എം. ജയറാമിൻറെ നൂറു കഥകളുടെ സമാഹാരം “അവിചാരിതം” പുസ്തകത്തിന്റെ അന്താരാഷ്ട്ര പ്രകാശനം നിർവഹിച്ചു

ന്യൂയോർക്ക്: ആധുനിക ലോകത്തെ ദൈനംദിന ജീവിതത്തിൽ അറിയാതെയും അപ്രതീക്ഷിതമായും നമ്മുടെ ജീവിതത്തിലും ചുറ്റുപാടിലും നടക്കുന്ന കാര്യങ്ങൾ സാധാരണക്കാർ ശ്രദ്ധിക്കാതെ പോയാലും, ഒരു എഴുത്തുകാരന്റെയോ ചിന്തകൻറെയോ കണ്മുന്പിൽ അതൊരു കലാസൃഷ്ടിയായി രൂപാന്തരപ്പെടാവുന്നതാണ്. അത്തരമൊരു കലാസൃഷ്‌ടിയാണ് എം. ജയറാം എന്ന കഥാകൃത്തു തന്റെ നൂറു കഥകളുടെ സമാഹാരമായ “അവിചാരിതം” എന്ന പുസ്തകത്തിലൂടെ വരച്ചുകാട്ടുന്നത്. വായിച്ചാലും വായിച്ചാലും മതിവരാത്ത സാധാരണ ഭാഷയിലും ശൈലിയിലും രചിച്ച “അവിചാരിതം” എന്ന നൂറു കഥകളുടെ സമാഹാരമായ പുസ്തകത്തിന്റെ അന്താരാഷ്ട്ര പ്രകാശനം ന്യൂയോർക്കിൽ നിന്നും വിർച്യുൽ പ്ലാറ്റുഫോമിലൂടെ നടത്തി. തിരുവനന്തപുരം ഇൻകം ടാക്സ് ഡിപ്പാർട്മെന്റിലെ അഡീഷണൽ കമ്മീഷണറായ എം. ജയറാം എന്ന മത്തായി ജയറാം രചിച്ച മൂന്നാമത്തെ പുസ്തകമായ “അവിചാരിതം” അന്താരാഷ്ട്ര പ്രകാശനത്തിലൂടെ ലോക ശ്രദ്ധ പിടിച്ചുപറ്റി. ഐക്യ രാഷ്ട്ര സഭ (United Nations Organization) കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കോൺഫെഡറേഷൻ ഓഫ് വേൾഡ് റിലീജിയൻസിന്റെ (Confederation of…

പ്രൊഫ. സണ്ണി മാത്യുസിന്റെ മെനി റോഡ്‌സ് വൺ ഗൈഡ് പ്രകാശനം ചെയ്തു

ന്യുയോർക്ക്: മൂന്നു ഭൂഖണ്ഡങ്ങളിൽ അധ്യാപകനായും ഗവണ്മെന്റ് ഉദ്യോഗസ്ഥനായും വിവിധ തലങ്ങളിൽ വ്യക്തിമുദ്ര പഠിപ്പിച്ച പ്രൊഫ. സണ്ണി മാത്യുസിന്റെ ഇംഗ്ലീഷിലുള്ള ആത്മകഥ ‘മെനി റോഡ്‌സ് വൺ ഗൈഡ്’ പ്രകാശനം ചെയ്തു. കാൽ നൂറ്റാണ്ട് കാലം കോട്ടയം സി.എം.എസ. കോളജ്‌ ഇംഗ്ലീഷ് അധ്യാപകനായും നൈജീരിയയിലും അമേരിക്കയിലും അധ്യാപകനായും സംഘാടകനായും വിദ്യാർത്ഥികളെയും ഒട്ടനവധി പേരെയും സ്വാധീനിച്ച അദ്ദേഹത്തിന്റെ മലയാളത്തിലുള്ള ‘അറിയപ്പെടാത്ത 12 ശിഷ്യന്മാർ’ എന്ന പുസ്തകവും ഇതോടൊപ്പം പ്രകാശനം ചെയ്തു. ബീഹാറിൽ സുവിശേഷ പ്രവർത്തനം നടത്തുന്നവരെപറ്റിയുള്ളതാണ് ഇത്. റോക്ക്‌ലാന്റിലെ സ്പ്രിംഗ് വാലിയിലുള്ള ഗ്രേസ് അസംബ്ലി ഓഫ് ഗോഡ് ചർച്ചിൽ ആയിരുന്നു ചടങ്ങ്. ‘മെനി റോഡ്‌സ്…’ പ്രകാശനം ഗ്രേസ് ചർച്ച് പാസ്റ്റർ റവ. രാജൻ ഫിലിപ്, സണ്ണി മാത്യുസിന്റെ ഭാര്യാസഹോദരീ ഭർത്താവ് എബ്രഹാം വർഗീസിന് കോപ്പി നൽകി നിർവഹിച്ചു. മലയാളം പുസ്തകം ഡോ. ബെഞ്ചമിൻ ജോർജിന് കോപ്പി നൽകി റവ സാമുവൽ ജോൺ…