വാഷിംഗ്ടണ്‍: സ്വവര്‍ഗ വിവാഹം കഴിക്കുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന ബില്ലില്‍ യു എസ് പ്രസിഡന്റ് ജൊ ബൈഡന് ഒപ്പു വെച്ചു. ജാതി, വര്‍ഗ്ഗ, വര്‍ണ്ണ വ്യത്യാസമില്ലാതെ സ്വവര്‍ഗ്ഗ വിവാഹത്തിലേര്‍പ്പെടുന്നതിനുള്ള ചരിത്രപരമായ നിയമത്തിലാണ് ബൈഡന് നൂറുകണക്കിനാളുകളെ സാക്ഷി നിര്‍ത്തി ഒപ്പു വെച്ചത്. സ്നേഹത്തിന് അതിരുകള്‍ നിര്‍ണ്ണയിക്കേണ്ടതില്ല, എന്നാണ് ബൈഡന് ബില്ലില്‍ ഒപ്പുവെച്ചതിനുശേഷം പ്രതികരിച്ചത്. രാഷ്ട്രം വളരെ നാളുകളായി പ്രതീക്ഷയോടെ കാത്തിരുന്ന അസുലഭ നിമിഷത്തിനാണ് വൈറ്റ് ഹൗസ് ഇന്ന് സാക്ഷ്യം വഹിച്ചത്. സ്വവര്‍ഗ്ഗ വിവാഹിതര്‍ക്ക് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന് ഇതു ഫെഡറല്‍ നിയമത്തിന്റെ കീഴില്‍ വരുന്നതാണെന്ന് ബൈഡന് വെളിപ്പെടുത്തി. സുപ്രീം കോടതി ഗര്‍ഭഛിദ്രത്തിനെതിരെ സ്വീകരിച്ച നിലപാട് സ്വര്‍ഗ്ഗ വിവാഹത്തിനെതിരെ സ്വീകരിച്ച നിലപാട് സ്വവര്‍ഗ്ഗ വിവാഹിതര്‍ക്കു നേരേയും പ്രയോഗിക്കുമോ എന്ന സംശയദൂരീകരണത്തിനാണ് – ഈ നിയമത്തില്‍ പ്രസിഡന്റ് ഒപ്പുവെച്ചത്. ഇപ്പോള്‍ നിലവിലുള്ള യു.എസ്. ഹൗസിലും, യു.എസ്. സെനറ്റിലും ഡമോക്രാറ്റിക് പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ളതിനാല്‍ പുതിയ…
Category: AMERICA
ജൂലിയന്‍ അസാന്‍ജേയുടെ മോചനം ഉറപ്പാക്കാൻ യൂറോപ്യന്‍ യൂണിയനു മേല്‍ സമ്മർദ്ദം ചെലുത്തുന്നത് അസാൻജിന്റെ ഭാര്യ
ബ്രിട്ടനില്‍ കസ്റ്റഡിയില്‍ തുടരുന്ന വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിന്റെ മോചനത്തിനായി യൂറോപ്യൻ യൂണിയൻ അമേരിക്കയുമായി ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് അദ്ദേഹത്തിന്റെ ഭാര്യ ചൊവ്വാഴ്ച ആവശ്യപ്പെട്ടു. ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും യുദ്ധങ്ങളെക്കുറിച്ചുള്ള സൈനിക വിവരങ്ങൾ വെളിപ്പെടുത്തിയതിന് വിചാരണ നേരിടാൻ ഓസ്ട്രേലിയൻ പ്രസാധകനെ കൈമാറണമെന്ന് യുഎസ് അഭ്യർത്ഥിച്ചിരുന്നു. 1988-ൽ യൂറോപ്യൻ പാർലമെന്റ് സ്ഥാപിച്ച Sakharov Prize for Freedom of Thought ന്റെ അന്തിമ പട്ടികയിലായിരുന്നു അദ്ദേഹം. യൂറോപ്യൻ സ്ഥാപനങ്ങൾ ഇപ്പോൾ ഒരു കൃത്യമായ നിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സ്റ്റെല്ല അസാൻജെ പറഞ്ഞു. സ്വന്തം പാർലമെന്റിന്റെ പിന്തുണയുള്ളതുകൊണ്ടാണ് അവർക്ക് നിലപാട് എടുക്കാൻ കഴിയുന്നത്. രാഷ്ട്രീയ വിഷയമായതിനാൽ അത് ഏറ്റെടുക്കുമെന്നും സ്റ്റെല്ല അസാൻജെ പറഞ്ഞു. യൂറോപ്യൻ യൂണിയന്റെ അടുത്ത സഖ്യകക്ഷിയായ അമേരിക്കയിൽ രാഷ്ട്രീയ സമ്മർദ്ദം ചെലുത്തണമെന്ന് സ്ട്രാസ്ബർഗിലെ യൂറോപ്യൻ പാർലമെന്റിൽ നടത്തിയ പത്രസമ്മേളനത്തിൽ അവര്‍ പറഞ്ഞു. അവാർഡിനുള്ള മത്സരത്തില്‍ അദ്ദേഹത്തെ ഉൾപ്പെടുത്തിയതിലൂടെ, “ഈ…
മിസിസ് ഭാരത് യുഎസ് കിരീടം പ്രിയ അലവാഡി ഗുപ്തക്ക്
അറ്റ്ലാന്റ∙ പ്രിയ അലവാഡി ഗുപ്തക്ക് മിസിസ് ഭാരത് യുഎസ്എ എലൈറ്റ് 2022 കിരീടം. നിരവധി മത്സരാർഥികളെ പിന്തള്ളിയാണ് ഇവർ കിരീടമണിഞ്ഞത്. അറ്റ്ലാന്റയിൽ ഡിസംബർ 10നു നടന്ന സൗന്ദര്യ മത്സരത്തിൽ വിജയിയായ ഗുപ്തയെ 2021 മിസ് യൂണിവേഴ്സായ ഹർനാസ് സിന്ധു കിരീടമണിയിച്ചു. ഐടി മാനേജ്മെന്റ് കൺസൾട്ടന്റായ ഗുപ്ത സാമൂഹ്യ സാംസ്കാരിക സംഘടനകളിലെ സജീവ സാന്നിധ്യമാണ്. ഈ മത്സരത്തിനു ഞാൻ റജിസ്റ്റർ ചെയ്തതു മുതൽ വളരെ ഗൗരവത്തോടെയാണ് ഇതിനെ നോക്കിക്കാണുന്നതെന്നും ഓരോ കടമ്പകളും വളരെ ആവേശപൂർവമാണു തരണം ചെയ്തതെന്നും ഈ വിജയത്തിൽ അതീവ സംതൃപ്തയാണെന്നും പ്രിയ പറഞ്ഞു. ലോകത്തെമ്പാടുമുള്ള സ്ത്രീകളെ സഹായിക്കുന്നതിനു മിസിസ് ഭാരത് യുഎസ്എ എന്ന വെറ്റിൽ പ്രയോജനപ്പെടുമെന്നും ഇവർ സമ്മതിച്ചു. 2015ലെ സൗത്ത് ഏഷ്യ ഇന്റർനാഷനൽ ടൈറ്റിലും പ്രിയ ഗുപ്ത സ്വന്തമാക്കിയിരുന്നു.
വീണ്ടും വോട്ടെണ്ണല്‍- ലോറന് ബൊബെര്‍ട്ട് വിജയിച്ചു
കൊളറാഡൊ: കൊളറാഡൊ തേര്‍ഡ് കണ്‍ഗ്രഷ്ണല്‍ ഡിസ്ട്രിക്ട് യു.എസ്. ഹൗസിലേക്ക് വീണ്ടും വോട്ടെണ്ണ്ല്‍ പൂര്‍ത്തീകരിച്ചപ്പോള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ലോറന് ബോബര്‍ട്ട് നേരിയ ഭൂരിപക്ഷത്തില്‍ ജയിച്ചതായി കൊളറാഡൊ സ്റ്റേറ്റ് സെക്രട്ടറി ഡിസംബര്‍ 12ന് തിങ്കളാഴ്ച ഔദ്യോഗീകമായി പ്രഖ്യാപിച്ചു. നേരത്തെ 50.06 ശതമാനം വോട്ടുകള്‍ ലോറന് നേടിയപ്പോള്‍ എതിര് സ്ഥാനാര്‍ത്ഥി (ഡമോക്രാറ്റിക്) 49.89 ശതമാനം വോട്ടുകളാണ് ലഭിച്ചിരുന്നത്. ഇതിനെ തുടര്‍ന്ന് വീണ്ടും വോട്ടെണ്ണല്‍ ആവശ്യപ്പെട്ടു. ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ആഡം ഫ്രിസ്ക്ക് സ്റ്റേറ്റ് സെക്രട്ടറിക്ക് അപേക്ഷ നല്കി. ഏകദേശം അഞ്ഞൂറു വോട്ടുകള്‍ ഭൂരിപക്ഷമുണ്ടായിരുന്ന ലോറന് വീണ്ടും വോട്ടെണ്ണല്‍ പൂര്‍ത്തീകരിച്ചപ്പോള്‍ നാലു വോട്ടുകള്‍ എതിര് സ്ഥാനാര്‍ത്ഥിക്ക് വിട്ടുകൊടുക്കേണ്ടി വന്നു. 5 ശതമാനമോ അതില്‍ കുറവോ വോട്ടുകളാണ് വ്യത്യാസമെങ്കില്‍ ഓ്ട്ടോമാറ്റിക് കൗണ്ടിംഗിന് വ്യവസ്ഥയുണ്ട്. ട്രമ്പിനെ ശക്തമായി പിന്തുണച്ചിരുന്ന ലോറന് ബൈഡന് ഗവണ്മെന്റിനെതിരെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. 2020 ല്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ച ലോറന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ…
ന്യൂയോര്‍ക്ക് സിറ്റി സെൻട്രൽ പാർക്ക് ഗേറ്റിന് എക്സോണറേറ്റഡ് ഫൈവിന്റെ പേരിട്ടു
ന്യൂയോര്‍ക്ക്: 1989-ൽ മാൻഹാട്ടനില്‍ ജോഗറെ ക്രൂരമായി മർദ്ദിക്കുകയും ലൈംഗികാതിക്രമം നടത്തി എന്ന് തെറ്റായി കുറ്റം ചുമത്തി ജയിലിലടച്ച അഞ്ച് കറുത്ത, ലാറ്റിനോ കൗമാരക്കാരുടെ ബഹുമാനാർത്ഥം ന്യൂയോർക്ക് സിറ്റി സെൻട്രൽ പാർക്ക് പ്രവേശന കവാടത്തിന് പേരിട്ടു. തിങ്കളാഴ്ച നടന്ന ഒരു മീറ്റിംഗിൽ, നഗരത്തിലെ പബ്ലിക് ഡിസൈൻ കമ്മീഷൻ ഐകകണ്ഠേന 5th അവന്യൂവിനടുത്തുള്ള 110-ാമത്തെ സ്ട്രീറ്റിലെ പ്രവേശന കവാടത്തിന് “ദ ഗേറ്റ് ഓഫ് ദി എക്സോണറേറ്റഡ്” എന്ന് നാമകരണം ചെയ്തു. പ്രവേശന കവാടത്തിന് പേരിടാനുള്ള ഈ തീരുമാനം, അഞ്ച് പുരുഷന്മാരെ വിചാരണ നടത്തിയതും തെറ്റായി ജയിലിലടച്ചതും സമൂഹത്തിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് കമ്മ്യൂണിറ്റി അംഗങ്ങളുമായി മൂന്ന് വർഷത്തിലധികം നടത്തിയ ചര്‍ച്ചയും പാർക്കുമായുള്ള അവരുടെ ബന്ധവും കണക്കിലെടുത്താണെന്ന് സെൻട്രൽ പാർക്ക് കൺസർവൻസിയിലെ പ്ലാനിംഗ് വൈസ് പ്രസിഡന്റ് ലെയ്ൻ അഡോണിസിയോ യോഗത്തിൽ പറഞ്ഞു. പ്രവേശന കവാടത്തിലെ കല്ല് ചുറ്റുമതിലിൽ പേര് കൊത്തിവച്ചിട്ടുണ്ട്. കൂടാതെ, ക്യുആർ…
മന്ത്ര കൺവൻഷൻ യൂത്ത് ഫോറം ചെയർ ആയി ആതിര കുറുപ്പിനെ തിരഞ്ഞെടുത്തു
നൃത്ത രംഗത്തെ പ്രാവീണ്യം കൊണ്ട് നോർത്ത് അമേരിക്കയിലെ കലാവേദികളിൽ ശ്രദ്ധേയമായ സാന്നിധ്യം അലങ്കരിക്കുന്ന ആതിര കഴിഞ്ഞ 12 വർഷമായി ടെക്സാസിലെ ഹൂസ്റ്റണിലാണ് താമസം. ഹൂസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിഎസ് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം. ഇപ്പോൾ സെന്റർ പോയിന്റ് എനർജിയിൽ കൺട്രോൾ സിസ്റ്റംസ് എഞ്ചിനീയറാണ്. കഴിഞ്ഞ 18 വർഷമായി ഭരതനാട്യം, മോഹിനിയാട്ടം എന്നിവയിൽ കഠിനമായ പരിശീലനം നേടിയിട്ടുണ്ട്. തന്റെ ഗുരു കലാശ്രീ ഡോ. സുനന്ദ നായർക്കൊപ്പം യുഎസിലെയും ഇന്ത്യയിലെയും വിവിധ നൃത്തോത്സവങ്ങളിൽ അവർ പങ്കെടുത്തു .പിതാവ് വിജയ കുമാർ കുറുപ് , മാതാവ് ഗിരിജാ വിജയ കുമാർ. ഗായത്രി വിജയകുമാർ ആണ് സഹോദരി.. ഭാരതീയ പൈതൃക കലകളിൽ അസാമാന്യമായ പാടവം പുലർത്തിക്കൊണ്ട്, യുവ തലമുറയുടെ ഇടയിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ച വയ്ക്കുന്ന ആതിര ,മന്ത്രയുടെ യൂത്ത് ഫോറം പ്രവർത്തനങ്ങളിൽ നിർണായക പങ്കു വഹിക്കും എന്ന് കരുതുന്നതായി പ്രസിഡന്റ് ഹരി…
കീന്‍ ഫാമിലി നൈറ്റ് ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി
ന്യൂയോർക്ക്: കേരളാ ഇഞ്ചിനീയറിംഗ് ഗ്രാഡുവേറ്റ്സ് അസ്സോസിയേഷന് ഓഫ് നോർത്ത് ഈസ്റ്റ് അമേരിക്ക (KEAN) യുടെ 12-ാംമത് കുടുംബ സംഗമവും സ്കോളര്‍ഷിപ്പ് വിതരണവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. വെസ്ലി ഹിൽസിലെ ഹോളി ഫാമിലി സീറോ മലബാർ കത്തോലിക്ക സെന്ററിന്റെ ഹാളിൽ വച്ച് നടത്തപ്പെട്ട ഈ പരിപാടി, അവതരിപ്പിക്കപ്പെട്ട സാങ്കേതിക പ്രബന്ധങ്ങളുടേയും, സന്ദേശങ്ങളുടേയും, കലാ പരിപാടികളുടേയും അതിമേന്മകൊണ്ട് പ്രത്യേകം ശ്രദ്ധ ആകര്‍ഷിച്ചു. അശ്വതി, മീരാ ജെയിംസ്, അമല ജെയിംസ് എന്നിവര്‍ ആലപിച്ച അമേരിക്കന്‍ ദേശീയഗാനത്തോടും ഇന്‍ഡ്യന്‍ ദേശിയഗാനത്തോടും കൂടി പരിപാടികള്‍ ആരംഭിച്ചു. കീന്‍ ജനറല്‍സെക്രട്ടറി ഷിജി മാത്യുവിന്റെ സ്വാഗത പ്രസംഗത്തിനുശേഷം കീന്‍ പ്രസിഡന്റ് ഷാജി കുരിയക്കോസ്, തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ കീനിന്റെ 2022 ലെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദമായി പ്രതിപാദിച്ചു. കീൻ ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ അജിത് ചിറയിൽ, പബ്ലിക് റിലേഷൻ കമ്മിറ്റി ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, സ്കോളർഷിപ് കമ്മിറ്റി…
ഷിക്കാഗോ കെ. സി. എസ്സ് പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്തു
ഷിക്കാഗൊ: ഡിസംബർ 10 ശനിയാഴ്ച വൈകുന്നേരം ഷിക്കാഗോ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ 2022 –24 കാലഘട്ടത്തിലേക്കുള്ള പുതിയ കെ. സി. എസ്സ് ഭരണസമിതി സത്യപ്രതിജ്ഞ ചെയ്തു. പ്രസിഡന്റ് ശ്രീ. ജെയിൻ മാക്കിൽ, ശ്രീ. ജിനോ കക്കാട്ടിൽ (വൈസ് പ്രസിഡന്റ്) എന്നിവർ സത്യപ്രതിജ്ഞ ചെയ്തു, തുടർന്ന് ശ്രീ. സിബു കുളങ്ങര (സെക്രട്ടറി), ശ്രീ. തോമസ്കുട്ടി തേക്കുംകാട്ടിൽ (ജോയിന്റ് സെക്രട്ടറി), ശ്രീ. ബിനോയ് കിഴക്കനടിയിൽ (ട്രഷറർ) എന്നിവരെ നോമിനേറ്റ് ചെയ്യുകയും അവർ എക്സിക്യൂട്ടീവ് അംഗങ്ങളായി നിറഞ്ഞ സദസ്സിൽ സത്യപ്രതിജ്ഞ ചെയ്തു. ലെയ്സൺ ബോർഡ് ചെയർമാൻ ശ്രീ. പോൾസൺ കുളങ്ങരയാണ് പുതിയ ഭാരവാഹികൾക്ക് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തത്. ശ്രീ. ഷാജി എടാട്ട്, ശ്രീ. സ്റ്റീഫൻ കിഴക്കേക്കുറ്റ്, ശ്രീ. റോയ് നെടുംചിറ, ശ്രീ. സിറിൽ കട്ടപ്പുറം എന്നിവർ നാഷണൽ കൗൺസിൽ അംഗങ്ങളായായും, വുമൺ റെപ്രെസെന്ററ്റീവ് ആയി ശ്രീമതി പീന മണപ്പള്ളിയും, യൂത്ത് റെപ്രെസെന്ററ്റീവ്…
ന്യൂയോർക്ക് ക്നാനായ കത്തോലിക്ക ഫൊറോനാ ഒരുക്കിയ ക്രിസ്മസ്സ് ആഘോഷം-22 വ്യത്യസ്തവും വർണാഭവുമായി
ന്യൂയോർക്ക് :റോക്ലാൻഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിലെ കെ സി എം (ക്നാനായ കാത്തലിക് മിനിസ്ട്രി ) യൂണിറ്റ് ആതിഥ്യം വഹിച്ച ആഘോഷങ്ങൾ, ഡിസംമ്പർ 10 ശനിയാഴ്ച 3.00 പി എം ന് റോക്ലൻഡ് സൈന്റ്റ് മേരീസ് പള്ളിയിൽ വി കുർബാനയോടെ ആരംഭിച്ചു. വികാരി ഫാ ബിപി തറയിൽ എല്ലാവരെയും സ്വാഗതം ചെയ്തു. ഫൊറോനാ വികാരി ഫാ ജോസ് തറക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ വി കുർബാനയും, ഫാ ബിൻസ് ചേത്തലിൽ സന്ദേശവും നൽകി . തുടർന്ന് ഫീൽഡ് സ്റ്റോൺ മിഡിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് , പൊതുസമ്മേളനവും വർണാഭമായ കലാ മേളയും നടന്നു. യൂണിറ്റ് ട്രെഷറർ ലിബിൻ പാണപറമ്പിൽ സ്വാഗതവും റോക്ലാൻഡ് കോർഡിനേറ്റർ സനു കൊല്ലാരെട്ടു ആമുഖ സന്ദേശവും ഫൊറാന പ്രെസിഡന്റ് ഫാ ജോസ് തറക്കൽ ഉദ്ഘാടനവും നടത്തി. ന്യൂ ജേഴ്സി കോർഡിനേറ്റർ റിനു വരിക്കമംതൊട്ടിയില്,…
കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ഹിന്ദു കോണ്‍ക്ളേവ് ജനുവരി 28 ന് തിരുവനന്തപുരത്ത്
തിരുവനന്തപുരം: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ജനുവരി 28 ന് കേരളത്തില്‍ ഹിന്ദു കോണ്‍ക്ളേവ് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വ്യത്യസ്ഥ വിഷയങ്ങളില്‍ നടക്കുന്ന സെമിനാറിലും ചര്‍ച്ചകളിലും പ്രമുഖര്‍ പങ്കെടുക്കും. നേതൃ സമ്മേളനം, ബിസിനസ്സ് മീറ്റ്, സ്ക്കോളര്‍ഷിപ്പ് വിതരണം, അമ്മ കൈനീട്ടം വിതരണം, പുരസ്ക്കാര സമര്‍പ്പണം, ആദരിക്കല്‍ ചടങ്ങ് എന്നിവ നടക്കും. മസ്ക്കറ്റ് ഹോട്ടലില്‍ രാവിലെ 10 മണിക്ക് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന് പരിപാടി ഉദ്ഘാടനം ചെയ്യും. വേള്‍ഡ് ഹിന്ദു പാര്‍ലെമെന്റിന്റെ നേതൃസമ്മേളനമാണ് ആദ്യം. തുടര്‍ന്ന് ബിസിനസ്സ് മീറ്റ്. പ്രൊഫഷണല്‍ കോഴ്സിനു പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്ന സ്കോളര്‍ഷിപ്പിന്റെ വിതരണവും പാവപ്പെട്ട അമ്മമാര്‍ക്ക് ഏര്‍പ്പെടുത്തുന്ന പെന്ഷന് പദ്ധതിയായ അമ്മകൈനീട്ടം വിതരണവും നടക്കും. ഹൈന്ദവ ധര്‍മ്മപ്രചാരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന തന്ത്രിമാര്‍, കലാകാരന്മാര്, പ്രഭാഷകര്‍ , തുടങ്ങിയവരെ ആദരിക്കും. മമ്മിയൂര്‍ ക്ഷേത്രത്തിലെ ജീവനക്കാരനും പാചകത്തിനിടയിലും ഭക്തിഗാനം ആലപിച്ച് വാര്‍ത്തയില്‍ ഇടം നേടിയ…
