ദോഹ: പ്രവാസി വെല്‍ഫയറിന്റെ വൊളണ്ടിയര്‍ വിഭാഗമായ ടീം വെല്‍ഫെയറിന്റെ പുതിയ കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടൂത്തു. ക്യാപറ്റനായി സഞ്ചയ് ചെറിയാന്‍ (ആലപ്പുഴ) വൈസ് ക്യാപ്റ്റന്‍മാരായി ഫാത്തിമ തസ്‌നീം (കാസറഗോഡ്), ശമീൽ മുഹമ്മദ് (മലപ്പുറം), ഷെറിൻ അഹമ്മദ് (കോഴിക്കോട്) എന്നിവരെയും തെരഞ്ഞെടുത്തു. ടീം വെല്‍ഫെയര്‍ ജനറല്‍ ബോഡി യോഗത്തില്‍ വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരിയാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ എംബസി അപ്ക്സ് ബോഡി മാനേജിംഗ് കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട റഷീദ് അഹമ്മദ്, അസീം എം.ടി എന്നിവര്‍ക്കുള്ള ടീം വെല്‍ഫെയറിന്റെ ഉപഹാരം റസാഖ് പാലേരി സമര്‍പ്പിച്ചു. ഭാരവാഹി തെരഞ്ഞെടുപ്പിന് പ്രവാസി വെൽഫയർ സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രമോഹന്‍, ജനറല്‍ സെക്രട്ടറി ഷാഫി മൂഴിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. അഫ്സല്‍ എടവനക്കാട്, ഫഹദ് ഇ.കെ, നിസ്താര്‍ കളമശ്ശേരി, ഫൈസല്‍ എടവനക്കാട്, രാധാകൃഷണന്‍ പാലക്കാട്, റസാഖ് കാരാട്ട്, സക്കീന അബ്ദുല്ല, സിദ്ദീഖ്…
Category: MIDDLE EAST/GULF
‘തണലാണ് ബൈതുസകാത്ത്’ സംഗമം ശ്രദ്ധേയമായി
ദോഹ: കേരളീയ മുസ്‌ലിം സമൂഹത്തിന്റെ സാമൂഹിക- സാമ്പത്തിക ശാക്തീകരണത്തിൽ കാൽനൂറ്റാണ്ടുകാലമായി അതുല്യ സംഭാവനകളർപ്പിച്ച് മുന്നേറുന്ന ‘ബൈത്തുസ്സകാത്ത് കേരള’യെ ഖത്തറിലെ പ്രവാസികളായ സകാത്ത് ദായകർക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സെൻ്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി ദോഹ സോൺ സംഗമം സംഘടിപ്പിച്ചു. ‘തണലാണ് ബൈതുസകാത്ത്’ എന്ന തലക്കെട്ടിൽ ഹിലാലിൽ നടന്ന പരിപാടിയിൽ ജമാഅത്തെ ഇസ്‌ലാമി എറണാകുളം ജില്ലാ സമിതി അംഗം ശംസുദ്ദീൻ നദ്‌വി, പി.പി അബ്ദുറഹീം എന്നിവർ സംസാരിച്ചു. ദോഹ സോൺ പ്രസിഡന്റ് ബഷീർ അഹ്‌മദ് അദ്ധ്യക്ഷത വഹിച്ചു. ബൈത്തുസക്കാത് കേരളയെ വിശദമായി പരിചയപ്പെടുത്തുന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. സദസ്യരുടെ ചോദ്യങ്ങൾക്കും അന്വേഷണങ്ങൾക്കും ശംസുദ്ദീൻ നദ്‌വി, പി.പി അബ്ദുറഹീം എന്നിവർ മറുപടി നൽകി. സോണൽ വൈസ് പ്രസിഡന്റ് യൂസുഫ് പുലാപറ്റ സമാപനപ്രസംഗവും പ്രാർഥനയും നിർവഹിച്ചു. ഷഹീർ ബാബു ഖിറാഅത്ത് നടത്തി.
ഈസക്കയുടെ ജീവിതം പുസ്തകമാക്കുന്നു
ദോഹ: മനുഷ്യ സ്നേഹത്തിന്റേയും ജനസേവനത്തിന്റേയും മായാത്ത മുദ്രകള്‍ ബാക്കിയാക്കി ഈ ലോകത്തോട് വിടപറഞ്ഞ കെ.മുഹമ്മദ് ഈസ എന്ന ഈസക്കയുടെ ജീവിതം പുസ്തകമാക്കുന്നു. ഖത്തറിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ.അമാനുല്ല വടക്കാങ്ങര സമാഹരിക്കുന്ന പുസ്തകം ലിപി പബ്ളിക്കേഷന്‍സാണ് വായനക്കാരിലേക്കെത്തിക്കുക. വാണിജ്യ വ്യവസായിക രംഗങ്ങളില്‍ ജ്വലിച്ചുനിന്നതോടൊപ്പം കലാകാരന്മാരുടെ തോഴനായും സംരക്ഷകനായും മികച്ച സംഘാടകനായും കായിക പ്രേമിയായും ജീവകാരുണ്യ പ്രവര്‍ത്തകനായും നിറഞ്ഞുനിന്ന അദ്ദേഹത്തിന്റെ ജീവിതം പുതിയ തലമുറക്ക് ഒട്ടേറെ പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നതാണ്. ആ ജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളിലേക്ക് വെളിച്ചം വീശുന്ന കുറിപ്പുകളും പഠനങ്ങളും ഉള്‍കൊള്ളുന്ന പുസ്തകമാണ് തയ്യാറാക്കുന്നത്. ഈസക്കയുമായി ബന്ധപ്പെട്ട ഓര്‍മകള്‍ പങ്കുവെക്കാനാഗ്രഹിക്കുന്നവര്‍ക്കൊക്കെ പുസ്തകത്തില്‍ ഇടമുണ്ടാകുമെന്നും കുറിപ്പുകളും ഫോട്ടോകളും ceomediaplus@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ 00974 55526275 എന്ന വാട്‌സ് അപ്പ് നമ്പറിലോ മാര്‍ച്ച് 10 നകം അയക്കണം റേഡിയോ മലയാളം സ്റ്റുഡിയോവില്‍ നടന്ന വിജയമന്ത്രങ്ങളുടെ മുന്നൂറ് എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയതിന്റെ…
ഇന്ത്യ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ സംരക്ഷിക്കാൻ വിശാലമായ വിട്ടുവീഴ്ചക്ക് രാഷ്ട്രീയ പാർട്ടികൾ തയ്യാറാവണം : റസാഖ് പാലേരി
ദോഹ : മത നിരപേക്ഷതയുടെയും സാമൂഹിക നീതിയുടെയും ഇന്ത്യയെ സംരക്ഷിച്ചു നിർത്താൻ വിശാലമായ വിട്ടുവീഴ്ചക്ക് രാഷ്ട്രീയ പാർട്ടികൾ തയ്യാറാവണമെന്നും ദല്‍ഹി തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന പാഠമിതാണെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു. പ്രവാസി വെല്‍ഫെയര്‍ സംഘടിപ്പിച്ച ലീഡേര്‍സ് മീറ്റും അനുമോദന യോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലങ്ങലായി പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്നൊരു സമൂഹത്തിന്റെ വിദ്യാഭ്യാസ, സാമൂഹിക മുന്നേറ്റത്തിന് അല്പമെങ്കിലും സഹായകരമായിക്കൊണ്ടിരിക്കുന്ന അവസാന സാമ്പത്തിക സ്രോതസ്സ് കൂടിയാണ് വഖഫ് ഭേദഗതി നിയമത്തിലൂടെ ഇല്ലാതാകാന്‍ പോകുന്നത്. ഇത് ഭാവിയില്‍ ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കും. സഹവര്‍ത്തിതത്തിന്റെ തുരുത്തെന്ന് അഭിമാനത്തോടെ പറഞ്ഞിരുന്ന കേരളത്തിലും വിദ്വേശ രാഷ്ട്രീയത്തിന്റെ അലയൊലികള്‍ അനുദിനം വര്‍ദ്ദിക്കുന്നു. വോട്ടിനും അധികാരത്തിനും വേണ്ടി അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉയർത്തിവിട്ട് സാമൂഹികാന്തരീക്ഷം മലിനമാക്കാന്‍ ഉത്തരവാദപെട്ട ചില പാർട്ടികൾ തന്നെ നേതൃത്വം നല്‍കുന്നു. ഇതിന്റെ ഫലം കൊയ്യാന്‍ പോകുന്നത് ഫാസിസ്റ്റ്…
ക്വോട്ട് ഫോര്‍ ഓള്‍ ഒക്കേഷന്‍സ് പ്രകാശനം ചെയ്തു
ദോഹ: എന്‍.വി.ബി.എസ് സ്ഥാപകരായ ബേനസീര്‍ മനോജും മനോജ് സാഹിബ് ജാനും സമാഹരിച്ച് ലിപി പബ്‌ളിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ക്വോട്ട് ഫോര്‍ ഓള്‍ ഒക്കേഷന്‍സ് ദോഹയില്‍ പ്രകാശനം ചെയ്തു. സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരി സുഹറ പാറക്കലിന് ആദ്യ പ്രതി നല്‍കി മാത് ഗീക്ക് എഡ്യൂക്കേഷണ്‍ കണ്‍സല്‍ട്ടന്‍സി മാനേജിംഗ് ഡയറക്ടര്‍ ഇ.പി.അജീനയാണ് പ്രകാശനം നിര്‍വഹിച്ചത്. വാക്കുകളുടെ വിസ്മയകരമായ ശക്തിയെ തിരിച്ചറിയുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതിലൂടെ സമൂഹത്തെ പ്രചോദിപ്പിക്കാനും പുരോഗതിയിലേക്ക് നയിക്കാനും സാധിക്കുമെന്നും വിവിധ സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാവുന്ന പ്രചോദനാത്മകമായ ഉദ്ധരികള്‍ സമാഹരിക്കുകയെന്നത് ശ്‌ളാഘനീയമാണെന്നും അജീന പറഞ്ഞു. ജീവിതത്തില്‍ വലുപ്പ ചെറുപ്പമില്ലാതെ എല്ലാവര്‍ക്കും പ്രചോദനം ആവശ്യമാണ്. ചില സന്ദര്‍ഭങ്ങളില്‍ നമ്മുടെ സഹജീവികള്‍ക്ക് നമുക്ക് നല്‍കാവുന്ന ഏറ്റവും വലിയ സമ്മാനം നമ്മുടെ വാക്കുകളാണ്. നല്ല വാക്കുകളിലൂടെ ക്രിയാത്മകതയെ പ്രോല്‍സാഹിപ്പിക്കണമെന്ന് അവര്‍ പറഞ്ഞു. സക്‌സസ് മന്ത്രാസ് പദ്ധതിയില്‍ നിന്നും പ്രചോദനമുള്‍കൊണ്ടാണ് ക്വോട്ട് ഫോര്‍ ഓള്‍…
ഗാസ വിഷയത്തില്‍ ഇസ്രായേലിനെ വിമര്‍ശിച്ച യൂറോപ്യൻ എം പി റിമ ഹസന് ഇസ്രായേല്‍ വിലക്കേര്‍പ്പെടുത്തി
യൂറോപ്യൻ പാർലമെന്റ് അംഗം റിമ ഹസ്സനെ ഇസ്രായേൽ രാജ്യത്ത് പ്രവേശിക്കുന്നത് തിങ്കളാഴ്ച വിലക്കി. സോഷ്യൽ മീഡിയയിലും മാധ്യമ അഭിമുഖങ്ങളിലും ഇസ്രായേലിനെതിരെ ബഹിഷ്‌കരണം പ്രോത്സാഹിപ്പിച്ചതായി ഹാസനെതിരെ ആരോപിക്കപ്പെടുന്നു. സിറിയയിലെ അലപ്പോയിൽ ജനിച്ച് യൂറോപ്യൻ പാർലമെന്റിലെ ഇടതുപക്ഷ ഗ്രൂപ്പിലെ അംഗമായ 32കാരിയായ ഹസ്സൻ, യൂറോപ്യൻ യൂണിയൻ-പലസ്തീൻ പ്രതിനിധി സംഘത്തിന്റെ ഭാഗമായി ഇസ്രായേലിലെത്തി. എന്നാല്‍, ഇസ്രായേലിന്റെ ഈ തീരുമാനത്തിന് ശേഷം, ഹസ്സന്റെ ഓഫീസ് പ്രതികരണം അറിയിച്ചു. ഇസ്രായേലിലേക്കുള്ള പ്രവേശനം നിഷേധിച്ച തീരുമാനത്തെക്കുറിച്ച് അവര്‍ക്ക് മുൻകൂർ അറിവില്ലായിരുന്നുവെന്ന് ഓഫീസ് അറിയിച്ചു. നേരത്തെ ഇസ്രായേൽ ഒരു പുതിയ നിയമം പാസാക്കിയിരുന്നു. ഹമാസ് ആക്രമണങ്ങളെ അപലപിക്കുകയോ ഇസ്രായേൽ സൈനികർക്കെതിരായ അന്താരാഷ്ട്ര പ്രോസിക്യൂഷനെ പിന്തുണയ്ക്കുകയോ ചെയ്യുന്നവർക്ക് ഇസ്രായേലിലേക്കുള്ള പ്രവേശനം നിരോധിക്കുമെന്ന് ഈ നിയമം പറയുന്നു. ഇസ്രായേലിനെതിരെ ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്യുന്നവർക്കും ഈ നിയമം ബാധകമാണ്. ഗാസയിലെ ഇസ്രായേലിന്റെ നടപടികളെ റീമ ഹസ്സനും അവരോടൊപ്പമുണ്ടായിരുന്ന മറ്റ് യൂറോപ്യൻ എംപിമാരും…
വെടിനിർത്തൽ കരാർ ലംഘിച്ച് തെക്കൻ ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തി
നിലവില്‍ വെടിനിർത്തൽ കരാർ ഉണ്ടായിരുന്നിട്ടും, ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ സൈന്യം തെക്കൻ ലെബനനിൽ പുതിയൊരു വ്യോമാക്രമണം ആരംഭിച്ചു. ആയുധങ്ങൾ ഉണ്ടെന്ന് കരുതുന്ന അടിസ്ഥാന സൗകര്യങ്ങളും ഹിസ്ബുള്ള പ്രവർത്തനവുമായി ബന്ധപ്പെട്ട പ്രദേശങ്ങളും കേന്ദ്രീകരിച്ചായിരുന്നു ആക്രമണങ്ങൾ. മേഖലയിൽ സൈനിക പ്രവർത്തനങ്ങൾ നടത്തുന്നതിലൂടെ ഹിസ്ബുള്ള ഇസ്രായേലും ലെബനനും തമ്മിലുള്ള കരാറുകൾ ലംഘിച്ചുവെന്ന് അവകാശപ്പെട്ട് ഇസ്രായേലി പ്രതിരോധ സേന (ഐഡിഎഫ്) ഒരു പ്രസ്താവന പുറത്തിറക്കി. ലെബനന്റെ സ്റ്റേറ്റ് നാഷണൽ ന്യൂസ് ഏജൻസി (എൻഎൻഎ) പ്രകാരം, തെക്കൻ ലെബനന്റെ പടിഞ്ഞാറൻ സെക്ടറിലെ വാദി സിബ്‌കിനിൽ ഇസ്രായേൽ സൈന്യം രണ്ട് ഡ്രോൺ ആക്രമണങ്ങൾ നടത്തി. കൂടാതെ, തെക്കൻ അതിർത്തിയിലെ മധ്യ സെക്ടറിലെ അൽ-ദാർ പ്രദേശത്തിന് മുകളിലൂടെയും റോക്കറ്റുകൾ വർഷിച്ചു. കിഴക്കൻ, തെക്കൻ ലെബനനിലെ പ്രദേശങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ യുദ്ധവിമാനങ്ങൾ നിരവധി വ്യോമാക്രമണങ്ങൾ നടത്തി. ആക്രമണത്തിൽ ഒരു സിറിയൻ പെൺകുട്ടിക്ക് പരിക്കേറ്റു. കുട്ടിയെ ഉടൻ…
റമദാനിൽ ഈത്തപ്പഴത്തിന് ആവശ്യകത വർദ്ധിക്കുന്നു; സൗദി അറേബ്യയുടെ കയറ്റുമതി 1.28 ബില്യൺ റിയാലിലെത്തി
റിയാദ്: ഇസ്ലാമിന്റെ ഏറ്റവും പുണ്യമാസമായ റമദാൻ ഏതാനും ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കാൻ പോകുന്നു. ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ ഇതിനായി തയ്യാറെടുക്കുന്ന തിരക്കിലാണ്. ഈ മാസം ആരാധനയുടെ മാസം എന്ന് വിളിക്കപ്പെടുമ്പോൾ, പല ബിസിനസുകൾക്കും ഇത് ലാഭകരമായ ഒരു മാസം കൂടിയാണ്. 30 ദിവസം നീണ്ടുനിൽക്കുന്ന വ്രതങ്ങളിൽ ഈത്തപ്പഴം ഒരു പ്രത്യേക ഫലമായി കണക്കാക്കപ്പെടുന്നു. റമദാനിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇനങ്ങളുടെ പട്ടികയിൽ ഈത്തപ്പഴമാണ് മുന്നിൽ. സൗദി അറേബ്യ എണ്ണ വിൽക്കുന്നത് മാത്രമല്ല, ഏറ്റവും കൂടുതൽ ഈത്തപ്പഴം ഉത്പാദിപ്പിക്കുന്ന രാജ്യവുമാണ്. സൗദി അറേബ്യയിൽ നിന്നുള്ള ഈത്തപ്പഴം ലോകമെമ്പാടും കയറ്റുമതി ചെയ്യപ്പെടുന്നു, റമദാൻ കാലത്ത് അവയുടെ വാങ്ങൽ പലമടങ്ങ് വർദ്ധിക്കും. റിപ്പോർട്ട് പ്രകാരം സൗദി അറേബ്യ റമദാനിൽ മാത്രമാണ് 70 ശതമാനം ഈത്തപ്പഴവും കയറ്റുമതി ചെയ്യുന്നത്. സൗദി അറേബ്യയുടെ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം റിപ്പോർട്ട് ചെയ്തത് 2022 ൽ സൗദി അറേബ്യയിൽ…
മികച്ച മോട്ടിവേഷണല്‍ പരമ്പരക്കുള്ള പ്രേംനസീര്‍ സുഹൃത് സമിതി ഗ്ലോബല്‍ പുരസ്‌കാരം വിജയമന്ത്രങ്ങള്‍ക്ക്
ദോഹ. പ്രേംനസീര്‍ സുഹൃത് സമിതി ഗ്‌ളോബല്‍ ചാപ്റ്ററിന്റെ മികച്ച മോട്ടിവേഷണല്‍ പരമ്പരക്കുള്ള പുരസ്‌കാരം ഗ്രന്ഥകാരനും ഗവേഷകനുമായ ഡോ.അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങള്‍ക്ക് . സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളേയും പ്രചോദിപ്പിക്കുന്ന പരമ്പരയെന്ന നിലക്കാണ് പുരസ്‌കാരം. ബന്ന ചേന്ദമംഗല്ലൂരിന്റെ അനുഗൃഹീത ശബ്ദത്തില്‍ സഹൃദയ ലോകം നെഞ്ചേറ്റിയ മലയാളം പോഡ്കാസ്റ്റിന്റെ പുസ്തകാവിഷ്‌കാരമാണ് വിജയമന്ത്രങ്ങള്‍. ഷാര്‍ജ അല്‍ നഹദയിലെ മിയ മാളില്‍ പ്രേംനസീര്‍ സുഹൃത് സമിതി ഗ്‌ളോബല്‍ ചാപ്റ്ററും ഔവര്‍ ടിവിയും സംയുക്തമായി സംഘടിപ്പിച്ച ശങ്കര്‍ @മിഴിയോരം 2025 പരിപാടിയില്‍ ശങ്കറും സര്‍ സോഹന്‍ റോയിയും ചേര്‍ന്ന് പുരസ്‌കാരം സമ്മാനിച്ചു. ചാക്കോ ഓലകാടന്‍, ബിന്‍ മൂസ ട്രാവല്‍ ഫൗണ്ടര്‍ & മാനേജിങ് ഡയറക്ടര്‍ മേരി തോമസ്, സിനിമ ഡയറക്ടര്‍ കൃഷ്ണ പ്രിയദര്‍ശന്‍ നായര്‍, അക്കാഫ് ജനറല്‍ സെക്രട്ടറി വി എസ് ബിജു കുമാര്‍, വിഷ്ണു വിജയന്‍, പ്രേനസീര്‍ സുഹൃത് സമിതിയും ഗ്ലോബല്‍ ചെയര്‍മാന്‍…
ദുബായില്‍ നടന്ന ‘ലുലു വാക്കത്തോൺ 2025’ നടൻ ആസിഫ് അലി ഉദ്ഘാടനം ചെയ്തു
ദുബായ് : ഇന്ന് (ഫെബ്രുവരി 23 ഞായറാഴ്ച) ദുബായിലെ മംസാർ പാർക്കിൽ നടന്ന ലുലു വാക്കത്തോൺ 2025 നടൻ ആസിഫ് അലി ഉദ്ഘാടനം ചെയ്തു. 127 രാജ്യങ്ങളിൽ നിന്നുള്ള 23,000-ത്തിലധികം പേരാണ് വാക്കത്തോണില്‍ പങ്കെടുത്തത്. തുടർച്ചയായ 13-ാം വർഷമാണ് ഈ വാർഷിക വാക്കത്തോണ്‍ സംഘടിപ്പിക്കുന്നത്. വിവിധ സർക്കാർ സ്ഥാപനങ്ങളുമായും പങ്കാളികളുമായും സഹകരിച്ച് ലുലു ഗ്രൂപ്പാണ് ഇതിന്റെ സംഘാടകര്‍. സുസ്ഥിര വികസനം, ക്ഷേമം, ഉള്‍ക്കൊള്ളല്‍ എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. “Walk for Green” എന്ന പ്രമേയത്തിൽ, ഈ വർഷത്തെ വാക്കത്തോൺ, ഫിറ്റ്‌നസും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പരിസ്ഥിതി സുസ്ഥിരതയുടെ പ്രാധാന്യവും എടുത്തു കാണിച്ചു. നടന്‍ ആസിഫ് അലിയാണ് പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. അറബ് നടൻ അഹമ്മദ് സെയ്ഫ്, ഫിലിപ്പിനോ സെലിബ്രിറ്റി ഒഎംജി-മാർക്ക്, പ്രൊഫഷണൽ ഫുട്ബോൾ താരം അബ്ദുൽഫെത്ത ബൗർസാമ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ പ്രശസ്തരായവരും…
