രാശിഫലം (31-01-2026 ശനി)

ചിങ്ങം: ഇന്ന് എന്ത് കാര്യത്തിലും നല്ല ആത്മവിശ്വാസം ഉണ്ടാകും. ജോലിസംബന്ധമായ വിഷയങ്ങളിൽ ഉറച്ച തീരുമാനം എടുക്കാൻ കഴിയും. ജോലികൾ പൂർത്തീകരിക്കാനും വിജയം നേടാനും സാധിക്കും. കന്നി: നിങ്ങളുടെ സന്തോഷത്തിനായി ഇന്ന് സമയം ചിലവഴിക്കാൻ ശ്രമിക്കണം. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നല്ല ദിവസം ആയിരിക്കില്ല. തർക്കങ്ങൾക്ക് സാധ്യത കാണുന്നു. പ്രശ്‌നങ്ങൾ ഉണ്ടാക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പുതിയ പ്രണയബന്ധങ്ങൾ തുടങ്ങാൻ സാധ്യത കാണുന്നു. തുലാം: വളരെക്കാലമായി നേരിടുന്ന നിയമ പ്രശ്‌നത്തിന് ഇന്ന് അവസാനം ഉണ്ടാകും. അവ കോടതി മുഖാന്തരമോ പരസ്‌പര ധാരണമൂലമോ പരിഹരിക്കപ്പെട്ടേക്കാം. ജോലിഭാരം സാധാരണ ഗതിയിലാവുകയും മികച്ച പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് സമയം കണ്ടെത്തുകയും ചെയ്യുന്നതാണ്. വൃശ്ചികം: പകൽ സമയം ജോലിയിലും ഉത്തരവാദിത്തങ്ങളിലും വ്യാപൃതനായിരിക്കും. എന്നിരുന്നാലും വൈകുന്നേരത്തോടുകൂടി സുഹൃത്തുക്കളോടൊപ്പം സമയം ചിലവഴിക്കാനും യാത്രപോകാനും സാധ്യത കാണുന്നു. ധനു: പ്രശ്‌നങ്ങൾ വന്ന് ചേരാൻ സാധ്യതയുള്ള ദിവസമാണിന്ന്. നിങ്ങളുടെ താത്‌പ്പര്യങ്ങളും അഭിപ്രായങ്ങളും മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാതിരിക്കുക. ആളുകളിൽ നിന്ന് കുറച്ച്…

രാശിഫലം (29-01-2026 വ്യാഴം)

ചിങ്ങം: ഇന്നത്തെ ദിവസം മറ്റുള്ള ദിവസത്തേക്കാൾ വ്യത്യസ്‌തമായിരിക്കും. ധനവും ഭാഗ്യവും ഒരുമിച്ചെത്തും. ഏറ്റവും ഇഷ്‌ടപ്പെട്ട ആൾക്കുവേണ്ടി പണം ചിലവഴിക്കുന്നതായിരിക്കും. ആഭരണങ്ങൾ വാങ്ങാൻ ഉത്സാഹം കാട്ടും. സാമ്പത്തിക ഇടപാടുകളിൽ കുറച്ചൊന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. കന്നി: ഇന്നത്തെ സന്തോഷത്തിൽ കുടുംബത്തിന് പ്രാധാന്യമുണ്ട്. അതിനാൽ ഇന്നത്തെ ദിവസവും സമയവും അവർക്കൊപ്പം ചിലവഴിക്കാൻ ആഗ്രഹിക്കും. കുടുംബത്തെ സന്തോഷിപ്പിക്കും. ദിവസത്തിൻ്റെ അവസാനം പ്രണയിക്കുന്നയാളെ കണ്ടുമുട്ടുന്നതായിരിക്കും. തുലാം: നിങ്ങള്‍ക്കിന്ന് ഭാഗ്യദിനം. നിയമപരമായ ചില പ്രശ്‌നങ്ങൾ കോടതിക്ക് പുറത്ത് വെച്ച് തീർപ്പുകൽ‌പ്പിക്കപ്പെടുന്നതിൻ്റെ സാധ്യത കാണുന്നു. മദ്ധ്യാഹ്നത്തിൽ വ്യക്തികളുമായി അഭിപ്രായ ഭിന്നതകൾ ഉണ്ടാകാം. വളരെ ഉറച്ച തീരുമാനങ്ങൾ എടുക്കുന്നതായിരിക്കും. വൃശ്ചികം: വളരെ തിരക്കുപിടിച്ച ദിവസമായിരിക്കും നിങ്ങൾക്കിന്ന്. ചിന്തകളിൽ ഭൂരിഭാഗവും പൂർത്തിയാകാത്ത ബിസിനസുകളെയും മറ്റ് ആഗ്രഹങ്ങളെയും കുറിച്ചായിരിക്കും. എന്നാൽ ദിവസാവസാനം പരിശ്രമത്തിൻ്റെ ഫലം കാണുന്നതായിരിക്കും. ധനു: ഇന്ന് പലതും മറച്ചുവയ്‌ക്കേണ്ടി വരും. ശ്രദ്ധ ചില പ്രധാനപ്പെട്ട കാര്യങ്ങളിൽ മാത്രം ആയിരിക്കും. ഇന്ന് നിങ്ങൾ രൂപപ്പെടുത്തുന്ന ഏതൊരു ബന്ധവും ജീവിതകാലം…

രാശിഫലം (28-01-2026 ബുധന്‍)

ചിങ്ങം: ഇന്ന് നിങ്ങൾ നിങ്ങളുടെ ലക്ഷ്യങ്ങളിൽ എത്തിച്ചേരും. സഹപ്രവർത്തകരുമായി നല്ല രീതിയിൽ പെരുമാറും. ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ ചിന്തിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. മറ്റുള്ളവരെ ശല്യപ്പെടുത്താതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. കന്നി: ജീവിതത്തില്‍ കാത്തിരുന്ന ദിവസമാണിന്ന്. ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ വേണ്ടതെല്ലാം ചെയ്യും. നിങ്ങൾക്ക് അനുകൂലമായൊരു ദിനമായിരിക്കും ഇന്ന്. എന്നാൽ ചില കാര്യങ്ങള്‍ നിങ്ങളെ അസ്വസ്ഥമാക്കിയേക്കാം. തുലാം: ഇന്ന് വളരെ ശ്രദ്ധ ചെലുത്തേണ്ട ദിവസമാണ്. വാദപ്രതിവാദങ്ങള്‍, ഏറ്റുമുട്ടല്‍, അനാരോഗ്യം, മുന്‍കോപം, ഇവയെല്ലാം ഈ ദിവസത്തെ നശിപ്പിക്കാന്‍ സാധ്യതയുണ്ട്. ശ്രദ്ധയോടെ പെരുമാറുക. ഓരോ വാക്കും ശ്രദ്ധിച്ച് ഉപയോഗിക്കുക. അപ്രതീക്ഷിത സാമ്പത്തിക നേട്ടമുണ്ടാകും. പഠനത്തില്‍ കാര്യമായി ശ്രദ്ധിക്കാന്‍ നിങ്ങള്‍ക്കാകും. വൃശ്ചികം: ആഹ്‌ളാദവും ഉല്ലാസവും നിറഞ്ഞ ദിവസമായിക്കും. സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കും. മുൻകൂട്ടി ചിന്തിച്ചത് പോലെ കാര്യങ്ങൾ നടക്കും. പുതിയ വസ്‌ത്രം വാങ്ങാൻ സാധ്യത. പങ്കാളിയിൽ നിന്ന് നല്ല പ്രതികരണങ്ങളും പെരുമാറ്റവും ഉണ്ടാകും. ഷോപ്പിങ്ങിന് പോകാൻ സാധ്യത. സമൂഹത്തില്‍ ബഹുമാനവും അംഗീകാരവും…

രാശിഫലം (27-01-2026 ചൊവ്വ)

ചിങ്ങം: കാഴ്ച്ചപ്പാടിൽ മാറ്റംവരുത്തുന്നത് മുന്നേറാൻ സാധിക്കുന്നതുകൊണ്ട് ഹൃദയത്തിനുപകരം തലച്ചോർ പറയുന്നത് കേൾക്കുക. ഗൃഹം നവീകരിക്കാനോ മാറ്റം വരുത്താനോ സാധ്യതയുണ്ട്. മുഴുവനായും ഇതൊരു നല്ല ദിവസമാണ്. കന്നി: ഒരുപാട് ഹൃദയങ്ങൾ മുറിപ്പെടുത്തുന്നവനായി മുദ്രകുത്തപ്പെട്ടേക്കാം. ചെലവ് വരവിനേക്കാൾ കൂടുതലാകാനും സാധ്യതയുണ്ട്. ബന്ധം ശക്തിപ്പെടുത്താൻ ശ്രമിക്കുംതോറും വിവാഹജീവിതത്തിൽ സന്തോഷം ലഭിക്കും. തുലാം: പ്രഭാപൂരിതമായ ഒരു പ്രഭാതത്തിലേക്കാണ് കണ്ണുതുറക്കുക. ഇന്ന് മുഴുവന്‍ അങ്ങനെ തന്നെ ആയിരിക്കണമെന്നില്ല. ചില ചിന്തകള്‍ മനസ്സിനെ സദാ അലട്ടിക്കൊണ്ടിരിക്കും. എന്ത് സംസാരിക്കുന്നതിന് മുമ്പും രണ്ട് തവണ ആലോചിക്കുക. അല്ലെങ്കില്‍ അനഭിലഷണീയമായ സാഹചര്യങ്ങള്‍ക്ക് അത് വഴി തെളിയിക്കും. എതിരാളികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുമെന്നതിനല്‍ ശ്രദ്ധപുലര്‍ത്തുക. അനുകൂലമല്ലാത്തതുകൊണ്ട് പുതിയ ദൗത്യങ്ങളൊന്നും ആരംഭിക്കാതിരിക്കുക. സാമ്പത്തിക നേട്ടത്തിനും യാത്രക്കും സാധ്യത കാണുന്നു. വൃശ്ചികം: ബൗദ്ധിക ചര്‍ച്ചകളുടേയും സാമൂഹികമായ ആശയവിനിമയങ്ങളുടേയും ദിവസമായിരിക്കും. പുതിയ സാമ്പത്തിക ഉറവിടങ്ങള്‍ കണ്ടെത്താനും ധനസമാഹരണത്തിനും അനുയോജ്യമായ ദിവസമാണ്. ഭാഗ്യവേള തുടങ്ങുന്നത് വൈകുന്നേരത്തോടെയാണ്. അത് കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ആഹ്ളാദിക്കാനുള്ള അവസരവുമാണ്. സ്വാദിഷ്‌ടമായ…

രാശിഫലം (26-01-2026 തിങ്കള്‍)

ചിങ്ങം: അഹന്ത കാരണം യഥാർത്ഥമായ മനോവികാരം പുറത്തുകാണിക്കാതിരിക്കരുത്‌. ഈ നല്ല ദിവസം പ്രേമപൂർവ്വം കാര്യങ്ങളിൽ മുഴുകണം. പക്ഷേ അഹന്ത മാറ്റിയിട്ടുവേണമെന്ന് മാത്രം. കന്നി: പലകാര്യങ്ങള്‍ക്കും ഇന്നായിരിക്കും പ്രതിഫലം ലഭിക്കുക. കാര്യങ്ങൾ സ്വന്തം രീതിയിൽ നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നുണ്ടാകാം. എങ്കിലും അതിനോടനുബന്ധിച്ച ഏല്ലാ ഭാരവും പൂർണ്ണമായി വഹിക്കാൻ നിങ്ങൾക്ക് സാധിക്കുന്നില്ല. എപ്പോഴും ശാന്തത നിലനിര്‍ത്താൻ ശ്രമിക്കണം. തുലാം: ഈ ലോകത്തിൽ യോഗ്യതയും കഴിവും പ്രദർശിപ്പിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്‌. പുതിയ വസ്ത്രങ്ങൾ വാങ്ങുകയും ചെയ്യും. പ്രധാനമായും അടുപ്പമുള്ളവരുടെ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തണം. സ്വപ്‌ന ലോകത്ത്‌ ചെലവഴിക്കും. വൃശ്ചികം: എല്ലാ സാദ്ധ്യതകളിലും മാനസികാവസ്ഥ അങ്ങേയറ്റം ഭയങ്കരമായിരിക്കും. ഈ സമയം കലാപകാരിയായ മനസ്സിനെ താത്കാലികമായി മാറ്റുക. എല്ലാത്തരം അപകടങ്ങളിൽ നിന്നും സംഘട്ടനങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുക. വൈകുന്നേരം വിശ്രമിക്കും. ധനു: പരാജയങ്ങള്‍കൊണ്ട് നിരാശനാകരുത്. ക്ഷോഭം നിയന്ത്രിക്കുക. കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അസ്വസ്ഥനാക്കിയേക്കാം. കഴിയുമെങ്കിൽ യാത്ര ഒഴിവാക്കുക. മകരം: മാനസികമായും ശാരീരികമായും ആരോഗ്യമുള്ളവരായിരിക്കില്ല.…

രാശിഫലം (25-01-2026 ഞായര്‍)

ചിങ്ങം: ഒരു കൊക്കൂണിൽ എന്നപോലെ ഈ ലോകത്തിന്‍റെ ചാപല്യങ്ങളിൽ നിന്ന് സംരക്ഷിക്കപ്പെടാന്‍ ആഗ്രഹിക്കും. അത്‌ ഫലപ്രാപ്‌തിയിൽ എത്തുകയും ചെയ്യും. മൃദുലവും സുരക്ഷിതവുമായിരിക്കും. ജോലിയിൽ ആവശ്യബോധവും വസ്‌തുനിഷ്‌ഠതയും പ്രകടിപ്പിക്കും. വൈകുന്നേരം കുടുംബത്തോടും പ്രിയപ്പെട്ടവരോടും ഒപ്പം സമയം ചെലവഴിക്കുകയും സന്തോഷകരമായ ട്രിപ്പ്‌ നടത്തുകയോ രാത്രി യാത്രനടത്തുകയോ ചെയ്യും കന്നി: മെച്ചപ്പെട്ട ദിനമായിരിക്കും. എല്ലാ കാര്യങ്ങളിലും നന്നായി ശ്രദ്ധിക്കാൻ സാധിക്കും. ജോലികൾ വേഗത്തിലും കാര്യക്ഷമമായും പൂർത്തിയാക്കും. പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കും. പ്രണയികള്‍ക്ക് അനുകൂല ദിനമാണിത് തുലാം: നേട്ടങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കു‌ക. ഉച്ചതിരിഞ്ഞ് ജോലിക്ക് അനുകൂലമായ സമയമാണ്. പ്രതീക്ഷിക്കുന്ന രീതിയിൽ ജോലി നടക്കും. ഇതിന്‍റെ ഫലമായി സാമൂഹ്യബന്ധങ്ങളും വളരും. ഇതിനായി സമയം വേണ്ടവിധത്തിൽ വിനയോഗിക്കുക. വൃശ്ചികം: മാദ്ധ്യമശ്രദ്ധനേടാൻ വ്യത്യസ്‌തമായ ഒരു കഴിവുണ്ട്. സമൂഹം കഴിവുകളെ പുകഴ്ത്തും. എന്നാലും, വേണ്ടത് ലഭിക്കാൻ കൂടുതൽ പരിശ്രമിക്കേണ്ടിവരും. ജീവിതപങ്കാളി മുമ്പത്തേക്കാൾ സ്നേഹം പ്രകടിപ്പിക്കും. ധനു: ബിസിനസ്സ് സംബന്ധമായ കാര്യങ്ങളുമായി മുന്നോട്ട് പോവുക. ഉച്ചക്ക് ശേഷം…

രാശിഫലം (24-01-2026 ശനി)

ചിങ്ങം: ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത് ഒരു സന്തോഷ വാർത്തയാണ്. ചിരകാല സ്വപ്‌നം ഇന്ന് യാഥാർഥ്യമാവും. പ്രതീക്ഷിച്ചതിലും കൂടുതൽ പണം ചെലവാക്കും. കുടുംബാഗങ്ങളുമായി ഒരു യാത്രക്ക് തയ്യാറെടുക്കും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വോണം. കന്നി: ബിസിനസ് കാര്യങ്ങൾക്ക് ഇന്ന് ഉത്തമ ദിവസമാണ്. പ്രതീക്ഷിച്ചത്തിലും ലാഭം ഇന്ന് ഉണ്ടാവും. മാനസികമായ ബുദ്ധിമുട്ട് നേരിടും. വീട്ടിൽ നിങ്ങൾ കാരണം ഒരു തർക്കമുണ്ടാവും. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാവും. തുലാം: പല കാര്യങ്ങളിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഇന്നു നിങ്ങളെ സമ്മർദ്ദത്തിലാക്കും. ജീവിതപങ്കാളിയുമായി അഭിപ്രായ വ്യത്യസാങ്ങൾ ഉണ്ടായേക്കാം. പ്രതീക്ഷിച്ചതിലും കഠിനമായിട്ടായിരിക്കും ഇന്നത്തെ ദിവസം മുന്നോട്ട് പോവുക. വൃശ്ചികം: ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. ആത്മീയ കാര്യങ്ങളിൽ ഇന്ന് കൂടുതൽ ചെലവുണ്ടായേക്കാം. പുതിയ സംരഭങ്ങൾ തുടങ്ങാൻ ഇന്ന് അനുയോജ്യമായ ദിവസമാണ്. ചെറിയ യാത്രക്ക് സാധ്യത. ധനു: ദഹനസംബന്ധമായ പ്രശ്‌നങ്ങൾ ഇന്ന് നിങ്ങൾ നേരിട്ടേക്കും. ഇന്നത്തെ ദിവസം മുഴുവനും നിങ്ങളുടെ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട…

രാശിഫലം (22-01-2026 വ്യാഴം)

ചിങ്ങം: ജീവിതപങ്കാളിയുമായി കലഹത്തിന് സാധ്യത കാണുന്നു. ദാമ്പത്യജീവിതം ഒട്ടും സുഖകരമാവില്ല. പൊതുകാര്യങ്ങളില്‍ ഇന്ന് ഇടപ്പെടുന്നത് നിങ്ങൾക്ക് നല്ലതാവില്ല. ബിസിനസ് പങ്കാളികളുമായി ഇടപെടുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തുക. വ്യവഹാരങ്ങളില്‍നിന്നും അകന്നുനില്‍ക്കുക. കന്നി: വീട്ടിലും ജോലിസ്ഥലത്തും നിങ്ങള്‍ സന്തോഷവാനും തികഞ്ഞ ഉല്‍സാഹവാനും ആയിരിക്കും. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും നിങ്ങളോടുള്ള പെരുമാറ്റത്തില്‍ സഹകരണം പ്രകടിപ്പിക്കും. നിലവിലുള്ള രോഗത്തില്‍നിന്ന് സുഖം പ്രാപിക്കാന്‍ സധ്യത. കുടുംബത്തില്‍നിന്നും ചില നല്ല വാര്‍ത്തകള്‍ പ്രതീക്ഷിക്കാം. തുലാം: നിങ്ങൾക്ക് ഒരു തടസവും കൂടാതെ ഒരു പുതിയ സംയുക്ത സംരംഭം തുടങ്ങാൻ കഴിയും. നിയമ കാര്യങ്ങളും ഇന്ന് ഒരു തടസവും കൂടാതെ നടക്കും. വരവിനെക്കാൾ കൂടൽ ഇന്ന് ചെലവുണ്ടാകും. ഒരു വിനോദയാത്ര പോകാനും സാധ്യത. വൃശ്ചികം: തൊഴിൽ അവസരങ്ങൾ തേടുന്നവർക്ക് ഇന്ന് അവരുടെ അഭിമുഖങ്ങളിൽ വിജയം കണ്ടെത്തും. പിതാവുമായി തർക്കമുണ്ടാകാൻ സാധ്യത. മേലുദ്യോഗസ്ഥനോട് സംസാരിക്കുമ്പോഴും ശ്രദ്ധിക്കുക. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. ധനു: പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ഏറ്റവും…

രാശിഫലം (18-01-2026 ഞായര്‍)

ചിങ്ങം: ഇന്ന് നിങ്ങളുടെ കോപം നിയന്ത്രിക്കണം അല്ലെങ്കില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. നിങ്ങളുടെ ദഹനവ്യവസ്ഥ തകരാറിലായതിനാൽ നിങ്ങൾക്ക് ശാരീരികമായി ബലഹീനത അനുഭവപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ ഉച്ചയ്‌ക്ക് ശേഷം ദിവസം വളരെ മികച്ചതായിരിക്കും. കന്നി: നിങ്ങൾ ഇന്ന് അലസരും ദുര്‍ബലരുമായിരിക്കും. കൂടുതല്‍ സാമ്പത്തിക ചെലവ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് പണം ചെലവഴിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക. നിങ്ങളുടെ പ്രശസ്‌തി നഷ്‌ടപ്പെടുത്തുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. ചുമതലകള്‍ കൃത്യസമയത്ത് പൂർത്തിയാക്കാത്തത് നിങ്ങളെ നിരാശപ്പെടുത്തിയേക്കാം. തുലാം: നിങ്ങൾക്ക് പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമാണിന്ന്. ഏറെക്കാലങ്ങള്‍ക്ക് ശേഷം ബാല്യകാല സുഹൃത്തിനെ കണ്ടുമുട്ടാന്‍ കഴിയുന്നത് നിങ്ങൾക്ക് സന്തോഷം പകരും. നിങ്ങളുടെ മാന്യതയും അന്തസും ഉയരും. വൈകുന്നേരത്തോടെ കുടുംബത്തില്‍ സംഘര്‍ഷങ്ങള്‍ക്ക് സാധ്യത. നിങ്ങളുടെ അമ്മയുടെ ആരോഗ്യനില മോശമാകാനിടയുണ്ട്. സ്വത്തുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ ഇന്ന് ശ്രദ്ധിക്കണം. വൃശ്ചികം: ഇന്ന് ബുദ്ധിമുട്ട് നിറഞ്ഞ ദിവസമായിരിക്കും പ്രത്യേകിച്ചും പ്രൊഫഷണല്‍ രംഗത്ത്. അവിടെ ഭാരിച്ച അധ്വാനവും കുറഞ്ഞ ഫലവും…

രാശിഫലം (16-01-2026 വെള്ളി)

ചിങ്ങം: ഇന്നത്തെ ദിവസം സന്തോഷകരമായി നിങ്ങൾ ചെലവിടും. നിങ്ങളുടെ ഭാവനാപരമായ കഴിവുകള്‍ ഇന്ന് മെച്ചപ്പെടുത്താനാകും. പ്രകൃതിയെക്കുറിച്ചും അതിന്‍റെ സൃഷ്‌ടിവൈഭവത്തെക്കുറിച്ചും കവിതയെഴുതുവാനുള്ള പ്രചോദനം നിങ്ങള്‍ക്ക് ഉണ്ടാകും. പ്രിയമുള്ളവരുമായുള്ള കൂടിക്കാഴ്‌ച ഗുണകരവും സന്തോഷദായകവുമായിരിക്കും. നിങ്ങളുടെ മക്കളുടെ അഭിവൃദ്ധിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേള്‍ക്കും. വിദ്യാര്‍ഥികള്‍ പഠനത്തില്‍ മികവ് കാണിക്കും. സുഹൃദ് സമാഗമത്തിനും അവരിൽ നിന്നും നേട്ടത്തിനും യോഗമുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സാധ്യത. കന്നി: ഇന്ന് നിങ്ങള്‍ക്ക് അനുയോജ്യകരമായ ദിവസമാണ്. വിജയം കൈവരിക്കാനുള്ള നിങ്ങളുടെ ആഗ്രഹം ഇന്ന് സഫലമാകും. അതിനായി ഏറെ കഠിനാധ്വാനം ചെയ്യും. സാമ്പത്തിക ഇടപാടുകളില്‍ ശ്രദ്ധ വേണം. വൈകുന്നേരം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കും. അതിലൂടെ സന്തോഷം കണ്ടെത്താനും നിങ്ങള്‍ക്കാകും. തുലാം: ഇന്ന് നിങ്ങള്‍ക്ക് ഏറെ ക്രിയാത്മകമായ ദിവസമായിരിക്കും‍. സഹോദരന്മാരുമായുള്ള ബന്ധം നല്ലനിലയിലായിരിക്കും. അവര്‍ നിങ്ങളുമായി ചില സംശയങ്ങള്‍ ഇന്ന് ചർച്ച ചെയ്തേക്കാം. ഒരു തീര്‍ഥാടനത്തിന് സാധ്യത. സാമ്പത്തിക നേട്ടമുണ്ടാകാം. വിദേശരാജ്യത്ത് നിന്ന് നല്ല വാര്‍ത്ത…