ദോഹ: മയക്കുമരുന്നിന്റെ വര്‍ധിച്ചുവരുന്ന ഉപയോഗം കുടുംബങ്ങളെയും സമൂഹത്തെയും രാഷ്ട്രങ്ങളെയും ഒരുപോലെ ബാധിക്കുന്ന ഗുരുതരമായ സാമൂഹിക, സാമ്പത്തിക, മാനസിക, ധാര്‍മിക വെല്ലുവിളിയായി മാറിയിരിക്കുന്നുവെന്നും അതിനെതിരെ സമൂഹം ഒറ്റക്കെട്ടായി പോരാടണമെന്നും ഖത്തറിലെ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി പ്രസിഡന്റ് ആര്‍. എസ്. അബ്ദുല്‍ ജലീല്‍ അഭിപ്രായപ്പെട്ടു. ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് മീഡിയാപ്ലസും മൈന്‍ഡ് ട്യൂണ്‍ ഇക്കോവേവ്‌സും സംയുക്തമായി സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മയക്കുമരുന്ന് ഉപയോഗം ഇന്ന് ഏതാനും വ്യക്തികളുടെ പ്രശ്‌നമായി മാത്രം ഒതുങ്ങുന്നില്ലെന്നും സമൂഹത്തിന്റെ എല്ലാ തലങ്ങളെയും ബാധിക്കുന്ന ഗുരുതരമായ പ്രതിസന്ധിയായി അത് വളര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് യുവതലമുറയില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നത് സമൂഹത്തിന്റെ ഭാവിയെ തന്നെ അപകടത്തിലാക്കുന്നതാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സമപ്രായക്കാരുടെ സ്വാധീനം , മാതൃകാപരമായ വ്യക്തികളുടെ അഭാവം, കുടുംബബന്ധങ്ങളിലെ തകര്‍ച്ച, ഏകാന്തത, മാനസിക സമ്മര്‍ദ്ദം, യുവാക്കള്‍ക്ക് ആരോഗ്യകരമായ വിനോദ-വികസന…
Category: MIDDLE EAST/GULF
ആഗോള ബഹുമതിയിൽ നിന്ന് സാംസ്കാരിക കേന്ദ്രത്തിലേക്ക്; ഷാർജയുടെ ‘ഹൗസ് ഓഫ് വിസ്ഡം’ ശ്രദ്ധേയമാകുന്നു
ഷാർജ: യുനെസ്കോയുടെ ലോക പുസ്തക തലസ്ഥാനമെന്ന ആഗോള ബഹുമതിയിൽ നിന്ന് രൂപംകൊണ്ട ഷാർജയിലെ ‘ഹൗസ് ഓഫ് വിസ്ഡം’, മേഖലയിലെ പ്രധാന സാംസ്കാരിക അടയാളങ്ങളിലൊന്നായി മാറുന്നു. കേവലമൊരു ലൈബ്രറി എന്നതിലപ്പുറം കുറഞ്ഞ കാലം കൊണ്ടുതന്നെ വിദ്യാർത്ഥികളുടെയും അക്കാദമിക് വിദഗ്ധരുടെയും വായനക്കാരുടെയുമെല്ലാം പ്രിയപ്പെട്ട കേന്ദ്രമായി ഇത് മാറിയിട്ടുണ്ട്. രൂപകൽപ്പന, ലൈബ്രറി, വിജ്ഞാനകേന്ദ്രം തുടങ്ങി നിരവധി മേഖലകളിലെ അംഗീകാരങ്ങളും തേടിയെത്തി. 2019ലായിരുന്നു ഷാർജയ്ക്ക് ലോക പുസ്തക തലസ്ഥാനം എന്ന രാജ്യാന്തര അംഗീകാരം ലഭിച്ചത്. വിജ്ഞാന ലോകത്തെ തിളങ്ങുന്ന ഈ നേട്ടത്തെ, വെറും പ്രഖ്യാപനങ്ങളിൽ ഒതുക്കാതെ എങ്ങനെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാം എന്ന ഭരണനേതൃത്വത്തിന്റെ ചിന്തയിൽ നിന്നാണ് ‘ഹൗസ് ഓഫ് വിസ്ഡം’ എന്ന വിപ്ലവകരമായ ആശയം ജനിച്ചത്. ‘ദി സ്ക്രോൾ’ സ്മാരകത്തിന്റെ പ്രതീകാത്മകതയോടൊപ്പം, അതിന് പ്രായോഗികമായ അർത്ഥം നൽകുന്ന ഒരു സ്ഥിര സാംസ്കാരിക സ്ഥാപനമായിട്ടാണ് ഷാർജ നിക്ഷേപവികസന അതോറിറ്റി (ഷുറൂഖ്) ഹൗസ്…
ഗള്‍ഫ് രാജ്യങ്ങള്‍ അമേരിക്കയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നു; ഇറാനുമായി പുതിയ സുരക്ഷാ കരാറിൽ ഒപ്പു വെക്കും
ദോഹ (ഖത്തര്‍): ഇറാനുമായി പുതിയ സുരക്ഷാ കരാറിൽ ഏർപ്പെടാൻ ഗൾഫ് രാജ്യങ്ങൾ ഇപ്പോൾ തയ്യാറെടുക്കുകയാണെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽതാനി പ്രഖ്യാപിച്ചു. ഈ രാജ്യങ്ങൾ ഇനി അവരുടെ സുരക്ഷയ്ക്കായി അമേരിക്കയെ മാത്രം ആശ്രയിക്കില്ലെന്നും സ്വന്തം പ്രശ്നങ്ങൾ പരിഹരിക്കുമെന്നും ഈ നീക്കം വ്യക്തമാക്കുന്നു. 2026 ജൂൺ 24 ന് ഒമാൻ സന്ദർശിച്ച ഖത്തർ പ്രധാനമന്ത്രി ഇറാനെ ഉൾപ്പെടുത്തുന്ന ഒരു സംവിധാനം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പ്രസ്താവിച്ചു. ഇറാനുമായി വിശ്വാസം വളർത്തിയെടുക്കേണ്ടത് നിർണായകമാണെന്ന് അദ്ദേഹം പറഞ്ഞു. സമുദ്ര പാതകളുമായി ബന്ധപ്പെട്ട സുരക്ഷയും മറ്റ് പ്രശ്നങ്ങളും, പ്രത്യേകിച്ച് ഹോർമുസ് കടലിടുക്ക്, ഈ പുതിയ ചട്ടക്കൂട് അഭിസംബോധന ചെയ്യും. കരാറിന്റെ പ്രധാന പോയിന്റുകൾ: നേരിട്ടുള്ള സമ്പർക്കം: സമുദ്ര പ്രവർത്തനങ്ങളിലും മൈൻ തിരച്ചിലിലും തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ ടെഹ്‌റാനും വാഷിംഗ്ടണും തമ്മിൽ നേരിട്ടുള്ള സംഭാഷണം ആരംഭിക്കുന്നതിന് ഊന്നൽ നൽകുന്നു. ഹോർമുസ് കടലിടുക്ക്: ഈ…
നല്ല സഹവാസത്തിലൂടെയും ധാര്‍മ്മിക ശിക്ഷണത്തിലൂടെയുമാണ് ലഹരി വിമുക്ത സമൂഹം സാധ്യമാവുക: ഡോ. അബ്ദുല്‍ നാസര്‍ മഹ്‌ബൂബി
ദോഹ (ഖത്തര്‍): ലഹരി വിപത്ത് മാരകമായി വളരുകയാണെന്നും ശക്തമായ നിയമ നടപടികള്‍ക്കൊപ്പം നല്ല സഹവാസത്തിലൂടെയും ധാര്‍മിക ശിക്ഷണത്തിലൂടെയുമാണ് ലഹരി വിമുക്ത സമൂഹം സാധ്യമാവുകയെന്ന് കേരള വഖഫ് ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. അബ്ദുല്‍ നാസര്‍ മഹ് ബൂബി അഭിപ്രായപ്പെട്ടു. ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് മീഡിയ പ്ലസ്, മൈന്‍ഡ് ട്യൂണ്‍ എക്കോവേവ്‌സ്, ദ വേ കോര്‍പ്പറേറ്റ് സര്‍വീസസ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച ഗ്രൂപ്പ് ചര്‍ച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിയില്‍ നിന്ന് പ്രായോഗികമായും ക്രിയാത്മകമായും പിന്തിരിപ്പിക്കണമെങ്കില്‍ നാവുകൊണ്ട് കാതിലേക്കുള്ള സംവേദന കൊണ്ട് മാത്രം സാധ്യമായെന്ന് വരില്ലെന്നും ഹൃദയംകൊണ്ട് ഹൃദയത്തെ അറിയാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. വര്‍ദ്ധിച്ചു വരുന്ന ലഹരി വിപത്തിനെതിരെ സമൂഹം ഒന്നിച്ച് അണിനിരക്കണം. നല്ല കൂട്ടുകെട്ടുകളിലൂടെയും മൂല്യബോധത്തിലൂടെയും വ്യക്തമായ കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോഴാണ് സാമൂഹ്യ മാറ്റം സാധ്യമാവുക. ധാര്‍മ്മികതയും ആചാരങ്ങളും പാരമ്പര്യങ്ങളുമാണ് ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നത്. ലഹരിമുക്തമായ…
ഖത്തറിലെ മോഹന്‍ലാല്‍ ഫാന്‍സ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍, ബ്രൈറ്റ് മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി
ദോഹ: ആരോഗ്യ സംരക്ഷണവും, ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട് ഖത്തറിലെ മോഹന്‍ലാല്‍ ഫാന്‍സ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍, ബ്രൈറ്റ് മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി . ക്യാമ്പില്‍ ഇരുന്നൂറോളം പേര്‍ പങ്കെടുത്തു. ബ്ലഡ് പ്രഷര്‍, ബ്ലഡ് ഷുഗര്‍, യൂറിക് ആസിഡ്, കൊളസ്‌ട്രോള്‍ തുടങ്ങിയ ചെക്കപ്പുകളും , ജനറല്‍ മെഡിസിന്‍, ശിശുരോഗ വിഭാഗം, ഗൈനക്കോളജി, ഡെന്റല്‍ ചെക്ക്, വിഷന്‍ ടെസ്റ്റ് തുടങ്ങിയ സേവനങ്ങളും ഉറപ്പാക്കിയിരുന്നു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധി പേരാണ് ക്യാമ്പ് പ്രയോജനപ്പെടുത്തിയത്. ഇന്ത്യന്‍ മീഡിയ ഫോറം ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷഫീക് അറക്കല്‍, മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര എന്നിവര്‍ അതിഥികളായി ക്യാമ്പ് സന്ദര്‍ശിക്കുകയും, മോഹന്‍ലാല്‍ ഫാന്‍സ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ഖത്തറിന്റെ പ്രവര്‍ത്തനങ്ങളെ ശ്‌ളാഘിച്ച് ആശംസകള്‍ അറിയിക്കുകയും ചെയ്തു. ഇനിയും സാമൂഹിക പ്രതിബദ്ധത ഉള്‍ക്കൊണ്ടുകൊണ്ട് കൂടുതല്‍ പ്രവര്‍ത്തനങ്ങളില്‍…
വിമന്‍ ഇന്ത്യ ഖത്തർ ‘സേവന സെൽ’ പ്രവർത്തനം ആരംഭിച്ചു
ദോഹ: വിമന്‍ ഇന്ത്യ ഖത്തറിന്റെ നേതൃത്വത്തിൽ പ്രവാസി വനിതകൾക്കും സമൂഹത്തിനും സേവന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി എത്തിക്കുന്നതിനായി രൂപീകരിച്ച ‘സേവന സെൽ’ പ്രവർത്തനം ആരംഭിച്ചു. സേവന സെല്ലിന്റെ പ്രഖ്യാപനവും അനുബന്ധ പരിപാടികളും വിമന്‍ ഇന്ത്യ ഖത്തർ പ്രസിഡന്റ് നസീമ ടീച്ചർ ഉദ്ഘാടനം ചെയ്തു. പ്രവാസ ജീവിതത്തിൽ സേവന പ്രവർത്തനങ്ങളുടെ പ്രാധാന്യവും വനിതകൾക്ക് സമൂഹത്തിൽ നിർവഹിക്കാനാകുന്ന സേവന ദൗത്യങ്ങളും സംബന്ധിച്ച് ഉദ്ഘാടക വിശദീകരിച്ചു. പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത സി.ഐ.സി കേന്ദ്ര സമിതിയംഗം മുഷ്താഖ് കൊച്ചി മുഖ്യ പ്രഭാഷണം നടത്തി. സേവന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അനുഭവങ്ങളും കാഴ്ചപ്പാടുകളും നാജിയ, സക്കീന അബ്ദുല്ല എന്നിവർ പങ്കുവെച്ചു. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക വിരുന്നിൽ ഗാനാലാപനവും അരങ്ങേറി. തുടർന്ന് പങ്കെടുത്തവർ സേവന പ്രതിജ്ഞ ഏറ്റെടുത്തു. വിശുദ്ധ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പൊതുസമ്മേളനത്തിൽ വിമന്‍ ഇന്ത്യ പ്രതിനിധി സൗദ പി.കെ സ്വാഗതം ആശംസിച്ചു. കെ.സി.…
കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈന് പുതിയ നേതൃത്വം
ബഹ്‌റൈൻ : കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈനിന്‍റെ 2026-2028 ലേക്കുള്ള പുതിയ ഭരണസമിതിയെ കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സമ്മേളനത്തിൽ വെച്ചു തിരഞ്ഞെടുത്തു. നേരത്തെ തിരഞ്ഞെടുക്കപ്പെട്ട 43 അംഗ സെൻട്രൽ കമ്മിറ്റിയിൽ നിന്നാണ് 7 അംഗ സെക്രട്ടറിയേറ്റിനെ തിരഞ്ഞെടുത്തത്. ജില്ലാ സമ്മേളനത്തിന് ശേഷം ചേർന്ന ആദ്യ സെക്രട്ടറിയേറ്റ് യോഗത്തിൽ നിസാർ കൊല്ലം പ്രസിഡന്റ് ആയും ജഗത് കൃഷ്ണകുമാർ ജനറൽ സെക്രട്ടറിയായും ബിനു കുണ്ടറ ട്രഷററായും തിരഞ്ഞെടുത്തു. രാജ് കൃഷ്ണൻ (വർക്കിങ് പ്രസിഡന്റ്) അനൂബ് തങ്കച്ചൻ (ഓർഗനൈസിങ് സെക്രട്ടറി) , വി എം പ്രമോദ് (സെക്രട്ടറി), സിദ്ദിഖ്ഷാൻ (അസിസ്റ്റന്റ് ട്രഷറർ) എന്നിവരാണ് മറ്റംഗങ്ങള്‍. ഇപ്പോൾ നടന്നു വരുന്ന പദ്ധതികളും പ്രവർത്തനങ്ങളും തുടരുമെന്നും, അടുത്ത രണ്ടു വർഷം കൂടുതൽ ജനകീയ പ്രവർത്തനങ്ങൾ നടത്തി സംഘടനയെ കരുത്തോടെ മുന്നോട്ടു നയിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകുമെന്നും പ്രസിഡന്റ് നിസാർ കൊല്ലവും, ജനറൽ സെക്രട്ടറി ജഗത്…
ദുബായിൽ സർക്കാർ ‘ഫ്ലെക്സി റെന്റ്’ പദ്ധതി ആരംഭിച്ചു
ദുബായ്: ദുബായിലെ വാടകക്കാർക്ക് ഒരു സന്തോഷവാർത്ത. ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റ് (DLD) “ഫ്ലെക്സി റെന്റ്” എന്ന പേരിൽ ഒരു പുതിയ സംരംഭം ആരംഭിച്ചു. വാടക അടയ്ക്കുന്നതിലെ ബുദ്ധിമുട്ട് ലഘൂകരിക്കാനും പേയ്‌മെന്റ് രീതികൾ ലളിതമാക്കാനും ഇത് സഹായിക്കും. നഗരവാസികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനാണ് ഈ സംരംഭം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്നു മുതല്‍ (2026 ജൂൺ 23 ചൊവ്വ) ഈ പദ്ധതി പ്രാബല്യത്തിലായി. വാടകക്കാരെ സാമ്പത്തിക സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുകയും അവർക്ക് കൂടുതൽ പേയ്‌മെന്റ് ഓപ്ഷനുകൾ നൽകുകയും ചെയ്യുക എന്നതാണ് ഇതിന്റെ പ്രാഥമിക ലക്ഷ്യം. പുതിയ വാടകക്കാർക്കും ഇതിനകം വാടക വീടുകളിൽ താമസിക്കുന്നവർക്കും ഈ സൗകര്യം ലഭ്യമാകും. ഈ പുതിയ പദ്ധതി പ്രകാരം, വാടകക്കാർക്ക് നിരവധി ഇളവുകൾ ലഭിക്കും, അവ ചുവടെയുള്ള പട്ടികയിൽ വിശദീകരിച്ചിരിക്കുന്നു: പേയ്‌മെന്റ് രീതി: വാടക ഇപ്പോൾ പ്രതിമാസം അടയ്ക്കാം. ഗഡു കാലയളവ്: വാടക 12 മാസം വരെയുള്ള…
എമിറേറ്റ്സ് വിമാനത്തിൽ എയർ ഹോസ്റ്റസായി അഞ്ച് വയസ്സുകാരി
ദശലക്ഷക്കണക്കിന് പേരുടെ ഹൃദയം കീഴടക്കിയ അഞ്ച് വയസ്സുകാരിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വീഡിയോയിൽ, ഒരു വിമാനത്തിൽ ക്യാബിൻ ക്രൂവിന്റെ വേഷം ചെയ്യുന്ന കൊച്ചു പെൺകുട്ടിയെ കാണാം. അഞ്ച് വയസ്സുള്ള ഒരു പെൺകുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലാകുകയാണ്. ദശലക്ഷക്കണക്കിന് ജനങ്ങളുടെ ഹൃദയം കീഴടക്കിയ വീഡിയോയിൽ, ആ കൊച്ചു പെൺകുട്ടി ഒരു വിമാനത്തിൽ ക്യാബിൻ ക്രൂ ആയി അഭിനയിക്കുന്നത് കാണാം. അവളുടെ നിഷ്കളങ്കമായ പുഞ്ചിരി, ആത്മവിശ്വാസം, ആവേശം എന്നിവ ഇന്റർനെറ്റ് ഉപയോക്താക്കളെ വളരെയധികം സ്വാധീനിച്ചു. വീഡിയോയിൽ, ചുവന്ന തൊപ്പിയും വെള്ള സ്കാർഫും ധരിച്ച് ആ പെണ്‍കുട്ടി ഒരു പ്രൊഫഷണൽ ഫ്ലൈറ്റ് അറ്റൻഡന്റിന്റെ തികഞ്ഞ ലുക്ക് നൽകുന്നു. യാത്രക്കാരും ക്രൂ അംഗങ്ങളും അവളുടെ സന്തോഷത്തിലും ആവേശത്തിലും പുഞ്ചിരിക്കുന്നതായി കാണാം. ക്ലിപ്പിൽ, കുട്ടി ക്യാബിൻ ക്രൂവിനൊപ്പം പ്രവര്‍ത്തിക്കുന്നത് കാണാം. അവൾ യാത്രക്കാരുമായി ഇടപഴകുകയും അവരുടെ ആവശ്യങ്ങൾ അന്വേഷിക്കുകയും വിമാനത്തിനുള്ളിലെ…
ഹോർമുസ് ഒരിക്കലും പഴയതുപോലെയാകില്ല; അതിന്റെ നടത്തിപ്പ് പൂര്‍ണ്ണമായും ഇറാന്റേതായിരിക്കും: ഗാലിബാഫ്
ഇറാനും അമേരിക്കയും തമ്മിൽ സ്വിറ്റ്സർലൻഡിൽ അടുത്തിടെ നടന്ന സുപ്രധാന ചർച്ചകൾക്ക് ശേഷം, ഇറാന്റെ മുഖ്യ മധ്യസ്ഥൻ മുഹമ്മദ് ബാഗർ ഗാലിബാഫിന്റെ പ്രസ്താവന പുറത്തുവന്നു. ടെഹ്‌റാന്‍: ഇറാനും യുഎസും തമ്മിൽ സ്വിറ്റ്സർലൻഡിൽ അടുത്തിടെ നടന്ന നിർണായക ചർച്ചകൾക്ക് ശേഷം, ഇറാന്റെ മുഖ്യ ചർച്ചാ പ്രതിനിധി മുഹമ്മദ് ബാഗർ ഗാലിബാഫ് ഒരു സുപ്രധാന പ്രസ്താവന നടത്തി. ഹോർമുസ് കടലിടുക്ക് ഒരിക്കലും പഴയതുപോലെയാകില്ലെന്ന് അദ്ദേഹം പ്രസ്താവിച്ചു. യുദ്ധത്തിനു മുമ്പത്തെപ്പോലുള്ള കപ്പൽ ഗതാഗതം ഇനി സാധ്യമാകില്ലെന്നും, ഹോർമുസിന്റെ നടത്തിപ്പ് പൂർണ്ണമായും ഇറാനിയൻ ഭരണകൂടത്തിന്റെ കൈകളിലായിരിക്കുമെന്നും ഗാലിബാഫ് വ്യക്തമായി പ്രസ്താവിച്ചു. ഇറാൻ യുഎസിനെ വിശ്വസിക്കുന്നില്ല, ഭാവിയിൽ അങ്ങനെ ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചർച്ചകൾക്ക് ശേഷം, ഇരു രാജ്യങ്ങൾക്കുമിടയിൽ ഒരു ടെലിഫോണിക് ഹോട്ട്‌ലൈൻ സ്ഥാപിക്കാൻ തീരുമാനിച്ചതായി ഗാലിബാഫ് പറഞ്ഞു. ഈ ഹോട്ട്‌ലൈൻ വഴി, യുഎസിനോ മറ്റേതെങ്കിലും രാജ്യത്തിനോ കപ്പലുകളുടെ നീക്കവുമായി ബന്ധപ്പെട്ട എന്തെങ്കിലും എതിർപ്പുകളോ ആശങ്കകളോ…