തിരുവനന്തപുരം: കാഴ്‌ച പരിമിതർക്കായുള്ള ഫുട്ബോൾ പരിശീലന പരിപാടി സംഘടിപ്പിച്ച് തിരുവനന്തപുരം ഡിഫറൻറ് ആർട്ട് സെന്റർ (ഡി എ സി). ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബാൾ ഫെഡറേഷനുമായി (ഐബിഎഫ്എഫ്) സഹകരിച്ചാണ് മെയ് 7 മുതൽ മെയ് 9 വരെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. പരിശീലന പരിപാടിയുടെ ഭാഗമായി ബ്ലൈൻഡ് ഫുട്ബോൾ ഡെമോ മത്സരവും സംഘടിപ്പിച്ചു. കാഴ്‌ച പരിമിതർക്കായുള്ള ഫുട്ബോളിനെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും ഈ കായികരംഗത്തുള്ള കളിക്കാർക്ക് അർഹമായ അംഗീകാരം നേടാൻ സഹായിക്കുന്നതിനുമാണ് പരിശീലന പരിപാടിയും ഡെമോ മത്സരവും സംഘടിപ്പിച്ചത്. ഇന്ത്യയിലെ കാഴ്ച വൈകല്യമുള്ള കായിക താരങ്ങളിൽ ഫുട്ബോൾ പ്രോത്സാഹിപ്പിക്കുന്നതിനായി 2016-ൽ സ്ഥാപിതമായിട്ടുള്ളതാണ് ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ഫെഡറേഷൻ. സൊസൈറ്റി ഫോർ റിഹാബിലിറ്റേഷൻ ഓഫ് വിഷ്വലി ചലഞ്ച്ഡ് (എസ്ആർവിസി) യുടെ സഹായത്തോടെ ഐബിഎഫ്എഫ് കാഴ്ച വൈകല്യമുള്ള കായിക താരങ്ങൾക്കിടയിൽ പ്രവർത്തിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു വരികയാണ്. ഇന്ത്യൻ ബ്ലൈൻഡ് സ്പോർട്സ് അസോസിയേഷൻ…
Category: SPORTS
മാപ്പ് ബാഡ്മിന്റൺ ടൂർണമെന്റ് ഫിലഡൽഫിയായിൽ നാളെ
ഫിലഡൽഫിയാ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയയുടെ (MAP) ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ബാഡ്മിന്റൺ ടൂർണമെന്റ് മെയ് 11 ശനിയാഴ്ച (നാളെ) 8AM മുതൽ 5PM വരെ നോർത്ത് ഈസ്റ്റ് റാക്കറ്റ് ക്ലബ്ബിൽ വച്ച് നടത്തപ്പെടുന്നു. (NORTHEAST RAQUET CLUB, 9389 KREWSTOWN RD, ഫിലാഡൽഫിയ, PA 19115) 50 വയസ്സിനു മുകളിലുള്ളവർക്കായി സീനിയർ മത്സരങ്ങൾ, 50 വയസ്സിന് മുകളിലുള്ളവർ , വുമൺസ് , 15 വയസ്സ് വരെയുള്ള യൂത്ത് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായിട്ടാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.. വിജയികൾക്ക് ട്രോഫികളും ക്യാഷ് അവാർഡുകളും അന്നേദിവസം സമ്മാനിക്കും.
ശങ്കരയ്യ റോഡ് സമ്മർ ചെസ്സ് ടൂർണമെന്റ്: അനെക്സ് കാഞ്ഞിരവില്ല ചാമ്പ്യന്‍
തൃശ്ശൂർ: ശങ്കരയ്യ റോഡിൽ നടത്തപ്പെട്ട ഒരു അഖില കേരളാ ചെസ്സ് മത്സരത്തിലാണ് താനാദ്യമായി പങ്കടുക്കുന്നതെന്ന് ചെസ്സ് ഒളിമ്പ്യൻ എൻ. ആർ. അനിൽകുമാർ. തൃശ്ശൂരിലെ ആദ്യക്കാല ചെസ്സ് കളിക്കാരനായിരുന്ന കളപ്പുരയ്ക്കൽ വാസുവിന്റെ സ്മരണാർത്ഥം ഡിജിറ്റൽ ഫിലിം മേക്കേഴ്‌സ് ഫോറം ട്രസ്റ്റ് നടത്തിയ സംസ്ഥാനതല ചെസ്സ് ടൂർണമെന്റിന്റെ സമ്മാനദാന ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1973ൽ ഒന്നാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴായിരുന്നു അത്. തന്നെ ചെസ്സ് കളിക്കാൻ പ്രാപ്തനാക്കിയ വ്യക്തിയായിരുന്നു കളപ്പുരയ്ക്കൽ വാസു. അദ്ദേഹത്തിന്റെ ശിക്ഷണത്തിലൂടെ അന്നാ ടൂർണമെന്റിൽ മൂന്നാം സ്ഥാനം നേടാൻ കഴിഞ്ഞുവെന്നും എൻ. ആർ. പറഞ്ഞു. ടൂർണമെന്റിൽ, റേറ്റഡ് വിഭാഗത്തിൽ തിരുവനന്തപുരം സ്വദേശി അനെക്സ് കാഞ്ഞിരവില്ല ചാംപ്യനായി. ഒന്നര ഗ്രാം ഗോൾഡ് കോയിനും കളപ്പുരയ്ക്കൽ വാസു മെമ്മോറിയൽ ട്രോഫിയുമാണ് അവാർഡ്. രണ്ടാം സ്ഥാനം മലപ്പുറം സ്വദേശി ബാല ഗണേശൻ കരസ്ഥമാക്കി. അൺറേറ്റഡ് വിഭാഗത്തിൽ തൃശ്ശൂർ സ്വദേശി സവാദ്…
ജിമ്മി ജോർജ് മെമ്മോറിയൽ വോളീബോൾ ടൂർണമെന്റ്; ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ
ന്യൂയോർക്ക്: മെയ് 25, 26 തീയതികളിൽ ന്യൂയോർക്കിലെ ക്വീൻസിൽ നടക്കുന്ന മുപ്പത്തിനാലാമത് ജിമ്മി ജോർജ് മെമ്മോറിയൽ വോളീബോൾ ടൂർണമെന്റിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണെന്ന് സംഘാടകർ അറിയിച്ചു. നീണ്ട പതിന്നാല് വർഷങ്ങൾക്ക് ശേഷം ന്യൂയോർക്കിലെ കേരളാ സ്‌പൈക്കേഴ്‌സ് വോളീബോൾ ക്ലബ്ബ് ആതിഥേയത്വം വഹിക്കുന്ന വോളീബോൾ മാമാങ്കമാണ് മെമ്മോറിയൽ ഡേ വീക്കെൻഡിൽ സ്പോർട്സ് പ്രേമികളെ ആവേശത്തിന്റെ ആറാട്ടിൽ എത്തിക്കുന്നത്. 1970-കളുടെ തുടക്കം മുതൽ 1987 വരെ വോളീബോൾ ചരിത്രത്തിൽ ഇന്ത്യയിലെ ഇതിഹാസമായിരുന്ന ജിമ്മി ജോർജിന്റെ ഓർമ്മകൾ നിലനിർത്തുവാൻ 1990-ൽ അമേരിക്കയിലെ വോളീബോൾ പ്രേമികൾ രൂപം കൊടുത്തതാണ് “ജിമ്മി ജോർജ് മെമ്മോറിയൽ നാഷണൽ ടൂർണമെൻറ്”. വോളീബോൾ കളിയിൽ പ്രശസ്തിയുടെ കൊടുമുടിയിൽ എത്തി നിൽക്കുമ്പോൾ 32-മത്തെ വയസ്സിൽ ഇറ്റലിയിൽ വച്ച് ഒരു കാർ അപകടത്തിൽ 1987 നവംബർ 30-ന് അകാലമായി കൊഴിഞ്ഞു പോയ ഒരു ഇതിഹാസമായിരുന്നു ജിമ്മി ജോർജ്. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽപ്പെട്ട…
എം ഡി സ്ട്രൈക്കേഴ്സ് ക്യാപിറ്റൽ സോക്കർ ടൂർണമെന്റ് മെയ് 25 ന്
മേരിലാൻഡ്: പ്രഥമ ഇന്ത്യൻ അമേരിക്കൻ സോക്കർ ടൂർണമെന്റിന് മേരിലാൻഡ് വേദിയാകുന്നു. ഈസ്റ്റ് കോസ്റ്റിലെയും വാഷിങ്ങ്ടൺ ഡി സി യിലെയും ഇന്ത്യൻ-അമേരിക്കൻ സോക്കർ ടീമുകളെ സംയോജിപ്പിച്ച് നടത്തുന്ന ക്യാപിറ്റൽ സോക്കർ ടൂർണമെന്റ് മേരിലാൻഡിലെ റോക്ക്‌വില്ലിൽ മെയ് 25 ന് നടത്തപ്പെടുന്നു. മേരിലാൻഡിലെ പ്രമുഖ സോക്കർ ക്ലബ്ബായ എം ഡി സ്ട്രൈക്കേഴ്സ് നടത്തുന്ന ഈ ടൂണമെന്റിനു വേണ്ടി വിപുലമായ ക്രമീകരണങ്ങളാണേർപ്പെടുത്തിയിട്ടുള്ളതെന്ന് ക്ലബ്ബിന്റെ ഭാരവാഹികളായ നോബിൾ ജോസഫ് , ജെനറൽ മാനേജർ മധു നമ്പ്യാർ എന്നിവർ അറിയിച്ചു. ഈസ്റ്റ് കോസ്റ്റ് റീജിയണിലെ പ്രമുഖ ടീമുകളായ ന്യൂ കാസ്റ്റിൽ യുണൈറ്റഡ്, മല്ലുമിനാറ്റി ന്യൂ ജേഴ്സി, സെന്റ് ജൂഡ് വിർജീനിയ, കൊമ്പൻസ്, വാഷിംഗ്ടൺ ഖലാസിസ് തുടങ്ങിയ ടീമുകളും ടൂർണ്ണമെന്റിൽ മാറ്റുരയ്ക്കുന്നു. ടൂർണമെന്റിന്റെ സുഗമമായ നടത്തിപ്പിനായി റെജി തോമസ് സൈകേഷ് പദ്മനാഭൻ ജെഫി ജോർജ്ജ് റോയ് റാഫേൽ തുടങ്ങിയവരുടെ നേതൃത്തത്തിൽ കമ്മറ്റികളും ചാർജ്ജെടുത്തു.
ടൈം മാഗസിൻ്റെ 2024ലെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയിൽ ഗുസ്തി താരം സാക്ഷി മാലിക്
ന്യൂഡൽഹി: ഒളിമ്പിക്‌സ് മെഡൽ ജേതാവായ ഇന്ത്യൻ ഗുസ്തി താരം സാക്ഷി മാലിക്കും ടൈം മാഗസിൻ്റെ 2024ലെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയിൽ ഇടം നേടി. ഗുസ്തിയിലെ ഇന്ത്യയുടെ ഏക വനിതാ ഒളിമ്പിക് മെഡൽ ജേതാവായ സാക്ഷിയെ മുൻ റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡൻ്റ് ബ്രിജ് ഭൂഷൺ ശരൺ സിംഗ് വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ചെന്ന ആരോപണത്തിനെതിരായ നിരന്തരമായ പോരാട്ടത്തിന് ആദരിച്ചു. രണ്ട് തവണ ലോക ചാമ്പ്യൻഷിപ്പ് വെങ്കല മെഡൽ ജേതാവ് വിനേഷ് ഫോഗട്ട്, ടോക്കിയോ ഒളിമ്പിക്‌സ് വെങ്കല ജേതാവ് ബജ്‌റംഗ് പുനിയ എന്നിവർക്കൊപ്പം സാക്ഷിയും ചേർന്ന് രാജ്യത്തെ വനിതാ താരങ്ങളെ ഭീഷണിപ്പെടുത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതിന് സിംഗിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജന്തർ മന്തറിൽ സിങ്ങിനെതിരെ പ്രതിഷേധത്തിന് നേതൃത്വം നൽകിയിരുന്നു. കഴിഞ്ഞ വർഷം ജനുവരിയിൽ ആരംഭിച്ച പ്രതിഷേധം, ഇന്ത്യയിലും വിദേശത്തും പിന്തുണയും ശ്രദ്ധയും…
അന്താരാഷ്ട്ര വടംവലി മത്സരം ന്യൂയോര്‍ക്കില്‍ ഓഗസ്റ്റ് 17 ന്; ഒരുക്കങ്ങൾ പുരോഗമിക്കുന്നു
ന്യൂയോർക്ക് : ന്യൂയോർക്ക് സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ വര്ഷം ആഗസ്ത് 17 -)൦ തീയതി ന്യൂ യോര്കിൽ വച്ച് അന്താരാഷ്ട്ര വടംവലി മത്സരം നടത്തുന്നതാണെന്നു ക്ലബ് ഭാരവാഹികൾ ഇൻഡ്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐ പി സി എൻ എ) ന്യൂയോർക് ചാപ്റ്ററിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അമേരിക്കയിലെ വിവിധ ടീമുകളെ കൂടാതെ ഇറ്റലി , ബ്രിട്ടൺ , കുവൈറ്റ് , ഓസ്ട്രേലിയ , കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ള ടീമുകളും മത്സരത്തിൽ പങ്കെടുക്കുമെന്ന് സോഷ്യൽ ക്ലബ് ഭാരവാഹികളായ റോയ് മറ്റപ്പള്ളി (പ്രസിഡൻറ്), ജിമ്മി പൂഴിക്കുന്നേൽ (സെക്രട്ടറി ), സാജൻ കുഴിപറമ്പിൽ (ചെയർമാൻ ) , പോൾ കറുകപ്പള്ളിൽ (ജനറൽ കൺവീനർ ), സിജു ചെരുവൻകാലായിൽ (പി ആർ ഒ ) എന്നിവർ പറഞ്ഞു. യുവാക്കളെ കൂടുതലായി കായിക വിനോദങ്ങളുമായി…
ന്യൂയോർക്ക് മലയാളി സ്പോർട്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ചീട്ടുകളി മത്സരങ്ങൾ മെയ് 11-ന് ഫ്ലോറൽ പാർക്കിൽ
ന്യൂയോർക്ക്: ന്യൂഹൈഡ് പാർക്ക് കേന്ദ്രീകൃതമായി 1986 മുതൽ പ്രവർത്തിക്കുന്ന ന്യൂയോർക്ക് മലയാളീ സ്പോർട്സ് ക്ലബ്ബ് (NYMSC) “ചീട്ടുകളി ചാമ്പ്യൻസ് ടൂർണമെൻറ്-2024” മെയ് 11 ശനിയാഴ്ച രാവിലെ 8 മണി മുതൽ ഫ്ലോറൽ പാർക്കിൽ സംഘടിപ്പിക്കുന്നു. 56 ഇനത്തിലും 28 ഇനത്തിലുമായി ഇന്റർനാഷണൽ മത്സരമാണ് സംഘടിപ്പിക്കുന്നത്. 56 ചീട്ടുകളി ഇനത്തിൽ വിജയികൾക്ക് ഒന്നാം സമ്മാനമായി ആയിരത്തി അഞ്ഞൂറ് ($1,500) ഡോളറും രണ്ടാം സമ്മാനമായി എഴുന്നൂറ്റി അമ്പത് ($750) ഡോളറുമാണ് നൽകുന്നത്. 28 ചീട്ടുകളി ഇനത്തിൽ ഒന്നാം സമ്മാനമായി ആയിരം ($1,000) ഡോളറും രണ്ടാം സമ്മാനമായി അഞ്ഞൂറ് ($500) ഡോളറുമാണ് നൽകുന്നത്. മത്സര നിബന്ധനകൾ: (1) മത്സരത്തിന് പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ മെയ് 1-ന് മുമ്പായി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. (2) രജിസ്ട്രേഷൻ ഫീസായി ഒരു വ്യക്തിക്ക് നൂറു ($100) ഡോളറും മൂന്നു പേരടങ്ങുന്ന ഒരു ടീമിന് മുന്നൂറ് ($300) ഡോളറും…
ഡി വി എസ് സി ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്‍റില്‍ സീറോ മലബാര്‍ ടീം ജേതാക്കള്‍
ഫിലാഡല്‍ഫിയ: വിശാല ഫിലാഡല്‍ഫിയാ റീജിയണിലെ യുവജനങ്ങളുടെ പ്രമുഖ റിക്രിയേഷന്‍ സംഘടനയായ ഡെലവേര്‍ വാലി സ്പോര്‍ട്ട്സ് ക്ലബ്ബ് (ഡി. വി. എസ് സി) 2024 ല്‍ നടത്തിയ ലീഗ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്‍റില്‍ ഫിലാഡല്‍ഫിയ സെന്‍റ് തോമസ് സീറോമലബാര്‍ ചര്‍ച്ച് സീനിയര്‍ എ ടീം വിജയികള്‍ക്കുള്ള ട്രോഫി കരസ്ഥമാക്കി. ഫിലാഡല്‍ഫിയ പെന്‍റകോസ്റ്റല്‍ ചര്‍ച്ച് എ ടീം റണ്ണര്‍ അപ്പ് ആയി. ഫിലാഡല്‍ഫിയയിലെ വിവിധ ദേവാലയങ്ങളില്‍നിന്നായി 10 ടീമുകള്‍ ആറുമാസം നീണ്ടുനിന്ന ലീഗ് മല്‍സരങ്ങളിലും ഫൈനലിലും പങ്കെടുത്തു. ഹാറ്റ്ബറോ റെനിഗേഡ്സ് ജിമ്മില്‍ നടന്ന വാശിയേറിയ ഫൈനല്‍ മല്‍സരത്തിലൂടെയാണു വിജയികളെ നിശ്ച്ചയിച്ചത്. ജോണ്‍ തെക്കുംതല ക്യാപ്റ്റനായി വിജയിച്ച സീറോമലബാര്‍ എ ടീമിനുവേണ്ടി ജിമ്മി ജോര്‍ജ്, റോബിന്‍ റോയി, ആന്‍ഡ്രു (ലാലു) കന്നാടന്‍, കെന്നി കന്നാടന്‍, ജോര്‍ജ് കാനാട്ട്, അഖില്‍ കണ്ണന്‍, ഡെന്നിസ് മാനാട്ട്, ആഷ്ലി തോപ്പില്‍, ബാഗിയോ ബോസ്, ജസ്റ്റിന്‍ മാത്യൂസ്, ജോഷ്…
സ്വിസ് ഓപ്പൺ ബാഡ്മിൻ്റൺ: കിഡംബി ശ്രീകാന്ത് സെമിയിൽ
സ്വിറ്റ്‌സർലൻഡിലെ ബേസലിലെ സെൻ്റ് ജാക്കോബ്‌ഷാലെ അരീനയിൽ നടന്ന സ്വിസ് ഓപ്പൺ ബാഡ്മിൻ്റൺ ടൂർണമെൻ്റിൽ ചൈനീസ് തായ്‌പേയിയുടെ ചിയാ ഹാവോ ലീയെ നേരിട്ടുള്ള ഗെയിമുകൾക്ക് തകർത്ത് സിംഗിൾസ് സെമിയിൽ കടന്നതോടെ കിഡംബി ശ്രീകാന്ത് ഇന്ത്യൻ പ്രതീക്ഷകൾ സജീവമാക്കി. എന്നാൽ ക്വാർട്ടർ ഫൈനലിൽ പ്രിയാൻഷു രജാവത്തും കിരൺ ജോർജും തലകുനിച്ചു. 2022 നവംബറിന് ശേഷമുള്ള ബിഡബ്ല്യുഎഫ് വേൾഡ് ടൂറിലെ തൻ്റെ ആദ്യ സെമിഫൈനലിന് യോഗ്യത നേടിയ ശ്രീകാന്ത്, ലോക 34-ാം നമ്പർ താരം ചിയാ ഹാവോ ലീയെ 21-10, 21-14 എന്ന സ്‌കോറിനാണ് പരാജയപ്പെടുത്തിയത്. രണ്ട് വർഷം മുമ്പ് ഹൈലോ ഓപ്പണിൽ ആൻ്റണി സിനിസുക ജിൻ്റിംഗിനോട് തോൽക്കുന്നതിന് മുമ്പ് അദ്ദേഹം ആദ്യ നാല് സ്ഥാനങ്ങളിൽ എത്തി. മുൻ ലോക ഒന്നാം നമ്പർ ഇന്ത്യൻ താരത്തിന് വിയർപ്പൊഴുക്കേണ്ടി വന്നില്ല, 35 മിനിറ്റിനുള്ളിൽ ഏറ്റുമുട്ടൽ അവസാനിപ്പിച്ചു. 2015-ൽ സ്വിസ് ഓപ്പൺ നേടിയ ശ്രീകാന്തിന്…
