ഡാളസ്: പുനലൂർ കറവൂർ പള്ളിച്ചിറയിൽ പി.വി തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (കുഞ്ഞുഞ്ഞമ്മ 85) ഡാളസിൽ നിര്യാതയായി. അയിരൂർ പീടികയിൽ കുടുംബാംഗമാണ്. 1972 മുതൽ അമേരിക്കയിലെ പ്രശസ്തമായ ഡാളസ് പാർക്ക്ലാൻഡ് ഹോസ്പിറ്റലിൽ രജിസ്റ്റേർഡ് നേഴ്സ് ആയി പ്രവർത്തിച്ചിരുന്നു. ഡാളസിലെ ആദ്യകാല പ്രവാസി മലയാളി ആയിരുന്നു. മക്കൾ: ജിജി ജേക്കബ്, എബി തോമസ് – ബെറ്റി (മരുമകൾ). കൊച്ചുമക്കൾ: അലക്സ് ജേക്കബ് – മേരി ജേക്കബ് (കൊച്ചു മരുമകൾ), ബ്രാൻഡൺ ജേക്കബ്, സാക്റി തോമസ്, ലോറെൻ തോമസ്. സഹോദരങ്ങൾ: പി.ടി ഫിലിപ്പ് (റിട്ട. എക്സിക്ക്യൂട്ടിവ് എൻജിനിയർ, അയിരൂർ), തോമസ് സഖറിയ, റെയ്ച്ചൽ കുര്യൻ, പി.ടി മാത്യൂസ്, മറിയാമ്മ ചെറിയാൻ (എല്ലാവരും ഡാളസ്സിൽ). പൊതുദർശനം: ജൂലൈ 22 വെള്ളിയാഴ്ച (നാളെ ) വൈകിട്ട് 6 മണി മുതൽ 8.30 വരെ മാർത്തോമ്മാ ചർച്ച് ഓഫ് ഡാലസ് ഫാർമേഴ്സ് ബ്രാഞ്ചിൽ വെച്ച്…
Category: OBITUARY
നൈനാൻ തോമസ് ന്യൂയോർക്കിൽ അന്തരിച്ചു
ന്യൂയോർക്ക്: റാന്നി കണ്ടംപേരൂർ കുടമലയിൽ നൈനാൻ തോമസ് (തങ്കച്ചൻ – 73) ന്യൂയോർക്കിൽ അന്തരിച്ചു. സംസ്കാരം പിന്നീട്. റാന്നി കരിങ്കുറ്റിമണ്ണിൽ കുടുംബാഗം അമ്മിണി തോമസാണ് ഭാര്യ. മക്കൾ: സിജി മാത്യു (ഫ്ലോറിഡ), സിനി തോമസ് (ന്യൂയോർക്ക്). മരുമക്കൾ: നിബു മാത്യൂ വെള്ളവന്താനം (ഫ്ലോറിഡ), സ്റ്റാൻലി ജോഷ്വ ഈട്ടിമൂട്ടിൽ (ന്യൂയോർക്ക്). 1988 ൽ കുടുംബമായി അമേരിക്കയിലേക്ക് കുടിയേറിയ നൈനാൻ തോമസ് ന്യൂയോർക്ക് ഇന്ത്യ ക്രിസ്ത്യൻ അസംബ്ലി സഭയുടെ അംഗമാണ്. കുടുതൽ വിവരങ്ങൾക്ക്: 516 643 3085, 516 385 0185.
പിറവം കിഴക്കനടിയിൽ സുശീല ഷാജിമോൻ (51) നിര്യാതയായി
പെരിയപ്പുറം: കിഴക്കനടിയിൽ ഷാജിമോന്റെ ഭാര്യ സുശീല നിര്യാതയായി. ശവസംസ്കാരം ജൂലൈ 19 ചൊവ്വാഴ്ച 3 മണിക്ക് പിറവം വി. രാജാക്കന്മാരുടെ ക്നാനായ ഫൊറോനാ പള്ളിയിൽ വച്ച് നടത്തപ്പെടുന്നതാണ്. മക്കൾ: സ്റ്റീവ് (കാനഡ) & സാം. പരേതരായ ഞീഴൂർ മേക്കാട്ടേൽ കുരുവിളയുടേയും ഗ്രേസിയുടെയും മകളും, തോമസ് & പ്രിയ (കാരണംകോട്ട്), ജോസ്, ജെയിംസ്, സോഫിയ & സണ്ണി പാറേൽ, സിൽവിയ & സലിം ഉറുമ്പിൽ, ലിസ് & ജെറി അറക്കൽ എന്നിവർ സഹോദങ്ങളുമാണ്. കുടുംബസമേതം 4 വർഷം ഫ്ലോറിഡയിൽ ബിസിനസ് ചെയ്ത് തിരിച്ച് നാട്ടിൽ ബിസിനസ്സ് ചെയ്യുന്ന ഷാജിമോൻ പരേതരായ സ്റ്റീഫന്റെയും അന്നമ്മയുടെയും മകനും ജോയ് & മോളി, പരേതയായ ആൻസി ബേബി ആകശാലയിൽ, ജോസ് & ഷൈനി (ഫ്ലോറിഡ), ഡോ. മേരി സിറിയക് ചെട്ടിയാകുന്നേൽ, ഫിലോമിന ബാബു ചെട്ടിയാത്ത് (ലോസ് ആഞ്ചലസ്), ബിനോയി & രഞ്ജിത (ഷിക്കാഗോ),…
അച്ചാമ്മ കുര്യൻ പന്നാപാറ (75) ഹൂസ്റ്റണിൽ നിര്യാതയായി
ഹൂസ്റ്റൺ: അച്ചാമ്മ കുര്യൻ പന്നാപാറ (75) ഹൂസ്റ്റണിലെ, ഷുഗർലാൻഡിൽ സ്വവസതിയിൽ വെച്ച് നിര്യാതയായി. 1971 ആഗസ്റ്റ് 22-ന് കുരിയൻ പന്നാപാറയുമായി വിവാഹിതയായി. 1972ൽ അമേരിക്കയിലേക്ക് കുടിയേറി. നഴ്സിംഗ് മേഖലയില്‍ വളരെ കാലം സേവനമനുഷ്ഠിച്ചശേഷം റിട്ടയര്‍ ചെയ്തു. ഹ്യൂസ്റ്റന്‍ മലയാളികള്‍ക്കിടയില്‍ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ ഈ ദമ്പതികൾ വളരെ സജീവമായി പ്രവർത്തിച്ചുവരികയായിരുന്നു. മക്കള്‍: ഷെർലി, ഷൈനി. അഞ്ച് കൊച്ചുമക്കളുണ്ട്. സംസ്കാരചടങ്ങുകൾ: ജൂലൈ 19-ന് സെന്റ് ലോറന്‍സ് കാത്തലിക് ചര്‍ച്ച്, ഷുഗര്‍ലാന്റ് (3100 Sweetwater BLVD, Sugar Land, TX 77479). പൊതുദര്‍ശനം: രാവിലെ 8:30 മുതല്‍ 10:00 വരെ. തുടർന്ന് ഫ്യൂണറൽ കുർബാന തിരുക്കർമ്മങ്ങൾ. തുടര്‍ന്ന് റോസൻ ബർഗിൽ ഡേവിസ് ഗ്രീൻലോൺ സെമിത്തേരിയിൽ (3900 B F Terry BLVD, Rosenberg,TX 77471) സംസ്ക്കാരം. ഇന്ത്യ കത്തോലിക്കാസ് ഓഫ് ഹൂസ്റ്റൺ അച്ചാമ്മയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി.
ഇവാന ട്രംപ് ന്യൂയോർക്കിൽ അന്തരിച്ചു
ന്യൂയോർക്ക് :അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ മുൻഭാര്യ ന്യൂയോർക്കിൽ അന്തരിച്ചു. ഡൊണാൾഡ് ട്രമ്പ് തന്നെയാണ് ട്രൂത് സോഷ്യലിലൂടെ ഔദ്യോഗികമായി ഇവാനയുടെ മരണം അറിയിച്ചത്. 73 വയസ്സായിരുന്നു. 1977 ലായിരുന്നു ട്രമ്പ് ഇവനാ വിവാഹം. ഡൊണാൾഡ് ജൂനിയർ , ഇവാങ്ക ,എറിക് എന്നിവർ മക്കളാണ് . ന്യൂയോർക്ക് സ്വവസതിയിൽ വെച്ചു പെട്ടെന്ന് അബോധാവസ്ഥയിലായതിനെ തുടർന്ന് 911 വിളിക്കുകയായിരുന്നു .പ്രാഥമിക ചികിത്സ നല്കുന്നതിനു മുന്‍പു തന്നെ മരണം സംഭവിച്ചിരുന്നു. 1949 ൽ ചെക്കോസ്ലോവാക്കിയിലായിരുന്നു ജനനം . ഇവാനയുടെ ആകസ്മിക വിയോഗത്തിൽ ട്രമ്പ് അഗാധ ദുഃഖം അറിയിച്ചു.
ഹൂസ്റ്റണിൽ നിര്യാതനായ അനീഷ് മാത്യുവിന്റെ പൊതുദർശനവും സംസ്കാരവും ശനിയാഴ്ച
ഹ്യൂസ്റ്റൺ : ഇക്കഴിഞ്ഞ ദിവസം ഹൂസ്റ്റണിൽ നിര്യാതനായ കിടങ്ങന്നൂർ പാളത്ത്രയിൽ എബ്രഹാം മാത്യുവിന്റെയും അമ്മിണി എബ്രഹാമിന്റെയും മകൻ അനിഷ് മാത്യൂ (41) വിന്റെ പൊതുദർശനവും സംസ്കാരവും ജൂലൈ 9 ന് ശനിയാഴ്ച നടക്കും. അനീഷിന്റെ ഭാര്യ ലിജീ അനിഷ് കൊട്ടാരക്കര പൂയപ്പള്ളി വിളപറമ്പിൽ കുടുംബാംഗമാണ്. ശ്രേയാ അനീഷ്, സ്നേഹാ അനീഷ്, ശ്രുതി അനീഷ് എന്നിവർ മക്കളാണ്. സഹോദരൻ : അനുപ് എബ്രഹാം – ജെസ്ലിൻ (റാന്നി താന്നിമൂട്ടിൽ ടി.സി.എബ്രഹാമിന്റെ (ജോയിച്ചൻ) മകൾ (കൻസാസ്) പൊതുദർശനവും സംസ്കാര ശുശ്രുഷയും : ജൂലൈ 9 ശനിയാഴ്ച രാവിലെ 8:00 മുതൽ 11:30 വരെ ഇമ്മാനുവൽ മാർത്തോമ ദേവാലയത്തിൽ (12803,Sugar ridge Blvd, Stafford,TX, 77477) ശുശ്രൂഷകൾക്ക് ശേഷം റോസെൻബെർഗ് ഡേവിസ് – ഗ്രീൻലോൺ സെമിത്തേരിയിൽ ( 3900, B.F Terry Blvd, Rosenberg, Texas 77471) 12 മണിക്ക് മൃതദേഹം…
ഇ.എ. ഏബ്രഹാം ഹൂസ്റ്റണിൽ നിര്യാതനായി
ഹൂസ്റ്റൺ: നിരണം കുറിച്ചിയേത്ത് എരമല്ലാടിൽ ഇ.എ.എബ്രഹാം (അനിയൻ – 85 വയസ്സ്) ഹൂസ്റ്റണിൽ നിര്യാതനായി. ഭാര്യ ഗ്രേസ് എബ്രഹാം ചെങ്ങന്നൂർ കേളയിൽ കുടുംബാംഗമാണ്. മക്കൾ: ജോജു എബ്രഹാം (ഓസ്റ്റിൻ) മരുമകൾ: ജയാ ജോർജ് ഏബ്രഹാം കൊച്ചുമക്കൾ : നിധി,സേജൻ.ദിലൻ പൊതുദർശനവും സംസ്കാര ശുശ്രൂഷകളും : ജൂലൈ 8 വെള്ളിയാഴ്ച വൈകുന്നേരം 5:30 മുതൽ 8:30 വരെ – ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ (5810, Almeda Genoa Road, Houston, TX 77048) സംസ്കാര ശുശ്രൂഷകൾ: രണ്ടാം ഭാഗ ശുശ്രൂഷ ജൂലൈ 9 ശനിയാഴ്ച രാവിലെ 9:00 മുതൽ 10:30 വരെ – ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ (5810, Almeda Genoa Road, Houston, TX 77048) തുടർന്ന് ഉച്ച കഴിഞ്ഞു 1:45 നു ഓസ്റ്റിൻ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ ( 2800, Hancock Drive, Austin, TX…
ലില്ലിക്കുട്ടി ജോസഫ് (85) നിര്യാതയായി
ന്യൂജേഴ്സി: മരങ്ങാട്ടുപള്ളി ആണ്ടൂർ പുളിക്കയിൽ ജോർജ് ജോസഫിന്റെ ഭാര്യ ലില്ലിക്കുട്ടി ജോസഫ് (85) നിര്യാതയായി. പരേത മൂന്നിലവ് വാകക്കാട് ചുങ്കപ്പുര കുടുംബാംഗമാണ്. സോമർസെറ്റ് സെൻറ് തോമസ് സീറോ മലബാർ ഫൊറോനാ ഇടവകാംഗവും, ന്യൂ ജേഴ്സിയിൽ താമസക്കാരുമായ ജോർജ് കുട്ടി പുളിക്കയിലിന്റെ മാതാവാണ് പരേത. മക്കൾ: ജോർജ് കുട്ടി ( യു.എസ്എ.), അവറാച്ചൻ (എബി) പ്രമീള സിബി , പ്രീതി മാത്യു. മരുമക്കൾ: ലിസിമോൾ ജോർജ് നിരപ്പേൽ (യു.എസ്.എ),ജെയ്നു എബി ഇലവുംകുടി, പെരുമ്പാവൂർ, സിബി പൊതൂർ പെരുമ്പല്ലൂർ, മൂവാറ്റുപുഴ, കെ. എം മാത്യു കയ്യാലക്കകം, പാലാ. സംസ്ക്കാര ശുശ്രുഷകൾ ബുധനാഴ്ച (07-06-2022) രാവിലെ സ്വഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് 11-ന് പാലക്കാട്ടുമല നിത്യസഹായമാതാ ദേവാലയ സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ സംസ്ക്കരിക്കുന്നതുമാണ്.
കെ സി ചിറ്റാർ നിര്യാതനായി
ഹ്യൂസ്റ്റൺ: എഴുത്തുകാരൻ, പത്രപ്രവർത്തകൻ, സാമൂഹ്യ സാംസ്കാരിക പ്രവർത്തകൻ എന്നീ നിലകളിൽ ഒരു കാലത്തു ഹ്യൂസ്റ്റൺ മലയാളികൾക്കിടയിൽ സുപരിചിതനായിരുന്ന കെ സി വർഗീസ് (കെ സി ചിറ്റാർ) ഹ്യൂസ്റ്റനിൽ നിര്യാതനായി. ആരോഗ്യപരമായ കാരണങ്ങളാൽ നാലഞ്ച് വർഷമായി പൊതുവേദികളിൽ നിന്നും അകന്നു കഴിയുകയായിരുന്ന കെ സി വർഗീസ് ജൂലൈ മൂന്നിന് രാവിലെ ഏഴു മണിയോടെയാണ് വിടവാങ്ങിയത്. 1990കളിൽ അമേരിക്കൻ മലയാളികൾക്കിടയിൽ വളരെ പ്രചാരം നേടിയ ‘കേരള വീക്ഷണം’ എന്ന വാർത്താവാരികയുടെ പ്രസാധകനും ചീഫ് എഡിറ്ററുമായിരുന്നു കെ സി. മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യൂസ്റ്റൺ, കേരളാ റൈറ്റേഴ്സ് ഫോറം എന്നീ സംഘടനകളിലെ മുൻനിര പ്രവർത്തകനുമായിരുന്നു. പല സംഘടനകളിലൂടെയും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തി കൂടിയാണ് കെ സി യുടെ വിടവാങ്ങലിലൂടെ മലയാളി സമൂഹത്തിനു നഷ്ടപ്പെട്ടത് എന്ന് മാഗ് പ്രസിഡന്റ് അനിൽ ആറന്മുള അനുസ്മരിച്ചു. പരസ്യക്കാരുടെ പകിട്ടിൽ മയങ്ങാതെ…
അനീഷ് മാത്യു (41) ഹൂസ്റ്റണിൽ അന്തരിച്ചു
ഹൂസ്റ്റൺ: അനീഷ് മാത്യു (41) ഹൃദ്യാഘാതത്തെതുടർന്നു ജൂലൈ 2 ശനിയാഴ്ച വൈകീട്ട് ഹൂസ്റ്റണിൽ അന്തരിച്ചു. കിടങ്ങന്നൂർ ഒറ്റപ്പാലത്തിങ്കൽ എബ്രഹാം മാത്യുവിന്റെയും അമ്മിണി അബ്രഹാമിന്റെയും മകനാണ്. കാൻസസിൽ നിന്നും ഈയിടെയാണ് ഹൂസ്റ്റണിൽ താമസം മാറ്റിയത്. ഐ ടി ഉദ്യോഗസ്ഥനാണ്. ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമാ ചർച്ച അംഗമാണ്. ഭാര്യ: ലിജി അനീഷ്. മക്കൾ: ശ്രേയ അനീഷ്, ശ്രുതി അനീഷ്, സ്നേഹ അനീഷ്. അനൂപ് എബ്രഹാം (ഹൂസ്റ്റൺ) സഹോദരനാണ്. പൊതുദർശനം: ജൂലൈ 9 ശനിയാഴ്ച രാവിലെ 8 :00 മുതൽ ഇമ്മാനുവൽ മാർത്തോമ ചർച്ചിൽ. കൂടുതൽ വിവരങ്ങൾക്ക്: അനൂപ് എബ്രഹാം (610) 931 1846, റെജി കുര്യൻ (281) 777-1919
