ചിങ്ങം: അംഗീകാരവും പ്രശംസയും ഇന്ന് നിങ്ങളെ തേടിയെത്തും. വളരെക്കാലമായി ആഗ്രഹിക്കുന്നതുപോലെ, നിങ്ങളുടെ ജോലിയും ശ്രമങ്ങളും ഇന്ന് തിരിച്ചറിയപ്പെടും. ഇത് സാധ്യമാകുന്നത് നിങ്ങളുടെ പങ്കാളിയുടെയും സഹപ്രവർത്തകരുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും കൂടി ശ്രമഫലമായിട്ടായിരിക്കും. പ്രത്യേകിച്ച് നിങ്ങളേറ്റെടുക്കുന്നത് ഒരു പുതിയ ജോലിയാണെങ്കിൽ. കന്നി: വിധി സ്വയം നിർണയിക്കണമെന്ന ഒരൊറ്റ ലക്ഷ്യമായിരിക്കും ഇന്ന് നിങ്ങളെ മുന്നോട്ട് നയിക്കുന്നത്. ഇന്ന് നിങ്ങളുടെ ഭരണപരമായ കഴിവുകൾ കണിശമായിരിക്കും. ജയിക്കണമെന്ന വാശി നിങ്ങളെ പ്രവർത്തനസജ്ജരാക്കും. പെട്ടെന്ന് തീരുമാനമെടുക്കുന്നതിനുള്ള വൈദഗ്ധ്യവും അതിസൂക്ഷ്‌മമായ വിശകലന ചാതുരിയും നിങ്ങളുടെ ഭരണപരമായ അഭിരുചിക്ക് മാറ്റു കൂട്ടും. തുലാം: അവസാനിപ്പിക്കാതെ കിടന്നിരുന്ന എല്ലാ ജോലിയും തീർക്കാൻ നിങ്ങൾക്ക് ഇന്ന് കഴിയും. ഇന്ന് നിങ്ങൾ എന്ത് ചെയ്‌താലും അത് വളരെ ഭംഗിയായി ചെയ്യുന്നതിനും, പ്രശംസ ലഭിക്കുന്നതിനും സാധ്യതയുണ്ട്. വൃശ്ചികം: വളരെ സംഭവബഹുലമായ ഒരു ദിവസമായിരിക്കും നിങ്ങൾക്ക് ഇന്ന്. വളരെ ശ്രദ്ധാലുവായും തുറന്ന മനസോടെയും മുതിർന്ന ഉദ്യോഗസ്ഥരുടെ ഉപദേശങ്ങളെ ഇന്ന് സ്വീകരിക്കണം. അവർ…
Category: ASTROLOGY
ഇന്നത്തെ രാശിഫലം (ജൂൺ 22 ശനി 2024)
ചിങ്ങം: ഈ ദിവസം നിങ്ങൾ സന്തോഷകരമായി ചെലവിടും. നിങ്ങളുടെ ഭാവനാപരമായ കഴിവുകള്‍ ഇന്ന് പുഷ്‌പിക്കും. പ്രകൃതിയെക്കുറിച്ചും അതിന്‍റെ സൃഷ്‌ടിവൈഭവത്തെ കുറിച്ചും കവിതയെഴുതുവാനുള്ള പ്രചോദനം ഉണ്ടാകും. പ്രിയമുള്ളവരുമായുള്ള കൂടിക്കാഴ്‌ച ഗുണകരവും സന്തോഷദായകവുമായിരിക്കും. നിങ്ങളുടെ മക്കളുടെ അഭിവൃദ്ധിയെക്കുറിച്ചുള്ള വാര്‍ത്തകൾ അറിയാൻ സാധ്യത. വിദ്യാർഥികള്‍ പഠിത്തത്തില്‍ മികവ് കാണിക്കും. ഇന്ന് നിങ്ങൾ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്‍. കന്നി: ഇന്ന് നിങ്ങൾക്ക് ഒരു നല്ല ദിവസമായിരിക്കാന്‍ സാധ്യതയില്ല. ഇന്ന് നിങ്ങള്‍ക്ക് മാനസികവും ശാരീരികവുമായ സമ്മര്‍ദം അനുഭവപ്പെട്ടേക്കാം. പ്രിയപ്പെട്ടവരുമായി കലഹത്തിന് സാധ്യത. നിങ്ങളുടെ അമ്മയുടെ ശാരീരികപ്രശ്‌നങ്ങള്‍ നിങ്ങളുടെ മനസിനെ അലട്ടിയേക്കാം. വസ്‌തുവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഭദ്രമായി സൂക്ഷിക്കുക. വെള്ളത്തിനോടുള്ള പേടി നിങ്ങള്‍ക്ക് ഇന്ന് പ്രശ്‌നമായേക്കാം. സ്‌ത്രീകളുമായി ഇടപഴകുന്നത് ഒഴിവാക്കുക. ആക്ഷേപിക്കപ്പെടാൻ സാധ്യതയുള്ള ചുറ്റുപാടുകള്‍ ഒഴിവാക്കുക. പണച്ചെലവിന് സാധ്യത തുലാം: ഇന്ന് നിങ്ങള്‍ക്ക് ഏറെ ക്രിയാത്മകമായ ദിവസമായിരിക്കും. സഹോദരന്മാരുമായുള്ള ബന്ധം നല്ല നിലയിലായിരിക്കും. അവര്‍ നിങ്ങളുമായി…
ഇന്നത്തെ രാശിഫലം (ജൂൺ 21 വെള്ളി 2024)
ചിങ്ങം: ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ കലാസൃഷ്‌ടികൾ പ്രദർശിപ്പിക്കാൻ കഴിയും. നിങ്ങളുടെ ആവേശവും ഊർജ്ജവും കൊണ്ട് നിങ്ങളുടെ സൃഷ്‌ടികളിൽ അതിശയോക്തി കലർന്നേക്കാം. വളരെ നന്നായി കാര്യങ്ങൾ ചെയ്യുന്നത് നിങ്ങളുടെ വിമർശകരെ ശാന്തമാക്കുന്നതിനുള്ള ഏറ്റവും ഉചിതമായ സമീപനമാണ്. കന്നി: ഉത്സാഹമില്ലാത്ത ഒരു പ്രഭാതത്തിൽ നിന്ന് ഇന്നത്തെ ദിവസം ആവേശകരമായ ഒരു സായാഹ്നത്തിലേക്ക് പുരോഗമിക്കും. എന്നിരുന്നാലും, വൈകുന്നേരങ്ങളിൽ നിങ്ങൾക്ക് ചില തടസങ്ങൾ നേരിടേണ്ടിവരും. ചില സമ്മർദ്ദങ്ങളും സഹിക്കേണ്ടിവന്നേക്കാം. എന്നാൽ, നിങ്ങളുടെ പ്രിയപ്പെട്ടവരുടെ കൂട്ടായ്‌മയിൽ ഈ ദിവസാവസാനത്തോടെ ആ സമ്മർദ്ദങ്ങൾ ഇല്ലാതാകും. തുലാം: ഇന്നത്തെ ദിവസത്തിന്‍റെ തുടക്കം നിങ്ങൾക്ക് അത്ര നല്ലതാകണമെന്നില്ല. എന്നാല്‍ ഉച്ചക്ക്ശേഷം സ്ഥിതിഗതികള്‍ മെച്ചപ്പെടും. ക്ഷീണം, ഉല്‍ക്കണ്‌ഠ, പ്രതികൂലചിന്തകള്‍ എന്നിവ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാം. യോഗയോ ധ്യാനമോ ശീലിക്കുന്നത് ഈ സാഹചര്യത്തില്‍ ആശ്വാസമാകും. നിങ്ങളുടെ കര്‍ക്കശസ്വഭാവം വീട്ടിലും ഓഫീസിലും പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കും. എന്നാല്‍ വൈകുന്നേരത്തോടെ ഗുണാനുഭവങ്ങള്‍ വന്നുചേരും. കുടുംബാന്തരീക്ഷം സന്തോഷപ്രദമാകും. പുതിയ ദൗത്യങ്ങള്‍ ആരംഭിക്കാന്‍…
ഇന്നത്തെ രാശിഫലം (ജൂൺ 20 വ്യാഴം 2024)
ചിങ്ങം: ഈ ദിനം നിങ്ങള്‍ക്ക് അത്ര അനുകൂലമായിരിക്കില്ല. കുടുംബത്തിലെ തര്‍ക്കങ്ങള്‍ കാരണം അസന്തുഷ്‌ടി ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. മാനസികവും ശാരീരികവുമായ ആരോഗ്യം നല്ല നിലയിലായിരിക്കും. ആശയക്കുഴപ്പങ്ങളും പ്രതികൂല ചിന്തകളും നിങ്ങളെ ഗ്രസിക്കും. അമ്മയ്ക്ക് രോഗം പിടിപെടാം. മാനസിക സംഘര്‍ഷം കാരണം ഉറക്കമില്ലായ്‌മ അനുഭവപ്പെടാം. ഭക്ഷണം സമയത്തിന് കിട്ടിയെന്ന് വരില്ല. തൊഴില്‍ പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടും. വസ്‌തുസംബന്ധമായ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുക. കന്നി: ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാകൂ. ഇന്ന് നിങ്ങളുടെ മനസും ശരീരവും ആരോഗ്യപൂർണ്ണമായിരിക്കും. തന്മൂലം ദിവസം മുഴുവന്‍ നിങ്ങള്‍ സന്തോഷവാനായിരിക്കും. ജോലി നന്നായി ചെയ്യുകയും പ്രിയപ്പെട്ടവരോടോപ്പം ആഹ്ളാദകരമായി സമയം ചെലവിടുകയും ചെയ്യും. അവര്‍ നിങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കും. ആത്മീയതയില്‍ നിങ്ങള്‍ക്കുള്ള അറിവ് ഇന്ന് അംഗീകരിക്കപ്പെടും. തുലാം: ഇന്ന് നിങ്ങളുടെ മനസ് നിരന്തരം പ്രക്ഷുബ്‌ധമായിരിക്കുന്നതിനാല്‍ ഒരുകാര്യത്തിലും വ്യക്തമായ തീരുമാനമെടുക്കാന്‍ കഴിയാതെ വരും. പ്രധാനപ്പെട്ട ജോലികള്‍ നിര്‍വഹിക്കാന്‍ പറ്റിയ ദിവസമല്ല ഇന്ന്.…
രാശിഫലം (ജൂൺ 19 ബുധന്‍ 2024)
ചിങ്ങം: അശ്രദ്ധമായ മനോഭാവം മൂലം ഇന്ന് നിങ്ങളുടെ ചെലവുകള്‍ വര്‍ധിക്കാനിടയുണ്ട്. ചെലവ് കുറയ്ക്കാന്‍ ശ്രമിക്കണം. ദിവസത്തിന്‍റെ അവസാന പകുതിയില്‍ ജോലിസ്ഥലത്ത് എന്തെങ്കിലും നിസാര പ്രശ്‌നങ്ങളുണ്ടാകാനിടയുണ്ട്. ഈ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ അവഗണിക്കുകയാണെങ്കില്‍ അവ പിന്നീട് വലിയ പ്രശ്‌നങ്ങളായി മാറും. അതുകൊണ്ട് അവ അടിയന്തിരമായി പരിഹരിക്കുക. കന്നി: വളരെ ആഴത്തിലുള്ള ഒരു ബന്ധം കണ്ടെത്തണമെന്ന നിങ്ങളുടെ ലക്ഷ്യം പൂർത്തിയായിട്ടുണ്ടാകും. ജോലിസ്ഥലത്ത്, നിങ്ങൾ വാക്കുകളും, പ്രവർത്തിയും കൊണ്ട് മറ്റുള്ള വ്യക്തികളെക്കാൾ മികച്ച പ്രകടനം നടത്താൻ ശ്രമിക്കും. മറ്റുള്ളവരോട് നിങ്ങളുടെ നർമ്മരസം തുളുമ്പുന്ന കഥകൾ പറഞ്ഞ് അവരുടെ നല്ല അഭിപ്രായം നേടിയെടുക്കും. തുലാം: നിങ്ങള്‍ ഒരു ജോലി ഏറ്റെടുക്കുകയും അത് ഏതുവിധേനയും പൂര്‍ത്തിയാക്കുകയും ചെയ്യും. നിങ്ങളുടെ ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥരും, സഹപ്രവര്‍ത്തകരും നിങ്ങളുടെ ജോലിയിലുള്ള കഴിവിലും പ്രാഗല്ഭ്യത്തിലും മതിപ്പ് പ്രകടിപ്പിക്കും. ഇത് പ്രകടമാകുന്നത് നിങ്ങള്‍ക്ക് ഓഫിസില്‍ ലഭിക്കുന്ന പ്രൊമോഷനിലൂടെയോ അല്ലെങ്കില്‍ ശമ്പളത്തിലുണ്ടാകാന്‍ പോകുന്ന വര്‍ധനവിലൂടെയുമാണ്. വൃശ്ചികം: നിങ്ങൾക്ക് ഒരു…
ഇന്നത്തെ രാശിഫലം (ജൂൺ 18 ചൊവ്വ 2024)
ചിങ്ങം: ബന്ധങ്ങള്‍, സഖ്യങ്ങള്‍, കൂട്ടുകെട്ടുകള്‍, ഇവയെല്ലാമാണ് ഇപ്പോള്‍ നിങ്ങളുടെ ജീവിതത്തില്‍ പ്രധാനം. ഇവയെല്ലാം കൂടുതല്‍ പരിപോഷിപ്പിക്കാന്‍ നിങ്ങളാഗ്രഹിക്കുന്നു. ഈ കാര്യത്തില്‍ നക്ഷത്രങ്ങള്‍ ഇന്ന് നിങ്ങളെ ഉദാരമായി സഹായിക്കുകയും ചെയ്യുന്നു. ജീവിതം എത്രമാത്രം സുന്ദരമാണെന്ന് ഈ മനുഷികബന്ധങ്ങള്‍ നിങ്ങളെ ബോധ്യപ്പെടുത്തുന്നു. അപ്പോള്‍ അത്തരം ബന്ധങ്ങള്‍ ചിലപ്പോള്‍ തകര്‍ന്നുപോയാലോ? സാമൂഹ്യജീവികളായ നമുക്ക് അതില്ലാതെ നിലനില്‍ക്കാനാവില്ല. ഈ ബന്ധങ്ങളാണ് ജീവിതത്തിന് നിറവും മണവും നല്‍കുന്നത്. കുടുംബാംഗങ്ങളുമായുള്ള ബന്ധം ഇന്ന് സുദൃഢമാകും. അവരില്‍നിന്ന് എല്ലാതരത്തിലുള്ള സഹകരണവും ലഭിക്കും. ഇന്ന് നടത്തുന്ന യാത്ര നിങ്ങളുടെ മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ നിങ്ങളെ സഹായിച്ചേക്കും. തൊഴില്‍രംഗത്തും ഇപ്പോള്‍ നിങ്ങൾക്ക് സമയം നല്ലതാണ്. കന്നി: ‘മധുരം മധുരതരം ‘ എന്നതാണ് ഇന്നത്തെ മുദ്രാവാക്യം. അപ്പോള്‍ നിങ്ങള്‍ ആളുകളോട് മധുരോദാരമായി പെരുമാറുന്നതില്‍ അത്ഭുതമില്ല. മധുരവുമായി ബന്ധപ്പെട്ട എല്ലാറ്റിനും ഇന്ന് നിങ്ങളുടെ അജണ്ടയില്‍ പ്രാമുഖ്യമുണ്ട്. സുഖകരമായ ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിന്‍റെ നേട്ടങ്ങള്‍ മനസിലാക്കുന്നതോടെ നിങ്ങള്‍ക്ക് നിങ്ങളെ…
ഇന്നത്തെ രാശിഫലം (ജൂൺ 17 തിങ്കൾ 2024)
ചിങ്ങം: ബന്ധങ്ങള്‍… സഖ്യങ്ങള്‍… കൂട്ടുകെട്ടുകള്‍… ഇവയെല്ലാമാണ് ഇപ്പോൾ നിങ്ങളുടെ ജീവിതത്തില്‍ പ്രധാനം. ഇവയെല്ലാം കൂടുതല്‍ പരിപോഷിപ്പിക്കാന്‍ നിങ്ങളാഗ്രഹിക്കുന്നു. ഈ കാര്യത്തില്‍ നക്ഷത്രങ്ങള്‍ ഇന്ന് നിങ്ങളെ ഉദാരമായി സഹായിക്കുകയും ചെയ്യുന്നു. ജീവിതം എത്രമാത്രം സുന്ദരമാണെന്ന് ഈ മാനുഷിക ബന്ധങ്ങള്‍ നിങ്ങളെ ബോധ്യപ്പെടുത്തുന്നു. അപ്പോള്‍ അത്തരം ബന്ധങ്ങള്‍ ചിലപ്പോള്‍ തകര്‍ന്നുപോയാലോ? സാമൂഹ്യജീവികളായ നമുക്ക് അതില്ലാതെ നിലനില്‍ക്കാനാവില്ല. ഈ ബന്ധങ്ങളാണ് ജീവിതത്തിന് നിറവും മണവും നല്‍കുന്നത്. കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം ഇന്ന് സുദൃഢമാകും. അവരില്‍നിന്ന് എല്ലാത്തരത്തിലുള്ള സഹകരണവും നിങ്ങൾക്ക് ലഭിക്കും. ഇന്ന് നടത്തുന്ന യാത്ര നിങ്ങളെ മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ സഹായിച്ചേക്കും. തൊഴില്‍ രംഗത്തും നിങ്ങൾക്ക് ഇപ്പോള്‍ സമയം നല്ലതാണ്. കന്നി: ‘മധുരം മധുരതരം’ എന്നതാണ് ഇന്നത്തെ മുദ്രാവാക്യം. അപ്പോള്‍ നിങ്ങള്‍ ആളുകളോട് മധുരോദാരമായി പെരുമാറുന്നതില്‍ അത്ഭുതമില്ല. മധുരവുമായി ബന്ധപ്പെട്ട എല്ലാറ്റിനും ഇന്ന് നിങ്ങളുടെ അജണ്ടയില്‍ പ്രാമുഖ്യമുണ്ട്. സുഖകരമായ ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിൻ്റെ നേട്ടങ്ങള്‍ മനസ്സിലാക്കുന്നതോടെ…
ഇന്നത്തെ രാശിഫലം (ജൂൺ 15 ശനി 2024)
ചിങ്ങം: ഇന്ന് നിങ്ങൾ പ്രതീക്ഷകൾ മാറ്റി വയ്ക്കണം. ഇന്ന് നിങ്ങൾ ലഭ്യമായ ശ്രോതസുകളെ കഴിയുന്ന വിധത്തിൽ ഉപയോഗപ്പെടുത്താൻ ശ്രമിക്കേണ്ടതുണ്ട്. കാരണം, വളരെയൊന്നും ഉത്‌പാദനക്ഷമതയില്ലാത്ത ഒരു ദിവസമാണ് ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത്. കന്നി: നിങ്ങൾക്ക് ചുറ്റുമുള്ളവർ ഇന്ന് നിങ്ങളോടുള്ള ആരാധനയിലും, നിങ്ങളിൽ നിന്നും പ്രചോദനമുൾക്കൊള്ളുവാൻ ശ്രമിക്കുന്നതിലും വ്യാപൃതരായിരിക്കും. നിങ്ങളുടെ ബുദ്ധിയും സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്നതിനുള്ള കഴിവും മറ്റുള്ളവർക്ക് പ്രചോദനം നൽകുന്നതാണ്. നിങ്ങളുടെ പ്രണയജീവിതത്തിൽ നിങ്ങൾക്ക് ഒരു അതിശയമുണ്ടായേക്കാം. പരസ്‌പരം ഇഷ്‌ടപ്പെടുന്നവരെ സംബന്ധിച്ച് മഹത്തായ എന്തോ ഒന്ന് വരാനിരിക്കുന്നു. നിങ്ങൾ നിങ്ങളുടെ കുടുംബവുമായി ഇന്ന് വളരെ ഗുണകരമായി സമയം ചിലവഴിക്കും. ഉത്തരവാദിത്തങ്ങളും, കർമ്മങ്ങളും വരുമ്പോൾ താങ്കൾ കുടുംബത്തിന്‍റെ കാര്യങ്ങൾ ഏറ്റെടുക്കുകയും ഊർജ്ജസ്വലമായി നിർവഹിക്കുകയും ചെയ്യും. തുലാം: ഇന്ന് നിങ്ങൾക്ക് അത്ര ലാഭകരമായ ഒരു ദിവസമായിരിക്കില്ല. പ്രത്യേകിച്ചും അഭിമുഖങ്ങളെ സംബന്ധിച്ച്. എന്നാൽ, നിങ്ങൾ പ്രതീക്ഷ കൈവിടേണ്ടതില്ല. കഠിനമായി പരിശ്രമിക്കുക. നന്നായി ശ്രമിച്ചാൽ നിങ്ങളുടെ ശ്രമങ്ങൾ ഫലപ്രദമാകുകതന്നെ ചെയ്യും.…
രാശിഫലം (ജൂൺ 13 വ്യാഴം 2024)
ചിങ്ങം: ഇന്നത്തെ നിങ്ങളുടെ തീരുമാനങ്ങൾ കൃത്യമായിരിക്കും, മാത്രമല്ല ദൃഢവും ഉറച്ചതുമായിരിക്കും. നിങ്ങൾ ഇന്ന് പൂർണ ആരോഗ്യവാന്മാരായിരിക്കും. നിങ്ങൾ ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. വ്യക്തിബന്ധങ്ങളിൽ ചില ചെറിയ വാദപ്രതിവാദങ്ങൾ മുളപൊട്ടാൻ സാധ്യതയുണ്ട്. അത് കൂടുതൽ സങ്കീര്‍ണമായ സംഘട്ടനത്തിലേക്കു പോകാൻ അനുവദിക്കാതിരിക്കുക. കന്നി: ഇന്ന് നിങ്ങൾ നിങ്ങളുടെ കുടുംബകാര്യങ്ങളുടെ പ്രാധാന്യം മനസിലാക്കും. നിങ്ങൾക്ക് സന്ധിസംഭാഷണത്തിൽ നല്ല പാടവം ഉള്ളതിനാൽ തർക്കങ്ങൾ സൗഹാർദപരമായി തീർക്കാൻ നിങ്ങൾ ഉപയോഗിക്കുകയും ചെയ്യും. ഇന്ന് നിങ്ങൾ ജീവിതത്തിൽ നേരോട് കൂടി നിൽക്കുന്നതിനുള്ള പാഠങ്ങൾ പഠിക്കും. അതുപോലെ എതിർപ്പ് ആത്യന്തികമായി വിജയത്തിലേക്ക് നയിക്കും എന്ന് വിശ്വസിക്കുകയും ചെയ്യും. തുലാം: നിങ്ങൾക്ക് ഇന്ന് കുടുംബാംഗങ്ങളുമായി കുറേ സമയം ചെലവഴിക്കും. കുടുംബാംഗങ്ങൾക്ക് വേണ്ടി ഒരു പിക്‌നിക്കോ സത്‌കാരമോ സംഘടിപ്പിക്കുകയും അവരോടൊപ്പം ഈ ദിവസം ഉല്ലസിക്കുകയും ചെയ്യുക. നിങ്ങൾ ഇന്ന് ഭക്തിസ്ഥലങ്ങളിലേക്കോ ക്ഷേത്രത്തിലേക്കോ ഒരു യാത്ര പോകും. അത് നിങ്ങളുടെ മനസിനെയും ആശയങ്ങളെയും ഉയർത്തുകയും…
രാശിഫലം (ജൂൺ 12 ബുധന്‍ 2024)
ചിങ്ങം: നിങ്ങള്‍ക്ക് സ്വന്തം കഴിവില്‍ വിശ്വാസമുണ്ടെങ്കില്‍ എല്ലാം നല്ല രീതിയിൽ നടക്കും. ഇന്ന് നിങ്ങള്‍ തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും കാര്യങ്ങള്‍ പ്രതീക്ഷിച്ചപോലെ നടക്കുകയും ചെയ്യും. നിങ്ങളുടെ ഉറച്ച തീരുമാനങ്ങള്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ജോലി പോലും അനായാസം ചെയ്‌ത് തീര്‍ക്കാന്‍ സഹായിക്കും. സർക്കാർ ഇടപാടുകളില്‍നിന്ന് നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. നിങ്ങളുടെ ആശയങ്ങൾ മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിക്കാനും കാന്‍വാസ് ചെയ്യാനും ടെണ്ടറുകളില്‍ മത്സരിക്കാനും സാധിക്കും. അന്തസും അധികാരവും വർധിക്കും. പിതൃഭാഗത്ത് നിന്നും നേട്ടം വന്നുചേരും. അസഹിഷ്‌ണതയും ക്ഷിപ്രകോപവും പ്രകടിപ്പിക്കരുത്. ആരോഗ്യം ശ്രദ്ധിക്കുക. കന്നി: നിങ്ങളിന്ന് ക്ഷിപ്രകോപമോ അസഹിഷ്‌ണതയോ കാണിക്കരുത്. കാരണം ഇന്ന് മുഴുവനും നിങ്ങളെ ഒരു സ്ഫോടനാത്മക സ്ഥിതിവിശേഷത്തിലെത്തിച്ചേക്കാവുന്ന ഒട്ടേറെ പ്രതികൂല സംഭവങ്ങളും പ്രശ്‌നങ്ങളും നേരിടേണ്ടിവരും. നിങ്ങള്‍ക്ക് ആത്മവിശ്വാസം കുറവല്ലെങ്കിലും അഭിമാനം പ്രശ്‌നമാകും. സുഹൃത്തുക്കളെപ്പോലും നിങ്ങള്‍ അകറ്റിയേക്കും. നിയമനടപടികള്‍ മാറ്റിവയ്‌ക്കുക, ശാന്തനായിരിക്കുക. ചെലവുകൾ വർധിക്കുമെങ്കിലും മതപരമോ സാമൂഹ്യമോ ആയ കാര്യങ്ങള്‍ക്ക് പണം ചെലവാക്കുന്നതില്‍ മടികാണിക്കരുത്.…