ന്യൂയോര്‍ക്ക് : ഈ വര്‍ഷാരംഭത്തില്‍ ന്യൂയോര്‍ക്കിലെ അപ്പാര്‍ട്ട്മെന്റിലേക്ക് പ്രവേശിക്കുവാന്‍ ശ്രമിക്കുന്നതിനിടെ 67 വയസ്സുള്ള ഏഷ്യന്‍ വനിതയെ നൂറിലധികം തവണ മര്‍ദ്ദിക്കുകയും, തലച്ചോറിനും, മുഖത്തും കാര്യമായി മുറിവേല്‍പ്പിക്കുകയും ചെയ്ത ന്യൂയോര്‍ക്കില്‍ നിന്നുള്ള റ്റാമല്‍ എസ്ക്കൊയെ(42) പതിനേഴര വര്‍ഷം തടവിന് ശിക്ഷിച്ചു. വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടി ഡിസ്ട്രിക്ട് അറ്റോര്‍ണി മിറിയം റോഷെയാണ് സെപ്റ്റംബര്‍ 27 ചൊവ്വാഴ്ച ഒരു പ്രസ്താവനയിലൂടെ ശിക്ഷയെകുറിച്ചുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത്. ‘ഹേറ്റ് ഡ്രിവണ്‍ വയലന്‍സ് ‘(Hate Driven Violence) എന്നാണ് അറ്റോര്‍ണി ഈ ക്രൂരകൃത്യത്തെ വിശേഷിപ്പിച്ചത്. പ്രതിക്കെതിരെ സെക്കന്റ് ഡിഗ്രി അറ്റംപ്റ്റഡ് മര്‍ഡര്‍, ഹേറ്റ് ക്രൈം എന്നീ വകുപ്പുകളാണ് ചാര്‍ത്തിയിരുന്നത്. പതിനേഴര വര്‍ഷത്തെ തടവിനുശേഷം അഞ്ചുവര്‍ഷത്തെ സൂപ്പര്‍വിഷനും വിധിച്ചിട്ടുണ്ട്. ഏഷ്യന്‍ വനിതയെ മര്‍ദ്ദിക്കുന്നതു സമൂഹമാധ്യമങ്ങളില്‍ വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു.
Category: AMERICA
മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനാരോഹണം ഓക്ടോബർ 1, ശനിയാഴ്ച
ചിക്കാഗോ: ചിക്കാഗോ സീറോ മലബാർ രുപതയുടെ രണ്ടാമത്തെ മെത്രാനായ മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനരോഹാണ ചടങ്ങിന്റെ വിജയത്തിനായി വിവിധ കമ്മറ്റികൾ അക്ഷീണം പ്രയത്നിച്ചു വരുന്നു. പരിശുദ്ധ തിരുകർമ്മങ്ങൾക്ക് സീറോ മലബാർ സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി നേതൃത്വം കൊടുക്കുമ്പോൾ, രുപതായുടെ പ്രഥമ മെത്രാനും അന്നേ ദിവസം സ്ഥാനം ഒഴിയുന്നതുമായ മാർ ജേക്കബ്ബ് അങ്ങാടിയത്തും, ജോയി ആലപ്പാട്ട് പിതാവിന്റെ ജന്മസ്ഥലമായ ഇരിഞ്ഞാലകുട രൂപതായുടെ മെത്രാനായ മാർ പോളി കണ്ണുക്കാടൻ പിതാവും സഹ കാർമ്മികരായിരിക്കും. ഒന്നാം തിയതി രാവിലെ 8.30 ന് മാർതോമ സ്ലിഹാ കത്തീഡ്രലിന്റെ പാരിഷ് ഹാളിൽ നിന്നും തിരുവസ്ത്രങ്ങളണിഞ്ഞ്, ബിഷപ്പുമാരും, വൈദികരും പ്രാത്ഥനാ മന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ട് ദേവാലയത്തിലേക്ക് പ്രദക്ഷിണമായി പ്രവേശിക്കുന്നു. ഈ അവസരത്തിൽ വിശിഷ്ട വ്യക്തികളും, ബഹുമാനപ്പെട്ട സന്യാസിനികളും, ദൈവജനവും ദേവലായത്തിൽ തങ്ങളുടെ സ്ഥാനങ്ങളിൽ ഇരിക്കേണ്ടതാണ്. തദവസരത്തിൽ രൂപതയെക്കുറിച്ചും, മാർ…
പരിശുദ്ധന്മാരോടുള്ള മധ്യസ്ഥത അവരുടെ ജീവിതവുമായി താതാമ്യപ്പെടാനുള്ളതാകണം: പരിശുദ്ധ കാതോലിക്കാ ബാവ
ന്യൂയോര്‍ക്ക്: പരിശുദ്ധന്മാരോടും ശുദ്ധിമതികളോടുമുള്ള മധ്യസ്ഥത സ്വന്ത കാര്യപ്രാപ്തിക്കുള്ള യാചന മാത്രമായി കാണരുത്. എന്നാല്‍, അവരുടെ ജീവിതം മനസിലാക്കി, നമ്മുടെ ജീവിതവും ക്രമപ്പെടുത്തുന്നതിനുള്ള അവസരമായി അതിനെ പ്രയോജനപ്പെടുത്തണമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ ഉത്ബോധിപ്പിച്ചു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 24 ശനിയാഴ്ച ന്യൂയോര്‍ക്കിലെ ചെറി ലെയിന്‍ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ കുര്‍ബാനമധ്യേ ചെയ്ത പ്രസംഗത്തിലാണ് ഇക്കാര്യം ഉത്ബോധിപ്പിച്ചത്. ശനിയാഴ്ച രാവിലെ 7 മണിക്ക് അനേകം വൈദികര്‍, ശെമ്മാശന്മാര്, സെമിനാരി വിദ്യാര്‍ത്ഥികള്‍, ഭക്തജനങ്ങള്‍ ഇവര്‍ ചേര്‍ന്ന് പരിശുദ്ധ ബാവയെ സ്വീകരിച്ചു ഘോഷയാത്രയായി ദേവാലയത്തിലേക്ക് ആനയിച്ചു. തുടര്‍ന്ന് പരിശുദ്ധ ബാവായുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെട്ടു. തുടര്‍ന്ന് ചെറി ലെയിന്‍ സെന്റ് ഗ്രീഗോറിയോസ് ഇടവക പുനര്‍ നിര്‍മിക്കാനിരിക്കുന്ന ദേവാലയത്തിന്റെ അടിസ്ഥാന ശില പരിശുദ്ധ ബാവ ശുദ്ധീകരിച്ചു. ശിശ്രുഷകള്‍ക്കും ചടങ്ങുകള്‍ക്കും ശേഷം…
യാത്രകളില്‍ കണ്ടുമുട്ടുന്ന ജീവിതങ്ങള്‍ (ഹണി സുധീര്‍)
ചെറിയ ചെറിയ യാത്രകൾ, അവിടെ കണ്ടു മുട്ടുന്ന ജീവിതങ്ങൾ പ്രത്യേകിച്ചും സ്ത്രീകളുടേത്. ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ്. സന്തോഷവും സങ്കടവും എല്ലാം കൂടിചേർന്നൊരു രുചിക്കൂട്ട്. ഇന്ന് പക്ഷേ ഓരോ കഥകളും കേൾക്കുമ്പോഴും പറയുമ്പോഴും രണ്ടു തട്ടിലാണ്, കൊറോണയ്ക്കു മുൻപ് കൊറോണാനന്തരം. ഒരു വൈറസ് വന്ന് മാറ്റിമറിച്ച ജീവിതങ്ങളറിയാനും പുറം ലോകമറിയാത്ത, അറിയപ്പെടാത്ത കഥകളും തേടിയുള്ളൊരു യാത്രയിലാണിന്ന്. നമുക്ക് ചുറ്റും തന്നെ തൊഴിലില്ലായ്മ നേരിടുന്ന കൈത്തൊഴിലുകാരുടെ എണ്ണിയാലൊടുങ്ങാത്ത കഥകൾ. ജീവിതം ഇങ്ങനെയും ജീവിച്ചുതീർക്കാം എന്നു പറയുന്ന ഒരു കൂട്ടം മനുഷ്യർക്കൊപ്പം. കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ട് ജീവിതയാത്രകൾ പലപ്പോഴും പല കൈവഴികളായി പിരിഞ്ഞൊഴുകും. ആഗ്രഹങ്ങളെയെല്ലാം മാറ്റി വെച്ച് ഒഴുക്കിലൊരു ഈണമുണ്ടാക്കി ജീവിച്ചു തീർക്കാൻ പ്രയാസപെടുന്നവരുടെ മൗനനൊമ്പരങ്ങള്‍ എവിടെയും രേഖപ്പെടുത്താതെ മാഞ്ഞു പോകുകയണല്ലോ പതിവ്… വളരെ യാദൃശ്ചികമായാണ് എലപ്പുള്ളി നോമ്പിക്കോടുള്ള മൺപാത്രങ്ങൾ ഉണ്ടാക്കുന്ന സ്ഥലം തേടി ജിസ്സ ചേച്ചിക്കൊപ്പം ഞാനും വിദ്യയും…
ടി.എ ലൂക്കോസ് (78) നിര്യാതനായി
കോട്ടയം: മള്ളുശ്ശേരി തൈക്കാട്ട് വീട്ടിൽ ടി. എ. ലൂക്കോസ് (78) സ്വഭവനത്തിൽ വച്ച് നിര്യാതനായി. ശവസംസ്ക്കാരം ഇടയ്ക്കാട്ട് ഫെറോനാ പള്ളി സെമിത്തേരിയിൽ പിന്നീട് നടക്കും. ത്രേസ്യാമ്മ ലൂക്കോസ് ആണ് ഭാര്യ. അനീഷ് ലൂക്കോസ്(കോട്ടയം), ബെനീഷ് ലൂക്കോസ് (ഫിലാഡൽഫിയ), ചിഞ്ചു ലൂക്കോസ് (ഫിലാഡൽഫിയ) എന്നിവർ മക്കളും ജിഷ, ചിന്നു, മായ എന്നിവർ മരുമക്കളുമാണ് . വാർത്ത: ബിജിൽ ഏബ്രഹാം, ഫിലാഡൽഫിയ.
പല്‍നിരപ്പൂട്ടുകൾ (കവിത): സതീഷ് കളത്തില്‍
ആശാൻപണിയുടെ കൂലി: ആകാശം ഭൂമിയോട്: ഹേ ഭൂമി, നിൻറെയീ കറങ്ങൽ അത്ര പന്തിയല്ല. അതുകൊണ്ടാണു നിനക്ക് ഇത്രമാത്രം കിതപ്പ്. ഭൂമി ആകാശത്തോട്: അതിനു നിനക്കെന്താണു ഹേ?; ഞാനെൻറെ കാലിലാണു കറങ്ങുന്നത്. ആദ്യം, നിൻറെ വായ്ക്കൊരു പല്‍നിരപ്പൂട്ട് വെയ്ക്കണം. നിൻറെ തുപ്പലിൽ എൻറെയുടൽ മലീമസമാകുന്നു; വായ്ചൂടിൽ കരൾ വാടുന്നു. ആകാശം ആശാൻപണി നിർത്തി. ************************ തകരയുടെ കലഹം: പുതുമഴയ്ക്കു നാമ്പിട്ട ഒരു ‘ഊശിത്തഗരൈ’ മരത്തിനോട്: എനിക്കും തുല്യ അവകാശമുള്ള ജലം ഊറ്റിയെടുക്കുന്നതുകൊണ്ടാണു നിനക്കിത്ര പൊക്കവും വണ്ണവും ബലവും. മരം: ഒക്കുമെങ്കിൽ നീ, നിൻറെ വേരുകൾ ആഴത്തിലാഴ്ത്തുക; നിൻറെ ജലം അവിടെത്തന്നെയുണ്ട്. തകര വാ അടച്ചു. ************************ ഒരു സഞ്ചാര തർക്കം: അച്ഛൻ മകളോട്: ആ ഇടവഴിയിലൂടെയുള്ള നടപ്പ് നീ നിർത്തണം; അവിടെ, അഴിഞ്ഞാടി നടക്കുന്ന നായ്ക്കൾ ധാരാളമുണ്ട്. മകൾ: ഒരിടവഴിയും ഒരാളുടേയും കുത്തകയല്ല. ഞാനല്ല; നായ്ക്കളാണു തടയപ്പെടേണ്ടത്. അച്ഛൻ:…
മലയാളി അസോസിയേഷന് ഓഫ് ടല്ലഹാസി ഓണം ആഘോഷിച്ചു
ഫ്ലോറിഡ : മലയാളി അസോസിയേഷന് ഓഫ് ടല്ലഹാസ്സി (മാറ്റ്) 2022 സെപ്റ്റംബര്‍ 24ന് ഫോര്‍ട്ട് ബ്രേഡന്‍ കമ്യൂണിറ്റി സെന്ററില്‍ വെച്ച് പ്രൗഢഗംഭീരമായി ഓണാഘോഷ പരിപാടികള്‍ നടത്തി . ഋത്മിക രേഷ്മിത്തിന്റെ പ്രാര്‍ത്ഥന ഗാനത്തോടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു . അസോസിയേഷന് പ്രസിഡന്റ് പ്രഷീല്‍ കളത്തില്‍ അംഗങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ഓണാശംസകള്‍ നേരുകയും ചെയ്തു. അസോസിയേഷന് എക്സിക്യൂട്ടീവ് മെറില്‍ ജോണ്‍ ചാക്കോള സ്വാഗത പ്രസംഗം നടത്തുകയും ഓണത്തിന്റെ ഐതിഹ്യത്തെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചും വിശദീകരിച്ചു. മുതിര്‍ന്ന രക്ഷിതാക്കള്‍ നിലവിളക്കില്‍ ദീപം തെളിച്ച് വര്‍ണശബളമായ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. അതി മനോഹരമായ പൂക്കളം അംഗങ്ങള്‍ക്കും കുട്ടികള്‍ക്കും ഒരു ദൃശ്യവിരുന്നു തന്നെ ആയിരുന്നു. തൂശനിലയിലെ വിഭവസമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം ആവേശകരമായ മത്സരങ്ങള്‍ നടന്നു. പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം വടംവലി മത്സരങ്ങള്‍ ഉണ്ടായിരുന്നു. ചിത്ര ഗാനങ്ങള്‍ കോര്‍ത്തിണക്കിയ രാഗസുധ പരിപാടിക്ക് മാറ്റുകൂട്ടി. ചടങ്ങില്‍…
ഇന്ത്യന്‍ എഞ്ചിനീയേഴ്സ് അസ്സോസിയേഷന്റെ യു.എസ് – ഇന്ത്യാ ഉച്ചകോടിയും വാര്‍ഷികാഘോഷവും വന്‍ വിജയമായി
ചിക്കാഗോ: ഇന്ത്യന്‍ എഞ്ചിനീയര്‍മാരുടെ അംബ്രല്ലാ ഓര്‍ഗനൈസേഷനായ അമേരിക്കന്‍ അസോസിയേഷന് ഓഫ് എഞ്ചിനീയേഴ്സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (എ.എ.ഇ.ഐ.ഒ) യു.എസ്- ഇന്ത്യ ഗ്ലോബല്‍ ഉച്ചകോടിയും വാര്‍ഷികാഘോഷവും വിജയകരമായി നടത്തി. ഓക് ബ്രൂക്ക് മാരിയറ്റിന്റെ ഗ്രാന്റ് ബാള്‍ റൂമില്‍ വച്ച യു.എസ് കോണ്‍ഗ്രസ്മാന്‍ ബില്‍ ഫോസ്റ്റര്‍ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിച്ചു. എ.എ.ഇ.ഐ.ഒയും ഫെഡറല്‍ ഗവണ്മെന്റും അമേരിക്കയിലെ വിവിധ കമ്പനികളും ഒത്തുചേര്‍ന്ന് ഇന്ത്യന്‍ കമ്യൂണിറ്റിക്കും, ഇന്ത്യന്‍ എന്‍ജീനീയര്‍മാര്‍ക്കും പ്രയോജനം ചെയ്യുന്ന രീതിയിലുള്ള പ്രൊജക്ടുകള്‍ ചെയ്യാന്‍ എ.എ.ഇ.ഐ.ഒ ബോര്‍ഡുമായി ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. പ്രസിഡന്റ് ഗ്ലാഡ്സണ്‍ വര്‍ഗീസ് ഏവരേയും സ്വാഗതം ചെയ്യുകയും എ.എ.ഇ.ഐ.ഒ 2021- 22 വര്‍ഷത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും, അടുത്ത വര്‍ഷം നടത്താന്‍പോകുന്ന പദ്ധതികള്‍ വിവരിക്കുകയും ചെയ്തു. എ.എ.ഇ.ഐ.ഒയുടെ 2021- 22 നടത്തിയ പ്രവര്‍ത്തന നേട്ടങ്ങളുടെ വീഡിയോ ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. യു.എസ് – ഇന്ത്യ സമ്മിറ്റിന്റെ ചെയര്മാന്…
ഷിക്കാഗോ മലയാളി അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം ഒക്ടോബര്‍ 30-ന്
ഷിക്കാഗോ : ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2021-23 ഭരണ കാലഘട്ടത്തിലെ വാര്‍ഷിക പൊതുയോഗം ഒക്ടോബര്‍ 30-ന് ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് അസോസിയേഷന് ഓഫീസില്‍*834 E. Rand Rd., St{e 13, Mount prospect, IL-60056) വച്ച് കൂടുന്നതാണ്. അസോസിയേഷന് പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ അദ്ധ്യക്ഷതയില്‍ വച്ച് കൂടുന്ന യോഗത്തില്‍ സെക്രട്ടറി ലീല ജോസഫ് വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ഷൈനി ഹരിദാസ് വാര്‍ഷിക കണക്കും അവതരിപ്പിക്കുന്നതാണ്. പ്രസ്തുത പൊതുയോഗത്തില്‍ വച്ച് അസോസിയേഷന്റെ 50-ാം വാര്‍ഷികാഘോഷത്തിന്റെ അഭിപ്രായവും, അസോസിയേഷന് വാര്‍ഷിക അംഗത്വ ഫീസ്, ഓഫീസ് സംബന്ധിച്ച കാര്യങ്ങള്‍ എന്നിവ സംബന്ധിച്ച് സംസാരിക്കുന്നതാണ്. പ്രസ്തുത പൊതുയോഗത്തില്‍ അസോസിയേഷന് അംഗങ്ങളെല്ലാവരും പങ്കെടുക്കണമെന്ന് അസോസിയേഷനു വേണ്ടി പ്രസിഡന്റ് ജോഷി വള്ളിക്കളം-312 685 6749, സെക്രട്ടറി- ലീല ജോസഫ് 224 578526, ട്രഷറര്‍ -ഷൈനി ഹരിദാസ്, ജോ.സെക്രട്ടറി-ഡോ.സിബിള്‍ ഫിലിപ്പ്, ജോ.സെക്രട്ടറി-വിവീഷ് ജേക്കബ്.
“അമ്മ” ശക്തിയേറിയ കൈകളിലേക്ക്
അറ്റ്ലാന്റ: അറ്റ്ലാന്റ മെട്രോ മലയാളി അസ്സോസിയേഷൻ (അമ്മ) ജൂലൈ മാസത്തിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മറ്റി യോഗത്തിൽ വരും വർഷങ്ങളിലേക്കുള്ള അമ്മയുടെ പുതിയ സാരഥികളെ ഐകകണ്ഠ്യേന തിരഞ്ഞെടുക്കുകയുണ്ടായി. ജയിംസ്ജോയി കല്ലറക്കാനിയിൽ പ്രിഡന്റായി ചുമതല ഏൽക്കുന്ന ഭരണ സമിതിയിൽ ചുറുചുറുക്കും കാരൃക്ഷമതയും കൈമുതലായുള്ള യുവജനങ്ങളാണ് അണിനിരക്കുന്നത്. ”അമ്മ” സംഘടനയെ പരമോന്നതിയിലെത്തിക്കാൻ, കൂടുതൽ യുവജനങ്ങളെ രംഗത്തേക്ക് എത്തിക്കുവാൻ സമൂഹത്തിനൂവേണ്ടി എന്നും എപ്പോഴും നിലകൊള്ളുവാൻ തയ്യാറായി മുന്നോട്ട് വന്നിരിക്കുന്ന ഇവർ സെപ്റ്റംബർ 24ാം തീയതി അമ്മ സംഘടിപ്പിച്ച ഓണപരിപാടിയിൽ വെച്ച് ജനസാഗരങ്ങളെ സാക്ഷി നിര്‍ത്തി അധികാരമേറ്റെടുത്തു. ജയിംസ് ജോയി കല്ലറക്കാനിയിൽ (പ്രസിഡന്റ്), ജിത്തു വിനോയ് (വൈസ് പ്രസിഡന്റ്), അമ്പിളി സജിമോൻ (സെക്രട്ടറി ), കൃഷ്ണ രവീന്ദ്രനാഥ് (ജോയിന്റ് സെക്രട്ടറി ), ഷാനു പ്രകാശ് (ട്രഷറർ), കാജൽ സഖറിയ, റോഷേൽ മെറാൻഡസ്, ഫെമിനാ നാസർ, റോബിൻ തോമസ്, സൂരജ് ജോസഫ്, ലൂക്കോസ് തരിയൻ എന്നിവരാണ്…
