ദോഹ: ജീവിതം മുഴുവന്‍ മനുഷ്യ സേവനത്തിനായി ഉഴിഞ്ഞുവെച്ച് സ്വദേശത്തും വിദേശത്തും ജനഹൃയങ്ങള്‍ കീഴടക്കി ഈ ലോകത്തോട് വിട പറഞ്ഞ കെ.മുഹമ്മദ് ഈസ എന്ന ഈസക്കയെക്കുറിച്ച് ലിപി പബ്‌ളിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ഓര്‍മ പുസ്തകം ഈസക്ക എന്ന വിസ്മയം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. മനുഷ്യ സ്‌നേഹത്തിന്റേയും സേവനത്തിന്റേയും ഉജ്വല മാതൃകയായിരുന്നു ഈസക്കയെന്നും ആ ജീവിതത്തിന്റെ ഓരോ ഏടുകളും പാഠപുസ്തകമാണെന്നും പ്രകാശനം ചെയ്ത് സംസാരിക്കവേ സാദിഖലി തങ്ങള്‍ പറഞ്ഞു. ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക വ്യാപാര മേഖലകളില്‍ സജീവമായിരുന്നതോടൊപ്പം കേരളത്തിന്റെ മുക്കുമൂലകളിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഈസക്കയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് തങ്ങള്‍ അനുസ്മരിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ചന്ദ്രിക മുന്‍ പത്രാധിപരുമായിരുന്ന നവാസ് പൂനൂര്‍ പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. റിയാസ് മങ്കട, പുസ്‌കത്തിന്റെ എഡിറ്റര്‍ ഡോ.അമാനുല്ല വടക്കാങ്ങര, ലിപി അക്ബര്‍ എന്നിവര്‍ സംബന്ധിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ഇ.ടി.മുഹമ്മദ്…
Category: MIDDLE EAST/GULF
നാല് പതിറ്റാണ്ട് പ്രവാസം പിന്നിട്ടവരെ ആദരിച്ചു
ദോഹ : ഉപജീവനാവശ്യാർത്ഥം തൊഴിൽ തേടി പ്രവാസഭൂമികയിൽ എത്തുകയും പ്രവാസത്തിൽ നാല് പതിറ്റാണ്ട് പൂർത്തിയാക്കുകയും ചെയ്ത സി.ഐ.സി. റയ്യാൻ സോണൽ പ്രവർത്തകരെ അന്തർദേശീയ തൊഴിലാളി ദിനത്തോടനുബന്ധിച്ച് സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി ഖത്തർ – റയ്യാൻ സോൺ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ വെച്ച് ആദരിച്ചു. ഖത്തറിൽ 48 വർഷം പിന്നിട്ട തൃശൂർ ജില്ലയിലെ പാടൂർ സ്വദേശി കെ. എച്ച് കുഞ്ഞിമുഹമ്മദ്, നാല്പത്തി ഏഴര വർഷം പൂർത്തിയാക്കിയ പെരുമ്പാവൂർ സ്വദേശി പി.കെ. മുഹമ്മദ് തുടങ്ങി കൂരിക്കളകത്ത ഹാരിസ് (കണ്ണൂർ, പാപിനിശ്ശേരി), എൻ.പി. അഷ്‌റഫ് (തൃശൂർ, പുതുമനശ്ശേരി), അബ്ദുൽ സത്താർ (തൃശൂർ, കരുവന്നൂർ), എ.ടി. അബ്ദുൽ സലാം (മലപ്പുറം, പെരുമ്പടപ്പ്), റസാഖ് കാരാട്ട് (കോഴിക്കോട്, കൊടുവള്ളി), പി.വി. അബ്ദുൽ സലാം (കോഴിക്കോട്, രാമനാട്ടുകര), അബ്ദുൽ ജലീൽ എം. എം (തൃശൂർ, വെങ്കിടങ്ങ്), അമീർ ടി.കെ (തൃശൂർ, എറിയാട്), വിമൺ ഇന്ത്യ…
ഹൂത്തികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിൽ ഇസ്രായേൽ നടുങ്ങി; ആറ് പേര്‍ക്ക് പരിക്കേറ്റു
ടെൽ അവീവ്: ഇസ്രായേലിലെ ടെൽ അവീവിൽ ഞായറാഴ്ച വിമാനത്താവളത്തിന് സമീപം ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ കുറഞ്ഞത് ആറ് പേർക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂത്തി വിമതർ ഏറ്റെടുത്തു. മിസൈൽ തകർക്കാൻ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും വ്യോമ പ്രതിരോധ സംവിധാനത്തിലേക്ക് തുളച്ചുകയറാൻ അതിന് കഴിഞ്ഞുവെന്ന് ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) പറഞ്ഞു. ആക്രമണത്തിൽ വിമാനത്താവളത്തിന് സമീപം ഒരു വലിയ ഗർത്തം രൂപപ്പെട്ടു, ഇത് നിരവധി വിമാന സർവീസുകൾ റദ്ദാക്കാൻ കാരണമായി. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ ഈ ആക്രമണത്തിന്റെ ഭീകരത വ്യക്തമായി കാണാം. ഒരു വീഡിയോയിൽ, പോലീസ് ഉദ്യോഗസ്ഥർ ഒരു ആഴത്തിലുള്ള കുഴിയുടെ അരികിൽ നിൽക്കുന്നത് കാണാം, അതിന് പിന്നിൽ വിമാനത്താവളത്തിന്റെ നിയന്ത്രണ ടവർ കാണാം. സംഭവത്തെ “മിസൈൽ ആക്രമണം” എന്നാണ് പോലീസ് വിശേഷിപ്പിച്ചത്. വിമാനത്താവളത്തിലെ ഏറ്റവും വലിയ ടെർമിനലായ ടെർമിനൽ 3 ന്റെ…
പ്രവാസി വെല്‍ഫെയര്‍ സാഹോദര്യ കാലത്തിന് പ്രൗഢോജ്വല തുടക്കം
ദോഹ: ‘നാടിന്റെ നന്മക്ക് നമ്മളൊന്നാവണം’ എന്ന പ്രമേയത്തില്‍ പ്രവാസി വെൽഫെയർ ആൻഡ് കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന സാഹോദര്യ കാലത്തിന് തുടക്കമായി. പ്രവാസി വെല്‍ഫെയര്‍ സ്ഥാപക ദിനമായ മെയ് രണ്ടിന് നടന്ന പരിപാടിയിൽ സാഹോദര്യക്കാലത്തിന്റെ പ്രഖ്യാപനം വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. നമ്മുടെ രാജ്യം ഉയർത്തിപ്പിടിക്കുന്ന സാഹോദര്യത്തിന്റെ നന്മകൾ പ്രവാസി സമൂഹത്തിൽ പ്രസരിപ്പിക്കാൻ നമുക്ക് സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ നാടിനെയും സമൂഹത്തെയും ഗ്രസിച്ച് കൊണ്ടിരിക്കുന്ന വംശീയതയുടെ വിദ്വേഷത്തിന്റെയും തിന്മകളെ പ്രതിരോധിക്കുകയും പ്രവാസ ലോകത്തെ സാമൂഹ്യ സൗഹാർദത്തിന്റെ മാതൃകകൾ ഉയർത്തിക്കാണിക്കുകയുമാണ് സാഹോദര്യകാല പ്രവർത്തനങ്ങളിലൂടെ ലക്ഷ്യം വെക്കുന്നത്. മെയ് ഒന്നു മുതൽ സെപ്റ്റംബർ 30 വരെ നീണ്ടു നിൽക്കുന്ന സാഹോദര്യകാല പ്രചരണ ഘട്ടത്തിൽ സമകാലിക സാമൂഹ്യ വിഷയങ്ങളിൽ വിശിഷ്യാ പ്രവാസി വിഷയങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. തൊഴില്‍ രംഗത്തെ അഭിവൃധിക്കും വ്യക്തിത്വ വികാസത്തിനുമുതകുന്ന…
കൊല്ലം പ്രവാസി അസോസിയേഷൻ ലോക തൊഴിലാളി ദിനം വിവിധ പരിപാടികളോടെ അതിവിപുലമായി ആഘോഷിച്ചു
ബഹ്റൈന്‍: കൊല്ലം പ്രവാസി അസോസിയേഷൻ ലോക തൊഴിലാളി ദിനം കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് സംഘടിപ്പിച്ച കെ.പി.എ സ്നേഹസ്പർശം 17-ാമത് രക്തദാന ക്യാമ്പ്, വനിതാ വിഭാഗം പ്രവാസിശ്രീയുടെ നേതൃത്വത്തിൽ ജുർദാബിൽ വനിതാ തൊഴിലാളികളോടൊപ്പവും, ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവാൻ ഫൈബർ ഗ്ലാസ് ഫാക്ടറി തൊഴിലാളികളോടൊപ്പവും വിവിധ പരിപാടികളോടെ അതിവിപുലമായി രീതിയിൽ ആഘോഷിച്ചു. മെയ് ഒന്നിന് രാവിലെ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് സംഘടിപ്പിച്ച കെ.പി.എ സ്നേഹസ്പർശം 17 -മതു രക്തദാന ക്യാമ്പിൽ 60-ൽപരം പ്രവാസികൾ രക്തദാനം നടത്തി. ക്യാമ്പ് ഗുരുദേവ സോഷ്യൽ സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ ഉത്‌ഘാടനം ചെയ്യ്തു. കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, ബ്ലഡ് ഡൊണേഷൻ കൺവീനർ വിഎം പ്രമോദ് സ്വാഗതവും, കെ പി എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, വൈസ് പ്രസിഡന്റ്…
അല്‍ മദ്രസ അല്‍ ഇസ്‌ലാമിയ മദ്രസകളുടെ പുതിയ അദ്ധ്യയന വർഷം അടുത്ത ആഴ്ച ആരംഭിക്കും; അഡ്മിഷന്‍ തുടരുന്നു
സി.ഐ.സി വിദ്യാഭ്യാസ ബോർഡിന് കീഴില്‍ ഖത്തറിലെ വ്യത്യസ്ത ഭാഗങ്ങളില്‍ നടന്ന് വരുന്ന അല്‍ മദ്രസ അല്‍ ഇസ്‌ലാമിയ മലയാളം, ഇംഗ്ലീഷ് മീഡിയം മദ്രസകളിലെ പുതിയ അദ്ധ്യയന വർഷം മെയ് രണ്ടാം വാരം ആരംഭിക്കും. ദോഹ (അബൂഹമൂർ), ശാന്തി നികേതന്‍ ഇന്ത്യന്‍ സ്കൂൾ, അല്‍ ഖോര്‍, ബിന്‍ ഉമ്രാന്‍, വക്ര ജാസിം സ്കൂള്‍ എന്നീ മലയാളം മീഡിയം മദ്രസകളിലും, വക്ര, മദീന ഖലീഫ എന്നിവിടങ്ങളിലുള്ള ഇഗ്ലീഷ് മീഡിയം മദ്രസകളിലും അഡ്മിഷന്‍ തുടരുന്നതായി ഭാരവാഹികള്‍ അറിയിച്ചു. മൂന്ന് പതിറ്റാണ്ടുകാലായി വിപുലമായ സൌകര്യങ്ങളോട് കൂടി ഖത്തറില്‍ വ്യവസ്ഥാപിതമായി നടന്നു വരുന്ന മദ്രകളില്‍ അറബിക്ക്, ഖുര്‍ആന്‍, ഹദീസ് , ഇസ്‌ലാമിക പാഠങ്ങള്‍ കൂടാതെ കുട്ടികളുടെ ഇസ്ളാമിക വ്യക്തി വികാസത്തിനുള്ള പരിശീലനങ്ങളും നടത്തി വരുന്നു. പുതിയ അധ്യയന വര്‍ഷത്തില്‍ കെ.ജി മുതല്‍ 10 വരെയുള്ള ക്ലാസുകളിലേക്ക് അഡ്മിഷന്‍ ആവശ്യമുള്ളവര്‍ ദോഹ (55839378), വക്ര…
യൂണിയൻ കോപ് പുതിയ നദ് അൽ ഷെബ ശാഖ ഉദ്ഘാടനം ചെയ്തു
ദുബൈ: യൂണിയൻ കോപ് ദുബായ് നദ് അൽ ഷെബ മാളിൽ പുതിയ ഷോറൂം തുടങ്ങി. റീട്ടെയിൽ മേഖലയിലെ പ്രമുഖ ബ്രാൻഡായ യൂണിയൻ കോപിന്റെ 28-ാമത് ശാഖയാണിത്. യൂണിയൻ കോപ് ചെയർമാൻ മജീദ് ഹമദ് റഹ്മ അൽ ശംസി, സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി എന്നിവർ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു. പുതിയ, ആധുനിക രീതിയിലുള്ള ശാഖ യു.എ.ഇയുടെ റീട്ടെയിൽ വികസനത്തിന് ഉതകുന്നതാണെന്ന് അൽ ഹഷെമി പറഞ്ഞു. ദുബായിലെ ഉപയോക്താക്കളുടെ പ്രതീക്ഷകൾക്ക് അനുസരിച്ച് പ്രവർത്തന മികവ് പുലർത്താൻ തങ്ങൾക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നദ് അൽ ഷെബ 2,3,4 മേഖലകളിലും ചുറ്റുമുള്ളവർക്കും ശാഖ പ്രയോജനപ്പെടുത്താനാകും.
ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴം ‘മിയസാക്കി’ ലുലു ഹൈപ്പർ മാർക്കറ്റിലെ മാമ്പഴ മേളയിൽ
ദോഹ: ഖത്തറിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ഇന്നാരംഭിച്ച മാമ്പഴ മേളയിൽ മിന്നും താരമായി ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴമായ ‘മിയാസാക്കി’ . ലോകമെമ്പാടുമുള്ള മാമ്പഴ പ്രേമികളുടെ ഹൃദയം കവർന്ന മിയാസാക്കി മാമ്പഴത്തിന് അന്താരാഷ്ട്ര വിപണിയിൽ കിലോഗ്രാമിന് ഏകദേശം മൂന്ന് ലക്ഷം രൂപവരെയാണ് വില. മിയസാക്കിക്ക് ലുലുവിലെ വില 595 ഖത്തർ റിയാലാണ്. ഇന്ത്യയിൽ നിന്നാണ് ലുലു ഈ വ്യത്യസ്ത മാമ്പഴം ഇറക്കുമതി ചെയ്തത്. എയർപോർട്ട് റോഡ്, അൽ ഗരാഫ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ മിയസാക്കി വില്പനക്കായുണ്ട്. 1940 കളിൽ കാലിഫോർണിയയിൽ പിറവിയെടുത്ത മിയാസാക്കി മാമ്പഴം പിന്നീട് ജപ്പാനിലെ മിയാസാക്കി നഗരത്തിലേക്ക് കടന്ന് ആ പേര് സ്വന്തമാക്കുകയായിരുന്നു. ജപ്പാനില്‍ തന്നെയാണ് ഇത് കാര്യമായി ഉത്പാദിപ്പിക്കപ്പെടുന്നത്. ഇന്ത്യയിലും ഇപ്പോൾ കർഷകർ ഉത്പാദനം ആരംഭിച്ചിട്ടുണ്ട്. പോഷകങ്ങളുടെ കൂട്ടത്തിൽ ഏറ്റവും പ്രധാനമായ ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയ ഈ മാമ്പഴത്തിനു അസാധാരണമായ രുചിയും ഊർജ്ജസ്വലമായ നിറവും…
ഖത്തറില്‍ ലുലു ഹൈപ്പർ മാർക്കറ്റിലെ മലയാളി ജീവനക്കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
ദോഹ: ഖത്തറിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ജോലി ചെയ്തിരുന്ന അര്‍ഷാദ് (26) ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് ജില്ലയിലെ ആലത്തൂർ ഇസ്മായില്‍-അസ്മാബി ദമ്പതികളുടെ മകനാണ്. ദോഹയിലെ ലുലുവിന്റെ അൽ മെസില ബ്രാഞ്ചിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു . മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, അസുഖം ബാധിച്ചതിനെ തുടർന്ന് അർഷാദിനെ ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പക്ഷേ ഏപ്രിൽ 29 ചൊവ്വാഴ്ച പുലർച്ചെ മരിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയായാൽ നാട്ടിലേക്ക് കൊണ്ടുപോകും. 2024 ഡിസംബറിൽ സമാനമായ ഒരു സംഭവത്തിൽ, ഖത്തറിലെ ഒരു പ്രമുഖ കഫേ ശൃംഖലയായ ടീ ടൈം ഗ്രൂപ്പിന്റെ മാനേജരായ 42 കാരനായ ഇന്ത്യൻ പൗരൻ മുഹമ്മദ് ഷിബിലി പാലങ്കോൾ ദോഹയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു.
പഹല്‍ഗാം ഭീകരാക്രമണം: 2025 ലെ ഹജ്ജ് തീര്‍ത്ഥാടനത്തിന് പാക്കിസ്താനികളെ പരിമിതപ്പെടുത്തി സൗദി അറേബ്യ
ജിദ്ദ: ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിനുശേഷം, പാക്കിസ്താനു മേലുള്ള ആഗോള സമ്മർദ്ദം തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യ സ്വീകരിച്ച കർശന നടപടിക്ക് ശേഷം, ഇപ്പോൾ സൗദി അറേബ്യയും പാക്കിസ്താനോടുള്ള നിലപാട് കടുപ്പിച്ചു. 2025 ലെ ഹജ്ജ് തീർത്ഥാടനത്തിനായി പാക്കിസ്താനിൽ നിന്ന് വരുന്ന തീർത്ഥാടകർക്കെതിരെ സൗദി സർക്കാർ നടപടി സ്വീകരിക്കുകയും 67,210 സ്വകാര്യ ഹജ്ജ് തീർത്ഥാടകരുടെ അപേക്ഷകൾ നിരസിക്കുകയും ചെയ്തു. ഇന്നലെ (ഏപ്രിൽ 29 ന്) പാക്കിസ്താനിൽ നിന്നുള്ള ഹജ്ജിനുള്ള ആദ്യ വിമാനം പുറപ്പെട്ട സമയത്താണ് ഈ തീരുമാനം. ഈ വർഷം, പാക്കിസ്താനിൽ നിന്ന് സ്വകാര്യ ടൂർ ഓപ്പറേറ്റർമാർ വഴി ആകെ 90,830 തീർത്ഥാടകർ ഹജ്ജിന് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാൽ, ഇപ്പോൾ 23,620 പേർക്ക് മാത്രമേ സൗദി സര്‍ക്കാര്‍ അനുമതി നല്‍കിയുള്ളൂ. 2025 ൽ സ്വകാര്യ ടൂർ പദ്ധതി പ്രകാരം 26 ശതമാനം തീർഥാടകർക്ക് മാത്രമേ ഹജ്ജ് നിർവഹിക്കാൻ…
