രാശിഫലം (10-08-2025 ഞായര്‍)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് വിജയകരമായി എല്ലാ വെല്ലുവിളികളും തടസങ്ങളും നേരിടാൻ കഴിയും. ഏത് സാഹചര്യത്തിൽ നിന്നും വിജയം വരിക്കുന്നതാണ് നിങ്ങളുടെ ആത്യന്തിക ലക്ഷ്യം. കച്ചവടത്തിലോ വ്യാപാരത്തിലോ നിങ്ങൾക്ക് കടുത്ത മത്സരമുണ്ടാകാനുള്ള സാധ്യതയുണ്ട്. കന്നി: ബിസിനസ് ചെയ്യുന്നവർക്ക് ഇന്ന് നല്ല ദിവസമാകാനാണ് സാധ്യത. പങ്കാളികള്‍, സഹപ്രവര്‍ത്തകര്‍, കിടമത്സരക്കാര്‍ എന്നിവരെക്കാള്‍ ഇന്ന് നിങ്ങള്‍ക്ക് മുന്‍തൂക്കമുണ്ടായിരിക്കും. സഹപ്രവര്‍ത്തകര്‍ സഹായമനോഭാവം പ്രകടിപ്പിക്കും. കുടുംബാന്തരീക്ഷം സംതൃപ്‌തികരവും സന്തോഷപ്രദവും ആയിരിക്കും. ചെറിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാം. ലാഭമുണ്ടാകാന്‍ വലിയ സാധ്യത കാണുന്നു. രോഗം ബാധിച്ചവര്‍ക്ക് അത് സുഖപ്പെടാനുള്ള സാധ്യതയും ഉണ്ട്. തുലാം: നിങ്ങളിന്ന് വളരെ ഉന്മേഷവാനായി കാണപ്പെടും. നിങ്ങളുടെ പെരുമാറ്റംകൊണ്ട് നിങ്ങള്‍ സുഹൃത്തുക്കളിലും അപരിചിതർക്ക് പോലും ഇമ്പം തോന്നിപ്പിക്കും. ചർച്ചകളിലും സംവാദങ്ങളിലും ഉള്ള നിങ്ങളുടെ ചിന്തകളും അഭിപ്രായങ്ങളും മറ്റുള്ളവരെ സ്വാധീനിക്കും. പക്ഷെ തൊഴിലില്‍ അധ്വാനത്തിന് തക്ക നേട്ടം ഉണ്ടാകുകയില്ല. തൊഴില്‍സ്ഥലത്ത് കഴിവതും ഒതുങ്ങിക്കഴിയുക. അമിതാവേശം കാണിക്കാതിരിക്കുക. ദഹന പ്രശ്‌നങ്ങളുണ്ടാകാമെന്നതിനാല്‍ ഭക്ഷണകാര്യത്തില്‍ ശ്രദ്ധ ചെലുത്തുക.…

നക്ഷത്ര ഫലം (09-08-2025 ശനി)

ചിങ്ങം: സമ്മിശ്ര ഫലങ്ങളുള്ള ഒരു ദിവസമാണ് നിങ്ങൾക്കിന്ന്. നിങ്ങൾ നിങ്ങളുടെ പങ്കാളിയുമായോ സഹപ്രവർത്തകരുമായോ പ്രശ്‌നങ്ങളിൽ ഏർപ്പെടുമ്പോൾ മറുവശത്ത് വലിയ നേട്ടങ്ങൾ കൈവരിക്കും. ചില കാര്യങ്ങളിൽ നല്ല ലാഭവും ഉണ്ടാകും. ഇന്ന് സുഹൃത്തുക്കളുടെ ഉപദേശം കേൾക്കുവാൻ അവസരം ഉണ്ടാകും. കന്നി: നിങ്ങൾ ധാരാളം ചിന്തകളിൽ ഏർപ്പെടുന്നതായിരിക്കും. നിങ്ങൾക്ക് വളരെ ശാന്തമായ ഒരു പ്രകൃതമുണ്ടെന്ന് നിങ്ങൾ തിരിച്ചറിയുക. നിങ്ങളുടെ കഴിവുകളിൽ നിങ്ങൾ ബോധവാനായിരിക്കണം. ഇതുമൂലം നിങ്ങൾക്ക് ധാരാളം ആളുകളെ സഹായിക്കാൻ സാധിക്കും. നിങ്ങൾ വളരെ ദയയുമുള്ള വ്യക്തിയാണ്. മറ്റുള്ളവരുടെ മനസുവായിക്കാനുള്ള നിങ്ങളുടെ കഴിവുകൾ നിങ്ങൾക്ക് വളരെ വിസ്‌മയാവഹമായ കാര്യങ്ങൾ ചെയ്യാനുള്ള കരുത്ത് പകരും. തുലാം: ഇന്നത്തെ ദിനം നല്ലതാണെങ്കിലും നിങ്ങളുടെ ജീവിതത്തെ അത് അനുകൂലമായി ബാധിക്കുന്നില്ല എന്നതാണ് വാസ്‌തവം. ഇന്ന് കുറച്ചധികം ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരിക്കും. ഇത് നിങ്ങള്‍ തന്നെ ചെയ്യുന്ന പ്രവൃത്തികളുടെ ഫലം കൊണ്ടുമാകാം. അതോടൊപ്പം വളരെ ദേഷ്യവും നിറഞ്ഞ ദിവസമായിരിക്കും നിങ്ങൾക്കിന്ന്. പ്രിയപ്പെട്ടവരുമായുള്ള…

നക്ഷത്ര ഫലം (08-08-2025 വെള്ളി)

ചിങ്ങം : രോഷം ഇന്ന് അടക്കിനിര്‍ത്തണം. ഇന്നത്തെ അനുഭവത്തില്‍ നക്ഷത്രങ്ങളുടെ മിതമായ പ്രഭാവം പ്രകടമാകും. ഗുണദോഷസമ്മിശ്രമായ ഫലങ്ങളായതിനാല്‍ ഒന്നിലും അപ്രതീക്ഷിത മാറ്റം പ്രതീക്ഷിക്കേണ്ട. സംയമനം പാലിക്കുന്നത് പതിവ് ദൗത്യങ്ങളില്‍ സംഘര്‍ഷമോ കടമ്പകളോ നേരിടാതിരിക്കാന്‍ സഹായിക്കും. തൊഴില്‍ രംഗത്തെ അനാവശ്യ സംഘര്‍ഷങ്ങള്‍ നിങ്ങളെ നിരാശനും ക്ഷീണിതനുമാക്കും. അമ്മയുടെ രോഗം കാരണമുള്ള ബുദ്ധിമുട്ടുകള്‍ നിങ്ങളെ ദുര്‍ബലനാക്കും. ശാന്തനായി കാര്യങ്ങളെ ആത്മവിശ്വാസത്തോടെ നേരിടുക. കന്നി : അപ്രതീക്ഷിത ചെലവുകള്‍ക്കും ദഹനേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ക്കും സാധ്യത. ആത്മനിയന്ത്രണം പാലിക്കുക. വാദപ്രതിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും വഴിവച്ചേക്കാവുന്ന ദുഷ്‌കരമായ ചര്‍ച്ചകള്‍ മാറ്റിവയ്‌ക്കുക. വിദ്യാര്‍ഥികള്‍ക്കും ബൗദ്ധിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും ഇന്ന് മന്ദഗതിയിലുള്ള പുരോഗതിയാകും ഫലം. അതിനാല്‍ എല്ലാദിവസവും ഒരുപോലെയല്ലെന്ന് കരുതി ക്ഷമ പാലിക്കുക. ഉറ്റ ചങ്ങാതിയേയോ പ്രിയപ്പെട്ടവരെയോ യാദൃശ്ചികമായി കണ്ടുമുട്ടുന്നത് സംഘര്‍ഷഭരിതമായ ഈദിവസം നിങ്ങള്‍ക്ക് ആശ്വാസം പകരും. ഓഹരി വിപണിയില്‍ മുതല്‍മുടക്കാന്‍ നല്ല ദിവസമല്ല. തുലാം : മാനസിക സംഘര്‍ഷത്തിന്‍റെയും അതിവൈകാരികതയുടെയും ദിവസമാണ്.…

നക്ഷത്ര ഫലം (07-08-2025 വ്യാഴം)

ചിങ്ങം: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ഭാഗ്യദിവസമായിരിക്കും‍. കോപം നിയന്ത്രിക്കുന്നത് അനാവശ്യ കലഹങ്ങള്‍ ഒഴിവാക്കാൻ സഹായിക്കും. ആരോഗ്യം മെച്ചപ്പെടും. ഇഷ്‌ട മേഖലയിൽ പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ മികവ് പ്രകടിപ്പിക്കാൻ കഴിയും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ബന്ധം ദൃഢമാകും. കന്നി: ഇന്ന് നിങ്ങള്‍ക്ക് അത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല‍. അലസതയും ഉദാസീനതയും ആരോഗ്യക്കുറവും തൊഴിലിടത്തിൽ തടസവുമുണ്ടാക്കും. മാനസിക ആസ്വസ്ഥ്യം അനുഭവപ്പെട്ടേക്കാം. വസ്‌തു സംബന്ധമായ വിഷയങ്ങളിൽ ഇടപെടാതിരിക്കുക. തുലാം: ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിനമായിരിക്കും. കുടുംബത്തിൽ സന്തോഷം നിറയും. നിങ്ങളുടെ അഭിരുചിക്കിണങ്ങിയതും ആകര്‍ഷകവുമായ വസ്ത്രങ്ങളോ വാഹനങ്ങളോ വാങ്ങും. ഇഷ്‌ടഭക്ഷണം ലഭിക്കാനും സാധ്യത. വൃശ്ചികം: ഇന്ന് നിങ്ങൾ കരുതലോടെ സംസാരിക്കണം. ചെറിയ കാര്യങ്ങൾക്ക് പോലും കുടുംബാംഗങ്ങളുമായി കലഹത്തിന് സാധ്യത. ക്ഷമ ശീലമാക്കുക. പ്രതികൂലചിന്തകളെ നിങ്ങളുടെ മികച്ച പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുണ്ട്. വിദ്യാർഥികൾക്ക് അനുകൂലമല്ല. ധനു: ഇന്ന് ഉദ്ദേശിച്ച കാര്യങ്ങളെല്ലാംതന്നെ നിങ്ങള്‍ക്ക് കൈവരിക്കാന്‍ കഴിയും. ശാരീരികമായും മാനസികമായും നിങ്ങള്‍ ഇന്ന് ഉത്സാഹത്തിമിര്‍പ്പിലാകും.…

നക്ഷത്ര ഫലം (06-08-2025 ബുധൻ)

ചിങ്ങം: ഇന്നത്തെ ദിവസം നിങ്ങൾക്ക് സന്തോഷം പ്രദാനം ചെയ്യും. നിങ്ങളുടെ ഭാവനാപരമായ കഴിവുകള്‍ മെച്ചപ്പെടുത്താൻ ഇന്ന് സാധിക്കും. സർഗാത്മക ചിന്തകൾ വർധിക്കും. പ്രിയമുള്ളവരുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് സാധ്യത. നിങ്ങളുടെ മക്കളുടെ അഭിവൃദ്ധിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേൾക്കും. വിദ്യാര്‍ഥികള്‍ പഠനത്തില്‍ മികവ് കാണിക്കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ സാധ്യത. കന്നി: ഇന്ന് നിങ്ങളുടെ ഭരണപരമായ കഴിവുകളിൽ ശോഭിക്കാനാവില്ല. വിജയിക്കുന്നതിനുള്ള നിങ്ങളുടെ അദമ്യമായ ആഗ്രഹം കഠിനാധ്വാനം ചെയ്യുന്നതിന് നിങ്ങളെ പ്രേരിപ്പിക്കും. നിങ്ങളുടെ അടിസ്ഥാനപരമായ നേതൃത്വപാടവവും അഭിരുചിയും നിങ്ങളുടെ സംഘടനാപാടവത്തെ മെച്ചപ്പെടുത്തും. തുലാം: ഇന്ന് ഏറെ ക്രിയാത്മകമായ ദിവസമായിരിക്കും‍. സഹോദരങ്ങളുമായുള്ള ബന്ധം നല്ലനിലയിലായിരിക്കും. അവര്‍ നിങ്ങളുമായി ചില കാര്യങ്ങൾ ചർച്ച ചെയ്തേക്കാം. സാമ്പത്തിക നേട്ടമുണ്ടാകാൻ സാധ്യതയുള്ള ദിവസമാണിന്ന്. വിദേശ രാജ്യത്തുനിന്നുള്ള നല്ല വാര്‍ത്ത കേൾക്കാൻ ഇടവരും. വിവിധ സാമൂഹ്യ പരിപാടികള്‍ക്കായി യാത്ര ചെയ്യേണ്ടിവരും. പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ മികച്ച ദിവസമാണിന്ന്. മാനസികമായും ശാരീരികമായും ശാന്തത അനുഭവിക്കാനാകുന്ന ദിവസമാണ്…

നക്ഷത്ര ഫലം (05-08-2025 ചൊവ്വ)

ചിങ്ങം : നക്ഷത്രങ്ങളിന്ന് നിങ്ങളിലൊളിഞ്ഞിരിക്കുന്ന കലാകാരനെ പുറത്തുകൊണ്ടുവന്നേക്കാം. നിങ്ങളുടെ സൃഷ്‌ടി വളരെ വ്യത്യസ്‌തമായിരിക്കും. ജോലിയില്‍, ഉത്സാഹവും ഊർജസ്വലതയും കൊണ്ട് മറ്റുള്ളവരുടെ വിമർശനങ്ങളെയൊക്കെ നിങ്ങള്‍ നിഷ്പ്രഭമാക്കും. നിങ്ങളുടെ പ്രവൃത്തിയാണ് വിമർശകർക്കുള്ള യഥാർഥ മറുപടി. അതുകൊണ്ട് അത് നന്നായി പ്വർത്തിക്കുക. കന്നി : ഇന്ന് വളരെ ആവേശഭരിതമായ ഒരു ദിവസം. ഉച്ചതിരിഞ്ഞ് ചില തടസങ്ങള്‍ അനുഭവപ്പെട്ടേക്കാമെങ്കിലും, എല്ലാ പിരിമുറുക്കവും, നിങ്ങളുടെ പ്രിയപ്പെട്ടവരുമൊത്തുള്ള ഒരു വൈകുന്നേരത്തോടെ അലിഞ്ഞില്ലാതെയാകും. തുലാം : അപ്രധാനമായ പ്രശ്‌നങ്ങള്‍ ഇന്ന് നിങ്ങളെ അലട്ടും. നിങ്ങള്‍ക്ക് ആരോടെങ്കിലും എന്തെങ്കിലും പ്രശ്‌നം തോന്നുന്നുവെങ്കില്‍ അത് അവരോട് പറയണം. അവിടം മുതല്‍ അത് ഒരു പ്രശ്‌നമല്ലാതാകും. ബിസിനസ് പരമായി നിങ്ങള്‍ക്ക് പല വഴിക്കുനിന്നും ഇന്ന് പണം ലഭിക്കും. വൃശ്ചികം : നിങ്ങളെ ഞെട്ടിക്കുന്ന ഒരു ദിവസമാണ് ഇന്ന്. ദിവസത്തിന്‍റെ ആദ്യ ഭാഗം ദൈനംദിന കാര്യങ്ങളുമായി പടവെട്ടി കടന്നു പോകും. എന്നാല്‍ ദിവസത്തിന്‍റെ രണ്ടാം പകുതിയിലാകട്ടെ നിങ്ങള്‍ പോകണമെന്ന്…

നക്ഷത്ര ഫലം (04-08-2025 തിങ്കള്‍)

ചിങ്ങം : ഇന്ന് നിങ്ങൾ ജോലിയിൽ അവിശ്വസനീയമായ രീതിയിൽ കളങ്കമില്ലാതെ പെരുമാറും. മാത്രമല്ല, നിങ്ങളുടെ ദൗത്യം തീർക്കുന്നതിനായി അക്ഷീണം പ്രവർത്തിക്കുകയും ചെയ്യും. പ്രവർത്തനത്തിൽ മാത്രമായിരിക്കും നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ജോലിയുടെ ശൈലി മെച്ചപ്പെടുത്താനാഗ്രഹിക്കും. കന്നി : ഇന്നത്തെ നിങ്ങളുടെ ദിവസത്തിന്‍റെ ഭൂരിഭാഗവും പ്രിയപ്പെട്ടവർക്കുള്ളതായിരിക്കും. വിദ്യാർഥികൾ അവരുടെ വിദ്യഭ്യാസത്തിന്‌ കൂടുതൽ സമയം കണ്ടെത്തണം. കൂടാതെ, അവർ പഠനവും ഒഴിവു സമയവും സന്തുലിതാവസ്ഥയിൽ കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്യണം. ഇന്ന് വസ്‌തുവകകളിൽ ഇൻവെസ്റ്റ് ചെയ്യുന്നതിന്‌ നിങ്ങൾക്ക് ഒരു നല്ല ദിവസമായിരിക്കും. തുലാം : നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള ദിവസമാണ് ഇന്ന്. ചുറ്റുമുള്ള എല്ലാ കാര്യങ്ങളിലും നിങ്ങൾക്ക് ഒരു അപ്രതീക്ഷിത ദിവസം. കാര്യങ്ങളില്‍ ഇടപെടുമ്പോള്‍ കരുതിയിരിക്കുക. വൃശ്ചികം : നിങ്ങളുടെ ചിന്തകളും മനസും രണ്ടുധ്രുവങ്ങളിലായിരിക്കും ഇന്ന്. വികാരവിചാരങ്ങളെ അമർത്തിവയ്‌ക്കാൻ ഇന്ന് കഴിയുകയില്ല. എന്തായാലും ഇവ പ്രകടിപ്പിക്കുന്നത് നിങ്ങൾ നിയന്ത്രിക്കുകയാണെങ്കിൽ, മറ്റാളുകൾ നിങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്നതിൽ നിന്നും നിങ്ങൾക്ക് രക്ഷപെടാൻ സാധിക്കും.…

നക്ഷത്ര ഫലം (03-08-2025 ഞായര്‍)

ചിങ്ങം : ഇന്ന് നിങ്ങൾ അൽപം കരുതലോടെ ഇരിക്കണം. മുന്നിലും പിന്നിലും കണ്ണുവേണം. നിങ്ങളുടെ അമ്മയുമായുള്ള ബന്ധത്തില്‍ ഇന്ന് അസ്വാരസ്യമുണ്ടാകാം. നിങ്ങളുടെ മനസിലെ പ്രതികൂലചിന്തയാകാം ഇതിനുകാരണം‍. അതുകൊണ്ട് എത്രയും വേഗത്തില്‍ ഈ പ്രശ്‌നം പരിഹരിക്കണം. പേപ്പർ വർക്കുകളില്‍ ഏർപ്പെടുമ്പോഴും വെള്ളവുമായി ഇടപെടുമ്പോഴും ശ്രദ്ധിക്കുക. പേപ്പർ വർക്കിലെ ഒരു തെറ്റ് നിങ്ങളുടെ ഭാഗ്യം ഇല്ലാതാക്കുമ്പോൾ വെള്ളം നിങ്ങളെത്തന്നെ ഇല്ലാതാക്കിയേക്കും. കന്നി : ഇന്ന് നിങ്ങൾ പങ്കാളിത്ത പദ്ധതികളിൽ നിന്ന് വിട്ടുനിൽക്കേണ്ടതുണ്ട്. ഒറ്റയ്ക്കിരിക്കുന്നതാണ് നല്ലത്. മത്സരങ്ങളെ നിങ്ങൾക്ക് മറികടക്കാനാകും. നിങ്ങളുടെ തൊഴിൽവൃന്ദത്തില്‍ നിങ്ങളാണ് ലീഡർ. അതിനാൽ നിങ്ങളുടെ ആത്മാഭിമാനത്തെ ബാധിക്കുന്ന യാതൊന്നും ചെയ്യരുത്. തുലാം : ഇന്ന് മനസ് നിരന്തരം പ്രക്ഷുബ്‌ധമായിരിക്കുന്നതിനാല്‍ ഒരുകാര്യത്തിലും വ്യക്തമായ തീരുമാനമെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയാതെ വരും. പ്രധാനപ്പെട്ട ജോലികള്‍ നിര്‍വഹിക്കാന്‍ പറ്റിയ ദിവസമല്ല ഇന്ന്. നിങ്ങളുടെ കടുംപിടുത്തം നിങ്ങള്‍ക്കെന്നപോലെ മറ്റുള്ളവര്‍ക്കും അസൗകര്യമുണ്ടാക്കും. അല്‍പമെങ്കിലും കാര്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാം.…

നക്ഷത്ര ഫലം (02-08-2025 ശനി)

ചിങ്ങം: നിങ്ങളുടെ പഴയ സഹപ്രവർത്തകരുമായി ബന്ധം പുതുക്കാൻ അവസരം ലഭിക്കും. നിങ്ങളുടെ ബന്ധുക്കളുടെ സന്ദർശനത്തിന് സാധ്യത. അതിഥികൾക്കായി നല്ല വിരുന്നൊരുക്കും. കന്നി: നിങ്ങളുടെ വ്യവസായത്തിൽ നിന്ന് സന്തോഷം പ്രദാനം ചെയ്യുന്ന ദിവസമാണ് ഇന്ന്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി അറിഞ്ഞ് വിവേക പൂർണമായി നിങ്ങൾ ഇന്ന് പ്രവർത്തിക്കും. അലസമായിരിക്കുന്ന പ്രവണത നിർത്തിവയ്ക്കുന്നതിനാൽ ഇന്നത്തെ ദിവസം മികച്ചതാകാൻ സാധ്യത. തുലാം: ജോലിയോടും കുടുംബത്തോടുമുള്ള നിങ്ങളുടെ സമർപ്പണ ബോധത്തെ അംഗീകരിക്കും. നിങ്ങളുടെ ഏറ്റവും മികച്ച ആശയം ഉപയോഗിച്ച് പണം ലാഭിക്കാനും സാധിക്കും. മികച്ച തീരുമാനങ്ങൾ എടുക്കാൻ ഇന്നത്തെ ദിവസം സാധ്യമാകും. വൃശ്ചികം: ഇന്ന് എല്ലാവരെയും പരിഗണിക്കാൻ ശ്രമിക്കണം. തെറ്റിദ്ധാരണകളുണ്ടെങ്കിൽ തിരുത്താൻ ശ്രമിക്കുന്നത് ഇന്നത്തെ ദിവസം നന്നായിരിക്കും. എന്നാൽ ശണ്‌ഠ കൂടാൻ ഇട വരുത്തരുത്. ബന്ധങ്ങളാണ്‌ ജീവിതത്തിൽ ഏറ്റവും പ്രധാനം. ധനു: നിങ്ങൾക്കിന്ന് കുട്ടിക്കാല ഓർമകൾ കടന്നുവരും. ഇന്നത്തെ ദിവസം ഉല്ലാസയാത്രയ്ക്ക് സാധ്യതയുണ്ട്. നിങ്ങളുടെ പഴയ സ്‌നേഹിതനെ കണ്ടുമുട്ടാൻ സാധ്യതയുണ്ട്.…

നക്ഷത്ര ഫലം (01-08-2025 വെള്ളി)

ചിങ്ങം: ഇന്ന് വളരെ നല്ല ഒരു ദിവസമായിരിക്കും. പഴയ സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും ഒക്കെ വീണ്ടും കാണാൻ അവസരം ലഭിക്കും. പുതിയ ബന്ധങ്ങളുണ്ടാക്കാനും നിങ്ങൾക്ക് സാധിക്കും. നിങ്ങളെ സുഹൃത്തുക്കളോ, ബന്ധുക്കളോ ഇന്ന് സന്ദർശിക്കാനിടയുണ്ട്. വളരെ സന്തോഷകരമായ ഒരു കൂടിക്കാഴ്ച്ച നിങ്ങളുടെ വീട്ടിൽ വച്ച് ഉണ്ടാകാനിടയുണ്ട്. കന്നി: ഇന്ന് ബിസിനസുകാർക്ക് നല്ല ദിവസമായിരിക്കും. ചെലവിൻ്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട ദിവസമാണിന്ന്. ചില കൂടിക്കാഴ്‌ചകൾ നിങ്ങൾക്ക് ഗുണകരമായി ഭവിക്കും. എന്തു കാര്യം ചെയ്യുമ്പോഴും ശ്രദ്ധയോടെ ചെയ്യുക. തുലാം: ഇന്ന് നിങ്ങളുടെ ജോലി സ്ഥലത്ത് നല്ല ദിവസമായിരിക്കും. കുടുംബത്തോടൊപ്പം നല്ല രീതിയിൽ സമയം ചെലവഴിക്കാൻ നിങ്ങൾക്ക് സാധിക്കും. നിങ്ങളുടെ പ്രവർത്തികളിൽ മറ്റുള്ളവർക്ക് അസൂയ തോന്നിയേക്കാം. എന്തുതന്നെയായാലും ആത്മവിശ്വാസം കളയരുത്. വൃശ്ചികം: നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും അടുത്ത സുഹൃത്തിനെ ഇന്ന് കണ്ടുമുട്ടിയേക്കാം. അവരുമായുള്ള സംസാരം നിങ്ങളുടെ പല ബുദ്ധിമുട്ടുകളിൽ നിന്നും ആശ്വാസം നൽകിയേക്കാം. ഇന്നത്തെ ദിവസം മുന്നിൽ പല…