മെസ്‌കീറ്റ് മാര്‍ ഗ്രിഗോറിയോസ് പള്ളിയില്‍ ക്രിസ്മസ് ആഘോഷിച്ചു

ഡാളസ്‌: മെസ്കീറ്റ്‌ മാർ ഗ്രിഗോറിയോസ്‌ ദേവാലയത്തില്‍ ഡിസംബര്‍ 25 ഞായറാഴ്ച തിരുപ്പിറവി ആഘോഷിച്ചു. രാവിലെ 7:30ന് പ്രഭാത പ്രാര്‍ത്ഥനയും, 8.30-നു തീജ്വാല ശുശ്രൂഷയും, തുടര്‍ന്ന്‌ വിശുദ്ധ കുര്‍ബാനയും റവ. ഫാ. മാര്‍ട്ടിന്‍ ബാബുവിന്റെ നേതൃത്വത്തില്‍ നടന്നു. വെരി റവ. വി.എം തോമസ്‌ കോര്‍ എപ്പിസ്‌കോപ്പ സഹകാര്‍മ്മികനായിരുന്നു. ക്രിസ്മസ്‌ സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ദിനമാണെന്നും, യുദ്ധങ്ങളും കലഹങ്ങളും നീങ്ങി ഈ ലോകത്തില്‍ ശാന്തിയുണ്ടാക്കുവാന്‍ എല്ലാവരും ഒത്തൊരുമിച്ച്‌ പ്രയത്നിക്കണമെന്നും മാര്‍ട്ടിന്‍ അച്ചന്‍ തന്റെ ക്രിസ്മസ്‌ സന്ദേശത്തില്‍ പറഞ്ഞു. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം സണ്‍ഡേ സ്കൂള്‍ കുട്ടികളുടെ നേറ്റിവിറ്റി ഷോ, കരോള്‍ സംഘത്തിന്റെ ക്രിസ്മസ് പാട്ടുകള്‍, സണ്‍ഡേ സ്‌കൂള്‍ അദ്ധ്യാപകരും കുട്ടികളും ചേര്‍ന്നുള്ള സമ്മാനങ്ങള്‍ കൈമാറല്‍, ക്രിസ്മസ്‌ ലഞ്ച്‌ എന്നിവയും ഉണ്ടായിരുന്നു. ഡേവിഡ്‌ ചെറുതോട്ടില്‍ കോര്‍ എപ്പിസ്‌കോപ്പയുടെ ക്രിസ്മസ്‌ ആശംസാ കാര്‍ഡ്‌ ഇടവകയിലെ എല്ലാവര്‍ക്കും കിട്ടിയത്‌ മാര്‍ട്ടിന്‍ അച്ചന്‍ വായിച്ചു. അനേകം വിശ്വാസികള്‍ ഈവര്‍ഷത്തെ…

ഓമന റെജി (56) ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ദീര്‍ഘകാലമായി ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റില്‍ താമസിച്ചുവരുന്ന ചെങ്ങന്നൂര്‍ തോപ്പില്‍ തെക്കേതില്‍ കുടുംബാംഗം റെജി വി.തോമസിന്റെ (ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് അതോറിട്ടി സൂപ്പര്‍വൈസര്‍) സഹധര്‍മ്മിണി ഓമന റെജി (56) ക്രിസ്മസ് ദിനത്തില്‍ അന്തരിച്ചു. സ്റ്റാറ്റന്‍ ഐലന്റ് മാര്‍ത്തോമ ദേവാലയാംഗമാണ്. ചെങ്ങന്നൂര്‍ വെണ്‍മണി ഷൈലാ ഭവനില്‍ ആന്റണി ചാക്കോ. അച്ചാമ്മ ദമ്പതികളുടെ പുത്രിയാണ് പരേത. സ്റ്റാറ്റന്‍ഐലന്റിലെ സീവ്യൂ ഹോസ്പിറ്റല്‍ ആന്റ് റീഹാബിലിറ്റേഷന്‍ സെന്റര്‍ നഴ്‌സിംഗ് വിഭാഗത്തില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാര്‍ത്തോമാ ദേവാലയത്തിലെ സജീവാംഗമായിരുന്ന ശ്രീമതി ഓമന ഇടവക ക്വയര്‍, സേവികാസംഘം, ഇടവക മിഷന്‍ എന്നിവയിലും എക്യൂമെനിക്കല്‍ പ്രവര്‍ത്തനങ്ങളിലും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചിരുന്നു. അടിയുറച്ച ഈശ്വരവിശ്വാസിയും ഒപ്പം കുടുംബ-സുഹൃത് ബന്ധങ്ങളില്‍ ഊഷ്മളതയും കാത്തുസൂക്ഷിച്ച വ്യക്തിത്വമായിരുന്നു. ഡോക്ടര്‍ രേഷ്‌ന റെജി, റോജിന്‍ റെജി എന്നിവര്‍ മക്കളാണ്. മോളി ജേക്കബ് (അറ്റ്‌ലാന്റ്), ഡോ. ഷൈല റോഷിന്‍ എന്നിവര്‍ സഹോദരങ്ങളും, ജേക്കബ് വര്‍ഗീസ് (ബിനോയി-അറ്റ്‌ലാന്റ),…

ന്യൂയോര്‍ക്കില്‍ ഡോക്ടറെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതിയെ പോലീസ് പിടികൂടി

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കിലെ പീഡിയാട്രീഷ്യന്‍ ഉള്‍പ്പെടെ രണ്ടുപേരെ നാലുദിവസത്തിനുള്ളില്‍ കൊലപ്പെടുത്തിയ പ്രതി 35 കാരനായ റോളണ്ട് ക്രോസിംഗ്ടണനെ പിടികൂടിയതായി ഡിസംബര്‍ 26 തിങ്കളാഴ്ച പോലീസ് വെളിപ്പെടുത്തി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മാര്‍ക്കസ് ഗാര്‍വി പാര്‍ക്കിലെ ഡോ.ബ്രൂസ് മൗറിസ് ഹെന്‍ട്രിയെ കഴുത്തറത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മോഷ്ടിച്ച 2021 നീല മെഴ്‌സിഡസ് ബെന്‍സ് കാര്‍ ഓടിക്കുന്നതിനിടയിലാണ് പ്രതി പോലീസിന്റെ പിടിയിലായത്. ചുരുങ്ങിയത് 11 കേസ്സുകളിലെങ്കിലും പ്രതിയായ ഇയാള്‍ 51 വയസ്സുള്ള ഒരാളെ ഈ മാസമാദ്യം ഈസ്റ്റ് വില്ലേജില്‍ കഴുത്തറുത്ത് കൊല്ലപ്പെടുത്തുകയും, രണ്ടുപേരെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസ്സില്‍ പോലീസ് അന്വേഷിച്ചുവരികയായിരുന്നു. ഡോക്ടര്‍ കൊല്ലപ്പെട്ട പാര്‍ക്കില്‍ നിന്നും വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നില്ല. ബ്രോണ്‍സ് 166സ്ട്രീറ്റില്‍ ജെറോം അവന്യൂവിലാണ് പോലീസ് ഇയാളെ കണ്ടെത്തിയത്. ഇയാള്‍ക്കെതിരെ രണ്ടു കൊലകുറ്റത്തിന് കേസ്സെടുത്തിട്ടുണ്ട്. മന്‍ഹാട്ടന്‍ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ക്ക് കോടതി ജാമ്യം നിഷേധിച്ചു പ്രതിയെ അറസ്റ്റു…

വാഷിംഗ്ടണിലെ നാലു ഇലക്ട്രിക് സബ്‌സ്‌റ്റേഷനുകള്‍ക്കുനേരെ ആക്രമണം; വൈദ്യുതി വിതരണം താറുമാറായി

വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ സംസ്ഥാനം ടക്കോമയില നാലു ഇലക്ട്രിസ്റ്റി സബ് സ്‌റ്റേഷനുകള്‍ക്കു നേരെ ഡിസംബര്‍ 26ന് നടന്ന ആക്രമണത്തെ തുടര്‍ന്ന് ആയിരക്കണക്കിന് കസ്റ്റമേഴ്‌സിന് വൈദ്യുതി വിതരണം തടസ്സപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ ടക്കോമയിലെ രണ്ടു പബ്ലിക്ക് യൂററിലിറ്റീസ് സബ് സ്റ്റേഷനുകള്‍ക്കു നേരെയും പുജറ്റ് സൗത്ത് എനര്‍ജി ഫസിലിറ്റിക്കു നേരെയുള്ള ആക്രമണം നടന്നതെന്ന് പിയേഴ്‌സ് കൗണ്ടി ഷെരിഫ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇവര്‍ കൂട്ടിചേര്‍ത്തു. സബ് സ്റ്റേഷനുകള്‍ക്കുനേരെ നിന്നതു ഒരു സംഘടിത അക്രമണമാണെന്നും ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വാഷിംഗ്ടണില്‍ അതിശൈത്യം അനുഭവപ്പെടുന്നതിനിടയില്‍ 14000 വീടുകള്‍, ബിസ്സിനസ് സ്ഥാപനങ്ങള്‍ എന്നിവര്‍ക്കാണ് വൈദ്യുതി വിതരണം നിലച്ചത്. നാലാമത്തെ അക്രമണം നടന്നത് ക്രിസ്തുമസ് ദിനത്തില്‍ സൗത്ത് പിയേഴ്‌സ് കൗണ്ടി സബ്‌സ്റ്റേഷനു നേരെയാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളും, കൗണ്ടി അധികൃതരും, പബ്ലിക്ക് യൂട്ടിലിറ്റിയും ചേര്‍ന്ന് വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനുള്ള തീവ്രശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നാഷ്ണല്‍…

ട്വിറ്റര്‍ സി.ഇ.ഒ. പദവി: അപേക്ഷ നല്‍കി ഇന്ത്യന്‍ അമേരിക്കന്‍ സ്‌കോളര്‍ വി.എ. ശിവ അയ്യാദുരൈ

ബോസ്റ്റണ്‍: ഇലോണ്‍ മസ്‌ക്ക് ട്വിറ്റര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്ഥാനത്തു നിന്നും ഒഴിയുവാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നതിനിടയില്‍ സി.ഇ.ഓ. സ്ഥാനം ഏല്‍ക്കുന്നതിന് തയ്യാറായി ഇന്ത്യന്‍ അമേരിക്കന്‍ വി.എ. ശിവ അയ്യാദുരൈ. പതിനാലാം വയിസ്സില്‍ ഇ മെയില്‍ കണ്ടുപിടിച്ച ബോംബെയില്‍ ജനിച്ച അയ്യാദുരൈ (59) ഈ സ്ഥാനത്തിന് തികച്ചും അര്‍ഹനാണ്. മാസ്സ്ച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും നാലു ബിരുദം കരസ്ഥമാക്കിയിട്ടുള്ള ശിവ ബയോളജിക്കല്‍ എന്‍ജീനിറിംഗിള്‍ പി.എച്ച്.ഡി.യും കരസ്ഥമാക്കിയിട്ടുണ്ട്. ഇലോണ്‍ മസ്‌ക്കിന് അയച്ച സന്ദേശത്തില്‍ സി.ഇ.ഓ. സ്ഥാനത്തേക്കുള്ള തന്റെ അപേക്ഷ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അയ്യാദുരൈയുടെ ഇതു സംബന്ധിച്ചുള്ള ട്വീറ്റിന് നിരവധി അംഗങ്ങളുടെ പിന്തുണ ലഭിക്കുന്നു. കോവിഡ് 19 കാലഘട്ടത്തില്‍ കോവിഡ് ക്യാമ്പെയ്‌നില്‍ സജീവമായിരുന്ന അയ്യാദുരൈ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നിരുന്നു. മാസ്സച്യൂസെറ്റ്‌സില്‍ നിന്നും 2018ല്‍ യു.എസ്. സെനറ്റിലേക്ക് സ്വതന്ത്രനായി മത്സരിച്ച അയ്യാദുരൈ 3.9% വോട്ടുകള്‍ നേടിയിരുന്നു. 2020ല്‍ റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍…

കഥ പറയുന്ന കല്ലുകള്‍ (അദ്ധ്യായം – 25): ജോണ്‍ ഇളമത

മൈക്കിള്‍ആന്‍ജലോയുടെ മുമ്പില്‍ കാലം ഒരു കഴുകനെപ്പോലെ പറന്നു. ജീവിതം ഇനിയും എത്രനാള്‍കൂടിയുണ്ട്‌? നിനച്ചിരിക്കാത്ത നേരത്ത്‌ പലതും സംഭവിക്കുന്നു. എങ്കിലും ഇത്രകാലം കരുണാനിധിയായ ദൈവം കാത്തു. ഒരുപക്ഷേ, ദൈവത്തിന്‌ ഒരു പദ്ധതിയുണ്ടാകാം. ജനനം ഒരു നിയോഗമാണ്‌. നിയോഗം പൂര്‍ത്തിയാക്കാനുള്ള ജന്മങ്ങളിലൂടെയാകാം ഒരോ കാലങ്ങളിലും ഒരോരോ ജന്മങ്ങള്‍ നിശ്ചയിച്ച്‌ ദൈവം പ്രതിഭകളാക്കാന്‍ ഒരോരുത്തരെ തിരിഞ്ഞ്‌ ഭൂമിയിലേക്കയയ്ക്കുന്നത്‌. അങ്ങനെ ഒരു ജന്മമായിരിക്കില്ലേ തന്റേതെന്ന്‌ ആരു കണ്ടു! മൈക്കിള്‍, ആ കാലത്തൊക്കെ വിറ്റോറിയ കൊളോണ എന്ന സുന്ദരിയായ കവയിത്രിയുമായി ഏറെ അടുപ്പത്തിലായിരുന്നു. കര്‍ദിനാള്‍ ഡി മെഡിസി, ലിയോ പത്താമനെന്ന നാമധേയത്തില്‍ പുതിയ പോപ്പായി അവരോധിക്കപ്പെട്ട സ്ഥാനാരോഹണച്ചടങ്ങില്‍ വെച്ചാണ്‌ അവളെ കണ്ടുമുട്ടിയത്‌. അതും പരിചയപ്പെടുത്തിയത്‌ റാഫേല്‍! റാഫേല്‍ ഇന്നില്ല. ഇന്നോളം ആ പരിചയം നിലനില്‍ക്കുന്നു. അതിലപ്പുറം അവളുമായി വളരെ അടുത്തിരിക്കുന്നു. ഒരു പഴകിയ വീഞ്ഞുപോലെ ലഹരി ഉണര്‍ത്തുന്നതുതന്നെ അവളുടെ സാമീപ്യം. മദ്ധ്യവയസ്ക എങ്കിലും അവള്‍…

ക്രിസ്മസ് രാവില്‍ കമല ഹാരിസിന്റെ വീടിന്റെ സമീപം എത്തിയത് മൂന്ന് ബസ് നിറയെ അനധികൃത കുടിയേറ്റക്കാര്‍

വാഷിംഗ്ടണ്‍: ക്രിസ്മസ് തലേന്ന് യു എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ വീടിനു സമീപം അപ്രതീക്ഷിതമായി എത്തിയത് 130 കുടിയേറ്റക്കാരേയും വഹിച്ചുള്ള മൂന്ന് ബസ്സുകള്‍. മുപ്പത്തിയാറു മണിക്കൂര്‍ അതികഠിനമായ തണുപ്പിനെ അതിജീവിച്ചാണ് ബസ്സുകളിലെ യാത്രക്കാര്‍ ഇവിടെ എത്തിചേര്‍ന്നത്. ടെക്‌സസ്സില്‍ നിന്നും ഗവര്‍ണ്ണറുടെ നിര്‍ദ്ദേശപ്രകാരം അതിര്‍ത്തിയിലൂടെ നുഴഞ്ഞു കയറുന്ന അനധികൃത കുടിയേറ്റക്കാരെ ന്യൂയോര്‍ക്കിലേക്ക് ബസ്സില്‍ കയറ്റി അയയ്ക്കുകയാണ് പതിവ്. ടെക്‌സസ് ഡിവിഷന്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ന്യൂയോര്‍ക്കിലേക്ക് കയറ്റി അയച്ച മൂന്ന് ബസ്സിലെ യാത്രക്കാരാണ് വഴിയില്‍ തടസ്സം നേരിട്ടതിനെ തുടര്‍ന്ന് വാഷിംഗ്ടണിലേക്ക് എത്തിയത്. ഇവരെ പ്രതീക്ഷിച്ചു നിന്നിരുന്ന വളണ്ടിയര്‍മാര്‍ വാഷിംഗ്ടണില്‍ എത്തിയ, ശരിയായ വസ്ത്രം പോലും അതിശൈത്യത്തെ അതിജീവിക്കുവാന്‍ ഇല്ലാതിരുന്ന ഇവര്‍ക്ക് ആവശ്യമായ വസ്ത്രങ്ങളും, ഫൂഡുകളും നല്‍കിയതെന്ന് മൈഗ്രന്റ് സോളിഡാരിറ്റി മൂച്ചല്‍ എയ്ഡ് നെറ്റ് വര്‍ക്ക് ഓര്‍ഗനൈസര്‍ മാധവി ബായ് പറഞ്ഞു. 20 ഡിഗ്രിയില്‍ താഴെയായിരുന്നു ഇവിടത്തെ താപനില. രാഷ്്ട്രീയ…

കുണ്ടറ അസോസിയേഷൻ വാർഷികം ആഘോഷിച്ചു

ഹൂസ്റ്റൺ : കുണ്ടറ അസോസിയേഷന്റെ പതിനെട്ടാമതു വാർഷിക യോഗം സ്റ്റാഫോർഡിലുള്ള മാത്യു വൈരമണിന്റെ വസതിയിൽ പ്രസിഡന്റ് കെ. കെ. ജോണിന്റെ അധ്യക്ഷതയിൽ നടന്നു. കെ. കെ. ജോൺ എല്ലാവരെയും സ്വാഗതം ചെയ്തു. സി. എം. ജോൺ വചന ശുശ്രൂഷ നിർവഹിച്ചു. മാത്യു ജോർജുകുട്ടി വേദഭാഗം വായിക്കുകയും ജെയിംസ് സാമൂവേലും രാജൻ ഡാനിയേലും പ്രാർഥിക്കുകയും ചെയ്തു. കുണ്ടറ അസോസിയേഷന്റെ പുതിയ ട്രഷററായി രാജൻ ഡാനിയേലിനെ തിരഞ്ഞെടുത്തു. സെക്രട്ടറി ഡോ. മാത്യു വൈരമൺ എല്ലാവർക്കും കൃതജ്ഞത പറഞ്ഞു. മുഖത്തല, മുളവന, കുണ്ടറയുടെ വിവിധ ഭാഗങ്ങളിൽ നിന്നു വന്നു ഹൂസ്റ്റണിലും സമീപ സിറ്റികളിലും താമസിക്കുന്ന ഒരു കൂട്ടം ആളുകൾ ഈ യോഗത്തിൽ സംബന്ധിച്ചു. ഫിലഡൽഫിയായിൽ താമസിക്കുന്ന കുണ്ടറ സ്വദേശിയായ എബി ജോൺ ഈ യോഗത്തിൽ വിശിഷ്ട അതിഥിയായി പങ്കെടുത്തു.

ഹിമപാതത്തിലും അതിശൈത്യത്തിലും മരിച്ചവരുടെ സംഖ്യ 34 ആയി

ന്യൂയോർക്ക് : നോർത്ത് അമേരിക്കയില്‍ ഗുരുതരമായി തുടരുന്ന ഹിമപാതത്തിലും അതിശൈത്യത്തിലും ശീത കൊടുങ്കാറ്റിലും മരിച്ചവരുടെ സംഖ്യ 34 ആയി. അതിശക്തമായി തുടരുന്ന ‘ബോംബ് സൈക്ലോണ്‍’ എന്നറിയപ്പെടുന്ന ശീതക്കാറ്റ് ഇനിയും ദിവസങ്ങള്‍ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.അമേരിക്കയിലെ 60 ശതമാനത്തോളം പേരെ അതിശൈത്യം ബാധിച്ചുവെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍. ശീതക്കാറ്റ് വൈദ്യുതി വിതരണത്തെയും കാര്യമായി ബാധിച്ചു. ക്രിസ്തുമസ്സ് ദിനത്തിൽ രാജ്യവ്യാപകമായി 259785 വീടുകളിലും വ്യാപാര കേന്ദ്രങ്ങളിലും വൈദ്യുതി മുടങ്ങി..ആയിരക്കണക്കിന് വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന തണുപ്പാണ് അനുഭവപ്പെടുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം മൈനസ് 45 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില രേഖപ്പെടുത്തി.

ടെക്‌സസ് എ & എം വിദ്യാര്‍ത്ഥിയെ ഓസ്റ്റിനില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ഓസ്റ്റിന്‍: ഡിസംബര്‍ 16ന് കാണാതായ ടെക്‌സസ് എ & എം വിദ്യാര്‍ത്ഥി റ്റേനര്‍ ഹോംഗിന്റെ (22) മൃതദ്ദേഹം ഡിസംബര്‍ 23 ശനിയാഴ്ച ഓസ്റ്റിനില്‍ കണ്ടെത്തിയതായി കോളേജ് സ്‌റ്റേഷന്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് അറിയിച്ചു. മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്നു. റ്റേനറിനെ കാണാതായ ദിവസമാണ് ഗ്രാജുവേഷനില്‍ സാക്ഷികളാകേണ്ടിന് മാതാപിതാക്കളും കുടുംബാംഗങ്ങളും കോളേജ് സ്‌റ്റേഷനില്‍ എത്തിയിരുന്നു. ഗ്രാജുവേഷന് മുമ്പ് എല്ലാവരും ഒരുമിച്ചു ഭക്ഷണം കഴിക്കേണ്ടതിനുള്ള ക്രമീകരണവും ചെയ്തിരുന്നു. എന്നാല്‍ റ്റാനര്‍ ഭക്ഷണത്തിനെത്താതിരുന്നതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. മൊബൈല്‍ ഫോണും ഓഫ് ചെയ്തിരുന്നു. വെള്ളിയാഴ്ച കാണാതായതു മുതല്‍ പല സ്ഥലങ്ങളിലും റ്റാനറുടെ കാര്‍ വീഡിയോയില്‍ കണ്ടെത്തി. 2009 സില്‍വര്‍ ലക്‌സു കാറിലായിരുന്നു വിദ്യാര്‍ത്ഥിയെ അവസാനമായി കാണുന്നത്. കണ്ടെത്തുന്നതിന് ആംബര്‍ അലര്‍ട്ടും പ്രഖ്യാപിച്ചിരുന്നു. ഒടുവില്‍ കാര്‍ കണ്ടെത്തിയത് പെനി ബെക്കര്‍ പാലത്തിന് സമീപമാണ്. അവിടെ തന്നെയായിരുന്നു റ്റാനറുടെ മൃതദ്ദേഹവും. റ്റാനറുടെ തിരോധാനം അവിശ്വസീനയമാണെന്നാണ് അമ്മാവന്‍…