുന്നു.

ഭാര്യ അമ്മിണി വാലയിൽ കുടുംബാംഗം.

മക്കൾ: അനു, അനിസ്, അജോ, ആഷ്‌ലി. മരുമക്കൾ: പ്രസാദ് (സിറ്റാർ പാലസ്, ഓറഞ്ച്ബർഗ്), ജെയ്‌സൺ, ടിയ

പൊതുദർശനം: ഓഗസ്റ് 12 ശനി ഉച്ചക്ക് നാല് മണി മുതൽ 8  വരെ: സെന്റ് പീറ്റേഴ്സ് ക്നാനായ വലിയ പള്ളി, യോങ്കേഴ്‌സ്.

സംസ്കാരം പിന്നീട് മാന്നാറിൽ നടത്തും.

Print Friendly, PDF & Email

Leave a Comment

More News