അന്നമ്മ തോമസ് (83 ) ഫിലഡൽഫിയയിൽ നിര്യാതയായി

ഫിലഡൽഫിയ: മാവേലിക്കര കല്ലുമല പഴയപുരയിൽ പരേതനായ പി.ഐ. തോമസിന്റെ സഹധർമ്മിണി അന്നമ്മ തോമസ് (83) ഫിലാഡൽഫിയായിൽ നിര്യാതയായി.

ജോയമ്മ, ബിനോയ്, ജാൻസി, മോൻസി എന്നിവർ മക്കളും, ജോൺസൺ, ജെസ്സി, സാബു , ബിന്ദു എന്നിവർ മരുമക്കളുമാണ്.

പൊതുദർശനം ഡിസംബർ 9 ന് വെള്ളിയാഴ്ച വൈകിട്ട് 5 :30 മുതൽ 8 :15 വരെയുള്ള സമയങ്ങളിലും, സംസ്ക്കാര ശുശ്രൂഷകൾ ഡിസംബർ 10 ന് ശനിയാഴ്ച രാവിലെ 9 :30 മുതൽ 11 :15 വരെയുള്ള സമയങ്ങളിലും ഫെയർലെസ്സ് ഹിൽസിലുള്ള സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ചർച്ചിൽ (520 Hood Blvd, Fairless Hills, PA 19030) വെച്ച് നടത്തപ്പെടും. ,

സംസ്ക്കാര ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12 മണിക്ക് ബൈബറി റോഡിലുള്ള ഫോറസ്റ്റ് ഹിൽസ് സെമിത്തേരിയിൽ (101 Byberry Rd, Huntingdon Valley, PA 19006) സംസ്ക്കാരം നടത്തും.

Print Friendly, PDF & Email

Leave a Comment

More News