ഹൂസ്റ്റൺ: കോഴിക്കോട് കല്ലാനോട് കലമറ്റത്തിൽ പരേതരായ ഉലഹന്നാന്റെയും (റിട്ട. കെഎസ്ഇബി എഞ്ചിനീയർ, കക്കയം) ത്രേസ്യാമ്മയുടെയും (റിട്ട. ടീച്ചർ, കല്ലാനോട് എൽപി സ്കൂൾ) മകൻ ജോബി ജോൺ (48) ഹൂസ്റ്റണിൽ നിര്യാതനായി. കോഴിക്കോട് കൂടരഞ്ഞി പ്ലാത്തോട്ടത്തിൽ സിമിയാണ് ഭാര്യ. മക്കൾ: അശ്വിൻ, ഐലിൻ, ആരോൺ (മൂവരും ഹൂസ്റ്റണിൽ വിദ്യാർത്ഥികൾ). സഹോദരങ്ങൾ: ഷാജി ജോൺ (ബാംഗ്ലൂർ), വിനോദ് ജോൺ കല്ലാനോട്, ആനി മെർലിൻ (ഓസ്ട്രേലിയ). പരേതൻ മിസ്സോറി സിറ്റി സെന്റ് ജോസഫ് സീറോ മലബാർ കാത്തലിക്ക് ഫൊറോനാ ഇടവകാംഗമാണ്. സംസ്കാരം ഹൂസ്റ്റണിൽ പിന്നീട് നടക്കും. കൂടുതൽ വിവരങ്ങൾക്ക്: സിബി കുര്യൻ 619 677 0181, രഞ്ജിത് സെബാസ്റ്റ്യൻ 832 715 1120.
Category: OBITUARY
ഡോ. ശ്യാമള നായർ അന്തരിച്ചു
ടെംപിൾ ടെക്സാസ്: അമേരിക്കൻ മലയാളികളിൽ മുതിർന്ന തലമുറയിലെ അംഗമായ ഡോ. ശ്യാമള നായർ നിര്യാതയായി. കഴിഞ്ഞ നാൽപ്പത്തിയഞ്ച് വർഷമായി ടെംപിൾ ടെക്സസിലെ ഇന്ത്യൻ സമൂഹത്തിലെ നിറസാന്നിധ്യമാണ് സെപ്റ്റംബർ 13ന് പടിയിറങ്ങിയത്. കേരളത്തിൽ തിരുവനന്തപുരത്തു ജനിച്ച് 1970 ൽ ഭർത്താവ് ഡോ. പി കെ നായർക്കൊപ്പം അമേരിക്കയിലെത്തിയ ശ്യാമളനായർ അറിയപ്പെടുന്ന പീഡിയട്രീഷ്യൻ ആയിരുന്നു. 1975 ലാണ് ടെംപിളിലേക്കു താമസത്തിനായി എത്തിയത്. അന്നുമുതൽ ടെംപിൾ ഇന്ത്യൻ സമൂഹത്തിനു താങ്ങും തണലുമായി പ്രവർത്തിച്ചു. ടെംപിളിലെ ഹിന്ദു ക്ഷേത്ര നിർമ്മാണത്തിലും നടത്തിപ്പിലും മുൻകൈഎടുത്തതും ഡോ. ശ്യാമള നായർ ആയിരുന്നു. ടെംപിളിലെ ഡാർണെൽ ആർമി ഹോസ്പിറ്റൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. സെൻട്രൽ ടെക്സസിലെ ഹിന്ദു സമൂഹത്തിൽ ആത്മീയ പ്രഭാഷണങ്ങൾ നടത്തുകയും കുട്ടികളെയും മുതിർന്നവരെയും ആത്മീയ ധാരയിലേക്കടുപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളിൽ മുഴുകിയിരുന്ന ശ്യാമള നായരുടെ നിര്യാണം അമേരിക്കയിലെ ഹിന്ദു സമൂഹത്തിനു തീരാനഷ്ടമാണെന്നു കെ എച് എൻ…
ഏലിയാമ്മ മാത്യു അന്തരിച്ചു
ഹ്യൂസ്റ്റണ്‍: കടുത്തുരുത്തി പുഞ്ചത്തലയ്ക്കല്‍ ഏലിയാമ്മ മാത്യു (91) നിര്യാതയായി. മൃതസംസ്കാരം സെപ്തംബര്‍ 18 ഞായറാഴ്ച വൈകീട്ട് 3:30ന് കടുത്തുരുത്തി ഫൊറോനാ താഴത്തുപള്ളിയില്‍. മതാദ്ധ്യാപന രംഗത്ത് പ്രവര്‍ത്തിച്ചു വന്നിരുന്ന പരേത ലിജിന്‍ ഓഫ് മേരി സംഘടനാ പ്രസിഡന്റും ആയിരുന്നു. മാത്യു വര്‍ഗീസ് (മാത്തച്ചന് പുഞ്ചത്തലയ്ക്കല്‍, ഹ്യൂസ്റ്റണ്‍) സഹോദര പുത്രനാണ്.
പാസ്റ്റർ നൈനാൻ തോമസ് അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു
ഫിലഡൽഫിയ: അമേരിക്കയിൽ ഫിലഡൽഫിയ റിവൈവൽ സഭയുടെ സ്ഥാപകനും സീനിയർ ശുശ്രൂഷകനുമായ കർത്തൃദാസൻ പാസ്റ്റർ നൈനാൻ തോമസ് (ഷിജു, 56 വയസ്സ്) സെപ്തംബർ 10 ന് ശനിയാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മാവേലിക്കര കരിമ്പിൽ പ്രൊഫസ്സർ തോമസ് നൈനാന്റെ (ബിഷപ്പ് മൂർ കോളേജ് മാവേലിക്കര) മകനാണ്.മാതാവ് വത്സ തോമസ് (യൂഎസ്എ). ഭാര്യ : ശ്രീമതി റീന നൈനാൻ (തേരടപുഴ പാലക്കാട് ),മക്കൾ : മിറിയ നൈനാൻ, ലിയ നൈനാൻ. സഹോദരി ഷീന(ഫിലാഡൽഫിയ ), സഹോദരി ഭർത്താവ് വിനു വർഗീസ് (ഫിലാഡൽഫിയ ) വ്യൂവിംഗ് : സെപ്തംബർ 16 വെള്ളിയാഴ്ച്ച വൈകുന്നേരം 5.30 മണി മുതൽ 8.30 മണി വരെ (New life community church, 2680 Huntingdon Pike, Huntingdon Valley PA 19006) ഹണ്ടിങ്ടൺ വാലിയിൽ വച്ചും. ഹോം ഗോയിങ് സർവീസ്: സെപ്റ്റംബർ 17 ശനിയാഴ്ച്ച രാവിലെ 9.30…
ലില്ലി വർഗീസ് ഹൂസ്റ്റണിൽ നിര്യാതയായി
ഹൂസ്റ്റൺ : കുണ്ടറ കോട്ടൂരഴികത്ത് കോശി കെ. വർഗീസിന്റെ (കോശി വർഗീസ്, സിപിഎ, ടാക്സ് കൺസൾട്ടന്റസ്, സ്റ്റാഫോർഡ്) ഭാര്യയും മാർത്തോമ്മാ സഭയിലെ വൈദികൻ റവ.ലാറി ഫിലിപ്പ് വർഗീസിന്റെ മാതാവുമായ ലില്ലി വർഗീസ് ഹൂസ്റ്റണിൽ നിര്യാതയായി. പരേത ഓമല്ലൂർ അയ്വേലിപ്പുറത്തൂട്ട് കുടുംബാംഗമാണ്. മക്കൾ: ലിബു വർഗീസ്, ഡോ. ലെസ്ലി വർഗീസ്, റവ. ലാറി ഫിലിപ്പ് വർഗീസ് (അറ്റ്ലാന്റ എമോറി യൂണിവേഴ്സിറ്റിയിൽ മാസ്റ്റർ ഓഫ് തീയോളജി വിദ്യാർത്ഥി, ഡാളസ് സെഹിയോൻ, സിലിക്കോൺ വാലി, ലോസ് ആഞ്ചലസ് ഹോരേബ്, സാക്രമെന്റോ കോൺഗ്രിഗേഷൻ തുടങ്ങിയ മാർത്തോമാ ഇടവകളുടെ മുൻ വികാരി) മരുമക്കൾ: ഡോ. സീമ വർഗീസ്, റോഷിൻ ഏബ്രഹാം. കൊച്ചുമക്കൾ : അഞ്ജലി വർഗീസ്, ആഷ വർഗീസ്, ശാലിനി വർഗീസ്, ക്ലോയി വർഗീസ്, എലൈ വർഗീസ്. പൊതുദർശനവും ആദ്യഭാഗ ശുശ്രൂഷയും: സെപ്തംബർ 16 വെള്ളിയാഴ്ച ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ വൈകുന്നേരം 5 മുതൽ…
ചാക്കോ ചാലപ്പുഴഞ്ഞയില്‍ (92) നിര്യാതനായി
ന്യൂജെഴ്സി: മുംബൈയില്‍ സ്ഥിരതാമസമാക്കിയിരുന്ന ആലപ്പുഴ, കാരിച്ചാല്‍ ചാലപ്പുഴഞ്ഞയില്‍ ചാക്കോ (92) ന്യൂജെഴ്സിയില്‍ നിര്യാതനായി. ഇന്ത്യന്‍ നേവിയില്‍ നിന്ന് വിരമിച്ചതിനുശേഷം മകന് സരോഷിനോടൊപ്പം ന്യൂജെഴ്സിയില്‍ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. ഭാര്യ: പരേതയായ പൊന്നമ്മ ചാക്കോ. മക്കള്‍: സിപ്പി ജോര്‍ജ്ജ് (ജോര്‍ജ് ജേക്കബ്), സിമ്മി ഫിലിപ്പ് (ഫിലിപ്പ് വര്‍ഗീസ്), സിന്നി പോള്‍ (ഷിബു പോള്‍), സരോഷ് ജേക്കബ് (ലിഷ മേരി പോള്‍) – ന്യൂജെഴ്സി. കൊച്ചുമക്കള്‍: റാള്‍ഫ്, നീല്‍, റൂബെന്‍, റെനിറ്റാ, അല്‍ക്ക, അലന്, Ezekiel, Elijah. പേരക്കുട്ടികള്‍: എയ്ഞ്ചലീന, ക്രിസ്റ്റീന, Amari. പൊതുദര്‍ശനം: സെപ്തംബര്‍ 17 ശനിയാഴ്ച രാവിലെ 8:00 മുതല്‍ 11:00 വരെ (William J Leber Funeral Home, 15 Furnace Road, Chester, NJ 07930). സംസ്ക്കാര ശുശ്രൂഷ/സംസ്ക്കാരം: 11:30 – 12:00 (85 Pleasant Hill Road, Chester , NJ…
ചാത്തന്നൂർ വലിയവീട്ടിൽ ശാന്തിഭവനിൽ മറിയക്കുട്ടി രാജൻ (83) അന്തരിച്ചു
കാൽഗറി: ചാത്തന്നൂർ, കാരംകോട് വലിയവീട്ടിൽ ശാന്തിഭവനിൽ എ. രാജന്റെ സഹധർമ്മിണി മറിയക്കുട്ടി രാജൻ (83) അന്തരിച്ചു. മാവേലിക്കര , പുന്നമൂട് കോയിപ്പള്ളിൽ കുടുംബാംഗമായ പരേത കാൽഗറിയിൽ സ്ഥിരതാമസമാക്കിയ മലയാളി റോയ് അലക്സിന്റെ മാതാവുമാണ്. മക്കൾ: റോയ് അലക്സ് (മഞ്ജു അലക്സ് ) കാൽഗറി , രഞ്ജി അലക്സ് (ജൂബി അലക്സ് ) ഖത്തർ . കൊച്ചുമക്കൾ: ജോനാഥൻ അലക്സ് , ജെസ്സീക്ക അലക്സ് ,ജോർഡൻ അലക്സ് സംസ്കാരം പിന്നീട് .
സേവ്യർ ജോസഫ് വൈക്കത്തുശ്ശേരി വാഷിംഗ്ടൺ ഡിസി യിൽ നിര്യാതനായി
വാഷിംഗ്ടണ്‍: വൈക്കത്തുശേരി പരേതരായ വി. എക്സ് ജോസഫിന്റെയും അന്നക്കുട്ടിയുടെയും മകന് സേവ്യർ ജോസഫ് വൈക്കത്തുശ്ശേരി സെപ്റ്റംബർ 3ന് മെരിലാന്റിലെ ടെർവുഡില്‍ നിര്യാതനായി. ഭാര്യ : തങ്കമ്മ. മക്കൾ : തോമസ്, ജോർജ്, ജെയിൻ . മരുമക്കൾ : ആജി, ബിന്ദു, അജോയ്. കൊച്ചുമക്കൾ: അറീസ്സാ, ഹെയ്ലി, സ്കൈലർ, ഹെന്നാ, സാറ, അലക്സ്. പരേതനായ ജോസഫ് ( ബാബു ) ഉൾപ്പടെ മൂന്ന് സഹോദരന്മാരും നാലു സഹോദരിമാരും ഉണ്ട്. തൃശൂർ മണ്ണൂത്തി വെറ്റിനറി കോളേജിൽ നിന്ന് വെറ്റിനറി മെഡിസിനിൽ ഡോക്ടറേറ്റ് നേടിയശേഷം അമേരിക്കയിൽ എത്തി യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയയിൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കി. ഡിപ്ലോമാറ്റ് അമേരിക്കൻ ബോർഡ് ഓഫ് ടോക്സിക്കോളജിയിൽ നിന്ന് പ്രഫഷണൽ ഡെസിഗ്നേഷൻ ലഭിച്ചു. മുപ്പതു വർഷം ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ ജോലി ചെയ്തു വിരമിച്ചു വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. സെപ്റ്റംബർ 7നു രാവിലെ11മണിക്ക് ടെർവുഡ് സെന്റ് ഫ്രാൻസിസ്…
ഗ്രേസി ചെറിയാൻ (86) അന്തരിച്ചു
കോട്ടയം: കോട്ടയത്തെ പ്രമുഖ ബിസിനസുകാരനായിരുന്ന പരേതനായ പാറയിൽ പി.സി. ചെറിയാന്റെ ഭാര്യ ഗ്രേസി ചെറിയാൻ (86) അന്തരിച്ചു. മാവേലിക്കര, ചെറുകോൽ, കാവിൽ കുടുംബാംഗമാണ് പരേത. സംസ്ക്കാരം സെപ്റ്റംബർ 6ന്, ചൊവ്വാഴ്ച്ച മാങ്ങാനം സെയിന്റ് പീറ്റേഴ്സ് മാർത്തോമ്മ പള്ളിയിൽ. മക്കൾ; ബെറ്റി (ആഫ്രിക്ക), ബിനു (കോട്ടയം), മധു (ആഫ്രിക്ക), വിനോദ് (കോട്ടയം). മരുമക്കൾ: ജിജി (ആഫ്രിക്ക), ലീന (കോട്ടയം), ഹണി (ആഫ്രിക്ക), സുനു (കോട്ടയം). ഫൊക്കാന മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ. മാമ്മൻ സി. ജേക്കബിന്റെ മാതൃ സഹോദരിയാണ് പരേത.
ഏലിയാമ്മ ജോൺ (ശാന്തമ്മ) കൊച്ചിയിൽ നിര്യാതയായി
അടൂർ: വടക്കേടത്തുകാവ് തെക്കേവീട്ടിൽ പരേതനായ റ്റി. ഒ. ജോണിൻറെ (ജോജി) ഭാര്യ ഏലിയാമ്മ ജോൺ (ശാന്തമ്മ, 69) കൊച്ചിയിൽ നിര്യാതയായി. അയിരൂർ മേലേടത്ത് കുടുംബാംഗം ആണ്. മലയാള സിനിമാ ഗാനരചയിതാവ് ജോ പോളിന്റെ ഭാര്യാമാതാവാണ് പരേത. സെപ്റ്റംബർ ഒന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 12.00 മണിയ്ക്ക് സ്വഭവനത്തിൽ പ്രാർത്ഥനാശുശ്രൂഷകൾ ആരംഭിച്ച ശേഷം 1.30 ന് അടൂർ കണ്ണങ്കോട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ സംസ്കാരം. മക്കൾ: ധന്യ (ഡാലസ്, യുഎസ് ), സാജൻ (ദുബായ്).
