കുണ്ടറ അസോസിയേഷൻ വാർഷികം ആഘോഷിച്ചു

ഹൂസ്റ്റൺ : കുണ്ടറ അസോസിയേഷന്റെ പതിനെട്ടാമതു വാർഷിക യോഗം സ്റ്റാഫോർഡിലുള്ള മാത്യു വൈരമണിന്റെ വസതിയിൽ പ്രസിഡന്റ് കെ. കെ. ജോണിന്റെ അധ്യക്ഷതയിൽ നടന്നു. കെ. കെ. ജോൺ എല്ലാവരെയും സ്വാഗതം ചെയ്തു. സി. എം. ജോൺ വചന ശുശ്രൂഷ നിർവഹിച്ചു. മാത്യു ജോർജുകുട്ടി വേദഭാഗം വായിക്കുകയും ജെയിംസ് സാമൂവേലും രാജൻ ഡാനിയേലും പ്രാർഥിക്കുകയും ചെയ്തു.

കുണ്ടറ അസോസിയേഷന്റെ പുതിയ ട്രഷററായി രാജൻ ഡാനിയേലിനെ തിരഞ്ഞെടുത്തു. സെക്രട്ടറി ഡോ. മാത്യു വൈരമൺ എല്ലാവർക്കും കൃതജ്ഞത പറഞ്ഞു. മുഖത്തല, മുളവന, കുണ്ടറയുടെ വിവിധ ഭാഗങ്ങളിൽ നിന്നു വന്നു ഹൂസ്റ്റണിലും സമീപ സിറ്റികളിലും താമസിക്കുന്ന ഒരു കൂട്ടം ആളുകൾ ഈ യോഗത്തിൽ സംബന്ധിച്ചു. ഫിലഡൽഫിയായിൽ താമസിക്കുന്ന കുണ്ടറ സ്വദേശിയായ എബി ജോൺ ഈ യോഗത്തിൽ വിശിഷ്ട അതിഥിയായി പങ്കെടുത്തു.

Print Friendly, PDF & Email

Leave a Comment

More News