രാശിഫലം (02-10-2025 വ്യാഴം)

ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് ഒരു സാധാരണ ദിവസമാണ്. കോപം നിയന്ത്രിച്ചില്ലെങ്കില്‍ നിങ്ങള്‍ കുടുംബാംഗങ്ങളുമായി കലഹത്തിലേര്‍പ്പെടേണ്ടിവരും. അധ്വാനഭാരം കാരണം ഓഫിസിലും അനുകൂലമല്ലാത്ത സാഹചര്യമായിരിക്കും. വളരെയേറെ കഠിനാധ്വാനം ചെയ്‌തിട്ടും ഫലമുണ്ടാകാത്തത് നിരാശയുണ്ടാക്കും. അമ്മയുടെ ആരോഗ്യപ്രശ്‌നവും നിങ്ങളെ നിരാശനാക്കും. കന്നി: ഇന്ന് നിങ്ങൾ ആരോഗ്യത്തില്‍ ശ്രദ്ധിക്കണം. പഴയ മുറിവുകള്‍ നിങ്ങളെ വേദനിപ്പിച്ചേക്കാം എങ്കിലും ദിവസം പൊതുവേ സമാധാനത്തിന്‍റേതായിരിക്കും. ഉല്ലാസത്തിനായി ഇന്ന് സമയം കണ്ടെത്തണം. തുലാം: ഇന്ന് നിങ്ങളുടെ ദിവസം ഗുണകരമാകില്ല. അതുകാരണം നിങ്ങള്‍ ഇന്ന് വികാരാധീനനാരായിരിക്കും. നിങ്ങളുടെ ദാമ്പത്യജീവിതത്തിലെ സ്വരച്ചേര്‍ച്ചയില്ലായ്‌മയോ, കുടുംബ പ്രശ്‌നങ്ങളോ ആയിരിക്കാം ഇതിന് കാരണം. മനസിന്‍റെ പിരിമുറുക്കം ഇല്ലാതാക്കാന്‍ ശ്വസന വ്യായാമവും പ്രാര്‍ഥനയും നല്ലതാണ്. ജലാശയങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുക. തലേദിവസം ശരിയായ ഉറക്കം ലഭിച്ചിട്ടില്ലെങ്കില്‍ ഇന്ന് നിർബന്ധമായും ഉറങ്ങുക. ഇന്ന് യാത്ര ഫലവത്താകില്ല. അതുകൊണ്ട് ഒഴിവാക്കുക. നിയമപരമായ രേഖകളും വസ്‌തുവും കുടുംബസ്വത്തും സംബന്ധിച്ച കാര്യങ്ങളും കൈകാര്യം ചെയ്യുമ്പോള്‍ തികഞ്ഞ ജാഗ്രത പാലിക്കുക.…

രാശിഫലം (01-10-2025 ബുധൻ)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. എന്നിരുന്നാലും കോപം നിയന്ത്രിക്കാൻ ശ്രദ്ധിക്കുക. ദഹന വ്യവസ്ഥയിലുണ്ടാവുന്ന ചില പ്രശ്‌നങ്ങൾ കാരണം ശാരീരികമായി ബലഹീനത അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഉച്ചയ്‌ക്ക് ശേഷം കൂടുതൽ സന്തോഷവാനായി കാണപ്പെടും. കന്നി: നിങ്ങൾ ഇന്ന് അലസരും ദുര്‍ബലരുമായിരിക്കും. സാമ്പത്തിക ചെലവുകൾക്കുള്ള സാധ്യതകള്‍ ഉള്ളതിനാൽ ധനം പരിപാലിക്കുക. തെറ്റായ മാനസികാവസ്ഥ ഒരു ചീത്തപ്പേരുണ്ടാക്കിയേക്കാം. പ്രശസ്‌തി നഷ്‌ടപ്പെടുത്തരുത്. നിങ്ങൾക്ക് നൽകിയ ചുമതല കൃത്യസമയത്ത് പൂർത്തിയാക്കാത്തത് നിരാശപ്പെടുത്തിയേക്കാം. തുലാം: ഇന്ന് തുടങ്ങിവയ്‌ക്കുന്നതെല്ലാം ഭംഗിയായി പര്യവസാനിക്കണമെന്നില്ല. പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ രാവിലെ തന്നെ അതിന് തുടക്കം കുറിക്കുക. കാരണം ദിവസത്തിൻ്റെ രണ്ടാം പകുതിയില്‍ മുൻ പരിചയമില്ലാത്ത മേഖലയിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ഇടയുണ്ട്. വീട്ടില്‍ ശാന്തത പാലിച്ചുകൊണ്ട് തര്‍ക്കങ്ങളില്‍ നിന്നും കലഹങ്ങളില്‍ നിന്നും അകന്ന് നില്‍ക്കുക. വൈകുന്നേരത്തോടെ ഗൃഹാന്തരീക്ഷത്തില്‍ ഐക്യവും സാമാധാനവും തിരിച്ചുവരും. വൃശ്ചികം: ഇന്ന് നിങ്ങൾക്ക് ബുദ്ധിമുട്ട് നിറഞ്ഞ ദിവസമായിരിക്കും. പ്രൊഫഷണല്‍ രംഗത്ത് വലിയ പ്രശ്‌നങ്ങൾ നേരിടേണ്ടി…

രാശിഫലം ( 30-09-2025 ചൊവ്വ)

ചിങ്ങം: നിങ്ങള്‍ ആഗ്രഹിക്കുന്ന ഒരു ദിനമായിരിക്കും ഇന്ന്. മറ്റുള്ളവരില്‍ നിന്നും അംഗീകാരവും പ്രശംസയും ലഭിക്കും. കാത്തിരുന്ന ജോലി ലഭിക്കും. നിങ്ങളുടെ പങ്കാളിയുടെയും സുഹൃത്തുക്കളുടെയും ശ്രമഫലമായിട്ടായിരിക്കും ജോലി ലഭിക്കുക. ശാരീരികവും മാനസികവുമായ ആരോഗ്യ നല്ലതായിരിക്കും. കന്നി: ലക്ഷ്യത്തിലേക്ക് എത്താന്‍ ആവോളം പ്രയത്നിക്കും. വിജയിക്കണമെന്ന ചിന്ത നിങ്ങളെ കഠിനമായി പ്രയത്നിക്കാന്‍ സജ്ജനാക്കും. തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവ് മറ്റുള്ളവരില്‍ മതിപ്പുളവാക്കും. തുലാം: ഏറ്റെടുത്ത ജോലികളെല്ലാം വേഗത്തില്‍ തീര്‍ക്കാന്‍ നിങ്ങള്‍ക്കാകും. ഇന്ന് ചെയ്യുന്നതെല്ലാം മനോഹരമായി പൂര്‍ത്തിയാക്കാനാകും. നിങ്ങളുടെ കഴിവുകള്‍ മറ്റുള്ളവരില്‍ മതിപ്പുളവാക്കും. അത് പ്രശംസ നേടിത്തരാന്‍ സഹായിക്കും. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തണം. വൃശ്ചികം: ഇന്ന് വളരെ ഗുണകരമായ ദിവസമായിരിക്കും നിങ്ങള്‍ക്ക്. മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നും ഉപദേശം സ്വീകരിക്കും. മേലുദ്യോഗസ്ഥര്‍ വളരെ സഹകരണ മനോഭാവത്തോടെ നിങ്ങളോട് പെരുമാറും. നിയമപരമായ ബുദ്ധിമുട്ടുകള്‍ തരണം ചെയ്‌ത് മുന്നോട്ട് പോകുന്നുവെന്ന് ഉറപ്പ് വരുത്തുക. ധനു: ആരോഗ്യത്തില്‍ ഇന്ന് നിങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തുക. ആസൂത്രണം…

രാശിഫലം (29-09-2025 തിങ്കള്‍)

ചിങ്ങം: ഇന്ന് ഗുണകരമായ ദിവസമായിരിക്കും. പ്രകൃതിയെ കുറിച്ച് നിങ്ങള്‍ കവിതകള്‍ എഴുതാന്‍ സാധ്യത. പ്രിയമുള്ളവരുമായുള്ള കൂടിക്കാഴ്‌ച ഗുണകരവും സന്തോഷദായകവുമായിരിക്കും. നിങ്ങളുടെ മക്കളുടെ അഭിവൃദ്ധിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് സാധ്യത. വിദ്യാര്‍ഥികള്‍ പഠനത്തില്‍ മികവ് കാണിക്കും. സുഹൃദ്‌ സമാഗമത്തിനും സ്നേഹിതരില്‍ നിന്നും നേട്ടത്തിനും നിങ്ങൾക്ക് യോഗമുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സാധ്യത. കന്നി: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കില്ല. മാനസികവും ശാരീരികവുമായ സമ്മര്‍ദ്ദം അനുഭവപ്പെട്ടേക്കാം. പ്രിയപ്പെട്ടവരുമായി കലഹത്തിന് സാധ്യത. അമ്മയുടെ ശാരീരിക പ്രശ്‌നങ്ങള്‍ നിങ്ങളുടെ മനസിനെ അലട്ടിയേക്കാം. സ്വത്ത് വകകളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഭദ്രമായി സൂക്ഷിക്കുക. ഹൈഡ്രോഫോബിയ നിങ്ങള്‍ക്ക് ഇന്ന് പ്രശ്‌നമായേക്കാം. സ്‌ത്രീകളുമായി ഇടപഴകുന്നത് ഒഴിവാക്കുക. ആക്ഷേപിക്കപ്പെടാൻ സാധ്യതയുള്ള ചുറ്റുപാടുകള്‍ ഒഴിവാക്കുക. പണച്ചെലവിന് സാധ്യത. തുലാം: ഇന്ന് നിങ്ങള്‍ക്ക് ഏറെ ക്രിയാത്മകമായ ദിവസമായിരിക്കും‍. സഹോദരന്മാരുമായുള്ള ബന്ധം നല്ല നിലയിലായിരിക്കും. അവര്‍ നിങ്ങളുമായി ചില സംശയങ്ങള്‍ ചര്‍ച്ച ചെയ്യാം. ഒരു തീര്‍ഥാടനത്തിന് സാധ്യത. സാമ്പത്തിക നേട്ടമുണ്ടാകാം.…

രാശിഫലം (28-09-2025 ഞായര്‍‌)

ചിങ്ങം : ചിങ്ങം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസം. കുടുംബത്തിലെ തര്‍ക്കങ്ങള്‍ കാരണം അസന്തുഷ്‌ടി ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. മാനസികവും ശാരീരികവുമായ ആരോഗ്യം നല്ലനിലയിലായിരിക്കും. ആശയക്കുഴപ്പങ്ങളും പ്രതികൂലചിന്തകളും ഇന്ന് നിങ്ങളെ ഗ്രസിക്കും. നിങ്ങളുടെ അമ്മയ്‌ക്ക് ഇന്ന് രോഗം പിടിപെടാം. മാനസിക സംഘർഷം കാരണം നിങ്ങള്‍ക്ക് ഉറക്കമില്ലാല്ലയ്‌മ അനുഭവപ്പെടാം. ജല സ്രോതസുകളെ ഇന്ന് സൂക്ഷിക്കുക. നിങ്ങള്‍ക്ക് ഭക്ഷണം സമയത്തിന് കിട്ടിയെന്ന് വരില്ല. തൊഴില്‍പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടും. വസ്‌തു സംബന്ധമായ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുക. കന്നി : ആരോഗ്യമുള്ള ശരീരത്തിലേ, ആരോഗ്യമുള്ള മനസുണ്ടാകൂ. ഇന്ന് നിങ്ങളുടെ മനസും ശരീരവും ആരോഗ്യപൂര്‍ണമായിരിക്കും. തന്മൂലം ദിവസം മുഴുവന്‍ നിങ്ങള്‍ സന്തോഷവാനായിരിക്കും. ജോലി നന്നായി ചെയ്യുകയും പ്രിയപ്പെട്ടവരോടൊപ്പം ആഹ്ലാദകരമായി സമയം ചെലവിടുകയും ചെയ്യും. അവര്‍ നിങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കും. ആത്മീയതയില്‍ നിങ്ങള്‍ക്കുള്ള അറിവ് ഇന്ന് അംഗീകരിക്കപ്പെടും. തുലാം : ഇന്ന് നിങ്ങളുടെ മനസ് നിരന്തരം പ്രക്ഷുബ്‌ധമായിരിക്കുന്നതിനാല്‍ ഒരുകാര്യത്തിലും…

രാശിഫലം (27-09-2025 ശനി)

ചിങ്ങം: അംഗീകാരവും പ്രശംസയും കൊണ്ട് നിറഞ്ഞ ദിവസമാണ് ഇന്ന്. നിങ്ങള്‍ വളരെക്കാലമായി ആഗ്രഹിക്കുന്നതുപോലെ, നിങ്ങളുടെ ജോലിയിൽ അംഗീകാരം വന്നുചേരും. സഹപ്രവർത്തകരുടേയും, നിങ്ങളുടെ മുതിർന്ന ഉദ്യോഗസ്ഥരുടേയും പങ്കാളിയുടെയും ശ്രമഫലം ആയിരിക്കും അംഗീകാരം. കന്നി: നിങ്ങളുടെ വിധി നിങ്ങള്‍ക്ക് മുൻകൂട്ടിക്കാണാൻ കഴിയും. ഇന്ന് നിങ്ങളുടെ ലക്ഷ്യമായിരിക്കും മുന്നോട്ട് നയിക്കുന്നത്. ഇന്ന് നിങ്ങളുടെ ഭരണപരമായ കഴിവുകള്‍ കണിശമായിരിക്കും. ജയിക്കണമെന്ന നിങ്ങളുടെ വാശി നിങ്ങളെ പ്രവർത്തിക്കാൻ സജ്ജനാക്കുകയും ചെയ്യും. പെട്ടെന്ന് തീരുമാനമെടുക്കുന്നതിനുള്ള വൈദഗ്ദ്ധ്യവും അതിസൂക്ഷ്‌മമായ വിശകലന ചാതുരിയും നിങ്ങളുടെ ഭരണസാരഥ്യത്തിലുള്ള അഭിരുചിക്ക് മാറ്റു കൂട്ടും. തുലാം: അവസാനിപ്പിക്കാതെ കിടന്നിരുന്ന എല്ലാ ജോലിയും തീർക്കാൻ നിങ്ങള്‍ക്ക് ഇന്ന് കഴിയും. ഇന്ന് നിങ്ങള്‍ എന്തു ചെയ്‌താലും അത് വളരെ ഭംഗിയായി ചെയ്യുന്നതിനും, പ്രശംസ ലഭിക്കുന്നതിനും സാധ്യതയുണ്ട്. ആക്ഷേപിക്കപ്പെടാൻ സാധ്യതയുള്ള ചുറ്റുപാടുകള്‍ ഒഴിവാക്കുക. അധിക പണച്ചെലവ് ഒഴിവാക്കുക. വൃശ്ചികം: ഇന്ന് നിങ്ങള്‍ക്ക് വളരെ സംഭവബഹുലമായ ഒരു ദിവസമായിരിക്കും. ഇന്ന് നിങ്ങൾ വളരെ ശ്രദ്ധാലുവായും…

രാശിഫലം (26-09-2025 വെള്ളി)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് വളരെ സന്തോഷകരമായ ദിവസമായിരിക്കും. സർഗാത്മകത മെച്ചപ്പെടുത്താൻ അവസരം ലഭിക്കുന്ന ദിവസം കൂടിയാണ് ഈ രാശിക്കാർക്ക്. നിങ്ങളുടെ മക്കളുടെ അഭിവൃദ്ധിയെക്കുറിച്ചുള്ള വാര്‍ത്തകൾ വരാനും സാധ്യത. വിദ്യാര്‍ഥികള്‍ പഠിത്തത്തില്‍ മികവ് കാണിക്കും. പ്രിയമുള്ളവരുമായുള്ള കൂടിക്കാഴ്‌ച ഗുണകരവും സന്തോഷകരവുമായിരിക്കും. സുഹൃത്തുക്കളെയും സ്നേഹിതൻമാരെയും ഇന്ന് കാണുന്നത് വഴി ജീവിതത്തിൽ നേട്ടമുണ്ടാകും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്‍. കന്നി: ഇന്ന് നിങ്ങൾക്ക് ഒരു നല്ല ദിവസമായിരിക്കില്ല‍. മാനസികവും ശാരീരികവുമായ സമ്മര്‍ദം ബുദ്ധിമുട്ടുണ്ടാക്കും. പ്രിയപ്പെട്ടവരുമായി കലഹത്തിന് സാധ്യത. നിങ്ങളുടെ അമ്മയുടെ ശാരീരികപ്രശ്‌നങ്ങള്‍ മനസിനെ അലട്ടിയേക്കാം. വസ്‌തുവകകളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഭദ്രമായി സൂക്ഷിക്കുക. ഹൈഡ്രോഫോബിയ (വെള്ളത്തിനെ പേടി) നിങ്ങള്‍ക്ക് ഇന്ന് അനുഭവിക്കേണ്ട സാഹചര്യം ഉണ്ടാകും. ആക്ഷേപിക്കപ്പെടാൻ സാധ്യതയുള്ള ചുറ്റുപാടുകള്‍ ഒഴിവാക്കുക. അധിക പണച്ചെലവിന് സാധ്യത. തുലാം: സാമ്പത്തിക നേട്ടമുണ്ടാകാം. സഹോദരന്മാരുമായുള്ള ബന്ധം ഇന്ന് നല്ലനിലയിലായിരിക്കും. അവര്‍ നിങ്ങളുമായി കൂടിയാലോചിച്ച് തീരുമാനങ്ങളെടുക്കാം. ഒരു തീര്‍ഥാടനത്തിന് പോകാൻ…

രാശിഫലം (24-09-2025 ബുധന്‍)

ചിങ്ങം: ബന്ധങ്ങള്‍, കൂട്ടുകെട്ടുകള്‍ ഇവയെല്ലാമാണ് ഇപ്പോള്‍ നിങ്ങളുടെ ജീവിതത്തില്‍ പ്രധാനം. ജീവിതം എത്രമാത്രം സുന്ദരമാണെന്ന് ഈ മനുഷികബന്ധങ്ങള്‍ നിങ്ങളെ ബോധ്യപ്പെടുത്തും. സാമൂഹ്യജീവികളായ നമുക്ക് അതില്ലാതെ നിലനില്‍ക്കാനാവില്ല. ഈ ബന്ധങ്ങളാണ് ജീവിതത്തിന് നിറവും മണവും നല്‍കുന്നത്. കുടുംബാംഗങ്ങളുമായുള്ള ബന്ധം ഇന്ന് സുദൃഢമാകും. അവരില്‍ നിന്ന് എല്ലാതരത്തിലുള്ള സഹകരണവും ലഭിക്കും. ഇന്ന് നടത്തുന്ന യാത്ര നിങ്ങളുടെ മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ സഹായിച്ചേക്കും. തൊഴില്‍ രംഗത്തും ഇപ്പോള്‍ നിങ്ങൾക്ക് സമയം നല്ലതാണ്. കന്നി: ഇന്ന് നിങ്ങള്‍ക്ക് ഗുണകരമായ ദിവസമാണ്. മറ്റുള്ളവരോട് സൗമ്യമായി പെരുമാറാന്‍ നിങ്ങള്‍ക്കാകും. ഏറ്റെടുത്ത ജോലി കൃത്യസമയത്ത് ചെയ്‌തു തീര്‍ക്കാന്‍ കഴിയും. മാനസികവും ശാരീരികവുമായി നിങ്ങള്‍ ആരോഗ്യവാനായിരിക്കും. ബൗദ്ധിക ചര്‍ച്ചകളില്‍ നിന്ന് അകന്നു നിൽക്കുകയും ആസ്വാദ്യമായ ഉല്ലാസ വേളകളില്‍ ശ്രദ്ധപതിപ്പിക്കുകയും ചെയ്യുക. യാത്രയ്ക്ക് സാധ്യതയുണ്ട്. എന്നാല്‍ അപ്രതീക്ഷിത ചെലവുകള്‍ സൂക്ഷിക്കുക. വിദ്യാർഥികള്‍ക്കും അക്കാദമിക് കാര്യങ്ങളില്‍ താത്‌പര്യമുള്ളവർക്കും ഇത് നല്ല സമയമല്ല. തുലാം: പണത്തിന്‍റെയും സാമ്പത്തിക…

രാശിഫലം (23-09-2025 ചൊവ്വ)

ചിങ്ങം: സാമ്പത്തികമായി മെച്ചപ്പെട്ടവരായിരിക്കാം. ചെലവുകൾ ഉയരാൻ സാദ്ധ്യതയുണ്ട്. പ്രിയപ്പെട്ടവരുമായി വീണ്ടും ബന്ധപ്പെടുന്നത് പ്രയോജനകരമായിരിക്കും. കുടുംബവും സുഹൃത്തുക്കളും – പ്രത്യേകിച്ച് സ്ത്രീ സുഹൃത്തുക്കൾ – അവരുടെ പിന്തുണയും സഹകരണവും നല്‍കാൻ സാദ്ധ്യതയുണ്ട്. കന്നി: ഗുണദോഷഫലങ്ങളുടെ സമ്മിശ്രസ്വഭാവമുള്ള ഒരു ദിവസം കാത്തിരിക്കുന്നു. ആശയങ്ങൾ പരിപോഷിപ്പിക്കപ്പെട്ടതായും നടത്തുന്ന ഉപയോഗപ്രദവും ആകർഷകവുമായ എല്ലാ സംഭാഷണങ്ങളാലും സമ്പന്നരാക്കപ്പെട്ടതായും തോന്നും. അവ സന്തോഷിപ്പിക്കുകയും മറ്റുള്ളവരെ ആകർഷിക്കുകയും ചെയ്യും. സാമ്പത്തിക രംഗത്തും ഈ ദിവസം മികച്ചതാകും. കഠിനാധ്വാനത്തിന്‍റെ പ്രതിഫലം ഉടൻ കൊയ്തെടുക്കും. തുലാം: അത്ര ലാഭകരമായ ഒരു ദിവസമായിരിക്കില്ല, പ്രത്യേകിച്ചും അഭിമുഖങ്ങളെ സംബന്ധിച്ച്. എന്നാല്‍ പ്രതീക്ഷ കൈവിടേണ്ടതില്ല. കഠിനമായി പരിശ്രമിക്കുക. നന്നായി ശ്രമിച്ചാല്‍ ഫലപ്രദമാകുകതന്നെ ചെയ്യും. വൃശ്ചികം: അനുകൂല ദിവസമാണ്. സുഹൃത്തുക്കളെ കണ്ടുമുട്ടുകയും അവരോടൊപ്പം ആഘോഷപൂര്‍വ്വം സമയം ചെലവിടുകയും ചെയ്യും. അധികം താമസിയാതെ വേതനത്തിലോ വരുമാനത്തിലോ വര്‍ദ്ധനയുണ്ടാകും. ”മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയില്‍ സംതൃപ്‌തി പ്രകടിപ്പിക്കും. അതുപോലെ തന്നെ ജീവിത പങ്കാളിയും. ധനു: ധനുരാശിക്കാര്‍ക്ക് ഈ…

രാശിഫലം (22-09-2025 തിങ്കള്‍)

ചിങ്ങം: എല്ലാം വളരെ ഗംഭീരമായി ലഭിച്ചിട്ടുണ്ട് എന്ന് പ്രതീക്ഷിക്കാന്‍ ശ്രമിക്കരുത്. ഇത്തരം പ്രതീക്ഷകള്‍ മാറ്റി വയ്ക്കണം. ലഭ്യമായ സ്രോതസ്സുകളെ കഴിയുന്ന വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കേണ്ടതുണ്ട്, കാരണം, വളരെയൊന്നും ഉല്പ്പാദനക്ഷമതയില്ലാത്ത ഒരു ദിവസമാണ് കാത്തിരിക്കുന്നത്. കന്നി: ചുറ്റുമുള്ളവര്‍ നിങ്ങളോടുള്ള ആരാധനയിലും, നിങ്ങളില്‍ നിന്ന് പ്രചോദനമുള്‍കൊള്ളുവാന്‍ ശ്രമിക്കുന്നതിലും വ്യാപൃതരായിരിക്കും. ബുദ്ധിയും സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്നതിനുള്ള കഴിവും മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുന്നതാണ്. പ്രണയജീവിതത്തില്‍ ഒരു അത്ഭുതമുണ്ടായേക്കാം. പരസ്‌പരം ഇഷ്‌ടപ്പെടുന്നവരെ സംബന്ധിച്ച് മഹത്തായ എന്തോ ഒന്ന് വരാനിരിക്കുന്നു. കുടുംബവുമായി വളരെ ഗുണകരമായി സമയം ചെലവഴിക്കും. ഉത്തരവാദിത്തങ്ങളും കര്‍മ്മങ്ങളും വരുമ്പോള്‍ താങ്കള്‍ കുടുംബത്തിന്‍റെ കാര്യങ്ങള്‍ ഏറ്റെടുക്കുകയും ഊര്ജ്ജസ്വലമായി പങ്കെടുക്കുകയും ചെയ്യുക. തുലാം: മോശം മനോഭാവവും മോശം വാക്കുകളും പല ബന്ധങ്ങളെയും നശിപ്പിച്ചേക്കാം. അതിനാൽ കഴിയുമെങ്കില്‍, ആശയവിനിമയം പരമാവധി ഒഴിവാക്കുക. കച്ചവടത്തിലെ ഒരു മോശമായ സാഹചര്യത്തിലൂടെ കടന്നുപോകേണ്ടിവന്നേക്കാം. അതിനാൽ ജോലിസ്ഥലത്തുള്ള ആളുകളുമായി പൊരുത്തക്കേടുകൾ ഒഴിവാക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്. കോടതികളുമായി ബന്ധപ്പെട്ട നിയമപരമായ…