കാൽഗറി : 19-ാം വയസ്സിൽ ട്രാൻസ്പോർട്ട് കാനഡയിൽ നിന്ന് ഫ്ലൈറ്റ് ഇൻസ്ട്രക്ടർ റേറ്റിംഗ് ലൈസൻസ് കരസ്ഥമാക്കിയ നോർത്ത് അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ഫ്ലൈറ്റ് ഇൻസ്ട്രക്ടർ എന്ന സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് കാനഡ കാൽഗറിയിൽ നിന്നുമുള്ള പ്രവാസി മലയാളി ഗോഡ്ലി മേബിൾ. 2022 മാർച്ചിൽ കൊമേർഷ്യൽ പൈലറ്റ് ലൈസൻസ് ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വനിത എന്ന റെക്കോർഡും മേബിൾ കരസ്ഥമാക്കിയിരുന്നു. കൂടാതെ, ഇന്ത്യൻ വംശജയായ ഏറ്റവും പ്രായം കുറഞ്ഞ ഫ്ലൈറ്റ് ഇൻസ്ട്രക്ടർ, ഏറ്റവും പ്രായം കുറഞ്ഞ മലയാളി ഫ്ലൈറ്റ് ഇൻസ്ട്രക്ടർ എന്നീ റെക്കോർഡുകളും മേബിൾ സ്വന്തമാക്കിയിരിക്കുകയാണ്. എയർ ലൈൻ ക്യാപ്റ്റൻ ആകാനുള്ള തൻ്റെ യാത്രയിലെ ഒരു പ്രധാന നാഴികക്കല്ലാണ് ഈ ഒരു നേട്ടത്തോടുകൂടി മേബിൾ കൈവരിച്ചിരിക്കുന്നത്. കാൽഗറി ബിഷപ്പ് മക്നാലി ഹൈസ്കൂളിൻ നിന്ന് ഹൈസ്കൂൾ ഡിപ്ലോമ കഴിഞ്ഞതിനു ശേഷം സ്പ്രിംഗ് ബാങ്ക് എയർ ട്രൈനിംഗ് കോളേജിൽ…
Category: AMERICA
ഡാളസ് കൗണ്ടി ജഡ്ജി ക്ലേ ജങ്കിൻസിന് തകർപ്പൻ വിജയം; ഹാരിസ് കൗണ്ടി ജഡ്ജി കഷ്ടിച്ചു രക്ഷപ്പെട്ടു
ഡാളസ്/ഹൂസ്റ്റൺ: ടെക്സസിലെ സുപ്രധാന കൗണ്ടി ജഡ്ജി തിരഞ്ഞെടുപ്പിൽ ഡാളസ് കൗണ്ടി ജഡ്ജിയായി ക്ലേ ജങ്കിൻസ് വൻ ഭൂരിപക്ഷത്തിൽ ജയിച്ചപ്പോൾ ഹൂസ്റ്റണിലെ ഹാരിസ് കൗണ്ടി ജഡ്ജി ലിന ഹിഡൽഗോ രക്ഷപ്പെട്ടത് നേരിയ ഭൂരിപക്ഷത്തിന്. കോവിഡിന്റെ പാരമ്യത്തിൽ ടെക്സസ് ഗവർണർ ഗ്രെഗ് ഏബട്ട് സ്വീകരിച്ച നിലപാടുകളെ ഭാഗികമായോ പൂർണമായോ നിഷേധിക്കുകയോ തള്ളിക്കളയുകയോ ചെയ്ത ഈ രണ്ടു ജഡ്ജിമാരുടെയും തീരുമാനങ്ങൾ സംസ്ഥാനത്തു മാത്രമല്ല, ദേശീയ ശ്രദ്ധവരെ പിടിച്ചുപറ്റിയിരുന്നു. 2010 മുതൽ തുടർച്ചയായി ഭരണത്തിലിരിക്കുന്ന ക്ലേ ജങ്കിൻസിന്റെ വിജയത്തെക്കുറിച്ചു ആശങ്കയുണ്ടായിരുന്നുവെങ്കിലും, ഡാളസ് ഡെമോക്രാറ്റിന്റെ ശക്തി കേന്ദ്രമായതിനാൽ വിജയം അനായാസമാകുകയായിരുന്നു. ആകെ പോൾ ചെയ്ത വോട്ടുകളിൽ 68 ശതമാനം ജങ്കിൻസ് നേടിയപ്പോൾ റിപ്പബ്ലിക്കൻ ജഡ്ജിയായി മത്സരിച്ച ലോറൽ ഡേവിഡിന് ആകെ ലഭിച്ചത് 38 ശതമാനമായിരുന്നു. രണ്ടാം തവണ മത്സരത്തിനിറങ്ങിയ ഹൂസ്റ്റണിലെ ലിന ഹിഡൽഗോ രക്ഷപ്പെട്ടത് അവസാന നിമിഷമാണ്. പ്രഥമ വനിത ജിൽ ബൈഡൻ പള്ളികൾ…
ലാഭത്തിനുവേണ്ടി യുക്രൈൻ സംഘർഷം അമേരിക്ക നീട്ടിക്കൊണ്ടുപോകുന്നു: റഷ്യൻ പ്രതിനിധി
വാഷിംഗ്ടണ്‍: യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള സൈനിക ഉപകരണങ്ങളുടെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും (എൽഎൻജി) വിൽപനയിൽ നിന്ന് ലാഭം നേടുന്നതിനാണ് അമേരിക്ക യുക്രെയ്നിലെ യുദ്ധം നീട്ടിക്കൊണ്ടു പോകുന്നതെന്ന് വാഷിംഗ്ടണിലെ റഷ്യൻ അംബാസഡർ പറഞ്ഞു. “സംഘർഷം നീട്ടിക്കൊണ്ടുപോവുകയും നിരപരാധികളെ കൊല്ലുകയും ചെയ്തതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് വൈറ്റ് ഹൗസിന് ഒഴിഞ്ഞുമാറാൻ കഴിയില്ല. എന്നിരുന്നാലും, ഉക്രേനിയക്കാർ, റഷ്യക്കാർ, യൂറോപ്യന്മാർ, സാധാരണ അമേരിക്കക്കാർ എന്നിങ്ങനെ എല്ലാവരെയും ക്ഷീണിപ്പിച്ചുകൊണ്ട് യുദ്ധത്തിന്റെ തന്ത്രങ്ങൾ പാലിക്കാനുള്ള ഉന്മാദമായ സ്ഥിരോത്സാഹം അമേരിക്ക തുടരുന്നു. ബുധനാഴ്ച സ്പുട്നിക്കിന് നൽകിയ അഭിമുഖത്തിലാണ് അംബാസഡർ അനറ്റോലി അന്റോനോവ് ഇക്കാര്യം പരാമര്‍ശിച്ചത്. “ഇതിന് നിരവധി കാരണങ്ങളുണ്ട്, അവയിലൊന്ന് സാമ്പത്തിക താൽപ്പര്യത്തിന്റെ സാന്നിധ്യമാണ്. സൈനിക ഉപകരണങ്ങളുടെയും എൽഎൻജി സപ്ലൈകളുടെയും വൻതോതിലുള്ള വിൽപ്പനയിലൂടെ ധനം സമ്പാദിക്കാനുള്ള ആഗ്രഹം.: ബിസിനസ്സ് മാത്രം, വ്യക്തിപരമായി ഒന്നുമില്ല,” അന്റോനോവ് കൂട്ടിച്ചേർത്തു. യുക്രെയ്നിന്റെ പങ്കാളിത്തമില്ലാതെ യുക്രെയിനിനെക്കുറിച്ച് റഷ്യയുമായി സംസാരിക്കില്ലെന്ന് യുഎസ് ഉദ്യോഗസ്ഥർ പലപ്പോഴും പറയാറുണ്ടെന്നും ചർച്ചാ മേശയിൽ…
അഭിമാന വിജയം നേടിയ മലയാളികളെ മന്ത്ര അഭിനന്ദിച്ചു
യു എസ് ഇടക്കാല തിരഞ്ഞെടുപ്പിൽ നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ വിജയിച്ച മലയാളികൾക്ക് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുമായി മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ് (മന്ത്ര). അമേരിക്കയിലെ മുഖ്യ ധാര രാഷ്ട്രീയത്തിൽ ഇന്ത്യൻ സാന്നിധ്യം പ്രകടമാണെങ്കിലും മലയാളികൾ കൂടുതൽ ആയി മുന്നോട്ടു വരുന്നതും വിജയിക്കുന്നതും അവരുടെ മാതൃകാപരമായ പ്രവർത്തനങ്ങളുടെ ഫലം ആണെന്ന് കരുതുന്നതായി മന്ത്ര പ്രസിഡന്റ് ഹരി ശിവരാമൻ അഭിപ്രായപ്പെട്ടു. അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിനു കൂടുതൽ ആത്മവിശ്വാസവും രാഷ്ട്ര നിർമാണത്തിൽ പങ്കു ചേരുന്നതിനു കൂടുതൽ ആളുകൾക്ക് മുന്നോട്ടു വരാൻ പ്രചോദനം ആകുന്ന വിജയം ആയി ഇതിനെ കണക്കാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. റോബിൻ ഇലക്കാട്ട്, കെ.പി. ജോർജ്, ജൂലി മാത്യു, സുരേന്ദ്രൻ പട്ടേൽ എന്നിവരാണ് ഹ്യുസ്റ്റണിലെ ഫോർട്ട് ബെൻഡ് കൗണ്ടിയിൽ വിജയിച്ചത്. ഇവരെ കൂടാതെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ വിജയം നേടിയവർക്ക് ആശംസകൾ നേരുന്നതായി ശ്രീ ഹരി അറിയിച്ചു.
എസ്ബി -അസംപ്ഷന്‍ അലുംനി ദേശിയ ഉപന്യാസ മത്സരത്തിനുള്ള അപേക്ഷ ക്ഷണിച്ചു
ചിക്കാഗോ : ചിക്കാഗോ എസ്ബി -അസംപ്ഷന്‍ അലുംനി അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ദേശിയ ഉപന്യാസ മത്സരത്തിനുള്ള അപേക്ഷ ക്ഷണിച്ചു . എസ്ബി – അസംപ്ഷന്‍ അലുംനി അംഗങ്ങളുടെ മക്കള്‍ക്കായിമാത്രമുള്ള ഉപന്യാസ മത്സരസരമാണിത്. ഹൈസ്കൂള്‍ ,കോളേജ് എന്നീ രണ്ടു വിഭാങ്ങളിലായിട്ടായിരിക്കും മത്സരം നടക്കുന്നത്. ഹൈസ്കൂളില്‍ ജൂനിയറോ സീനിയറോ ആയവര്‍ക്കും കോളേജില്‍ ഫ്രഷ്മെനോ സോഫ്മോര്‍ ആയവര്‍ക്കോ അപേക്ഷിക്കാവുന്നതാണ്. വിജയികള്‍ക്ക് കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും സമ്മാനമായി ലഭിക്കും. രെജിസ്ട്രേഷനും മത്സരത്തിനുള്ള എന്‍ട്രികളും ഇവിടെക്കാണിച്ചിരിക്കുന്ന ഈമെയിലുവഴി (csbaessaycomp@gmail.com) യാണ് ചെയ്യേണ്ടത്. നവംബര്‍ 20 മുതല്‍ 30 വരെ രെജിസ്ട്രേഷനുള്ള സമയവും മത്സരത്തിനുള്ള ഉപന്യാസ എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനതീയതി ഡിസംബര്‍ 31 ഉം ആണ്. രജിസ്ട്രേഷനെയോ മത്സരത്തെയോ സംബന്ധിച്ചു ചോദ്യങ്ങളോ സംശയങ്ങളോ കൂടുതല്‍ വിവരങ്ങളോ അറിയണമെന്നുണ്ടെങ്കില്‍ ഉപന്യാസ മത്സരക്കമ്മിറ്റിയംഗമായ ഡോ:തോമസ് സെബാസ്റ്റ്യനുമായി (6017152229) ബന്ധപ്പെടുക.
കാന്‍ജ് ജിംഗിൾ ബെൽസ് ക്രിസ്മസ് സെലിബ്രേഷൻ ഫാമിലി നൈറ്റ് ബാങ്ക്വറ്റ് ഡിസംബർ 4 ന്
ന്യൂജേഴ്സി: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിൽ ഒന്നായ കേരള അസോസിയേഷന് ഓഫ് ന്യൂജേഴ്സി (കാന്‍ജ് ) ജിംഗിൾ ബെൽസ് ക്രിസ്തുമസ് സെലിബ്രേഷൻ ഫാമിലി നൈറ്റ് ബാങ്ക്വറ്റ് 2022 ഡിസംബർ 4 ഞായറാഴ്ച , കാർട്ടററ്റ് സെയിൻറ് ഡെമിട്രിയസ് യുക്രേനിയൻ കമ്യുണിറ്റി സെന്ററിൽ വച്ചു നടത്തപ്പെടുന്ന ആഘോഷങ്ങളിൽ മുഖ്യ അതിഥിയായി പ്രമുഖ മലയാളം പ്ലേബാക്ക് സിംഗർ രഞ്ജിനി ജോസ് പങ്കെടുക്കും, ന്യൂ ജേഴ്സിയിലെ പ്രമുഖ കലാകാരന്മാർ പങ്കെടുക്കുന്ന പ്രത്യേക കലാവിരുന്നും,നിരവധി കലാകാരന്മാർ പങ്കെടുക്കുന്ന ഗാനമേളയും ഡി ജെ നെറ്റും, സിത്താർ പാലസ് ഒരുക്കുന്ന സ്പെഷ്യൽ വിഭവങ്ങൾ അടങ്ങുന്ന ഡിന്നർ നൈറ്റ്, കുട്ടികൾക്കുള്ള ക്രിസ്മസ് സമ്മാനങ്ങളുമായി സാന്റാക്ലോസുമൊക്കെ ജിംഗിൾ ബെൽസ് ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും, വിശദമായ വിവരങ്ങൾക്കും എൻട്രി ടിക്കറ്റുകൾക്കും ദയവായി കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സിയുടെ ഒഫീഷ്യൽ വെബ്സൈറ്റ് KANJ.ORG സന്ദർശിക്കണമെന്ന് ട്രഷറർ ബിജു ഈട്ടുങ്ങൽ,…
ചടുലമായ കൃത്യനിര്‍വ്വഹണം രണ്ടാമൂഴത്തിലും ജഡ്ജി കെ.പി. ജോര്‍ജിനെ വിജയകിരീടമണിയിച്ചു
ഹ്യൂസ്റ്റണ്‍: അമേരിക്കന്‍ മണ്ണിലേക്ക് കുടിയേറി വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച് വിജയക്കൊടി പാറിക്കുന്ന മലയാളികള്‍ അനുദിനം വര്‍ദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍, അമേരിക്കന്‍ രാഷ്ട്രീയ ഗോദായിലിറങ്ങി പയറ്റിത്തെളിയുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്, ഒന്നല്ല രണ്ടല്ല പല പ്രാവശ്യവും. അത്തരത്തില്‍ പയറ്റിത്തെളിഞ്ഞ് വിജയക്കൊടി പാറിച്ച വ്യക്തിത്വങ്ങളിലൊരാളാണ് ടെക്സാസ് ഫോര്‍ട്ട്ബെന്റ് കൗണ്ടി ജഡ്ജിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട കെ.പി. ജോര്‍ജ്. പ്രൈമറിയിൽ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി സ്ഥാനത്തേക്ക് കെ. പി. ജോർജ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അത് ചരിത്രത്തിന്റെ തുടർച്ചയായി. ആദ്യ തിരഞ്ഞെടുപ്പിൽ അസാധ്യമെന്ന് കരുതിയ വിജയം മറ്റു പലര്‍ക്കുമുള്ള മറുപടിയായിരുന്നു. അദ്ദേഹത്തിന്റെ പ്രവർത്തന മികവും മലയാളികൾ ഒറ്റക്കെട്ടായി അദ്ദേഹത്തോടൊപ്പം അണിനിരന്നുവെന്നതുമാണ് തുടർച്ചയായി രണ്ടാം പ്രാവശ്യവും വിജയിച്ചതിന്റെ രഹസ്യം. ജനകീയനായ കെ. പി. ജോർജ് പൊതുകാര്യനിർവഹണ രംഗത്തെ അതിവിദഗ്ധനാണ്. കെ. പി. ജോർജിന്റെ തുടർച്ചയായ വിജയം ഇന്ത്യൻ സമൂഹത്തിന്റെ ശക്തിയും കരുത്തും വീണ്ടും…
നിയമത്തിന്റെ കരുത്തായി ജനപ്രിയ ജഡ്ജ് ജൂലി മാത്യു വീണ്ടും വിജയ രഥത്തില്‍
ഹ്യൂസ്റ്റണ്‍: ടെക്സസിലെ ഫോര്‍ട്ട്ബെന്റ് കൗണ്ടി നീലവര്‍ണമണിഞ്ഞ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കൈകളിലേക്ക് പതിച്ചപ്പോള്‍ 2018 ലെ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ശില്പികളില് ഒരാളായിരുന്നു ജഡ്ജ് ജൂലി മാത്യു. ടെക്സസിലെ ആദ്യ ഏഷ്യന്‍ അമേരിക്കന്‍ വനിതാ ജഡ്ജായി. ഇന്ന് പൂര്‍വാധികം ശക്തിയോടെ മലയാളത്തിന്റെ പെണ്‍കരുത്ത് കച്ചമുറുക്കി അങ്കത്തട്ടില്‍ ഇറങ്ങിയപ്പോള്‍ വിജയം താലത്തിലെത്തിച്ചു. പതിനഞ്ചു വര്‍ഷത്തെ നിയമ പരിജ്ഞാനവും നാലുവര്‍ഷം ജഡ്ജായി ഇരുന്ന അനുഭവ സമ്പത്തുമായിട്ടാണ് ജഡ്ജ് ജൂലി മാത്യു പോരിനിറങ്ങിയത്. ”ഒത്തിരി കാര്യങ്ങള്‍ തുടങ്ങി വച്ചിച്ചുണ്ട്. അതൊക്കെ വിജയകരമായി പൂര്‍ത്തിയാക്കുവാനും ജനപക്ഷ മുഖത്തോടെ സാക്ഷാത്കരിക്കുവാനും സമയം വേണം. വീണ്ടും വിജയിച്ചു വന്നാല്‍ എല്ലാം സാധ്യമാക്കാനാവുമെന്നാണ് പ്രതീക്ഷ. നിയമപരമായി ഒരു ജഡ്ജിന്റെ പരിമിതികളില്‍ നിന്നുകൊണ്ട് ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. നാളിതുവരെ ഏവരും നല്കിയ പിന്തുണയ്ക്കും സഹകരണത്തിനും സ്നേഹത്തിനും നന്ദി പറയുന്നു. തുടര്‍ന്നും അതുണ്ടാവണമെന്ന് ആഗ്രഹിക്കുന്നു…” ജൂലി മാത്യു പറഞ്ഞു. കോടതികള്‍ ജനങ്ങള്‍ക്കുവേണ്ടി…
പവര്‍ബോള്‍ ലോട്ടറി: 2.04 ബില്യണ്‍ നേടിയ ഭാഗ്യവാന് കലിഫോര്‍ണിയയില്‍ നിന്ന്
കാലിഫോര്‍ണിയ : വിജയിയെ കണ്ടെത്താനാകാതെ നീണ്ടുപോയ പവര്‍ബോള്‍ ലോട്ടറി ജാക്പോട്ട് ഭാഗ്യവാനെ ഒടുവില്‍ കണ്ടെത്തി. 1033414756 പവര്‍ബോള്‍ 10 നമ്പറിനാണ് 2.04 ബില്യണ്‍ ഡോളര്‍ സമ്മാനമായി ലഭിക്കുക. ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന സമ്മാന തുകയായി വളര്‍ന്ന ലോട്ടറി വിജയി കലിഫോര്‍ണിയ സംസ്ഥാനത്തു നിന്നാണെന്ന് അധികൃതര്‍ വ്യക്തമാക്കി. എല്ലാവരുടേയും ടിക്കറ്റുകള്‍ പരിശോധിച്ചു സമ്മാനം ലഭിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കണമെന്നും ലോട്ടറി അധികൃതര്‍ പറഞ്ഞു. 1.9 ബില്യണ്‍ ഡോളറില്‍ നറുക്കെടുക്കപ്പെടേണ്ട ഭാഗ്യവാനെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് സംഖ്യ വളര്‍ന്നു 2.04 ബില്യണ്‍ ഡോളറാകുകയായിരുന്നു. ഭാഗ്യവാനായ ടിക്കറ്റിന്റെ ഉടമയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും എത്രയും വേഗം കണ്ടെത്താനാകുമെന്നാണ് പ്രതിക്ഷിക്കുന്നതെന്നും ലോട്ടറി അധികൃതര്‍ പറഞ്ഞു. ടിക്കറ്റ് വിറ്റ കലിഫോര്‍ണിയായിലെ ഗ്യാസ് സ്റ്റേഷന് ഉടമ ജോസഫിനു ഒരു മില്യണ്‍ ഡോളറാണ് കമ്മീഷനായി ലഭിക്കുന്നത്.
ഇന്ത്യന്‍-അമേരിക്കന്‍ അരുണ മില്ലര്‍ മെരിലാൻഡ് ലെഫ്റ്റനന്റ് ഗവർണർ മത്സരത്തില്‍ ചരിത്ര വിജയം നേടി
മെരിലാന്‍ഡ്: ഡെമോക്രാറ്റുകൾ റിപ്പബ്ലിക്കൻമാരിൽ നിന്ന് സംസ്ഥാനത്തെ മുൻനിര സ്ഥാനങ്ങൾ പിടിച്ചെടുത്ത ഇടക്കാല തിരഞ്ഞെടുപ്പിൽ ഇന്ത്യൻ-അമേരിക്കൻ അരുണ മില്ലർ മെരിലാൻഡിലെ ലെഫ്റ്റനന്റ് ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടതോടെ മെരിലാന്‍ഡ് സംസ്ഥാനത്ത് ലെഫ്റ്റനന്റ് ഗവർണർ പദവി വഹിക്കുന്ന ആദ്യത്തെ കുടിയേറ്റക്കാരിയായി ചരിത്രം രചിച്ചു. 57-കാരിയും ഡമോക്രാറ്റുമായ അരുണ മില്ലര്‍, 30 വര്‍ഷത്തോളം മോണ്ട്ഗൊമെറി കൗണ്ടിയില്‍ സിവില്‍, ട്രാന്സ്പോര്ട്ടേഷന് എഞ്ചിനീയറായിരുന്നു. ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ അരുണയും ഗവർണർ വെസ് മൂറും 59.3 ശതമാനം വോട്ടുകൾ നേടി. ഹൈദരാബാദിൽ ജനിച്ച ഡെമോക്രാറ്റ് ആദ്യ ഇന്ത്യൻ-അമേരിക്കൻ ലെഫ്റ്റനന്റ് ഗവർണറും വെസ് മൂർ സംസ്ഥാനത്തെ ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കൻ ഗവർണറുമാണ്. ഹൈദരാബാദിൽ 1964 നവംബര്‍ ആറിന് ജനിച്ച അരുണ ഏഴു വയസുള്ളപ്പോഴാണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയത്. മിസോറി യൂണിവേഴ്സിറ്റിയില്‍ നിന്നും സയന്‍സ് ആൻഡ് ടെക്നോളജിയില്‍ ബിരുദം നേടിയിട്ടുണ്ട്. 50 സംസ്ഥാനങ്ങളിൽ പകുതിയോളം വോട്ടെടുപ്പുകൾ അവസാനിച്ചതിനാൽ, രാഷ്ട്രീയ വിദഗ്ധരുടെ അഭിപ്രായത്തിൽ, തെരഞ്ഞെടുപ്പുകൾ…
