അമേരിക്കയില്‍ എല്ലാ കൈത്തോക്കുകളുടെയും നിരോധനത്തെ ബൈഡന്‍ പിന്തുണയ്ക്കുന്നില്ല: വൈറ്റ് ഹൗസ്

വാഷിംഗ്ടണ്‍ : പ്രസിഡന്റ് ജോ ബൈഡൻ എല്ലാ കൈത്തോക്കുകളുടെയും നിരോധനത്തെ പിന്തുണയ്ക്കുന്നില്ലെന്നും, എന്നാൽ ആക്രമണ ആയുധങ്ങളുടെയും ഉയർന്ന മാരക ശേഷിയുള്ള മാസികകളുടെയും വിൽപ്പന നിരോധിക്കുന്നതിനെയും, പശ്ചാത്തല പരിശോധനകള്‍ കര്‍ശനമാക്കുന്നതിനേയും പിന്തുണയ്‌ക്കുന്നതായും യുഎസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി ചൊവ്വാഴ്ച വൈറ്റ് ഹൗസ് പത്രസമ്മേളനത്തിൽ പറഞ്ഞു. കാനഡ അടുത്തിടെ കൈത്തോക്ക് വിൽപ്പന മരവിപ്പിച്ചതിനെത്തുടർന്ന് അമേരിക്കയും അത് പരിഗണിക്കുമോ എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പ്രസ് സെക്രട്ടറി. ആക്രമണ രീതിയിലുള്ള ആയുധങ്ങളും ഉയർന്ന ശേഷിയുള്ള മാസികകളും നിരോധിക്കുന്നതിന് ബൈഡൻ പിന്തുണ നൽകുമെന്ന് ജീൻ-പിയറി പറഞ്ഞു. എന്നാൽ, “എല്ലാ കൈത്തോക്കുകളുടെയും വിൽപ്പന നിരോധിക്കുന്നതിനെ അദ്ദേഹം പിന്തുണയ്ക്കുന്നില്ല.” പുനരുജ്ജീവിപ്പിച്ച തോക്ക് ചർച്ചകൾക്കിടയിൽ കോൺഗ്രസ് നടപടിയെ പ്രോത്സാഹിപ്പിക്കുന്നതിന് ബൈഡന്‍ എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്ന് ജീൻ-പിയറോട് ആവർത്തിച്ച് ചോദിച്ചു. കോൺഗ്രസിലെ പ്രധാന അംഗങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്ന ഒരു ടീം വൈറ്റ്…

Indian Christian Day on July 3

Indian Christian Day will be celebrated on July 3, 2022, at St. Vincent de Paul Syro-Malankara Catholic Cathedral in Elmont, New York, at 5:00 PM. Indian Christians have chosen the martyrdom day of Saint Thomas to celebrate around the globe the heritage and legacy of Christianity in India. The event, which celebrates the life and ministry of Thomas the Apostle, is also designed to stress that Christianity is not a foreign religion to India. The founders of the event chose July 3 because it is traditionally observed as Saint Thomas…

‘രാഗവിസ്മയ 2022’ ജൂൺ 3 ന്; ഒരുക്കങ്ങൾ പൂർത്തിയായി

ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോൿസ് ഇടവകയുടെ ആഭിമുഖ്യത്തിൽ ഹൂസ്റ്റനിൽ വച്ച് നടത്തപെടുന്ന സംഗീത വിസ്മയമായ രാഗവിസ്മയ – 2022 ന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ജൂൺ 3 വെള്ളിയാഴ്ച മിസ്സോറി സിറ്റിയിലെ സെന്റ് ജോസഫ് ഹാളിൽ ( 303 Present St, Missouri City, TX 77489) വച്ച് നടത്തപെടുന്ന സംഗീത പരിപാടി വൈകുന്നേരം 6 മണിക്ക് ആരംഭിക്കും. കർണാടിക്, വെസ്റ്റേൺ, സുറിയാനി സംഗീതത്തിൽ പ്രാവീണ്യം നേടി കേരളത്തിലെ സർഗ്ഗഭാരതി സംഗീത അക്കാദമിയുടെ ഡയറക്ടറും, സെമിനാരി അദ്ധ്യാപകനും ശ്രുതി സ്കൂൾ ഓഫ് ലിറ്റർജിക്കൽ മ്യൂസിക്കിന്റെ മുൻ ഡയറക്ടറുമായ വന്ദ്യ ഡോ.എം പി. ജോർജ് അച്ചന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഈ സംഗീത അർച്ചനയിൽ 40 ൽ പരം പാശ്ചാത്യ പൗരസ്ത്യ വാദ്യോപകരണങ്ങളും 65 സംഗീതജ്ഞരും ഒത്തുചേരുന്നു. ഹൂസ്റ്റൺ നിവാസികൾക്കായി ഒരുക്കിയിരിക്കുന്ന ഈ…

കിഴക്കൻ ഉക്രെയ്നിലെ പ്രധാന നഗരത്തിന്റെ പകുതിയും റഷ്യ പിടിച്ചെടുത്തു

കിഴക്കൻ ഉക്രെയ്നിലെ പ്രധാന വ്യാവസായിക നഗരത്തിന്റെ മേൽ റഷ്യൻ സൈന്യം ഭാഗിക നിയന്ത്രണം ഏറ്റെടുത്ത് ഡോൺബാസ് മേഖലയിലേക്ക് മുന്നേറി. കിഴക്കൻ ഉക്രേനിയൻ നഗരമായ സെവെറോഡോനെറ്റ്‌സ്കിന്റെ പകുതിയും ഇപ്പോൾ റഷ്യൻ സൈന്യം നിയന്ത്രിക്കുന്നു എന്ന് ഉക്രേനിയൻ സൈനിക ഉദ്യോഗസ്ഥൻ ചൊവ്വാഴ്ച പറഞ്ഞു. “നിർഭാഗ്യവശാൽ, മുൻനിര നഗരത്തെ പകുതിയായി വിഭജിക്കുന്നു,” നഗരത്തിന്റെ മിലിട്ടറി, സിവിൽ അഡ്മിനിസ്ട്രേഷൻ തലവൻ ഒലെക്സാണ്ടർ സ്ട്ര്യൂക്ക് ഒരു തത്സമയ സംപ്രേക്ഷണത്തിൽ പറഞ്ഞു. “എന്നാൽ നഗരം ഇപ്പോഴും സ്വയം പ്രതിരോധിക്കുന്നു, നഗരം ഇപ്പോഴും ഉക്രേനിയൻ ആണ്, ഞങ്ങളുടെ സൈനികർ അതിനെ പ്രതിരോധിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. വെവ്വേറെ, ലുഹാൻസ്ക് റീജിയണൽ ഗവർണർ സെർജി ഗൈഡേ ഒരു ഓൺലൈൻ പ്രസ്താവനയിൽ സെവെറോഡോനെറ്റ്സ്കിലെ സ്ഥിതി വളരെ സങ്കീർണ്ണമാണെന്ന് പറഞ്ഞു. ഉക്രേനിയൻ സൈന്യം ഇപ്പോഴും ചില പ്രദേശങ്ങളുടെ നിയന്ത്രണം നിലനിർത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡോൺബാസിൽ ലുഹാൻസ്ക് പിടിച്ചെടുക്കാനുള്ള റഷ്യയുടെ പാതയിൽ കിടക്കുന്ന നിരവധി…

തോമസ് പണിക്കർ (ഷാജി 62) നിര്യാതനായി

ഡാളസ് : കുണ്ടറ നെടുമ്പായിക്കുളം പയറ്റുവിളയിൽ തോമസ് പണിക്കർ (ഷാജി) നിര്യാതനായി. ഹൃദ്രോഗത്തെത്തുടര്‍ന്ന് ജൂൺ ഒന്ന് രാവിലെ തിരുവനന്തപുരത്തു വെച്ചായിരുന്നു മരണം സംഭവിച്ചത്. ഡാളസിൽ നിന്നും രണ്ടാഴ്ച മുൻപ് നാട്ടിൽ അവധിക്ക് പോയതായിരുന്നു ഷാജിയും കുടുംബവും. സെന്റ് മേരീസ് ജാക്കോബൈറ്റ് ചർച്ച് (കരോൾടൺ) മെമ്പറാണ്. മക്കൾ: നീന-സേബ് മുണ്ടോലി, നിഥിൻപണിക്കർ, നിഖിൽ പണിക്കർ. സംസ്കാരം പിന്നീട്. കൂടുതൽ വിവരങ്ങൾക്ക്: രാജൻ ഐസക് 214 793 6450.

ജനാധിപത്യം ഇല്ലെങ്കിൽ സ്വതന്ത്ര മാധ്യമ പ്രവർത്തനവുമില്ല: സ്പീക്കർ എം.ബി. രാജേഷ്

ഹൂസ്റ്റണ്‍: ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐ.പി.സി.എന്‍.എ) പുതിയ ഭരണസമിതിയുടേയും ഹൂസ്റ്റണ്‍ ചാപ്റ്ററിന്റേയും പ്രവര്‍ത്തനോദ്ഘാടനം കേരള നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ് നിര്‍വഹിച്ചു. സ്റ്റാഫോര്‍ഡിലെ അണ്‍ഫോര്‍ഗറ്റബിള്‍ മെമ്മറീസ് ഹാളിലെ നിറഞ്ഞ സദസില്‍ നടന്ന ചടങ്ങില്‍ ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടി ജഡ്ജി കെ.പി. ജോര്‍ജ്, മിസോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട്, ഫോര്‍ട്ട് ബെന്‍ഡ് കോർട്ട് ഓഫ് ലോ-3 ജഡ്ജ് ജൂലി മാത്യൂസ്, സ്റ്റാഫോര്‍ഡ് പ്രോടേം മേയര്‍ കെന്‍ മാത്യു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സ്പീക്കര്‍ രാജേഷിനേയും, വിശിഷ്ടാതിഥികളേയും ഹാളിലേക്കാനയിച്ചു. അനില്‍ ആറന്മുള, മഞ്ജു മേനോൻ എന്നിവരായിരുന്നു എം.സിമാര്‍. യുവാല്‍ഡേ സ്‌കുളില്‍ നടന്ന കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ടവര്‍ക്കും, അന്തരിച്ച മറിയാമ്മ പിള്ളയ്ക്കും അനുശോചനം അര്‍പ്പിച്ചുകൊണ്ടാണ് സമ്മേളനം തുടങ്ങിയത്. രാജ്യത്തിനായി ജീവത്യാഗം ചെയ്തവരെ അനുസ്മരിക്കുന്ന മെമ്മോറിയല്‍ ഡേ പ്രമാണിച്ച് ധീര സൈനികരേയും അനുസ്മരിച്ചു. ഐ.പി.സി.എന്‍.എ ജനറല്‍ സെക്രട്ടറി രാജു…

പ്രൗഢി വെടിയാതെ അവസാന ശ്വാസത്തിലും നിറപുഞ്ചിരിയുമായി നിത്യതയുടെ അനന്തവിഹായസിലേക്ക് ‘ഉരുക്കു വനിത’ യാത്രയായി

മറിയാമ്മ പിള്ള അന്ത്യയാത്രയാകുമ്പോൾ കുടുംബങ്ങളോടൊപ്പം മുറിയിലുണ്ടായിരുന്ന ജോർജ് പണിക്കരുടെ സ്മരണകൾ ചിക്കാഗോ: “മരിയ്ക്കും മുൻപ് ഒരു നോക്ക് കാണാൻ, ഒരു നല്ല യാത്ര മൊഴി നൽകാൻ ഭാഗ്യമുണ്ടായില്ല എങ്കിലും കൃത്യം മരണസമയത്ത് ദൈവം എന്നെ അവിടെ ഐ.സി.യുവിന് മുൻപിൽ എത്തിക്കുമ്പോൾ ആ നെഞ്ചിൽ നിന്ന് അവസാന ശ്വാസത്തിനായി പിടയുകയായിരുന്നു ഞങ്ങളുടെ മറിയാമ്മ ചേച്ചി. ഐ.സി.യു. വരാന്തയിൽ ഹൃദയം തുറന്ന് ചേച്ചിയുടെ നല്ല മരണത്തിനായി പ്രാർത്ഥിച്ചുകൊണ്ടിരിക്കെ എനിക്ക് അകത്ത് പ്രവേശിക്കാൻ അനുമതി ലഭിച്ചു.”- ഫൊക്കാനയുടെ പ്രഥമ വനിതാ പ്രസിഡണ്ടും ചിക്കാഗോ മലയാളികളുടെ പ്രിയപ്പെട്ട ചേച്ചിയുമായിരുന്ന മറിയാമ്മ പിള്ളയുടെ മരണ സമയത്ത് എത്തിച്ചേരാൻ ഭാഗ്യം ചെയ്ത ഐ.എം.എ മുൻ പ്രസിഡണ്ടും ഫൊക്കാന നാഷണൽ കമ്മിറ്റി അംഗവുമായ ജോർജ് പണിക്കർ വികാരഭരിതനായി തന്റെ ഓർമ്മകൾ പങ്കുവയ്കുകയായിരുന്നു. ഫൊക്കാന മുൻ പ്രസിഡണ്ട് പോൾ കറുകപ്പള്ളിൽ ഫോണിൽ വിളിച്ച് അടിയന്തിരമായി ഹോസ്പിറ്റലിലേക്ക് പോകാൻ നിർദ്ദേശിക്കുമായായിരുന്നു.…

റഷ്യയുടെ ‘ഭീഷണി’യ്‌ക്കിടയിൽ സൈന്യത്തെ നവീകരിക്കാൻ 107 ബില്യൺ ഡോളർ ഫണ്ട് ജർമ്മനി സമ്മതിച്ചു

രാജ്യം റെക്കോർഡ് പണപ്പെരുപ്പം നേരിടുന്നതിനിടയിലും, ജർമ്മനിയുടെ സഖ്യ സർക്കാരും പ്രധാന പ്രതിപക്ഷ പാർട്ടിയും രാജ്യത്തിന്റെ സൈനിക ബജറ്റിലേക്ക് 100 ബില്യൺ യൂറോ (107 ബില്യൺ ഡോളർ) വർധിപ്പിക്കാൻ ധാരണയിലെത്തി. ഈ നീക്കത്തെ ഉക്രെയ്നിലെ യുദ്ധവുമായി ബന്ധപ്പെടുത്തി, ബെർലിനിൽ മൂന്ന് മണിക്കൂറിലധികം നീണ്ട ചർച്ചകൾക്ക് ശേഷമാണ് സായുധ സേനയ്ക്ക് പ്രത്യേക ഫണ്ട് സൃഷ്ടിക്കുന്നതിനുള്ള കരാർ ഉണ്ടായതെന്ന് ജർമ്മൻ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. ഈ നിർദ്ദേശത്തിന് രണ്ട് പാർലമെന്ററി ചേമ്പറുകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമായിരുന്നു. അതിനാൽ, ചാൻസലർ ഒലാഫ് ഷോൾസ് മധ്യ-വലതുപക്ഷ പ്രതിപക്ഷ പാർട്ടികളിൽ നിന്ന് മുൻകൂർ അനുമതി തേടി. “100 ബില്യൺ യൂറോ അധിക നിക്ഷേപത്തിലൂടെ വരും വർഷങ്ങളിൽ ബുണ്ടസ്‌വെഹർ ശക്തിപ്പെടുത്തുമെന്ന് ഞങ്ങൾ ഒരുമിച്ച് ഉറപ്പാക്കുന്നു,” സംയുക്ത പ്രസ്താവനയിൽ പറയുന്നു. ഉക്രെയ്‌നിലെ രൂക്ഷമായ യുദ്ധത്തിനിടയിൽ തന്റെ രാജ്യത്തിന്റെയും യൂറോപ്പിന്റെയും സുരക്ഷയ്‌ക്കായുള്ള “വലിയ ചുവടുവയ്‌പ്പ്” എന്നാണ് ഷോൾസ് ഇതിനെ…

ഐവിൻ പീടികയിൽ കെസിസിഎൻഎ കണ്‍വൻഷൻ റജിസ്ട്രേഷൻ കമ്മിറ്റി ചെയർമാൻ

ഷിക്കാഗോ: ഇൻഡ്യാനയിലെ ക്നായി തോമാ നഗറിൽ ജൂലൈ 21 മുതൽ 24 വരെ നടക്കുന്ന കെസിസിഎൻഎ കണ്‍വൻഷന്‍റെ റജിസ്ട്രേഷൻ കമ്മിറ്റി ചെയർമാനായി ഐവിൻ പീടികയിലിനെ തെരഞ്ഞെടുത്തു. കണ്‍വൻഷന്‍റെ രജിസ്ട്രേഷൻ നടപടികൾ വളരെ ഭംഗിയായി നടന്നുവരുന്നതായും വടക്കേ അമേരിക്കയിലെ ക്നാനായ മക്കൾ കണ്‍വൻഷനിൽ പങ്കെടുക്കുവാൻ കാണിക്കുന്ന ഉത്സാഹത്തിനും നല്ല മനസിനും റജിസ്ട്രേഷൻ ചെയർമാൻ ഐവിൻ പീടികയിൽ നന്ദി പറഞ്ഞു. ഇനിയും കണ്‍വൻഷനിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ എത്രയും പെട്ടെന്നു തന്നെ കണ്‍വൻഷനിൽ രജിസ്റ്റർ ചെയത് ഈ കനാനായ മാമാങ്കത്തിൽ പങ്കാളികളാകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. ഐവിൻ പീടികയിൽ ചെയർമാനായി പ്രവർത്തിക്കുന്ന കമ്മിറ്റിയിൽ കോ-ചെയർമാൻമാരായി വെബ്സൈറ്റ് കമ്മിറ്റി ചെയർമാൻ ജോയൽ വിശാഖംതറ, ജോയി ഇണ്ടിക്കുഴി, റിച്ചിൻ ജോയിൻ, അലക്സ് പടിക്കപ്പറന്പിൽ, സാമോൻ പല്ലാട്ടുമഠം, മരിയ സ്റ്റീഫൻ കൊടിഞ്ഞിയിൽ, ഫിലിപ്പ് കരിക്കശേരിൽ എന്നിവരും പ്രവർത്തിക്കുന്നു. കണ്‍വൻഷൻ കണ്‍വീനർ സിബി മുളയാനിക്കുന്നേലും കെസിസിഎൻഎ ലെയ്സണ്‍ സാബു…

എൻഎഫ്എൽ താരം ജെഫ് ഗ്ലാഡിനി വാഹനാപകടത്തിൽ മരിച്ചു

ഡാളസ്: എൻഎഫ്എൽ അരിസോണ കാർഡിനൽസ് ഡിഫൻസീവ് ബാക്ക് ജെഫ് ഗ്ലാഡിനി (25) മേയ് 30 നു ഡാളസിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. ഡാളസ് വുഡ്ഓൾ റോജേഴ്സ് ഫ്രീവേയിലായിരുന്നു അപകടമെന്ന് കാർഡിനൽ ഏജന്‍റ് സ്ഥിരീകരിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജെഫിന്‍റെ ആകസ്മിക മരണം ടീം അംഗങ്ങൾക്കും കൂട്ടുകാർക്കും ഉൾക്കൊള്ളാനാവുന്നില്ലെന്നാണ് ഏജന്‍റെ ഇതേക്കുറിച്ചു പ്രതികരിച്ചത്. അതേസമയം മെമ്മോറിയൽ ഡേ അവധിആയതിനാൽ ഡാളസ് കൗണ്ടി ഷെറിഫ് ഓഫീസ് ഇതിനെക്കുറിച്ചു പ്രതികരിച്ചിട്ടില്ല. ടെക്സസിലെ ന്യൂബോസ്റ്റണിൽ 1996 ഡിസംബർ 12 നായിരുന്നു ജെഫിന്‍റെ ജനനം. ടെക്സസ് ക്രിസ്ത്യൻ യൂണിവേഴ്സിറ്റി കോളജ് ഫുട്ബോൾ ടീമിലും (2015-19) പിന്നീട് മിനിസോട്ട വൈകിൻസിലും ജേഴ്സി അണിഞ്ഞു. 2022 ലാണ് അരിസോണ കാർഡിനൽസിൽ അംഗമാകുന്നത്. നാഷണൽ ഫുട്ബോൾ ലീഗിൽ രണ്ടു സീസണിൽ ഫുട്ബോൾ കോർണർ ബാക്കിലായിരന്നു. അരിസോണ കാർഡിനൻസുമായി ഈ വർഷം മാർച്ച് 17 നായിരുന്നു കരാറിൽ ഒപ്പിട്ടിരുന്നത്. രണ്ടു വർഷത്തേയ്ക്കായിരുന്നു…