ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്‌സസ് 48-ാമത് ആനന്ദ് ബസാറും ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനവും ആഘോഷിച്ചു

ഡാളസ് :ഓഗസ്റ്റ് 23-ന് ഫ്രിസ്കോ റഫ്‌റൈഡേഴ്‌സ് സ്റ്റേഡിയം കണ്ടത് അവിസ്മരണീയമായ ഒരു ദിവസമാണ്! നോർത്ത് ടെക്‌സസിലെ ഏറ്റവും വലിയ സ്വാതന്ത്ര്യദിനാഘോഷങ്ങളിലൊന്നിന് വേദിയായ ഈ പരിപാടി സംഘടിപ്പിച്ചത് ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്‌സസ് (IANT) ആണ്. പതിനായിരക്കണക്കിന് ആളുകളാണ് ആഘോഷത്തിൽ പങ്കെടുത്തത്. മുഖ്യാതിഥി ഹൂസ്റ്റണിലെ ഇന്ത്യൻ കോൺസൽ ജനറൽ ശ്രീ. ഡി.സി. മഞ്ജുനാഥ് സ്വാതന്ത്ര്യദിന പ്രസംഗം നടത്തി. പ്രമുഖരും പ്രാദേശിക നേതാക്കളും സന്നദ്ധസംഘടനകളും അണിനിരന്ന ദേശഭക്തി വിളിച്ചോതുന്ന പരേഡ്.ഡാലസിലെ പ്രാദേശിക ഡാൻസ് സ്കൂളുകൾ അവതരിപ്പിച്ച മനോഹരമായ കലാപരിപാടികൾ.അയാന്റ് നേതൃത്വത്തിലുള്ള ശ്രീ. രാജീവ് കാമത്ത്, ശ്രീ. മഹേന്ദർ റാവു, ശ്രീ. ബി.എൻ. റാവു എന്നിവരുടെ ഹൃദയസ്പർശിയായ പ്രസംഗങ്ങൾ.ഭക്ഷണം, ഷോപ്പിംഗ്, സാംസ്കാരിക പ്രദർശനങ്ങൾ എന്നിവയുമായി 130-ൽ അധികം സ്റ്റാളുകൾ.കുട്ടികൾക്കായി മെഹന്തി, ഫേസ് പെയിന്റിംഗ്, ബൗൺസ് ഹൗസുകൾ, ക്രിക്കറ്റ് ഇന്ത്യൻ ഐഡൽ 13-ാം വിജയി ഋഷി സിംഗ്, ഇന്ത്യൻ ഐഡൽ 14-ാം ഫൈനലിസ്റ്റ്…

ഗ്രീൻ കാർഡും എച്-1ബി വിസയും ഉൾപ്പെടെ ഇമിഗ്രെഷൻ സംവിധാനം ഉടച്ചു വാർക്കാൻ ട്രംപ് ഭരണകൂടം

വാഷിംഗ്‌ടൺ ഡി സി:ഗ്രീൻ കാർഡും എച്-1ബി വിസയും നിർത്തുന്നത് ഉൾപ്പെടെ ഇമിഗ്രെഷൻ സംവിധാനം ഉടച്ചു വാർക്കാൻ ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി കോമേഴ്‌സ് സെക്രട്ടറി ഹൊവാർഡ് ലുട്നിക്ക് പറഞ്ഞു. “എച്-1 ബി ഭീകരമാണ്,” അദ്ദേഹം ഫോക്സ് ന്യൂസിൽ പറഞ്ഞു. “അത് മാറ്റാനുള്ള ശ്രമങ്ങളിലാണ് ഞാൻ. ഞങ്ങൾ അതു മാറ്റും. ഗ്രീൻ കാർഡും മാറ്റും. “അതാണ് ഗോൾഡ് കാർഡ് കൊണ്ടുവരുന്നത്. ഈ രാജ്യത്തേക്ക് ഏറ്റവും മികച്ച ആളുകളെ മാത്രം കൊണ്ടുവരും. ആ മാറ്റത്തിനു കാലമായി.” ‘ഗോൾഡ് കാർഡ്’ പ്രോഗ്രാം കൊണ്ടു വരുന്നുവെന്നു പ്രസിഡന്റ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. $5 മില്യൺ മുടക്കി കാർഡ് വാങ്ങുന്നവർക്കു യുഎസിൽ സ്ഥിരതാമസം ലഭ്യമാവും. ഈ പരിപാടിയിൽ ഒട്ടേറെ നല്ല പ്രതികരണം ഉണ്ടായിട്ടുണ്ടെന്നു ലുട്നിക് അവകാശപ്പെട്ടു. 250,000 പേർ കാത്തു നിൽക്കുന്നുണ്ട്. അതിൽ നിന്നു $1.25 ട്രില്യൺ വരുമാനം പ്രതീക്ഷിക്കുന്നു. വിദേശത്തു നിന്നു മികവുള്ള ജീവനക്കാരെ…

50 വർഷത്തിനിടെ ആദ്യമായി അമേരിക്കയിലെ കുടിയേറ്റക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവ്

വാഷിംഗ്ടൺ ഡിസി: കഴിഞ്ഞ 50 വർഷത്തിനിടെ ആദ്യമായി അമേരിക്കയിലെ കുടിയേറ്റക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. ഇതിനിടെ, യുഎസിലെ രണ്ടാമത്തെ വലിയ കുടിയേറ്റ സമൂഹമായി ഇന്ത്യക്കാർ മാറി. പ്യൂ റിസർച്ച് സെന്റർ പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം, 2025 ജനുവരിയിൽ 53.3 ദശലക്ഷമായിരുന്ന കുടിയേറ്റക്കാരുടെ എണ്ണം ജൂൺ മാസത്തിൽ 51.9 ദശലക്ഷമായി കുറഞ്ഞു. അമേരിക്കയിലെ ആകെ കുടിയേറ്റക്കാരിൽ 22% വരുന്ന 11 ദശലക്ഷത്തിലധികം ആളുകളുമായി മെക്സിക്കോ ഇപ്പോഴും ഒന്നാം സ്ഥാനത്തുണ്ട്. എന്നാൽ 2010 മുതൽ അവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 3.2 ദശലക്ഷം ആളുകളുമായി (മൊത്തം കുടിയേറ്റക്കാരുടെ 6%) ഇന്ത്യ ഇപ്പോൾ രണ്ടാം സ്ഥാനത്താണ്. 3 ദശലക്ഷം ആളുകളുള്ള (6%) ചൈന മൂന്നാം സ്ഥാനത്തും, 2.1 ദശലക്ഷം ആളുകളുള്ള (4%) ഫിലിപ്പീൻസ് നാലാം സ്ഥാനത്തും, 1.7 ദശലക്ഷം ആളുകളുള്ള (3%) ക്യൂബ അഞ്ചാം സ്ഥാനത്തുമുണ്ട്. അഭയാർത്ഥി അപേക്ഷകളിൽ…

അമേരിക്കയുടെ 50% താരിഫ് ഇന്ത്യയിലെ തൊഴില്‍ മേഖലകള്‍ തകര്‍ക്കും; ചൈന, വിയറ്റ്നാം, മെക്സിക്കോ മുതലായ രാജ്യങ്ങള്‍ നേട്ടം കൊയ്യും

ഇന്ത്യയിൽ നിന്നുള്ള 66% കയറ്റുമതിക്കും 50% തീരുവ ചുമത്താൻ ട്രം‌പ് തീരുമാനിച്ചത് ഇന്ത്യയിലെ തൊഴിൽ മേഖലകളെയായിരിക്കും ഏറ്റവും കൂടുതൽ ബാധിക്കുക എന്ന് റിപ്പോര്‍ട്ട്. ചൈന, വിയറ്റ്നാം, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങൾ ഇത് മുതലെടുക്കുകയും ചെയ്യും. യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 43% കുറയുകയും ജിഡിപി വളർച്ചാ നിരക്ക് 6.5% ൽ നിന്ന് 5.6% ആയി കുറയുകയും ചെയ്യാം. വാഷിംഗ്ടണ്‍: ഓഗസ്റ്റ് 27 മുതൽ ഇന്ത്യക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്താനുള്ള ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ കയറ്റുമതി വെല്ലുവിളി ഉയർത്തും. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുൻ പ്രഖ്യാപനത്തിന് ശേഷം, ഇന്ത്യയിൽ നിന്നുള്ള സാധനങ്ങൾക്ക് 25 ശതമാനം അധിക തീരുവ ചുമത്താനുള്ള തന്ത്രം വിശദീകരിക്കുന്ന ഒരു വിജ്ഞാപനം യുഎസ് ഭരണകൂടം പുറപ്പെടുവിച്ചു. 2025 ഓഗസ്റ്റ് 27 ന് പുലർച്ചെ 12:01 ന് ശേഷമോ…

വാഷിംഗ്ടൺ ഡിസി: ഫ്ലാഗ് കത്തിക്കുന്നതിന് ഒരു വർഷം തടവ്: ട്രംപിന്റെ എക്സിക്യൂട്ടീവ് ഓർഡർ

വാഷിംഗ്ടൺ: അമേരിക്കൻ പതാക കത്തിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. പതാകയെ അപമാനിക്കുന്നവർക്ക് ഒരു വർഷം തടവ് ശിക്ഷ നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. “നിങ്ങൾ ഒരു പതാക കത്തിച്ചാൽ, നിങ്ങൾക്ക് ഒരു വർഷം തടവ് ലഭിക്കും. അതിൽ ഇളവുകളൊന്നും ഉണ്ടാകില്ല. പതാക കത്തിക്കുന്നത് ഉടൻ തന്നെ അവസാനിക്കും,” ട്രംപ് പറഞ്ഞു. എല്ലാ ഫ്ലാഗ് കത്തിക്കൽ സംഭവങ്ങളും അന്വേഷിക്കാനും പ്രോസിക്യൂട്ട് ചെയ്യാനും എക്സിക്യൂട്ടീവ് ഉത്തരവ് നീതിന്യായ വകുപ്പിന് നിർദേശം നൽകുന്നു. പ്രതിഷേധങ്ങൾക്കിടെ രാജ്യത്തിന്റെ പതാക കത്തിക്കുന്നത് അക്രമങ്ങൾ വർദ്ധിപ്പിക്കുമെന്നും കലാപങ്ങൾക്ക് പ്രേരിപ്പിക്കുമെന്നും ട്രംപ് വാദിച്ചു. ദേശീയ സ്മാരകങ്ങൾ സംരക്ഷിക്കാൻ താൻ മുമ്പ് കൊണ്ടുവന്ന എക്സിക്യൂട്ടീവ് ഉത്തരവുമായി അദ്ദേഹം ഇതിനെ താരതമ്യം ചെയ്തു. ദേശീയ ഐക്യം സംരക്ഷിക്കുന്നതിനും അക്രമം തടയുന്നതിനും ഈ പുതിയ ഉത്തരവ് അനിവാര്യമാണെന്ന് ട്രംപ് പറഞ്ഞു.

യുഎസ്-ചൈന വ്യാപാര യുദ്ധം: കാന്തങ്ങൾ നൽകിയില്ലെങ്കിൽ ചൈനയ്ക്ക് 200% തീരുവ ചുമത്തുമെന്ന് ട്രംപ്; ആഗോള വിപണിയിൽ ആശങ്ക വർദ്ധിക്കുന്നു

അപൂർവ ധാതുക്കളിൽ നിന്ന് നിർമ്മിച്ച കാന്തങ്ങൾ വിതരണം ചെയ്തില്ലെങ്കിൽ, 200% വരെ തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനയ്ക്ക് മുന്നറിയിപ്പ് നൽകി. എന്നാല്‍, അടുത്തിടെ ഇരു രാജ്യങ്ങളും താരിഫ് കുറച്ചുകൊണ്ട് പിരിമുറുക്കം കുറയ്ക്കുകയും 90 ദിവസത്തെ താരിഫ് മരവിപ്പിക്കൽ നടപ്പിലാക്കുകയും ചെയ്തു. വാഷിംഗ്ടണ്‍: യുഎസും ചൈനയും തമ്മിലുള്ള സാമ്പത്തിക സംഘർഷങ്ങൾ വീണ്ടും രൂക്ഷമായി. അപൂർവ ധാതുക്കളിൽ നിന്ന് നിർമ്മിച്ച കാന്തങ്ങൾ ബീജിംഗ് വിതരണം ചെയ്തില്ലെങ്കിൽ, യുഎസ് 200 ശതമാനം വരെ തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനയ്ക്ക് മുന്നറിയിപ്പ് നൽകി. വൈറ്റ് ഹൗസിൽ ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെയ് മ്യുങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ മാധ്യമ പ്രവർത്തകരോട് സംസാരിക്കവേയാണ് ട്രം‌പ് ഈ പ്രസ്താവന നടത്തിയത്. “അവർ ഞങ്ങൾക്ക് കാന്തങ്ങൾ നൽകണം. അവർ ഇത് ചെയ്തില്ലെങ്കിൽ, ഞങ്ങൾക്ക് 200 ശതമാനം താരിഫ് ചുമത്തേണ്ടിവരും, പക്ഷേ…

ട്രംപ് ‘ഫ്രണ്ടോടെമ്പറൽ ഡിമെൻഷ്യ’ എന്ന രോഗത്തിന് അടിമയായിക്കൊണ്ടിരിക്കുന്നു: മനഃശ്ശാസ്ത്രജ്ഞര്‍

യുസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരോഗ്യത്തെക്കുറിച്ച് മനഃശാസ്ത്രജ്ഞർ ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ചു. ട്രംപിൽ ഡിമെൻഷ്യയുടെ ലക്ഷണങ്ങൾ തുടർച്ചയായി വർദ്ധിച്ചുവരികയാണെന്നും, ഇപ്പോൾ അദ്ദേഹത്തിന്റെ ശരീര ചലനങ്ങളിലും നടത്തത്തിലും അത് വ്യക്തമായി കാണാമെന്നും അവർ പറയുന്നു. വിദഗ്ധരുടെ അഭിപ്രായത്തിൽ, ട്രംപിന്റെ പെരുമാറ്റത്തിലും ഭാഷയിലും ചലന കഴിവുകളിലും ഉണ്ടായ മാറ്റങ്ങൾ ഈ രോഗത്തിന്റെ വ്യക്തമായ സൂചനയാണ്. വാഷിംഗ്ടണ്‍: യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കിടയിൽ, അദ്ദേഹത്തിന്റെ ആരോഗ്യവും ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്. ഫ്രണ്ടോടെമ്പറൽ ഡിമെൻഷ്യ എന്ന രോഗത്താൽ ട്രംപ് ബുദ്ധിമുട്ടുന്നുണ്ടെന്ന് രണ്ട് പ്രമുഖ മനഃശാസ്ത്രജ്ഞർ അവകാശപ്പെട്ടു. ഈ രോഗം തലച്ചോറിന്റെ മുൻഭാഗത്തെയും വശങ്ങളെയും ബാധിക്കുന്നു, ഇത് ക്രമേണ വ്യക്തിയുടെ പെരുമാറ്റം, സംസാരം, ശാരീരിക സന്തുലിതാവസ്ഥ എന്നിവയിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തുന്നു. ട്രംപിന്റെ നടത്തം ഇപ്പോൾ അസാധാരണമായി തോന്നാൻ തുടങ്ങിയിട്ടുണ്ടെന്ന് മനഃശാസ്ത്രജ്ഞരായ ഡോ. ജോൺ ഗാർട്ട്നറും ഡോ. ​​ഹാരി സെഗലും…

വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്‍ ഗോൾഡൻ ജൂബിലി ഓണാഘോഷം സെപ്തംബര്‍ 6 ശനിയാഴ്ച

ന്യൂയോർക്ക് :അമേരിക്കയിലെ ഏറ്റവും വലിയ ഓണഘോഷങ്ങളിൽ ഒന്നായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണഘോഷം 2025 സെപ്റ്റംബർ 6 ന് ശനിയാഴ്ച 11 മണി മുതല്‍ 6.00 മണി വരെ പോർചെസ്റ്റർ ഹൈസ്കൂൾ ആഡിറ്റോറിയത്തിൽ (1 Tamarack Road , Port Chester,NY 10573) വെച്ച് വിപുലമായ പരിപാടികളോട് നടത്തുന്നതാണ്. അസോസിയേഷന്റെ 50 – ആം ഓണഘോഷമാണ്‌ ഈ വർഷം.” ഗോൾഡൻ ജൂബിലി” ഈ ആഘോഷ പരിപാടികളുടെ ഭാഗമായി നാട്ടിൽ അനാഥാലയങ്ങളിൽ വസിക്കുന്ന 5000 പേർക്ക് ഓണ സദ്യ കൊടുക്കുക എന്ന മഹത് കർമ്മം വെസ്റ്റ്ചെസ്റ്റർ മലയാളീ അസ്സോസിയേഷൻ നടപ്പിലാക്കുന്നു. ആരും ഇല്ലാത്തവർക്കും , വിശന്നു വലയുന്നവർക്കു ഭക്ഷണം കൊടുക്കുന്നതിനേക്കാൾ ശ്രേഷ്ഠമായ മറ്റൊരു പുണ്യപ്രവർത്തിയും ഇല്ല എന്നാണ് നമ്മുടെ വിശ്വാസം.അതുകൊണ്ട് തന്നയാണ് അസ്സോസിയേഷൻ അങ്ങനെ ഒരു തീരുമാനത്തിൽ എത്തിയത്. അൻപത് വർഷം ആഘോഷിക്കുന്ന അപൂർവ്വ…

അമേരിക്കയിൽ മനുഷ്യരിൽ ആദ്യമായി ‘സ്ക്രൂവേം’ അണുബാധ റിപ്പോർട്ട് ചെയ്തു

ഹൂസ്റ്റൺ: മാംസം ഭക്ഷിക്കുന്ന ഒരുതരം പരാദമായ ‘ന്യൂ വേൾഡ് സ്ക്രൂവേം’ അണുബാധയുടെ ആദ്യ മനുഷ്യ കേസ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തു. ആരോഗ്യ-മനുഷ്യ സേവന വകുപ്പാണ് ഞായറാഴ്ച ഇക്കാര്യം അറിയിച്ചത്. തെക്കേ അമേരിക്കയിലും കരീബിയൻ ദ്വീപുകളിലും സാധാരണയായി കാണപ്പെടുന്ന ഒരിനം പരാദമാണിത്. എൽ സാൽവഡോർ സന്ദർശിച്ച ശേഷം മടങ്ങിയെത്തിയ മേരിലാൻഡിലെ ഒരു രോഗിയിലാണ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) അണുബാധ സ്ഥിരീകരിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് അമേരിക്കയിൽ പൊതുജനാരോഗ്യത്തിന് നിലവിൽ വളരെ ചെറിയ അപകടസാധ്യത മാത്രമേയുള്ളൂവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സ്‌ക്രൂവേം അണുബാധ വളരെ വേദനാജനകമാണ്. ശരീരത്തിൽ കാണുന്ന മുറിവുകളിലൂടെയാണ് ഇവ അകത്തേക്ക് പ്രവേശിക്കുക. അണുബാധയുണ്ടെന്ന് സംശയിച്ചാൽ ഉടനടി ഡോക്ടറെ സമീപിക്കണമെന്ന് CDC നിർദ്ദേശിക്കുന്നു. സ്വയം ഇവയെ നീക്കം ചെയ്യാൻ ശ്രമിക്കുന്നത് അപകടകരമാണ്.

വേള്‍ഡ് മലയാളി കൗണ്‍സില്‍ നോര്‍ത്ത് ടെക്സസ് പ്രൊവിന്‍സും സണ്ണിവെയ്ല്‍ പ്രൊവിന്‍സും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷം ഉജ്ജ്വലമായി

ഡാളസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഓഗസ്റ്റ് 23ാം തീയതി ശനിയാഴ്ച കേരളത്തിന്‍റെ വിളവെടുപ്പ് ഉത്സവമായ ഓണം കാരോള്‍ട്ടനില്‍ സ്ഥിതി ചെയ്യുന്ന സെന്‍റ് ഇഗ്നേഷ്യസ് യാക്കോബായ ദേവാലയ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെട്ടു. അന്നാ മേരി അഗസ്റ്റിന്‍റെ ڇഎങ്ങുംമെങ്ങും നിറയും വെളിച്ചമേڈഎന്ന് തുടങ്ങുന്ന പ്രാര്‍ത്ഥനാ ഗാനത്തോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. വേള്‍ഡ് മലയാളി കൗണ്‍സില്‍ നോര്‍ത്ത് ടെക്സാസ് പ്രൊവിന്‍സിന്‍റെ പ്രസിഡന്‍റ് ആന്‍സി തലച്ചെല്ലൂരിന്‍റെ സ്വാഗത പ്രസംഗത്തിന് ശേഷം ഗ്ലോബല്‍ ചെയര്‍മാന്‍ ശ്രിമാന്‍ ഗോപാലപിള്ള, അമേരിക്കന്‍ റീജിയണ്‍ പ്രസിഡന്‍റ് ശ്രീമാന്‍ ജോണ്‍സണ്‍ തലച്ചല്ലൂര്‍ മുഖ്യ അതിഥിയായ സെന്‍റ് മറിയം ത്രേസ്യാ മിഷന്‍ നോര്‍ത്ത് ഡാളസ് ഡയറക്ടര്‍ ഫാ. ജിമ്മി എടക്കുളത്തൂരും മറ്റ് ഭാരവാഹികളും ഒരുമിച്ച് ഈ വര്‍ഷത്തെ ഓണം ആഘോഷത്തിന് തിരി തെളിച്ചു. സംമ്പല്‍ സമ്യദ്ധിയുടേയും ഐശ്വര്യത്തിന്‍റേയും ഹ്യദയം നിറഞ്ഞ ഓണാശംസകള്‍ നേര്‍ന്നു കൊണ്ട് മുഖ്യ അതിഥിയായ ജിമ്മി അച്ചന്‍ ഓണസന്ദേശത്തിന്…