ഫിറോസ് നാദാപുരത്തിന് മീഡിയ പ്‌ളസിന്റെ സംഗീത പ്രതിഭ പുരസ്‌കാരം

ദോഹ: പ്രശസ്ത ഗായകനും ഗാനരചയിതാവും സംഗീത സംവിധായകനുമായ ഫിറോസ് നാദാപുരത്തിന് മീഡിയ പ്‌ളസിന്റെ സംഗീത പ്രതിഭ പുരസ്‌കാരം കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി ഗായകനായും ഗാനരചയിതാവായും സംഗീത സംവിധായകനായും നിറഞ്ഞുനില്‍ക്കുന്ന അദ്ദേഹത്തിന്റെ സംഗീത രംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. മുന്നൂറിലധികം ഗാനങ്ങള്‍ രചിച്ച അദ്ദേഹത്തിന്റെ നിരവധി പാട്ടുകള്‍ മാപ്പിളപ്പാട്ടിന്റെ രാജകുമാരനായ കണ്ണൂര്‍ ഷരീഫടക്കം പല പ്രമുഖരും പാടിയിട്ടുണ്ട്. പിഡിസി അത്ര ചെറിയ ഡിഗ്രിയല്ല എന്ന ചിത്രത്തിന് വേണ്ടി നാല് പാട്ടുകളാണ് അദ്ദേഹം സംഗീത സംവിധാനം നിര്‍വഹിച്ചത്. അതില്‍ ഒരു ഗാനം കെ.എസ്. ചിത്രയോടൊപ്പം പാടാനും അദ്ദേഹത്തിന് അവസരമുണ്ടായിട്ടുണ്ട്. പ്രവാസി കലാകാരന്മാരെ പ്രോല്‍സാഹിപ്പിക്കുന്നതിലെ അദ്ദേഹത്തിന്റെ പങ്കാളിത്തവും അവാര്‍ഡിന് പരിഗണിച്ചിട്ടുണ്ട്. ഖത്തറില്‍ റഊഫ് മലയില്‍ നേതൃത്വം നല്‍കുന്ന ഖ്യൂ മെലോഡിയക്ക് വേണ്ടി അദ്ദേഹം സംഗീത സംവിധാനം നിര്‍വഹിച്ച പത്ത് ആല്‍ബങ്ങളാണ് അടുത്തയാഴ്ച ദോഹയില്‍ റിലീസിനൊരുങ്ങുന്നത്. ബി റിംഗ് റോഡിലെ ഇന്ത്യന്‍ കോഫി…

രോഷ്‌നി കൃഷ്ണന്റെ ചിത്ര പ്രദര്‍ശനം ശ്രദ്ധേയമായി

ഖത്തറിലെ അറിയപ്പെടുന്ന ചിത്ര കലാ അധ്യാപികയും ജിആര്‍സിസി അധ്യക്ഷയുമായ രോഷ്‌നി കൃഷ്ണന്റെ ചിത്ര പ്രദര്‍ശനം ശ്രദ്ധേയമായി. 100 ദിവസത്തെ ഡ്രോയിംഗ് ചാലഞ്ചിന്റെ ഭാഗമായി വരച്ച ചിത്രങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത 25 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ചരിത്രവും സംസ്‌കാരവും പാരമ്പര്യവും ഉദ്‌ഘോഷിക്കുന്ന ഓരോ ചിത്രവും സന്ദേശ പ്രധാനമായിരുന്നു. ബി റിംഗ് റോഡിലെ ഇന്ത്യന്‍ കോഫി ഹൗസ് താജ് ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഖത്തറിലെ കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പ്രദര്‍ശനം സന്ദര്‍ശിച്ചു. മീഡിയ പ്‌ളസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പോസ്, സെപ്രോടെക് സിഇഒ ജോസ് ഫിലിപ്പ്, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍, ന്യൂ ഗുഡ് വില്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് നൗഷാദ് അബു, യുണീഖ് പ്രസിഡണ്ട് ബിന്ദു…

അമേരിക്കയും സൗദി അറേബ്യയും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നു; ട്രംപിന്റെ വ്യവസ്ഥ പുതിയ വിവാദങ്ങൾക്ക് തിരി കൊളുത്തി

ഡൊണാൾഡ് ട്രംപിന്റെ പുതിയ തന്ത്രം അമേരിക്കയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധത്തിൽ പിരിമുറുക്കം വർദ്ധിപ്പിച്ചു. ഇറാനുമായുള്ള സമാധാന കരാറിനെ അബ്രഹാം കരാറുമായി ബന്ധിപ്പിക്കണമെന്ന ട്രംപിന്റെ വ്യവസ്ഥ സൗദി അറേബ്യയ്ക്ക് ഇഷ്ടപ്പെട്ടില്ല, ഇത് പശ്ചിമേഷ്യയിൽ പുതിയ രാഷ്ട്രീയ കോളിളക്കത്തിന് കാരണമായി. റിയാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ തുടരുന്നതിനിടയിൽ, വാഷിംഗ്ടണും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം വഷളായതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇത്തവണ, തർക്കത്തിന്റെ ഉറവിടം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ തന്ത്രമാണ്. അദ്ദേഹം ഇറാനുമായുള്ള സാധ്യമായ സമാധാന കരാറിനെ അബ്രഹാം കരാറുമായി ബന്ധിപ്പിച്ചതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ട്രംപിന്റെ പ്രസ്താവന പശ്ചിമേഷ്യയിൽ വീണ്ടും രാഷ്ട്രീയ സംഘർഷങ്ങൾക്ക് കാരണമായിട്ടുണ്ട്. പ്രത്യേകിച്ച് സൗദി അറേബ്യ, പലസ്തീൻ പ്രശ്നം അവഗണിച്ചുകൊണ്ട് ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിനെ നിലവിൽ അനുകൂലിക്കുന്നില്ലെന്ന് സൂചിപ്പിച്ചു. തൽഫലമായി, ട്രം‌പിന്റെ പുതിയ തന്ത്രം അതിന്റെ ദീർഘകാല സഖ്യകക്ഷികൾക്ക്…

ഈദ്ഗാഹുകളിൽ ഖു​തു​ബയുടെ മലയാള പരിഭാഷ

ദോ​ഹ: ഖ​ത്ത​ർ ഇ​സ്‍ലാ​മി​ക മ​ത​കാ​ര്യ​ മ​ന്ത്രാ​ല​യ​മാ​യ ഔ​ഖാ​ഫി​ന് കീ​ഴി​ലെ ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ ആ​ൽ​മ​ഹ്മൂ​ദ് ഇ​സ്‌​ലാ​മി​ക് കൾ​ച്ച​റ​ൽ സെ​ന്റ​റിന്റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​മാ​യി ചേ​ർ​ന്ന് പെ​രു​ന്നാ​ൾ ഖു​തു​ബ​യു​ടെ മ​ല​യാ​ള പ​രി​ഭാ​ഷാ സൗ​ക​ര്യം ഒ​രു​ക്കും. പ​ള്ളി​ക​ൾ, സ്റ്റേ​ഡി​യ​ങ്ങ​ളി​ലെ ഈ​ദ്ഗാ​ഹ് വേ​ദി​ക​ൾ എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി ഈ ​സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. അ​ൽ ഖോ​ർ ലു​ലു ഈ​ദ് ഗാ​ഹ് (ജം​ഷീ​ദ് ഇ​ബ്രാ​ഹിം), മ​സ്ജി​ദ് മു​നീ​റ അ​ൽ സു​വൈ​ദി-​യൂ​നി​വേ​ഴ്സി​റ്റി പെ​ട്രാ​ൾ പ​മ്പി​ന് സ​മീ​പം (ഡോ. ​അ​ബ്ദു​ൽ വാ​സി​അ്), അ​ൽ അ​റ​ബി സ്റ്റേ​ഡി​യം ഈ​ദ് ഗാ​ഹ് (പി.​പി. അ​ബ്ദു​റ​ഹീം), വ​ക്റ സ്​​പോ​ർ​ട്സ് ക്ല​ബ് ഗ്രൗ​ണ്ട് -പ​ഴ​യ അ​ൽ മീ​ര (കെ.​ടി. മു​ബാ​റ​ക്), ജാ​സിം ദ​ർ​വീ​സ് ഈ​ദ് ഗാ​ഹ് -റീ​ജ​ൻ​സി സി​ഗ്ന​ലി​ന് സ​മീ​പം (യാ​സി​ർ അ​റ​ഫാ​ത്ത്) എന്നിവിടങ്ങളിൽ സൗകര്യമൊരുക്കിയതായി സംഘാടകർ അറിയിച്ചു ഇ​വി​ട​ങ്ങ​ളി​ൽ സ്ത്രീ​ക​ൾ​ക്ക് പ്ര​ത്യേ​ക സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും.

യുഎഇയും ഇന്ത്യയും ഉൾപ്പെടെ 40 രാജ്യങ്ങൾക്ക് ശ്രീലങ്ക സൗജന്യ വിസ പ്രഖ്യാപിച്ചു

ദുബായ്: ശ്രീലങ്ക സന്ദർശിക്കാൻ പദ്ധതിയിടുന്ന വിനോദസഞ്ചാരികൾക്ക് സന്തോഷ വാര്‍ത്ത. യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), ഇന്ത്യ, സൗദി അറേബ്യ എന്നിവയുൾപ്പെടെ 40 രാജ്യങ്ങളിലെ പൗരന്മാർക്ക് ശ്രീലങ്കൻ സർക്കാർ പൂർണ്ണമായും സൗജന്യ ടൂറിസ്റ്റ് വിസ അല്ലെങ്കിൽ ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ഇടിഎ) ആരംഭിച്ചു. ഈ പുതിയ നിയമം 2026 മെയ് 25 മുതൽ പ്രാബല്യത്തിൽ വന്നു. ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ ഇനി 30 ദിവസം വരെ താമസിക്കുന്നതിന് വിസ ഫീസ് നൽകേണ്ടതില്ല, ഇത് ടൂറിസം ചെലവ് ഗണ്യമായി കുറയ്ക്കുന്നു. ശ്രീലങ്കൻ സർക്കാരിന്റെ മന്ത്രിസഭയും പാർലമെന്റും ഈ പുതിയ നയം അംഗീകരിച്ചതിനുശേഷം, ഇമിഗ്രേഷൻ ആൻഡ് എമിഗ്രേഷൻ വകുപ്പ് ഇതുമായി ബന്ധപ്പെട്ട് ഒരു സർക്കുലർ പുറത്തിറക്കി. ഈ പദ്ധതിയുടെ പ്രധാന കാര്യങ്ങൾ ഇപ്രകാരമാണ്: വിസ കാലാവധി: ഈ സൗജന്യ ടൂറിസ്റ്റ് വിസ ശ്രീലങ്കയിൽ 30 ദിവസത്തെ താമസത്തിന് മാത്രമേ സാധുതയുള്ളൂ.…

പെരുന്നാള്‍ നിലാവ് പ്രകാശനം ചെയ്തു

ദോഹ. ഈദുല്‍ അദ്ഹയോടനുബന്ധിച്ച് മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവ് പ്രകാശനം ചെയ്തു. ബി റിംഗ് റോഡിലെ ഇന്ത്യന്‍ കോഫി ഹൗസ് താജ് ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഫറൂജ് അല്‍ അഫ് റാശ് സിഇഒ ഫഹദ് അസീസുറഹ് മാന് ആദ്യ പ്രതി നല്‍കി കെബിഎഫ് പ്രസിഡണ്ട് ഷഹീന്‍ മുഹമ്മദ് ഷാഫിയാണ് പ്രകാശനം നിര്‍വഹിച്ചത്. ആഘോഷങ്ങള്‍ മാനവികതയും സൗഹൃദവും പരിപോഷിപ്പിക്കുകയും കൂടുതല്‍ ഊഷ്മളമായ സാമൂഹിക പരിസരം സൃഷ്ടിക്കുകയും ചെയ്യാന്‍ സഹായകമാകണമെന്നും ഏറെ സമകാലിക പ്രാധാന്യമുള്ള സന്ദേശമാണിതെന്നും ചടങ്ങില്‍ സംസാരിച്ചവര്‍ അടിവരയിട്ടു. ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പോസ്, ഈസ്‌റ്റേണ്‍ ഗേറ്റ് ജനറല്‍ മാനേജര്‍ ഹാഷിഫ് ഒളകര, ഗള്‍ഫ് കൂള്‍ ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദലി, ഫറൂജ് അല്‍ അഫ് റാശ് മാനേജര്‍ ഷൗക്കത്ത്, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍,…

പ്രവാസി വെൽഫെയർ എന്‍.എല്‍.പി പരിശീലന പരിപാടി സംഘടിപ്പിച്ചു

ദോഹ: തൊഴില്‍ രംഗത്ത് വ്യക്തിത്വ വികസനത്തിനും പ്രഫഷണല്‍ മികവിനും പ്രാധാന്യം നല്‍കി പ്രവാസി വെൽഫെയർ എഛ്.ആര്‍.ഡി വിങ്ങിന്റെ നേതൃത്വത്തില്‍ അപ്സ്കില്ലിംഗ് പ്രോഗ്രാമിന്റെ ഭാഗമായി “പ്രഫഷണല്‍ മൈന്റ് സെറ്റ്” എന്ന വിഷയത്തില്‍ എന്‍.എല്‍.പി പരിശീലന പരിപാടി സംഘടിപ്പിച്ചു. കോര്‍പറേറ്റ് എന്‍.എല്‍.പി പരിശീലകയായ രേവതി കൃഷ്ണ നേതൃത്വം നല്‍കിയ പരിപാടി വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കും തൊഴിലന്വേഷിക്കുന്നവര്‍ക്കും ഏറെ പ്രയോജനകരമായി. തൊഴില്‍ മേഖലയിലെ വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടുന്നതിനും, പോസിറ്റീവ് സമീപനം വളര്‍ത്തുന്നതിനും, ആശയവിനിമയ കഴിവുകളും നേതൃത്വ പാടവവും മെച്ചപ്പെടുത്തുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ ക്ലാസിലൂടെ പങ്കുവെച്ചു. കരിയര്‍ വളര്‍ച്ചയ്ക്കൊപ്പം മാനസികാരോഗ്യവും വ്യക്തിത്വ വികസനവും ഒരുപോലെ പ്രധാനമാണെന്ന ബോധ്യവും പരിപാടിയിലൂടെ പകര്‍ന്ന് നല്‍കി. പ്രവാസി വെൽഫെയർ സംസ്ഥാന വൈസ് പ്രസിഡണ്ട് അഹമ്മദ് ഷാഫി ട്രൈനര്‍ക്കുള്ള ഉപഹാരം സമ്മാനിച്ചു. പ്രോഗ്രാം കൺവീനർ അഹ്സാന കരിയാടൻ പരിപാടി നിയന്ത്രിച്ചു. പ്രവാസി വെൽഫെയർ സംസ്ഥാന വൈസ് പ്രസിഡണ്ട് ലതാ…

ലോകത്തിന് ആശ്വാസ വാര്‍ത്ത; ഇറാൻ ഹോർമുസ് കടലിടുക്ക് തുറക്കാൻ സമ്മതിച്ചു

അമേരിക്കയും ഇറാനും തമ്മിലുള്ള പ്രതിസന്ധി തുടരുന്നതിനിടയിൽ, ആശ്വാസകരമായ ചില വാർത്തകൾ പുറത്തുവന്നു. ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം മുമ്പത്തെപ്പോലെ പുനരാരംഭിച്ചേക്കാം. ദോഹ (ഖത്തര്‍): മിഡിൽ ഈസ്റ്റിൽ മാസങ്ങളായി തുടരുന്ന സംഘർഷങ്ങൾക്കിടയിൽ, അടുത്ത 30 ദിവസത്തിനുള്ളിൽ, ലോകത്തിന്റെ പല ഭാഗങ്ങളിലും എണ്ണയും വാതകവും വിതരണം ചെയ്യുന്ന കടൽ പാതയായ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളുടെ എണ്ണം യുദ്ധത്തിനു മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തുമെന്ന് ഇറാൻ സൂചന നൽകി. ഈ പ്രഖ്യാപനം പ്രാദേശികമായി മാത്രമല്ല, ആഗോളതലത്തിലും ആശ്വാസത്തിന്റെ സൂചനയായി കണക്കാക്കപ്പെടുന്നു. ലോകത്തിന്റെ ഊർജ്ജ വിതരണത്തിന് ഹോർമുസ് കടലിടുക്ക് ഒരു സുപ്രധാന ജീവനാഡിയായി കണക്കാക്കപ്പെടുന്നു. മിഡിൽ ഈസ്റ്റിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളെത്തുടർന്ന്, ഇതുവഴി കടന്നുപോകുന്ന കപ്പലുകളുടെ എണ്ണം ഏതാണ്ട് ഇല്ലാതായി, ഇത് പല രാജ്യങ്ങളിലും എണ്ണ പ്രതിസന്ധിയിലേക്ക് നയിച്ചു. എൽപിജി സിലിണ്ടറുകൾ ലഭിക്കുന്നതിന് ജനങ്ങള്‍ ഗണ്യമായ ബുദ്ധിമുട്ടുകൾ നേരിടുന്ന ഇന്ത്യയിലും ഇതിന്റെ ആഘാതം…

ഇന്ത്യൻ കമ്യൂണിറ്റി ചാരിറ്റി ഫണ്ട് (സുന്ദൂഖുൽ ജാലിയ്യ) – ഖത്തർ ചാരിറ്റിയുടെ ചാരിറ്റി ഡിന്നർ ശ്രദ്ധേയമായി

ദോഹ: ഖത്തർ ചാരിറ്റി, സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റിയുടെ സഹകരണത്തോടെ ഇന്ത്യൻ കമ്യൂണിറ്റിക്കായി സംഘടിപ്പിച്ച ചാരിറ്റി ഡിന്നർ ശ്രദ്ധേയമായി . ഇന്ത്യൻ കമ്യൂണിറ്റിയുടെ വിവിധ സേവന ആവശ്യങ്ങൾക്കായി ഖത്തർ ചാരിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്യൂണിറ്റി ചാരിറ്റി ഫണ്ട് (സുന്ദൂഖുൽ ജാലിയ്യ) പ്രചാരണാർത്ഥമാണ് പരിപാടി നടന്നത് . ഖത്തർ ചാരിറ്റി സോഷ്യൽ വെൽഫെയർ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ അബ്ദുല്ല അബ്ദുൽ ഹാദി അൽ ദോസരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു . ഖത്തർ ചാരിറ്റിയുടെ പ്രവർത്തനങ്ങൾക്ക് ഇന്ത്യൻ കമ്യൂണിറ്റി നൽകുന്ന പിന്തുണക്ക് നന്ദി പറഞ്ഞ അദ്ദേഹം ഇന്ത്യൻ കമ്യൂണിറ്റി ചാരിറ്റി ഫണ്ട് വിജയിപ്പിക്കാൻ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിച്ചു ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് മിഷൻ സന്ദീപ് കുമാർ പരിപാടിയിൽ മുഖ്യ അതിഥിയായിരുന്നു. ഖത്തർ ചാരിറ്റിയുടെ വിവിധ സേവന പ്രവർത്തനങ്ങളെ പ്രശംസിച്ച അദ്ദേഹം പുതിയ സംരംഭമായ ഇന്ത്യൻ കമ്യൂണിറ്റി ഫണ്ട് പ്രോജക്ടിനും…

കായിക നിയമങ്ങളിലും നഗരവികസന നിയമങ്ങളിലും മാറ്റം വരുത്തി ഒമാൻ സുൽത്താൻ മൂന്ന് പുതിയ പ്രധാന ഉത്തരവുകൾ പുറപ്പെടുവിച്ചു

ഒമാന്‍: രാജ്യത്തിന്റെ ഭരണ, നിയമ സംവിധാനങ്ങളെ ആധുനികവൽക്കരിക്കുന്നതിനായി ഒമാനിലെ സുൽത്താൻ ഹൈതം ബിൻ താരിഖ് മൂന്ന് പുതിയ രാജകീയ ഉത്തരവുകൾ പുറപ്പെടുവിച്ചു. നഗരാസൂത്രണം, കായിക നിയന്ത്രണങ്ങൾ, ആരോഗ്യ വിദ്യാഭ്യാസം എന്നിവയിൽ പ്രധാന മാറ്റങ്ങൾ ഈ ഉത്തരവുകൾ അവതരിപ്പിക്കുന്നു. ഈ രാജകീയ ഉത്തരവുകൾ ഔദ്യോഗികമായി പുറപ്പെടുവിക്കുകയും ഒമാൻ കൗൺസിലിന് മുന്നിൽ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ പുതിയ നിയന്ത്രണങ്ങൾ ഒമാന്റെ വികസനത്തെയും സർക്കാർ, സർക്കാരിതര സംഘടനകളുടെ പ്രവർത്തനത്തെയും നേരിട്ട് ബാധിക്കും. സുൽത്താൻ പുറപ്പെടുവിച്ച ആദ്യ രണ്ട് ഉത്തരവുകൾ നഗരവികസനത്തെയും കായിക ഇനങ്ങളെയും സംബന്ധിച്ച പ്രധാന തീരുമാനങ്ങളാണ്: പുതിയ നഗരാസൂത്രണ നിയമം (റോയൽ ഡിക്രി നമ്പർ 58/2026): രാജ്യത്ത് ഈ പുതിയ നഗരാസൂത്രണ നിയമം നടപ്പിലാക്കി. ഈ നിയമം നടപ്പിലാക്കുന്നതിനായി പുതിയ നിയന്ത്രണങ്ങൾ രൂപീകരിക്കാൻ ഭവന, നഗരാസൂത്രണ മന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പുതിയ നിയന്ത്രണങ്ങൾ പൂർണ്ണമായും നടപ്പിലാക്കുന്നതുവരെ പഴയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ തുടരും.…